തമസ്സ്‌ : ഭാഗം 46

തമസ്സ്‌ : ഭാഗം 46

എഴുത്തുകാരി: നീലിമ

അക്ഷമയോടെ ബെഡിൽ കൈകൾ പിണച്ചും വിടർത്തിയുമിരുന്നു മാതു അമ്മ… അവരുടെ മുഖത്ത് പരിഭ്രാന്തി പ്രകടമായിടരുന്നു …… ബെഡിൽ തോട്ടരികിലായിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ കണ്ണുകൾ അതിലേക്ക് നീണ്ടു….. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ മുഖത്തെ അസ്വസ്ഥത മാറി പുഞ്ചിരി വിടർന്നു….. വിവേചിച്ചറിയാനാകാത്തൊരു മുഖഭാവത്തോടെ അവര് കൈ എത്തിച്ചു ഫോൺ എടുത്തു…. “””””ഞങ്ങൾ പുറത്തുണ്ട്….. പുറത്തുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്… ഇനി….?””””” “””””അകത്തു മൂന്ന് പേരുണ്ട്…. ഓരോരുത്തരെയായി ഞാൻ എന്തെങ്കിലും പറഞ്ഞു പുറത്തേയ്ക്ക് വിടാം…

വലിയ ഒരു ബഹളം ഒഴിവാക്കാൻ അതാണ്‌ നല്ലത്…..പിന്നേ അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടാകും… സൂക്ഷിക്കണം…. പാഴാക്കാൻ സമയമില്ല…11.30 നുള്ളിൽ രുഗ്മിണി എത്തും…”””” മലയാളവും തമിഴും കലർന്ന ഭാഷയിൽ അവര് പറഞ്ഞു നിർത്തുമ്പോൾ സമ്മതം അറിയിച്ച് ശരത്തിന്റെ മൂളൽ കേട്ടു…. ശരത്തും ആൾവിയും ആൽവിയുടെയും ശരത്തിന്റെയും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടോളം പേര് പുറത്തുണ്ടായിരുന്നു…. മോഹനും ജാനിയും പുറത്ത് റോഡിന്റെ ഓരം ചേർന്ന് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ആയിരുന്നു. കാറിന്റെ പിൻ സീറ്റിൽ ജാനിയ്ക്കരികിലായി ചിന്താഭാരത്തോടെ ഒരു പെൺകുട്ടിയും…..

🍁🍁🍁🍁🍁🍁🍁🍁🍁 മാതു അമ്മ പറഞ്ഞത് പോലെ ഓരോരുത്തരായാണ് പുറത്തേയ്ക്ക് വന്നത്…. അതിനായി എന്തെങ്കിലും വിദ്യ പ്രയോഗിച്ചിട്ടുണ്ടാകണം…. മൂന്ന് പേരെയും തീർക്കാൻ പതിനഞ്ചു മിനിറ്റിനുള്ളിൽ സമയമേ വേണ്ടി വന്നുള്ളൂ… 💫💫 വീടിനുള്ളിൽ രുഗ്മിണിയെയും വരുണിനേയും പ്രതീക്ഷിച്ചിരിക്കുമ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി ഒക്കെ നടന്നതിന്റെ സന്തോഷം എല്ലാം മുഖങ്ങളിലും പ്രകടമായിരുന്നു…. 11.15 ഓടെ ഗേറ്റിനു മുന്നിലായി ഒരു കാർ വന്നു നിന്നു…. കോ ഡ്രൈവിംഗ് സീട്ടിൽ നിന്നും രുഗ്മിണി പുറത്തേക്കിറങ്ങി…. തുറന്നു പിടിച്ച ഡോറിലൂടെ ഉള്ളിലേയ്ക്ക് നോക്കി ചോദിച്ചു… “””””വരുന്നില്ലേ വരുൺ?”””” “””””ഇല്ല രുക്കു… അമ്മ വീട്ടിൽ ഉണ്ട്‌…. ഞാൻ പറഞ്ഞതല്ലേ? ഇന്നത്തെ ഈ യാത്ര പോലും വേണ്ടാന്നാണ് ആദ്യ കരുതിയത്…. ഞാൻ പോട്ടെ….? ഇപ്പോൾത്തന്നെ വൈകി…..””””

