തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 7

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 7


തനുവിന് അപ്പോഴാണ് താൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് മനസ്സിലായത്. അമ്മ മരുമകൾ ആണെന്ന് പറഞ്ഞെങ്കിലും അവൻ ഭാര്യയാക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷിച്ചേനെ… തന്നോട് ഒന്ന് നേരാവണ്ണം സംസാരിക്കാത്തവനോട്‌ പ്രണയമോ? അതെങ്ങനെ? അച്ഛന്റെ മരണത്തിന് ശേഷം തനിക്ക് ആശ്വാസമായത് കൊണ്ടാണോ? അതിനു തന്നോട് അവൻ സ്നേഹത്തോടെ ഒന്ന് മിണ്ടിയിട്ട് കൂടിയില്ല.. എന്തിനാ മിണ്ടുന്നത് അവന്റെ പ്രവർത്തികളിൽ നിന്ന് മനസിലാക്കാൻ കഴിയില്ലേ തനു നിനക്ക്.

ശ്രീ നിനക്ക് ഇപ്പൊ എന്നെ ഇഷ്ടമല്ലായിരിക്കാം പക്ഷെ ഒരിക്കൽ ഞാൻ നിന്റെ മനസ്സിനെ കീഴ്പ്പെടുത്തും കണ്ണൻ മനസ്സിൽ പറഞ്ഞു.

അവരെ വീണ്ടും തനിയെ വിട്ടുകൊണ്ട് ഡെയ്സി ജീപ്പിൽ കയറി ഇരുന്നു. പക്ഷെ മൗനം അവരെ അടുക്കാൻ അനുവദിച്ചില്ല.. കുറച്ചു സമയത്തിന് ശേഷം അവർ വീണ്ടും യാത്ര തുടർന്നു.

ഡെയ്‌സി നാടിനെ കുറിച്ച് വിവരിക്കുന്നത് അവൾ കൗതുകത്തോടെ കേട്ട് നിന്നു. എല്ലാം കേട്ട് കൊണ്ട് അവനും വണ്ടി മുന്നോട്ട് പായിച്ചുകൊണ്ടിരുന്നു.

മാത്തൂർ തൂക്ക് പാലത്തിനടുത്ത് വണ്ടി ഒതുക്കി നിർത്തി.

“അമ്മ ഇറങ്ങുന്നില്ലേ..”

അവൻ ഡെയ്‌സിയുടെ നേരെ കൈ നീട്ടി.

“കണ്ണാ എനിക്ക് നടക്കാൻ വയ്യടാ.നിങ്ങൾ രണ്ടും പോയിട്ട് വാ. ഞാനിവിടെ ഇരുന്നോളാം..”

ഡെയ്സി പറഞ്ഞതും..

“അയ്യോ എന്നാൽ ഞാനും വരുന്നില്ല..”

അവൾ ഡെയ്‌സിയുടെ കയ്യിൽ മുറുകെ പിടിച്ചു.

“അമ്മയ്ക്ക് അധികം സ്‌ട്രെയിൻ ചെയ്യാൻ പാടില്ല.. നീ വാ..”

അവൻ അവളെ നോക്കി കണ്ണുരുട്ടി. തനു നിസ്സഹായതയോടെ ഡെയ്‌സിയെ നോക്കി.

“പോയിട്ട് വാ… ഇത്ര ദൂരം വന്നിട്ട് ഇതൊക്കെ കാണാതെ പോയാൽ എങ്ങനാ..”

അവൾ ഭയത്തോടെ അവന്റെ കൂടെ നടന്നു.

“എന്റെ കൂടെ വരാൻ നിനക്ക് ഇത്രക്ക് പേടിയാണോ..? ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു.”

അവൻ അല്പം ദേഷ്യത്തോടെ പറഞ്ഞു.എന്തെന്നാൽ ഇത് വരെ ഒരു പെണ്ണും അവനോട് പേടിയോടെ സംസാരിച്ചിട്ടില്ല. ഒന്നുകിൽ സ്നേഹത്തോടെ ചേട്ടാ എന്ന് വിളിക്കും അല്ലെങ്കിൽ പ്രണയത്തോടെ പിറകെ നടക്കും.ആദ്യമായാണ് തന്നെ ഒരു പെൺകുട്ടി ഭയത്തോടെ നോക്കുന്നത്.

“ഇല്ല…അന്ന് എന്നെ അടിച്ചില്ലേ…അതാണ്..”

