കൃഷ്ണ: ഭാഗം 17

കൃഷ്ണ: ഭാഗം 17

എഴുത്തുകാരി: Crazy Girl

ഇന്ന് ഞാറാഴ്ച ആണ്.. ക്ലാസ്സില്ലാ.. അതുകൊണ്ട് ഉറക്ക് ഞെട്ടിയിട്ടും കൊറച്ചൂടെ മൂടി പുതച് കിടന്നു… ഡോറിൽ ശക്തമായി തട്ടുന്ന ശബ്ദം കേട്ടാണ് കണ്ണു തുറന്നത്… ഉറങ്ങി മതിയായില്ല… ഇയാൾക്കു ഉറക്കും ഇല്ലേ ബാക്കി ഉള്ളോരടെ ഉറക്ക് കളയാൻ.. എന്തെന്നറിയില്ല ആകെ മൊത്തം ഒരു വേദന…. ************ ഇവളെന്താ എഴുനേൽക്കാതെ സമയം 9 ആയി അല്ലേൽ 6 ആകുമ്പോ എഴുന്നേൽക്കുന്നത് ആണല്ലോ… വീണ്ടും ഡോർ ശക്മായി മുട്ടിയപ്പോൾ ഉറക്ക പിച്ചോടെ അവള് ഡോർ തുറന്നു.. ഇതെന്ത് കോലം… മുടിയൊക്കെ പാറി… ഹഹ മൊബൈൽ ഉണ്ടെങ്കിൽ ഒരു ഫോട്ടോ എടുക്കായിരുന്നു… കണ്ണ് ചിമ്മി തുറന്ന് വീണ്ടും ചിമ്മിക്കൊണ്ട് ഉറക്ക പിച്ചോടെ നോക്കുന്ന അവളെ കണ്ടപ്പോ പാവോ തോന്നി.. എന്താ ഒരു ഓമനത്തം… ” ന്തുവാ “ഉറക്കപിച്ചോടെ അവള് ചോദിച്ചു…

” സമയം 9 മണിയായി ” “അതെയോ എന്ന ശെരി ” എന്നും പറഞ്ഞു തെ വീണ്ടും പോകുന്നു.. ” ഡീ പോത്തേ സമയം 9 മണി ആയെന്ന് ” “പിന്ന സമയം ആകുമ്പോ 9 മണി പത്തു മണി എല്ലും ആകും… അതെന്നോട് വന്ന് പറയുന്നത് എന്തിനാ ” ” നീ എന്താ ഇന്ന് ഉറങ്ങി തീർക്കാൻ പോകാണോ സൺ‌ഡേ ആണെന്ന് വെച് ഒടുക്കത്തെ ഉറക്കമോ വല്ലതും ആക്കി താ വിശക്കുന്നു ” “വിശക്കുന്നുണ്ടേൽ വല്ലതും ആക്കി കഴിക്കണം മിസ്റ്റർ… എപ്പോഴും തനിക് ഫുഡ്‌ ആക്കി തരാൻ ഞാൻ ഉണ്ടാവണം എന്നില്ല” ” നീ എവിടെ പോകുവാ ” ” ഓഹ് എന്റെ പൊന്നെ ഒന്നില്ല… ഇങ്ങനൊരു മണുകൊണഞ്ചൻ ” “ഡീ നീ അധികം അഹങ്കരിക്കല്ലേ നീ ഇല്ലെങ്കിലും എനിക്ക് ഫുഡ്‌ ഒറ്റക്ക് ഉണ്ടാക്കി കഴിക്കാൻ അറിയാം… ” “ന്നാ മക്കള് പോയി ആക്ക് ട്ടാ ചേച്ചി കുറച്ചു കിടക്കട്ടെ “എന്നും പറഞ്ഞു ഡോർ അടച്ച് ചേച്ചിയാ 🙄ഇതിനു ശെരിക്കും വട്ടാണോ….ഉഫ് വിശന്നിട്ടാണെൽ വയർ കത്തുന്നു…. ഹ്മ്മ്.. അവളില്ലാതെ എനിക്കും ഫുഡ്‌ ആകാൻ അറിയാം… അവൾക് കാണിച് കൊട്ക്കണം… i can do it *************

