മഴപോൽ : PART 5

മഴപോൽ : PART 5

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ഞാനാരാണെന്ന് അറിയണേൽ നീ നിന്റെ വീട്ടിൽ ഒരുത്തിയെ കൊണ്ടിരുത്തിയിട്ടില്ലേ അവളോട് പോയി ചോദിക്കെടാ….. കുറേക്കാലം അവൾ എന്റെ കൂടെ ആയിരുന്നു… ഇപ്പം എന്നെ മടുത്തപ്പോ നിന്റെ കൂടെ പോന്നു… നാളെ നിന്നേ മതിയായാൽ ചിലപ്പോ ഇവന്റെ കൂടെയും പോകും….
പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും കിച്ചുവിന്റെ കാൽ അയാളുടെ നെഞ്ചിൽ പതിച്ചിരുന്നു….

വീണിടത്തിരുന്ന് അയാൾ ഉച്ചത്തിൽ കൈമുട്ടി….
ഓഹ്… അവളെ പറഞ്ഞാലപ്പം നിനക്ക് പൊള്ളും… പക്ഷെ ഞാൻ കേട്ടത് അതൊന്നുമല്ലല്ലോ… നിന്റെ തള്ള നിന്നെ നിർബന്ധിച്ച് കെട്ടിച്ചു എന്നാണല്ലോ….

ഓ ഓ ഓ… കുറച്ച് ദിവസം കൂടെ കിടന്നപ്പഴേക്കും അവള് നിന്നെയങ്ങു കൈക്കലാക്കിയോ???… അല്ലേലും അവൾ മിടുക്കിയ… നല്ല സൂപ്പർ *#*%*$*
ഛീ… എന്തുപറഞ്ഞെട നായെ…. കിച്ചു വീണ്ടും അയാൾക്ക് നേരെ പാഞ്ഞടുത്തു…….

കിച്ചൂ…. നിർത്തെടാ… ആളുകൾ ശ്രദ്ധിക്കുന്നു….
ഇവൻ പറഞ്ഞത് നീ കേട്ടില്ലേ… ഇവനാരാടാ അവളെകുറിച്ച് പറയാൻ….

നീ ചെന്ന് നിന്റെ കെട്യോളോട് ചോദിക്കെടാ ശിവനെ അവൾക്ക് അറിയുമോന്ന്….

❇❇❇❇❇❇❇❇❇❇❇❇❇❇

കിച്ചു നീ എങ്ങോട്ടാടാ….???
അവളെയൊന്നെനിക്ക് കാണണം…. നിനക്കൊക്കെ അവളെക്കുറിച്ച് നല്ല മതിപ്പല്ലേ…. ഒന്നും ഇല്ലാതൊരുത്തൻ ഇങ്ങനെ വന്ന് വായയ്ക്ക് തോന്നിയത് വിളിച്ചു കൂവില്ലാലോ….
അതും പറഞ്ഞവൻ സ്പീഡിൽ കാറും ഓടിച്ചു പോയി

❇❇❇❇❇❇❇❇❇❇❇❇❇❇

മുറ്റത്തേക്ക് പാഞ്ഞു വരുന്ന കാറിന്റെ ശബ്ദം കേട്ടാണ് ഉഷ പുറത്തേക്കിറങ്ങിയത്…. നീയെന്താമോനെ ഈ സമയത്ത് വല്ലതും എടുക്കാൻ മറന്നോ….???
അവളെവിടെ ആാാ ഗൗരി…
എന്താമോനെ എന്താപ്രശ്നം???? മോള് അമ്മൂട്ടിക്ക് ചോറ് കൊടുക്കുവാ….
അവളോടിങ്ങ് ഇറങ്ങി വരാൻ പറ.. അതൊരു അലർച്ചയായിരുന്നു…..

അമ്മൂട്ടിയെയും ഒക്കത്ത് വച്ച് കയ്യിലവൾക്കായുള്ള ചോറുമായി ഗൗരി ഉമ്മറത്തേക്ക് വന്നു…
ഹോ… ഞാനിവിടെ കിടന്ന് അലച്ച് കൂവിയത് നീ ഇപ്പോഴാണോ കേട്ടത്… അവനൽപ്പം ദേഷ്യത്തിൽ ചോദിച്ചു… ചോയ്ച്ചത് കേട്ടില്ലേടി ആണോന്ന്….

