അൻപ്: ഭാഗം 42

അൻപ്: ഭാഗം 42

എഴുത്തുകാരി: അനു അരുന്ധതി

ആദി ജിനിയുടെ റൂമിലേക്ക് ചെന്നു കതകിൽ തട്ടാൻ തുടങ്ങിയപ്പോൾ ആണ് പുറകിൽ നിന്നും ഗീതുവിന്റെ ആദി ചേട്ടാ എന്ന വിളി കേട്ടത്.. സൗണ്ട് കേട്ട് ഇടത്തേക്ക് നോക്കിയപ്പോൾ ഗീതു വിയർത്തു കുളിച്ചു ഓടി വരുന്നത് കണ്ടു..മുഖത്ത് നല്ല ടെന്ഷൻ ഉണ്ടായിരുന്നു.. ഇതേ സമയം പുറത്തു ആരുടെയോ സൗണ്ട് കേട്ടപ്പോൾ ജിനിയും എന്തോ പിറു പിറുത്തു കൊണ്ട് വന്ന് കതകു തുറന്നു.. കതകു തുറന്നു നോക്കിയപ്പോൾ മുൻപിൽ ആദി നിൽക്കുന്നതു കണ്ടു.. ആദിയുടെ നോട്ടം സ്റ്റെപ്പ് കയറി ഓടി വരുന്ന ഗീതുവിൽ ആയിരുന്നു.. എന്താ ഗീതു.. ആദി ചേട്ടാ ഒന്നു വന്നേ താഴെ അമ്മ.. അമ്മ.. അമ്മക്ക് എന്താ ഗീതു.. അറിയില്ല വിളിച്ചിട്ട് മിണ്ടുന്നില്ല..ദേഹം മുഴുവൻ വിയർത്തു കിട… ഗീതു പറഞ്ഞു തിരുന്നതിനും മുൻപേ ആദി താഴെക്ക് ഓടി.. ആദി പോയ ശേഷം ജിനി വേഗം അകത്തു കയറി കതക് അടച്ചു..ഹും പണി ഏറ്റു..

ഇനി ചൂട് പിടിച്ചോളും ഇതു മതി എനിക്കു ..എന്നെ വേണ്ടെന്ന് പറഞ്ഞു എവിടെയോ കിടന്ന ഒരുത്തിയെ കെട്ടി കൊണ്ടു വന്നു.. ഇപ്പൊ എന്തായി.. ഇനി ആദി സാർ തന്നെ ഭാര്യയെ ഇവിടെ നിന്നും അടിച്ചു പുറത്താക്കിക്കോളും.. എനിക്ക് അതു മതി…ജിനി ചിരിച്ചു കൊണ്ട് മൊബൈൽ ഓണാക്കി അതിലേക്ക്‌ നോക്കി കിടന്നു.. ആദി റൂമിൽ ചെന്നു നോക്കുമ്പോൾ സുധ ചേച്ചിയും കുമാരേട്ടനും അടുത്തു നിന്നും അമ്മയെ വിളിക്കുന്നത് കണ്ടു.. ആദി വേഗം അമ്മയുടെ അടുത്തേക്ക്‌ ചെന്നു.. അമ്മേ.. അമ്മേ.. കുമാരേട്ടാ.. അമ്മ.. മോനെ വേഗം വണ്ടി എടുക്ക് ആശുപത്രിയിൽ കൊണ്ടുപോകാം.. ആദി വേഗം ഗീതു വിനെ വിളിച്ചു.. ഗീതു പോയി കീ എടുത്തു കൊണ്ട് വരാമോ. ഇപ്പൊ വരാം ആദി ചേട്ടാ.. ഗീതു കീ എടുക്കാൻ മുകളിലേക്ക് പോയ ശേഷം. ആദി വേഗം അമ്മയെ തന്റെ രണ്ടു കയ്യിലും കോരി എടുത്തു …എന്നിട്ട് പുറത്തേക്ക് നടന്നു.. ആദി നോക്കിയപ്പോൾ അമ്മ അനക്കം ഇല്ലാതെ കിടക്കുന്നതു കണ്ടു…

