മഴപോൽ : PART 3

മഴപോൽ : PART 3

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ആരോടേലും ഉള്ള ഫ്രസ്‌ട്രേഷൻ ഒക്കെ ഇവിടെവന്നു കാണിച്ചാമതിയല്ലോ… നമ്മളാവുമ്പോ പിന്നെ മിണ്ടാതെ സഹിക്കേം ചെയ്തോളും ഹും… എല്ലാംകൂടി ഇട്ടെറിഞ്ഞു ഞാനങ്ങു പോകും അല്ല പിന്നെ….

എന്താണ് അച്ചുമോൾ ഒറ്റയ്ക്ക് സംസാരിക്കണെ…??? കിളിപോയോ???
അതൊക്കെ പോയിട്ട് കുറേനേരമായി…. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ ഇയാളൊന്ന് പോയെ…
ഡീ എന്താ കിച്ചു കലിപ്പിലാ???…
ആന്നെ അയാളെ വീട്ട്കാര് പിടിച്ചു കെട്ടിച്ചേന് നമ്മളോടെന്തിനാ ശരൺ കിടന്ന് ചാടണെ…??? ഈൗ കടുവെനെയൊക്കെ എങ്ങനെ സഹിക്കുന്നുവോ എന്തോ… പാവം കുട്ടി….
ഞാൻ അങ്ങോട്ട് പോവട്ടെ ഇന്ന് മുഴുവൻ നോക്കിയാലും തീരാത്തത്ര വർക്ക്‌ തന്നിട്ടുണ്ട് ആാാ കടുവ….

❇❇❇❇❇❇❇❇❇❇❇❇❇❇

ഡാ.. കിച്ചു… നിനക്കെന്തിന്റെ കേടാഡാ???… അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാ…
കിച്ചു ഞാൻ നിന്നോടാ ചോദിച്ചത്…

ഒന്ന് ഇറങ്ങിപോണുണ്ടോ ശരൺ മനുഷ്യന് കുറച്ച് സമാധാനം തരുവോ….???
പ്ലീസ് നീ കുറച്ച് കഴിഞ്ഞ് വാ…. ഐ ആം നോട്ട് ഇൻ എ ഗുഡ് മൂഡ്…

❇❇❇❇❇❇❇❇❇❇❇❇❇❇

പറയെടാ… എന്താ നിന്റെ പ്രശ്നം???
പ്ലീസ് ഒന്നും അറിയാത്തപോലെ സംസാരിക്കല്ലേ ശരൺ നീ….
ഗൗരി… അവളാണോ നിന്റെ പ്രശ്നം???
നിന്റെ മോൾക്ക്‌ ഒരമ്മ വേണ്ടേഡാ…?? പ്രത്യേകിച്ചും അമ്മൂട്ടീ ഒരു പെൺകുട്ടി ആണ്… അവളുടെ വളർച്ചയിലൊക്കെ അവൾക്കൊരു അമ്മയെ തന്നെ വേണം…
നിന്റെ കൺട്രോളിൽ നിൽക്കാത്ത കാര്യങ്ങൾ അവൾ വളരുംതോറും വരും കിച്ചു…. അവൾക്ക് ഗൗരി അല്ലെങ്കിൽ ഗൗരിക്ക് പകരം മറ്റൊരുവൾ എന്തായാലും ആവശ്യമാണ്…

ഗൗരിയാകുമ്പോ…….
ഗൗരിയാണേൽ എന്താ???… അവൾക്കെന്താ…?? എന്നെക്കൊണ്ടൊന്നും പറയിക്കണ്ട നീ…

ഗൗരിയാകുമ്പോ… അവൾ അഡ്ജസ്റ്റ് ചെയ്ത് നിന്നോളും കിച്ചു… നിനക്കറിയാലോ അവളെ… ഒന്നുമില്ലെങ്കിൽ കഴിഞ്ഞ 5 6 മാസമായി നിങ്ങൾക്കൊപ്പം അവളില്ലേ…???

അവളാ 5 6 മാസം വന്ന് നിന്നതുകൊണ്ടാ എന്റെമോളെ കയ്യിലെടുത്ത്, എന്റമ്മയെ കയ്യിലെടുത്ത് ഇപ്പം അവിടെ സർവ്വാധികാരത്തോടുകൂടി കഴിയണത്..
എനിക്കാവുന്നില്ല ശരൺ എന്റെ പ്രിയേടെ സ്ഥാനത്ത് അവളവിടെ… ഓർക്കുംതോറും നെഞ്ച് പൊടിയാ…

❇❇❇❇❇❇❇❇❇❇❇❇❇❇

അമ്മൂട്ടീ…. വായോ അച്ഛ വരാറായിട്ടോ വേഗം തമ്പായിയോട് പ്രാർത്ഥിച്ചോ……
അമ്മൂട്ടീ ഗൗരിക്കൊപ്പം നിലത്തു ചമ്രം പടഞ്ഞിരുന്ന് പ്രാർത്ഥിച്ചു….

