തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 4

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 4


വീട്ടിൽ എത്തിയതും അവൻ ഡെയ്സിയെ പിടിച്ചിറക്കുന്നത് കണ്ടപ്പോഴാണ് തനു അത് ശ്രദ്ധിച്ചത്. ഡെയ്സി തന്റെ മരക്കാൽ വലിച്ചു വെച്ചുകൊണ്ട് അവന്റെ തോളിൽ പിടിച്ചുകൊണ്ടു മെല്ലെ നടന്നു.

അപ്പഴേക്കും അകത്തു നിന്ന് മൊഴി ആരതി തട്ടുമായി ഉമ്മറത്തേക്ക് നടന്നു വന്നു. മൊഴിയെ കണ്ടതും തനു അത്ഭുതത്തോടെ അവളെ നോക്കി, കുറച്ചു മുൻപ് വഴിയിൽ നിന്നും ജീപ്പിൽ കയറിയ പെണ്ണല്ലേ ഇവൾ, ഇവളെന്താ ഇവിടെ.തനു മനസ്സിൽ ഓർത്തു.

“എന്താ മൊഴി, ആരതിയൊക്കെ എടുത്ത് ഗംഭീര വരവേൽപ്പാണല്ലോ..? ”

ചുണ്ടിൽ ചെറു പുഞ്ചിരിയോടെ ഡെയ്‌സി പറഞ്ഞു.

“ഒന്ന് വെറുതെ ഇരിക്കമ്മാ.. ചിന്നമ്മ ആദ്യമായി വരുന്നതല്ലേ അതാണ്..”

മൊഴി തമിഴിൽ പറഞ്ഞു.

“ഓഹ്.. മുത്തു എല്ലാം നിന്നോട് പറഞ്ഞല്ലേ..”

ഡെയ്സി മൊഴി കൊണ്ട് വന്ന ആരതി തനുവിന്റെ മുഖത്തിന്‌ ചുറ്റും മൂന്ന് വട്ടം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. ശേഷം,

“ഇത് തേൻമൊഴി.ഞങ്ങളുടെ മൊഴി, ഈ വീട്ടിലെ ഒരംഗത്തെ പോലെയാണ്..”

ഡെയ്‌സി മൊഴിയെ തനുവിന് പരിചയപ്പെടുത്തി കൊടുത്തു.

“അയ്യോ അങ്ങയൊന്നുമില്ലമ്മാ..ഞാൻ ഈ വീട്ടിലെ വേലക്കാരിയാണ്..”

“ഹേയ് മൊഴി.. നിന്നെ ഞങ്ങൾ അങ്ങനെ കണ്ടിട്ടുണ്ടോ..? ”

“ഇല്ല.. എങ്കിലും.. ശരി അത് വിട്ടേക്ക്.. ആദ്യം അകത്തേക്ക് കയറൂ..”

മൊഴി പുഞ്ചിരിയോടെ അവരെ അകത്തേക്കു ക്ഷണിച്ചു.. തനു വലതുകാൽ വെച്ച് അകത്തേക്ക് കയറി.അവന്റെ തോളിൽ പിടിച്ചുകൊണ്ടു ഡെയ്സിയും അകത്തേക്ക് കയറി..

“ഇരിക്ക് മോളെ..”

ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ഡെയ്സി തനുവിനോടും ഇരിക്കാൻ പറഞ്ഞു.. ഒരു മടിയോടെ അവൾ സോഫയിലേക്ക് ഇരുന്നു. അവൻ തന്റെ മുറിയിലേക്ക് പോയതും.

“സോറി അമ്മേ. ഞാൻ… എനിക്ക് അറിയില്ലായിരുന്നു അദ്ദേഹത്തിന്റെ അമ്മയാണെന്ന്..”

അവൾ അല്പം ചമ്മലോടെ പറഞ്ഞു.

“തനു നീ അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരു വിഷമവും ഇല്ല.അറിയാതെ ആണെങ്കിൽ കൂടി നീ എന്നോട് മനസ്സ് തുറന്ന് സംസാരിച്ചില്ലേ.. എനിക്കും അതാണ് ഇഷ്ടം.”

“ഇതാ കേസരി..”