മ്മ്ഹ്…. ശബ്ദം താഴ്ത്തി ഗൗരിയൊന്നു മൂളി
ആരാടി ശിവൻ???….
ആ ചോദ്യം ഒരു നടുക്കത്തോടെയാണ് ഗൗരി കേട്ടത്…
നിനക്കറിയുമോ ശിവനെ???….
മറുപടി മൗനമായപ്പോൾ അവനൊന്നുടെ ഉച്ചത്തിൽ ചോദിച്ചു അറിയുമോന്ന്…
മ്മ്ഹ്….
പേടിച്ചവൾ വീണ്ടും ഒന്ന് മൂളി….

മുഖത്തു നോക്കി പറയെടി…
അറിയാം….
ഓഹ് അപ്പം അവൻ പറഞ്ഞത് സത്യം തന്നെയാണ്…….
ഗൗരി തലയുയർത്തി സംശയഭാവത്തിൽ കിച്ചുവിനെ തന്നെ ഉറ്റുനോക്കി….
നീയധികം കിടന്ന് അഭിനയിക്കയൊന്നും വേണ്ട…. എല്ലാം അറിഞ്ഞിട്ട് തന്നാടി ഞാൻ വന്നത്….

നീയവന്റൊപ്പം ആയിരുന്നോ താമസം???
ഒരുനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു… പതിയെ അമ്മൂട്ടിയെ നിലത്തേക്കിറക്കി….
ചോയ്ച്ചത് കേട്ടില്ലേടി നീ അവന്റെ കൂടെ ഒരു വീട്ടിൽ കഴിഞ്ഞിട്ടുണ്ടോന്ന്….??
അവളൊന്ന് പകച്ചുപോയി….
നിന്നോടാ ചോയ്ച്ചത് വെറുതെ എന്നെകൊണ്ട് ഒച്ചയിടീച്ച് നാട്ടുകാരെ കേൾപ്പിക്കാൻ നിൽക്കണ്ട….

കിച്ചുവേട്ടാ.. മോള് നിൽക്കുന്നു… അത് പറയുമ്പോൾ ഗൗരിടെ ശബ്ദം മുറിഞ്ഞു പോയിരുന്നു….
കേൾക്കട്ടേടി…. എന്റെമോൾ കേൾക്കട്ടെ അവളുടെ അമ്മയെന്ന് പറഞ്ഞു നടക്കുന്നവൾടെ തനി സ്വഭാവം…..
നീ ഞാൻ ചോദിച്ചതിന് പറ… നീയും അവനും ഒരു വീട്ടിലായിരുന്നോന്ന്….

അതെ… അത് പറയുമ്പോൾ ശബ്ദം നന്നേ നേർത്തിരുന്നു…. പക്ഷെ അത് കിച്ചുവേട്ടൻ ഉദ്ദേശിക്കുന്നത് പോലൊന്നും അ…. പറഞ്ഞു മുഴുമിപ്പിക്കാൻ സാധിച്ചില്ല….
വൗ…. അമ്മ വ്യക്തമായി കേട്ടല്ലോ അല്ലേ…??? കണ്ടവൻ കൊറേനാള് കൊണ്ടുനടന്നതാ….. ഇതുപോലെ ആരുടെയൊക്കെ കൂടെ പോയിട്ടുണ്ടെന്ന് തരം കിട്ടുമ്പോ ഒന്ന് ചോദിക്ക്… ഇനി ഇതുപോലെ ഓരോരുത്തന്മാർ വരുമ്പോൾ പൊട്ടൻ ആട്ടം കാണുന്നത് പോലെ നിൽക്കണ്ടാലോ…..

ഗൗരി ഒരു ഞെട്ടലോടെ കിച്ചുവിനെ നോക്കി…. ആ നോട്ടത്തിൽ തന്നെ അവിശ്വസിച്ചതിന്റെ വേദന ഉണ്ടായിരുന്നു… കണ്ണുനീരിനെ മനഃപൂർവം പിടിച്ചടക്കി…
കിച്ചുവേ… പറയാൻ തുടങ്ങിയതെന്തോ
അവന്റെ കണ്ണിലെ ചുവപ്പ് അത് കണ്ടപ്പോൾ ഉള്ളിലടക്കി തേങ്ങൽ മാത്രം പുറത്തേക്ക് കേട്ടു….

✳✳✳

അമ്മൂട്ടീ….. അച്ഛെടെ മോളിങ്ങ് അടുത്ത് വാ….
ഇതെല്ലാം കണ്ട് ചുണ്ട് കൂർപ്പിച്ച് കരയാനായി നിൽക്കുകയായിരുന്നു അമ്മൂട്ടീ… അവൾ കരഞ്ഞുകൊണ്ട് കിച്ചുവിനരികിലേക്ക് ഓടിയെത്തി….

