❤️അപൂര്‍വരാഗം❤️ PART 29

❤️അപൂര്‍വരാഗം❤️ PART 29

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ഹൈ അപൂര്വ…ഓഹ്…സോറി അപ്പു….. ആശംസകൾ…. ഹാപ്പി മാരീഡ് ലൈഫ്….”

അവള് കൈയിൽ ഇരുന്ന പൂക്കള് അപ്പുവിന്റെ കൈയിലേക്ക് കൊടുത്തു..

അപ്പു അവള് ആരാന്ന് അറിയാതെ അന്തം വിട്ടു നില്ക്കുകയായിരുന്നു…

“ഓഹ്.. ഐ ആം സോറീ…. ഐ ആം അദിധി… അദിധി റെഡ്ഡി….”

അവള് ഒരു തരം പക നിറഞ്ഞ ചിരിയോടെ അപ്പുവിനെ നോക്കി….

” താങ്ക്സ്…..”

അപ്പു പുഞ്ചിരിയോടെ അത് വാങ്ങി.. പിന്നെ ഇത് ആരാണെന്ന് ഉള്ള ഭാവത്തില് ദേവിനെ നോക്കി…

“അപ്പു…. ഇത്.. അദിധി…. എന്റെ… എന്റെ ഫ്ര… ”

ദേവ് പറഞ്ഞു മുഴുവന് ആക്കുന്നതിന് മുന്നേ അദിധി ഇടയില് കേറി..

“ഞാൻ പറയാം ദേവ്… കൂൾ ഡൗൺ….”

അവള് പറഞ്ഞു…

അപ്പു ആണെങ്കിൽ കാര്യം മനസ്സിലാകാതെ അവനെ നോക്കി..

“ഏയ്…വീർ….. കം ഹിയര് യാര്….” അദിധി പിറകിലേക്ക് നോക്കിക്കൊണ്ട് കൈ കാട്ടി വിളിച്ചു….

” ഐ ആം കംമിങ് ആദി….”

കൈയിൽ ഗിഫ്റ്റ് ബോക്സുമായി ഒരു ചെറുപ്പക്കാരന് അവര്ക്കു അടുത്തേക്ക് നടന്നു വന്നു…

“ഏയ്…. വീർ…. വാട്ട് എ സർപ്രൈസ്….”

ദേവ് അവനെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു…

അപ്പു അമ്പരപ്പോടെ അയാളെ നോക്കി.. എവിടെയോ കണ്ടു മറന്ന മുഖം… അവള് വീണ്ടും വീണ്ടും അവനെ നോക്കി….. പിന്നെ ദേവിനെയും…

“അരേ യാര്…. മതി… കാം ഡൗൺ മാൻ…”

വീർ പുഞ്ചിരിയോടെ ദേവിൽ നിന്നും മാറി..

പിന്നെ തന്റെ കൈയിലെ ജ്വല്ലറി ബോക്സ് അപ്പുവിന് കൊടുത്തു..

“വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്‌…”

അവന് അവളെ വിഷ് ചെയ്തു…

അപ്പു ആകെ കിളി പോയ അവസ്ഥയില് ആയിരുന്നു..

“അപ്പു.. ഇത് വീർ… ഡോക്ടർ വീർ മല്ഹോത്ര… ആന്ഡ് ദിസ് ഈസ് ഡോക്ടർ അദിധി റെഡ്ഡി… ഞാനും ഡേവിഡും ഇവരും MBBS ന് ബാംഗ്ലൂർ ഒരുമിച്ച് ആയിരുന്നു…

വീർ നോര്ത്ത് ഇന്ത്യന് ആണ്… ആന്ഡ് അദിധി ഫ്രം ആന്ധ്ര… ബട്ട് രണ്ടാളും നന്നായി മലയാളം പറയും….”

അവളുടെ സംശയം തീർക്കാൻ എന്നോണം ദേവ് പറഞ്ഞു..

