പ്രണയിനി : PART 4

പ്രണയിനി : PART 4

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

നന്ദു കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് വന്നു.അവള് ആകെ അസ്വസ്ഥത നിറഞ്ഞ മനസ്സുമായി നിന്നു.ഇന്നത്തെ രാത്രി കൊണ്ട് എല്ലാം മറക്കണം.ഇന്നത്തെ രാത്രി പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

കട്ടിലിൽ ജനലിനോട് ചേർന്ന് ഇരുന്നു.പുറത്തെ മഴയിലെ ശീത കാറ്റ് അവളുടെ കവിളിനെ നനച്ചു. കാറ്റിൽ അവളുടെ മുടി ഇഴകൾ അനുസരണ ഇല്ലാതെ പാറുന്നുണ്ടായിരുന്ന്.

ഓർമകൾ കുറെ പുറകിലേക്ക്……

@@@@@@@@@@@@@@@@@@@@@@

മുത്തെഴത്‌ കൃഷ്ണൻ വാര്യര്…ആളൊരു ജന്മി കൂടി ആയിരുന്നു. ആ നാട്ടിലെ തന്നെ ഒരു പ്രമാണി…എല്ലാവരുടെയും ഇഷ്ട തോഴൻ…ജാതി മതം വേർതിരിച്ചു ഇന്നുവരെ ഒരാളെ പോലും കണ്ടിട്ടില്ലാത്ത അസാധാരണമായ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു. പൂർവിക സമ്പാദ്യം തന്നെ പത്ത് തലമുറക്ക് കഴിയാൻ ഉള്ളത് ഉണ്ടായിരുന്നു. എങ്കിലും പണത്തിന്റെ അഹങ്കാരം തൊട്ടു തീണ്ടിയിയില്ലത്ത സാധാരണക്കാരിൽ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യൻ..ഭാര്യ സീത…പേരുപോലെ തന്നെ ഒരു ദേവി തന്നെ ആയിരുന്നു അവർ. ഭർത്താവിന്റെ ഇഷ്ടത്തിനും മക്കളുടെ സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്ന അവർക്ക് വേണ്ടി പ്രാർത്ഥനയും വ്രതവും നോറ്റു കഴിയുന്ന പാവം ഒരു വീട്ടമ്മ.നന്നായി പാടുമായിരുന്നു… ഇപ്പോളും തറവാട്ട് അമ്പലത്തിൽ ഉത്സവത്തിന് അവരുടെ കച്ചേരി ഉണ്ടാകും.ഭർത്താവും മക്കളും അവരെ അത്ര കണ്ട് കൂടെ നിൽക്കും.അവരുടെ രണ്ടു മക്കൾ നന്ദ കിഷോർ എന്ന കിച്ചു…പിന്നെ ഗൗരി നന്ദ എന്ന നന്ദു.

കിച്ചു ഒരു പാവം ആയിരുന്നു. അനിയത്തിയുടെ കുറുമ്പിന് കൂട്ട് നിൽക്കുക എന്നതായിരുന്നു അവന് എറ്റവും ഇഷ്ടം. അനിയത്തിയെ അത്ര കണ്ട് സ്നേഹിക്കുന്ന ഒരു ഏട്ടൻ. നന്നായി പാടും സംഗീത ഉപകരണങ്ങൾ ഒരു വിധം എല്ലാം തന്നെ വായിക്കും…അമ്മ കച്ചേരി നടത്തുമ്പോൾ മകൻ ആണ് വയലിൻ വായിക്കുക. എല്ലാത്തിലും മുൻപന്തിയിൽ ആയിരുന്നു. പഠിക്കാനും മിടുക്കൻ. എല്ലാവരോടും വിനയത്തോടെ മാത്രേ സംസാരിക്കു. അച്ഛന്റെ തനി പകർപ്പ് ആയിരുന്നു അവൻ.

