❤️അപൂര്‍വരാഗം❤️ ഭാഗം 9

❤️അപൂര്‍വരാഗം❤️ ഭാഗം 9

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

കണ്ണ് അടഞ്ഞു താഴേക്കു വീഴുമ്പോഴും എന്റെ ചെവിയില് കേട്ടതു പാറു എന്ന വാക്കും.. എന്റെ നേര്ക്കു ഓടി അടുക്കുന്ന ആ നീലക്കണ്ണുകളും ആയിരുന്നു..

പാതി മയക്കത്തിലും ആ നീലക്കണ്ണുകള് എന്നെ പൊതിയുന്നതു ഞാന് അറിഞ്ഞു.

ഒരു അപ്പൂപ്പന് താടിയെ പോലെ എന്നെ കോരിയെടുത്ത് ആ മാറോട് ചേര്ത്തു വെയ്ക്കുന്നത് ഞാന് അറിഞ്ഞു.

പാതി മയക്കത്തിലും എന്റെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു..
**********

ബോധം വരുമ്പോൾ ഞാന് ഒരു മുറിയില് ആണ്.

മുകളില് കറങ്ങി കൊണ്ടിരിക്കുന്ന ഫാന് ആണ് ആദ്യം കണ്ടത്.

അതും നോക്കി ഒരു സ്വപ്നത്തില് എന്ന പൊലെ പുഞ്ചിരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് കൈയിൽ നല്ലൊരു നുള്ള് കിട്ടിയത്.

“അമ്മേ…”

നിലവിളിച്ചു കൊണ്ട് ഞാന് എണീറ്റു ഇരുന്നു.

“എന്താ അപ്പൂ…… എന്താ മോളേ…”

എന്റെ നിലവിളി കേട്ട് അടുത്ത പഞ്ചായത്തിൽ നിന്നും വരെ ആളുകൾ വന്നോ എന്ന് എനിക്ക് സംശയം ആയി.

അത്രയും ആള്ക്കാര് ഉണ്ട് ഇപ്പൊ റൂമിൽ.
അപ്പോഴാണ് എന്റെ കൈയ്യില് കിട്ടിയ നുള്ളിന്റെ ഉത്ഭവം ഞാന് ശ്രദ്ധിച്ചത്.

വേറെ ആരും അല്ല… നമ്മുടെ ജോ… ആ കുരുപ്പ് ആണ് നുള്ളിയത്..

ഞാൻ കലിപ്പിച്ച് അവളെ ഒന്ന് നോക്കി. അവള് എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.

അപ്പോഴാണ് ഞാൻ ചുറ്റും ഒന്ന് നോക്കിയതു..

എന്റെ കണ്ണുകള് ആരെയോ തേടി അലഞ്ഞു കൊണ്ടിരുന്നു.

കണ്ണുകൾ ആരിലും തങ്ങി നില്ക്കാതെ പിടച്ചു കൊണ്ടിരുന്നു.

പക്ഷേ ആഗ്രഹിച്ച ആളെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല.

കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു..

“അയ്യേ… എന്റെ അപ്പു ഇത്രയേ ഉള്ളു.. ഒന്ന് വീണതിനു ആണോ അച്ഛന്റെ മോള് കണ്ണ് നിറയ്ക്കുന്നത്…”

എന്റെ തലയിൽ തലോടി അച്ഛൻ അത് പറഞ്ഞപ്പോൾ എന്റെ സങ്കടം കൂടി..

പിന്നെ ഏങ്ങലടിച്ചു അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അച്ഛൻ എന്റെ തലയില് തലോടി സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

” ഡാൻസ് കളിച്ചത് കൊണ്ട് തല കറങ്ങി ആവും മോള് വീണതു.. സാരമില്ല.. പോട്ടെ…”
അമ്മയും എന്റെ ഇപ്പുറത്ത് ഇരുന്നു പറഞ്ഞു..

വീണതിനേക്കാൾ എനിക്ക് സങ്കടം ആ നീലക്കണ്ണുകള് കാണാത്തതു കൊണ്ടാണെന്ന് ഇവര്ക്കു അറിയില്ലല്ലോ.

കരച്ചില് തെല്ലൊന്ന് അടങ്ങിയപ്പോൾ ഞാന് തല ഉയർത്തി അച്ഛനെ നോക്കി..

” ഞാൻ എങ്ങനേ.. എങ്ങനെയാ ഇവിടെ എത്തിയത് അച്ഛാ… ”

അറിയാനുള്ള ആകാംഷയോടെ ഞാന് ചോദിച്ചു..

