പാർവതി : ഭാഗം 2

പാർവതി : ഭാഗം 2

നോവൽ
എഴുത്തുകാരി: ദേവിക എസ്

5 ആം വയസ്സിൽ പാർവതിയെ സ്കൂളിൽ ചേർത്തു. അങ്ങനെ ഏട്ടന്റെ കൂടെ അവൾ സ്കൂളിൽ പോയി തുടങ്ങി. പടിക്കാനും ചിത്രം വരയ്ക്കാനും നൃത്തത്തിലും അവൾ സമർത്ഥ ആയി വളർന്നു. എല്ലാവരും പറയുമായിരുന്നു നിങ്ങളെ മോൾക് നാലൊരു ഭാവി ഉണ്ട് അവൾ വലിയ നിലയിൽ എത്തും. ഇതൊക്കെ കേൾക്കുമ്പോൾ അന്തർജനത്തിന്റെ മനസ്സ് ദുഖവും സന്തോഷവും കൊണ്ട് നിറയും.

ഇത്ര ഓക്കെ കഴിവ് ഉള്ള തന്റെ മകൾക്ക് ഇതൊന്നും അനുഭവിക്കാൻ കഴിയില്ലലോ ദേവി..നീ അവളെ തട്ടി എടുത്ത് കളഞ്ഞല്ലോ .

കാലങ്ങൾ കടന്നു പോയി.
പാർവതി 10 ആം ക്ലാസ് എക്സാം എഴുതി. റിസൾട്ട് വന്നു. ജില്ലയിൽ അവൾ ആയിരുന്നു ഫസ്റ്റ്. സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിലും സംഗീതത്തിലും ചിത്ര രചനയിലും ഒന്നാമതായ അവൾ ആയിരുന്നു ആ വർഷത്തെ കലാ തിലകവും. ഒരേ ദിവസം ആണ് 2 റിസൾട്ടും വന്നത് ഇരട്ടി മധുരത്തിൽ ആയിരുന്നു എല്ലാവരും.

അങ്ങനെ എല്ലാവരും സന്തോഷത്തിൽ നിൽക്കുക ആയിരുന്നു.പക്ഷെ പിറ്റേ ദിവസം അവൾക്ക് 16 ആം വയസ്സ് ആവുന്ന അന്ന് രാവിലെ അവൾ തലകറങ്ങി വീണു,വയറുവേദനയും. എല്ലാവരുടെയും സന്തോഷം ഒറ്റ ദിവസം കൊണ്ട് കെട്ടടങ്ങി.

” പാറൂട്ടി വയസ്സറിയിച്ചിരിക്കുന്നു.”

ഇത് കേട്ട് അച്ഛൻ പറഞ്ഞു ” ദേവി ഇതാ നിനക്കായി എന്റെ മകൾ അവളുടെ എല്ലാ വികാരങ്ങളും എല്ലാ ജീവിത സൗഭാഗ്യങ്ങളും ഉപേക്ഷിച്ചിരിക്കുന്നു.”

അമ്മ നമ്പൂതിരി ചോദിച്ചു ” അതേയ് എന്റെ വീടിന്റെ അടുത്ത് ഭട്ടതിരി എന്നൊരു ജോയ്ത്സ്യർ ഉണ്ട് എല്ലാ പൂജകളും മന്ത്രങ്ങളും അറിയുന്ന പ്രസിദ്ധനായ ആൾ ആണ് നമ്മുക്ക് ഒന്ന് പോയി കണ്ടാലോ …ചിലപ്പോ പാറൂട്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിന് വല്ലതും ചെയ്യാൻ ആയാലോ..”

” വേണ്ട എന്റെ മകൾക്ക് ദേവി എന്ത് ഇച്ഛിച്ചിട്ടുണ്ടോ അത് നടക്കട്ടെ ..അവൾ ജീവനോടെ ഇരിക്കുമല്ലോ..അല്ലാതെ ഇനി അവളെയും കൊലക്ക് കൊടുക്കാൻ എനിക്ക് വയ്യ ദേവ്യ…”

അമ്മ പിന്നെ ഒന്നും പറയാൻ പോയില്ല.

