യൂട്യൂബ് നോക്കി പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Aug 23, 2023, 15:42 IST

യൂട്യൂബ് നോക്കി വീട്ടിൽ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ലോകനായകിയാണ്(27) മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മദേഷിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു. പോച്ചംപള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം
പ്രകൃതി ചികിത്സയിലാണ് ദമ്പതികൾ വിശ്വസിച്ചിരുന്നത്. ആദ്യ പ്രസവം വീട്ടിൽ തന്നെ മതിയെന്ന് മദേഷ് തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായതോടെ പരിഭ്രാന്തനായ മദേഷ് യുവതിയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.