❤️അപൂര്‍വരാഗം❤️ PART 34

❤️അപൂര്‍വരാഗം❤️ PART 34

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില് ഒരു ആന്തൽ ഉണ്ടായി…

അവന് ഓടി ചെന്ന് അവളെ കൈകളില് കോരിയെടുത്തു…

ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു…

ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവന് അവളെ വിളിച്ചു കൊണ്ടിരുന്നു…

*********

മുഖത്ത് വെള്ളം വീണപ്പോൾ ആണ് അപ്പു ഞെട്ടി കണ്ണ് തുറന്നത്….

കണ്ണ് തുറന്നിട്ടും പിന്നെയും അടഞ്ഞു പോകുന്നത് പോലെ തോന്നി അവള്ക്കു…

കൺപോളകൾക്ക് വല്ലാത്ത ഭാരം.. അവള് കണ്ണുകൾ വലിച്ചു തുറന്നു..

മുന്നില് പരിഭ്രാന്തിയോടെ നിക്കുന്ന ദേവിനെ ആണ് അവള് ആദ്യം കണ്ടത്…

അവനെ കണ്ടതും എന്തെന്ന് ഇല്ലാത്ത വേദന തന്റെ ഹൃദയത്തിൽ നിറയുന്നത് അവള് അറിഞ്ഞു…

അവള് പതിയെ തല മറു വശത്തേക്ക് ചെരിച്ചു…

അത് കണ്ടു ദേവിന്റെ കണ്ണുകൾ നിറഞ്ഞു..

“നിനക്ക് ഞാന് അത്രയും വെറുക്കപ്പെട്ടവൻ ആയോ പാറു…”

അവന് മനസ്സിൽ ഓര്ത്തു…

“ഹാവൂ… മോള് കണ്ണ് തുറന്നല്ലോ…. എന്റെ ദേവാ.. നീ ഞങ്ങളെ ഒക്കെ തീ തീറ്റിച്ചു…”

മുത്തശ്ശിയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവള് ചുറ്റും നോക്കിയത്‌…

ദേവിനെ കൂടാതെ മുറിയില് ആ വീട്ടിലെ ഒട്ടു മിക്ക ആള്ക്കാരും ഉണ്ടെന്ന് അപ്പോഴാണു അവള് ശ്രദ്ധിച്ചത്…

ഗൗരി അവളുടെ അടുത്ത് ഇരുന്നു അവളുടെ നെറുകയില് തലോടി…

അപ്പുവിന് പെട്ടെന്ന് അമ്മയുടെ ഓര്മ്മ വന്നു..

അവളുടെ കണ്ണ് നിറഞ്ഞു…

“എന്റെ മോളെ… ഇവന്റെ കരച്ചിലും വെപ്രാളവും കണ്ടു ഞങ്ങൾ ഒക്കെ പേടിച്ചു…നീ കണ്ണ് തുറക്കുന്നില്ല എന്നും പറഞ്ഞു ഇവിടെ കിടന്നു കരച്ചില് ആയിരുന്നു ഇവന്… വലിയ ഡോക്ടർ ആണെന്ന് പറഞ്ഞിട്ടു എന്താ കാര്യം…”

മഹേശ്വരി പറഞ്ഞപ്പോൾ അവള് അന്തംവിട്ടു ദേവിനെ നോക്കി…

” നോക്കണ്ട ഏട്ടത്തി… ഏട്ടന്റെ നില്പ്പും ഭാവവും ഒക്കെ കണ്ടപ്പോൾ ഞങ്ങള് എല്ലാരും പേടിച്ചു….. ”

ദക്ഷ കളിയാക്കി കൊണ്ട് പറഞ്ഞു..

അപ്പു ഒരു ചമ്മലോടെ എല്ലാരേയും നോക്കി…

” അല്ല ഏട്ടത്തി… ഈ ചുണ്ട് എങ്ങനെയാ പൊട്ടിയത്…”

രുദ്ര ആണ് അത് കണ്ടു പിടിച്ചത്…

” ആ… അത്‌… വീണപ്പോൾ കടിച്ചു പോയതു ആവും… ”

അപ്പു വിക്കി വിക്കി കൊണ്ട് പറഞ്ഞു…

കാര്യം മനസ്സിലായത് പോലെ എല്ലാവരും ചിരിച്ചു..