സംശയം മാറിയ പോലെ അവള് ചിരിച്ചു..

” എ സ്മാള് കറക്ഷൻ ഈസ് ദെര് ദേവ്… ഒരു ചെറിയ തിരുത്ത്… ഞങ്ങൾ ജസ്റ്റ് ഫ്രന്ഡ്സ് അല്ല അപ്പു… ദേവ് എന്റേത് ആകുമായിരുന്നു…. നീ ഞങ്ങൾക്ക് ഇടയിലേക്ക് വന്നില്ലായിരുന്നെങ്കില്….”

ക്രൂരമായ ചിരിയോടെ അദിധി പറഞ്ഞു..

അപ്പുവിന്റെ മുഖം വിളറി.. അവള് ചോദ്യഭാവത്തില് ദേവിനെ നോക്കി… അവനും അമ്പരന്നു നില്ക്കുകയാണ്…

അദിധി അങ്ങനെ പറയും എന്ന് അവനും കരുതിയില്ല…

” ഏയ് അപ്പു… ഷി ഈസ് കിഡ്ഡിങ്…. ചുമ്മാ പറഞ്ഞത് ആണ്…നിങ്ങളുടെ വഴക്ക് ഒന്ന് കാണാന്… ഞങ്ങൾ വരുന്ന വഴി ബെറ്റ് വച്ചതാണ്… യു ഡോണ്ട് വറി”

വീർ ചിരിയോടെ പറഞ്ഞു…

അപ്പുവിന്റെ മുഖത്തും ചിരി പടർന്നു..

ദേവ് നന്ദിയോടെ വീർ നെ നോക്കി…

അവന് ദേവിന് നേരെ കണ്ണടച്ച് കാണിച്ചു..

അപ്പോഴാണു മേരിയും ഡേവിഡും അങ്ങോട്ടേക്ക് വന്നത്…

വീർ നെയും അദിധിയെയും കണ്ട് അവനും ഒന്ന് അമ്പരന്നു..

” ഞാൻ നിന്നെ വിളിക്കാൻ ഒരുപാട് ശ്രമിച്ചു വീർ… ബട്ട് കിട്ടിയില്ല…”

ദേവ് ക്ഷമാപണം നടത്തി…

“നിനക്ക് ഇവന്റെ സ്വഭാവം അറിയില്ലേ ദേവ്… ഇടയ്ക്കു ഇടയ്ക്കു ഉള്ളതു അല്ലെ ഇവന്റെ ഈ ലോകം ചുറ്റല്….”

ഡേവിഡ് വീർ ന്റെ പുറത്ത് തട്ടി കൊണ്ടു പറഞ്ഞു..

“ഇറ്റ്സ് ഓക്കേ ദേവ്.. ഐ കാൻ അണ്ടര്സ്റ്റാന്ഡ്…. ”

വീർ അവന്റെ സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു..

“ബൈ ദി ബൈ.. ഇപ്രാവശ്യം എങ്ങോട്ട് ആയിരുന്നു നിന്റെ ട്രിപ്പ്… നമുക്കും വല്ല സ്കോപ്പും ഉണ്ടോ.. കല്യാണം കഴിഞ്ഞത് മുതൽ എങ്ങോട്ടും പോകാൻ പറ്റിയിട്ടില്ല…”

ഡേവിഡ് ഒരു നിരാശയോടെ ചോദിച്ചു…

അത് കേട്ട മേരി അവന് ഒരു നുള്ള് കൊടുത്തു…

“ഇല്ല ഡേവി…. ഇറ്റ് വാസ് നോട്ട് എ ലെഷർ ട്രിപ്പ്.. പോയതു ആന്ധ്രയിലേക്ക് തന്നെയാണ്.. അതല്ലേ ഇവളെ കൂടെ കിട്ടിയത്… നല്ലമല… ഒരു ആദിവാസി ഏരിയ…. ”