അവൾ അവനിൽ നിന്നും ഒരു കൈയ്യകലം പാലിച്ചുകൊണ്ട് നടന്നു.

“നിന്നെ ആരും ഇത് വരെ തല്ലിയിട്ടില്ലേ..”

ദേഷ്യം മാറ്റി അല്പം സൗമ്യതയോടെ അവൻ ചോദിച്ച ശേഷം,

“എന്തിനാ വെറുതെ അത് തന്നെ ആലോചിച്ചു ഇരിക്കുന്നെ..”

അവൻ വീണ്ടും ചെറു പുഞ്ചിരിയോടെ ചോദിച്ചു.

“ഇയാളെ ആരെങ്കിലും തല്ലിയിട്ടുണ്ടോ..? ”

അവൾ അറിയാതെ ചോദിച്ചു. അവൻ പുരികങ്ങൾ ഉയർത്തി അവളെ ഒന്ന് നോക്കി.

“എന്നോട് സംസാരിക്കാൻ തന്നെ പേടിയാണ് പലർക്കും പിന്നാണോ തല്ലുന്നത്.. പിന്നെ ചെറുപ്പത്തിൽ അച്ഛന്റെ കയ്യിൽ നിന്നും കുറെ തല്ല് വാങ്ങിയിട്ടുണ്ട്. കുരുത്തക്കേട് കുറച്ചൊന്നുമല്ലായിരുന്നു. അച്ഛൻ നല്ല സ്ട്രിക്റ്റ് ആയിരുന്നു. ചെറിയ തെറ്റിന് പോലും അടി ഉറപ്പാ..”

അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“ശരിയാ… എനിക്കും പേടിയാ ഇയാളോട് സംസാരിക്കാൻ..”

“തെറ്റ് ചെയ്തിട്ടുണ്ടങ്കിലേ പേടിക്കേണ്ട കാര്യമുള്ളൂ.. പിന്നെ നിന്നെ അന്ന് തല്ലിയത് എന്റെ തെറ്റാണ്.. അത് നീ വരാൻ മടിച്ചത് കൊണ്ടാണ്.. അല്ലാതെ എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല..”

“അത്…”

“ഓക്കേ ലീവ് ഇറ്റ്.. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല. പോരെ.”

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ തലോടുന്നത് പോലെ അവൾക്ക് തോന്നി..ഇപ്പോൾ അവൾക്ക് അവനെ കണ്ട് പേടി തോന്നുന്നില്ല. ഇരുവരും അടുത്തടുത്ത് നടന്നു.

“ഈ പാലത്തിനെ കുറിച്ച് അറിയാമോ..? ”

“ഉം..വന്ന അന്ന് തന്നെ ഞാൻ ഈ നാടിനെ കുറിച്ച് ഗൂഗിളിൽ നോക്കിയിരുന്നു. പക്ഷെ ഇത് ഞാൻ അറിഞ്ഞതിലും മനോഹരമാണ്.. ഈ മരങ്ങൾക്കൊക്കെ എന്തൊരു ഉയരമാ.. ഈ പാലത്തിനും നല്ല ഉയരമുണ്ട്..”

“ഏഷ്യയിലെ ഏറ്റവും നീളവും ഉയരവും കൂടിയ തൂക്ക് പാലമാണിത്..”

“ഹാ..”

“ഇവിടെ അടുത്ത് ഒരു അരുവിയുണ്ട്.. ഞാൻ കൊണ്ട് പോകാം..”

“ശരിക്കും..”

അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.

പാലത്തിന്റെ നടുവിൽ എത്തിയതും അവളിൽ ഭയം നുഴഞ്ഞു കയറി..

“നമുക്ക് തിരിച്ചു പോകാം.. എനിക്ക് പേടിയാവുന്നു.. എനിക്ക് ഡെയ്സി അമ്മയെ കാണണം..”

അവൾ വിറച്ചുകൊണ്ട് പറഞ്ഞു.

“ഹേയ്.. ഡോണ്ട് വറി.. എന്റെ കയ്യിൽ പിടിച്ചോ.. കുറച്ചു കൂടി നടന്നിട്ട് തിരിച്ചു വരാം..”