പാവം ഉറക്കത്തിൽ ഞെട്ടിച്ചപ്പോൾ ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ… ഛെ ഉള്ള ഉറക്കും പോയി…. എനി ഏതായാലും ഫ്രഷ് ആയിട്ട് വല്ലതും ആകാം…. ബാത്റൂമിലേക്ക് നടക്കുമ്പോൾ കേട്ടു കിച്ചണിൽ പത്രങ്ങളും ഒച്ചയും ബഹളവും… ഇന്ന് വല്ലതും നടക്കും… വേഗം ബാത്‌റൂമിൽ കയറി… കുളിച്ചിറങ്ങി.. മുടിയും തുവർത്തി സാരിയുടെ അറ്റം അരക്കിറക്കി കിച്ചണിൽ കയറി… കിച്ചണിൽ ആകെ അരിപൊടിയുടെ അഭിഷേകം ആണ്… അരിപൊടി എടുത്ത് ഇങ്ങേർ ഒറ്റക്ക് ഹോളി ആഘോഷിച്ചോ… എന്നും ചിന്തിച്ചും ചുറ്റും ഒന്ന് കണ്ണോടിച്ചു പക്ഷെ അങ്ങേരെ കണ്ടില്ല.. ഒന്നുടെ കിച്ചണിലേക്ക് കയറി ചുറ്റും നോക്കി…. പെട്ടെന്നാണ് എന്റെ കണ്ണുകൾ നിലത്തേക്ക് താണത്… “ഋഷിയെട്ടാ “…..സൗമ്യമായി ഞാൻ ഒന്ന് വിളിച്ചു മൂപര് എന്നെ നോക്കിയതും ചിരി പൊട്ടി… “അയ്യോ എന്റെ ദൈവമേ….ഇത് ഞാൻ ആരോട് പറഞ്ഞു ചിരിക്കും…..ഈശ്വരാ എന്റെ വയർ…..

ഒരു മിനിറ്റ് ഇങ്ങനെ ഇരിക്കെ ഞാൻ ഇപ്പൊ വരാം ” എന്നും പറഞ്ഞു മൊബൈൽ എടുത്ത് വന്ന് ഒരു ഫോട്ടോ എടുത്ത്… മൂപര് അൽകലിപ്പിൽ ആണ് ഒരക്ഷരം മിണ്ടുന്നില്ല…പക്ഷെ അരിപ്പൊടിയിൽ കുളിച് കിടക്കുന്ന അങ്ങേരുടെ മുഖം കാണുമ്പോ ചിരിക്കാതിരിക്കാൻ പറ്റിയില്ല.. “എന്ത് പറ്റി രമണാ ആകെ മൊത്തം ഒരു ശ്മാശാന മൂകതാ…അരിപൊടി വെച് ഹോളി ആഘോഷിച്ചോ ” എന്നും പറഞ്ഞ് വീണ്ടും ചിരിക്കാൻ തുടങ്ങിയതും.. മൂപര് വിറപ്പിച്ചോണ്ട് എണീച്ചു… പക്ഷെ ഈ കോലത്തിൽ അങ്ങനെ ചെയ്യുമ്പോ വീണ്ടും എനിക്ക് ചിരി പൊട്ടി… 😂😂😂😂 പ്രതീക്ഷിക്കാതെ ഋഷിയെട്ടൻ എന്റെ അടുത്തേക്ക് നീങ്ങി..പക്ഷെ ഞാൻ പൊട്ടിച്ചിരിച്ചു തന്നെ നിന്നു.. വീണ്ടും വീണ്ടും അടുത്തേക്ക് നടന്നപ്പോൾ ചിരി ചെറുതായി കുറയാൻ തുടങ്ങി…അടുത്തേക്ക് ഏതുന്നോരും ഓരോ പടി ഞാൻ പുറകോട്ട് പോയി കിച്ചണിന്റെ തട്ടിയിൽ ചെന്ന് നിന്നതും ഞാൻ സൈഡിലോട്ട് മാറാൻ തുനിഞ്ഞപ്പോൾ രണ്ടുകയ്യും കൊണ്ടും തടഞ്ഞു…

ശ്വാസഗതികൾ കൂടാൻ തുടങ്ങിയതും തൊരപ്പൻ ചേർന്ന് നിന്നു…അറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞു… പെട്ടന്നാണ് തൊരപ്പൻ ദേഹം മൊത്തം ഒന്ന് കൊടഞ്ഞത്…. ഋഷിയെട്ടന്റെ തലയും ദേഹത്തും ഉള്ള പൊടിയെല്ലാം എന്റെ ദേഹത്തും വന്നു….ഇപ്പൊ എന്റെ ചിരി അങ്ങോട്ട് പകർന്നത് പോലെ ബ്ലഡി കെട്ടിയോന് കിടന്നും മലർന്നും ചിരിക്കുവാ എന്നോട് ഈ ചതി വേണ്ടായിരുന്നു കുളിച്ചിറങ്ങിയ ഞാനാ…തൊരപ്പനേ ഇന്ന് ഞാൻ കത്തിയെവിടെ…എന്റെ കത്തിയെവിടെ.. കുത്തിവനെ…എന്നും പറഞ്ഞു ഞാൻ ചുറ്റും ഒന്ന് പരതി…കത്തിക്ക് പകരം മുന്നിൽ കണ്ടത് ദോശക്ക് വേണ്ടി ആക്കിയ അരിമാവ് ആയിരുന്നു… ഒന്നും നോക്കീല അങ്ങട് എടുത്ത് അങ്ങേരുടെ തലവഴി ഒഴിച്ച് കൊടുത്തു…. ബുഹഹ… ഞാൻ കൊലച്ചാൽ കൊലകൊമ്പനാ കൊലകൊമ്പൻ… എന്താ ഒരു ഭംഗി.. ഇങ്ങനെ പൊക്കിയെടുത്തു വെയിലത്തു കൊണ്ടിട്ടാൽ മനുഷ്യദോഷ കഴിക്കാം…

