കൃഷ്ണ: ഭാഗം 16

കൃഷ്ണ: ഭാഗം 16

എഴുത്തുകാരി: Crazy Girl

ആകെ മൊത്തം ശരീരം നല്ല വേദന… ഇതാരപ്പാ ഈ സമയത്ത് വിളിക്കുന്നെ… ഋഷി ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്ത് സ്‌പീക്കറിൽ ഇട്ടു വീണ്ടും കണ്ണാടിയിൽ കൂടി അവന്റെ മുറിഞ്ഞ കയ്യ് നോക്കാൻ തുടങ്ങി… “ഡാ മൊയലാളി ഞാൻ പെട്ടെടാ ” എതിർവശത് നിന്ന് ദാമു ആയിരുന്നു “നീ പെറ്റോ… എന്താ കുട്ടി ” “എന്നെ കൊണ്ട് പറീപ്പിക്കല്ലേ… ഞാൻ ഇവിടെ നടുറോട്ടിൽ പെട്ടിരിക്കുവാ… ” “ഡാ ആ അശ്വതിയെ നീ റൂമിൽ ആക്കിയോ ” “എന്റെ പൊന്നളിയാ ആ കുരുപ്പ് എന്റെ അടുത്തിണ്ട്… അറിയാതെ അവൾക്ക് പാട്ട് അറിയോ എന്ന് ചോദിച്ചതാ.. അവൾക്ക് ആഹ്‌ന്നോ അല്ലെന്നോ പറഞ്ഞ മതിയെന്നു പക്ഷെ അവള് പാട്ട് പാടിയെടാ… ഇപ്പൊ ഇതാ ടയർ പഞ്ചറായി നമ്മള് ഇവിടെ പെട്ടിരിക്കുകയാ ” “ഹഹഹ 😂😂എന്നിട്ട് അവളെവിടെ ”

“വിശക്കുന്നു എന്നും പറഞ്ഞു വണ്ടിയിൽ വല്ലതും ഉണ്ടോ എന്ന് നോക്കുവാ… പെട്രോൾ ഊറ്റി കുടിക്കാതിരുന്ന മതിയായിരുന്നു ” “ഹഹ പാവം അതൊന്നും കഴിച്ചിട്ടുണ്ടാവില്ല… നീ അവൾക് വല്ലതും വാങ്ങി കൊടുക്ക് ഞാൻ കമ്പനീന്ന് കാർ അയക്കാൻ പറയാം ” “ശെരി ഡാ ” ഹഹ ഇങ്ങനൊരു പൊട്ടൻ ഓന്റെ കാര്യം ആലോചിച്ചപ്പോ ചിരി വന്നു…ഏഹ് എന്റെ ചിരിയെന്താ പെണ്ണിന്റെ സൗണ്ട്… അയ്യേ എനി സൗണ്ട് മാറിയോ… ഞാൻ ചിരി നിറുത്തി ഒന്ന് കാതോർത്തു… പെട്ടെന്നാണ് ഏതോ പെണ്ണ് ചിരിക്കുന്ന പോലെ തോന്നിയത്…ശിവനെ പ്രേതം… ഞാൻ ചുറ്റുമൊന്നു വീക്ഷിച്ചു അപ്പോ തെ ഒരു തലമാത്രം മുറിയിലേക്ക് എത്തി നോക്കുന്നു… “ഡീ ” പെട്ടെന്നവൾ ഞെട്ടി… എന്നിട്ട് നിന്ന് പരുങ്ങാൻ തുടങ്ങി.. “എന്തേയ്… ഈ മുറിയിൽ എന്താ ” “അത് പിന്നെ.. ” “ഏത് പിന്നെ 🤨” “ഷർട്ടിന്റെ കയ്യില് ചോപ്പ്.. അല്ല ചോര കണ്ടപ്പോ.. മരുന്ന് വെക്കണോ എന്നറിയാൻ ” “ഓഹ് നിന്നേ അയാളിൽ നിന്ന് രക്ഷിച്ചതിനുള്ള ഉപകാരം ആയിരിക്കും ” കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ പറഞ്ഞു

“ഉപകാരവും മണ്ണാകട്ടയൊന്നുമല്ല… ഷർട്ടിൽ ചോര കണ്ടപ്പോ ചെറിയ സഹതാപം തോന്നി… പിന്നെ ആ കയ്യിലെ മുറിവിൽ ഒറ്റക്ക് മരുന്ന് വെക്കാൻ കയ്യൂല… വേണേൽ ഞാൻ വെച് തരാം ” അവളും കിടന്ന് ഒച്ചവെച്ച് പറയാൻ തുടങ്ങി.. പുല്ലു… ഇവൾക്കിപ്പോ തീരാ വിലയില്ലല്ലോ… “നിന്റെ സഹതാപമൊന്നും എനിക്ക് വേണ്ടാ മരുന്ന് വെക്കാൻ എനിക്കറിയാം.. ” “പിന്നെ മറ്റേ കയ്യ് കൊണ്ട് ഇപ്പറത്തെ കൈയ്ക്ക് നീണ്ടു വലിഞ്ഞു മരുന്ന് വെക്കാൻ നിങ്ങള് റബ്ബർ ഒന്നും അല്ല… പിന്നെ ഈ മസിൽ.. ഇതും കൊണ്ട് ഒന്നും നടക്കാൻ പോണില്ല… ” ” എന്ന ഞാൻ…. ” ” എന്ന ഞാൻ മരുന്ന് വെക്കുന്നില്ല എന്നായിരിക്കും പറയാൻ പൊന്നെ… വെക്കണ്ടാ ഒന്നും വെക്കണ്ടാ… നാളെ കമ്പനിയിൽ പോകുമ്പോളേക്കും മരുന്ന് വെക്കാതെ നീര് വെച് ചിലപ്പോ പഴുത്തു പോകും…

