ഇൻഡിഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ
Sep 11, 2023, 17:28 IST

ഇൻഡിഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയത്ത് സീറ്റിന്റെ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറിയെന്നാണ് പരാതി.
വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പോലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.