രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 6

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സിദ്ധു അവൻ നീട്ടിയ കൈയിലേക്കും ശിലപോലെ നിൽക്കുന്ന അവളെയും മാറിമാറി നോക്കി. ഒടുവിൽ അവളുടെ കൈയിൽ കൈ ചേർത്തുവച്ചു.

തണുത്ത് മരവിച്ചതുപോലിരിക്കുന്ന കൈകളുടെ സ്പർശം അവനിൽ ചിരിയുണർത്തി.

ഇളംചൂടുള്ള എന്തോ ഒന്ന് തന്റെ കൈയോടമർന്നതറിഞ്ഞ് അവൾ യാഥാർഥ്യത്തിലേക്ക് മടങ്ങിവന്നു.

അവന്റെ കൈകൾക്കുള്ളിൽ നിന്നും വിറയലോടെ തന്റെ കൈകളവൾ വലിച്ചെടുത്തു.

എനിവെയ്‌ എനിക്ക് തന്നെ ഒരുപാടിഷ്ടമായി. അതുകൊണ്ടാണല്ലോ ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതും. അമ്മ പറഞ്ഞു കാണുമല്ലോ എന്നെക്കുറിച്ച്. അവനത് പറഞ്ഞു നിർത്തി.

എനിക്കിഷ്ടമല്ല ഈ വിവാഹത്തിന്.. അവൾ മന്ത്രിച്ചു.

വാട്ട്‌..? തനിക്ക് വേറെ എന്തെങ്കിലും റിലേഷൻ..? സംശയത്തോടവൻ അവളെ ഉറ്റുനോക്കി.

ഇല്ല.. ഞാനിപ്പോൾ ബി എസ് സി ഫാഷൻ ഡിസൈനിങ് കഴിഞ്ഞു. എനിക്ക് എം എസ് സി ക്ക് പോകണമെന്നാണ് ആഗ്രഹം. നല്ലൊരു ജോലി നേടണം ഇതൊക്കെയേ ഉള്ളൂ എന്റെ മനസ്സിൽ.. ധൈര്യം സംഭരിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തുമ്പോൾ പൊട്ടിച്ചിരിയായിരുന്നു പകരം മുഴങ്ങിയത്.

അമ്പരത്തോടെ തന്നെ നോക്കുന്ന രുദ്രയോടായി അവൻ തുടർന്നു.
അത്രേയുള്ളൂ.. അത് വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ. താൻ പഠിക്കുന്നതിനും ജോലിക്ക് പോകുന്നതിനും എനിക്ക് യാതൊരു വിരോധവുമില്ല. അപ്പോൾ തനിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതങ്ങ് ഉറപ്പിക്കാമല്ലോ.. അവളുടെ മറുപടിക്ക് കാത്തു നിൽക്കാതവൻ തിരിഞ്ഞു നടന്നിരുന്നു.

അമ്മയ്ക്കായിരുന്നു കൂടുതൽ സന്തോഷം. അമ്മയുടെ സന്തോഷത്തിന് മുൻപിൽ തന്റെ സ്വപ്നം മൂടിവയ്ക്കാൻ അവൾക്ക് കഴിഞ്ഞു.
ദൈവനിശ്ചയം എന്നവൾ കരുതി.

സിദ്ധു പറഞ്ഞതുപോലെ വളരെ കുറച്ച് ആളുകൾ മാത്രമേ അവരുടെ ഭാഗത്ത് നിന്നും പങ്കെടുത്തുള്ളൂ.
വന്നവരുമായി സിദ്ധുവിന് അടുപ്പം കുറവാണെന്നവൾക്ക് മനസ്സിലായി.
ഒതുക്കിവച്ച താടിയിലും കസവ് ഷർട്ടും മുണ്ടിലും അവൻ തിളങ്ങി നിന്നു.