എന്നും പറഞ്ഞു അങ്ങേരുടെ മുഖത്ത് നോക്കി ചുണ്ട് കോട്ടി… അരിപൊടിക്കുമേലെ മുടിക്കും താടിക്കും പറ്റി കിടക്കുന്ന അരിമാവ് കഴുത്തിലൂടെ ഒലിച്ചിറങ്ങി ആ ബ്ലാക്ക് ടീഷർട്ടിൽ ഒഴുകുന്നത് കണ്ടപ്പോ ചിരി വന്നു….മൂപ്പരുടെ നിർത്തം കണ്ടപ്പോ എനി നിന്ന ശെരിയാവില്ല എസ്‌കേപ്പ് എന്നും മനസ്സിൽ പറഞ്ഞു ഒരു ഇളി കൊടുത്തു നടക്കാൻ തുടങ്ങിയതും… എന്റെ രണ്ട് കയ്യിലും പിടിച്ചു ചുമരിൽ തട്ടി നിർത്തി.. ഒരടി നീങ്ങാൻ പോലും പറ്റാതെ എന്നേ ലോക്ക് ചെയ്തു അരിമാവിൽ കുളിച് നില്കുകയാണേലും ആ കണ്ണുകളിൽ വിരിയുന്ന വികാരം കലിയാണോ ദേഷ്യമാണോ എന്ന് മനസ്സിലായില്ല… എന്നോട് അടുത്ത് നിന്നു രണ്ടു ഹൃദയവും കൂട്ടിമുട്ടിയപ്പോൾ.. ശ്വാസം കിട്ടാൻ പാടുപെട്ടു… “ഇതിനുള്ള ശിക്ഷ ഞാൻ തരുമെടി… നിനക്ക് ചവിട്ടണോ.. ദൈര്യമുണ്ടേൽ ചവിട്ടി ഓടെടി..” എന്നും പറഞ്ഞു ചുണ്ടിൽ പുച്ഛം നിറച്ചിരുന്നു… ഋഷിയെട്ടൻ മുഖം കൊണ്ട് അടുത്തേക്ക് വന്നപ്പോൾ മുഖം ചെരിച്….അത് മൂപ്പർക്ക് പിടിച്ചില്ല എന്ന് മനസ്സിലായത്..

എന്റെ നടുവിലൂടെ കയ്യിട്ട് അരയിൽ പിടിത്തം മുറുക്കി എന്നെ ചേർത്ത് നിർത്തിയപ്പോൾ ആണ്… എന്തിന്റെ കേടായിരുന്നു കൃഷ്ണ നിനക്ക്…വെറുതെ കിടന്ന പട്ടിയുടെ തൊള്ളയിൽ കോലിട്ടു കുത്തേണ്ട ബല്ല ബല്ല ബല്ല കാര്യമുണ്ടായിരുന്നോ… (ആത്മ ) അയാളുടെ താടി എന്റെ കവിളിൽ ഉരസിയപ്പോൾ ആണ് ഞാൻ ഞെട്ടിയത്…ശരീരം മൊത്തം ഒരു കറന്റ്‌ പാസ്സ് ആയത് പോലെ… വീണ്ടും മറ്റേ കവിളിൽ കൂടി മുഖം ഉരസി… എനിയും ഞാൻ നിന്നാൽ വേണ്ടാത്തതെന്തോ നടക്കും എന്ന് മനസ്സ് പറഞ്ഞു… അതുകൊണ്ട് തന്നെ ഞാൻ ഋഷിയെട്ടനിൽ നിന്ന് പിടഞ്ഞതും എന്നേ തിരിച്ചു നിർത്തി……കഴുത്തിലെ മുടി ചികഞ്ഞു മാറ്റി കഴുത്തിലും മുഖം കൊണ്ട് ഉരസിയപ്പോൾ ദേഹമൊത്താകെ ഒന്ന് വിറച്ചു…..ബാക്കി വന്ന മാവ് കയ്യില് കോരിയെടുകുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് ഋഷിയെട്ടനെ ദയനീയമായി നോക്കി… ചുണ്ടിൽ മന്ദഹസിച്ചു കൊണ്ട് ഇടുപ്പിൽ ഇറുക്കി വെച്ച സാരിയുടെ അറ്റം എടുത്ത് മാറ്റി നഗ്നമായ വയറിൽ മാവിൽ കുതിർന്ന ആ ബലിഷ്ഠമായ കൈകൾ ഇഴഞ്ഞു…

എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. ഞാൻ അയാളിൽ നിന്ന് ശക്തിയായി പിടഞ്ഞതും വയറിൽ കയ്യമർത്തി നെഞ്ചോട് ചേർത്ത് നിറുത്തി.. …എന്നെ അനങ്ങാൻ പോലും സമ്മതിക്കാതെ മുറുക്കി പിടിച്ചു… അയാളുടെ നിശ്വാസം കഴുത്തിൽ തട്ടിയപ്പോൾ ദേഹമാകെ ചൂടുപിടിച്ചു…. “നീ എന്നെ കുളിപ്പിക്കാൻ നോക്കിയാൽ നിന്നെ ഞാൻ കുളിപ്പിച്ച് കിടത്തും… മനസ്സിലായോ കിച്ചു മോളേ “എന്നും പറഞ്ഞു എന്നിൽ നിന്ന് അടർന്നു മാറി…. കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നിന്നു……ദേഹം മൊത്തം മാവിൽ കുളിച്ചു… കവിളിലും കഴുത്തിലും അവസാനം വയറിൽ തൊട്ടു നോക്കി… സ്വപ്നമല്ല യാഥ്യാർത്ഥമാണ്……കുറച്ചു നേരം നിന്ന നിൽപ്പിൽ നിന്നു… സോബോധത്തിൽ വന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോ തലകറങ്ങി…

എന്റെ ദേവിയെ അങ്ങേര് ഇവിടെ യുദ്ധകളമാക്കിയിട്ട് പോയോ… എനി ഇവിടെയൊക്കെ വൃത്തിയാക്കുമ്പോളേക്കും എന്റെ നടു ഓടിയും….അവിടെ മൊത്തം വൃത്തിയാക്കി.. അപ്പോഴേക്കും വിയർപ്പും മാവും കൊണ്ട് ദേഹം നിറഞ്ഞു… ദോശ ആകാനുള്ള മാവ് ഉപയോഗിച്ച.. ഇവിടെ യുദ്ധം നടന്നത്… ഇന്ന് നിങ്ങള് പട്ടിണി കിടന്നോ…..ഋഷിയെട്ടനെ ഉള്ള ചീത്ത മൊത്തം വിളിച്ചു….. സാരിക്ക് പകരം ചുരിദാർ എടുത്ത് കുളിക്കാൻ കയറി… എനിയും റിസ്ക് എടുക്കാൻ എനിക്ക് വയ്യ 😬 കുളിച്ചിറങ്ങുമ്പോ ദേ അങ്ങേര് മുണുങ്ങുന്നു… എവിടുന്നാ ഫുഡ്‌ എന്ന് നോക്കിയപ്പോ പുറത്ത് നിന്ന് ഓർഡർ ആക്കിയത്…. അവിടെയാണേൽ വേറെ ഫുഡും കാണുന്നില്ല.. ആകെ തലകറങ്ങുംപോലെ ദേഹമാകെ വേദനയും…..വിശന്നിട്ടാണെൽ വയ്യ…. പിന്നെ ഒന്നും നോക്കീല അങ്ങേരുടെ അടുത്ത് ചെന്ന് ************

അവളെന്താ വിചാരിച്ചു അവള് ആക്കിത്തന്നില്ലേൽ ഞാൻ കഴിക്കൂലാ എന്നോ… ഹും ഓൾടെ ഒരു അഹങ്കാരം… പഹയതി ഇവിടെ കിടന്ന് കറങ്ങുന്നുണ്ട്…. അവൾക്കും ഫുഡ്‌ വാങ്ങി ആയിരുന്നു ഞാൻ അത് ഞൻ ഒളിപ്പിച്ചു വെച്ചു… തല്ക്കാലം അവിടിരിക്കട്ടെ എന്നോട് കളിക്കാൻ എനി വരരുത്… “എവിടെ ” കഴിച്ചോണ്ടിരിക്കുമ്പോ ആണ് അവള് അടുത്ത് വന്ന് ചോദിച്ചത് “എന്തോന്ന് ” “എനിക്കെവിടെ ” “നിനക്കെന്ത്‌ ” “എനിക്ക് ഫുടെവിടെ ” “നിനക്ക് ഞാൻ വാങ്ങീട്ടില്ല എനിക്ക് മാത്രമേ ഞാൻ വാങ്ങിയുള്ളൂ😏” “അതെങ്ങനെ ശെരിയാവും… ഞാനും ഈ റൂമിൽ കഴിയുന്നതല്ലേ” ” അഹ്‌ണോ ഞാൻ അറിഞ്ഞില്ലാട്ടോ ” “നോക്കിക്കോ ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും ” “ഓഹ് കുഞ്ഞിവാവ പോയി പറഞ്ഞു കൊടുക്ക് അച്ഛന് വന്ന് എന്നെ അടിക്കട്ടെ… അച്ഛന് വിളിക്കുമ്പോ പറയാൻ മറക്കല്ലേ… ഒന്ന് പോടീ ” എന്നും പറഞ്ഞ് വീണ്ടു കഴിക്കാൻ ഇരിക്കുമ്പോൾ ആണ് കാൾ വന്നത് …