ഗൗരി നന്ദ…സുന്ദരി ആയിരുന്നു അവൾ‌. അച്ഛന്റെയും ഏട്ടന്റെയും സുന്ദരി കുട്ടി.അച്ഛനും ഏട്ടനും മത്സരിച്ചു അവളെ സ്നേഹിച്ചു. അവളും കിചുവും 3 വയസ്സ് വ്യത്യാസം ഉണ്ട്.കിച്ചു സംഗീത ഉപകരണങ്ങൾ പഠിച്ചപ്പോൾ അവൾ‌ ചിലങ്കയെ സ്നേഹിച്ചു.5 വയസ്സ് മുതൽ നൃത്തം പഠിച്ച് തുടങ്ങി.അവളുടെ കൈകൾ വെറുതെ ചലിപിച്ചാൽ മാത്രം മതി ആയിരുന്നു…അത് കാണാൻ തന്നെ ഒരു മനോഹാരിത ഉണ്ടായിരുന്നു. മുട്ടോളം മുടിയും കരി മഷി നിറഞ്ഞ കറുത്ത കണ്ണുകളും…എല്ലാവരോടും ഒരു പോലെ ഇടപഴകുന്ന ഒരു കൊച്ചു കാന്താരി.

കൃഷ്ണൻ വാര്യരുടെ അടുത്ത സുഹൃത്ത് ആയിരുന്നു ബാല കൃഷ്ണൻ…ഭാര്യ സുമിത്ര …അവർക്ക് 3 മക്കൾ ആയിരുന്നു. ദേവ ദത്തൻ…എല്ലാവരും ദത്തൻ എന്നു വിളിക്കും…പിന്നെ ശ്രീ ഭദ്ര …ശ്രീ ദുർഗ…അവർ ഇരുവരും ഇരട്ട കുട്ടികൾ ആയിരുന്നു.

ബാല മാമ എന്നാണ് കിച്ചുവും നന്ദുവും വിളിച്ചിരുന്നത്.കൃഷ്ണൻ വാര്യരെ വാര്യര് മാമ എന്നും ദത്തനും മറ്റുള്ളവരും വിളിച്ചു.

ബാലനും കൃഷ്ണനും ചെറുപ്പം മുതൽ ഉള്ള കൂട്ടുകാർ ആണ്..ഒരു ക്ലാസ്സിൽ ഒരുമിച്ച് കുറെ അധികം വർഷങ്ങൾ പഠിച്ച ഉറ്റ കൂട്ടുകാരൻ.

അവരുടെ സൗഹൃദം മക്കളിലേക്കും തുടർന്നു. ദത്തനും കിച്ചുവും ആത്മാർത്ഥ മിത്രങ്ങൾ ആയിരുന്നു. ഒരേ മനസ്സും ഇരു ശരീരവും.ഇവർക്കിടയിൽ മൂന്നാമത് ഒരാള് കൂടിയുണ്ട് …ശിവൻ…. ദത്തന്റെ അപ്പചിയുടെ മകൻ…..അവർ മൂന്നുപേരും ആ നാട്ടുകാരുടെ തന്നെ കണ്ണിലുണ്ണി ആയിരുന്നു ..കൂട്ടത്തിൽ ശിവൻ മാത്രം ഒരു കലിപൻ ആയിരുന്നു.നന്ദു അവനെ തെമ്മാടി എന്ന വിളിച്ചിരുന്നത്. ഭദ്രയും ദുർഗ്ഗയും അതുപോലെ തന്നെ നന്ദുവും കളികൂട്ടുകാർ ആയിരുന്നു. കൂട്ടത്തിൽ ദുർഗ കുറച്ചു അധികം വായാടിത്തരം ഉള്ള കൂട്ടത്തിൽ ആയിരുന്നു. ഭദ്ര ആണെങ്കിലോ കുറച്ചു ഉൾവലിഞ്ഞു സ്വപ്ന ലോകത്ത് ജീവിക്കുന്ന ഒരു പാവം.

മൂന്ന് പെൺകുട്ടികളും നൃത്തം പഠിക്കുന്നത് ഒരുമിച്ച്…പഠിക്കുന്നതും ഒരു സ്കൂളിൽ ഒരു ക്ലാസ്സിൽ …സ്കൂളിലെ എല്ലാ മത്സരങ്ങളിലും എല്ലാം ഒന്നാമത് ഇവർ തന്നെ ആയിരുന്നു . ഈ മൂന്ന് സുന്ദരികൾ.