” വരുണിന്റെ കാർ മുന്നിലേയ്ക്ക് നീങ്ങുന്നത് നോക്കി നിന്ന ശേഷം രുഗ്മിണി ഗേറ്റ്റിനരികിലേയ്ക്ക് നടന്നു ….. രുഗ്മിണിയ്ക്കായി ഗേറ്റ് തുറന്നു കൊടുത്തു കൊണ്ട് സെക്യൂരിറ്റി ഒരു വശത്തായി നീങ്ങി നിന്നു…. അയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവര് ധൃതിയിൽ വീടിനു നേർക്ക് നടന്ന് പോയി…. സെക്യൂരിറ്റി വേഷത്തിൽ നിന്ന ആൽവിയുടെ മുഖത്ത് നിരാശ പടർന്നു…. രുഗ്മിണിയെയും വരുന്നിനേയും ഒരുമിച്ചു കിട്ടും എന്ന് കരുതിയതാണ്…. പക്ഷെ ഇപ്പോൾ….? വരുന്നിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു……. അവൻ ഗേറ്റ് പൂട്ടി തിരിയുമ്പോൾ മാതു അമ്മ രുഗ്മിണിയ്ക്കായി വാതിൽ തുറന്നു കൊടുക്കുന്നത് കണ്ടു …. രുഗ്മിണി ഉള്ളിലേയ്ക്ക് കയറി വാതിൽ അടച്ചതിനു പിറകെ അവനും വീടിനു നേർക്ക് നടന്നു …. “””””വിനോദ് എത്തിയില്ലേ?””””” മാതു അമ്മയോടായി മുഖത്ത് നോക്കാതെയാണ് ചോദ്യം…. “””””വന്നിരുന്നു….””””” മാതു അമ്മ വിനയാന്വിതയായി മറുപടി നൽകി… “””””ആ പെണ്ണ്…?”””” ഗൗരവം കലർത്തി വീണ്ടും ചോദ്യം വന്നു…. “””””ആ റൂമിൽ ഉണ്ട്‌…..””””

അടുത്തുള്ള റൂമിലേയ്ക്ക് മാതു അമ്മ കൈ ചൂണ്ടി… “””””വിനോദ്….?”””” അളന്നു മുറിച്ച ചോദ്യം വീണ്ടും വന്നു… “””””എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു അപ്പോൾത്തന്നെ തിരികെ പോയി…. കാശ് വാങ്ങാനായി നാളെ എത്താം എന്ന് പറഞ്ഞിട്ടുണ്ട്….””””” മാതു അമ്മ രുഗ്മിണിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു കൊണ്ട് പറഞ്ഞു നിർത്തി…. “”””മ്മ്….”””” അവര് നീട്ടി ഒന്നും മൂളി…. “”””കാണട്ടെ ഞാൻ…. വിനോദിന്റെ വിശ്വ മോഹിനിയെ……”””” മാതു അമ്മ ചൂണ്ടിക്കാട്ടിയ റൂമിലേയ്ക്ക് നടക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ രുഗ്മിണി പറയുന്നുണ്ടായിരുന്നു…. 💫💫💫 രുഗ്മിണി റൂമിൽ എത്തുമ്പോൾ ബെഡിൽ കാൽ മുട്ടിൽ മുഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു ഒരു പെണ്ണ്….. ഇടതൂർന്ന മുടി ഇരു വശത്തേയ്ക്കും ഒഴുകി പരന്നു കിടന്നിരുന്നത് കൊണ്ട് മുഖം ഒട്ടും വ്യക്തമായിരുന്നില്ല… ഇത്രേം മുടിയൊ? തോളൊപ്പം മുടിയെന്നല്ലേ അവൻ പറഞ്ഞത്….?