അവൻ അവന്റെ കൈ അവൾക്ക് നേരെ നീട്ടി.പേടികൊണ്ട് അവൾക്ക് അവന്റെ വലിയ കൈകളിൽ പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവളുടെ പൂപോലുള്ള കൈകളിൽ തൊട്ടതും ഇരുവരുടെയും ഹൃദയത്തിൽ പറഞ്ഞറിയിക്കാനാവാത്ത തരത്തിലുള്ള ഒരു തണുപ്പ് അനുഭപ്പെട്ടു. അവൾക്ക് അവന്റെ കൈ വിട്ട് തിരിച്ചു നടക്കാൻ തോന്നിയെങ്കിലും ആ ഉയരം അവളെ കൂടുതൽ ഭയപ്പെടുത്തി. എന്നാൽ അവൻ അവളുടെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു.

അവരുടെ മുന്നിൽ നടന്ന് പോകുന്ന നവദമ്പതിമാരെ നോക്കി അവൻ നടന്നു. അവർ പരസ്പരം വയറിൽ ചുറ്റിപ്പിടിച്ചാണ് നടക്കുന്നത്. അവനും അങ്ങനെ അവളെയും കൊണ്ട് നടക്കണം എന്ന് തോന്നി. ഇപ്പൊ വേണ്ട അടുത്ത തവണ വരുമ്പോൾ എന്റെ കൈകൾ നിന്റെ അരയിൽ ഇതുപോലെ ഉണ്ടാകും അവൻ മനസ്സിൽ പറഞ്ഞു.
ഭയം കൊണ്ട് അവൾ അവനെ ഇറുക്കി പിടിച്ചു. അത് മനസ്സിലാക്കിയ അവൻ,

“അമ്മയും മൊഴിയും മാത്രമല്ല, നിനക്ക് ഞാനുമുണ്ട്, ഒരു നല്ല സുഹൃത്തായി.. പേടിക്കാതെ നിനക്ക് എന്നോട് എന്തും പറയാം..”

“ഉം..”

അവൾ മൂളി.

“നിന്റെ ബന്ധുക്കളോട് സംസാരിച്ചിരുന്നോ..? ”
“ഇല്ല..”

“എന്ത്പറ്റി..? ”

“സംസാരിക്കാൻ തോന്നിയില്ല..അവര്…….”

അവൾ പറഞ്ഞ് തുടങ്ങിയതും മൗനമായി.

“അവർ ചെയ്തതൊക്കെ….”

“ഹ്മ്മ്.. അറിയാം..”

“എങ്ങനെ..? ”

“സ്വാതി പറഞ്ഞു..”

“സ്വാതി…? ”

അവൻ സംശയത്തോടെ അവളെ നോക്കി.

“എന്റെ ഫ്രണ്ടാണ്.. അവളോട്‌ രാഘവനങ്കിൾ എല്ലാം പറഞ്ഞിരുന്നു. അവർ സ്വത്ത് തട്ടിയെടുത്തതിൽ എനിക്ക് വിഷമമൊന്നുമില്ല പക്ഷെ വിശ്വാസവഞ്ചന ചെയ്തതാണ് സഹിക്കാൻ പറ്റാത്തത്..”

അവൾ അല്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഗുഡ്.. നിന്റെ അച്ഛനെ പോലെ തന്നെ നീയും ചിന്തിക്കുന്നു..”

ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവൻ അവളോട്‌ പറഞ്ഞു.

“അവസാന നിമിഷം എന്നെ നിന്റെ തലയിൽ കെട്ടി വെക്കുമെന്ന് നീ കരുതിയില്ല അല്ലെ.. ഐ ആം സോറി..”

“ഏയ് അങ്ങനെയൊന്നുമില്ല… ഞാനല്ലേ നിങ്ങൾക്ക് ഒരു ശല്യമായത്..”

“ഏയ്.. അങ്ങനെ വിചാരിക്കണ്ട.. ഒരു ചേഞ്ച്‌ നല്ലതല്ലേ. ”

അവൻ പറഞ്ഞു.

അപ്പൊ എന്റെ മനസ്സ് വിഷമിക്കുമെന്ന് കരുതി, ഒരു മാറ്റം വേണമെന്ന് തോന്നിയത് കൊണ്ടാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്? അല്ലാതെ നിന്റെ ഭാര്യയായ് അല്ലെ..അവൾ മനസിൽ പറഞ്ഞു.. തന്നെ ആരോ പിന്നിലേക്ക് വലിക്കുന്നത് പോലെ അവൾക്ക് തോന്നി.

“ഹേയ് ശ്രീ.. നമ്മൾ പാലം കടന്നു..”