ഈ സമയം ശരൺ എഞ്ചിനീയറിംഗ് പഠിക്കാൻ ആയി ബാംഗ്ളൂർ പോയി ഇരിക്കുക ആയിരുന്നു. വിവരം അറിഞ്ഞ് അവൻ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങി.അവന്റെ ചങ്ക് കൂട്ടുകാർ ആണ് മഹേഷ്, അഗസ്റ്റിൻ , അരുൺ .ഇവരൊക്കെ മോഡേൺ ആയി സിറ്റിയിൽ ഒക്കെ വളർന്നവർ ആണ്. ശരൺന്റെ നാട്ടിലെ ഇത്തരം ആചാരങ്ങൾ ഒകെ കേട്ടറിഞ്ഞ് അവർക്കും ഇതൊക്കെ കാണാനും ഒക്കെ ആഗ്രഹം ഉണ്ടായി. ഇല്ലാത്ത് ഇതുവരെ അന്യമതസ്ഥർ കയറിയിട്ടില്ല .അന്യജാതിക്കാർ തന്നെ ഈയിടെ ആണ് കയറാൻ തുടങ്ങിയത്. മതങ്ങൾക് മുകളിൽ മനുഷ്യർക്ക് സ്ഥാനം കൈവന്നിട്ടും മുത്തശ്ശി ഒക്കെ ഉള്ളത് കൊണ്ട് പണ്ടത്തെ ആചാരങ്ങൾ അതെ വഴി നടന്നത് കൊണ്ടാണ്.
അച്ഛനും അമ്മയും യാഥാസ്ഥിതികർ ഒന്നും അല്ലെങ്കിലും അഗസ്റ്റിൻ ക്രിസ്ത്യാനി ആണെന്ന കാര്യം മറച്ചുവച്ച് ദേവൻ എന്ന പേരിൽ വന്നാൽ മതി എന്നും അവർ തീരുമാനിച്ചു. അങ്ങനെ കൊന്ത ഒക്കെ മാറ്റി അവർ നാലുപേരും ട്രെയിനിൽ പുറപ്പെട്ടു.

ഇതിൽ മഹേഷ് ശെരിക്കും ഒരു നമ്പൂതിരി ഇല്ലാതാണ് പിറന്നത് പക്ഷെ അവന്റെ അച്ഛനും അമ്മയും ഒക്കെ അമേരിക്കയിൽ ഡോക്ടർമാർ ആണ്. അതുകൊണ്ട് തന്നെ യാതൊരുവിധ നമ്പൂതിരി ചിട്ടയും അവൻ ശീലിച്ചിട്ടില്ല.അകെ ഉള്ള കാര്യം കാർനോർമാർ കെട്ടി കൊടുത്ത ഒരു പൂണൂൽ ഉണ്ട് ദേഹത്ത് എന്നതാണ്.കണ്ടാലും അസ്സൽ നമ്പൂതിരി കുട്ടി ആണ്. ആൾ ഒരു സുന്ദരൻ കുടി ആണ്. പക്ഷെ നോൺവെജ് ഇല്ലാതെ അവന് ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല.അതാണിപ്പോ പ്രശ്നവും. അഗസ്റ്റിൻ ക്രിസ്ത്യൻ ആണേലും അവന് സാമ്പാറും അവിയിലും ഒക്കെ ആണ് താല്പര്യം.അരുൺ ആവട്ടെ അസ്സൽ വെജ് ആൻ.വളരെ നല്ല സ്വഭാവും കാണാൻ സുന്ദരനും തന്നെ. എല്ലാവർക്കും അവനെ കുറിച്ച് നല്ല അഭിപ്രായവും .പഠിക്കാൻ ഒന്നാമതുo തന്നെ. മഹേഷിന്റെയും അഗസ്റ്റിൻന്റെയും ഒക്കെ ചട്ടമ്പിത്തരങ്ങൾക് ഒക്കെ എതിരാണ് അവൻ.ഒരു സമാധാനകാംക്ഷി.അതുകൊണ്ട് തന്നെ കുറെ പെൺ പിള്ളേർ അവനെ മോഹിച്ചു പിറകെ നടന്നിട്ടും ഉണ്ട്.അവൻ ആകട്ടെ ഒന്നിലും വീഴാതെ മിസ്റ്റർ പെർഫെക്റ്റ് ആയി നടക്കുവാന്.ഇങ്ങനെ സ്വഭാവത്തിൽ നാല് തരക്കാർ അയ അവർ നാലു പേരും കുടി നാട്ടിലേക്ക് തിരിച്ചു. പൂജ തുടങ്ങുന്നത്തിനും 2 ദിവസം മുൻപേ അവർ ഇല്ലാത്ത് എത്തി.

