ഗുസ്തി താരങ്ങളുടെ സമരം: ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചു

gate

ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ഇന്ത്യാ ഗേറ്റിന് സമീപം സുരക്ഷ വർധിപ്പിച്ചു. കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു. ഗുസ്തി താരങ്ങൾ ഇന്ത്യാ ഗേറ്റിൽ സമരം ഇരിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് നടപടി. ഇന്നലെ ഹരിദ്വാറിൽ തങ്ങളുടെ മെഡലുകൾ ഗംഗയിൽ എറിഞ്ഞ് പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങൾ എത്തിയിരുന്നു. എന്നാൽ കർഷക നേതാക്കൾ എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു

അഞ്ച് ദിവസത്തേക്ക് കടുത്ത നടപടി സ്വീകരിക്കരുതെന്നാണ് കർഷക നേതാക്കൾ താരങ്ങളോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇന്ത്യാ ഗേറ്റിലെ സമരം അഞ്ച് ദിവസത്തേക്ക് ഗുസ്തി താരങ്ങൾ നീട്ടി വെച്ചത്. ഇന്ത്യാ ഗേറ്റിൽ സമരം അനുവദിക്കില്ലെന്ന് ഡൽഹി പോലീസും നരേത്തെ വ്യക്തമാക്കിയിരുന്നു. സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരുന്നുണ്ട്.
 

Share this story