“ഇന്നെന്താ.. മൊഴി കേസരിയൊക്കെ.. ”

“ചിന്നമ്മ വന്ന ദിവസമല്ലെ, അത് മാത്രമല്ല ഈ വീട്ടിലേക്ക് ചിന്നമ്മ വന്നത് പോലെ ഞങ്ങളുടെ വീട്ടിലും പുതിയ അഥിതി വരാൻ പോകുന്നു. അതിനും കൂടിയാണ് ഇത്..”

മൊഴി തന്റെ വയറിൽ തലോടിക്കൊണ്ട് അല്പം നാണത്തോടെ പറഞ്ഞു.

“ആഹാ..സന്തോഷമുള്ള വിഷയമാണല്ലോ..? ഇനി അധികം ഭാരപ്പെട്ട പണിയൊന്നും ചെയ്യണ്ട, നല്ല പോലെ ഭക്ഷണം കഴിക്കണം കേട്ടോ..”

ഡെയ്സിയുടെ മുഖത്തും സന്തോഷം വിരിഞ്ഞു.

Congratulations മൊഴി.. പിന്നെ എന്നെ ഇങ്ങനെ ചിന്നമ്മ എന്നൊന്നും വിളിക്കണ്ട.. എല്ലാരും വിളിക്കുന്നത് പോലെ തനു എന്ന് വിളിച്ചാൽ മതി..”

തനു അവൾക്ക് ഷേക്ക്‌ ഹാൻഡ് നൽകികൊണ്ട് പറഞ്ഞു.

“അതെങ്ങനാ..ഞാൻ..”

“അതാണെനിക്ക് ഇഷ്ടം..”

“ശരി ചിന്നമ്മ.. സോറി തനു..”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മേ.. ഞാൻ അമ്മേ എന്ന് തന്നെ വിളിച്ചോട്ടെ ഇനി അങ്ങോട്ട്‌..”

“മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചോ..”

“അമ്മേ മതി സംസാരിച്ചത്.. ആദ്യം അവളോട്‌ ഫ്രഷ് ആയി വരാൻ പറ.. എന്നിട്ട് വല്ലതും കഴിക്കാൻ കൊടുക്ക്..”

അവൻ മുകളിൽ നിന്നും വിളിച്ചു പറഞ്ഞു.

“ആഹ്… അത് ശരിയാണല്ലോ.. ഞാനത് മറന്നു..മൊഴി തനുമോൾക്ക് മുറി കാണിച്ചു കൊടുക്ക്..”

ഡെയ്‌സി പറഞ്ഞതിൻ പ്രകാരം മൊഴി അവൾക്കുള്ള മുറി കാണിച്ചു കൊടുത്തു. മുറിയിൽ കയറിയതും അവൾ തന്റെ പെട്ടി ഒതുക്കി വെച്ചുകൊണ്ട് ഒരു ചുരിദാർ എടുത്ത് ബാത്റൂമിലേക്ക് നടന്നു. വിശാലമായ കുളിക്ക് ശേഷം അവൾ കട്ടിലിൽ മെല്ലെ ഇരുന്ന് അവൻ അണിയിച്ച മോതിരത്തിലേക്ക് നോക്കി. അവൻ ക്രിസ്ത്യൻ ആണോ? അതാണ് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എന്നെ തല്ലിയത്. താലിക്ക് പകരമായി ഈ മോതിരത്തെ അവൻ കാണുന്നതിൽ അവനെ തെറ്റ് പറയാനാവില്ല. ശ്ശേ ഇപ്പഴും ആ തോട്ടിയുടെ പേര് എന്താണെന്ന് അറിയില്ലല്ലോ, അവൾ ചിന്തിച്ചുകൊണ്ട് മോതിരത്തിൽ പതിചിരിക്കുന്ന s എന്ന അക്ഷരത്തിലേക്ക് നോക്കി. ഒരുപക്ഷെ s എന്ന അക്ഷരത്തിലായിരിക്കും അവന്റെ പേര് തുടങ്ങുന്നത്.

“തനു.. വാ കഴിക്കാം..”

മൊഴിയുടെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്. ഈറൻ മുടി കുളിപ്പിന്നൽ ഇട്ടുകൊണ്ട് അവൾ ഹാളിലേക്ക് നടന്നു.

