പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 1

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“നന്ദ ടീച്ചറെ…അപ്പോ നമ്മൾ പ്ലാൻ ചെയ്തപോലെ എല്ലാം നടപ്പാക്കാം അല്ലേ”
“sir പറഞ്ഞപോലെ തന്നെ ചെയ്യാം…ആദ്യം കളക്ടർ sir അന്ന് ഫ്രീ ആണോ എന്ന് അറിയണം…ആരെങ്കിലും രണ്ടോ മൂന്നോ പേര് ക്ഷണികണം.നമ്മുടെ ആവശ്യം പറയുകയും വേണം.നമ്മൾ ഉദ്ദേശിക്കുന്ന date collector free അല്ല എന്നുണ്ടെങ്കിൽ വേറെ ചോദിച്ചു നോക്കാം.വേഗം തന്നെ കലക്ട്രേറ്റ് ഓഫീസ് പോകണം”

“ശ്രീനാഥ് sir പിന്നെ ഭദ്ര ടീച്ചറും നന്ദ ടീച്ചറും കൂടി പോയാൽ മതിയല്ലോ.നിങ്ങൾ രണ്ടു ടീച്ചേഴ്സ് കളക്ടർ ആയിട്ട് ഏറ്റവും അടുത്ത ബന്ധം ഉള്ളത് അല്ലേ”….അതും പറഞ്ഞു നാരായണൻ മാസ്റ്റർ ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു… നന്ദയെ ചൂഴ്ന്നു നോക്കി.

നാരായൺ മാസ്റ്ററുടെ പെട്ടന്നുള്ള ചോദ്യത്തിൽ നന്ദയും ഭദ്രയും ഒന്ന് പൊള്ളി പിടഞ്ഞപോലെ തമ്മിൽ നോക്കി.

നാരായണൻ സർനോട് തങ്ങളെ ഒന്ന് ഒഴിവാക്കി തരുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷേ അത് സമ്മധികില്ല എന്ന് ചോദ്യത്തിൽ നിന്നും തന്നെ മനസ്സിലായി.മറുത്തൊന്നും പറയാതെ ഭദ്രയും നന്ദയും അവിടെ നിന്നും ഇറങ്ങി പരസ്പരം ഒന്ന് നോക്കുക കൂടെ ചെയ്യാതെ…

staffroomil മറ്റു ടീച്ചേഴ്സ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.കലക്ട്രേറ്റ് പോകേണ്ട ജോലി ഭദ്രക്കും നന്ദ ടീച്ചർക്കും ആണെന്ന് കേട്ടപ്പോൾ മറ്റുള്ളവരും സന്തോഷിച്ചു.
“അപ്പോ ഇനിയുള്ള പ്ലാനിംഗ് കളക്ടർ കണ്ടതിനു ശേഷം തീരുമാനിക്കാം അല്ലേ ശ്രീനാഥ് sir”. ഹേമ ടീച്ചറുടെ ആയിരുന്നു ചോദ്യം.

രഞ്ജൻ സാറും ബീന ടീച്ചറും പിന്നെ നോൺ ടീച്ചിംഗ് staff രണ്ടുമൂന്നു പേരും ഉണ്ടായിരുന്നു.ചെറിയ മീറ്റിങ് ആയതുകൊണ്ട് തൊട്ടടുത്ത് വീടുള്ള ടീച്ചേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നെ എല്ലാവരും പോയിരുന്നു.

ഹേമ ടീച്ചറുടെ ചോദ്യത്തിന് ശ്രീനാഥ് സാർ മറുപടി നൽകി.” ആദ്യം ഞങ്ങള് ഒന്ന് കളക്ടറെ കാണട്ടെ എന്റെ ടീച്ചറെ.ബാക്കി പിന്നീട് തീരുമാനിക്കാമെന്ന്”.

