❤️അപൂര്‍വരാഗം❤️ PART 31

❤️അപൂര്‍വരാഗം❤️ PART 31

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ദേവേട്ടന് അതിനു നീലക്കണ്ണുകള് ആണോ…പിന്നെ പാ… പാറു… ആരാ.. ”

അപ്പു വിറയ്ക്കുന്ന സ്വരത്തില് ചോദിച്ചു..

“അതേ… ഏട്ടത്തി ഇത് വരെ കണ്ടിട്ടില്ലേ… ഏട്ടൻ ലെൻസ് വെക്കാറുണ്ട്…ആരെയും നീലക്കണ്ണുകള് കാണിക്കാറില്ല..”

രുദ്ര വിഷമത്തോടെ പറഞ്ഞു…

കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു..

ആ സ്വപ്നം വീണ്ടും അവളുടെ മനസ്സിലൂടെ ഓടി മറഞ്ഞു…

“അതെന്താ…. അതെന്താ ദേവേട്ടൻ ലെൻസ് വെക്കുന്നത്… ”

അപ്പു വിക്കി വിക്കി ചോദിച്ചു..

” അതൊരു വല്യ കഥയാണ് ഏട്ടത്തി…. പറഞ്ഞാൽ തീരില്ല..”

രുദ്ര സങ്കടത്തോടെ പറഞ്ഞു..

“നീ ഒന്ന് ചുരുക്കി പറയ് രുദ്ര…”

അപ്പുവിന് ആകാംഷ കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു…

“രുദ്ര…. അപ്പു… എവിടെയാ നിങ്ങള്….. ”

രുദ്ര എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ദേവകിയമ്മയുടെ വിളി വന്നു…

” അയ്യോ.. മുത്തശ്ശി… വൈകിട്ടു നിങ്ങളോട് രണ്ടാളോടും അമ്പലത്തില് പോകാൻ പറയാൻ എന്നെ ഏല്പ്പിച്ചത് ആയിരുന്നു…

ഞാൻ അത് മറന്നു… ഈശ്വരാ.. എനിക്കിന്ന് കിട്ടും.. ”

രുദ്ര വേവലാതിയോടെ പിടഞ്ഞു എണീറ്റു കൊണ്ട് പറഞ്ഞു..

“അതൊന്നും കുഴപ്പമില്ല.. നീ ബാക്കി പറയ് രുദ്ര… ”

അവളുടെ കൈയിൽ പിടിച്ചു വീണ്ടും ബെഡിലേക്ക് ഇരുത്തി കൊണ്ട് അപ്പു പറഞ്ഞു..

” ന്റെ പൊന്നു ഏട്ടത്തി… മുത്തശ്ശി കലിപ്പ് ഇട്ടാല് പിന്നെ പിടിച്ചാല് കിട്ടില്ല.. ആദ്യം മുത്തശ്ശിയെ കാണാം.. കഥ പിന്നെ..”

അവള് അതും പറഞ്ഞ് വാതിലിനു അടുത്തേക്കു ഓടി…

” പറഞ്ഞിട്ട് പോടീ…”

അപ്പു പിന്നാലെ ചെന്നു…

അപ്പോഴേക്കും രുദ്ര പടികള് ഇറങ്ങി തുടങ്ങിയിരുന്നു…

ഒരു നിരാശയോടെ അപ്പു തിരിച്ചു സ്വന്തം മുറിയിലേക്ക് നടന്നു..

കൈയിൽ ഉണ്ടായിരുന്ന ആല്ബം അവള് കബോർഡിൽ ഡ്രസ്സിന് ഇടയില് വച്ചു..

പെട്ടെന്ന് ആരും കാണില്ല എന്ന് ഉറപ്പു വരുത്തി അവള് താഴേക്കു നടന്നു..