ദേവ് തന്റെ സ്റ്റെത് എടുത്ത് അപ്പുവിന് അരികിലേക്ക് വന്നു…

അത് വച്ച് അവന് അവളെ പരിശോധിച്ചു…

അപ്പു അവന്റെ മുഖത്ത് നോക്കാതെ ഇരിക്കാൻ മാക്സിമം ശ്രമിച്ചു…

എന്നാലും ഇടയ്ക്കു അവളുടെ കണ്ണുകള് അനുസരണ കേടു കാണിച്ചു…

അവനെ നോക്കുന്തോറും അവളുടെ കണ്ണുകള് നിറഞ്ഞു വന്നു..

ദേവും സ്വയം നിയന്ത്രിക്കാന് പാടു പെടുന്നുണ്ടായിരുന്നു …

“എന്താ ദേവാ.. മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ… ഹോസ്പിറ്റലിൽ പോണോ….”

മേനോന് ആകുലതയോടെ ചോദിച്ചു…

“വേണ്ട മുത്തശ്ശാ….. ബി പി ഡൗൺ ആയതു ആണ്.. പിന്നെ ബോഡി വീക്ക് ആണ്.. തല്കാലം റെസ്റ്റ് എടുത്താൽ മതി… ചെറിയ പനി ഉണ്ട്… തല്കാലം ഞാന് ഒരു ഇഞ്ചക്ഷൻ എടുക്കാം…എല്ലാരും പൊയ്ക്കോളു.. പേടിക്കണ്ട..”

ദേവ് പറഞ്ഞു…

എല്ലാരും മുറി വിട്ടു കഴിഞ്ഞ്‌ ആണ് ദേവ് ഇഞ്ചക്ഷൻ എടുക്കാൻ സിറിഞ്ച് എടുത്തത്…

” ആഹ്.. മോനേ ദേവാ… അപ്പുവിന്റെ ആ ഡ്രസ്സ് ഒന്ന് മാറ്റിയേക്ക്… മോളെ ഒന്ന് സഹായിക്കു… നനഞ്ഞ ഡ്രസ്സ് അല്ലെ… ”

അതും പറഞ്ഞു അപ്പുവിന്റെ തലയില് ഒന്ന് തലോടി കൊണ്ട് മഹേശ്വരി പുറത്തേക്ക് നടന്നു…

അപ്പു ഞെട്ടലോടെ അവനെ നോക്കി…

“ഞാ… ഞാന് ഒറ്റയ്ക്കു ഡ്രസ്സ് മാറിക്കോളാം.. ”

അപ്പു വെപ്രാളത്തോടെ പറഞ്ഞു…

ദേവിന് അത് കണ്ടിട്ട് ചിരിയാണ് വന്നതു…

അവന് കബോർഡ് തുറന്നു ഒരു നൈറ്റ് ഡ്രസ്സ് അവള്ക്കു ആയി എടുത്തു….

“ഡ്രസ്സ് മാറാൻ ഇനി ബാത് റൂമിൽ കയറേണ്ട…. ഞാൻ പുറത്ത് നില്ക്കാം…. താൻ ഡ്രസ്സ് മാറു… ആകെ നനഞ്ഞു ഇരിക്കുവാണ്…. കഴിഞ്ഞിട്ട് എന്നെ വിളിക്ക്… ”

അത് അവളുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് അവന് പറഞ്ഞു.. ശേഷം അവന് പുറത്ത് ഇറങ്ങി..