പുറത്തു എത്തിയതും കുമാരേട്ടൻ വേഗം തന്നെ ചെന്നു വണ്ടിയുടെ ഡോർ തുറന്നു …ആദി അമ്മയെ അകത്തേക്ക് കിടത്തി.. എന്നിട്ട് ഡോർ അടച്ചു.. മോനെ ഞാൻ വണ്ടി ഓടിച്ചോളാം.. ഈ അവസ്‌ഥയിൽ മോൻ വണ്ടി ഓടിച്ചാൽ ശരിയാകില്ല…. ഉം… ഗീതു വേഗം തന്നെ മുകളിൽ റൂമിലേക്ക് ചെന്നു .അവിടെ ചെല്ലുമ്പോൾ കനി കുളി കഴിഞ്ഞു പുറത്തു ഇറങ്ങി വരുവായിരുന്നു.. ഗീതു.. ചേച്ചി വണ്ടിയുടെ കീ തരാൻ ആദി ചേട്ടൻ പറഞ്ഞു.. എന്താ.. ദാ ആ മേശമേൽ വച്ചിട്ടുണ്ട്.. ഇപ്പൊ എന്തിനാ താക്കോൽ… ചേച്ചി..അമ്മക്ക് തിരെ വയ്യ വിളിച്ചിട്ട് മിണ്ടുന്നില്ല.. അയ്യോ.. കടവുളെ എന്നാ ആച്.. അറിയില്ല ചേച്ചി… വാ ഗീതു വേഗം കീ എടുത്തു താഴെക്ക് പോയി.കനിയും അവളുടെ കൂടെ വേഗത്തിൽ താഴെക്ക് പൊന്നൂ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

അമ്മയെ മടിയിൽ കിടത്തി ആദി ഗീതു വരുന്നതും നോക്കി ഇരിക്കുക ആയിരുന്നു..ആദി നോക്കിപ്പോ ഗീതു വരുന്നതു കണ്ടു കൂടെ കനിയും ഉണ്ടായിരുന്നു.. കനി വേഗം വണ്ടിയുടെ അടുത്തേക്ക്‌ ഓടി ചെന്നു..ചെന്നപ്പോൾ ആദി അമ്മയുടെ കൂടെ പുറകിൽ ഇരിക്കുന്നതു കണ്ടു..അമ്മ ആദിയുടെ മടിയിൽ കിടക്കുന്നത് കണ്ടു.. ആദി ഏട്ടാ… കനി അമ്മ ..അമ്മ വിളിച്ചിട്ട് .. കനി ആദിയുടെ മുഖത്ത് നോക്കിയപ്പോൾ വല്ലാതെ ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ടു.. കനി വേഗം ആദിയുടെ വലതു കൈ എടുത്തു തന്റെ കയ്യോട് ചേർത്തു വച്ചു.. ഒന്നും ഇല്ല.. ആദി ഏട്ടാ.. അമ്മക്ക് ഒന്നും ഇല്ല…ഞാനും കൂടെ വരട്ടെ.. ഉം… പറഞ്ഞു നിക്കാൻ സമയം ഇല്ല മോളെ വേഗം കയറു.. കുമാരേട്ടൻ അതു പറഞ്ഞപ്പോൾ കനി വേഗം വന്നു മുൻപിലെ ഡോർ തുറന്നു വണ്ടിടെ അകത്തു കയറി… വണ്ടി നേരെ ആസ്റ്റർ medicity ഹോസ്പിറ്റലിലേക്കാണ് പോയത്..അമ്മയെ നേരെ ICU വിൽ കയറ്റി…