നിന്നോടൊപ്പമുള്ള ഈ യാത്ര അവസാനിക്കരുത് എന്ന് തോന്നുവാ എനിക്കിപ്പോ.. പക്ഷെ നീ വെറുമൊരു സുഹൃത്തായി മാത്രമാണ് എന്നെ കാണുന്നത്.. അവൾ മുഖം താഴ്ത്തി ചിന്തയിലാണ്ടു..

“ഹേയ് ശ്രീ.. നീ എന്താ സ്വപ്നം കാണുവാണോ..? നമ്മൾ ഇക്കരെ എത്തിയത് പോലും അറിയാതെ എന്ത്‌ ആലോചിച്ചുകൊണ്ട് ഇരിക്കുവാ..”

അവൻ അവളുടെ കണ്ണിന് മുന്നിലൂടെ കൈ വീശികൊണ്ട് പറഞ്ഞു..

“അയ്യോ.. ഞാൻ ശ്രദ്ധിച്ചില്ല.. ഇയാൾടെ കൂടെ നടന്ന്…”

അവൾ എന്ത്‌ പറയണം എന്നറിയാതെ വിഷമിച്ചു.

“ഹും.. ബൈ ദ വേ.. എന്നെ പേര് വിളിച്ചാൽ മതി.”

“പേര് വിളിക്കാനോ..”

അവൾ അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി ശേഷം നോട്ടം പിൻവലിച്ചു. മോതിരം മാറി ഭാര്യ ആയതിനു ശേഷം ഞാൻ എങ്ങനെ പേര് വിളിക്കും അവൾ ഓർത്തു.

“ആദ്യം നല്ലൊരു സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു… സൊ എന്നെ പേര് വിളിച്ചാൽ മതി.”

അവൾ വിചാരിച്ചത് പോലെ തന്നെ അവളെ ഒരു സുഹൃത്തായാണ് അവൻ കാണുന്നത്. അവന്റെ ഭാര്യയായി അല്ല.. എന്നാൽ ആദ്യം നല്ലൊരു എന്ന അവന്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ അവനോ ആദ്യം നിന്റെ നല്ലൊരു സുഹൃത്തായി നിന്റെ പേടി മാറ്റണം. ശേഷം നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന നല്ലൊരു ഭർത്താവാകണം എന്ന് വിചാരിച്ചു.

“എന്താ ഒന്നും മിണ്ടാത്തത്..”

മൗനമായി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

“ഏയ് എന്ത്‌ വിളിക്കും എന്നാലോചിക്കുവാ..”

“നിന്റെ ഇഷ്ടം..നിനക്ക് എന്ത്‌ വിളിക്കണം എന്ന് തോന്നുന്നോ അത് വിളിച്ചോ.”

“ശരി സണ്ണി..”

“സണ്ണി..!”

“ഹ്മ്മ്..”

“നൈസ്.. ഇവിടെ എല്ലാരും എന്നെ കണ്ണൻ സാർ, അയ്യാ എന്നൊക്കെയാ വിളിക്കാറ്.. അമ്മ കണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കും കേരളത്തിൽ s.p എന്നും സണ്ണി എന്ന് എന്നെ ആരും വിളിക്കാറില്ല..”

അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഉം..എന്നെയും എല്ലാവരും തനു എന്നാണ് വിളിക്കാറ്.. ഇയാൾ മാത്രമാ എന്നെ ശ്രീ എന്ന് വിളിക്കുന്നത്..”

‘സണ്ണി… ശ്രീ..’

ഇരുവരും മനസ്സിൽ പറഞ്ഞു..

തുടരും.

മാലിനി വാരിയർ

കുറവാണെന്ന് അറിയാം സാഹചര്യം അങ്ങനെയാണ്. ഒന്ന് ക്ഷമിക്കൂ.. പിന്നെ കഥ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടല്ലോ അല്ലെ. Daily ഇടണം എന്ന് ഉണ്ട് പക്ഷെ കഴിയുന്നില്ല…രാത്രി ഉറക്കം നിൽക്കാൻ പറ്റുന്നില്ല.. പകലാണെങ്കിൽ ജോലി തിരക്കും, അതുകൊണ്ടാണ് വൈകുന്നതും പാർട്ടുകൾ ചെറുതാകുന്നതും… റിപ്ലൈ തരാത്തത് കൊണ്ട് വിഷമിക്കരുത് കേട്ടോ.. എല്ലാ കമന്റ്‌സും വായിക്കാറുണ്ട്… അതുകൊണ്ടാണ് വൈകിയാലും പോസ്റ്റുന്നത്…(തുടരും)

 

തനുഗാത്രി: ഭാഗം 7

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story