അതിന്റെ ഇൻഫെക്ഷൻ ആയി കയ്യ് മൊത്തം മുറിച് മാറ്റേണ്ടി വരും… അപ്പൊ സമാധാനമായിക്കോളും ” ഇവളിനി പ്രാകിയതാണോ… അതോ പറഞ്ഞതാണോ… എനി കയ്യ് മുറിക്കേണ്ടി വരുവോ… ഈ മസിലും വെച് ഒറ്റ കയ്യില് നടക്കുന്ന കാര്യം ആലോചിക്കുമ്പോ… ഹൂ… പോകാൻ നിന്ന അവളെ ഞാൻ പിടിച്ചു നിർത്തി… തെണ്ടി മുഖത്ത് വിജയഭാവം ഉണ്ട്… “ഹ്മ്മ് അവിടിരിക്ക് ഞാൻ മരുന്ന് എടുക്കട്ടെ ” “അതെന്ന ഞാൻ നിന്നിട്ട് ചെയ്‌താൽ ” “ഈ കൊക്ക പോലെ ഉള്ള നിങ്ങള്ടെ കയ്യ് എനിക്ക് എത്തുന്നില്ല ഒന്നവിടിരിക്കുന്നുണ്ടോ ” “നിന്റെ നാക്കിന് നീളം ഉണ്ടല്ലോ.. അത് വെച് ചെയ്ത് നോക്ക് ” അത് പറഞ്ഞപ്പോ അവളെ ഉണ്ടക്കണ്ണു വെച്ചൊന്നു നോക്കി അറിയാതേ ബെഡിൽ ഇരുന്ന്.. അല്ല ഇരുന്നു പോയി.. ഞാനെന്താ ഇങ്ങനെ രണ്ടെണ്ണം കൊടുത്താലോ… വേണ്ടാ കയ്യ് ശെരിയല്ല പിന്നെയാവട്ടെ… അവള് മരുന്ന് വെച്ചിരിക്കുന്ന ബോക്സ്‌ എടുത്ത് എനിക്ക് നേരെ ഇരുന്നു… എന്റെ ടീഷർട്ടിന്റെ കയ്യ് പൊക്കി ബോക്സിൽ നിന്ന് ഒരു കോട്ടൺ എടുത്ത് കയ്യ് നന്നായി തുടച്ചു നല്ല pain ഉണ്ടേലും ഇപ്പൊ വല്ല ശബ്ദവും ഉണ്ടാക്കിയ..

എന്റെ വില പോകും.. അതുകൊണ്ട് തന്നെ കടിച്ചു പിടിച്ചു… അപ്പോഴാ ഞാനും ശ്രേദ്ധിച്ചത് അവിടെ രക്തം വരുണ്ടായിരുന്നു…. അതിലും കാണാൻ ഭംഗി അവളുടെ മുടിയിൽ നിന്ന് ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ ആയിരുന്നു.. കുളിച്ചിറങ്ങിയതേ ഉള്ളൂ തോന്നുന്നു… അവൾ അടുതെക്ക് നീങ്ങുന്നോറും ലക്സ് സോപ്പിന്റെ മണം മൂക്കിലേക്ക് ഇരിച്ചു കയറി….അല്ലേലും ഞങ്ങൾ കുളിക്കും ഇതിന്റെ മണമൊന്നുമില്ലല്ലോ… ” വേദനയുണ്ടോ “പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.. അതും എന്റെ കയ്യില് പതുക്കെ മരുന്ന് വെച് കൊണ്ടായിരുന്നു.. “പിന്നെ ഇതൊക്ക എന്ത് വേദനയാ… നിന്നെ പോലത്തെ പീറ പെമ്പിള്ളേർക് അല്ലെ.. ചെറിയ മുറിവ് പറ്റിയ ആരോ ചത്തത് പോലെ കരഞ്ഞോളും ” എന്ന് പറഞ്ഞതും അവള്ടെ കയ്യ് അവിടെ അമർന്നു.. “അമ്മേ…. പതിയെ പുല്ലേ ” “അപ്പൊ വേദന ഉണ്ട് “അവള് ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു..

അപ്പോഴാണ് മനസ്സിലായത് അവള് പരീക്ഷിച്ചതാ അവള് വീണ്ടും മെല്ലെ മരുന്ന് വെച് ഊതിക്കൊണ്ട് ബാൻഡേജ് വെച്ചു…വീണ്ടും അവളിലേക്ക് ലയിച്ചു പോകുവാണോ…ചെറുതായി വെള്ളത്തുള്ളികലുള്ള കൺപീലികൾ കാണാൻ നല്ല ചന്ദമുണ്ട്… ഊതിക്കൊണ്ട് നിൽക്കുന്ന ആ ചുവന്ന ചുണ്ടുകൾ… അതിനു താഴെയായിട്ട് കാക്കപുള്ളി യുണ്ടല്ലോ… പെട്ടെന്നാണ് അവളുടെ കഴുത്തിലേ താലിക്കു സൈഡിലായി വേറെയും കാക്കപുള്ളിയെ കണ്ടത്….പെട്ടന്നവൾ ഷാൾ കൊണ്ട് കയറ്റി.. അപ്പോഴാണ് ഞാൻ ഞെട്ടിയത്… അവളെ നോക്കിയപ്പോ എന്നെ നോക്കുവാ… നാറി ഋഷി നീ നാറി… ഞാൻ പെട്ടെന്ന് തലച്ചേരിച്ചു… അവള് എന്റെ ഇടതു ഭാഗത്തു വന്ന് ആ കയ്യിലും മരുന്ന് വെക്കാൻ ഇരുന്നു… “നിനക് ഇപ്പോളും അയാളെ ഇഷ്ടമാണോ ” മരുന്ന് വെക്കുമ്പോൾ ആണ്.. ഋഷിയെട്ടൻ ചോദിച്ചത് മൂപ്പരെ അത്ഭുദത്തോടെ നോക്കി ഇത്രയും ശാന്തമായി ഇങ്ങേർക്ക് സംസാരിക്കാൻ അറിയുമോ… ഞാൻ നോക്കുന്നത് കണ്ടപ്പോ മൂപര് പുരികം പൊക്കി.. ഞാൻ വീണ്ടും മുറിവിലേക്ക് നീണ്ടുകൊണ്ട് പറഞ്ഞു…