അവൾക്ക് പുച്ഛച്ചിരിയും കൊടുത്ത് മുറിയിലേക്ക് മൊബൈൽ എടുക്കാൻ പോയി തിരിച്ചു വന്ന് ടേബിളിൽ ഇരിക്കാൻ നോക്കുമ്പോ ദെ എന്റെ പ്ലേറ്റിലെ ഫുഡ്‌ യാതൊരു ഉളുപ്പുമില്ലാതെ കഴിക്കുന്നു… പോരാത്തതിന് 32 പല്ലു കാണിച്ചുള്ള ഇളിയും… ഇവളെ ഇന്ന്.. 😬 കയ്യൂല എനിയും ഒരടി കഴിഞ്ഞു കുളിക്കാൻ കഴിയില്ല.. എന്ന ഒരു കാരണം കൊണ്ട് മാത്രം അവൾക് കൊണ്ട് വന്ന ഒളിപ്പിച് വെച്ച ഫുഡ്‌ പതിയെ പുറത്തെടുത്തു.. അതുകണ്ടപ്പൊ അവളെനിക്കിട്ട് ഒരു നോട്ടം തന്ന് എന്റെ സാറേ.. ഒറ്റ കുത്ത് വെച് കൊടുത്താൽ ഇപ്പൊ ചോര ചിതറും 😂…അതൊന്നും കൂട്ടാക്കാതെ ഫുഡ്‌ എടുത്ത് കഴിക്കാൻ തുടങ്ങി… എന്താ അറീല ഇന്നാകെ മനസ്സിന് ഒരു കുളിര്… അവൾകിട്ട് പണി കൊടുത്തതിൽ ആകെ success ആയത് ഇന്നത്തെ പണി ആയത് കൊണ്ടാണെന്നു തോന്നുന്നു ആകെ മൊത്തം ഒരു സന്തോഷം… അപ്പഴാണ് അമ്മ വിളിച്ചത് ഓർമ വന്നത്… ഫുഡ്‌ കഴിക്കുമ്പോൾ തന്നേ മൊബൈൽ എടുത്ത് വീഡിയോ കാൾ ചെയ്തു…

” ഹാ ഋഷി… നീ എവിടെ പോയേക്കുവായിരുന്നു.. കൊറേ വിളിച്ചു ” കാൾ എടുത്തപ്പോൾ തന്നെ അമ്മയുടെ പരാതി ആയിരുന്നു.. “അമ്മേ ഞാൻ ഫുഡ്‌ കഴിക്കായിരുന്നു ” എന്നും ഫുഡ്‌ കാണിച് കൊടുത്തു… ” ഹാ… കഴിക്ക് മോനെ… എന്റെ കുട്ടീനെ കാണാൻ കൊതിയാവാ..എത്രയായി കണ്ടിട്ട്… അച്ഛന് പറഞ്ഞു അവിടത്തെ ബിസിനസ്‌ ആരെയെങ്കിലും ഏൽപ്പിച്ചിട്ട് നിന്നെ ഇവിടെയുള്ള ബിസിനസ്‌ ഏൽപ്പിക്കാൻ.. അതാ നല്ലത് എന്റെ മോന് വേഗം ഇങ്ങോട്ട് വാ.. എനിക്ക് ഇപ്പൊ തീരാ വയ്യ… നീയും കൂടി ഉണ്ടേൽ അമ്മക്ക് സന്തോഷമയേനേ ” ” ആ അമ്മേ ഞാൻ വരാൻ നോക്കാം… അമ്മ മരുന്നൊക്കെ കഴിക്കാറില്ലേ… മുഖമൊക്കെ ആകെ ഷീണം നിറഞ്ഞ പോലെ ഉണ്ടല്ലോ… എന്ത് പറ്റി ശ്രീദേവിക്ക് ” ” അമ്പടാ നിന്നെ കാണാഞ്ഞിട്ടാണ്… നീയാകെ ക്ഷീണിച്ചു പോയല്ലോ… എവിടെ നിന്റെ ഭാര്യ എന്ന് പറയുന്നവൾ നിനക്കും സമയത്തിന് ഭക്ഷണമൊന്നും ആക്കി തരുന്നില്ലേ”എന്ന് പറഞ്ഞതും ഞാൻ അവളെ നോക്കി.. അപ്പൊ ദേ പാവം പേടിച് ദയനീയമായി നോക്കുവാ..

