കർണാടകയിൽ ദലിത് യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ ദലിത് യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ ദലിത് യുവാവിനെ പ്രണയിച്ച 18കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. മാഗഡി താലൂക്കിൽ ആറ് ദിവസം മുമ്പാണ് സംഭവം. പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ പിതാവിനെയും രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു

20കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പിതാവും ബന്ധുക്കളും ചേർന്ന് കുട്ടിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുകയും പോലീസ് സംശയത്തെ തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Share this story