“അയാളെ ഇഷ്ടമായിരുന്നു… പക്ഷെ പറ്റിക്കപെട്ടു പൊളിഞ്ഞു പോയ പ്രണയം വീണ്ടും പണിയാൻ പ്രയാസമാണ്… ” “ഞാൻ നിന്റെ സാറിനെ കുറിച്ചല്ല ചോദിച്ചേ… മറ്റേ അരിയോ ഹരിയോ… അവനെ കുറിച്ചാണ് ” ഓഹോ എല്ലാം അറിയേം വേണം എന്നാൽ ഒടുക്കത്തെ ജാടയും… താല്പര്യമില്ലാത്ത പോലെ ചോദിക്കുന്ന കണ്ടില്ലേ… നേരെ ചോദിച്ചാൽ ഇങ്ങേരുടെ പല്ലു കൊഴിഞ്ഞു പോകുമോ.. തൊരപ്പൻ (ആത്മ ) “നീ എന്തിനാ ഇങ്ങനെ നോക്കണേ… നിനക്ക് ഞാൻ ചോദിച്ചത് മനസ്സിലായില്ലേ ” “ആഹ് ഇഷ്ടാണ് ഇപ്പോഴും ഇഷ്ട്ടാണ് എന്റെ എല്ലാ കാര്യവും അറിഞ്ഞ് എന്നെ സ്വീകരിക്കാൻ വന്നതാ.. ഒരു തവണ ഞാൻ തട്ടി കളഞ്ഞു… എനി പറ്റില്ല ഏതായാലും ഒരു 6 മാസം അല്ലെ ഞാൻ നിങ്ങള്ടെ കൂടെ.. എനിക്കും ജീവിധം വേണ്ടേ…

ഹരിയേട്ടൻ വീണ്ടും വരുമെന്ന് എന്റെ മനസ്സ് പറയുന്നു… എനിയും വന്ന് വിളിച്ചാൽ ഞാൻ പോകും.. അതാകുമ്പോ നിങ്ങൾക്കും സന്തോഷം എനിക്ക് സന്തോഷം ” അയാൾക്ക് വിട്ട് കൊടുക്കാൻ എനിക്കും താല്പര്യമില്ലായിരുന്നു…പക്ഷെ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഇത്രേം പറയണ്ടായിരുന്നു എന്ന് തോന്നിയത്… ഋഷിയെട്ടന്റെ കൈകൾ മുറുക്കിപ്പിടിക്കുന്നുണ്ട്… മുറുക്കത്തിൽ കെട്ടിയ ബാൻഡേജ് കീറി…. മസിലുണ്ടെന്ന് വെച് മനുഷ്യൻ ഇത്രേം അഹങ്കാരമോ… “അതെ ബാൻഡേജ് കീറി… താനെന്തുവാ കാണിക്കുന്നേ.. ആ കയ്യ് ഒന്ന് ലൂസ് ആക്ക്.. അല്ലേൽ ചോര വീണ്ടും വരും ” “എന്റെ ചോരയല്ലേ ഞാൻ സഹിച്ചോളാം… എന്റെ ചോര ഊറ്റികുടിക്കുന്നതും പോരാ എന്നിട്ട് അവള് ബ്ലഡ് പോകുന്നതിന് പറയുന്നു ” നല്ല ദേഷ്യമുണ്ട് .. ഇങ്ങേരുടെ കലിപ്പ് എന്റെ അടുത്ത് നടക്കൂല അതൊക്കെ പണ്ട്.. “ഊറ്റിയല്ലടോ സ്ട്രോ ഇട്ടാണ് കുടിക്കുന്നെ…

ഇയാളെന്താ ഈ പറയണെ ചോര കുടിക്കാൻ പോലും എനിക്കെന്താ വേറൊന്നും കുടിക്കാൻ കിട്ടാഞ്ഞിട്ടാണോ തന്റെ ചോര കുടിക്കുന്നെ… മണുകൊണാഞ്ചാ ” ” എന്തോന്ന് മണുകൊണാഞ്ചാനോ…. ഡീ അതെന്താ സാദനം ” ഓഹ് സിബിഎസ് സി അല്ലെ കുഞ്ഞിക്ക് ഇതൊന്നു അറിയില്ല പാവം… മൂപ്പരുടെ ഭാവം കണ്ടപ്പോ ചിരി വന്നു… “സത്യം പറയെടി അത് തെറിയല്ലേ… നീ എന്നെ തെറി വിളച്ചതല്ലേ ” “അതെ നല്ല പുളിച്ച തെറിയാണ്… മണുകൊണാഞ്ചാ.. “😂😂 പെട്ടെന്ന് അങ്ങേര് ബെഡിൽ നിന്ന് എണീറ്റു എന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു… വെണ്ടയ്നു… ഞാനും ബെഡിൽ നിന്ന് എണീറ്റതും മൂപര് എന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ അതുപോലെ ഇരുന്നു… “ഇനീം വിളിയെടി ” “മണുകൊണാഞ്ചാ ” ” ഏഹ് എന്തോന്ന്… ഉച്ചത്തിൽ വിളിക്കെടി… “എന്നും പറഞ്ഞു എനിക്ക് നേരെ വന്നു ബെഡിൽ കേറി ഇരുന്നു ഞാനും ബെഡിൽ നിന്ന് ബാക്കിലോട്ട് നീങ്ങി നീങ്ങി ഇരുന്നു..