വീർ അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

ദേവിന്റെ മുഖം വിളറി വെളുത്തു…

ഡേവിഡ് പിന്നെയും അവനോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…

അദിധി ഒഴിഞ്ഞ ഒരു ടേബിളില് പോയി ഇരുന്നു…

അവളുടെ നോട്ടം അപ്പുവില് തന്നെയായിരുന്നു…

” യു ആര് ഗോയിങ് ടു സഫർ…..അപ്പു… നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു…”

അവള് മുഷ്ടി ചുരുട്ടി കൊണ്ട് ടേബിളില് ആഞ്ഞു ഇടിച്ചു…

“കാം ഡൗൺ ആദി…”

വീർ ചിരിയോടെ അവള്ക്കു അടുത്തുള്ള ചെയറിൽ ഇരുന്നു…

“ഹൗ കാൻ ഐ വീർ….. ലുക് അറ്റ് ദേർ…. എന്റെ പ്രണയം.. എന്റെ ദേവ്… അവന് ആണ് വേറെ ഒരു പെണ്ണിന്റെ കൂടെ…. ഞാന് ഇനിയും സമാധാനത്തോടെ ഇരിക്കണം എന്നാണോ നീ പറഞ്ഞു വരുന്നത്…. നോ… ഒരിക്കലും ഇല്ല… ”

അവള് ദേഷ്യത്തോടെ പറഞ്ഞു…

“ആദി… ഇതൊരു പബ്ലിക്ക് പ്ലേസ് ആണ്… ഡോണ്ട് ക്രിയേറ്റ് എ സീന്….. ”

വീർ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു…

” നമ്മള് വന്നത് എന്തിനാണെന്ന് മറക്കരുത് നീ… യൂസ് യുവര് ബ്രെയിന്…. വിഡ്ഢിത്തം കാണിക്കരുത്… ”

അവന് ശബ്ദം അടക്കി കൊണ്ട് പറഞ്ഞു…

പിന്നെ അദിധി ഒന്നും മിണ്ടിയില്ല… വീറിന്റെ ദേഷ്യത്തിൻ്റെ കാഠിന്യം അവള്ക്കു അറിയാമായിരുന്നു….

ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും പോകാൻ തുടങ്ങിയപ്പോൾ ആണ് ദേവ് വീർ ന്റെ അടുത്തേക്ക് വന്നത്…

” ഗുഡ് ടു സി യു മാൻ..ടേക് കെയർ..”

വീർ അവനെ ആലിംഗനം ചെയ്ത് കൊണ്ട് പറഞ്ഞു…

അദിധിയും കഷ്ടപ്പെട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി…

“അല്ല… നിങ്ങൾ എവിടെയാണ് സ്റ്റേ…. ഇവിടെ ഹോട്ടലിൽ ആണോ….”

ദേവ് ചോദിച്ചു…

“നോ ദേവ്… ഞങ്ങള് കുറച്ചു ദിവസം ഇവിടെ കാണും… ഞാന് ഇപ്പൊ ട്രൈബൽസിന്റെ ഹെല്ത്ത് കണ്ടീഷനിൽ ചെറിയ റിസര്ച്ച് നടത്തുകയാണ്…

സോ ഇവിടെ കുറച്ചു നാള് നിന്നെ മതിയാവു… ആദിയും എനിക്ക് സഹായത്തിന് കൂടെ ഉണ്ട്… തല്കാലം ഒരു മാസത്തേക്ക് ഇവിടെ ഒരു വീട് നോക്കണം… ”

വീർ പറഞ്ഞു….അദിധി അതിനെ ശരിവച്ചു കൊണ്ട് തലയാട്ടി…

” വേറെ വീട് എന്തിനാ വീർ… നിനക്ക് എന്റെ വീട്ടിലേക്ക് വരാലോ…. അതായിരിക്കും നല്ലത്… ബാംഗ്ലൂർ അല്ല ഇവിടെ.. നിങ്ങൾ രണ്ടാളും ഒരുമിച്ച് ഒരു വീട്ടില് കഴിഞ്ഞാൽ പിന്നെ നാട്ടുകാര്ക്ക് നിങ്ങളെ നോക്കാനേ നേരം കാണൂ….”