ഞാൻ പറയട്ടെ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവള് കയ്യ് കൂപ്പുന്നാ പോലെ കാണിച്ചു… ഹഹ അന്താ ഭയം ഇരിക്കണം… “അതൊന്നുല്ലമ്മേ കമ്പനിയിൽ വർക്ക്‌ കൂടുതൽ ആയോണ്ടാ ” അപ്പൊ അവളൊന്നും ദീർഖശ്വാസം വിട്ടു… “ഹ്മ്മ് നാട്ടിൽ വന്നിട്ട് വേണം…ചിലതൊക്കെ തീരുമാനിക്കാൻ.. 6 മാസം കഴിഞ്ഞാൽ ഡിവോഴ്സിനു കൊടുക്കാം.. പിന്ന വീണ്ടും 2 മാസം വേണ്ടി വരും അത് കിട്ടാൻ.. ഡിവോഴ്സ് കിട്ടി കഴിഞ്ഞാൽ നിനക്കിഷ്ടമുള്ള പെണ്ണിനെ ഈ അമ്മ കെട്ടിച് തരും… എന്റെ മോന് കണ്ട തല വേദനയൊന്നും ചുമക്കെണ്ടതില്ല ” എന്ന് കേട്ടപ്പോൾ തൊണ്ടക്കുഴലിൽ നിന്ന് കഴിച്ച ഭക്ഷണം ഇറങ്ങിയില്ല.. അത് വരെ ഋഷിയെട്ടന്റെയും അമ്മേടേയും സംഭാഷണം സന്തോഷത്തോടെ കേട്ട ഞാൻ ഇത് കേട്ടപ്പോൾ കണ്ണ് നനഞ്ഞു…..അമ്മേ ഞാൻ വിളിക്കാം എന്ന് പറഞ്ഞു ഋഷിയെട്ടൻ ഫോൺ വെക്കുമ്പോളും.. മനസ് അസ്വസ്ഥമായി… നാട്ടിൽ ചെന്നാൽ ഉടൻ ഡിവോഴ്സ്..

വീണ്ടും പഴെ പോലെ ഒരു അനാഥ… ഉള്ളൊന്ന് പിടഞ്ഞു….അത് വരെ വിശപ്പോടു കഴിച്ചോണ്ടിരുന്ന ഭക്ഷണം പിന്ന ഇറങ്ങിയില്ല… എനിയും അവിടെ ഇരുന്നാൽ കരഞ്ഞു പോകും എന്നുറപ്പായിരുന്നു…. പതിയെ കയ്യിലെ ഭക്ഷണം പ്ലേറ്റിൽ ഇട്ടു എണീറ്റു… പത്രം കഴുകി ടാബിൽ ക്ലീൻ ആക്കി അപ്പോഴും എന്നെ നോക്കി നിൽക്കുന്ന ഋഷിയെട്ടനെ ഞാൻ കണ്ടില്ലെന്ന് നടിച്ചു… “കൃഷ്ണ ” പെട്ടെന്നാണ് ഒരു പിൻവിളി… തിരിഞ്ഞു നോക്കിയിട്ടും ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിൽക്കുന്ന കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു തുടങ്ങി…. “പാവം അമ്മക്ക് നല്ല വിഷമമുണ്ട് മകന്റെ ജീവിതം ഇങ്ങനെ ആയത് കൊണ്ട്… ആ അമ്മയെ കിട്ടിയ ഋഷിയെട്ടൻ പുണ്യവാനാ…. എന്തായാലും ഒഴിഞ്ഞ് പോകേണ്ടവളാ ഞാൻ.. ഒരു 6 മാസം കാലാവധി തന്നത് തന്നെ ഭാഗ്യം… നിങ്ങളേം നിങ്ങളെ കുടുംബവും എന്റേതല്ലെങ്കിലും… അവരെ ഞാൻ അറിയാതെ ആണെകിലും സ്വന്തമായി കണ്ടുപോയിട്ടുണ്ട്… അർഹത ഇല്ലെന്ന് അറിയാം എന്നാലും…. ഒരു അപേക്ഷയേ ഉള്ളൂ..

ഈ കോഴ്സ് കഴിഞ്ഞാൽ ഒരു ജോബ് നാട്ടിൽ കിട്ടും… അത് കിട്ടുന്നത് വരെ എന്നെ ഉപേക്ഷിക്കരുത് അടുക്കളകാരിയാണേലും .. കേറി കിടക്കാൻ ഒരു സ്ഥലം അത്ര മാത്രം മതി… ജോലി കിട്ടി കഴിഞ്ഞാൽ ഇയാൾ പറഞ്ഞ പോലെ എന്നെ പിടിച്ചു പുറത്താക്കുകയോ ആട്ടിയിറക്കുകയോ എന്ത് വേണേലും ചെയ്തോ… അല്ലെങ്കിൽ കിട്ടിയ ആ നിമിഷം ഞാൻ തന്നെ ഇറങ്ങിക്കോളാം..ആരെയും ശല്യം ചെയ്യാതെ എവിടെയെങ്കിലും ഞങ്ങൾക്ക് പറ്റിയ സ്ഥലമുണ്ടാകും.. എന്നാലും പഴേ കൃഷ്ണയിലേക്ക് എനി ഒരു എത്തി നോട്ടം ഇല്ലാ… ഒരു കണക്കിന് നോക്കിയാൽ എത്രയോ ഭാഗ്യവതിയ ഞാൻ ഇത് പോലെ ഒരു കുടുംബത്തിൽ കയറി പറ്റാൻ കഴിഞ്ഞല്ലോ… കുറച്ചു കാലത്തേക്കണേലും എനിക്കും കിട്ടിയല്ലോ സ്നേഹിക്കാം മാത്രം അറിയുന്ന അച്ഛനേം… വേദനിപ്പിച്ചാലും മകന്റെ സന്തോഷത്തിന് എന്തും ചെയ്യുന്ന ഓര്മ്മെയെയും.. ഏട്ടനേയും ഏട്ടത്തിയെയും ചേച്ചിയെയും ഒരു ഭർത്താവിനെയും… ” പെട്ടെന്നാണു ഒരു പുഞ്ചിരിയിലെ വിദൂരത് നോക്കി പറയുന്ന അവള് ഞെട്ടിയത്…അവളാകെ വെപ്രാളപ്പെട്ട് മുറിയിൽ കയറി കതകടച്ചു…