അവസാനം ചുമരിൽ തട്ടിയിരുന്നു… ഋഷിയെട്ടന്റെ മുഖത്ത് വിജയഭാവ ചിരി വിരിഞ്ഞു… “ഇനീം വിളിക്കെടി നിന്റെ പുളിച്ച തെറി കേൾക്കട്ടെ “എന്നും പറഞ്ഞു മീശ പിരിച്ചു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പാണോ വെള്ളത്തുള്ളികളാണോ അറിയില്ല.. കണ്ണുകൾ അങ്ങോട്ട് നീങ്ങിയപ്പോൾ അവള് ഷാൾ കൊണ്ട് കഴുത്ത് മറച്ചു… പാവം പേടിച്ചു… ചുണ്ടിനുമേലെയും വിയർപ്പുകണങ്ങൾ അവള് ഷാൾ കൊണ്ട് തുടച് മാറ്റി.. വിറയാർന്ന ചുണ്ടുകൾ ചെറുതായി വിറകൊള്ളാൻ തുടങ്ങി.. അവളുടെ ഓരോ അനക്കവും എനിക്ക് അവളിലേക്ക് അടുക്കാൻ ആവേശം കൊള്ളിച്ചു… ഒന്നുടെ അടുത്തപ്പോൾ അവളുടെ കണ്ണുകൾ ഇറുക്കിയടഞ്ഞു…

അതൊന്നും വകവെയ്ക്കാതെ ഏതോ മായാലോകത് എന്നത് പോലെ യാദ്രിശ്ചികമായി അവളുടെ ചുണ്ടുകളിലേക്ക് മുഖം നീണ്ടു..കൃഷ്ണയുടെ ശ്വാസം മുഖത്തേക്ക് തട്ടാൻ തുടങ്ങി.. പതിയെ എന്റെ കണ്ണുകളുമടഞ്ഞു…. “അമ്മേ…………. ” “ഡീ പിശാശ്ശെ നിന്നെ ഞാൻ ” “പോടാ കൊരങ്ങാ.. “എന്നും പറഞ്ഞു മുറിയിൽ നിന്ന് ഓടി അവള്ടെ മുറിയിലേക്ക് കയറി ഡോർ അടച്ച്… എന്ന ചവിട്ടാ ചവിട്ടിയെ എന്റെ നെഞ്ച്… ഔ എന്റെ നടു… ബെഡിൽ നിന്ന് നിലത്തേക്കാണ് തെറിച്ചത് എനി ഇവളും ആ അശ്വതിയെ പോലെ കാരാട്ടായാണോ 🙄…. എന്നാലും ഞാൻ എന്താ ചെയ്യാൻ പോയെ… ച്ചേ… അത്രക്ക് വേണ്ടെയ്നു.. പേടിപ്പിക്കാൻ അല്ലെ പോയെ…അല്ല കൊറഞ്ഞാ പോയത് എന്താ അവള് വിളിച്ചത് കേട്ടില്ലേ മണുകൊണാഞ്ചാ എന്ന്… അപ്പൊ അവൾക്ക് ഞാൻ പറഞ്ഞു പേടിപ്പിക്കുമ്പോൾ ആണു വിലയില്ലാത്ത… ഇങ്ങനെ ആകുമ്പോ പേടിയുണ്ട്… ബുഹഹ നിനക്ക് ഞാൻ കാണിച് തെരാടി….

************* (അർജു ) ” നല്ല ബിരിയാണി അല്ലെ.. ഈ ഹോട്ടലിൽ ഇത്രേം നല്ല ബിരിയാണി കിട്ടും എന്ന് ഇന്നാണ് അറിഞ്ഞത് ” അച്ചു ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞു ” അഹ്‌ണോ അറികണ്ടായിരുന്നു ” അർജു പിറുപിറുത്തു… “ഏഹ് വല്ലതും പറഞ്ഞോ “ഒന്നുല്ല രാജാത്തി അങ്ങ് വന്നാലും ” ശെരി പ്രഭു ” അപ്പോഴേക്കും ഋഷി അവർക്ക് കാർ അയച്ചിരുന്നു അവർ അതിൽ കയറി… അച്ചു ഓരോന്നു പറഞ്ഞോണ്ടിരുന്നു അതിനു കണക്കായി അർജുനും കളിയാക്കി കൊണ്ട് ഇരുന്നു.. അങ്ങനെ വഴക്കായി അടിയായി യുദ്ധം ആവുമ്പോഴേക്കും അവള്ടെ ഫ്ലാറ്റ് എത്തിയിരുന്നു അല്ലെൽ കാണായിരുന്നു 😂… “ന്നാ ശെരി അർജുട്ട… ഗുട്ന്യ്റ്റ് ” എന്നവൾ കാറിൽ നിന്ന് ഇറങ്ങി പറഞ്ഞു ” എടി എന്നാലും നിനക്കെന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചൂടെ ”

