ഏതാനും മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ മാറ്റമുണ്ടാകും, നീറ്റ് എന്ന തടസ്സം ഇല്ലാതാകും; വിദ്യാർഥികളോട് സ്റ്റാലിൻ

Stalin

നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളോട് പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും നീറ്റ് എന്ന തടസ്സം ഇല്ലാതാകുമെന്നും സ്റ്റാലിൻ വിദ്യാർഥികളോട് പറഞ്ഞു. ആത്മഹത്യാ പ്രവണതകൾ ഉണ്ടാകരുത്. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു

ഒരു കാരണവശാലും ജീവനൊടുക്കാൻ ഒരു വിദ്യാർഥിയും തീരുമാനമെടുക്കരുതെന്ന് അഭ്യർഥിക്കുകയാണ്. നിങ്ങളുടെ വളർച്ചക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോൾ ഞാൻ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും തമിഴ്‌നാട് ഗവർണർ ആർഎൻ രവിയെ ലക്ഷ്യം വെച്ച് സ്റ്റാലിൻ പറഞ്ഞു
 

Share this story