സ്കൂളിൽ അവർ അവരുടെ കൊച്ചു കൊച്ചു കുറുമ്പുകളും കുസൃതികളും ആയി പൂമ്പാറ്റകളെ പോലെ പാറി പറന്നു നടന്നിരുന്നു.

അവിടെ അവരെ വായി നോക്കുവാൻ ആരും തന്നെ ധൈര്യ പെട്ടിരുനില്ല.കാരണം ദത്തൻ കിച്ചു അവിടെ തന്നെ ആയിരുന്നു…പിന്നെ അവർ എല്ലാരോടും ഇടപെട്ടിരുന്നത് ഒരുപോലെ ആയിരുന്നു…എല്ലാർക്കും അവർ നല്ല കൂട്ടുകാരികൾ ആയിരുന്നു. എല്ലാവർക്കും അവരെ അത്രക്കും ഇഷ്ടമായിരുന്നു.

ദുർഗ്ഗയും നന്ദുവും സ്കൂളിൽ പാറി പറക്കുമ്പോൾ ഭദ്ര മിക്കാപോളും ലൈബ്രറിയിൽ ആയിരിക്കും. പുസ്തകങ്ങളുടെ ലോകത്ത്. ഒരാള് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ദത്തൻ നന്ദു രണ്ടു പേരും കൺമുന്നിൽ കണ്ടാൽ തല്ല് കൂടും. നന്ദു എന്തെങ്കിലും കുസൃതി ഒപ്പിച്ചുകൊണ്ട് അവന്റെ അടുത്ത് ചെല്ലും അവന് ആണെങ്കിൽ അത് ഇഷ്ടമല്ല. രണ്ടും തമ്മിൽ കണ്ടാൽ വഴക്ക് തന്നെ….അവസാനം കിച്ചു ആണ് അവരുടെ ഇടയിലെ പിണക്കം തീർക്കുന്നത്.

ഒഴിവ് ദിവസങ്ങളിലും അവർ രണ്ടു വീടുകളിലും ഒത്തു കൂടും.പിന്നെ പാട്ടും നൃത്തവും ഒക്കെ ആയി അവർ ജീവിച്ചു പോന്നിരുന്നു.

നന്ദുവും കൂട്ടരും +2 കഴിഞ്ഞപ്പോൾ ദത്തനും കിച്ചുവും ശിവനും എൻജിനീയറിങ് പഠിക്കുക ആയിരുന്നു.എൻട്രൻസ് നല്ല റാങ്ക് ഉണ്ടായിരുന്നത് കൊണ്ട് മൂവർ സംഘത്തിന് ചേട്ടന്മാരുടെ കോളജിൽ തന്നെ അഡ്മിഷൻ കിട്ടി.

അത് ആഘോഷിക്കാൻ മുതെഴത്ത് വീട്ടിൽ എല്ലാവരും ഒത്തു കൂടി. അച്ഛന്മാർ അവരുടെ കലാപരിപാടി ആയ കത്തി അടി തുടങ്ങിയപ്പോൾ അമ്മമാർ രണ്ടാളും അടുക്കളയിൽ പാചക പരീക്ഷണത്തിൽ ഏർപ്പെട്ടു.

പാചകത്തിൽ ഒന്നും താൽപര്യം ഇല്ലാത്ത മൂവരും കഴിക്കുന്നതിൽ അതി താൽപര്യം കാണിച്ചിരുന്നു. ദുർഗയും നന്ദുവും ചേട്ടന്മാർക്ക് എന്ത് പണി കൊടുക്കും എന്ന് തല പുകഞ്ഞു നടന്നു.ഭദ്ര ഇതിലൊന്നും പെടാതെ കയ്യിൽ ഒരു ബുക്ക് ആയി പൂമുഖത്ത് ഇരുന്നു.