ഉമ്മറത്ത് കണ്ട കാഴ്‌ച അവളില് ചിരി പടര്ത്തി…

“അല്ലേലും നിനക്ക് ഈയിടെ മറവി കൂടുതൽ ആണ്…”

രുദ്രയുടെ ചെവിയില് പിടിച്ചു കൊണ്ട് ദേവകിയമ്മ പറഞ്ഞു…

“എന്റെ മുത്തശ്ശി.. എന്റെ ചെവി പൊന്ന് ആക്കല്ലേ… വിട്… ഞാൻ ഏട്ടത്തിയോട് പറഞ്ഞിട്ടുണ്ട്…”

രുദ്ര അവരുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…

“അതേ മുത്തശ്ശി… രുദ്ര എന്നോട് പറഞ്ഞതാണ്… ദേവേട്ടനെ പിന്നെ കണ്ടില്ല.. അതാണ് അമ്പലത്തില് പോകേണ്ട കാര്യം പറയാൻ പറ്റാതെ വന്നത്… ”

അപ്പു വിനയത്തോടെ പറഞ്ഞു..

അത് കേട്ടപ്പോൾ ദേവകിയമ്മ പതിയെ കൈ വിട്ടു…

“അല്ല മോളേ… അവന് എവിടെ.
കാറിന്റെ ശബ്ദം കേട്ടു.. എവിടെ അവന്. ഉച്ചയ്ക്കു ഉണ്ണാനും ഉണ്ടായില്ലല്ലോ… ”

ദേവകിയമ്മ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു…

” പറഞ്ഞത് പോലെ ദേവേട്ടൻ എവിടെ.. ”

രുദ്രയും ചോദിച്ചു…

“ദേവേട്ടൻ വാല്യക്കാരെ കൂട്ടി മുകളിലെ മുറി വൃത്തി ആക്കുവാണ് മുത്തശ്ശി… ”

പിന്നാലെ വന്ന ദക്ഷ ആണ് മറുപടി പറഞ്ഞത്..

” ഏതു മുറി… ”

രുദ്ര വിറയാർന്ന സ്വരത്തില് ചോദിച്ചു.

“ആഹ്.. മുകളിലത്തെ ആ പൂട്ടിക്കിടക്കുന്ന മുറി ഇല്ലേ… ദേവേട്ടന്റെ മുറിയുടെ ഇടതു ഭാഗത്ത് ഉള്ളതു… അത് തന്നെ… ”

ദക്ഷ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു…

ദേവകിയമ്മയുടെ മുഖത്ത് സങ്കടം നിറഞ്ഞു…

“ഈശ്വരാ….”

രുദ്ര ഒന്ന് ഞെട്ടി.. അവള് അതേ ഞെട്ടലോടെ അപ്പുവിനെ നോക്കി…

ഇത്തിരി വൈകിയിരുന്നു എങ്കിൽ ദേവേട്ടൻ തങ്ങളെ രണ്ടാളെയും ആ മുറിയില് കാണുമായിരുന്നു എന്ന് അവള് ഓര്ത്തു…

അവളൊരു ദീർഘനിശ്വാസം വിട്ടു…

“അതെന്താ മുത്തശ്ശി ആ മുറി ഇപ്പൊ വൃത്തി ആക്കുന്നത്… ”

അപ്പു പതിയെ ചോദിച്ചു..

“അത്‌… എനിക്ക് അറിയില്ല കുട്ടി… അവന്റെ തീരുമാനം അല്ലെ.. എന്തെങ്കിലും കാണും…”

നെടുവീര്പ്പിട്ടു കൊണ്ട് അവര് പറഞ്ഞു…

“അപ്പച്ചി നാളെ വരുമെന്ന് ആണ് ദേവേട്ടൻ പറഞ്ഞത് മുത്തശ്ശി… ”

ദക്ഷ ആവേശത്തോടെ പറഞ്ഞു..

” സത്യമാണോ മോളേ.. ശരിക്കും അവന് അങ്ങനെ പറഞ്ഞോ…. ”

നിറഞ്ഞ കണ്ണുകളോടെ അവര് ചോദിച്ചു…

” ആഹ് മുത്തശ്ശി … നാളെ അവര് ഇങ്ങു എത്തും.. അങ്ങനെ ആണ് ദേവേട്ടൻ പറഞ്ഞതു….ഞാൻ എന്തായാലും ഇത് എല്ലാവരോടും പറയട്ടേ.. പിന്നെ മുകളിലേക്ക് ഒന്ന് ചെല്ലട്ടെ.. ”

അതും പറഞ്ഞു ദക്ഷ അകത്തേക്ക് ഓടി..