” ആഹാ….നിങ്ങൾ വന്നുവോ മക്കളെ..,”

അമ്മയും അച്ഛനും ചേർന്ന് അവരെ അകത്തേക്ക് സ്വീകരിച്ചു.

” യാത്ര ഒകെ സുഖയിരുന്നോ മക്കളെ..”

” ഓ അതെ അങ്കിൾ കർത്താവ് സാഹിയിച്ച് ഒരു കുഴപോം പറ്റാതെ ഞങ്ങൾ ഇങ്ങ് എത്തി..”

അഗസ്റ്റിൻ പറഞ്ഞത് കേട്ട് ശരണുo മഹേഷും ഞെട്ടി. അഗസ്റ്റിന് തന്റെ അമളി മനസിലായി.അച്ഛൻ അമ്പരപ്പോടെ ചോദിച്ചു.

” കുട്ടിടെ പേരെന്താ ”

” ദേവൻ അങ്കിൾ ”

അവൻ പരുങ്ങലോടെ പറഞ്ഞു.

” അച്ഛന്റെ പേര്?”

” അച്ഛൻ….അച്ഛൻ..രമണൻ ”

” ഓഹോ…”

” അതെ അങ്കിൾ അമ്മ ചന്ദ്രിക ”

” ഉം.”
അച്ഛൻ ഒന്ന് മൂളി.

” അത് അച്ഛാ …അവൻ ഇതുവരെ കോൺവെന്റിൽ നിന്ന് ക്രിസ്ത്യൻ സ്കൂളിൽ ഓക്കേയാ പഠിച്ചത്.അതാ അവന്റെ ഭാഷക്ക് ഒരു ക്രിസ്ത്യൻ ചൊവ..” ശരൺ ഒരു വിധത്തിൽ പറഞ്ഞ് ഒപ്പിച്ചു.

” ഓ അതാണോ ആ പിന്നെ കുറെ യാത്ര കഴിഞ്ഞ് വന്നതല്ലേ…നിങൾ പോയി കുളിച്ചിട് വാ…ഇവിടത്തെ കുളത്തിൽ മുങ്ങി എഴുന്നേറ്റാൽ നല്ല ഉന്മേഷം കിട്ടും.

“എന്നാ ശെരി അങ്കിൾ” അവർ മൂവരും മുകളിലേക്ക് പോയി.

” ഡാ പൊട്ടൻ അഗസ്റ്റിൻ ദേവാ ഇനിയും നീ നിന്റെ പൊട്ടൻകളി കളിച്ചാൽ ഞാൻ തന്നെ നിന്നെ പടി അടചു പിണ്ഡം വക്കും.മാത്രല്ല ഞാൻ തന്നെ ഈ വീട് മുഴുവൻ ഗോമൂത്രം കൊണ്ട് തുടക്കേണ്ടിയും വരും. ” ശരൺ അവനെ താകീത് ചെയ്തു.

” ഇനി ശ്രെദ്ധിക്കടാ ” അവൻ വളിച്ച ചിരിയോടെ പറഞ്ഞു.

” അല്ലഡാ നിനക്ക് വായന ശീലം എല്ലാം തുടങ്ങിയാ…നീ എപ്പഴാ രമണൻ വായിചെ.. ” ഇതും പറഞ്ഞു മഹേഷ് പൊട്ടി ചിരിച്ചു.

” ഹും വലിയവർ പറഞ്ഞു കേട്ടിട്ടില്ലേ ..വായിച്ചാൽ വളരും ഇല്ലേൽ വളയും എന്ന്.. ബുദ്ധി വേണാഡാ ബുദ്ധി..”

” ഹി ഹി…”

” എന്നാൽ നിങ്ങൾ ഇന്ന് വിശ്രമിക്ക് നാളെ നാടൊക്കെ ചുറ്റി കാണാം..”

” ഡാ നിന്റെ ദേവിസിസ് എവിടെ.”

” അവൾ നാളെയെ പുറത്ത് ഇറങ്ങു..”

” എന്നാ ഒകെ പിന്നെ പരിചയപ്പെടാം ”

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

Share this story