ആലോചനയോടെയാണ് അവര് ആ പെൺകുട്ടിയ്ക്കടുത്തേയ്ക്ക് നടന്ന് ചെന്നത്…. “””””നീയൊരു അപ്സരസാണെന്നൊക്കെയാണ് വിനോദ് എന്നോട് പറഞ്ഞത്… അവൻ പറഞ്ഞപ്പോൾ മുതൽ കാണാൻ എനിക്കും വല്ലാത്ത മോഹമുണ്ടായിരുന്നു… ഒന്നു മുഖമുയർത്തി നോക്ക് പെണ്ണെ… ഞാൻ ഒന്നു കാണട്ടെ നിന്നെ…..””””” അരികിലായി നിന്നു അവളുടെ പുറം തലയിലായി കൈ നിവർത്തി വച്ചു ….. പരിചയമുള്ളൊരു ഗന്ധം നാസികയെ തഴുകി കടന്ന് പോയി…. പ്രിയമുള്ള ഒരാളാണ് മുന്നിൽ ഉള്ളത് എന്ന് ആരൊ പറയുന്നത് പോലെ…. ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നു…. മുന്നിൽ ഇരിക്കുന്ന പെണ്ണിനോട് അറിയാതെ ഒരനുകമ്പ ഉള്ളിൽ ഉടലെടുക്കുന്നുവോ? ഇല്ല…. രുഗ്മിണിയ്ക്ക് ഇങ്ങനെ ഉള്ള വികാരങ്ങൾ ഒന്നും തോന്നില്ല…… ഒരു പെണ്ണിനോടും സഹതാപം തോന്നില്ല…. മുടിയിലെ പിടി മുറുകി…. അപ്പോഴും അവൾ തല കുനിച്ചിരിപ്പുണ്ട്…. ദേഷ്യത്തോടെ മുടിയിൽ പിടിച്ചു തല വലിച്ചിയർത്തി….

മുന്നിൽ കണ്ട മുഖം…! ഞെട്ടലോടെ അവര് പിറകിലേയ്ക്ക് മാറി….. സുന്ദരമായൊരു മുഖം…. കരഞ്ഞു കലങ്ങിച്ചുവന്ന കണ്ണുകൾ…. അവയിൽ വേദന തിങ്ങി നിറഞ്ഞിരുന്നു…. ആ കണ്ണുകൾ കുറച്ചു നിമിഷങ്ങൾ രുഗ്മിണിയിൽത്തന്നെ തറഞ്ഞു നിന്നു….. പതിയെ ആ കണ്ണുകളിലെ ദൈന്യത മാറി… മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നു…. . “””””മോളെ… രാ.. രാധു….””””” ആദ്യത്തെ ഞെട്ടൽ ഒന്നു മാറിയപ്പോൾ വിറയാർന്ന വാക്കുകൾ രുഗ്മിണിയുടെ നാവിൽ നിന്നും പുറത്തേയ്ക്ക് ചാടി…. ശരീരം ആകെ വിറയ്ക്കുന്നു…. വിയർക്കുന്നു…. ഹൃദയമിടിപ്പ് നിലച്ചത് പോലെ…. തന്റെ മകൾ….. വല്ലാത്തൊരു ഭയം… പരിഭ്രമം… അത് വരെ അറിയാത്ത വികാരങ്ങൾ അറിയുകയായിരുന്നു രുഗ്മിണി…. “”””മോള്.. മോളെങ്ങനെ ഇവിടെ….? ആരാ… ആരാ മോളെ ഇവിടെ എത്തിച്ചത്….?”””””