” എല്ലാം നന്നായി നടന്നാൽ മതിയായിരുന്നു… ന്റെ ദേവീ….”

ദേവകിയമ്മ മുകളിലേക്ക് കൈ കൂപ്പി കൊണ്ട് പറഞ്ഞു..

” മോള് എന്തായാലും അവനോടു അമ്പലത്തില് പോകേണ്ട കാര്യം പറയ്… മറക്കണ്ട… ”

അപ്പുവിന്റെ തലയില് തലോടി കൊണ്ട് അവര് അകത്തേക്ക് നടന്നു..

*********

സന്തോഷത്തോടെ പടികള് ഓടി കേറുകയായിരുന്നു ദക്ഷ….. പെട്ടെന്ന് ആണ് ആരോ ആയിട്ട് അവള് കൂട്ടിയിടിച്ചത്….

ഇടിയുടെ ആഘാതത്തിൽ വീഴാന് പോയ അവളെ ആ കൈകൾ തന്നെ താങ്ങി പിടിച്ചു..

ഒരു നിമിഷത്തെ വെപ്രാളത്തിൽ അവള് കണ്ണുകൾ ഇറുക്കി അടച്ചു..

താന് നിലത്ത് വീണിട്ടില്ല എന്ന് മനസ്സിലായപ്പോള് അവള് പതിയെ കണ്ണ് തുറന്നു..

തന്നെ താങ്ങി പിടിച്ച കൈയുടെ ഉടമയെ കണ്ടപ്പോള് അവളുടെ കിളി പറന്നു…

“വീർ….”

അവളുടെ ചുണ്ടുകള് മന്ത്രിച്ചു..

“അത് ശരി… വീഴാതെ പിടിച്ച എന്നെ എന്റെ പേര് വച്ചാണോ വിളിക്കുന്നത്… ഒന്നുമില്ലേലും ഞാന് ഇയാളുടെ മൂത്തത് അല്ലെ..”

അവളിൽ നിന്നും പിടിവിട്ടു കൊണ്ട് വീർ പറഞ്ഞു…

“അത്.. പെട്ടെന്ന്… അല്ല വീർ എന്ന് അല്ലാതെ എന്താ വിളിക്കുക…”

അവള് അമ്പരപ്പോടെ ചോദിച്ചു…

” എന്തും വിളിക്കാം… ”

അവന് കുസൃതിയോടെ പറഞ്ഞു…

” ആഹ്.. അത്.. അതിപ്പോ.. ”

അവള് നിന്ന് വിക്കി…

” ഒരു കാര്യം ചെയ്… എന്റെ പേര് മലയാളത്തിൽ ആയിരുന്നു എങ്കിൽ എന്തായിരിക്കും… വീരന്.. റൈറ്റ്… സോ യു കാൻ കോൾ മി വീരേട്ടൻ…”

അവന് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

അവളുടെ മുഖം ഒന്ന് വാടി…

അവനെ തള്ളിമാറ്റി കൊണ്ട് അവള് മുകളിലേക്ക് നടന്നു..

അവള് പോകുന്നത് നോക്കി കൊണ്ട്‌ വീർ പുഞ്ചിരിച്ചു..

മുകളില് നിന്നിരുന്ന അദിധി അവനെ നോക്കി ഡൺ എന്ന് കൈ കാണിച്ചു…

അത് കണ്ട അവന്റെ ചുണ്ടിലും ഒരു ചിരി വിടര്ന്നു… ഇരയെ കിട്ടിയ വേട്ടക്കാരന്റെ ക്രൗര്യം നിറഞ്ഞ ചിരി..