പ്രാർത്ഥന കഴിഞ്ഞപ്പോഴേക്കും…. കാർ ഗേറ്റ് കടന്ന് അകത്തേക്ക് വന്നിരുന്നു….
അച്ഛ വന്നേ… അച്ഛ വന്നേ… അമ്മൂട്ടീ ചാടിത്തുള്ളി മുറ്റത്തേക്കിറങ്ങിയോടി….
അച്ഛേ….
ഹായ് അച്ഛെടെ മോളുട്ടി തമ്പായിയോട് പ്രാർത്ഥിച്ചോടാ കണ്ണാ…????
മ്മ്മ്ഹ്ഹ് മോളും ഗൗരിമ്മേം ഒന്നിച്ചാ…. അവൾ സന്തോഷത്തിൽ പറഞ്ഞു…

കിച്ചു നടന്നു വരുന്നത് കണ്ടപ്പോ ഗൗരി പതിയെ വരാന്തയിൽ നിന്നും ഇറങ്ങാനായി കാൽ താഴേക്കിറക്കി വച്ചു…
കിച്ചുവിന്റെ രൂക്ഷമായൊരു നോട്ടം… മുന്നോട്ട് ചലിച്ച കാൽ അവൾ പിന്നോട്ടേക്കെടുത്തു….
കിച്ചു അമ്മൂട്ടിയെയും എടുത്ത് ഉള്ളിലേക്ക് കയറി…..

❇❇❇❇❇❇❇❇❇❇❇❇❇❇

ചായ കിച്ചുവേ….
വിളിച്ച് മുഴുമിപ്പിക്കാൻ സാധിച്ചില്ല
തിരിഞ്ഞൊരു നോട്ടം… ആാാ ഒരു നോട്ടത്തിൽ ഗൗരി ചായ അവിടെവച്ചു തിരിഞ്ഞു നടന്നു….

രാത്രി എല്ലാരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്….. ഗൗരി മേശമേൽ ഇരിക്കുന്ന അമ്മൂട്ടിക്ക് വാരിക്കൊടുത്തു….
അച്ഛനും മോളും കൂടെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്… ഗൗരി അതെല്ലാം നോക്കി നിന്നു….

പാത്രം കഴുകി അടുക്കള അടച്ചുപൂട്ടണവരെ അമ്മൂട്ടിയും അവൾക്കൊപ്പം നില്കും.. അത് ഗൗരി വന്നന്ന് തൊട്ടുള്ള ശീലമാണ്… അവളുടെ തോളിൽ തലചായ്ച്ചേ അമ്മൂട്ടീ ഉറങ്ങു….
പണിയെല്ലാം കഴിഞ്ഞ് അമ്മൂട്ടിയെയും തോളിലിട്ട് ഗൗരി മുറിയിലേക്ക് കയറി….
താഴെ നിലത്ത് ഒരു പായ വിരിച്ചിട്ടുണ്ട് അതിന്മേൽ ഒരു തലയിണയും…. കിച്ചു തിരിഞ്ഞ് നിന്ന് പുതയ്ക്കാനുള്ള പുതപ്പെടുക്കുകയായിരുന്നു…
തന്റൊപ്പം ഒരു കിടക്കയിൽ കിടക്കാനുള്ള ബുദ്ധിമുട്ടുകാരണം അവൻ താഴെ കിടക്കാൻ ഒരുങ്ങുകയാണെന്ന് ഗൗരിക്ക് മനസിലായി….
അവൾ അമ്മൂട്ടിയെയും എടുത്ത് അവൻ നിലത്തുവിരിച്ച പായയിലായി കിടന്നു….
പുതപ്പെടുത്ത് തിരിഞ്ഞ അവൻ നിലത്ത് കിടക്കുന്ന ഗൗരിയേയും അവളെ ചുറ്റിപിടിച്ചു ചിണുങ്ങിക്കൊണ്ടിരിക്കുന്ന അമ്മൂട്ടിയെയും കണ്ടു…. എടുത്ത പുതപ്പ് അവൾക്ക് മേലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത് കിച്ചു ബെഡിലായി കിടന്നു….