അപ്പു പതിയെ മുറി അടച്ചു ഡ്രസ്സ് മാറി…

പിന്നെ വാതില് തുറന്നു… അവള്ക്കു നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു… വീണു പോകുമോ എന്ന് അവള്ക്കു തോന്നി…

എങ്ങനെയോ ബെഡ്ഡിൽ പോയി ഇരുന്നു…

അപ്പോഴേക്കും ദേവ് അകത്തേക്ക് വന്നിരുന്നു…

അവന് സിറിഞ്ചിൽ മരുന്ന് നിറച്ച് അവള്ക്ക് അരികിലേക്ക് വന്നു…

അപ്പു പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു…

ദേവിന് അത് കണ്ടു ചിരി വന്നു…

“നിന്റെ ഇഞ്ചക്ഷൻ പേടി ഇത്രയും കാലമായിട്ടും മാറിയിട്ടില്ല അല്ലെ പാറു…”

അവന് മനസ്സിൽ ഓര്ത്തു…

കൈയ്യിൽ സൂചി കുത്തുന്നത് അപ്പു അറിയുന്നുണ്ടായിരുന്നു… പതിയെ അവളുടെ കണ്ണുകള് അടഞ്ഞു…

തന്നെ വാത്സല്യത്തോടെ നോക്കുന്ന ദേവിനെ നോക്കി കൊണ്ട് അവള് കണ്ണുകൾ അടച്ചു…

ദേവ് പതിയെ അവളുടെ അരികില് ആയി ബെഡ്ഡിലേക്ക് ഇരുന്നു…

അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് അവന് ഇരുന്നു…

“സോറി പാറു… ഞാനിപ്പോ നിന്നെ അപ്പുവായിട്ട് കാണാനും സ്നേഹിക്കാനും ശീലിക്കുകയാണ്….”

അവളുടെ നെറുകയില് ഉമ്മ നല്കി കൊണ്ട് അവന് പിറുപിറുത്തു…

*********

അപ്പു നല്ല ഉറക്കം ആയെന്നു മനസ്സിലായപ്പോള് ദേവ് പതിയെ പുറത്തേക്ക് ഇറങ്ങി.. കുറച്ചു നേരം എവിടെയെങ്കിലും ഒറ്റയ്ക്കു ഇരുന്നേ മതിയാകൂ എന്ന് അവന് തോന്നി…

” മോനേ…. ദേവാ…. ”

പിറകില് നിന്നും ആരോ വിളിച്ചപ്പോള് അവന് തിരിഞ്ഞു നോക്കി…

“അപ്പച്ചി… എന്താ അപ്പച്ചി…. എന്തേലും വേണോ..”

ദേവ് ചോദിച്ചു…

“മോനേ… അപ്പച്ചിക്ക് ഒന്നും അറിയില്ല.. എന്നാലും ചോദിക്കുവാണ്… നിങ്ങള് തമ്മില് എന്താ പ്രശ്നം…”

ഗൗരി മടിച്ചു മടിച്ചു ചോദിച്ചു..

“എഹ്.. എന്ത്… ആര് തമ്മില്…”

ദേവ് മനസിലാകാതെ അവളെ നോക്കി…

” ദേവാ… ഞാൻ അപ്പുവിന്റെ കാര്യം ആണ് പറഞ്ഞത്… പഴയ കാര്യങ്ങൾ ഒക്കെ എന്റെ മോന് മറന്നു എന്ന് തന്നെയാണ് അപ്പച്ചിയുടെ വിശ്വാസം… അതൊന്നും നിന്റെ ഈ ജീവിതത്തിൽ വിലങ്ങു തടിയായി മാറരുത്…”

ഗൗരി ഇടര്ച്ചയോടെ പറഞ്ഞു…

” അപ്പച്ചി….”

ദേവ് ദയനീയമായി വിളിച്ചു…

” എന്റെ പാറു തന്നെയാണ് എനിക്ക് അപ്പുവും…. എന്റെ പാറുവിന്റെ പേരില് ഒരു കുട്ടിയുടെ കണ്ണീര് ഈ മണ്ണില് വീഴാന് പാടില്ല… ”

അത്രയും പറഞ്ഞ് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ഗൗരി തിരിച്ചു നടന്നു…

**********

ദേവ് കുറേ നേരം കുളപ്പടവിൽ ഇരുന്നു… മനസ്സു ഒന്ന് ശാന്തമായപ്പോൾ ആണ് അവന് തിരിച്ചു മുറിയിലേക്ക് വന്നത്…

