നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ സംഘം യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ മോചനത്തിന് ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇറാനടക്കമുള്ള രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ഇടപെടലിന് ശ്രമിക്കുന്നത്. യെമനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചർച്ച നടത്തി അനൂകൂല തീരുമാനത്തിലെത്താനാണ് ശ്രമം
മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. എല്ലാവശങ്ങളും ഇക്കാര്യത്തിൽ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആരെയും കാണാൻ തത്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയാകുമെന്നും കേന്ദ്രം പറയുന്നു
മധ്യസ്ഥ ചർച്ചകൾക്കായി യെമനിലേക്ക് പോകാൻ അനുമതി വേണമെന്ന് സുപ്രീം കോടതിയിൽ ഇന്നലെ ആവശ്യമുയർന്നിരുന്നു. എന്നാൽ കേന്ദ്രത്തെ സമീപിക്കാനാണ് ഹർജിക്കാരോട് കോടതി നിർദേശിച്ചത്. യാത്രാനുമതിക്കായി നാല് പേരടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റും ആക്ഷൻ കൗൺസിൽ തയ്യാറാക്കിയിട്ടുണ്ട്.