മഴപോൽ : PART 4

മഴപോൽ : PART 4

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

നീയെന്താ കിച്ചു ഇതുവരെ ഇറങ്ങിയില്ലേ….???
ദാ… ഇറങ്ങാൻ തുടങ്ങുവായിരുന്നമ്മേ…
പിന്നെന്താ നീയെവിടെ നിന്ന് ചിരിക്കുന്നെ….????
ഉഷേടെ ചോദ്യം കേട്ടപ്പോൾ മുറിക്കുള്ളിൽ നിന്നു ഗൗരി പുറത്തേക്ക് നോക്കി…
അത് കണ്ടപ്പോൾ വെപ്രാളത്തിൽ കിച്ചു നടന്നു… അവന്റെയാ പോക്ക് കണ്ടപ്പോൾ ഗൗരിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

❇❇❇❇❇❇❇❇❇❇❇❇❇❇

ഉഷാമ്മേ…
എന്താമോളെ…???
ഞാൻ മോളേം കൊണ്ടൊന്ന് അമ്പലത്തിൽ പൊക്കോട്ടെ…??? അതിനിപ്പെന്താ മോള് പോയിട്ട് വായോ… അവൻ ഇറങ്ങീട്ടില്ല അവന്റെ കൂടെ പൊയ്ക്കോ… കിച്ചു പോകണ വഴിയിൽ അവിടെ നിങ്ങളെ ഇറക്കിക്കോളും……

അത് വേണ്ടമ്മേ ഞങ്ങൾ നടന്നോളും…
വേണ്ട എന്തായാലും അവന്റെ വണ്ടി അതിലൂടെയല്ലേ പോവാ നിങ്ങളതിൽ പോയാമതി ഞാൻ പറഞ്ഞോളാം കിച്ചുനോട്….

❇❇❇❇❇❇❇❇❇❇❇❇❇❇

വേഗം തൊഴുതിറങ്ങിക്കോ ഞാൻ തിരിച്ചു കൊണ്ടാക്കാം…
വേണ്ട ഏട്ടൻ… അല്ലാ… അമ്മൂട്ടീടെ അച്ഛൻ പൊക്കോളു.. ഞങ്ങൾ നടന്ന് പൊയ്ക്കോളാം…
വേണ്ട… മോളെ നടത്തിക്കണ്ട ഞാൻ ആക്കിത്തരാം ….
ഞാൻ എടുത്തോളാം മോളെ….
വേണ്ടാന്ന് പറഞ്ഞല്ലോ നിങ്ങൾ തൊഴുതു വാ…
എന്നാ അമ്മൂട്ടീടെ അച്ഛനുടെ വാ…..
ഞാൻ വരണില്ല… നിനക്ക് പോണമെങ്കിൽ പോയി തൊഴുതു വരാം…
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകാം ഗൗരി മോളെയും എടുത്ത് നടന്നു……

❇❇❇❇❇❇❇❇❇❇❇❇❇❇

നീളൻ മുടി കുളിപ്പിന്നിൽ ഇട്ട്, കറുത്ത കരയുള്ള സെറ്റ് സാരിക്കൊപ്പം കറുത്ത ബ്ലൗസും അണിഞ്ഞ് നെറ്റിയിൽ നീളത്തിൽ വരച്ച മഞ്ഞക്കുറിയും ചാർത്തി അമ്മൂട്ടിക്കൊപ്പം ചിരിച്ചു കളിച്ചുവരണ ഗൗരിയെ കിച്ചു നോക്കി നിന്നു…

അച്ഛേ… അമ്മൂട്ടീടെ വിളികേട്ടപ്പോൾ കിച്ചു ഞെട്ടി അവളെ വേഗം എടുത്ത് പിടിച്ചു….
തമ്പായിയോട് പ്രാർത്ഥിച്ചോ അച്ഛെടെ അമ്മൂട്ടീ??…
ഓ.. പാത്തിച്ചല്ലോ….
എന്തൊക്കെയാ അച്ഛെടെമോൾ പാത്തിച്ചേ..?? അവനും അതേ കൊഞ്ചലോടെ തിരികെ ചോയ്ച്ചു….