കണ്ണുനീർ കവിൾ തടങ്ങളെ നനച്ച് തുടങ്ങിയെങ്കിലും ശബ്ദം അറിയാതെപോലും പുറത്തുവരാതിരിക്കാൻ ഗൗരി പ്രത്യേകം ശ്രദ്ധിച്ചു….

കുറച്ച് നേരത്തിനു ശേഷം കയ്യിലാരോ സ്പർശിക്കുന്നതുപോലെ തോന്നിയപ്പോഴാണ് ഗൗരി കണ്ണുകൾ തുറന്ന് നോക്കിയത്.. തനിക്ക് നേരെ കുനിഞ്ഞു വരുന്ന കിച്ചുവിനെ കണ്ടപ്പോൾ അവൾ ഭയത്തോടെ നോക്കി…. കുറച്ചുനേരം ഭയത്തെ മാറ്റിനിർത്തി അവന്റെ കണ്ണിന്റെ ആഴങ്ങളിലേക്കവൾ നോക്കി… അവൻ തിരിച്ചും…. എന്തോ ഒരു ഉൾപ്രേരണയിൽ പെട്ടന്നവൾടെ കൈതട്ടിമാറ്റി അവൻ അമ്മൂട്ടിയെയും എടുത്ത് എണീറ്റു…

ആ ഒരു നിമിഷം ഗൗരി ഒന്ന് പതറി….അവന്റെ കയ്യിൽ കിടന്ന് ഉറക്കത്തിൽ ഭംഗം വന്ന് അമ്മൂട്ടീ ചിണുങ്ങുന്നുണ്ടായിരുന്നു… പതിയെ അവളാ പായയിൽ എഴുന്നേറ്റിരുന്നു….
മോളുമായി കിടക്കയിൽ കിടക്കുന്ന കിച്ചുവിനെ അവൾ നിറഞ്ഞ കണ്ണോടെ നോക്കികൊണ്ടിരുന്നു…
അവളുടെ നിറഞ്ഞ കണ്ണുകൾ റൂമിലെ ബെഡ്ലാമ്പിന്റെ നേരിയ പ്രകാശത്തിൽ കിച്ചു കാണുന്നുണ്ടായിരുന്നു … പതിയെ അവനെ നോക്കിക്കൊണ്ടവൾ പായയിലേക്ക് ചാഞ്ഞു…..

നിനക്കെന്താ കിച്ചു പറ്റിയത്….?? വേണ്ട…. ആ കണ്ണുനീർ കൊണ്ടൊന്നും നിന്റെ മനസ്സ് മാറ്റാൻ അവൾക്കാവില്ല… അവൻ അവനോടായി പറഞ്ഞു….. പിന്നെ പതിയെ ഉറക്കം പിടിച്ചു…

❇❇❇❇❇❇❇❇❇❇❇❇❇❇

കുളി കഴിഞ്ഞിറങ്ങിയപ്പോളും അമ്മൂട്ടീ ഉറങ്ങുകയായിരുന്നു… കിച്ചുവിന്റെ മേലായാണ് അവളുടെ കിടത്തം…
ഗൗരി അടുത്ത് ചെന്ന് മോളുടെ മുടിയിലൊന്ന് തലോടി… പതിയെ അവളുടെ കുഞ്ഞു കവിളിലായി വാത്സല്യപൂർവ്വം ഒരുമ്മ കൊടുത്തു….
പിന്നെ മോളേ പുണർന്നുറങ്ങുന്ന കിച്ചുവിനെ ഒന്ന് നോക്കി… നല്ല ഉറക്കമാണ്… ഒന്ന് കുനിഞ്ഞു ആാാ നെറ്റിത്തടത്തിലും ഒന്ന് മുത്തി….. രണ്ടുപേരെയും ഒന്ന് നോക്കി അവൾ മുറിയിൽനിന്നും ഇറങ്ങി….

❇❇❇❇❇❇❇❇❇❇❇❇❇❇

അവനുണർന്നില്ലേ മോളേ…
ഇല്ലമ്മേ നല്ല ഉറക്കത്തിലാ രണ്ടാളും….
ചെല്ല് അവനിപ്പം ഉണരും… അവനുവേണ്ടതൊക്കെ മോളുവേണം ഇനി ചെയ്തുകൊടുക്കാൻ….
അത് കിച്ചുവേട്ടന് ഇഷ്ടാവില്ലമ്മേ…
അവന്റെ ഇഷ്ടവും നോക്കി നിന്നാൽ എന്നും ഇങ്ങനെ അകന്നിരിക്കേണ്ടി വരും അമ്മ പറഞ്ഞില്ലാന്നു വേണ്ട നീ ചെല്ല്….