*********
ദേവകിയമ്മ അകത്തേക്ക് പോയതും അപ്പു രുദ്രയുടെ കൈയിൽ പിടിച്ചു…

“ആരാ വരുന്നത്.. ആരാ ഈ അപ്പച്ചി… അങ്ങനെ ഒരാളെ കുറിച്ച് ആരും ഇത് വരെ പറഞ്ഞില്ലല്ലോ…”

അപ്പു ആകാംഷയോടെ ചോദിച്ചു…

“എന്റെ ഏട്ടത്തി… കഥ ഒക്കെ ഞാന് പറഞ്ഞ് തരാം… പിന്നെ… ഇപ്പൊ ഏട്ടത്തി പോയിട്ട് ഏട്ടനോട് അമ്പലത്തില് പോകേണ്ട കാര്യം പറയ്…”

അതും പറഞ്ഞു രുദ്ര അകത്തേക്ക് ഓടി..

അപ്പു കാര്യം ഒന്നുമറിയാതെ പകച്ചു നിന്നു..

” ഏയ് അപ്പു… ഇയാൾ ന്താ ഇവിടെ ഇങ്ങനെ നില്ക്കുന്നത്… ”

വീർ അവളുടെ കണ്ണുകള്ക്ക് നേരെ കൈവീശി കൊണ്ട് ചോദിച്ചു..

അപ്പോഴാണു അപ്പു ചിന്തയില് നിന്നും ഉണര്ന്നത്…

” ഏയ്.. ഒന്നുമില്ല… ഞാന് ചുമ്മാ…”

അപ്പു നിന്ന് പരുങ്ങി…

“ദേവ് എവിടെ.. ഇന്ന് കാണാനേ കിട്ടിയില്ല… ”

അവന് ചോദിച്ചു..

” അത് ദേവേട്ടൻ…. മുകളില് മുറി വൃത്തി ആക്കാന്….”

അപ്പു പിന്നെയും നിന്ന് പരുങ്ങി… ആ ഫോട്ടോ അവളുടെ മനസില് നിന്നും മായുന്നില്ലായിരുന്നു….

” മുറി.. ഏതു.. മുറി.. എന്തിന്…”

അവന് വീണ്ടും ചോദിച്ചു..

” അത് ഞങ്ങളുടെ മുറിയുടെ ഇടതു ഭാഗത്ത് ഉള്ളതു… ”

അവള് പറഞ്ഞു..

” അത് അടച്ചിട്ട മുറി അല്ലെ.. എന്താ ഇപ്പൊ വൃത്തി ആക്കാന്…”

അവന് ഉദ്വേഗത്തോടെ ചോദിച്ചു..

“അപ്പച്ചി വരുന്നു എന്നോ മറ്റോ പറഞ്ഞു… വീർ ചേട്ടന് അറിയുമോ ആളെ.. ഞാൻ ആദ്യായിട്ടാ കേള്ക്കുന്നത്… ”

അവള് നിരാശയോടെ പറഞ്ഞു..

” ഏയ്… എനി.. എനിക്ക് അറിയില്ല… ഞാന് ഇവിടെ ആദ്യമായിട്ട് അല്ലെ വരുന്നത്… ”

അവന് ചിരിച്ചുകൊണ്ട് പറഞ്ഞു…

“എനിക്കും അറിയില്ല… ”

അതും പറഞ്ഞു അപ്പു മുകളിലേക്കു പോയി..

“സോ യു ആര് ബാക്ക് മിസ്സിസ് ഗൗരി ഗോപിനാഥന്…. വീർ ഈസ് വെയ്റ്റിങ് ഫോർ യു…”

അവന്റെ ചുണ്ടില് വേദന നിറഞ്ഞ ഒരു ചിരി വിടര്ന്നു..

*********

അപ്പു മുകളില് എത്തി മുറിയില് നോക്കി…

“ഹൂ.. തമ്പുരാൻ ഇനിയും എത്തിയിട്ടില്ല…”

അതും പറഞ്ഞു അവള് മുറിക്ക് പുറത്ത് ഇറങ്ങി…

ദേവ് ആ മുറിയില് ഉണ്ടാകും എന്ന് അവള്ക്കു തോന്നി…

ആ മുറിയുടെ വാതിൽ പടിയില് എത്തിയപ്പോഴേക്കും ദേവ് പുറത്തേക്ക് ഇറങ്ങി വന്നു…

“നിങ്ങള് ഒക്കെ വൃത്തി ആക്കിട്ട് എന്നോട് പറയണം…. ”

വാല്യക്കാരോട് പറഞ്ഞു കൊണ്ട് അവന് തിരിഞ്ഞു..