“ഭദ്ര ടീച്ചറെ നിങ്ങൾക്ക് സൗകര്യമുള്ള ഒരു ദിവസം പറയണം കേട്ടോ നമുക്ക് പോകാം.പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ അധികം വൈകികണ്ട” ശ്രീനാഥ് ഭദ്ര ടീച്ചറോട് പറഞ്ഞു ബാഗ് എടുത്തു നടന്നു.

നിങ്ങളും പോകുകയല്ലെ. ഞങ്ങളും ഇറങ്ങുകയാണ്.മറ്റു ടീച്ചേഴ്സ് എല്ലാരും ഇറങ്ങി.

“നന്ദ എന്താ നമ്മൾ ചെയ്യാ” ഭദ്ര മുഖത്തേക്ക് നോക്കാതെ ആരോടെന്നില്ലാതെ ചോദിക്കും പോലെ ചോദിച്ചു.

“ഏട്ടത്തി എന്നായാലും ഒരിക്കൽ കാണണം തമ്മിൽ…സമയം ആയെന്നു കരുതിയാൽ മതി”

“കാണണം” ഭദ്രയുടെ ആത്മഗതം.പിന്നെ ഒന്നു നെടുവീർപ്പിട്ടു.

“നമുക്ക് ഇറങ്ങാം ഏട്ടത്തി”

ഭദ്ര നന്ദയുടെ ബാഗ് കൂടെ എടുത്തു രണ്ടു പേരും റോഡിലേക്ക് ഇറങ്ങി നടന്നു

കല പില പറഞ്ഞു വരുന്ന അവർക്കിടയിൽ വലിയ ഒരു മൗനം തളം കെട്ടി നിന്ന്.പരസ്പരം ഒന്നും സംസാരിക്കാൻ ആകാതെ.

പോകുന്ന വഴിയിലെ മാവും കുറ്റി ചെടികളും പേരക്ക മരവും സ്ഥിരം വഴിയിൽ കാണുന്ന പതിവുകാരും എല്ലാം അവരെ ഉറ്റു നോക്കി അത്രക്കും നിശ്ശബ്ദത ആയിരുന്നു അവർക്കിടയിൽ.

ഇൗ കുട്ടികൾക്ക് ഇത് എന്ത് പറ്റിയെന്നു അവരെ അറിയുന്നവർ പരസ്പരം ചോദിക്കുന്നു.

അവരുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു ബുള്ളറ്റ് സൗണ്ട് അവരുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. ആ ശബ്ദം അടുത്തേക്ക് വരുംതോറും നന്ദ തലക് കൈ കൊടുത്തു നിന്നു്.ഭദ്ര വാച്ച്ചിലേക് നോക്കി.”നന്ദ മോളെ കൃത്യം സമയം 4.45 ”

നന്ദ ഭദ്രയെ ഉഴപ്പിച്ച് നോക്കി…ചുണ്ട് കൂർപിച്ച് നിന്നു.

“എന്നെ നോക്കി കണ്ണ് ഉരുട്ടി പേടിപികണ്ട.അവനെ പേടിപ്പിച്ച് നോക്ക്”

അതും പറഞ്ഞു ഒരു കുസൃതി ചിരിയും നൽകി ഭദ്ര

നന്ദ ഭദ്രയുടെ കൈയും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി.അപ്പോളേക്കും ബുള്ളറ്റ് അവർക് അടുത്ത് എത്തിയിരുന്നു.

“സയാമീസ് ഇരട്ടകൾ ഇന്ന് നേരം വൈകിയോ”

ഒരു ആറര അടി പൊക്കത്തിൽ ഒരു മനുഷ്യൻ ഇറങ്ങി അവരുടെ അടുത്തേക്ക് നിന്നു.

ആറര അടി പൊക്കത്തിൽ ഒരു ഒത്ത മനുഷ്യൻ. ഇരു നിറത്തിൽ 6 പാക്ക് ബോഡിയും നല്ല ബ്രൗൺ കളർ കൃഷ്ണമണി,പട്ടാളക്കാരുടെ പോലുള്ള ഹെയർ കട്ടിംഗ്.കാണാനും സുമുഗൻ ആയ ഒരു ചെറുപ്പക്കാരൻ.