“അത് ഞങ്ങൾ കാണുമ്പോള് സാമും പിന്നെ അഭിയും കൂടി നിന്നെ എടുത്തു വരുവായിരുന്നു..”

“മോള് സ്റ്റെപ്പിൽ നിന്നും വീഴാന് പോയപ്പോ പിടിച്ചതു ആണെന്ന് ആണ് അവര് പറഞ്ഞത്..”

അച്ഛനും അമ്മയും പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നി..

” പക്ഷേ…പക്ഷേ… ഞാൻ…. വീഴുമ്പോള്….”

ഞാൻ അത് ഓര്ത്തു എടുത്തു പറയാന് പോയപ്പോഴേക്കും സാമിച്ചന് ഇടയില് കേറി..

“നീ വീണപ്പോള് തന്നെ ബോധം പോയില്ലേ അപ്പൂ…. പിന്നെ ഒന്നും ഓര്മ്മ കാണില്ലല്ലോ….”

“ശരിയാണ്……… ബോധം… ബോധം.. പോയി.. പക്ഷേ…”

ഞാൻ തലയില് കൈ വച്ചു കൊണ്ട് പറയാൻ ശ്രമിച്ചു..

തലയില് ആരോ അടിച്ചത് പോലെ ഒരു ഫീൽ..

പക്ഷേ… എനിക്ക് നേരെ ഓടി വന്ന ആ നീലക്കണ്ണുകള്…. ആ വിളി… അത്.. അത്.. ഒരിക്കലും അഭിയേട്ടൻ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..

” എന്നാലും എന്റെ അപ്പൂ…. നിനക്ക് എന്തൊരു മുടിഞ്ഞ വെയിറ്റ് ആണെന്ന് അറിയോ…?…. നിന്നെ എടുത്ത് നടന്നിട്ട് എന്റെ നടുവ് ഒടിഞ്ഞു…”

നടുവിന് കൈ കൊടുത്തു കൊണ്ട് ഇച്ചൻ എന്നെ കളിയാക്കി…

ഞാൻ ആണേലു പരിഭവത്തോടെ ഇച്ചനെ നോക്കി..

എന്റെ മുഖഭാവം കണ്ടിട്ട് ആനി ആന്റി ഇച്ചന്റെ ചെവി പിടിച്ചു..

” എന്റെ കൊച്ചു അത്രയ്ക്കു തടി ഒന്നുല്ലാ…. നീ പോടാ.. ”

അത് കണ്ടപ്പോൾ ഞാന് ഇച്ചനെ നോക്കി കൊഞ്ഞനം കുത്തി..

“ഞാൻ വീഴുന്നത് ആരാ ആദ്യം കണ്ടത് ഇച്ചാ….?”
വീണ്ടും ഞാൻ അടുത്ത ചോദ്യം എറിഞ്ഞു..

“അത് പിന്നെ…”
എന്തോ പറയാന് വന്ന ജോയെ ഇച്ചൻ കണ്ണുകള് കൊണ്ട് തടഞ്ഞു.

ഞാൻ അത് ശ്രദ്ധിക്കുകയും ചെയ്തു.. അവള് പിന്നെ ഒന്നും മിണ്ടിയില്ല..

“അത് പിന്നെ… ഞാൻ താഴേക്കു ഇറങ്ങാന് തുടങ്ങിയപ്പോൾ ആണ് അഭി നിന്നെയും എടുത്തു മുകളിലോട്ട് വന്നത്…. നീ… വീഴാന് പോയപ്പോ പിടിച്ചത് ആണെന്ന് പറഞ്ഞു അവന്….”

വിക്കി വിക്കി അഭിയേട്ടനെ നോക്കി കൊണ്ടാണ് ഇച്ചൻ അത് പറഞ്ഞത്…

“ആണോ അഭിയേട്ടാ…”
ഞാൻ അങ്ങേരെ ഒന്ന് കൂര്പ്പിച്ച് നോക്കി..

അഭിയേട്ടൻ ആകെ അമ്പരന്ന മട്ടില് എന്നെയും ഇച്ചനെയും നോക്കി..

” ആഹ്…. അത്.. ഞാൻ കണ്ടപ്പോ.. അപ്പൂ.. താൻ വീഴാന് പോകുന്നത് ആണ് കണ്ടത്…. പെട്ടെന്ന്.. പെട്ടെന്ന്.. പിടിച്ചോണ്ട് താഴെ വീണില്ല…”

ഒറ്റ ശ്വാസത്തിൽ അഭിയേട്ടൻ പറഞ്ഞു നിർത്തി.