ദേവ് ചിരിച്ചുകൊണ്ട് പറഞ്ഞു…

“യെസ്… അത് നല്ല ഐഡിയ ആണ്… ”

അദിധി ആവേശത്തോടെ പറഞ്ഞു..

വീർ അവളെ ഒന്ന് കലിപ്പിച്ച് നോക്കി..

അവള് പിന്നെ മിണ്ടാതെ ഇരുന്നു..

“അത് വേണോ ദേവ്.. നിങ്ങള്ക്കു ഒക്കെ ബുദ്ധിമുട്ട് ആവും… ”

വീർ മടിയോടെ പറഞ്ഞു…

” എന്ത് ബുദ്ധിമുട്ട്.. നിനക്ക് എന്റെ വീട്ടുകാരെ അറിയാലോ… ഒരു ബുദ്ധിമുട്ടും ഇല്ല… നിങ്ങള്ക്കു രണ്ടാൾക്കും താമസിക്കാന് ഉള്ള സൗകര്യം ഒക്കെ അവിടെ ധാരാളം ഉണ്ട്…”

ദേവ് പറഞ്ഞതോടെ വീർ അവിടെ താമസിക്കാം എന്ന് സമ്മതിച്ചു….

ദേവ് തിരിച്ചു സ്റ്റേജിലേക്ക് പോയി…

” എന്താ ദേവ്… അവര് എന്താ പറഞ്ഞത്.. ”

ഡേവിഡ് ആകാംഷയോടെ ചോദിച്ചു…

ദേവ് അവനോടു കാര്യം പറഞ്ഞു…

” അത് വേണോ ദേവ്…. അവള്… ആദി… അവളുടെ സ്വഭാവം നമുക്ക് അറിയാലോ…”

എല്ലാം കേട്ട് കഴിഞ്ഞു ഡേവിഡ് ആശങ്കയോടെ ചോദിച്ചു…

“എനിക്ക് അറിയാം ഡേവി…. ബട്ട് വേറെ വഴിയില്ല… വീർ… അവനെ നിനക്ക് അറിയാലോ… അവനെ ഓര്ത്തു മാത്രം ആണ് ഞാന് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്…ഞാൻ അച്ഛനോട് ഒന്ന് പറഞ്ഞിട്ട് വരാം ”

ദേവ് പറഞ്ഞപ്പോൾ പിന്നെ ഡേവിഡ് എതിര് ഒന്നും പറയാൻ നിന്നില്ല…

ദേവ് തന്നെ അച്ഛനോട് കാര്യം പറഞ്ഞു…

വീട്ടിലേക്ക് വിളിച്ച് രണ്ട് മുറികള് വൃത്തി ആക്കി ഇടാനും പറഞ്ഞു… പിന്നെ അവരുടെ അടുത്തേക്ക് നടന്നു…

” വീർ… ആദി….. പാർട്ടി കഴിയുമ്പോ നമുക്ക് ഒരുമിച്ചു ഇറങ്ങാം.. നിങ്ങളുടെ ലഗ്ഗേജ് വല്ലതും ഉണ്ടെങ്കിൽ കൃഷ്ണേട്ടനോട് പറഞ്ഞു കാറിൽ വെക്കാൻ പറയാം…”

ദേവ് പറഞ്ഞു…

“താങ്ക്സ് ദേവ്….”