ശിവനും ദത്തനും കിച്ചുവും ഒരു പുതിയ പാട്ട് എഴുതി compose ചെയ്യാൻ തുടങ്ങുക ആയിരുന്നു.പറ്റിയാൽ രാത്രി ഭക്ഷണത്തിന് ശേഷം അച്ചൻമരെ കേൾപ്പിക്കാൻ തീരുമാനിച്ചു.music ചെയ്യുന്നത് ശിവൻ ആണ്. music അനുസരിച്ച് പാട്ട് എഴുതുന്നത് കിച്ചുവും.പാടുന്നത് ദത്തനും.അവരുടെ പ്രവർത്തികൾ തകൃതി ആയി നോക്കി കൊണ്ട് നിൽക്കുകയായിരുന്നു ദുർഗ്ഗയും നന്ദുവും. ഒടുവിൽ നല്ലൊരു ഗാനത്തിന് പിറവിയായി. കിച്ചു അത് വൃത്തിയുള്ള ഒരു കടലാസിൽ നല്ല ഭംഗിയിൽ പകർത്തി വീണയുടെ മുകളിൽ തന്നെ വെച്ചു.പിന്നീട് അവർ മൂന്നുപേരും അവരുടെ ലോകത്ത് ആയിരുന്നു.കുറച്ചു കഴിഞ്ഞു അടുത്ത മൂവർ സംഘം വീണയ്ക്ക് അരികിലേക്ക് എത്തി ആ ഗാനം എടുത്തു വായിച്ചു നോക്കി…ദുർഗ നോക്കി നിൽക്കെ

“നന്ദു ഒരു പണി കൊടുത്താലോ”

“ആലോചന ഇല്ലയ്ക ഇല്ല മോളെ ”

അതും പറഞ്ഞു ഗൂഢമായി അവർ ഇരുവരും ചിരിച്ചു.ഭദ്ര മനസ്സിലാക്കി ഇത് ചേട്ടന്മാർക്ക് ഉള്ള പണി ആണെന്ന്…

“പിള്ളേരെ വേണ്ടാട്ടോ… ദത്തെട്ടൻ നല്ല വഴക്ക് പറയും”

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു.കളിയും ചിരിയും മേളവുമയി അവർ എല്ലാവരും ഒപ്പം ഇരുന്നു കഴിച്ചു. നല്ലൊരു സദ്യ തന്നെ അമ്മമാർ ഒരുക്കിയിരുന്നു. അതിൽ എല്ലാവരുടെയും ഓരോ ഇഷ്ട വിഭവങ്ങൾ വച്ച് ഉണ്ടായിരുന്നു. 12 തരത്തിൽ കറികളും 4 തരം പായസവും. എല്ലാവരുടെയും വയറും മനസ്സും നിറഞ്ഞു. സദ്യ കഴിഞ്ഞു ബാല മാമ തുടങ്ങി.

“അല്ല പിള്ളേരെ നിങ്ങളുടെ പാട്ടും അവരുടെ നൃത്തവും ഇല്ലാതെ ഈ കമ്മറ്റി എങ്ങനെ പൂർത്തീകരിക്കും”

“അതൊക്കെ റെഡി ആക്കിയിട്ടുണ്ട് മാമെ. ഇന്ന് പുതിയ ഒരു പാട്ട് ആണ് compose ചെയ്തത് ഞങ്ങൾ മൂവരും”

ശിവൻ വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത്.

“കാന്താരികൾക്ക് റോളില്ലെ”

വാര്യരുടെ ആയിരുന്നു സംശയം.

“ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ഇല്ലാതെ ഇവരുടെ ജീവിതത്തിൽ എന്തു ആഘോഷം”

ദുർഗ്ഗ അർഥഗർഭമയി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ട നന്ദുവും ഊറി ചിരിച്ചു.

ഭദ്ര മാത്രം കണ്ണ് മിഴിച്ചു നിന്നു.

കിച്ചുവും ശിവനും ദത്തനും പരസ്പരം നോക്കി എന്ത് എന്ന അർത്ഥത്തിൽ.

ദത്തൻ നന്ദുവിനെ ഉഴപ്പിച്ചു ഒന്ന് നോക്കി.

ഈ ശൂന്യം മുളക് എന്തോ ഒപ്പിച്ചിടുണ്ടല്ലോ. എപ്പോ ഇവിടെ കൂടിയാലും എന്തെങ്കിലും പണി അവള് തരാറുണ്ട്. ഇന്നും എന്തൊക്കെയോ ഒപ്പിച്ചിടുണ്ട്. അതുറപ്പ്.

“ദേ ഞങ്ങളും എത്തി. ഇനി തുടങ്ങാം മക്കളെ”

സീതമ്മയും സുമിത്രാമ്മയും പണികൾ ഒതുക്കി എത്തി.