ഞാൻ ഇച്ചന്റെയും അഭിയേട്ടന്റെയും മുഖത്തേക്ക് നോക്കി..

രണ്ടാളുടേയും മുഖത്ത് ഒരു കള്ള ലക്ഷണം.. ജോ ആണേലു അന്തം വിട്ടു നിക്കുന്നു..

” പാവം.. അവന്റെയും നടുവ് ഒടിഞ്ഞു കാണും…”

വിഷയം മാറ്റാൻ എന്ന വ്യാജേന ഇച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

പക്ഷേ…രണ്ടാളും പറഞ്ഞത് കള്ളം ആണെന്നു എനിക്ക് ഉറപ്പായിരുന്നു.. അത് ഒരിക്കലും അഭിയേട്ടൻ അല്ല..

കണ്ടു പിടിച്ചോളാം എന്ന ഭാവത്തില് ഞാന് രണ്ടാളേയും നോക്കി.

പിന്നെയാണ് ഞാന് മേരിയെ കുറിച്ചോർത്തത്… അയ്യോ പാവം.. അവളുടെ റിസപ്ഷൻ ഞാൻ ആയിട്ട് കുളമാക്കി…

“അതേയ്.. എല്ലാരും പോയെ… ഞാനും എഴുന്നേറ്റ് പോകട്ടെ.. വിശക്കുന്നു…”

എല്ലാവരുടെയും മൂഡ് മാറ്റാൻ വേണ്ടി ഞാന് പറഞ്ഞു…

“മോള് എന്തായാലും ഇത്തിരി നേരം റസ്റ്റ് എടുക്കു..”
അതും പറഞ്ഞു എല്ലാരും പുറത്തേക്ക് നടന്നു..

എന്റെ അടുത്ത് തന്നെ നിന്ന അച്ഛനെയും അമ്മയെയും ഞാന് നിര്ബന്ധിച്ചു പുറത്തേക്ക് വിട്ടു..

ആ ഗ്യാപ്പിൽ തന്നെ ഇച്ചനും അഭിയേട്ടനും മുങ്ങി..

ജോയെ മാത്രം ഞാന് അവിടെ പിടിച്ചു നിർത്തി..

” ഡി… നീ കണ്ടോ ഞാന് വീണത്..”

ഞാൻ ആകാംഷയോടെ അവളോട് ചോദിച്ചു..

“അതിനു നീ വീണില്ലല്ലോ…?”

അവളുടെ നിഷ്കളങ്കമായ ഉത്തരം വന്നു..

ഈശ്വരാ… ഇത് എന്ത് സാധനം.. ഇവള് എന്താ കാക്കകുയിലിലെ ജഗദീഷ് കളിക്കുവാണോ….

ഞാൻ തലയിൽ കൈ വച്ചു ഇരുന്നു പോയി..

“എന്താടീ.. തല വേദന ഉണ്ടോ…ഞാൻ അങ്കിളിനെ വിളിക്കണോ…? ”

അതും പറഞ്ഞു പുറത്തേക്ക്‌ ഓടാന് പോയ അവളെ ഞാന് തടഞ്ഞു.

“ജോ.. സത്യം പറയ്… ആരാ എന്നെ വീഴുന്നതിന് മുന്നേ താങ്ങിയെടുത്തത്…

” അത്.. അത്.. പിന്നെ… ”

അവളുടെ മുഖത്തു ഒരു പരിഭ്രമം നിറഞ്ഞു..

” ഡി.. നീ ഇവിടെ എന്ത് എടുക്കുവാണ്…നിന്റെ മമ്മി വിളിക്കുന്നു.. ”

അതും പറഞ്ഞു ഇച്ചൻ റൂമിലേക്ക് കേറി വന്നു…

അവള് ആണേലു രക്ഷപ്പെട്ട മാതിരി പുറത്തേക്ക്‌ നടന്നു.. വാതിലിനു അടുത്ത് എത്തിയപ്പോൾ എന്നെ ഒന്നുടെ നോക്കി.. പിന്നെ പതിയെ തിരിഞ്ഞു നടന്നു..

അപ്പോഴാണ് ഞാനും ആ റൂം ശ്രദ്ധിച്ചത്.. വരുന്നവര്ക്ക് ആര്ക്ക് എങ്കിലും ഫ്രെഷ് ആവാന് വേണ്ടി എടുത്ത റൂം ആണ്.