ഇനി അച്ഛ പറയണത് അച്ഛെടെ മോള് ശ്രദ്ധിച്ച് കേൾക്കണം…
മ്മ്ഹ്… അമ്മൂട്ടി തലകുലുക്കി ഒന്ന് മൂളി….

അപ്പഴേക്കും ഗൗരിടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു… ഉഷയും ഇവനിനി എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാനുള്ള വ്യഗ്രതയോടെ കിച്ചുവിനെ തന്നെ നോക്കി…. അവരുടെ കണ്ണുകളിലും അതെ ഭയം തന്നെയായിരുന്നു…..

ആ നില്കുന്നത് അമ്മൂട്ടീടെ ആരാ??… ഗൗരിയെ ചൂണ്ടി കിച്ചു ചോദിച്ചു….
അമ്മ… അവൾ ചുണ്ട് വിടർത്തി പുഞ്ചിരിയോടെ പറഞ്ഞു….
അച്ഛെടെ മോൾടെ അമ്മ ആ നില്കുന്നവൾ അ….

കണ്ണിലിരുട്ട് കയറി ഗൗരി അപ്പോഴേക്കും നിലം പതിച്ചിരുന്നു…
കയ്യിലുള്ള പ്ലേറ്റിൽ നിന്നും ചോറ് പലയിടത്തേക്കായി ചിന്നി ചിതറി…
ഒരുരുള ചോറ് അപ്പോഴും അവളുടെ വലത്തേ കൈവെള്ളയിൽ ഉണ്ടായിരുന്നു……

കിച്ചൂ… ഉഷ ഒരു നിലവിളിയോടെ ഗൗരിക്കടുത്തേക്ക് ഓടി…..
ഗൗരിടെ അനക്കം ഇല്ലായ്‌മകണ്ട് അമ്മൂട്ടി കരയാൻ തുടങ്ങിയിരുന്നു… കിച്ചു ഒരു നടുക്കത്തോടെ ഗൗരിക്കടുത്തേക്ക് പാഞ്ഞടുത്തു….

❇❇❇❇❇❇❇❇❇❇❇❇❇❇

കണ്ണ് തുറക്കുമ്പോൾ ഗൗരി അവരുടെ മുറിക്കുള്ളിൽ ആയിരുന്നു….
അവളുടെ തലയുടെ ഭാഗത്തായി കരഞ്ഞുകൊണ്ട് അമ്മൂട്ടി ഇരിക്കുന്നുണ്ട്… ആാാ കുഞ്ഞു കൈവിരലുകൾ അവളുടെ മുടിയെ തഴുകികൊണ്ടിരിക്കുന്നു……
ഗൗരിയാ കുഞ്ഞു കൈകളിൽ പിടിച്ചു ഒരു മുത്തം കൊടുത്തു….
അമ്മേ… അമ്മൂട്ടീ സന്തോഷത്തോടെ ഗൗരിടെ മേലേക്ക് കയറി കിടന്നു…. അവൾ അമ്മൂട്ടിയെ വാരി പുണർന്നു…..

ഉവ്വാവ് മാറിയോ അമ്മേ….???
മ്മ്ഹ്ഹ്… ചേർത്ത് പിടിച്ചു അവളുടെ കുഞ്ഞുകവിളിൽ ഉമ്മകൊടുത്തുകൊണ്ട് ഗൗരിമൂളി…..

ബെഡിനരികിലായി ഉഷാമ്മയുണ്ട്…. കയ്യിലാരോ പിടിച്ചിരിക്കുന്നത്പോലെ തോന്നിയാണ് ഗൗരി താഴേക്ക് നോക്കിയത്….

“ദയ… ”
എന്താടി ശവമേ നീ നോക്കി പേടിപ്പിക്കുന്നെ…?? നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത്….
ഗൗരിയൊന്നു പാടുപെട്ട് ചുണ്ടിലൊരിത്തിരി ചിരി വരുത്തി….

നീയെഴുന്നേറ്റെ എനിക്കൊത്തിരി സംസാരിക്കാനുണ്ട് നിന്നോട്….
മ്മ്ഹ്.. നിങ്ങൾ സംസാരിച്ചിരിക്ക് ഞാനും അമ്മൂട്ടിയും കൂടെ രണ്ടാൾക്കും കുടിക്കാനെന്തേലും എടുക്കാം അല്ലേടി അമ്മൂട്ടിയെ… അതും പറഞ്ഞു ഉഷ അമ്മൂട്ടിയെയും എടുത്ത് റൂമിനു വെളിയിലേക്ക് നടന്നു….