അധികമൊന്നുമില്ലെങ്കിലും അത്യാവശ്യം സ്വർണ്ണം രുദ്രയുടെ ശരീരത്തിലുണ്ടായിരുന്നു. മയിൽ നീല നിറത്തിലെ പട്ടുസാരിയിൽ അവളുടെ അഴക് വർധിച്ചിരുന്നു. രജിസ്റ്ററിൽ ഒപ്പ് വയ്ക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ എന്തിനെന്നറിയാതെ മിഴികളിൽ നിന്നും ഇറ്റുവീണു.
മനസ്സുകൊണ്ട് വിവാഹവുമായി താൻ ഇതുവരെയും പൊരുത്തപ്പെട്ടിട്ടില്ലെന്ന് അവൾ വേദനയോടെ ഓർത്തു.

അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടുപേരും വിതുമ്പിപ്പോയി.
അമ്മ ഇനിമുതൽ ആ വീട്ടിൽ ഒറ്റയ്ക്കാകുമെന്ന ചിന്തയാണവളെ കൂടുതൽ അലട്ടിയത്.

ഒടുവിൽ കാറിൽ കയറിയവൾ ഒന്നുകൂടി അമ്മയെ തിരിഞ്ഞുനോക്കി. കണ്ണുനീരിനിടയിലും തന്റെ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചുവെന്ന സമാധാനം അവരുടെ മിഴികളിൽ അലയടിക്കുന്നതവൾ അറിഞ്ഞു.

വീട്ടിൽ ചെന്ന് കയറുമ്പോൾ വിളക്ക് നൽകി സ്വീകരിക്കാൻ പ്രായമായ ഒരു സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. ആ സ്ത്രീ നേരത്തെ കണ്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതാണെന്നവൾ ഓർത്തെടുത്തു.

നിലവിളക്ക് വാങ്ങി വലംകാൽ വച്ച് ആ വലിയ വീടിന്റെ പടി കയറുമ്പോൾ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ കഴിയണേയെന്ന് ഈശ്വരനോടവൾ മനമുരുകി പ്രാർത്ഥിച്ചു.

പൂജാമുറിയിൽ വിളക്ക് വച്ചവൾ തൊഴുതിറങ്ങി.
മോളേ.. മുകളിലാണ് റൂം. പോയി ഫ്രഷ് ആയിക്കോളൂ. ഞങ്ങൾ ഇറങ്ങുവാണ്.. ചെറുപുഞ്ചിരിയോടവർ അവളോടായി പറഞ്ഞശേഷം ഇറങ്ങി.
അത്രയും വലിയൊരു വീട്ടിൽ ഒരൊറ്റനിമിഷം കൊണ്ട് ഒറ്റയ്ക്കായത് പോലവൾക്ക് അനുഭവപ്പെട്ടു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

അതേയ് താൻ വരുന്നില്ലേ സിദ്ധുവിന്റെ സ്വരമാണവളെ ആലോചനകളിൽനിന്നും മുക്തയാക്കിയത്.
അവന് പിന്നാലെ പടികൾ കയറി മുകളിലെത്തി റൂമിലേക്ക് പ്രവേശിച്ചു.
വലിയൊരു റൂം.
വലിയൊരു കട്ടിൽ കൂടാതെ സോഫയും ഒരു ടേബിളും അവിടുണ്ടായിരുന്നു.

