വനിതാ സംവരണ ബിൽ: ലോക്‌സഭയിൽ സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും ചർച്ചകൾക്ക് തുടക്കമിടും

parliment

വനിതാ സംവരണ ബില്ലിൻമേൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ഭരണപക്ഷത്ത് നിന്ന് സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും. ബിൽ നാളെ രാജ്യ സഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റ്‌സ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്. 

ഇന്നലെ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയത്തിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേസമയം ഒബിസി വിഭാഗത്തിന്റെ സംവരണത്തെ കുറിച്ച് ബില്ലിൽ പരാമർശമില്ല.
 

Share this story