തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്; പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

murmu

പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്ന് രാഷ്ട്രപതിയെ പാർലമെന്റിലേക്ക് സ്വീകരിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു

തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു

ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകും. ബജറ്റ് ചരിത്രപരമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാമെന്നും ദ്രൗപദി മുർമു പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ പരമാർശത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുകയും ചെയ്തു.
 

Share this story