“പിന്നെ പപ്പാ വന്നില്ല… ഇയാളെ ഫ്ലാറ്റിൽ കെട്ടിയ ചീത്ത പേരാവൂലെ വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ ” “അയ്യോ എനിക്ക് കൊഴപ്പമൊന്നില്ല ” “തനിക്കല്ല എനിക്ക്… ” “ഓഹോ എന്ന ശെരി.. ഞാൻ പൊയ്ക്കോളാമെ… ” അവന് പുച്ഛത്തിൽ പറഞ്ഞു വണ്ടി എടുക്കാൻ നിന്നതും അച്ചു അവനെ തടഞ്ഞു നിർത്തി കാറിന്റെ വിൻഡോയിലൂടെ തലയിട്ട് അവനോട് പറഞ്ഞു.. “താങ്ക് യൂ ഫോർ ദിസ്‌ വണ്ടര്ഫുള് നൈറ്റ്‌…. എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് 100വോൾടുള്ള ചിരി വിരുഞ്ഞു… എന്ന് ഞാൻ പറയൂല മോഞ്ഞേ ” എന്നും പറഞ്ഞു അവള് തുള്ളികൊണ്ട് പോയി… അവന്റെ ചിരി സ്വിച്ചിട്ട പോലെ നിന്ന് അച്ചു പോയ വഴിയേ നോക്കി അവള് റ്റാറ്റാ പറഞ്ഞു ഫ്ലാറ്റിലേക്ക് കയറിയപ്പോൾ അർജു ചെറുപുഞ്ചിരിയാലെ കാർ എടുത്തു….

************** പിറ്റേന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണു ഇന്നലെ നടന്നത് ഓർമ വന്നത്… പാവം മണുകൊണാഞ്ചന്റെ അർത്ഥം അറീല… പക്ഷെ ഋഷിയെട്ടൻ അടുത്ത് വരുമ്പോൾ അത് വരെ കാത്ത് സൂക്ഷിക്കുന്ന ദൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ… പക്ഷെ ഇന്നലെ നല്ല ചവിട്ടാണ് കൊടുത്തത്.. അമ്മാതിരി വീഴാലല്ലേ വീണത്… ക്ലാസ്സ്‌ എടുത്തോണ്ട് നില്കുമ്പോളും മനസ്സ് മുഴുവൻ അവിടെ ആയിരുന്നു പെട്ടെന്നായിരുന്നു ഒരു കൂർക്കം വലി… ” ടി അച്ചു സൗണ്ട് കുറക്കെടി… ” എവിടെ ഭൂമികുലുക്കം വന്നാലും അവളറിയില്ല ഞാൻ വീണ്ടും ക്ലാസ്സിലേക്ക് മുഴുകിയിരുന്നു…. റാം ആണ് അവന്റെ മുഖത്ത് പ്രതേക ഭാവവ്യത്യാസമൊന്നുമില്ല… അതുകൊണ്ട് ഞാനും അധികം മൈൻഡ് അകീല… “ഇൻ തിസ് ബിസിനസ്‌ എത്തിക്സ് 24…… ” ” 25 ”

പെട്ടെന്നാണ് എല്ലാരുടെയും ദൃഷ്ടി എന്റെ ബെഞ്ചിലേക്ക് നീണ്ടത്… എല്ലാവരും ചിരി അടക്കി പിടിച്ചിരിക്കുവാ… അശ്വതിയെ നോക്കിയപ്പോൾ ഉറക്ക പിച്ചോടെ നിന്നിട്ട ഉള്ളത്….. ” എന്തിനാടി എല്ലാരും ചിരിക്കൂന്നേ” പതിഞ്ഞ സ്വരത്തിൽ അവള് എന്നോട് ചോദിച്ചു… “നീ എന്തിനാ 25 പറഞ്ഞെ ” “റോൾ നമ്പർ വിളിക്കുവല്ലേ.. എന്റെ റോൾ നമ്പർ 25 ആണ് ” അയ്യോടാ നിഷ്കു… ഇത്രേം നിഷ്കളങ്കമായ കുട്ടി വേറെവിടെ ഉണ്ടാകും… “സീ അശ്വതി… താൻ പഠിക്കാൻ ആണോ വരുന്നത് അതോ ഉറങ്ങണോ രണ്ട് മൂന്നു തവണ ഞാൻ തന്നെ നോട്ട് ചെയ്തതാണ്… തന്റെ പരന്റ്സിനെ ഞാൻ കാണാൻ ഇരികുവാണ് ” “അയ്യോ സാറെ ചതിക്കല്ലേ… ഞാൻ എനി നന്നായിക്കൊള്ളാം ” “താൻ ഇത് എത്രതവണ പറഞ്ഞു… എനിയും വെറുതെ വിട്ടാൽ പറ്റില്ല.. ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌… ഇന്ന് ഇതാണ് പണിഷ്മെന്റ ” “താങ്ക് യൂ സർ… “എന്ന് പറഞ്ഞു എനിക്ക് ഒരു സൈറ്റും അടിച്ചു..

അന്തസ്സായി ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി എന്താ ഒരു അനുസരണ 😂 ഒഛെഴെയുന്നത് പോലെ സമയം കടന്ന് പോയി… അച്ചു ആണേൽ ക്ലാസ്സിൽ കേറണം എന്ന ഒരു വിചാരവും ഇല്ലാ മിക്കവാറും മണിയങ്കിളിന്റെ അടുത്ത് കത്തിയടിച്ച് പരിപാവട കഴിക്കുന്നുണ്ടാവും…. അങ്ങനെ ഇന്നത്തെ ക്ലാസും കഴിഞ്ഞു… ഞാനും അച്ചുവിന്റെ ബാഗ് എടുത്ത് ഇറങ്ങി… “കിച്ചു ” ഇയാൾക്കനിയും കിട്ടിയത് മതിയായില്ലേ… “ഹ്മ്മ് ന്താ ” “ഇന്നലെ നടന്നതിന് എല്ലാം സോറി.. എനിക്കറിയില്ലായിരുന്നു തന്റെ വിവാഹം കഴിഞ്ഞത്… താൻ ഒരു സൂചന പോലും തന്നില്ലല്ലോ ” “അറിയാത്തവർക്ക് ഞാൻ എന്തിന് സൂചന നൽകണം… ഏതായാലും സർ അറിഞ്ഞില്ലേ… സന്തോഷം.. എന്നാൽ ഞാൻ അങ്ങോട്ട് ” “നിനക്ക് എന്റെ കാര്യവൊന്നും അറിയണ്ടേ ”