തനിക്കാവശ്യമായ വസ്ത്രങ്ങൾ അതിലുണ്ട്. കബോർഡ് ചൂണ്ടിക്കാണിച്ചുകൊണ്ടവൻ പറഞ്ഞു.
കബോർഡ് തുറന്ന് അതിൽ നിന്നുമൊരു സാരിയെടുത്തവൾ തിരിയും മുൻപേ വയറിലൂടെ രണ്ട് കൈകൾ വട്ടം പിടിച്ചിരുന്നു.
ആലിലപോലവൾ വിറയ്ക്കാൻ തുടങ്ങി.
ആദ്യത്തെ പുരുഷസ്പർശം.. പക്ഷേ ഭയമാണവളിൽ ഉരുണ്ടു കൂടിയത്.
അവനിൽനിന്നും കുതറി മാറാൻ ശ്രമിക്കുന്തോറും കൈകളുടെ ബലം കൂടിയതേയുള്ളൂ.
ശരിക്കും ഒന്ന് പരിചയപ്പെട്ടിട്ടുകൂടി ഇല്ല.
അവനെ കൂടുതലറിഞ്ഞ് മനസ്സുകൊണ്ട് അവനോടടുത്തിട്ടൊരു ജീവിതം അവളാഗ്രഹിച്ചു.
നിസ്സഹായതയുടെ പ്രതീകമായി നീർമണികൾ മിഴികളിൽ സ്ഥാനം പിടിച്ചു.
ഒന്നുകൂടി തന്റെ ശരീരത്തിലേക്കവളെ അമർത്തിക്കൊണ്ട് അവനവളുടെ കഴുത്തിൽ മുഖo അമർത്തി.
ശരീരത്തിലൂടൊരു മിന്നൽപ്പിണർ പാഞ്ഞുപോയതുപോലവൾ വിറകൊണ്ടു.
മുഖം ഓരോ പ്രാവശ്യം അമരുമ്പോഴും അവനെ തള്ളിമാറ്റണമെന്നവൾക്ക് തോന്നി. എന്നാൽ അവന്റെ കരബലത്തിന് മുൻപിൽ നിസ്സാഹായയായി നിൽക്കുവാനേ അവൾക്ക് സാധിച്ചുള്ളൂ.
എനിക്ക്.. എനിക്ക് കുളിക്കണം വിറച്ചു കൊണ്ടവൾ എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തിയതും അവന്റെ കൈകൾ പതിയെ അയഞ്ഞു.
അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ബാത്ത്റൂമിലേക്ക് ഓടിക്കയറി അവൾ.
ഇതേസമയം സിദ്ധുവിന്റെ മിഴികൾ ചുവന്നിരുന്നു എന്തിനെന്നറിയാതെ.

കുളി കഴിഞ്ഞിറങ്ങുമ്പോൾ റൂമിൽ സിദ്ധു ഉണ്ടായിരുന്നില്ല.
പരിഭ്രമത്തോടെയവൾ താഴേക്കിറങ്ങി.

ഫോണിൽ എന്തോ നോക്കിക്കൊണ്ട് സിദ്ധു താഴെ ഇരിപ്പുണ്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമത്തോടെയവൾ അവന് മുൻപിൽ നിന്നു.
മുന്പിലെ കാൽപ്പെരുമാറ്റം അറിഞ്ഞവൻ തലയുയർത്തി നോക്കി.
രുദ്രയോട് ഇരിക്കാൻ പറഞ്ഞപ്പോൾ അവനടുത്തായി സോഫയിലവൾ ഇരുന്നു.
സാരിയുടെ മുന്താണിയിൽ തെരുപ്പിടിച്ചു കൊണ്ട് പരിഭ്രമിച്ചിരിക്കുന്ന അവളെ അവൻ നോക്കിയിരുന്നു.
അടുത്തനിമിഷം അവൻ അവളുടെ മടിയിലേക്ക് തല വച്ച് കിടന്നു കഴിഞ്ഞിരുന്നു.

ഒരുനിമിഷം പതറിയെങ്കിലും അവൾ പതിയെ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു.
തനിക്ക് ഡിസൈനിങ് അത്രക്കിഷ്ട്ടമാണോ.. അവൻ ചോദിച്ചു.

മ്.. അവളൊന്ന് മൂളി. തനിക്കീ വീട് ഇഷ്ടമായോ..വീണ്ടുമവൻ ചോദിച്ചു . മ്.. വീണ്ടുമവൾ മൂളി.

തനിക്ക് മൂളാൻ മാത്രമേ അറിയാവോ. ഞാൻ എന്തെങ്കിലും ചോദിച്ചാൽ എനിക്ക് വ്യക്തമായ മറുപടി വേണം. കേട്ടല്ലോ..
അവന്റെ സ്വരത്തിലെ കടുപ്പം മനസ്സിലായതുകൊണ്ടാകാം അവൾ ശരി എന്ന് പറഞ്ഞു.