അപ്പു ഉറക്കം തന്നെയായിരുന്നു… അവന് ചുമരിലെ ക്ലോക്കിൽ സമയം നോക്കി… രാത്രി 8 മണി ആയിട്ടുണ്ട്…

“ദേവാ.. മോള് കണ്ണ് തുറന്നില്ലേ ഇനിയും… ഭക്ഷണം ഒന്നും കഴിക്കാതെ ഇരുന്നാല് ക്ഷീണം കൂടും…”

കൈയിൽ ഒരു പാത്രത്തില് കഞ്ഞിയുമായി സാവിത്രി അകത്തേക്ക് വന്നു..

“ഇല്ല ഇളയമ്മേ… ഞാൻ നോക്കട്ടെ…അത് ഇങ്ങു തന്നേക്കൂ… ഞാൻ കൊടുത്തോളാം…..”

സാവിത്രിയുടെ കൈയിൽ നിന്നും കഞ്ഞി പാത്രം വാങ്ങി കൊണ്ട് ദേവ് പറഞ്ഞു…

സാവിത്രി പോയ ശേഷം ആണ് ദേവ് അപ്പുവിന്റെ അടുത്തേക്ക് പോയതു…

“അപ്പു…. അപ്പു…. കണ്ണ് തുറക്കൂ….”

അവളുടെ കവിളിൽ ചെറുതായി തട്ടി കൊണ്ടു ദേവ് വിളിച്ചു..

അവളൊന്നു ഞരങ്ങി… പിന്നെയും ചുരുണ്ടു കൂടി കിടന്നു….

ദേവ് തന്നെ അവളെ താങ്ങി എഴുന്നേല്പിച്ചു….

അപ്പു കുതറിമാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

പനിയുടെ ക്ഷീണം അവളെ വല്ലാതെ തളര്ത്തിയിരുന്നു…..

ദേവ് ബലമായി തന്നെ അവളെ ചേര്ത്തു പിടിച്ചു കുറേശ്ശെയായി കഞ്ഞി കൊടുത്തു…

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു… കണ്ണ് ഒക്കെ നീറി തുടങ്ങി…

അവള് പിന്നെയും അവന്റെ അടുത്ത് നിന്ന് മാറാൻ ശ്രമിച്ചു…

“അടങ്ങി കിടക്കു… അല്ലെങ്കില് എന്റെ സ്വഭാവം മാറും… മര്യാദയ്ക്ക് ഇത് കഴിക്കു… എന്നോട് തല്ലു ഉണ്ടാക്കാൻ ഉള്ള ആരോഗ്യം എങ്കിലും വേണം നിനക്ക്..”

ദേവ് ശാസനയുടെ സ്വരത്തില് പറഞ്ഞു…

അപ്പുവിന്റെ ക്ഷീണം കൂടി വന്നതേ ഉള്ളു… കുറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞ്‌ അവളെ ദേവ് തന്നെ ബാത് റൂമിൽ കൂട്ടി കൊണ്ട് പോയി മുഖവും വായയും ഒക്കെ കഴുകിച്ചു….

അവളുടെ ക്ഷീണം മനസ്സിലാക്കിയ ദേവ് അവളെ ഇരു കൈകളിലും കോരിയെടുത്ത് മുറിയിലേക്ക് നടന്നു…

അവളെ കിടത്തി അവള്ക്കു അരികില് ആയി അവന് കാവല് കിടന്നു…

അപ്പുവിന് രാത്രി ഇടയ്ക്കു ഇടയ്ക്കു നന്നായി പനിച്ചു… ദേവ് ഉറക്കമിളച്ച് അവള്ക്ക് കാവലിരുന്നു…

*********

“പാറു….. നിക്ക് അവിടെ…നീ വെള്ളത്തിൽ വീഴും… അത് ഇങ്ങു താ.. എന്റെ ഡയറി….”

“ഇല്ല കിച്ചേട്ടാ…. ആദ്യം ഇതിലെന്താണ് എന്ന് പറയ്….”