തമ്പായി മോൾക്ക് അചുഖോന്നും വരുത്തല്ലേ… മോളെ കാത്ത് രച്ചിച്ചോളനെ… അച്ഛയ്ക്കും അമ്മയ്ച്ചും അച്ചുഖോന്നും വരുത്തല്ലേ…. അച്ഛയിനി അമ്മേനെ കരയിക്കല്ലേ തമ്പായീ… അവൾ കൊഞ്ചലോടെ പറഞ്ഞു….
അത് കേട്ടതോടെ ഗൗരി തലയുയർത്തി കിച്ചുവിനെ നോക്കി…. ഒരുനിമിഷം അവനും അവളെത്തന്നെ നോക്കി…

വാ വന്ന് കയറ്… അല്പസമയത്തിന്ശേഷം കിച്ചു പറഞ്ഞു…..
അച്ഛയ്ക്ക് കുറി വേണ്ടേ…?? അമ്മൂട്ടി പെട്ടന്നായിരുന്നു ചോദിച്ചത്…
ഇലച്ചീന്തിലെ പ്രസാദം നീട്ടികൊടുത്തു ഗൗരി…
അച്ഛയ്ക്ക് അമ്മൂട്ടിക്ക് തൊട്ട് തന്നത്പോലെ അമ്മ കുറി വരച്ച് തരും അല്ലേ അമ്മേ…. അമ്മൂട്ടീ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരും ഒരുപോലെ ഞെട്ടി…

തൊട്ട് കൊടുക്കമ്മേ….. അമ്മൂട്ടിടെ ആ കുഞ്ഞു മുഖത്തു ഗൗരവം നിറഞ്ഞു…..
കയ്യിലുള്ള ഇലച്ചീന്തിൽ നിന്ന് മോതിരവിരലാൽ മഞ്ഞൾകുറി തൊട്ടെടുക്കുമ്പോഴേക്കും കിച്ചു കുറിയെടുത്ത് തൊട്ട് തിരിഞ്ഞ് നടന്നു….
തലയുയർത്തി തിരിഞ്ഞ് നടക്കുന്ന കിച്ചുവിനെ ഒന്ന് നോക്കി… ഇലച്ചീന്തിലേക്ക് നീണ്ട കൈവിരലുകളെ പിൻവലിച്ചവൾ അവനു പിന്നിലായി തലതാഴ്ത്തി നടന്നു…..

ഗൗരീ…. പിന്നിൽ നിന്നുള്ള ശബ്ദം കേട്ടവൾ തിരിഞ്ഞുനോക്കി…..
ദയ…… അവളുടെ ചുണ്ട് മന്ത്രിച്ചു…

ഞാൻ നിന്നെ നേരത്തെ അമ്പലത്തിനകത്തുവച്ച് കണ്ടിരുന്നു ഗൗരീ… പിന്നെ നീ തന്നെയാണോന്ന് ഒരു സംശയം അതാ ഞാൻ…. 5 6 മാസായില്ലേ പെണ്ണേ നിന്നെയൊന്ന് കണ്ടിട്ട്… ആകെ കോലംകെട്ടു നീ…
നിന്റെ കല്യാണം പോലും വിളിച്ചില്ല നീ… അതാണോ കക്ഷി???… കിച്ചുവിനെ ചൂണ്ടി ദയ ചോദിച്ചു….
മ്മ്ഹ്… അതേ.. നിറഞ്ഞപുഞ്ചിരിയോടെ ഗൗരി പറഞ്ഞു….