വീർ പറഞ്ഞു…

അതും പറഞ്ഞ് ദേവ് അപ്പുവിന്റെ അടുത്തേക്ക് പോയി…

“മിഷൻ ദേവ് ആന്ഡ് അപ്പു സ്റ്റാർട്ട്സ് ഹിയര്…. ”

അതും പറഞ്ഞു അദിധി വീറിനെ നോക്കി ചിരിച്ചു… ക്രൗര്യം നിറഞ്ഞ ഒരു ചിരി…

” യെസ്…. ”

അവനും പുഞ്ചിരിയോടെ കൈ ഉയര്ത്തി കാണിച്ചു…

*********

പാര്ട്ടി കഴിഞ്ഞ് എല്ലാവരും മംഗലത്ത് എത്തിയപ്പോൾ 11 മണി കഴിഞ്ഞിരുന്നു…

അപ്പുവിന്റെ വീട്ടുകാരെ നാളെ മംഗലത്തേക്ക് ക്ഷണിച്ചിട്ട് ആണ് അവര് മടങ്ങിയത്…

അത് കഴിഞ്ഞു നാളെ തന്നെ അവര് കണ്ണൂരേക്ക് തിരിച്ചു പോകും എന്ന് പറഞ്ഞു.

വീട്ടില് എത്തിയപാടെ രുദ്രയും ദക്ഷയും അപ്പുവിനെ കൂട്ടി മുറിയിലേക്ക് പോയി…

ദേവ് വീറിനെയും അദിധിയെയും എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു.. ശേഷം അവരെയും കൂട്ടി മുകളിലേക്ക് നടന്നു…

മംഗലത്ത് വീടിന്റെ വലിപ്പം പോലെ തന്നെ അനേകം മുറികളും അവിടെ ഉണ്ടായിരുന്നു…

ദേവിന്റെ മുറിക്ക് അടുത്തുള്ള രണ്ട് മുറികള് ആണ് അവര്ക്കു വേണ്ടി ഒരുക്കിയത്…

ഔട്ട് ഹൗസില് നില്ക്കാം എന്ന് വീർ കുറേ പറഞ്ഞെങ്കിലും ദേവ് സമ്മതിച്ചില്ല…

“ഈ റൂം എന്താ പൂട്ടി ഇട്ടിരിക്കുന്നത് ദേവ്…”

ദേവിന്റെ മുറിയുടെ ഇടതു ഭാഗത്ത് ഉള്ള മുറിക്ക് മുന്നില് എത്തിയപ്പോൾ അദിധി ചോദിച്ചു…

“അത്… അത് തുറക്കാറില്ല…. അതിന്റെ ഉടമ ഇപ്പൊ ഇവിടെ ഇല്ല…”

ദേവ് പതിഞ്ഞ സ്വരത്തില് പറഞ്ഞു…

വീർ ഒരു അല്ഭുതത്തോടെ ആ മുറിയിലേക്ക് നോക്കി…

” വീർ… കം.. നീ എന്താ ഇവിടെനിന്ന് സ്വപ്നം കാണുന്നതു….”

അദിധി വിളിച്ചപ്പോള് ആണ് അവന് തിരിഞ്ഞു നോക്കിയത്‌…

ദേവ് തന്നെ രണ്ടു പേരെയും മുറികൾ കാണിച്ചു കൊടുത്തു…

അവരോട് ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് അവന് സ്വന്തം മുറിയിലേക്ക് നടന്നു..

അവിടെ അപ്പു ഫ്രഷ് ആയി ഇറങ്ങി വന്നിരുന്നു…

ദേവ് വരുമ്പോഴേക്കും രുദ്രയും ദക്ഷയും അവരുടെ മുറിയിലേക്ക് പോയി…

ദേവിനെ കണ്ടപാടെ അപ്പു സോഫയിൽ കിടന്ന പില്ലോസ് എടുക്കാൻ തുടങ്ങി…

“ഓഹ്.. തമ്പുരാട്ടി ഇന്ന് വന്മതില് പണിയാന് തുടങ്ങുന്നതേ ഉള്ളോ…. വേഗം തീര്ക്കു….”