രാത്രിയിലേക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാം. തനിക്കെന്താ വേണ്ടത് ഫോണുമെടുത്തവൻ ചോദിച്ചു.

ഭക്ഷണം ഞാൻ ഉണ്ടാക്കാം നേരിയ പരിഭ്രമം കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു.

ഒരുനിമിഷം അവന്റെ മിഴികൾ അവളുമായി കോർത്തു.
സിദ്ധുവിന്റെ മനസ്സിലത് വികാരത്തിന്റെ വിത്തുകൾ പാകിയപ്പോൾ
തന്റെ ഉടലിനെ വല്ലാത്തൊരു വിറയൽ പടരുന്നതവൾ അറിഞ്ഞു.

രാത്രിയിൽ രുദ്രയുണ്ടാക്കിയ ഭക്ഷണം കഴിച്ചവൻ മുകളിലേക്ക് കയറി.
അടുക്കളയും വൃത്തിയാക്കി രുദ്ര കുറച്ചുനേരം അവിടെത്തന്നെ നിന്നു.
ഒടുവിൽ തന്റെ ശരീരത്തെ ബാധിച്ച വിറയലുമായവൾ പടികൾ കയറി.

മുറിയിലെത്തിയപ്പോൾ സിദ്ധുവിനെ കാണാൻ കഴിഞ്ഞില്ല.
കുറച്ചുനേരം കട്ടിലിൽ ഇരുന്നു. എപ്പോഴാണ് മിഴികൾ അടഞ്ഞെതറിഞ്ഞില്ല.
ദേഹത്ത് നനുത്ത സ്പർശമുളവായപ്പോൾ മിഴികൾ വലിച്ചു തുറന്നു.
തന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന സിദ്ധുവിനെയാണവൾ കണ്ടത്.
ചാടിയെഴുന്നേറ്റ് ചുവരോട് ചേർന്ന് ആലിലപോലവൾ വിറച്ചു കൊണ്ടിരുന്നു. സിദ്ധു അടുത്തേക്ക് വരുന്തോറും രൂക്ഷമായിക്കൊണ്ടിരുന്ന മദ്യത്തിന്റെ മണം കാരണം അവൾക്ക് മനംപിരട്ടി.

വേണ്ടെന്ന് പറഞ്ഞ് അവനെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ സിദ്ധു അവളെ ചേർത്തു പിടിച്ചിരുന്നു.

ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒരുപാടിഷ്ടമായതാ. നിന്റെയീ വിറയലുണ്ടല്ലോ അതെനിക്ക് ഒരുപാട് ഇഷ്ടമാ. വിറയ്ക്കുന്ന ശരീരം മാത്രമല്ല അപ്പോൾ നിന്നിൽ ഉരുണ്ടുകൂടുന്ന വിയർപ്പുമണികൾ പോലും എനിക്കിഷ്ടമാ പെണ്ണേ. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന എനിക്ക് നിന്നെ നേടുന്നത് വളരെ എളുപ്പമായിരുന്നു. അത്രയ്ക്ക് ഞാനിഷ്ടപ്പെട്ടു പോയി നിന്നെ. കൈകളിൽ കിടന്ന് കുതറുന്ന അവളെ നോക്കിയവൻ പറഞ്ഞു.