അമ്മേ… അപ്പോഴേക്കും അമ്മൂട്ടീടെ വിളി വന്നു……
ആരാ ഗൗരി ആാാ കുട്ടി??….
അമ്മൂട്ടീ… ഇങ്ങ് വന്നേ… കേൾക്കേണ്ട താമസം അവൾ കിച്ചുന്റെ കയ്യിൽനിന്നും ഊർന്നിറങ്ങി ഗൗരിക്കടുത്തേക്ക് ഓടി…
ഗൗരി കുനിഞ്ഞവളെ കയ്യിലെടുത്തു..

ഇതെന്റെ മോളാ ദയെ … അമ്മൂട്ടി.. ആമ്പൽ സാരംഗ്.. ഗൗരി അമ്മൂട്ടീടെ താടിത്തുമ്പിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു….
ഇതെന്റെ അമ്മയാ ചേച്ചീ…. തിരിച്ച് അമ്മൂട്ടിയും അതേപോലെ ഗൗരിടെ താടിത്തുമ്പിൽ പിടിച്ചുകുലുക്കികൊണ്ട് പറഞ്ഞു….

ഗൗരി… എനിക്കൊന്നും… എനിക്കൊന്നും മനസിലാവുന്നില്ല…
ഇതിലൊന്നും മനസിലാക്കാൻ ഇല്ല ദയെ അതെന്റെ ഭർത്താവും ഇത് ഞങ്ങടെ മോളും തന്നെയാ….
ഗൗരിടെ ആ മറുപടി അത്ഭുതത്തോടെ തന്നെയാണ് കിച്ചു കേട്ട് നിന്നത്….

ഞാൻ പോവാ ദയാ .. കിച്ചുവേട്ടന് പോയിട്ട് ഓഫീസിൽ പോവാനുള്ളതാ…. ഇവിടെ അടുത്താ ഞങ്ങടെ വീട് “ശ്രീനിലയം” നീ ഒഴിവ് കിട്ടുമ്പോ അങ്ങോട്ടേയ്ക്ക് വാ…. എനിക്ക് മോളേം വച്ച് ഇറങ്ങാൻ പറ്റൂലാടി….
ദയ മോളുടെ കവിളിലൊരു ഉമ്മ കൊടുത്തു… ആന്റി ഒരു ദിവസം വരാട്ടോ ചക്കരക്കുട്ടീ…
അമ്മൂട്ടി ചിരിച്ചുകൊണ്ട് ഒന്ന് തലയാട്ടി…

കാറിലിരിക്കുമ്പോഴും ഗൗരി മൗനമായിരുന്നു… അച്ഛനും മോളും പതിവ് പോലെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്…
ഗൗരി പുറത്തേക്ക് നോക്കിയിരുന്നു എന്നാണ് തനിക്കിവരുടൊപ്പം ഇതുപോലെ ചിരിച്ച് കളിച്ച് ഒരുദിവസം ഉണ്ടാവുക…
ഈ ജന്മം മുഴുവൻ ദുഃഖം മാത്രമാണോ ഈശ്വര നീയെനിക്കായി മാറ്റിവച്ചിരിക്കുന്നത്…. എന്തൊക്കെയോ ചിന്തകൾ ഗൗരിടെ മനസ്സിലൂടെ കടന്നുപോയി….

ഇറങ്ങുന്നില്ലേ…??? കിച്ചു അത് ചോദിച്ചപ്പോഴാണ് ശ്രീനിലയത്ത് കാർ എത്തിയെന്ന് അവളറിഞ്ഞത്…..
അവൾ അമ്മൂട്ടിയുമായി ഡോർ തുറന്നിറങ്ങാനായി തിരിഞ്ഞു….