നടക്കാൻ ഒരുങ്ങുമ്പോൾ ആണ് റാം പറഞ്ഞത് “ഞാൻ എന്ത് അറിയണം.. ഞാനും സാറും തമ്മിൽ ഒരു റിലേഷനും ഇല്ലാ പിന്ന എന്തിന് ഞാൻ അത് ചോദിക്കണം ” എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി.. കൂടെ അയാളും നടന്നു കൊണ്ട് പറയാൻ തുടങ്ങി … “നീ അറിയണം കാരണം നിന്നോട് അത്രക്ക് ഞാൻ ചെയ്തിട്ടുണ്ട്… നിന്നെ സ്നേഹത്തിന്റെ വില എനിക്ക് മനസ്സിലായത് പിന്നീടാണ്… അന്ന് കോളേജ് ഒക്കെ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആക്‌സിഡന്റ് ആയത് . നിന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ ആണെന്ന് തോന്നുന്നു ഞാൻ കുറച്ചു നാൾ കിടപ്പിലായി… ഒരു പനി വന്നപ്പോൾ എന്നെ കാണാൻ വന്നു എനി കഞ്ഞി വെച് തന്നു നീ … എന്നാൽ ഞാൻ കിടപ്പിലായപ്പോൾ ആ ശ്രേയ കാണനോ വിളിക്കാനോ വന്നില്ല… പിന്നീട് അവള് അമേരിക്കയിലേക്ക് പറന്നു എന്ന് കേട്ടു… അവളോടുള്ള വാശി ആയിരുന്നു ഈ ഉയർന്നെഴുനേപ്പ്…” “അല്ലേലും സാറിനു എപ്പോഴും വാശിയും പ്രതികരവുമാണ് വലുത്… അതുകൊണ്ടല്ലേ എന്നേ ഒരു വിഡ്ഢിവേഷം കെട്ടിച്ചത്… ” ” അറിയാം ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന്…

അതിനു പകരം ദൈവം എന്നോട് ചോദിക്കുകയും ചെയ്തു… എത്ര എൻഗേജ്മെന്റ് വക്കിലെത്തിയതാണെന്ന് അറിയുമോ നീ… പലകാരണത്താൽ മുടങ്ങി… കാരണം ആരെയും എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല…. പിന്നീട് ആണ് എനിക്ക് മനസ്സിലായത് എന്റെ ഹൃദയത്തിൽ നിന്നെ ആണ് സൂക്ഷിച്ചിരിക്കുന്നത്… നിന്നെ പോലെ വേറെ ആരും ആകില്ല എന്ന്… ഞാൻ അത്രമേൽ നിന്നെ സ്നേഹിക്കുന്നുണ്ട് കിച്ചു… ഒരുപാട്” “കഴിഞൊ എന്നാൽ ഞാൻ പറയട്ടെ ഞാൻ വിവാഹിത ആണു എന്നോട് ഇത് പറയാൻ തനിക്ക് ഉളുപ്പില്ലേ… ഒരിക്ക തകർന്ന പ്രണയം എത്ര കൂട്ടിവെച്ചാലും പഴയത് പോലെ ആകില്ല…. സർ എന്നെ വിട്ടേക്ക് ഇപ്പൊ കുറച്ചു സമാധാനമുണ്ട് എനിക്ക്.. എനി അതും കൂടി കളയരുത് ” എന്നും പറഞ്ഞു ഞാൻ വേഗം നടന്നു നീങ്ങി… പുറകിൽ നിന്ന് റാം എന്നെ നോക്കുന്നുണ്ട് എന്നുള്ളത് എനിക്ക് ഊഹിക്കാമായിരുന്നു…

ഞാൻ അചുവിനു ബാഗും കൊട്ത്ത് ഞങ്ങൾ ഇറങ്ങി… ഋഷിയെട്ടൻ എത്തിയില്ലായിരുന്നു… ഞാൻ റൂമിൽ കേറി ഡോർ അടക്കാൻ നിൽകുമ്പോൾ ആണ് അർജു ഓടി വന്നത്… “ഹാ നീ ഉണ്ടായിരുന്നു ” “ഹാ കിച്ചുനേ നോക്കി ഞാൻ സെന്ററിൽ പോയിരുന്നു അപ്പോഴേക്കും താൻ ഇറങ്ങിയിരുന്നു… ” ” വാ കേർ ” ” ഇല്ലാ കേറുന്നില്ല കുറച്ചു പണിയുണ്ട്… ഇതാ ഇത് ഏൽപ്പിക്കാൻ വന്നതാ… അങ്കിൾ കൊറേ ആയി പറയുന്നു കിച്ചുനോട് സംസാരിക്കണം എന്ന്… തനിക് മൊബൈൽ ഇല്ലാത്തത് കൊണ്ട് അങ്കിൾ ഒന്ന് ഏൽപ്പിക്കാൻ പറഞ്ഞു.. ” എന്ന് പറഞ്ഞു അവന് പോകാൻ നിന്നതും “എടൊ അച്ഛന്റെ നമ്പർ ” “ആ അതിൽ ഉണ്ട്.. ഞാൻ പോകുന്നു പിന്നെ കാണാം എന്നും പറഞ്ഞു ലിഫ്റ്റിൽ പോലും കേറാതെ പടികളിൽ നിന്ന് താഴേക്ക് ഓടി ” ഞാൻ ഡോർ അടച്ചു സോഫയിൽ ഇരുന്നു…