❇❇❇❇❇❇❇❇❇❇❇❇❇❇

അവൾ മുറിയിൽ ചെല്ലുമ്പോ കിച്ചു കുളി കഴിഞ്ഞുവന്ന് കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു… കുറച്ച് നേരം ചുമരിൽ ചാരി അവനെ നോക്കി നിന്നു… ഒരു നോട്ടം അറിയാതെപോലും തന്നിലേക്കില്ലെന്ന് കണ്ടപ്പോൾ പതിയെ നടന്നു ചെന്ന് മോളുടെ അടുത്തിരുന്നു….

അമ്മൂട്ടീ… എണീറ്റെ… പെങ്കുട്യോൾ ഇങ്ങനെ ഉറങ്ങാൻ പാടുണ്ടോടി കുറുമ്പിപ്പെണ്ണേ….. അവൾ അമ്മൂട്ടീടെ കഴുത്തിലും വയറിലും ഒക്കെ ഇക്കിളിയിട്ടുകൊണ്ടിരുന്നു…. അവൾ കൊഞ്ചിച്ചിരിച്ചുകൊണ്ട് എണീറ്റിരുന്നു….

അമ്മേ……
അവളുടെ നീട്ടിയുള്ള വിളികേട്ടപ്പോൾ കിച്ചു തിരിഞ്ഞുനോക്കി… ഗൗരിയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു….

5 6 മാസമായി അവൾക്ക് താൻ ഗൗരിമ്മയാണ്….. ആാാ വിളിയെക്കാൾ അമ്മേയെന്നൊന്ന് വിളിച്ചു കേൾക്കാൻ കിച്ചുവേട്ടന്റെ കൈകൊണ്ട് ഈൗ താലിമാല കേറിയപ്പോൾതൊട്ട് അടക്കിവച്ചൊരു ആഗ്രഹം ഉണ്ട് മനസ്സിൽ… അതാണിപ്പോൾ നിറവേറിയത്…. അവൾ അമ്മൂട്ടിയെ വാരിപുണർന്ന് ചുംബനങ്ങൾ കൊണ്ട് മൂടി……
എന്താ അമ്മൂട്ടീ വിളിച്ചേ???… ഒന്നൂടി വിളിച്ചേ… ഗൗരി നിറകണ്ണുകളോടെ പറഞ്ഞു…..

അമ്മേ… അമ്മേ….. അമ്മേ….. അവൾ തുള്ളിച്ചാടി വിളിച്ചുകൊണ്ടിരുന്നു…. ഗൗരി അതീവ സന്തോഷത്തിൽ കിച്ചുവിനെ തിരിഞ്ഞുനോക്കി…..
കിച്ചു അമ്മൂട്ടീടെ സന്തോഷം കണ്ട് അവളെ നോക്കി നിൽക്കുകയാണ്……

അമ്മേ…… അവളോടിവന്ന് ഗൗരിയെ മുറുകെ പുണർന്നു….നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ വീണ്ടും കിച്ചുവിനെ നോക്കി…. അത് കണ്ടതും കിച്ചു മുറിയിൽനിന്നും ഇറങ്ങി….

അമ്മൂട്ടി… ഇനി മോളെന്നും അങ്ങനെ വിളിക്കുവോ…..??? ഗൗരിടെ ആകാംഷ അവളുടെ കണ്ണുകളിൽ കാണാമായിരുന്നു….
മ്മ്ഹ്…. അവൾ ചിരിച്ചുകൊണ്ട് തലയാട്ടി
ഗൗരി വീണ്ടും അമ്മൂട്ടിയെ പിടിച്ച് തുരുതുരെ ചുംബിച്ചു…. അമ്മൂട്ടീടെ ചിരിക്കൊപ്പം ഗൗരിടെ ചിരിയും ആാാ മുറിക്കുള്ളിൽ നിറഞ്ഞു…
അവരുടെ കൊഞ്ചലും കുറുകലും ചിരിയും ബഹളവും കേട്ടപ്പോൾ പുറത്ത് വാതിലിനരികിലായി നിന്ന കിച്ചുവിലും ഒരു പുഞ്ചിരി വിടർന്നു……

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

Share this story