മുന്നില് പെട്ടെന്ന് അപ്പുവിനെ കണ്ടപ്പോൾ അവന് ഞെട്ടി..

“നീയെന്താ ഇവിടെ…”

അവന് ദേഷ്യത്തില് ചോദിച്ചു..

“എനിക്കെന്താ ഇവിടെ വരാനും പാടില്ലേ.. ഇതിനുള്ളിൽ അതിനും മാത്രം എന്താണ്… ”

അവള് തല അകത്തേക്ക് ഇട്ടു കൊണ്ട് ചോദിച്ചു..

വാല്യക്കാര് ആ ഫോട്ടോ ഒക്കെ തുടച്ചു വെക്കുകയാണ്..

അപ്പുവിന് അത് കാണാന് വല്ലാത്ത ആകാംഷ തോന്നി..

” നിനക്ക് കഴുത്തിന് വല്ല അസുഖവും ഉണ്ടോ.. ഇങ്ങനെ ജിറാഫിനെ പോലെ കഴുത്ത് നീട്ടാന്… ഇങ്ങു വന്നേ… ”

അവളുടെ കൈയിൽ ബലമായി പിടിച്ചു കൊണ്ട് അവന് അവരുടെ മുറിയിലേക്ക് നടന്നു..

“നീ നിനക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ മതി… കേട്ടോ…”

അവളെ ചുമരിനോട് ചേര്ത്തു നിർത്തി കൊണ്ട് അവന് പറഞ്ഞു…

ഒരു നിമിഷം അപ്പു അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

അവന്റെ നീലക്കണ്ണുകള് കാണാന് അവളുടെ മനസ്സു തുടിച്ചു.. ഒപ്പം നെഞ്ചില് ആയി പച്ച കുത്തിയ ആ പേരും…

ഇനി അതാണോ അന്ന് ഹരിയേട്ടൻ പറഞ്ഞ ഡോക്ടറ് സ്നേഹിക്കുന്ന കുട്ടിയുടെ പേര്…

അവളുടെ ഹൃദയം വല്ലാതെ വേഗത്തിൽ മിടിച്ചു…

അവളുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇല്ലാതെ വന്നപ്പോള് ദേവിനും അതിശയം തോന്നി…

എന്ത് പറഞ്ഞാലും അതിനെ എതിര്ക്കുന്ന അവളുടെ മൗനം അവനെ സംശയത്തിലാഴ്ത്തി…

രംഗം പന്തിയല്ല എന്ന് തോന്നിയപ്പോൾ അവന് പതിയെ പിടി വിട്ടു തിരിഞ്ഞു..

“അതേയ്.. വൈകിട്ടു നമ്മളോട് അമ്പലത്തില് പോകാൻ പറഞ്ഞു മുത്തശ്ശി….”

പെട്ടെന്ന് ബോധം വന്നതു പോലെ അവള് വിളിച്ചു പറഞ്ഞു…

“പോകാം.. താന് അപ്പോഴേക്കും റെഡി ആയിക്കോ…”

അതും പറഞ്ഞു അവന് പുറത്ത് ഇറങ്ങി.. പിന്നെ അടുത്ത മുറിയിലേക്ക് നടന്നു..

“ആ ചിത്രങ്ങൾ ഒന്നും ഈ മുറിയില് വെക്കരുത്… അതൊക്കെ ആ രണ്ടു മുറികളിൽ വച്ചാൽ മതി…”

അതിനുള്ളിലെ ചെറിയ രണ്ടു മുറികള് ചൂണ്ടിക്കാണിച്ചു കൊണ്ട് ദേവ് വാല്യക്കാരോട് പറഞ്ഞു..

അവര് തലയാട്ടി..