പുറത്തേയ്ക്ക് വരുന്ന വാക്കുകളിൽപ്പോലും നിറഞ്ഞു നിന്നത് ഭയമായിരുന്നു… ആരെയും കൂസാത്ത രുഗ്മിണി തങ്കച്ചി കണ്മുന്നിൽ തന്റെ മകളെക്കണ്ടു ഭയന്നിരിക്കുന്നു….! ആദ്യത്തെ ഞെട്ടലിൽ നിന്നും അവരപ്പോഴും മുക്തയായിരുന്നില്ല… ആ പെൺകുട്ടി അപ്പോഴും ഇമ ചിമ്മാതെ അവരെതന്നെ നോക്കി ഇരിക്കുകയായിരുന്നു… ഒന്നും ഉരിയാടാതെ….. ദേഷിച്ച മുഖഭാവവുമായി….. പെട്ടന്ന് പരിസരബോധം ഉണ്ടായത് പോലെ രുഗ്മിണി ചുറ്റും ഒന്നും കണ്ണോടിച്ചു…… പിന്നേ വേഗത്തിൽ ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു…. “””””വാ… വേഗം വാ… ഇവിടെ നിന്നും പോകാം… ഇത്… ഇത് നിനക്ക് പറ്റിയ സ്ഥലമല്ല…. വാ.. വാ മോളെ….””””” ആകെ ഞെട്ടലും ഭയവും പരിഭ്രാന്തിയുമൊക്കെ കളർന്നു കരയുന്നത് പോലെ ഉണ്ടായിരുന്നു അവരുടെ ശബ്ദം…. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു അവരുടെ കൈ കുടഞ്ഞെറിഞ്ഞു… “””””തൊട്ടു പോകരുത് എന്നെ….””””” അവൾ അലറി…

“””””എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ…?””””” കത്തുന്ന മിഴികളിൽ നിന്നുള്ള നോട്ടം നേരിടാനാകാതെ അവര് പകച്ചു നിന്നു…. “”””””നിങ്ങൾ എന്താ പറഞ്ഞത്…? ഇത് എനിക്ക് പറ്റിയ സ്ഥലം അല്ല എന്ന് അല്ലേ? അപ്പൊ എന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ ഞാൻ ഇവിടെ കണ്ടല്ലോ… അവർക്ക് പറ്റിയ സ്ഥലമാണോ ഇത്….? ആണോന്നു .???””””” ദേഷ്യവും വെറുപ്പും നിറഞ്ഞ വാക്കുകൾ….. “””””അതൊക്കെ ചീത്ത കുട്ടികളാണ് മോളെ …. അത് പോലെ ആണോ എന്റെ മോള്….?”””” “”””അതേ… ഇപ്പോൾ അവരൊക്കെ ചീത്തയാണ്… കുറച്ചു നാളുകൾക്ക് മുൻപ് വരെ അങ്ങനെ ആയിരുന്നില്ലലോ….? ആരാണവരെ ഈ അവസ്ഥയിൽ എത്തിച്ചത്…? നിങ്ങള്…. നിങ്ങളാണ്……”””” “”””മോള് ഇത് എന്തൊക്കെയാ പറയുന്നത് ….? ആരാ ഈ നുണകളൊക്കെ എന്റെ മോളോട് പറഞ്ഞത്….?

അമ്മ അങ്ങനെ ഒക്കെ ചെയ്യുമെന്ന് എന്റെ മോൾക്ക് തോന്നാനുണ്ടോ….?”””” അവളുടെ അരികിലേയ്ക്ക് നീങ്ങി കയ്യിൽ പിടിക്കാൻ ഒരു ശ്രമം നടത്തി. കൈ തട്ടി മാറ്റി അവരോടുള്ള പുച്ഛത്തിൽ അവൾ ചിറി കൊട്ടി ഒന്നു ചിരിച്ചു….. “””””അമ്മ….!!!”””” അവളുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു…. “”””രുഗ്മിണി തങ്കച്ചി എന്ന എന്റെ അമ്മ മരിച്ചു…. ഇന്ന് ഉച്ചയോടെ…. ഒപ്പം അവരുടെ മകൾ രാധുവും…. “””” “”””ആരാധനയായിരുന്നു എനിക്ക് എന്റെ അമ്മയോട്….. ബഹുമാനമായിരുന്നു….. അതിനേക്കാളുപരി സ്നേഹമായിരുന്നു…. ഹൃദയം നിറഞ്ഞ സ്നേഹം….. അച്ഛൻ മരിച്ചിട്ടും ബിസിനസ് ഒക്കെ ഒറ്റയ്ക്ക് നോക്കി നടത്തുന്ന എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി എന്നെ ഒരു രാജകുമാരിയെപ്പോലെ നോക്കുന്ന എന്റെ അമ്മയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട് ഞാൻ എന്റെ സുഹൃത്തുക്കളോട്…..