അങ്ങനെ എനിക്ക് 23 വയസ്സിൽ ഒരു മൊബൈൽ കിട്ടിയേക്കുന്നു… ഞാൻ കവർ തുറന്നു… മൊബൈൽ ഒന്ന് നോക്കി റീൽമേ ഫോൺ ആണു അതിൽ തന്നെ മൊബൈൽ കവരും അവന് വെച്ചിരുന്നു… ഞാൻ അതെല്ലാം ഇട്ടു മൊബൈൽ ഒൺ ആക്കി… അതിൽ ആകെ മൂന്ന് നമ്പർ ആണ് ഉള്ളത് അച്ഛന് അർജുൻ പിന്നെ ഋഷിയെട്ടന്റെതും… മൂന്നാൾടെയും പേരിലാണ് അവന് സേവ് ആക്കിയിരിക്കുന്നേ… അച്ഛന്റെ ദേവൻ എന്ന പേര് മാറ്റി അച്ഛന് എന്നാക്കി… അർജുന്റെ പേര് മാറ്റി അർജുട്ടൻ എന്നാക്കി .. ഋഷിയെട്ടന്റെ പേര് മാറ്റി തൊരപ്പൻ എന്നാക്കി..പിന്നല്ലാഹ് 😆 അതിൽ ഓരോന്ന് നോക്കി ഞാൻ മൊബൈൽ അവിടെ വെച്ചു കുളിക്കാൻ കയറി…. ************** ഇന്ന് കമ്പനിയിൽ നിന്ന് വരാൻ ലേറ്റ് ആയി… ഞാൻ വേഗം കീ എടുത്ത് ഡോർ തുറന്നു… സോഫയിൽ ഇരുന്നു…

അപ്പോഴാണ് മുന്നിൽ ഒരു മൊബൈൽ… ഇതാരുടേയാ… ഇവിടെ ആരേലും വന്നോ.. ഞാൻ ചുറ്റുമൊന്ന് വീക്ഷിച്ചു ഇല്ലാ… അവിടെ കവരും ഉണ്ട്.. ഞാൻ മൊബൈൽ എടുത്ത് ഒൺ ആക്കി.. പാസ്സ് വേർഡ് ഒന്നുമില്ല.. പുതിയ മൊബൈൽ ആണു എന്ന് കണ്ടാൽ തോന്നും.. വെറുതെ കാളിങ് ആപ്പിൾ കയ്യ് തട്ടിയപ്പോൾ മൂന്ന് നമ്പർ… അച്ഛന്, അർജ്ജുട്ടൻ , തൊരപ്പൻ…. ഇതെന്തോന്ന്… അപ്പോഴാണ് ഒരശരീരി കേട്ടത്.. നോക്കുമ്പോ തെ തമ്പുരാട്ടി കുളിയും കഴിഞ്ഞ് ഇറങ്ങിയേക്കുന്നു… “ഇതാരുടേയാ മൊബൈല്” ” എന്റേത് ” അവളും മുടി തുവർത്തികൊണ്ട് പറഞ്ഞു… “നിനക്ക് മൊബൈലോ ” “എന്തേ എനിക്ക് മൊബൈൽ പോങ്ങൂലെ…. അർജുൻ കൊണ്ട് തന്നതാ ” ഞാൻ ആ മൊബൈലിൽ തുരപ്പന്റെ നമ്പർ നോക്കി… ഏഹ് ഇതെന്റെ നമ്പർ അല്ലെ… 🙄ഇവളെ ഞാൻ ഇന്ന്… ” ഡീ ” ” എന്താണ് ” ” അച്ഛന് മനസ്സിലായി അര്ജുട്ടനും മനസ്സിലായി ഈ തൊരപ്പൻ ആരാ” ” എന്റെ കെട്ടിയോന് “യാതൊരു കൂസലും ഇല്ലാതെ അവള് പറഞ്ഞു എന്നെ നോക്കി…

ഒരു ഒലക്ക കിട്ടിയ തലക്കടിച്ചു കൊല്ലായിരുന്നു “അത് ഞാൻ അല്ലെ.. എന്നെയല്ലേ നീ തൊരപ്പൻ ആക്കിയത് “മുഖത്ത് ഗൗരവം വരുത്തി തന്നെ ചോദിച്ചു ” നിങ്ങള് എന്നെ ഭാര്യ ആയി കാണുന്നുണ്ടോ ” ” ഇല്ലാ ” ” ഞാൻ നിങ്ങളെ ഭർത്താവായിട്ടും കാണുന്നില്ല… അപ്പൊ പിന്ന തൊരപ്പൻ ഇങ്ങളലല്ലോ ” ” അത് ശെരിയാണല്ലോ… അപ്പൊ കെട്ടിയോന് എന്ന് പറഞ്ഞത് ” ” അതെ എന്റെ കെട്ടിയോന്റെ നമ്പർ ആണത്… എന്റെ കെട്ടിയോന് തൊരപ്പൻ ആണു ” ” അതെ അത് ഞാൻ അല്ലെ ” “അതിനു നിങ്ങളെ ഞാൻ ഭർത്താവായി കാണുന്നില്ലാലോ ” ഏഹ്വ് ഇവളെന്താ പറയുന്നേ.. എനി ഇവൾക്ക് വട്ടായത് ആണോ അതോ എനിക്കാണോ… ഒന്നും തിരിന്നില്ലല്ലോ… ഇതെന്റെ നമ്പർ ഞാൻ അവള്ടെ കെട്ടിയോന് അപ്പൊ ഞാൻ തൊരപ്പൻ…

