ആശങ്ക വർധിക്കുന്നു: രാജ്യത്ത് 24 മണിക്കൂറിനിടെ 3823 പേർക്ക് കൂടി കൊവിഡ്

covid

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,823 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിന്റെ വർധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. 

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3823 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലത്തെ അപേക്ഷിച്ച് 830 കേസുകളുടെ വർധനയാണ് ഇന്നുണ്ടായിട്ടുള്ളത്. കൊവിഡ് ബാധിച്ച് 4 പേർ മരിച്ചു.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 18,389 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ 4,47,22,818 ആയി. ഇന്ന് 1,784 പേർ രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,73,335 ആയി ഉയർന്നു. 

Share this story