ആദിയും കനിയും കുമാരേട്ടനും പുറത്ത് നിന്നു.. കനി നോക്കിപ്പോ ഡോക്ടർ എന്തൊക്കെ ആദിയോട് പറയുന്നു കണ്ടു.. ആദി ആണെങ്കിൽ ചില സമയങ്ങളിൽ തളർന്നു പോകുന്ന പോലെ കനിക്ക് തോന്നി.. വേഗം തന്നെ കനി ഫോൺ എടുത്തു ചന്തുവിന്റെ നമ്പർ ഡയൽ ചെയ്തു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തുവും അഭിയും ഉണ്ണി അങ്കിളും ഒരുമിച്ച് ആണ് ഹോസ്പിറ്റലിൽ എത്തിയതു..അവരെ കണ്ടപ്പോൾ തന്നെ കനി ചന്തുവിന്റെ അടുത്തേക്ക് ഓടി ചെന്നു.. അണ്ണാ..അമ്മ കനി ആദി എവിടെ.. ഡോക്ടർ വിളിച്ചു അകത്തേക്ക് പോയി.. മോളെ.. ഉണ്ണി മാമ.. എന്താ മോളെ സംഭവിച്ചത് ഭാമയ്ക്കു തെരിയാത് മാമ..കഴിച്ചു കഴിഞ്ഞു കിടക്കാൻ പോയതാ..പിന്നെ വിളിച്ചിട്ടു മിണ്ടിയില്ല.. ഏട്ടത്തി ഉം… അമ്മ.. അറിയില്ല അഭി.. അഭി വാടാ..നമുക്ക് ഡോക്ടറെ ഒന്നു കണ്ടിട്ടു വരാം..ചന്തുവും അഭിയും കൂടി ഡോക്ടറെ കാണാൻ വേണ്ടി നടക്കുമ്പോൾ ആണ് ആദി അവിടേക്ക് വന്നത്.. ആദിയെ കണ്ടതും അഭി ഓടി ചെന്നു ആദിയെ കെട്ടി പിടിച്ചു .. ഏട്ടാ അമ്മ.. അഭി.. ആദി.. ഡോക്ടർ എന്തു പറഞ്ഞു ടാ.. ചന്തു..

അമ്മ അമ്മക്ക് ഒന്നും ഇല്ലടാ.. ഏട്ടാ.. അമ്മയെ ഒന്നു കാണാൻ പറ്റുമോ.. 24 മണിക്കൂർ കഴിയണം എന്നു ഡോക്ടർ പറഞ്ഞു.. ആദി എന്തു പറ്റിയത് ആണെന്ന് പറഞ്ഞൊ.. സൈലന്റ് അറ്റാക്ക്…. ഇപ്പോ പെട്ടെന്ന് ഇങ്ങനെ വരാൻ. അറിയില്ല ചന്തു.. ഉം..ഹാ നിങ്ങള് രണ്ടു പേരും ഇവിടെ നിൽക്കാതെ അങ്ങോട്ട് പോകാം അവിടെ കനിയും ഉണ്ണി അങ്കിളും മാത്രമേ ഉള്ളൂ.. വാ. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദിയും അഭിയും ചന്തുവും icu വിന്റെ മുൻപിലേക്ക് ചെല്ലുമ്പോൾ ചെറിയൊരു ആൾക്കൂട്ടം കണ്ടു.. മൂന്നുപേരും അവിടേക്ക് വേഗത്തിൽ ചെല്ലുമ്പോൾ കനിയെ ഉണ്ണി അങ്കിളും പിന്നെ ആരൊക്കെയോ ചെന്നു പിടിച്ചിരുത്തുന്നത് കണ്ടു… എന്തു പറ്റി..കനി. ഒന്നും ഇല്ല ആദി.. മോൾക്ക് ഒന്നു തല ചുറ്റി അതാ.. കുറെ നേരം ആയല്ലോ ഈ നിൽപ്പ് നിൽക്കുന്നതു അതിന്റെ ആകും.. വയ്യെങ്കിൽ നിയും അഭിയെയോ ചന്തുവിനോയോ കൂട്ടി വീട്ടിൽ പൊക്കോ കനി..ഇവിടെ ഇപ്പൊ ഞാനും അങ്കിളും ഉണ്ടല്ലോ…