അവസാനം ഭർത്താവ് എന്ന് പറഞ്ഞത് എനിക്ക് കൊണ്ട്…. പക്ഷെ ഇത്രേം നേരം മനസ്സ് കുളിരു കോരിയ പോലെയുള്ള സുഖമായിരുന്നു.. എന്നാൽ ഇപ്പൊ മനസ്സിൽ ആകെ കനം വന്നത് പോലെ….ആകെ അസ്വസ്ഥമായി… അമ്മ പറയുമ്പോൾ അവളുടെ കണ്ണീർ പൊടിഞ്ഞായിരുന്നു…എന്തിന്?… അവള് വല്ലതും ആഗ്രഹിക്കുന്നുണ്ടോ? …. അതോ അവള് പറഞ്ഞ പോലെ ജോലി കിട്ടുന്നവരെ നിർത്തിക്കില്ല എന്ന പേടിയാണോ?….അപ്പൊ ഒരു ജോലി കിട്ടി കഴിഞ്ഞാൽ എന്നെന്നേക്കുമായി അവള് എന്റെ ജീവിതത്തിൽ നിന്ന് പോകുമോ?…. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സ് കൂടിയപ്പോൾ മനസ്സിന്റെ ഭാരവും കൂടി… അന്ന് രാവിലെ ഫുഡ്‌ കഴിച്ചവളെ… പിന്നെ ഉച്ചക്ക് ഫുഡ്‌ ആക്കി വെച് ടേബിളിൽ കൊണ്ട് വെച് എന്നല്ലാതെ പിന്നീട് പുറത്ത് കണ്ടില്ല.. ചോർ കഴിക്കാനും അവളുണ്ടായില്ല… ഞാൻ വിളിക്കാനും പോയില്ല…മൊബൈൽ നോക്കിയും ടീവി കണ്ടും സമയം കളഞ്ഞു കൊറേ നേരം ഓഫീസിലെ കാര്യങ്ങൾ ചെയ്തു തീർത്തു.. സന്ത്യ ആയി… രാത്രി ആയി അവളെ മുറി വിട്ട് കണ്ടതെ ഇല്ലാ…

ഒന്നും കഴിച്ചും ഇല്ലാ…..അരുതാത്തത് എന്തോ നടക്കും പോലെ.. യാദ്രിശ്ചികമായി അവളുടെ മുറിക്ക് പുറത്ത് നിന്ന് കുറച്ചു നേരം നിന്ന്… അവസാനം രണ്ടും കല്പ്പിച്ചു ഡോർ മുട്ടി.. പക്ഷെ ഒരനക്കവും കേട്ടില്ല… രണ്ട് മൂന്ന് നാല് തവണ മുട്ടി ഇല്ലാ ഒന്നും മിണ്ടുന്നില്ല… എന്തോ പേടി നിറഞ്ഞു… ആഞ്ഞു മുട്ടി… ഒരുപാട് മുട്ടി അവസാനം ഡോർ തള്ളി തുറക്കാൻ എന്ന വണ്ണം ആഞ്ഞു തള്ളി തുറക്കുന്നില്ല.. ഒരനക്കവും ഇല്ലാ…വീണ്ടും തള്ളാൻ തുടങ്ങിയപ്പോൾ ഡോർ തുറന്നു വന്നു… ദേഷ്യത്തോടെ അവളെ നോക്കി പറയാൻ വന്നതും അവളുടെ മുഖമാകെ ചുമന്ന് കിടക്കുന്നു.. കൺപോളകൾ തുറക്കാൻ പാട് പെടുന്ന പോലെ നിമിഷനേരം കൊണ്ട് അവള് എന്റെ നെഞ്ചിലേക്ക് വീണു… കൃഷ്ണ കൃഷ്ണ തട്ടി വിളിക്കുമ്പോളും ബോധം വന്നില്ല… അവള് ദേഹം എന്റെ ശരീരത്തിൽ മുട്ടിയപ്പോൾ ആകെ ചൂട്… അവള്ടെ ശരീരം മുഴുവൻ ചൂട് ആണ്… നെറ്റിയിൽ തൊട്ടു നോക്കി…പൊള്ളുന്ന പനി… രാവിലെ പ്രതേകിച്ചു കൊഴപ്പൊന്നുമില്ലായിരുന്നല്ലോ… അബോധവസ്ഥയിൽ അവളെ സോഫയിൽ കിടത്തി… പുറത്ത് കടന്ന് ആൻ ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു….