“ഞങ്ങൾ നേരം വൈകിയാലും ശിവൻ കൃത്യ സമയം ആണ്”.മറുപടി പറഞ്ഞത് ഭദ്ര ആയിരുന്നു.

ശിവന്റെ നോട്ടം നന്ദയിലും

നന്ദ നിന്ന് ശ്വാസം വലിച്ച് വിട്ട് ദൂരെ എവിടേക്കോ കണ്ണ് നട്ട് നിന്നു.

“അല്ല ഭദ്രേ നിന്റെ അനിയത്തി കുട്ടി ഇന്ന് മൗന വ്രതത്തിൽ ആണോ..??”

അതും പറഞ്ഞു ശിവൻ ഇടം കണ്ണ് ഇട്ടു നന്ദയെ നോക്കി.

നന്ദ തല ചെരിച്ചു ശിവന്റെ നേരെ കൂർപിച്ചു ഒരു നോട്ടം

ആ നിമിഷം ശിവന്റെ കൈ അറിയാതെ അവന്റെ ഇട നെഞ്ചില് വച്ചു.വല്ലാത്തൊരു സുഖമുള്ള വേദന.അവളുടെ നോട്ടത്തിന്റെ കൂരമ്പുകൾ കൊണ്ട വേദന.പതിയെ ഇട നെഞ്ചില് തടവി അവളെ നോക്കി മന്ദഹസിച്ചു.

ഇതെല്ലാം കണ്ട് ഭദ്ര തല കുമ്പിട്ടു ശബ്ദമില്ലാതെ ചിരിച്ചു നിന്നു.

“ഏട്ടത്തി വരുന്നുണ്ടോ..???അല്ലെങ്കി കൂട്ടുകാരനോട് വിശേഷം പറഞ്ഞു അങ്ങ് നിന്നോ ഞാൻ വീട്ടിൽ പോവാ ”

നന്ദ വേഗം നടക്കാൻ തുടങ്ങി.

“എന്താ ഭദ്രേ ഗൗരി ഇന്ന് നല്ല ഗൗരവത്തിൽ ആണല്ലോ”

ശിവന്റെ ഗൗരി എന്നുള്ള വിളി അവളുടെ കണ്ണുകൾ ചുവപ്പിച്ചു ദേഷ്യതാൽ..മൂക്കിൻ അഗ്രം നിന്ന് വിറച്ചു .

“ഡോ തന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന്.തനിക്ക് പറഞ്ഞാൽ മനസിലാകില്ല അല്ലേ.ഇനിയും താൻ ഗൗരി എന്നും വിളിച്ചു വന്നാൽ വിവരം അറിയും.പറഞ്ഞേക്കാം മോകുള്ള രാമ”

അതും പറഞ്ഞു ഭദ്രയുടെ കയും വലിച്ച് പിടിച്ച് നന്ദ നടന്നു

അവരുടെ നടത്തം നോക്കി ശിവനും.കൺമുന്നിൽ നിന്നും മറയും വരെ ശിവൻ അവിടെ തന്നെ നിന്നു.

ഗൗരി….ഗൗരി നന്ദ…നീ എല്ലാവർക്കും നന്ദ ആണ്…മറ്റുള്ളവരുടെ നന്ദ ടീച്ചർ… ഇൗ ശിവന് മാത്രം നീ ഗൗരി ആണ്…ശിവന്റെ മാത്രം ഗൗരി

മനസ്സിൽ പറഞ്ഞു ഒരു തൂമന്ധഹസത്തോടെ ശിവൻ വണ്ടിയും എടുത്തു തിരികെ പോയി.

തുടരും…..

Nb: ഒന്നുകൂടി പറയുന്നു… ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

Share this story