എന്നെ പറഞ്ഞു വിശ്വസിപ്പിച്ചതൊക്കെ നുണ ആണെന്ന് അറിഞ്ഞപ്പോൾ…. നിങ്ങൾ പറഞ്ഞിരുന്ന ബിസിനെസ് എന്താണ് എന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ…. ഇപ്പൊ എനിക്ക് നിങ്ങളെ വെറുപ്പാണ്…. പുഴുത്ത പട്ടിയോട് തോന്നുന്നതിനേക്കാൾ അറപ്പാണ്….. നിങ്ങളുടെ മകളാണെന്ന് പറയുന്നതിനേക്കാൾ മരണമാണ് നല്ലത് എന്ന് ചിന്തിക്കുകയാണ് ഞാനിപ്പോൾ….””””” തളർച്ചയോടെ ചുമരിലിയ്ക്കവൾ ചാരി നിന്നു… ആര് അറിയരുത് എന്നാണോ ആഗ്രഹിച്ചത് അവൾ എല്ലാം അറിഞ്ഞിരിക്കുന്നു…… മകൾക്ക് ഇന്ന് ഞാൻ പുഴുത്ത പട്ടിയ്ക്ക് തുല്യം….! രുഗ്മിണി നിന്നുരുകി…. കുറച്ചു സമയത്തിന് ശേഷമാണ് വാക്കുകൾ പുറത്തേയ്ക്ക് വന്നത്…. “””””മോളെ… നീ… നീ എന്തൊക്കെയോ തെറ്റിധരിച്ചിരിക്കുന്നു…..””””” “””””തെറ്റിധാരണ ഉണ്ടായിരുന്നു … ഇപ്പോഴാണ് എന്റെ ധാരണകളൊക്കെ ശെരിയായത്….. ഇന്നലെ വരെ അതൊക്കെ തെറ്റായിരുന്നു….

ഞാൻ അമ്മ എന്ന് വിളിച്ച് സ്നേഹിച്ചിരുന്ന സ്ത്രീ ഇത്രയും വൃത്തികെട്ട മനസുള്ള നികൃഷ്ട ജന്മമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇന്നാണല്ലോ…? എന്നെ ഇവിടെ കണ്ടപ്പോൾ നിങ്ങൾ ഞെട്ടിയില്ലേ? ഇത് എനിക്ക് പറ്റിയ സ്ഥലമല്ല എന്ന് നിങ്ങൾ പറഞ്ഞില്ലേ? നിങ്ങളുടെ മനസ്സ് വേദനിച്ചില്ലേ….? നിങ്ങൾ കാരണം ഇവിടെ എത്തപ്പെട്ട.. സ്വന്തവും ബന്ധവും നഷ്ടമായ….. വേദന തിന്നു ജീവിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ടിവിടെ… അവരെയൊന്നും ആദ്യമായി ഇവിടെ കണ്ടപ്പോൾ അവരുടെയൊക്കെ കരച്ചില് കേൾക്കുമ്പോൾ ഒന്നും നിങ്ങൾക്ക് നോവ് ഉണ്ടായില്ലേ ….? നിങ്ങളുടെ മകളെ ഇവിടെ ഒന്നു കണ്ടപ്പോൾ നിങ്ങൾക്ക് നൊന്തു….. ഇത് പോലെ എത്ര എത്ര അമ്മമാരുടെ, അച്ഛന്മാരുടെ, സഹോദരങ്ങളുടെ, ഭർത്താക്കന്മാരുടെ, മക്കളുടെ കണ്ണുനീരാണ് നിങ്ങൾ വീഴ്ത്തിയിട്ടുള്ളത് എന്ന് അറിയുമോ? അവർക്കൊക്കെ എത്ര വേദനിച്ചിട്ടുണ്ടാകും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ…..?