അപ്പോ തുടങ്ങാം അല്ലേ കിച്ചു.നീ പോയി അത് എടുത്തിട്ട് വായോ.

“ഭദ്രേ നീ കൂടെ വായോ”

കിച്ചു ഭദ്രയെ കൂടെ വിളിച്ചു.

അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.ശേഷം അവന്റെ പുറകെ പോയി.

കിച്ചു വീണയും പാട്ട് എഴുതിവച്ച കടലാസും എടുക്കാൻ ആവശ്യപെട്ടു.

ഭദ്ര അത് വളരെ ഭദ്രമായി കൈകളിൽ എടുത്തു. പോകാൻ തുടങ്ങിയ ഭദ്രയുടെ കൈ തണ്ടയില് ഒരു പിടി വീണു.

ഭദ്ര മുഖം ഉയർത്തി നോക്കി .

“എന്താ നന്ദേട്ട …”

ചോദ്യത്തോട് ഒപ്പം അവളുടെ പുരികങ്ങൾ ഉയർന്നു. എന്താ എന്നുള്ള അർത്ഥത്തിൽ.

കിച്ചു ഒരു നിമിഷം അവളുടെ മിഴികളിൽ തങ്ങി നിന്നു.”നന്ദേട്ടാ…”

കേൾക്കാൻ ഒരു സുഖമുണ്ട്.കിച്ചു ചിന്തിച്ചു.

“സത്യം പറ ഭദ്രേ…. നിങ്ങള് മൂന്നാളും എന്തെങ്കിലും തരികിട ഒപ്പിച്ചോ… നീ ചെയ്യില്ലെന്ന് അറിയാം.. അവരോ ”

ഭദ്ര ഒന്ന് പകച്ചു. മിഴികളിൽ പരിഭ്രമത്തിന്റെ നിഴൽ തങ്ങി നിന്നു.

കിച്ചു കൂർപ്പിച്ചു നോക്കി.അവന്റെ നോട്ടം നേരിടാനുള്ള ശക്തി ഇല്ലാതെ മിഴികൾ താഴ്ത്തി നിന്നു ഭദ്ര.

“എനിക്കൊന്നും അറിയില്ല നന്ദേട്ടാ….”

“ഹും…..നടക്കു”

അവർ ഇരുവരും നടുകളത്തിലേക്കു എത്തി.അവിടെ എല്ലാവരും അവരവരുടെ സ്ഥാനം പിടിച്ചു ഇരിപ്പുണ്ടായിരുന്നു. കിച്ചു വീണ ഭദ്രയിൽ നിന്നും വാങ്ങി. ശിവൻ വയലിൻ കയിൽ എടുത്തു. പാട്ട് എഴുതിയ മടക്കി വച്ചിരുന്ന കടലാസ് കിച്ചു ദത്തന് നേരെ നീട്ടി. ഒരു സുന്ദര വിടർന്ന ചിരിയോടെ അവൻ അത് വേടിചൂ…

ഇതേ സമയം ഭദ്രയുടെ കണ്ണുകൾ നന്ദുവിലും ദുർഗയിലും ആയിരുന്നു. അവർ പരസ്പരം കണ്ണുകൾ കൊണ്ട് കഥകളി നടത്തുന്നു…. ചുണ്ടിൽ ആരെയോ പറ്റികുമ്പോൾ ഉണ്ടാകുന്ന ചിരിയും.

ഭദ്ര ഒരു നിമിഷം കണ്ണടച്ച് “കണ്ണാ..ഗുരുവായൂരപ്പാ….എന്തോ പണി അവർ ഒപ്പിച്ചിട്ടുണ്ട്…. ഏട്ടൻ ദേഷ്യം വന്നാൽ എന്തും ചെയ്യും…അവരെ കാത്തോളണേ…ഒപ്പം എന്നെയും…എന്തു പണിഷ്മേണ്ടും share ചെയ്യല് ആണല്ലോ…മൂന്ന് പേർക്കും ഭാഗിച്ചു തരും. അവളുമാരുടെ കൂടി ഞാനും ചെയ്യേണ്ടി വരും…എനിക്ക് വയ്യ… പ്ലീസ് കണ്ണാ…. ഏട്ടന് ചിരി വരുന്ന എന്തെങ്കിലും ഒപ്പിച്ചാൽ മതിയായിരുന്നു”

ദത്തൻ പാട്ട് എഴുതിയ കടലാസു നിവർത്തി ഒന്ന് നോക്കി. പതുക്കെ അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് എല്ലാവരും ശ്രദ്ധിച്ചു. കവിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.. വിറ കൊണ്ടു..നെറ്റിയിൽ വിയർപ്പ് മണികൾ മൊട്ടിട്ടു….കാന്തത്തേക്കൾ ശക്തിയുള്ള അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നപോലെ….