ഇച്ചന്റെ മുഖത്ത് ഒരു കള്ള ലക്ഷണം.. പക്ഷേ ഒന്നും വിട്ടു പറയുന്നില്ല..

ചോദിച്ചാലും ഒന്നും പറയാന് പോണില്ല എന്ന് എനിക്ക് തോന്നി..

ഞാൻ പതിയെ എണീറ്റു പുറത്തേക്ക് നടന്നു.. വാതിലിനു അടുത്ത് എത്തിയപ്പോൾ തിരിഞ്ഞു ഒന്ന് നോക്കി.. ഇച്ചന്റെ കണ്ണില് നീർമണികള് രൂപം കൊണ്ടത് ഞാന് കണ്ടു..

അത് എന്തിന് ആണെന്ന് മാത്രം മനസ്സിലായില്ല..

ഹാളില് എത്തിയപ്പോൾ മിക്കവരും ഫുഡ് കഴിക്കാൻ പോയേക്കുന്നു…

ഞാൻ ഒഴിഞ്ഞ ഒരു ചെയറിൽ ഇരുന്നു..

എന്നെ കണ്ടപ്പോൾ അച്ഛനും അമ്മയും വന്നു ഇരു വശത്തുമായി ഇരുന്നു..

“മോളേ.. ഭക്ഷണം വേണ്ടെ… വാ.. വല്ലതും കഴിക്കു..”
അമ്മ പറഞ്ഞു..

“വേണ്ട അമ്മേ.. വിശപ്പ് ഇല്ല.. വേണ്ട… നമുക്കു പോയാലോ.. ഒരു ക്ഷീണം..”

ഞാൻ പതിഞ്ഞ സ്വരത്തില് പറഞ്ഞു..

“തീരെ വയ്യേ മോളേ… ഹോസ്പിറ്റലിൽ പോയാലോ നമുക്ക്..”

അമ്മ വേവലാതിയോടെ ചോദിച്ചു..

“വേണ്ട അമ്മേ.. എനിക്ക് വീട്ടില് എത്തി ഒന്ന് കിടക്കണം… ഉറങ്ങണം… അത് മതി.. ”

ഞാൻ പറഞ്ഞപ്പോൾ പിന്നെ അവര് എതിര്‌ പറഞ്ഞില്ല..

” ശരി.. മോളേ.. വയ്യാതെ കഴിക്കേണ്ട.. നമുക്കു പോകാം.. ”
അച്ഛനും പറഞ്ഞു..

യാത്ര പറയാന് വേണ്ടി ഞങ്ങൾ സ്റ്റേജിലേക്ക് നടന്നു.. മേരിക്കുട്ടിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു..

അവള്ക്കു സങ്കടം ആയി പെട്ടെന്ന് പോകുന്നതില്.. പിന്നെ എന്റെ വയ്യായ്ക കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല…

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഒരു മൂലയ്ക്ക് ഇച്ചൻ ജോയോട് എന്തൊക്കെയോ പറയുന്നത് ഞാന് കണ്ടു..

അവള് ആണേലു ഒക്കെ തലയാട്ടി സമ്മതിക്കുന്നുണ്ട്..

കാർ പാര്ക്ക് ചെയത് ഇടത്തേക്ക് നടക്കുമ്പോൾ എവിടെയോ ആ നീലക്കണ്ണുകള് ഒളിച്ചിരിക്കുന്നത് പൊലെ എനിക്ക് തോന്നി..

പിറകോട്ട് നോക്കിയെങ്കിലും ആരെയും കാണാനില്ല..

എനിക്ക് കരച്ചില് വന്നു….

കാറിൽ കേറി ഇരുന്നപ്പോഴും ഞാന് പ്രത്യാശയിൽ പുറത്തോട്ടു നോക്കി..

എവിടെയോ എനിക്ക് വേണ്ടി ആ നീലക്കണ്ണുകള് തിളങ്ങുന്നത് ഞാന് അറിഞ്ഞു..

അറിയാതെ എന്റെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു..

കണ്ണുകൾ രണ്ടും ഇറുക്കി അടച്ച് സീറ്റിലേക്ക് ചാരി കിടന്നു കൊണ്ട് ഞാന് ആ നിമിഷത്തെ വീണ്ടും ഓര്ത്തെടുക്കാൻ ശ്രമിച്ചു..

പ്രണയം ഇത്രയും വല്യ ഒരു സംഭവം ആണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..

അടുത്ത് ഇല്ലെങ്കില് പോലും എന്റെ ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണ്..