ചേച്ചി വന്ന് അവളെ നോക്കിയിട്ട് പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന്… റൂമിന്റെ കീ ചേച്ചിയെ ഏല്പിച്ച ഞാൻ അവളെയും കോരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി… ഗ്ളൂക്കോസ് കയ്യിലേക്ക് കുത്തി വെക്കുമ്പോൾ അവള് പിടയുന്നതും.. ഒരു മണിക്കൂറോളം ബോധമില്ലാതെ കിടക്കുമ്പോളും അവളുടെ അടുത്ത് ഇരുന്ന് അത്ഭുതത്തോടെ നോക്കി നിൽകുവായിരുന്നു… പാവമാണ്.. അതുപോലെ തന്റേടിയുമാണു….പഠിപ്പുണ്ട്………ആരെയും മയക്കാനുള്ള സൗന്ദര്യം ഉണ്ട്…..പിന്നെ എന്താണ് ഇവളിൽ ഒരു കുറവ്… അതെ വേലക്കാരിയാണ്….അതാണ്‌ അവളിലെ കുറവ്… ഒരുമണിക്കൂറത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞപ്പോൾ ക്ഷീണമുണ്ടെങ്കിലും അവള് ഒന്ന് ഉഷാർ ആയി… എന്നാലും ആ മുഖം വാടിയിട്ടാണ് ഉള്ളത്…..കയ്യിലെ പേഴ്സും കാറിന്റെ കീയും അവള്ടെ കയ്യില് കൊടുത്ത് മരുന്ന് വാങ്ങാനായി പോയി… മരുന്ന് വാങ്ങി ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോൾ…ആകെ വൃത്തികേടായ സാരിയിട്ട്..മുഖമാകേ കരിവാളി ച്ച ഒരു സ്ത്രീയും അവരുടെ തോളിൽ ചാഞ്ഞുറങ്ങുന്ന ഒരു കുഞ്ഞു.. ഞങ്ങളുടെ അടുത്തേക്ക് നീങ്ങി… ഇപ്പോൾ സമയം രാത്രി 9 മണി…

എന്നിട്ടും തെണ്ടാൻ ഇറങ്ങിയേകുന്നു എന്നും പിറുപിറുത്തു അവരെ നോക്കാതെ നടന്നു.. കൃഷ്ണയെ കാണാതായപ്പോൾ പുറകോട്ട് നോക്കി… എന്റെ പേഴ്സിൽ നിന്നു 500ന്റേ നോട്ട്… അവളെടുത്തു കൊടുത്തു… ആ സ്ത്രീ അവളുടെ മുന്നിൽ ചിരിയും കൊടുത്ത് നടന്നകന്നു…..അവൾക് ഒരു നോട്ടമെറിഞ്ഞു കാറിലേക്ക് കയറി… അവളും കയറി ഇരുന്നു… “രാത്രി ആയിട്ടും ആ പിഞ്ചു കുഞ്ഞിനേം കൊണ്ട് തെണ്ടാൻ ഇറങ്ങിയേകുന്നു… അവർക്കൊക്കെ പണിയെടുത്തു ജീവിച്ചു കൂടെ… എന്തിന് ഇങ്ങനെ നാണംകെട്ട പണിയെടുക്കുന്നു… അതും പോരാഞ്ഞിട്ട് എന്റെ പേഴ്സിൽ നിന്ന് അനുവാദം ഇല്ലാതെ പൈസ എടുത്ത് കൊടുത്തെകുന്നു… മരത്തിൽ നിന്ന് പറിക്കുന്നതൊ.. അതോ അവരെ പോലെ തെണ്ടി ഉണ്ടാകുന്നത് ഒന്നുമല്ല… അധ്വാനിച്ചുണ്ടാകുന്നതാ അതെങ്ങനെ സ്വന്തം വർഖത്തെ കാണുമ്പോൾ ഇങ്ങനെയൊക്കെ തോന്നും ” മനസ്സിൽ വന്ന നീരസം കാർ ഓടിക്കുമ്പോൾ തന്നെ കൃഷ്ണയോട് പറഞ്ഞു.. അല്ലേലും എനിക്ക് ഇങ്ങനെയുള്ളവരെ ഇഷ്ടമല്ല.. ബ്ലഡി കൺട്രിസ്……………………………………….തുടരും………..

കൃഷ്ണ: ഭാഗം 16

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story