അവളെ നോക്കി ഒരു പരിഹാസത്തോടെ അവന് പറഞ്ഞു…

“ദേ…. രാത്രി വേണ്ടാതീനം ഒന്നും കാണിക്കാൻ നിക്കണ്ട…. അത് തടയാൻ വേണ്ടി തന്നെയാണ് ഈ മതില്….”

അവളും തിരിച്ചു അതേ പുച്ഛത്തോടെ പറഞ്ഞു…

” പിന്നേയ്… വല്ലതും കാണിക്കാൻ പറ്റിയ ഒരു ആള്.. കണ്ടാലും മതി.. കേട്ടോടി മത്തങ്ങകണ്ണി…”

ദേവ് അവളെ ദേഷ്യം പിടിപ്പിക്കാൻ മനപ്പൂര്വ്വം പറഞ്ഞു…

“കൊള്ളില്ല എങ്കിൽ പിന്നെ ഇയാൾ എന്തിനാടോ എന്നെ കെട്ടിയത്… ”

അവള് അമര്ഷത്തോടെ പറഞ്ഞു…

“ആഹ്.. ഒരു അബദ്ധം.. അത് ഏതു പോലീസുകാരനും പറ്റും… ”

ദേവ് ഒന്ന് നെടുവീര്പ്പിട്ടു കൊണ്ട് പറഞ്ഞു…

” അതിനു ഇയാളു പോലീസ് അല്ലല്ലോ… ഡോക്ടർ അല്ലെ..”

പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവള് പില്ലോ അടുക്കി വെക്കാൻ തുടങ്ങി…

പെട്ടെന്ന് ആണ് ദേവ് അവളെ വലിച്ചു ചുമരോട് ചേര്ത്തു നിർത്തിയത്….

അവള് ഒന്ന് ഞെട്ടി…

“വിട്.. വിടെടോ എന്നെ…”

അപ്പു കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…

ദേവ് വിട്ടില്ലെന്ന് മാത്രമല്ല പിടുത്തം ഒന്ന് കൂടി മുറുക്കി…

അവളുടെ കണ്ണുകള് നിറഞ്ഞു വന്നു…

അത് കണ്ടപ്പോൾ ദേവ് വല്ലാതെ ആയി…

അവന് പതിയെ കൈ അയച്ചു…

“നിന്നോട് പറഞ്ഞിട്ടുണ്ട്…. എന്നെ ദേവേട്ട എന്ന് വിളിക്കാൻ…”

ദേവ് ദേഷ്യത്തില് പറഞ്ഞു…

അതും പറഞ്ഞ് അവന് തിരിച്ചു നടന്നു…

ഡ്രസ്സും എടുത്തു ബാത് റൂമിൽ കയറി..

അപ്പു കൈ കുടഞ്ഞു….

“ഹൂ.. എന്തൊരു വേദന… ഇങ്ങേരു എന്ത് മണ്ണാങ്കട്ട ആണാവോ ഉരുട്ടി കേറ്റുന്നത്…. ”

കൈ വീണ്ടും കുടഞ്ഞ് കൊണ്ട് അവള് പറഞ്ഞു…

ബാത് റൂമിൽ നിന്ന ദേവിനും കുറ്റബോധം തോന്നി…

വേദനിപ്പിക്കാൻ വേണ്ടി ചെയ്തത് അല്ലെന്ന് അവന് ഓര്ത്തു…

എത്ര പറഞ്ഞിട്ടും പിന്നെയും പെണ്ണ് ഇയാള് അയാൾ എന്നൊക്കെ തന്നെയാണ് വിളിക്കുന്നത്…

അത് കേട്ടപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു..
“ചെ….”

അവന് തല കുടഞ്ഞു…

ഫ്രഷ് ആയിട്ട് റൂമിൽ ചെന്ന് ഒരു സോറി പറയാം എന്ന് അവന് ഓര്ത്തു….