❇❇❇❇❇❇❇❇❇❇❇❇❇❇

“അമ്മൂട്ടി…. ”
അവളെന്റെ മോളല്ല ദയ… അദ്ദേഹത്തിന്റെയാ….
മ്മ്ഹ് ഞാൻ കണ്ടിരുന്നു…. ഇവിടെ ബഹളം നടക്കുമ്പോളും നീ ബോധം മറഞ്ഞു വീഴുമ്പോളും ഞാൻ പുറത്തുണ്ടായിരുന്നു….
അപ്പം നീയെല്ലാം കേട്ടു അല്ലേ… ചുണ്ടിലൊരു നനുത്ത പുഞ്ചിരിയുമായി ഗൗരി ചോദിച്ചു….

നീയൊന്നും പറഞ്ഞിട്ടില്ലേ ഗൗരി സാരംഗേട്ടനോട്…???
നീയെന്റെ കണ്ണുകളിലേക്ക് നോക്ക് ദയ… എന്താ നിനക്കതിൽ കാണാൻ സാധിക്കുന്നെ???…
നിന്റെ ഈ കണ്ണിൽ വെറും ദുഃഖങ്ങളല്ലാതെ വേറൊന്നും കാണാൻ ആവുന്നില്ല ഗൗരി എനിക്ക്….
ഗൗരിയൊന്നു പുഞ്ചിരിച്ചു…. അതിന്റെയും ആഴങ്ങളിലേക്ക് നോക്ക്…. അവിടെ അവര് രണ്ടാളും മാത്രമേ ഉള്ളൂ എന്റെ അമ്മൂട്ടിയും കിച്ചുവേട്ടനും….

ഇനി നീ കിച്ചുവേട്ടന്റെ കണ്ണുകളിലേക്ക് നോക്കണം… അതിന്റെ ആഴങ്ങളിലേക്കൊന്ന് നോക്കണം അതിലൊന്നും ഈ ഗൗരിടെ വിരൽത്തുമ്പുപോലും കാണില്ല….
അങ്ങനെയുള്ള ഞാൻ എന്ത് പറയാനാടാ കിച്ചുവേട്ടനോട്??… എന്നെ ഒന്ന് കേൾക്കാൻ അദ്ദേഹം കൂട്ടാക്കുവോ…???
ഇന്നെന്റെ മോളെ എനിക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോ ചങ്ക് തകർന്ന് പോയെടി… കുഞ്ഞുമനസ്സല്ലേ… ഇപ്പഴേ എന്റെമോൾക്ക് എന്നോട് വെറുപ്പായാലോ…??? ഗൗരി കരഞ്ഞുകൊണ്ട് ദയെടെ നെഞ്ചിലേക്ക് ചാഞ്ഞു…. ദയ പതിയെ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു….

നീ പറയണം ഗൗരി നിന്റെ കിച്ചുവേട്ടനോട്….. അദ്ദേഹത്തിന് നിന്നേ മനസിലാവും…. നീ ബോധം മറഞ്ഞുവീണപ്പോൾ അദ്ദേഹം കാട്ടിയ വെപ്രാളം കണ്ടാൽ നിനക്ക് മനസിലാകും അമ്മൂട്ടീടെ ഈ അമ്മ ആ മനസ്സിലെവിടെയോ കയറികൂടിയിട്ടുണ്ടെന്ന്…….
പിന്നേ ഇതുപോലെ ചടഞ്ഞ് കൂടി ഇരിക്കാതെ പഴയ ഗൗരിയായി മാറ് നീ… ആ നിന്നേ സ്നേഹിക്കാതിരിക്കാൻ ഒരാൾക്കും കഴിയില്ല ഗൗരി…. നീ ഇങ്ങനെ വായിൽ വിരലിട്ടാലും കടിക്കില്ല എന്ന കോലത്തിൽ നിന്നാൽ അങ്ങേരോട് അടുക്കാനും പറ്റില്ല……

❇❇❇❇❇❇❇❇❇❇❇❇❇❇

രാത്രി മുറിയിൽ അമ്മൂട്ടിയെ ബെഡിൽ ഉറക്കി കിടത്തി ഗൗരി കിച്ചുവിനായി കാത്തിരുന്നു…
അവൻ കയറിവന്ന് അമ്മൂട്ടീടെ അരികിലിരുന്നു അവളെയൊന്ന് തഴുകി…

എനിക്കൊന്ന് സംസാരിക്കണം… ശബ്ദം വളരെ താഴ്ത്തിയാണ് ഗൗരിയത് പറഞ്ഞത്….
കിച്ചു തലയുയർത്തി ഗൗരിയെ തന്നെ നോക്കി… ശേഷം അമ്മൂട്ടിയെ ഒരു പുതപ്പെടുത്ത് പുതപ്പിച്ചുകൊടുത്ത് പതിയെ എഴുന്നേറ്റു….