“നീ അത് കാണാന് സമയം ആയിട്ടില്ല അപ്പു.. നിനക്ക് ഉള്ള സമ്മാനം റെഡി ആവട്ടെ… ”

പിറുപിറുത്തു കൊണ്ട് ദേവ് താഴേക്കു നടന്നു..

അപ്പുവിന് ആ ചിത്രങ്ങൾ കാണാന് വല്ലാത്ത ആകാംഷ തോന്നി… ഒപ്പം ഭയവും…

ദേവിന്റെ പ്രണയം… അത് ആ കുട്ടി ആകുമോ എന്ന ചിന്ത അവളുടെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു..

” നീ എന്തിനാ അപ്പു ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്.. ഇനി അഥവാ അത് അയാള് സ്നേഹിച്ച കുട്ടി ആണെങ്കിൽ കൂടി നിനക്കെന്താ… നിനക്ക് അയാളോട് പ്രേമം ഒന്നുമില്ലല്ലോ…”

അവള് കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കികൊണ്ട് പറഞ്ഞു..

പിന്നെ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു…

*********

വൈകിട്ട് ആയപ്പോൾ അപ്പുവും ദേവും കുളിച്ചു അമ്പലത്തില് പോകാൻ തയ്യാറായി…

പച്ചക്കരയുള്ള സെറ്റ് സാരി ഉടുത്ത് ഇറങ്ങി വരുന്ന അപ്പുവിനെ ദേവ് ഇമവെട്ടാതെ നോക്കി നിന്നു..

കഴുത്തിൽ താലി മാലയും കാതില് ഒരു മൊട്ടു കമ്മലും മാത്രം…

രണ്ടു കൈയിലും ഓരോ നേരിയ വളകള്.. പൊട്ടു കുത്തിയിട്ടുണ്ട്… കണ്ണില് മഷിയും…

വേറെ മേക്ക് അപ് ഒന്നും ഇല്ല.. നീണ്ട മുടി അഴിച്ചിട്ട് കുളി പിന്നൽ ഇട്ടിട്ടുണ്ട്..

സിന്ദൂര രേഖയിലെ സിന്ദൂരവും താലിയും അവളുടെ അഴകു കൂട്ടി…

ആ രൂപത്തിലും അവള് അതി സുന്ദരി ആണെന്ന് അവന് ഓര്ത്തു…

“നടന്നിട്ട് പോയാൽ മതി രണ്ടാളും….”

ഒരു കള്ള ചിരിയോടെ മുത്തശ്ശി പറഞ്ഞു..

“അതെന്താ മുത്തശ്ശി…”

അവന് അവരുടെ ചെവിയില് പതിയെ ചോദിച്ചു..

“എടാ മണ്ടാ… നടന്നു പോകുന്നതിന്റെ രസം വേറെ തന്നെയാണ്.. കുറെ നേരം സംസാരിക്കാം…”

മുത്തശ്ശി ഒരു കള്ള ചിരിയോടെ പറഞ്ഞു..

” ഏയ് ദേവ്.. ഐ ആം ആൾസോ കമിംഗ് വിത്ത് യു..”

അദിധി റെഡി ആയി കൊണ്ട് താഴേക്കു വന്നു…

ഒരു സാരി ആയിരുന്നു അവളുടെ വേഷം.. ആവശ്യത്തിന്‌ അധികം മേക്ക് അപ് വേറേയും..

മനസ്സില്ലാ മനസ്സോടെ ദേവ് അവളെയും കൂട്ടാമെന്ന് സമ്മതിച്ചു..

അമ്പലത്തിലേക്ക് ഉള്ള വഴിയില് ഒക്കെ അപ്പു നിശബ്ദ ആയിരുന്നു…

അദിധി എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ദേവിന്റെ കൂടെ തന്നെ നടന്നു..

അപ്പു ഏറ്റവും പിറകില് ആയിരുന്നു..

അപ്പുവിന്റെ ശബ്ദം ഒന്നും കേള്ക്കാതെ വന്നപ്പോള് അവന് തിരിഞ്ഞു നോക്കി..