ഞാൻ പോകില്ല.. എനിക്കു ഒന്നും ഇല്ല.. പറയുന്നത് കേൾക്ക് കനി..പ്ളീസ് ഞാൻ പോകില്ല ആദി ഏട്ടാ. അല്ല എന്തിനാ നിങ്ങൾ രണ്ടും എന്തിനാ തർക്കിക്കുന്നത്.. ഹോസ്പിറ്റലിൽ അല്ലേ ഇരിക്കുന്നത് ഒരു ചീട്ട് എടുത്തു ഡോക്ടറെ ഒന്നു കാണു മോളെ.. അതു അങ്കിൾ പറഞ്ഞതു കാര്യം ആണ് ആദി.. ഉം.. വാ കനി.. ആദി നിയ് ഇവിടെ നിലക്ക് ഞാൻ കനിയുടെ കൂടെ പോകാം.. വേണ്ട ചന്തു ഞാൻ പൊക്കോളം.. ആദി നീ ഇവിടെ നിക്ക്…ദേ അഭിയെ നോക്കിക്കേ ആകെ തകർന്നു നിൽക്കുന്നു. പിന്നെ അങ്കിൾ .. അങ്കിളിനു നല്ല ടെൻഷൻ ഉണ്ട് അതു കൊണ്ട് നീ ഇവിടെ നിക്ക്… ഞാൻ പോകാം.. ചന്തു ഒരു വിധം ആദിയെ പറഞ്ഞു സമ്മതിപ്പിച്ചു.. ഉം.. ആദിയെ പറഞ്ഞു സമ്മതിപ്പിച്ചു കഴിഞ്ഞു കനിയോട് കൂടെ വരാൻ ചന്തു പറഞ്ഞപ്പോൾ കനി ആദ്യം സമ്മതിച്ചില്ല.. എനിക്ക് ഒന്നും ഇല്ല.. നാൻ പോകമാറ്റെ.. കനി…പറഞ്ഞതു കേട്ടാൽ മതി.

ചന്തുവിന്റെ കൂടെ ചെല്ലു.. ആദി അങ്ങനെ പറഞ്ഞപ്പോൾ കനിക്ക് ഒന്നും മറുത്തു പറയാൻ പറ്റിയില്ല.. ചന്തുവും കനിയും കൂടി ഡോക്ടറെ കാണാനായി പോകുന്നതു നോക്കി ആദി നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഇതേ സമയം റൂമിൽ ഇരുന്നിട്ടും ജിനിക്ക് ഹോസ്പിറ്റലിൽ എന്തു നടക്കുന്നു എന്നു അറിയാതെ ഒരു സമദാനവും ഉണ്ടായില്ല..ഒന്നു രണ്ടു വട്ടം അഭിയെ വിളിച്ചിട്ടും കോൾ എടുത്തില്ല.. ഒന്നുടെ വിളിക്കാം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോൾ ആണ് ഒരു കോൾ വന്നത്.. അഭിആകും..ജിനി നോക്കിയപ്പോൾ അഭിയുടെ അല്ല പപ്പയുടെ കോൾ ആണെന്ന് കണ്ടു വേഗം തന്നെ എടുത്തു ചെവിയോട് ചേർത്തു.. ഹെലോ പപ്പ.. ജിനി… ജിനി അഭി ഇപ്പൊ ഹോസ്പിറ്റലിൽ നിന്നും എന്നെ വിളിച്ചു..അഭിടെ അമ്മയ്ക്ക് ശരിക്കും എന്താ സംഭവിച്ചത്.. അതു പപ്പ.. എനിക്ക് അറിയില്ല.. എന്തോ വയ്യെന്ന് ആരോ പറഞ്ഞു . ആരോ പറഞ്ഞു.. അല്ലേ.. അപ്പോൾ നീ ആ വീട്ടിൽ ഉള്ളത് അല്ലേ.. പപ്പാ..