അവൻ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.അവനെ കണ്ടതും അവൾ അല്പം ഭയന്നു..

“ഇരിക്ക്..”

മൊഴി പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവിടെ ഡെയ്സിയെ കാണാതെ അവൾ പരിഭ്രമിച്ചു. അവളുടെ കണ്ണുകൾ ഡെയ്സിയെ തേടി മുറിയിലാകെ ഓടി നടന്നു..

“അമ്മ..”

തനിക്കുള്ള ദോശയുമായി വന്ന മൊഴിയോട് അവൾ ചോദിച്ചു..

“അടുക്കളയിൽ ഉണ്ട്… സ്വന്തം കൈകൊണ്ടു പാചകം ചെയ്ത് സാറിന് കൊടുക്കുന്നതാണ് അമ്മയ്ക്ക് ഇഷ്ടം..”

ദോശ അവളുടെ പാത്രത്തിൽ വിളമ്പിക്കൊണ്ട് മൊഴി പറഞ്ഞു.

തനുശ്രീ അവിടെ ഉണ്ടെന്ന ചിന്ത പോലുമില്ലാതെയാണ് അവൻ കഴിച്ചു തീർത്തത്. അവൻ പോയതിനു ശേഷമാണ് അവൾ സമാധാനത്തോടെ ഒന്ന് കഴിച്ചു തുടങ്ങിയത്. അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതും മൊഴി അവളെ വീടൊക്കെ ചുറ്റി കാണിച്ചു.ഡെയ്സി പുറത്ത് തന്റെ മകന്റെ അടുത്തേക്ക് നടന്നു.

“കണ്ണാ… ഇനി ഇവിടെ നാലാളു കാണെ അവളുടെ കഴുത്തിൽ ഒരു മിന്നു കെട്ടണം..”

“അമ്മേ അവളുടെ അച്ഛന്റെ മരിച്ചിട്ട് രണ്ട് ദിവസം ആയല്ലേ ഉള്ളൂ. അവളുടെ പഠിപ്പൊക്കെ കഴിയട്ടെ. അത് വരെ ഈ കാര്യം അവളോട്‌ പറയണ്ട..”

“എടാ നാട്ടുകാരു ചോദിച്ചാൽ..”

“അമ്മേ അങ്ങനെയൊന്നും ആരും ചോദിക്കില്ല, ഇനി ചോദിച്ചാൽ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞാൽ മതി.. അവളുടെ അച്ഛൻ അവളോട്‌ ഒരു വാക്ക് പോലും ചോദിക്കാതെയാണ് എന്റെ കയ്യിൽ ഏല്പിച്ചത്..ഇനി ചിലപ്പോൾ അവൾക്ക് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിലോ..”

“കണ്ണാ..”

“എന്തായാലും, അവളുടെ മനസ്സിൽ എന്താണെന്ന് കൂടി അറിയണ്ടേ..”

“അതിനു പഠിപ്പ് കഴിയണ വരെ കാത്തിരിക്കണോ..”

“അമ്മേ ഇപ്പൊ അവൾക്കാവശ്യം കരുതലും സ്നേഹവുമാണ്…”

മകൻ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു ഡെയ്സിക്കും തോന്നി. അവർ പിന്നൊന്നും അവനോട് ചോദിച്ചില്ല.എങ്കിലും കണ്ണൻ പറഞ്ഞത് പോലെ അവൾക്ക് മറ്റാരോടെങ്കിലും ഇഷ്ടം ഉണ്ടാവുമോ എന്നോർത്ത് ഡെയ്സിക്ക് ടെൻഷൻ കൂടി.എത്രയും വേഗം അത് കണ്ട് പിടിക്കണം എന്ന് ചിന്ത അവരിൽ ഉടലെടുത്തു.

മൊഴി അവളെ വീടൊക്കെ ചുറ്റി കാണിക്കുകയായിരുന്നു.താഴെയാണ് ഡെയ്സിയമ്മയുടെ മുറി, അതിനടുത്ത് തന്നെയാണ് തനുവിന്റെ മുറി. മുകളിലാണ് അവന്റെ മുറി. അതിനുള്ളിൽ മറ്റൊരു കുട്ടിമുറി കൂടി ഉണ്ടായിരുന്നു.