പക്ഷെ അവളെന്നെ കെട്ടിയോന് ആയി കാണുന്നില്ല അപ്പൊ ഞാൻ അല്ല… ഇതെന്തോന്ന് 😬 അപ്പോഴാണ് മൊബൈൽ റിങ് ചെയ്തത് അച്ഛന് എന്ന് തെളിഞ്ഞു വന്ന് അവള് മൊബൈൽ തട്ടിപ്പറിച്ചു പോയി ************ പാവം മൂപ്പരുടെ കിളി മൊത്തം പോയി… ആ കുറച്ചു നേരം അങ്ങനെ ഇരിക്കട്ടെ… അല്ലേൽ എന്നെ ചൊറിയാൻ വീണ്ടും വരും… തൊരപ്പൻ 😂…. ഞാൻ നേരെ ബാൽക്കണിയിലേക്ക് നടന്നു… അച്ഛന്റെ കാൾ അറ്റൻഡ് ചെയ്തു… ” അച്ചാ😄” “എന്തൊക്കെയാണ് കിച്ചു സുഖല്ലേ നിന്നോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു പിന്നെ സമയം കിട്ടീല… ” “ആഹ് അച്ഛാ നല്ല സുഖം ആണു അച്ഛന് സുഖല്ലേ ” ” അആഹ് നല്ലത്.. നിന്റെ ക്ലാസ്സൊക്കെ എങ്ങനെ… എപ്പോഴാ കഴിയാ ” ” നല്ലതാണച്ഛാ.. എനി 1 മാസം കൂടി” ” അഹ്‌ണോ… പിന്നെ ഋഷി എവിടെ ” “ഋഷിയെട്ടൻ ഉണ്ട് അകത്തു… കുളിക്കാൻ കേറി എന്ന് തോന്നുന്നു… ” “ഹാ ഇപ്പൊ കൊഴപ്പമൊന്നുള്ളല്ലോ” ” ഇപ്പൊ ഒരു കൊഴപ്പവും ഇല്ല .. ഹഹ 😂😂” ”

എനിക്കറിയാം മോള് തകർക്കുവല്ലേ ഹഹഹ 😂😂” കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഫോൺ വെച്ചതും ബാൽക്കണിയിലൂടെ ഒരു കാല് പൊന്തിച്ചു ഇങ്ങോട്ട് വലിഞ്ഞു നോക്കുന്ന ഋഷിയെട്ടനെ ആണു കണ്ടത്.. ഞാൻ തിരിഞ്ഞത് കണ്ടപ്പോൾ വേഗം കേറി പോയി 😂😂 അച്ഛന് അവളോട് എന്ത്‌ കൂൾ ആയിട്ടാ സംസാരിക്കുന്നെ എന്നോട് എപ്പോഴും കാര്യത്തിന് അല്ലാതെ ഒന്ന് വിളിക്കില്ല ഞാനാണോ വലിഞ്ഞു കേറിയത് അതോ അവളാണോ വലിഞ്ഞു കേറിയത് എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്… ഋഷിയുടെ മനസ് കുശുമ്പ് കൊണ്ട് നിറഞ്ഞിരുന്നു പാവം ഋഷി 😂 ************ (ദ്രുവ് ) “ദ്രുവ് മോനെ നീ എവിടേ ” ” അമ്മേ ദാ ഞാൻ ഇവിടെ ഉണ്ട്… എന്തിനാ സ്റ്റെപ് കയറി വന്നത് താഴെ നിന്ന് വിളിച്ച പോരായിരുന്നോ ” ” ഓഹ് നീ എന്നെ വയസ്സത്തി ഒന്നും ആക്കല്ലേ ” ” ഹഹ പിന്ന എന്റെ രാധു കുട്ടി ഇപ്പോഴും കുഞ്ഞി പെണ്ണാണെന്നാണോ വിചാരം ”

“അയ്യെടാ ” “മമ്മ റെഡി ആയോ… എനി ഒരു മാസം കൂടിയേ നമ്മള് ഈ ബാംഗ്ലൂരിൽ ഉണ്ടാകൂ അത് കഴിഞ്ഞ നമ്മള് നമ്മള്ടെ നാട്ടിൽ ” ദ്രുവിന്റെ മുഖത്ത് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു അവനു അവന്റെ നാട് ആണ് ഇഷ്ടം.. ബാംഗ്ലൂർ ജീവിതം അവനു മടുത്തു… പക്ഷെ രാധിക ശേഖറിന് മുഖം മങ്ങി മനസ്സിൽ പലതും കടന്നു വന്നു… ” എന്തിനാ എന്റെ മമ്മ മുഖം വാട്ടുന്നെ…. ” ” എനിക്ക് പറ്റില്ല മോനെ ആ നാട്ടിൽ.. പല ദുഷിച്ച ഓർമകൾ ആണ് എനിക്കവിടെ ” ” മമ്മയുടെ ആ ദുഷിച്ച ഓർമകൾ വെറും സ്വപ്നമായിരിക്കും… നാട്ടിൽ ചെന്നിട്ട് വേണം എനിക്ക് എന്റെ രാധുനേ പഴേ രാധു ആകാൻ… അതിനു ഈ ദ്രുവ് ചിലതൊക്കെ കണ്ടിട്ടുണ്ട്… ” മമ്മയുടെ തോളിൽ കയ്യിട്ട് ദ്രുവ് മനസ്സിൽ പലതും കണക്ക് കൂട്ടിയിരുന്നു…..മകന്റെ സന്തോഷത്തിൽ പങ്ക് ചേർന്ന് രാധികയും നിന്നു……………………………………….തുടരും………..

കൃഷ്ണ: ഭാഗം 15

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story