“ഓഹ്.. നിനക്ക് മലയാളം വായിക്കാൻ അറിയില്ലല്ലോ… അയ്യേ.. മോശം…”

“ദേ.. കിച്ചേട്ടാ… പാറു പിണങ്ങി.. ഇനി കൂട്ടില്ല…അയ്യോ..കിച്ചേട്ടാ…..”

“കിച്ചേട്ടാ……. ”

അപ്പു ഞെട്ടി കണ്ണ് തുറന്നു…
അവള് വല്ലാതെ വിയര്ത്തു…

കണ്ട സ്വപ്നം അവള് ഒന്ന് കൂടെ ഓര്ത്തു നോക്കി…

” കിച്ചേട്ടൻ….അത്.. അത് ദേവേട്ടന്റെ പേര് അല്ലെ.. ”

അവള് പിറുപിറുത്തു..

ഇന്നലെ നടന്ന സംഭവങ്ങൾ അവളൊന്നു ഓര്ത്തെടുക്കാൻ ശ്രമിച്ചു…

പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു… താൻ ദേവിന്റെ നെഞ്ചില് ആയാണ് കിടക്കുന്നത് എന്ന് അവള്ക്കു മനസ്സിലായി…

അകന്നു മാറാൻ അവള് ഒന്ന് ശ്രമിച്ചു…

ദേവ് അവളെ കൂടുതൽ ചേര്ത്തു പിടിച്ചു…

“ദേ… ദേവേട്ടാ വിട്.. എനിക്ക് പോകണം..”

അപ്പു കടുപ്പിച്ച് പറഞ്ഞു…

ദേവ് പതിയെ കണ്ണ് തുറന്നു…

അവന് ഒരു ജാള്യതയോടെ അവളുടെ മേലെ ഉള്ള പിടി വിട്ടു…

“അത്.. ഇന്നലെ.. പനി… അതാണ്…”

അവളുടെ മുഖത്ത് നോക്കാതെ അവന് പറഞ്ഞു..

അപ്പു ഒന്ന് മൂളി… പിന്നെ പതിയെ എണീറ്റു…

പനിയുടെ ക്ഷീണം പൂര്ണമായും വിട്ടു മാറിയിട്ടില്ല… അവള് തിരിച്ചു വീണ്ടും കിടക്കയിലേക്ക് ഇരുന്നു..

“വയ്യായ്മ തോന്നുന്നുണ്ടോ…. ഹോസ്പിറ്റലിൽ പോകണോ… ”

ദേവ് ആശങ്കയോടെ ചോദിച്ചു…

“വേണ്ട..”
അവന് മുഖം കൊടുക്കാതെ അവള് പതിയെ എണീറ്റു… പിന്നെ ബാത് റൂമിലേക്ക് നടന്നു…

പനിയുടെ ക്ഷീണം കാരണം അന്ന് ആരും അപ്പുവിനെ ബെഡ്ഡിൽ നിന്നും അനങ്ങാൻ സമ്മതിച്ചില്ല..

ദേവ് തന്നെയാണ് അവള്ക്കു വേണ്ട മരുന്നുകള് കൊടുത്തതും ഇഞ്ചക്ഷൻ എടുത്തതും ഒക്കെ…

അവന് അടുത്ത് വരുമ്പോ ഒക്കെ അപ്പു മുഖം തിരിച്ച് ഇരിക്കും.. അല്ലെങ്കിൽ ഉറങ്ങുന്നതായി അഭിനയിക്കും….

അത് മനസ്സിലായ ദേവ് അവളെ അധികം ശല്യപ്പെടുത്താൻ നിന്നില്ല…

*********

“മെ ഐ കം ഇന്….”

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അപ്പു കണ്ണ് തുറന്നത്..

“അദിധി…..”

അപ്പു ഒന്ന് പുഞ്ചിരിച്ചു…

“ഹൈ അപ്പു… ഹൗ ആര് യു…”

അദിധി അപ്പുവിന് അരികില് ആയി ഒരു ചെയര് ഇട്ടു ഇരുന്നു..