നിന്റെ കണ്ണുകളില് ആണ് എന്റെ പ്രണയവും ജീവിതവും..

ഒരു നനുത്ത പുഞ്ചിരിയോടെ ഞാന് ചാരി കിടന്നു..

വീട്ടിലെത്തിയത് ഒന്നും അറിഞ്ഞില്ല എന്നതാണ്‌ സത്യം.

അമ്മ വിളിച്ചപ്പോ കണ്ണുതുറന്നു എന്റെ റൂമിലേക്ക് പോയി..

ആ ലോകത്ത് ഞാനും എനിക്ക് ഏറ്റവും പ്രിയപ്പെട്ട നീലക്കണ്ണുകളും മാത്രമേ ഉണ്ടായിരുന്നുള്ളു….

അതിന്റെ നിര്വൃതിയില് ഞാന് കണ്ണുകള് അടച്ച് ഉറങ്ങി.. വീണ്ടുമൊരു സുന്ദര സ്വപ്നത്തിലേക്ക്..

പിറ്റേന്ന് രാവിലെ അമ്മ വന്നു വിളിച്ചപ്പോള് ആണ് കണ്ണ് തുറന്നത്..

“അച്ഛൻ എന്തിയേ അമ്മേ…”

അച്ഛനെ കാണാത്തതു കൊണ്ട്‌ ഞാന് ചോദിച്ചു.

“അച്ഛൻ ആരെയോ കാണാന് പോയത് ആണ്..”
എന്റെ പാത്രത്തിലേക്ക് ദോശ വച്ച് തന്ന്‌ കൊണ്ട് അമ്മ പറഞ്ഞു..

ഞാൻ ഒന്ന് മൂളി..

ചായ കുടി ഒക്കെ കഴിഞ്ഞു ഞാനും അമ്മയും നേരെ തറവാട്ടിലേക്ക് നടന്നു..

എല്ലാരും ഉണ്ടല്ലോ ഇന്ന്… ഇതെന്താ ഇത്ര രാവിലെ തന്നെ… അതും ഓര്ത്തു ആണ് ഞാന് അങ്ങോട്ട് കയറിയത്..

ഉമ്മറത്ത് തന്നെ അച്ചച്ചനും അമ്മാവനും ഇളയച്ഛനും അച്ഛമ്മയും അമ്മായിയും ഇളയമ്മയും പിള്ളാരും ഒക്കെ ഉണ്ട്..

എന്തിന് ഏറെ രാവിലെ ആരെയോ കാണാന് ഉണ്ടെന്ന് പറഞ്ഞ് പോയ എന്റെ പിതാവ് പോലും അവിടെ ഇരിക്കുന്നു..

“അപ്പു ചേച്ചി…….”
എന്നെ കണ്ടപാടെ ഇളയച്ഛന്റെ മക്കള് ആദിയും അച്ചുവും(ആകാശ്) ഓടി വന്നു എന്റെ കൈയിൽ പിടിച്ചു..

ഞാൻ അവരുടെ തലയില് തലോടി..

എന്നിട്ട് ഇതൊക്കെ എന്താണെന്ന് ഉള്ള ഭാവത്തില് ഇളയമ്മയെ നോക്കി..

ഇളയമ്മ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു..

നോക്കിയപ്പോൾ ഇവര്ക്കു എല്ലാര്ക്കും നടുവില് ഒരു മഹാന് ഇരിക്കുന്നു…

“ഭേഷ്…”
എനിക്ക് ചിരി വന്നു..

വേറെ ആരും അല്ല…

ഗോവിന്ദന് ജ്യോത്സ്യന്… നാട്ടിലെ അറിയപ്പെടുന്ന ഒരു ജ്യോത്സ്യന് ആണ് പുള്ളി.. അച്ചച്ചൻ എല്ലാത്തിനും പുള്ളിക്കാരനെയാണ് വിളിക്കാറു.

പറഞ്ഞു വന്നാല് ഒരു കഥയുണ്ട്..

ഞാനും മേരിയും അന്ന് ഏഴിലും ചേച്ചി പത്തിലും ഇച്ചൻ പ്ലസ് ടു വിനും പഠിക്കുന്ന സമയം ആണ്.

ചേച്ചിക്ക് അന്ന് വൈകിട്ട് ട്യൂഷന് ഉള്ള സമയം ആണ്.. ഞാനും മേരിയും ഇച്ചനും വൈകിട്ട് കളിച്ചും രസിച്ചും നടന്നു വരുമ്പോ ആണ് ആ കാഴ്ച കണ്ടത്..