പിന്നെ ചിന്തയില് മുഴുകിയ അവളുടെ കൈ പിടിച്ചു അവന്റെ കൂടെ നടത്തി…

അത് കണ്ടു അദിധി ദേഷ്യം കൊണ്ട് വിറച്ചു…

അമ്പലത്തില് അധികം ആൾ തിരക്ക് ഇല്ലായിരുന്നു…

തൊഴുതു ഇറങ്ങി അദിധി കയ്യിലെ ചന്ദനം ദേവിന്റെ നെറ്റിയില് തൊടാന് വേണ്ടി അവന്റെ അടുത്തേക്ക് നടന്നു…

അതേ സമയം ദേവ് കൈയിലെ ഇല ചീന്തിൽ നിന്നും ചന്ദനം എടുത്തു അപ്പുവിന് തൊട്ടു കൊടുത്തു.. ഒപ്പം ഒരു നുള്ള് കുങ്കുമം കൊണ്ട് അവളുടെ സീമന്തരേഖയെ വീണ്ടും ചുവപ്പിച്ചു…

അവള് തിരിച്ചു അവനും ചന്ദനം തൊട്ടു കൊടുത്തു..

അത് കണ്ടു അദിധി ദേഷ്യം കൊണ്ട് വിറച്ചു…

“നീ എന്റേത് ആണ് ദേവ്…. എന്റേത് മാത്രം…”

അവള് കയ്യിലെ ഇല ചീന്ത് ചുരുട്ടി നിലത്തേക്ക് എറിഞ്ഞു..

പതിയെ അവര് വീട്ടിലേക്ക് തിരിച്ചു…

ഇപ്രാവശ്യം അദിധി ഒന്നും മിണ്ടിയില്ല…

ദേവിനും അത് ആശ്വാസമായി തോന്നി…

**********

പിറ്റേന്ന് രാവിലെ അപ്പു എണീറ്റ് നോക്കിയപ്പോൾ ദേവ് മുറിയില് ഇല്ലായിരുന്നു..

അവള് ബാൽക്കണിയിൽ പോയി നോക്കി…

അവിടെ എങ്ങും അവനെ കണ്ടില്ല..

മുറിയില് അവന്റെ കാറിന്റെ കീയും ഇല്ലെന്ന് അവള് ശ്രദ്ധിച്ചു…

അവള് റെഡി ആയി താഴേക്കു വന്നു…

അടുക്കളയില് സഹായിച്ചു കൊണ്ട് നില്ക്കുമ്പോഴും അവളുടെ മനസ്സ് ദേവിന്. പിന്നാലെ ആയിരുന്നു..

അപ്പോഴാണ് ദേവിന്റെ കാറിന്റെ ശബ്ദം അവളുടെ ചെവിയിലേക്ക് എത്തിയത്..

“ദേവേട്ടൻ വന്നു എന്ന് തോന്നുന്നു…”

അതും പറഞ്ഞു അവള് ഉമ്മറത്തെക്കു ഓടി…

അവള്ക്ക് പിന്നാലെ എല്ലാവരും ഉമ്മറത്ത് എത്തി…

ദേവ് കാറിന്റെ ഡോര് തുറന്നു പുറത്ത് ഇറങ്ങി. പിന്നെ കാറിന്റെ പിറകിലെ ഡോര് വലിച്ചു തുറന്നു…

അതിനുള്ളിൽ നിന്നും പുറത്തു ഇറങ്ങിയ ആളെ കണ്ടു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…

“വെൽക്കം മിസ്സിസ് ഗൗരി ഗോപിനാഥന്…”

മുകളില് നിന്നും എല്ലാം കണ്ട വീർ പിറുപിറുത്തു..

(തുടരും)

(വീർ വില്ലൻ ആണോ അല്ലയോ എന്ന് ഒന്നും പറയാൻ ആയിട്ടില്ല..ഊഹങ്ങൾ അത് പൊലെ നിക്കട്ടെ അല്ലെ 😁😁. പാസ്റ്റ് കേൾക്കാൻ കാത്തിരുന്ന ആള്ക്കാര് ഒക്കെ ഓടിക്കോ.. 😌… അപ്പൊ നാളെ കാണാം… സ്നേഹപൂര്വ്വം ❤)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

Share this story