ഗൗരി…
ഹാ…
നിന്റെ സാരീ ഇവിടെ കുടുങ്ങിയിരിക്യാ…
തിരിഞ്ഞുനോക്കി കുനിഞ്ഞു സാരീ അടർത്തിമാറ്റാൻ നോക്കുമ്പോഴേക്കും അവനും താഴ്ന്നിരുന്നു… ഒരു നിമിഷം അവരുടെ രണ്ടുപേരുടെ നെറ്റിയും ചേർന്നിടിച്ചു…

ആഹ്… ഗൗരി നെറ്റി തിരുമ്മി എഴുന്നേറ്റു…..
കിച്ചു നെറ്റിയിൽ കൈവച്ച് തടവുന്നത് കണ്ടപ്പോൾ എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവന്റെ നെറ്റിയിൽ കൈവച്ച് തിരുമ്മികൊടുക്കാൻ തുടങ്ങി……. ഒരുനിമിഷം പരസ്പരം കണ്ണുകൾ കോർത്തു… ഗൗരി പതിയെ നെറ്റിയിൽ ചേർത്ത് വച്ച കൈ പിൻവലിച്ചു….

“അത് പിന്നെ ഞാൻ…. പെട്ടന്ന്….” ഗൗരി പറഞ്ഞ് തുടങ്ങുമ്പളേക്കും അമ്മൂട്ടി കൈകൊട്ടി ചിരിക്കാൻ തുടങ്ങിയിരുന്നു …
നോച്ചട്ടേ…. അവൾ പിന്നെയും രണ്ടുപേരുടെയും നെറ്റി പിടിച്ചുനോക്കി കൂട്ടിമുട്ടിച്ചു… എന്നിട്ട് പിന്നെയും കുറുമ്പൊടെ ഉച്ചത്തിൽ ചിരിച്ചു…
അമ്മൂട്ടീടെ ചിരി പതിയെ ഗൗരിയിലേക്കും കിച്ചുവിലേക്കും വന്നു…
അവൻ അമ്മൂട്ടിയെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തിമുത്തി….. അച്ഛെടെ കാന്താരി ഇനി ഇറങ്ങിക്കെ…. അച്ഛ വൈകുന്നേരം വരാട്ടോ…

അവനെയൊന്ന് നോക്കി ഗൗരി മോളുമായി ഡോർ തുറന്നിറങ്ങി… കാർ കണ്ണിൽനിന്നും മറയുന്നത് വരെ ഗൗരി ഗേറ്റിനു പുറത്ത് മോളെയും എടുത്ത് നിന്നു… കാർ കണ്ണിനു കാണാവുന്നതിലും അകലേക്ക്‌ പോയപ്പോൾ ഗൗരിടെ കൈ അവളുടെ നെറ്റിത്തടത്തിലേക്ക് നീണ്ടു… ഒന്ന് ചിരിച്ചുകൊണ്ട് അവളെ ചുറ്റിപിടിച്ചിരിക്കുന്ന അമ്മൂട്ടീടെ നെറ്റിയിലും അവൾ വേദനിപ്പിക്കാതെ ഒന്ന് മുട്ടി….

❇❇❇❇❇❇❇❇❇❇❇❇❇❇

എന്തിനാടാ നീ നിന്ന് കിണിക്കുന്നേ..???
ഓരോരോ മാറ്റങ്ങൾ കണ്ട് ചിരിച്ചതാണേ…
എന്ത് മാറ്റം നിനക്കെന്താ തലയ്ക്കു സുഖമില്ലേ ശരൺ …??
ഇന്ത്യ-പാക് യുദ്ധം അവസാനിച്ചോടാ സാരംഗ് ചന്ദ്രദാസ???
നീയെന്ത് കോപ്പാട ഈൗ പറയണേ??? നാശം പിടിക്കാനായിട്ട്… വഴീൽന്ന്‌ അങ്ങോട്ട് നീങ്ങി നിൽക്ക് ഞാൻ അകത്തോട്ടൊന്ന് കേറിക്കോട്ട്….