“ഇതിനകത്ത് സാറ് മാത്രമേ കയറാറുള്ളൂ.. വേറാരും കയറുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ല..”

മൊഴി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
പെട്ടെന്നാണ് തന്റെ ഫോണിൽ സ്വാതിയുടെ മിസ്സ്ഡ് കാൾ കണ്ടത്. തനു അവളെ തിരിച്ചുവിളിച്ചു.

“ഹലോ സ്വാതി ”

“ഹലോ തനു.. നീ എവിടാ..”

“ഇവിടെ നാഗർ കോവിലിൽ, ഒരു ചെറിയ ഗ്രാമത്തിൽ.. അദ്ദേഹത്തിന്റെ വീട്ടില..”

“ആണോ..എങ്ങനെയുണ്ട് പുതിയ സ്ഥലം.. പുതിയ ആളുകൾ..”

“കുഴപ്പമില്ല…ഇവിടെ ഡെയ്സിയമ്മയുണ്ട്.. അദ്ദേഹത്തിന്റെ അമ്മയാണ്.. പിന്നെ നിന്നെ പോലെ ഒരു ഫ്രണ്ടും.. തേൻ മൊഴി..”

“മോതിരം മാറിയത് കല്യാണമാണെന്നൊന്നും കരുതിയിട്ടില്ലല്ലോ..”

“അത്.. സ്വാതി.. അവര് ക്രിസ്ത്യൻസ് ആണ്.. അവർക്ക് മോതിരം മാറുന്നത്, താലി കെട്ടുന്നതിന് തുല്ല്യമാണ്..”

“ആഹ്ഹ്..നീ അദ്ദേഹത്തിന്റെ കൂടെയാണോ കിടക്കുന്നത്..”

“ഏയ് അല്ല.. ഞാൻ താഴെ അമ്മയുടെ മുറിയുടെ അടുത്താ.. അദ്ദേഹം മുകളിലാണ്..”

“അതൊക്കെ പോട്ടെ എന്താ അങ്ങേരുടെ പേര്..? ”

“എനിക്കറിയില്ല സ്വാതി..മോതിരത്തിൽ s എന്ന് എഴുതിയിട്ടുണ്ട്.. s ൽ തുടങ്ങുന്ന പേരായിരിക്കും..ഇനി വേണം കണ്ട് പിടിക്കാൻ..”

“അത് കൊള്ളാമല്ലോ.. ഇത്രയും ആയിട്ടും പേരറിയില്ലന്നോ..”

“എന്താണെന്ന് അറിയില്ല അങ്ങേരുടെ മുന്നിൽ നിൽക്കുമ്പോൾ വല്ലാത്ത പേടി..”

“ശ്ശോ..ടി പെണ്ണെ.. നിന്റെ ഈ പേടി എപ്പോ മാറും.. നീ ആ മൊഴിയോട് അങ്ങേരെ കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കണം കേട്ടോ..”

“ഉം..”

“ശരി.. എന്നും വിളിക്കണം കേട്ടോ..”

തനു ശരി എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു.. അപ്പോഴേക്കും അവളുടെ മനസ്സിൽ അവളുടെ അച്ഛന്റെ ഓർമ്മകൾ വന്നു.. ഇങ്ങനീയൊക്കെ സംഭവിക്കും എന്ന് അറിയാവുന്നത് കൊണ്ടാവും അച്ഛൻ എപ്പോഴും തന്നോട് ഒറ്റയ്ക്ക് ജീവിച്ചു പഠിക്കാൻ പറഞ്ഞത്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

തുടരും…

മാലിനി വാരിയർ..

കുറഞ്ഞു പോയെന്ന് അറിയാം..അടുത്ത ഭാഗത്തിൽ പരിഹരിക്കാം..പിന്നെ അവന്റെ പേര് പറയാത്തതിൽ ദേഷ്യപെടേണ്ട.. തത്കാലം അതൊരു സസ്പെൻസ് ആയി ഇരിക്കട്ടെ..അടുത്ത പാർട്ടിൽ പറയാം….(തുടരും)

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story