വഴിയരികിലെ മാവില് നല്ല അസ്സല് മാങ്ങ..

കണ്ടപ്പോൾ തന്നെ കൊതി മൂത്ത്.. ഇച്ചനോട് പറഞ്ഞപ്പോൾ ഭയങ്കര ജാട.. ഞങ്ങൾ രണ്ടും വിട്ടു കൊടുക്കോ…

കൈയിൽ കിട്ടിയ കല്ല് എടുത്ത് മാവില് എറിഞ്ഞു..

കഷ്ടകാലത്തിന് അത് കൃത്യം ഉന്നം ആയിരുന്നു.. മാങ്ങയില് അല്ല..

ജ്യോത്സ്യന്റെ തല പൊട്ടി.. ചോര വന്നു..

കഷ്ടകാലത്തിന് അങ്ങേരു നോക്കിയപ്പോൾ കണ്ടത് ഇച്ചനെയും.. കൂട്ടത്തിൽ ഞങ്ങളും…

പോരേ പൂരം..

അയാൾ അത് അച്ചച്ചന്റെ ചെവിയില് എത്തിച്ചു..

അങ്ങനെ അവര്ക്കു കൂടി വേണ്ടിയുള്ള ശിക്ഷ ഞാൻ ഏറ്റു വാങ്ങി.. 101 പ്രാവശ്യം ഏത്തം ഇടിച്ചു..

അന്നത്തെ ഏറു കൊണ്ട് അയാളുടെ നെറ്റിയില് ഉണ്ടായ മുറിവിന്റെ പാട് ഇപ്പഴും ഉണ്ട്..

എനിക്ക് ആണേലു അതൊക്കെ ഓര്ത്തു ചിരി വന്നു..

ഞാനും അമ്മയും കൂടെ ഉമ്മറത്തെക്ക് കേറി നിന്നു..

കക്ഷി കാര്യമായി എന്തൊക്കെയോ ഗണിച്ചു നോക്കുന്നുണ്ട്..

ഞാൻ അതില് ഒന്നും ശ്രദ്ധിക്കാതെ പിള്ളാരുടെ കൂടെ കഥ പറയുന്ന തിരക്കില് ആയിരുന്നു..

“ഈ കുട്ടിയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം…എത്രയും പെട്ടെന്ന്.. ഇല്ലെങ്കില് പിന്നെ 30 വയസ്സില് ആണ് മംഗല്യ യോഗം.. മാത്രവുമല്ല ഒരുപാട് മനപ്രയാസങ്ങളും ഉണ്ടാകാന് വഴിയുണ്ട്‌….”

എനിക്കുള്ള അവസാന ആണിയും അടിച്ചു കൊണ്ട് അയാൾ പറഞ്ഞു..

എന്റെ തലയിലെ കിളികള് ഒക്കെ പാറി പറന്ന് കേരളം തന്നെ വിട്ടു പോയി എന്ന് എനിക്ക് തോന്നി..

എന്താ ഇവിടെ ഇപ്പൊ നടന്നത്… ആരാ പടക്കം പൊട്ടിച്ചത്……

അന്തംവിട്ടു കൊണ്ട് ഞാന് എല്ലാവരുടെയും മുഖത്തേക്ക് നോക്കി.. ആ മുഖങ്ങളിലും ഞാന് അതേ അമ്പരപ്പ് കണ്ടു. (തുടരും)

(നായകന്റെ എന്ട്രി ആയോ എന്ന് നോക്കി ഇരിക്കുന്ന പാവം കുറേ ആളുകൾ ഉണ്ടെന്ന് എനിക്ക് അറിയാം.. പക്ഷേ കഥയുടെ നട്ടെല്ല് ആണ് നായകന്.. അതാണ് കഥയുടെ ജീവൻ..
അഭി ആണോ കിച്ചു ആണോ നായകന്.. അതോ വേറെ വല്ലവരും ആണോ എന്ന് നമുക്കു വരുന്ന പാര്ട്ടുകളിൽ നോക്കാംട്ടാ… എന്തായാലും അപ്പുവിന് ഇട്ടു ഞാന് നല്ലോരു പണി കൊടുത്തിട്ടുണ്ട്.. അതിന്റെ ബാക്കി നാളെ അറിയാംട്ടാ.. പൊങ്കാലകള് കാത്തിരിക്കുന്നു എന്ന് എനിക്ക് അറിയാം…..(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

Share this story