“ഫൈന്…”

അപ്പു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

അല്പ നേരം രണ്ടാളും ഒന്നും സംസാരിച്ചില്ല….

“നിനക്ക് ഒരു കാര്യം അറിയാമോ അപ്പു…”

നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അദിധി തന്നെ സംസാരിച്ചു തുടങ്ങി..

അപ്പു ചോദ്യ ഭാവത്തില് അവളെ നോക്കി…

“ദേവ്… അവന്… ഞാൻ എത്ര മാത്രം സ്നേഹിച്ചത് ആണെന്ന് അറിയാമോ നിനക്ക്…”

അദിധിയുടെ സ്വരം മാറി..

അപ്പു ഞെട്ടി അവളെ നോക്കി…

” അതേ അപ്പു… ദേവിന് നിന്നോട് പ്രണയം ഇല്ല… അവന് നിന്നെ സ്നേഹിക്കാനും പോകുന്നില്ല….ഒരിക്കലും… മറ്റുള്ളവരുടെ മുന്നില് കാണിക്കാൻ വേണ്ടി മാത്രം ആണ് നിന്നെ അവന് താലി കെട്ടിയത്… ”

അദിധിയുടെ സ്വരത്തിന് മൂര്ച്ചയേറി….

അപ്പു നിഷേധാർത്ഥത്തിൽ തലയാട്ടി…

” എങ്കിൽ നീ പറയ് അപ്പു.. അവന് എപ്പോഴെങ്കിലും നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ…. ഇല്ല.. അവന്റെ മനസ്സിൽ എന്നും പാറു മാത്രം ആയിരുന്നു…

ഒരുപാടു കഷ്ടപ്പെട്ട് ആണ് ഞാൻ അവനെ എന്റെ ദേവ് ആക്കിയത്… പാറുവിനെ മറന്ന് എന്നെ കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് വരെ അവന് പറഞ്ഞതാണ്… എന്റെ പപ്പയോട് പറഞ്ഞു ഞങ്ങളുടെ കല്യാണം വരെ തീരുമാനിക്കാന് ഞാന് ഉറച്ചപ്പോൾ ആണ് നീ ഇടയ്ക്കു കേറി വന്നത്… ”

അദിധി കിതച്ചു കൊണ്ട് പറഞ്ഞു….

കേട്ടതു ഒന്നും വിശ്വസിക്കാന് ആവാതെ അപ്പു നിഷേധാർത്ഥത്തിൽ തലയാട്ടി…

” എനിക്ക് അറിയാം ദേവിനെ… നിന്നെ കെട്ടിയതിന് പിന്നിലും അവന് എന്തോ ഉദേശം ഉണ്ട്… അവന് എന്റേത് ആണ്.. ഇന്ന് അല്ലെങ്കിൽ നാളെ അവന് എനിക്ക് അരികിലേക്ക് മടങ്ങി വരും…

നിന്നോട് അവന് വെറുപ്പ് മാത്രമേ ഉള്ളു അപ്പു.. അല്ലെങ്കിൽ തന്നെ ഒരു സാധാരണ സ്കൂൾ പ്യൂണിന്റെ മകളെ ഇത്രയും റിച്ച് ആയ
ദേവ് കെട്ടുമോ… നീ ഒന്ന് ചിന്തിച്ച് നോക്ക് അപ്പു.. ”

അദിധി അപ്പുവിന്റെ മനസ്സിലേക്ക് തീ കോരിയിട്ടു…

” നിന്നെ കൊണ്ടുള്ള ആവശ്യം തീര്ന്നാല് അവനെന്റെ അടുത്തേക്ക് വരും അപ്പു… നീ നോക്കിക്കോ.. അന്ന് നീ കരയും… നന്നായി ആലോചിക്കു….