എന്തിന് വേണ്ടിയാ നിങ്ങൾ ഇതൊക്കെ ചെയ്തു കൂട്ടുന്നത്….? പണത്തിനു വേണ്ടിയോ? അതിന് ഈ മാർഗം മാത്രമേ ഉണ്ടായുള്ളോ നിങ്ങൾക്ക് മുന്നിൽ…..? ജീവിക്കാൻ കാശില്ലെങ്കിൽ കൂലിപ്പണി എടുത്തു പോറ്റാമായിരുന്നു എന്നെ….. അന്യരുടെ അടുക്കളയിലെ പാത്രം കഴുകിയോ ഭിക്ഷ എടുത്തോ നിങ്ങൾ ജീവിച്ചിരുന്നു എങ്കിലും… അന്നും ഞാൻ അഭിമാനത്തോടെ പറഞ്ഞേനെ ഇത് എന്റെ അമ്മയാണെന്ന്…. എന്റെ അമ്മ അധ്വാനിച്ചാണ് എന്നെ പോറ്റുന്നത് എന്ന്…. പക്ഷെ നിങ്ങൾ….????””””” അവൾ ഒന്നു നിർത്തി കണ്ണീരൊപ്പി…. “”””ഞാൻ ഈ ലോകത്തിൽ ഇപ്പൊ ഏറ്റവും വെറുക്കുന്നത് നിങ്ങളെയാ…. അറപ്പാണെനിക്ക്… വെറുപ്പാണ്….. നിങ്ങളുടെ മകളായത്തിൽ എനിക്ക് എന്നോട് തന്നെ ഇപ്പോൾ വെറുപ്പ് തോന്നുവാണ്…..”””” “”””ഇതൊന്നും ഞാൻ ഒരിക്കലും അറിയാതിരിക്കാനാനല്ലേ എന്നെ ബോർഡിങ്ങിൽ നിർത്തി പഠിപ്പിച്ചത്…? എല്ലാ വെക്കേഷൻസിലും എന്നെ നിങ്ങളോടൊപ്പം നിർത്താതെ ബിസിനെസ്സിന്റെ തിരക്കാണെന്നു പറഞ്ഞു മുത്തശ്ശിയുടെ വീടാണെന്ന വ്യാജന കേരളത്തിലേയ്ക്ക് അയയ്ക്കുന്നത്….? അല്ല…

അതും നുണ ആകുമല്ലോ അല്ലെ? ഇത്ര നാളും ഞാൻ മുത്തശ്ശി ആയി കണ്ട് സ്നേഹിച്ചവര്… അവര് എന്റെ മുത്തശ്ശി തന്നെ ആണോ….? അതും… അതും നുണ ആകും അല്ലെ….?””””” മകളുടെ നാവിൽ നിന്നും വരുന്ന മൂർച്ചയെറിയ വാക്കുകൾ കാതുകളിലൂടെ തുളഞ്ഞു കയറി ഹൃദയത്തിലെത്തി മുറിവുണ്ടാക്കുമ്പോഴും തന്റെ തെറ്റുകൾ തുടച്ചു മാറ്റാനുള്ള വഴികൾ തേടുകയായിരുന്നു അവരുടെ മനസ്സ്….. ഒരിക്കലും നേരിടേണ്ടി വരില്ല എന്ന് കരുതിയ സന്ദർഭം അപ്രതീക്ഷിതമായി നേരിടേണ്ടി വന്നപ്പോൾ തകർന്നു പോയിരുന്നു മനസ്സ്…. പറയാൻ നുണകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരുടെ പക്കൽ…. മനസിന്റെ തളർച്ച പതിയെ ശരീരത്തെയും ബാധിച്ചു തുടങ്ങിയിരുന്നു…. അപ്പോഴും അവർ പിടിച്ചു നിൽക്കാൻ ശ്രമിച്ചു….. “””””എന്തൊക്കെയാ നീയീ പറയുന്നത്….? ആരാ ഈ നുണകളൊക്കെ നിന്നോട് പറഞ്ഞു തന്നത്…..?””””” ചോദ്യങ്ങൾ കൊണ്ട് മകളുടെ വാഗ് ശരങ്ങൾക്ക് തടയണ തീർക്കാൻ ഒരു പാഴ് ശ്രമം…. “”””””””ഞാൻ…..””””” മാതു അമ്മ മുറിയ്ക്കുള്ളിലേയ്ക്ക് വന്നു നിന്നു…. രുഗ്മിണി ദേഷ്യം കൊണ്ട് പല്ലിറുമ്മി….. “”””””എനിക്കറിയാം…. എനിക്കറിയാമായിരുന്നു നീ തന്നെ ആകുമെന്ന്…..””””