ഇതേസമയം റൂമിൽ അപ്പു ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു…

“ആ കാലമാടൻ വരുന്നതിന് മുന്നേ ഉറങ്ങിക്കോ അപ്പു.. അതാണ് നിനക്ക് നല്ലത്…”

അതും പറഞ്ഞു അവള് പുതപ്പ് എടുത്തു തല വഴി പുതച്ചു…

ദേവ് ഫ്രഷ് ആയി വന്നപ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു….

അവന് ബാൽക്കണിയിൽ പോയി അത് അറ്റന്റ് ചെയ്തു…

ഫോണിൽ കൂടി വന്ന വാർത്ത അവന് സന്തോഷം പകരുന്നത് ആയിരുന്നു…

അതേ സന്തോഷത്തോടെ കോൾ കട്ട് ചെയ്ത് അവന് മുറിയിലേക്ക് വന്നു..

ബാൽക്കണിയിലേക്കുള്ള വാതില് അടച്ചു അവന് അപ്പുവിനെ നോക്കി…

അവള് അപ്പോഴേക്കും ഉറക്കം ആയിരുന്നു…

അവന് പതിയെ അവളുടെ അരികില് ഇരുന്നു…. അവളുടെ തലയില് തലോടി…

“നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ട അല്ല അപ്പു…. പക്ഷേ എല്ലാം അറിഞ്ഞു നീ ഏതേതു ആകുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഞാന്..

അന്ന് നിനക്ക് ഏറ്റവും മനോഹരമായ ഒരു സമ്മാനം ഞാന് തരും.. ഏറ്റവും മനോഹരമായതു..”

ദേവ് അവളുടെ നെറ്റിയില് ചുംബിച്ചു കൊണ്ട് എണീറ്റു….. അവന്റെ കണ്ണുകൾ നിറഞ്ഞു…

മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് അവന് ടേബിള് ലാമ്പ് മാത്രം ഇട്ടു..

പതിയെ അവന് കണ്ണാടിയുടെ മുന്നിലേക്ക് നടന്നു…

പിന്നെ കണ്ണില് വച്ചിരുന്ന കറുത്ത ലെൻസ് പുറത്തു എടുത്തു…

ആ മങ്ങിയ വെളിച്ചത്തിലും അവന്റെ നീലക്കണ്ണുകള് തിളങ്ങി…

കണ്ണ് നീര് വന്നു അവന്റെ കാഴ്‌ച മങ്ങി…

“നിനക്ക് വേണ്ടി ഈ ലോകത്ത് നിന്നും മറച്ചു പിടിച്ചത് ആണ് ഇത്…

നിനക്ക് വേണ്ടി മാത്രം…. ദേവിന്റെ അപ്പുവിന് വേണ്ടി….

അല്ല… കിച്ചുവിന്റെ പാറുവിന് വേണ്ടി….”

ദേവ് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു….

പിന്നെ അവളുടെ അടുത്ത് പോയി കിടന്നു…

ഉറക്കത്തിൽ സ്വപ്നം കണ്ടെന്ന പോലെ അപ്പു പുഞ്ചിരിച്ചു..

അദിധിയും ദേവിനെ സ്വപ്നം കാണുകയായിരുന്നു…. മനോഹരമായ ഒരു സ്വപ്നം…

ഇതേ സമയം തന്റെ ഫോൺ കൈയിലെടുത്ത് അതിലെ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് വീർ പുഞ്ചിരിച്ചു…

“ഐ ആം ബാക്…. ബാക് ടു അവർ ഡ്രീം പ്ലേസ് പപ്പ.. ഐ മിസ്സ് യു ഓൾ….”

അവന് ആ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു…

തന്റെ ജീവിത ഗതി മാറുന്നതു അറിയാതെ ദേവിന്റെ തണലില് അപ്പു സമാധാനമായി ഉറങ്ങി…

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

Share this story