ഒരു വിവാഹം അതിനോട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. അതിനിടയിലാണ് ബലപ്രയോഗം.
പതുപതുത്ത മെത്തയിലേക്കവളെ കിടത്തി കണ്ണുനീരൊഴുകിയിറങ്ങിയ അവളുടെ മിഴികളിലവൻ അമർത്തി ചുംബിച്ചു.
മേൽച്ചുണ്ടിൽ ഉരുണ്ടുകൂടിയ വിയർപ്പുമണികൾ അധരങ്ങളാൽ ഒപ്പിയെടുത്ത അടുത്തനിമിഷം അവനവളുടെ അധരങ്ങളെയും സ്വന്തമാക്കിയിരുന്നു.
നാവിലറിഞ്ഞ ഇരുമ്പുചുവയെ ആസ്വദിച്ചു കൊണ്ടവൻ അത് തുടർന്നപ്പോഴും വേദന കൊണ്ടവൾ പിടയുകയായിരുന്നു.
അധരങ്ങളെ മോചിപ്പിച്ചുകൊണ്ട് ഒഴുകിയിറങ്ങിയ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ സ്ഥാനമുറച്ചപ്പോൾ അവളൊന്നുയർന്നു പൊങ്ങി.
അവന്റെ കാര്യങ്ങളുടെ ബലമവളുടെ ഇടുപ്പറിഞ്ഞു തുടങ്ങിയിരുന്നു.
ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി ശീലിച്ച വ്യഗ്രതയോടവൻ അവളെ അറിഞ്ഞു തുടങ്ങുമ്പോൾ വേദനയിലും മനസ്സിനേറ്റ ആദ്യത്തെ പ്രഹരത്തിനാലും അവളുടെ എതിർപ്പുകൾ കുറഞ്ഞ് നിസ്സഹായതയുടെ ആഴങ്ങളിലേക്കവൾ കൂപ്പുകുത്തിയിരുന്നു.
വസ്ത്രങ്ങൾ ശരീരത്തിൽ നിന്നും അടർന്നു മാറിയപ്പോഴും ഒടുവിലവൻ തളർന്ന് അവളിലേക്ക് തന്നെ വീഴുമ്പോഴും വീണ്ടും വീണ്ടുമവൻ അവളിലെ പെണ്ണിനെ അറിയുമ്പോഴും അവളേറെ തളർന്നിരുന്നു.
തളർന്ന ശരീരവുമായി ആലസ്യത്തിന്റെ നിദ്രയിൽ നിന്നുണർന്ന് തളർന്നുറങ്ങുന്ന സിദ്ധുവിനെ തള്ളിമാറ്റി ഷവറിന് മുന്നിൽ നിൽക്കുമ്പോഴും പൊട്ടിയടർന്ന അധരങ്ങളും ദന്തക്ഷതങ്ങളാൽ ശരീരത്തിലേറ്റ മുറിവുകളും നീറിപ്പുകഞ്ഞു.

ആൺകരുത്തിൽ ആദ്യത്തെ രാത്രി തന്നെ തകർന്നുപോയ മനസ്സുമായവൾ വായിൽ കൈയമർത്തി ഉറക്കെ കരഞ്ഞു.
ഇനി നേരിടേണ്ടി വരുന്നത് അവളുടെ ജീവിതത്തിനെ തന്നെ തച്ചുടയ്ക്കുന്ന പ്രവർത്തികളായിരിക്കുമെന്ന് അപ്പോഴവൾ അറിഞ്ഞിരുന്നില്ല.

(തുടരും )

ഞാൻ ആദ്യമേ പറഞ്ഞിരുന്നു രുദ്ര അനുഭവിച്ച സഹനത്തിന്റെയും കഥയാണെന്ന്. രുദ്രയുടെ വേദനകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. ഭർത്താവായാലും ആരായാലും അവളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ അവളെ സ്വന്തമാക്കുന്നത് ഒരു പെണ്ണിനേൽക്കുന്ന ഏറ്റവും വലിയ വേദനയാണ്.കാലമെത്ര കഴിഞ്ഞാലും അതവളുടെ മനസ്സിൽ വേദനയുടെ കരടായി നിലനിൽക്കുക തന്നെ ചെയ്യും. ആണുങ്ങളെ വിലകുറച്ച് കണ്ടതല്ല. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ ഉള്ളതുപോലെ ഒരു സ്ത്രീയുടെ വിജയത്തിന് മുന്നിൽ തന്നെ നിൽക്കുന്ന പുരുഷന്മാരുമുണ്ട്. രുദ്രയെപ്പോലുള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്ന് വേദയോടെ എങ്കിലും പറഞ്ഞുകൊള്ളട്ടെ.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

Share this story