അവർ മകൾക്ക് നേരെ തിരിഞ്ഞു…. “”””””വിശ്വസിക്കരുത് മോളെ….. ഇവളെ വിശ്വസിക്കരുത്….. ചതിക്കുകയാണിവൾ…. എന്റെ മോളെ ചതിച്ചു കൂട്ടിക്കൊണ്ട് വന്നതാ ഇവിടെ…. നിന്നെ നശിപ്പിക്കാൻ…… നിന്നെ ചീത്തയാക്കാൻ…. ഇവളെ നീ വിശ്വസിക്കരുത്….””””” കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി….. തളർച്ച ബാധിച്ച ശരീരത്തെ കൈ കൊണ്ട് ചുമരിൽ താങ്ങി….അപ്പോഴും തന്റെ ഭാഗം അവര് സമൃദ്ധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….. “””””ശെരി.. ഞാൻ നിങ്ങളെ വിശ്വസിക്കാം… പക്ഷെ എനിക്കൊരു സംശയം ഉണ്ട്‌… അത് നിങ്ങൾ തീർത്തു തരണം….”””” രുഗ്മിണി ചുളിഞ്ഞ നെറ്റിയോടെ മകളെ നോക്കി…. “””””നിങ്ങൾ ഈ സമയത്തു എന്തിനാണ് ഇങ്ങനെ ഒരിടത്തു വന്നത്? ആരെക്കാണാനാണ്…? മറുപടി വേണം എനിക്ക്…. ആ മറുപടി എനിക്ക് ബോധ്യമായാൽ നിങ്ങൾ പറയുന്നതൊക്കെ ഞാൻ വിശ്വസിക്കാം….””””” മകളുടെ ചോദ്യത്തിന് മുന്നിൽ അവരോരു നിമിഷം പതറി…. എന്ത്‌ മറുപടി നൽകും…? കുറച്ചു നിമിഷങ്ങൾ ചിന്തായിലാണ്ടു….

“”””””നിന്നെ… നിന്നെ കാണാൻ… നിന്നെ ഇവള് ഇവിടെ കൊണ്ട് വന്നിട്ടുണ്ടെന്നു അറിഞ്ഞു നിന്നെ ഇവിടെ നിന്നും എങ്ങനെയും രക്ഷിക്കാൻ ഓടിക്കിതച്ചു എത്തിയതാണ് ഞാൻ…””””” പറഞ്ഞു നിർത്തി അവര് വീണ്ടും കിതച്ചു……. അത് വരെ മറച്ചു വച്ചതൊക്കെ മകൾ അറിഞ്ഞതിന്റെ ഞെട്ടൽ…. മകളിൽ നിന്നും കേട്ട വാക്കുകൾ നൽകിയ മുറിവ് ഒക്കെക്കൊണ്ട് ക്ഷീണിതമായിരുന്നു അവരുടെ സ്വരം…. “”””””കൊള്ളാം രുഗ്മിണി…. വീണ്ടും നുണകളോ…? നുണ പറയുമ്പോ വിശ്വസനീയമായോരെണ്ണം പറയണ്ടേ….?””””” പരിഹാസ വാക്കുകൾ….. പരിചിതമായ ശബ്ദം…. വാതിൽക്കൽ നിന്നെത്തിയ ശബ്ദത്തിന്റെ ഉറവിടം തേടി ചെന്ന രുഗ്മിണിയുടെ കണ്ണുകൾ കൈകൾ മാറിൽ പിണച്ചു കെട്ടി ഒരു പുഞ്ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന സ്ത്രീ രൂപത്തിൽ തറഞ്ഞു നിന്നു…. ജാനകി…..! തന്റെ പരാജയം പൂർണമാകുന്നതറിഞ്ഞു രുഗ്മിണി…………………………. തുടരും………….

തമസ്സ്‌ : ഭാഗം 45

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story