അമ്മൂട്ടീടെ അച്ഛൻ ചോദിച്ചത് ശെരിയാ….
ശിവൻ… അയാളെ എനിക്കറിയാം…
അയാളുടെ ഒപ്പം എനിക്ക് താമസിക്കേണ്ടിയും വന്നിട്ടുണ്ട്… പക്ഷെ അയാൾക്കൊപ്പം കിടക്ക പങ്കിട്ടിട്ടില്ല ഗൗരി…. അയാൾക്കൊപ്പമെന്നല്ല ആർക്കൊപ്പവും…. അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു….

ഗൗരീ… ഞാൻ….

എനിക്കറിയാം അമ്മൂട്ടി വലുതാകുമ്പോ അവളറിയും ഞാൻ അവളുടെ അമ്മയല്ലാന്ന്… സ്കൂളിൽ നിന്നോ , ചിലപ്പോ അംഗനവാടിയിൽ നിന്നുപോലും അറിയും… അന്ന് ചിലപ്പോ നിങ്ങൾ പറഞ്ഞതുപോലെ അവളെന്നെ വെറുക്കും ഇത്രയും കാലം അമ്മയാണെന്ന് പറഞ്ഞ് പറ്റിച്ചതിന്…..
പക്ഷെ അതുവരെ… അതുവരെ എന്റെമോൾ വെറുതെയെങ്കിലും വിചാരിച്ചോട്ടെ ഞാൻ അവളുടെ അമ്മ തന്നെയാണെന്ന്… ഞാൻ നിങ്ങടെ കാലിൽ വീഴാം… എനിക്കെന്ന് പറയാൻ ഈ ലോകത്ത് വേറാരും ഇല്ലാഞ്ഞിട്ടാ… അത്രയും പറഞ്ഞവൾ കിച്ചുവിന്റെ കാലിലേക്ക് ഊർന്നിറങ്ങി…..
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് കിച്ചു പകച്ചു….
പതിയെ കുനിഞ്ഞു കൈപിടിച്ചവളെ എഴുന്നേൽപ്പിച്ച് നിർത്തി…
ഗൗരി സ്വബോധം നഷ്ടപെട്ടവളെ പോലെ കിച്ചുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു … എനിക്ക് വേറെ ആരും ഇല്ല കിച്ചുവേട്ടാ…..

ഗൗരിയെ ചേർത്ത് പിടിച്ച് ഒന്ന് ആശ്വസിപ്പിക്കണം എന്ന് തോന്നിയെങ്കിലും എന്തോ അവന്റെ കൈകൾ ഉയർന്നില്ല…. ഇത്രേം തരംതാഴ്ന്ന രീതിയിൽ അവളെ പറഞ്ഞതോർത്തുള്ള കുറ്റബോധം അവന്റെ കൈകളെ പൊള്ളിച്ചു….
കുറച്ച് നേരം അവന്റെ നെഞ്ചിൽ ചാഞ്ഞു അവൾ പിന്തിരിഞ്ഞു നടന്ന് നിലത്തായി വിരിച്ചിട്ടുള്ള പായയിൽ പുറം തിരിഞ്ഞു കിടന്നു….

അൽപനേരം എന്ത് ചെയ്യണമെന്ന് അറിയാതെ കിച്ചു നിന്ന നിൽപ് നിന്നു… പതിയെ നടന്ന് ചെന്ന് കിടക്കയിൽ കിടന്നുറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു ഗൗരിക്കരികിൽ കിടത്തി….
ഗൗരി കണ്ണുകൾ ഉയർത്തി ഒന്ന് നോക്കി… കിച്ചു ഒന്ന് പുഞ്ചിരിച്ച് പോയി ലൈറ്റ് അണച്ച് ബെഡിലായി ഗൗരിയേയും അമ്മൂട്ടിയെയും നോക്കി കിടന്നു….. കൺപോളകളെ ഉറക്കം തലോടുന്നു വരെ പരസ്പരം കണ്ണിൽ നോക്കി കിടന്നു രണ്ടുപേരും…….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

Share this story