നന്ദുവും ദുർഗയും ആദ്യം ചിരിച്ചു കളിച്ചു നിന്നെങ്കിലും ദത്തന്റെ നിൽപ് കണ്ട് ചെറിയ ഭയം മുളപൊട്ടി. കിചുവിനും ശിവനും മറ്റുള്ളവർക്കും സംഗതി എന്താണെന്ന് ഒട്ടും മനസ്സിലായില്ല താനും.

പതിയെ ദത്തൻ എഴുതിയ കടലാസു കിച്ചുവിന്‌ നേരെ നീട്ടി….അവൻ വായിച്ചു നോക്കെ ശിവനും അടുത്തേക്ക് വന്നു. രണ്ടെണ്ണവും കണ്ണും തള്ളി നില്കുന്നത് കണ്ട് നന്ദുവും ദുർഗയും ചിരി കടിച്ചമർത്തി നിന്നു. ദത്തന്റെ മുഖം കണ്ടപ്പോൾ തന്നെ നന്ദുവും ദുർഗയും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൈ മലർത്തി.

മക്കളുടെ നിൽപ്പ് അച്ചൻമർക്കും അമ്മമാർക്കും ഒന്നും മനസിലായില്ല. ബാല മാമ വന്നു കടലാസു വേടിച്ചു വായിച്ചു നോക്കി. അത് വായിക്കെ അയാൾക്ക് ചിരി പൊട്ടി.

“എന്താടാ ബാല ഇത്രക്കും ചിരിക്കാൻ…നോക്കട്ടെ”

വാര്യരും അത് വായിക്കേ ചിരിക്കുന്നുണ്ടായിരുന്നു. അമ്മമാർക്ക് ഒന്നും മനസ്സിലാവാതെ തമ്മിൽ തമ്മിൽ നോക്കി നിന്ന്.

ഇൗ സമയം ദത്തൻ നന്ദുവിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൻ പല്ല് കടിച്ചു നിന്നു. ഇവള് തന്നെയാ ഇത് ചെയ്തേ…കാണിച്ചു തരാടി.

“ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല . എന്താണെന്ന് നിങ്ങളിൽ ആരെങ്കിലും ഒന്ന് പറയുന്നുണ്ടോ”

സീതമ്മയുടെ ക്ഷമ നശിച്ചിരുന്നു.

“നീ ഇത് നോക്കിയേ സീതെ..”

വാര്യര് കടലാസു സീതക്ക് കൈമാറി.

അത് വായ്ക്കേ സീതമ്മായും സുമിത്രാമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.

“ഇതാണോ കിച്ചു നീ കഷ്ടപ്പെട്ട് എഴുതിയത്. ”

ചിരി അടക്കി സുമിത്ര അമ്മ ചോദിച്ചു.

“കാക്കേ കാക്കേ കൂടെവിടെ

സാറേ സാറേ സാബാറേ

കുക്കു കുക്കു കുകൂ തീവണ്ടി

നാരങ്ങ പാല്


എല്ലാ പാട്ടിന്റെയും ആദ്യ വരികൾ മാത്രം. കൊള്ളാം…പിന്നെയോക്കെ മറന്ന് പോയോ”

“ഇപ്പൊ ഇതല്ലേ ട്രെൻഡ് പണ്ടത്തെ പാട്ടുകൾ എടുത്തിട്ട് cover song create ചെയ്യുന്നത്”

നന്ദു ഒരു കളിയാക്കലോടെ പറഞ്ഞു നിർത്തിയതും ദത്തൻ കാരണം പുകഞ്ഞുള്ള ഒരു അടിയാണ്.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

Share this story