എന്നിട്ട് ഒരു തീരുമാനം എടുക്കു… ഇപ്പൊ ആണേലു നിനക്ക് ഒരു ഡൈവോഴ്സ് വാങ്ങി പോകാം… പക്ഷേ കുറച്ചുകൂടെ കഴിഞ്ഞാൽ നീ വല്ലാതെ ബുദ്ധിമുട്ടും…

ഇനി നീ തീരുമാനിക്കു അപ്പു… ദേവ് സ്നേഹിക്കുന്നത് എന്നെയാണ്.. കോടീശ്വരിയായ ഈ അദിധിയെ… അല്ലാതെ കാൽ കാശിനു ഗതിയില്ലാത്ത നിന്നെ അല്ല…”

കുടിലതയോടെ അവള് പറഞ്ഞു…

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി….

” നീ ആലോചിക്കു….ടേക് കെയര് ഡിയര്… ”

അപ്പുവിന്റെ കവിളിൽ തട്ടി കൊണ്ട് അവള് പറഞ്ഞു…

ശേഷം മുറി വിട്ടു പോയി…

അപ്പുവിന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

ഹൃദയം കീറി മുറിഞ്ഞു..

“എന്തിനാ കൃഷ്ണാ….”

അവള് പിറുപിറുത്തു കൊണ്ട് ഇരു കൈകൾ കൊണ്ട് മുഖം പൊത്തി…

**********

കരഞ്ഞു കരഞ്ഞു സമ നില തെറ്റും എന്ന് തോന്നിയപ്പോൾ അപ്പു പതിയെ മുറി വിട്ടു പുറത്തു ഇറങ്ങി…

ഗൗരിയുടെ മുടിയുടെ മുന്നില് എത്തിയപ്പോൾ അവള് അറിയാതെ ഒന്ന് നിന്നു… പിന്നെ തിരിഞ്ഞു നടന്നു…

“മോളേ.. അപ്പു..”

പിന്നില് അപ്പച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവള് തിരിഞ്ഞു നോക്കി…

ഗൗരി അവളെ അകത്തേക്കു വിളിച്ചു…

മടിച്ചു മടിച്ചു ആണ് അപ്പു അകത്തേക്ക് ചെന്നത്…

“മോള് വാ….. ഞാന് ഇതൊക്കെ ഒന്ന് നോക്കുകയായിരുന്നു…”

ഗൗരി ഒരു ആല്ബം ഉയർത്തി കാണിച്ചു…

അപ്പു പുഞ്ചിരിയോടെ അവളെ നോക്കി…

കുടുംബം മുഴുവന് നഷ്ടപെട്ട വേദനയില് കഴിയുന്ന ഗൗരിയോട് അവള്ക്കു വല്ലാത്ത സഹതാപം തോന്നി…

“മോളുടെ പനി മാറിയോ…”

ഗൗരി അവളെ അടുത്ത് ഇരുത്തി നെറ്റിയില് തൊട്ടു നോക്കി കൊണ്ട് ചോദിച്ചു…

അപ്പു തലയാട്ടി…

“മോള് കണ്ടിട്ടുണ്ടോ ഇത്.. ദേവിനെ… നോക്കിയേ…”

ഗൗരി ഒരു ചിത്രത്തിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു..

അപ്പു ആ ചിത്രം നോക്കി…

ദേവിന്റെ ബാല്യത്തിലെ ആ ചിത്രം അവള് കൗതുകത്തോടെ നോക്കി…

ഗൗരി പതിയെ അടുത്ത പേജ് മറിച്ചു….

അവളുടെ കണ്ണുകള് നിറഞ്ഞ് ഒഴുകി…

” എന്താ.. എന്താ അപ്പച്ചി… ”

അപ്പു വേവലാതിയോടൈ ചോദിച്ചു.. പിന്നെ ആല്ബത്തിലേക്ക് നോക്കി…

ഒന്നേ നോക്കിയുള്ളൂ.. അപ്പു സ്തബ്ധയായി….

“ഇത്.. ഇത് ആരാ അപ്പച്ചി…..”

അവള് വിറയ്ക്കുന്ന സ്വരത്തില് ചോദിച്ചു…

“പാ…പാറു… എന്റെ… എന്റെ മോള്… പാർവതി… ”

ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു…

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

❤️അപൂര്‍വരാഗം❤️ PART 34

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

അപൂർവരാഗം: ഭാഗം 33

Share this story