.ഞാൻ ജിനി ഞാൻ ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തും അപ്പോൾ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി ഇരുന്നോ നീ.. അതും പറഞ്ഞു പപ്പ കോൾ കട്ട് ചെയ്തു..എന്തു പറ്റി പപ്പയുടെ സ്വരത്തിൽ വല്ലാത്തൊരു ഭാവം… ജിനി ഫോണും പിടിച്ചു അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഡോക്ടറെ കണ്ടു കനിയും ചന്തുവും തിരിച്ചു വരുമ്പോൾ icu വിന്റെ മുൻപിൽ തന്നെ ആയിരുന്നു എല്ലാരും… അവരെ കണ്ടതും ആദി വേഗം അടുത്തേക്ക്‌ ചെന്നു.. എന്തായി ചന്തു.. ആവോ.. എന്തൊക്കെയോ test ചെയ്തു.. ഞാൻ പുറത്തുആണ് നിന്നത് കനി ആണ് അകത്തു കയറിയത്.. എന്താ കനി… ഡോക്ടർ എന്തു പറഞ്ഞു.. അതു ആദി ഏട്ടാ… ഞാൻ… കനി ആദിയോട് സംസാരിക്കാൻ തുടങ്ങിപ്പോൾ ആണ് ഡോക്ടർ icu വിന്റെ ഡോർ തുറന്നു അവിടേക്ക് വന്നത്…ഡോക്ടറെ കണ്ടതും ആദി വേഗം ഡോക്ടടെ അടുത്തേക്ക്‌ ചെന്നു.. ഡോക്ടർ അമ്മ.. സീ ആദിത്യൻ..

ഞാൻ അന്ന് തന്നെ പറഞ്ഞതു അല്ലേ കൂടുതൽ ശ്രദ്ധ വേണം എന്ന്.. എന്നിട്ടു ഇപ്പോ.. ഡോക്ടർ..അമ്മ.. 24 മണിക്കൂർ കഴിയാതെ ഒന്നും പറയാറായിട്ടില്ല..പിന്നെ അമ്മ എന്തോ ഗുളിക മാറി കഴിചിട്ടുണ്ടോ എന്നു സംശയിക്കുന്നു.. എന്താ ഡോക്ടർ അങ്ങനെ പറഞ്ഞതു.. പിന്നെ ബ്ലഡ് ചെക്ക് ചെയ്‌ത result കിട്ടി ബ്ലഡിൽ പോയിസൻ അളവ് ഉണ്ടായിരുന്നു.. അതാണ് എന്റെ ഒരു മിഗമനം..കൂടാതെ ഇപ്പൊ.. ബ്ലഡ് വോമിറ്റു ചെയ്തു .. ഡോക്ടർ പ്ലീസ് അമ്മക്ക് ഒന്നും പറ്റരുത് പ്ലീസ്.. ഹും ..ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ ആണ്.. ഞങ്ങൾ ട്രൈ ചെയ്യാം..എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നു നോക്കട്ടെ.. എല്ലാം കേട്ടപ്പോൾ ആദി അടുത്ത് കണ്ട ചെയറിൽ തളർന്നിരുന്നു..ഡോക്ടർ പറഞ്ഞ ഓരോ വാക്കും കാതിൽ തുളച്ചു കയറും പോലെ ആണ് ആദിക്കു തോന്നിയത്..താൻ ഒന്നു മാറി നിന്നപ്പോൾ അമ്മ… ഇല്ല എനിക്കു അറിയണം അമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന്…ആദി വേഗം കനിയുടെ നേരെ തിരിഞ്ഞു ………………………………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 41

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story