ഡാ… ദാസപ്പാ… നെറ്റീലുള്ള ആ സിന്ദൂരം തുടച്ചിട്ട് കേറിക്കോ…. അല്ലേലെ കടുവയാണെന്നും വേണേൽ കടിച്ച് പറിച്ചു കീറിക്കളയും എന്നൊന്നും വർക്കേഴ്സ് നോക്കില്ല……. പ്രത്യേകിച്ചെന്റെ അച്ചു….. അവളോടാണല്ലോ ഗൗരിയോടുള്ള കലിപ്പ് നീ തീർക്കാർ… അവൾ നിന്നേ വാരി തേച്ചൊട്ടിക്കും….

നിന്റച്ചുവോ അതാരാടാ…??
ശരൺ നന്നായൊന്ന് ഇളിച്ചു കൊടുത്തു…
അർച്ചന… അർച്ചന പ്രഭാകർ…
അയ്യടാ പണിയെടുക്കാൻ വന്നാൽ പണിയെടുത്തോളണം പ്രേമം മണ്ണാങ്കട്ട എന്നെങ്ങാനും പറഞ്ഞിവടെ കിടന്ന് വിളഞ്ഞാൽ കളിക്കൂട്ടുകാരനാണെന്നൊന്നും നോക്കില്ല തൂക്കിയെടുത്ത് വെളിയിൽ കളയും……

ഓ… വെറുതെയല്ല ഇവിടുള്ളോർ കടുവാന്ന് വിളിക്കണേ.. തനി കടുവേന്റെ സ്വഭാവം….
എന്താ നീയെന്തേലും പറഞ്ഞായിരുന്നോ ???
ഓ ഞാനൊന്നും പറഞ്ഞില്ലായെ…
എന്നാൽ മോൻ ചെന്ന് ചെയ്ത് തീർക്കാനുള്ള വർക്ക്‌ ചെയ്ത് തീർക്കാൻ നോക്ക്… അതും പറഞ്ഞു കിച്ചു ക്യാബിനിലേക്ക് കയറി….
പതിയെ നെറ്റിയിൽ ഒന്ന് തൊട്ടു…. കാറിൽ നിന്നും നടന്ന സംഭവം അവന്റെ മനസിലേക്ക് വന്നു…..അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു… അവിടെ ഉണ്ടായിരുന്ന ടിഷ്യു എടുത്തവൻ സിന്ദൂരം തുടച്ചുമാറ്റി…..

❇❇❇❇❇❇❇❇❇❇❇❇❇❇

ഹേയ് നിങ്ങളാരാ….??? നിങ്ങളെന്തിനാ ഇവിടെ കിടന്ന് ബഹളം വയ്ക്കണേ…???
അങ്ങോട്ട് മാറി നിൽക്കെടാ… എവിടെടാ നിന്റെയൊക്കെ മുതലാളി അവനോടാ എനിക്ക് സംസാരിക്കാനുള്ളെ… പോയി വിളിച്ചിട്ട് വാടാ… അതും പറഞ്ഞയാൾ ശരണിനെ തള്ളിയിട്ടു…

ഹേയ് വാട്ട്‌സ് ഹാപ്പനിംഗ് ഹിയർ…???
ഓ… വന്നോ സാരംഗ് ചന്ദ്രദാസ്…
ഹു ആർ യു????. എന്തിനാ ഇവിടെകിടന്ന് ബഹളം വയ്ക്കുന്നെ??
ഞാനാരാണെന്ന് അറിയണേൽ നീ നിന്റെ വീട്ടിൽ ഒരുത്തിയെ കൊണ്ടിരുത്തിയിട്ടില്ലേ അവളോട് പോയി ചോദിക്കെടാ….. കുറേക്കാലം അവൾ എന്റെ കൂടെ ആയിരുന്നു… ഇപ്പം എന്നെ മടുത്തപ്പോ നിന്റെ കൂടെ പോന്നു… നാളെ നിന്നേ മതിയായാൽ ചിലപ്പോ ഇവന്റെ കൂടെയും പോകും….
പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും കിച്ചുവിന്റെ കാൽ അയാളുടെ നെഞ്ചിൽ പതിച്ചിരുന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

Share this story