സിദ്ധവേണി: ഭാഗം 57 – അവസാനിച്ചു

സിദ്ധവേണി: ഭാഗം 57 – അവസാനിച്ചു

എഴുത്തുകാരി: ധ്വനി

“പിന്നല്ലാതെ ഇത് dual personality ആണ്.. രണ്ട് ദിവസം മുന്നേ വരെ ഞാൻ പഠിക്കുന്നതിനായിരുന്നു പരാതി ഇപ്പോൾ ദേ പഠിക്കാത്തതിന് ” “അതിനൊന്നും ഇപ്പോൾ ഇവിടെ പ്രസക്തി ഇല്ലാ… അത് അന്ന് അല്ലെ ഇത് ഇന്ന് അല്ലെ… ഇനി നിനക്ക് സമയം കിട്ടില്ല പഠിക്ക് ” വേറെ വഴികൾ ഒന്നുമില്ലാതെ വേണി വീണ്ടും സിദ്ധുവിന് മുന്നിൽ കീഴടങ്ങി പഠിത്തവും വഴക്കും ഉറക്കളപ്പും ഒക്കെയായി രണ്ടാഴ്ച കടന്ന് പോയി അങ്ങനെ വേണിയുടെ last എക്സാം വന്നു അന്നത്തെ അവരുടെ ഇൻവിജിലേറ്റർ സിദ്ധു ആയിരുന്നു ഒരു que answer എഴുതും സിദ്ധുവിനെ വായിനോക്കും അവന്റെ രൂക്ഷമായ നോട്ടം കാണുമ്പോൾ വീണ്ടും que പേപ്പറിലേക്ക് തലതാഴ്‌ത്തും അങ്ങനെ വളരെ രസകരമായ രീതിയിൽ വേണി എക്സാം എഴുതിക്കൊണ്ടിരുന്നു എല്ലാ students ഉം ഹാൾ വിട്ട് പോയിട്ടും വേണി വീണ്ടും അവിടെ തന്നെ ഇരുന്നു

last ബെൽ അടിച്ചതും answer sheet കൊടുത്തു വേണി പുറത്തേക്കിറങ്ങി corresponding സ്റ്റാഫ്‌ ന്റെ കയ്യിൽ പേപ്പേഴ്സ് കൊടുത്തു സിദ്ധു ക്ലാസ്സ്‌റൂം വിട്ട് ഇറങ്ങിയതും വേണി സിദ്ധുവിന്റെ കൈകളിലേക്ക് വീണതും ഒരുമിച്ചായിരുന്നു 🌺🌺🌺🌺🌺🌺 ആശുപത്രിയിൽ ബോധം പോയി മയക്കത്തിലായിരുന്ന വേണി കണ്ണ് തുറന്നത് കയ്യിൽ എന്തോ കുത്തി ഇറക്കുന്ന പോലെ തോന്നിയപ്പോഴാണ് റിസൾട്ട്‌ വരട്ടെ ഡ്രിപ് കഴിഞ്ഞിട്ട് പോവാമെന്ന് പറഞ്ഞു നേഴ്സ് പുറത്തേക്ക് പോയി അത് കഴിഞ്ഞാണ് മുന്നിൽ ഇരിക്കുന്ന സിദ്ധുവിനെ അവൾ കണ്ടത് “വേണി എന്താടാ പറ്റിയെ പെട്ടെന്ന്?? നീ ok ആണോ ” “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എനിക്ക് ഉറങ്ങാതെയിരുന്നു പഠിക്കേണ്ടെന്ന് അപ്പോൾ എന്റെ മുന്നിൽ കിടന്ന് ചാക്കോ മാഷ് കളിച്ചിട്ട് അല്ലെ ” “ഓഹ് മാഡം sorry ഇനി എന്തായാലും കഴിഞ്ഞില്ലേ”

ചെറുതായുള്ള വഴക്കുകളുമായി ഇരുന്നപ്പോഴാണ് ഡോക്ടർ വന്നത് “ഇപ്പോൾ എങ്ങനെയുണ്ട് വേണി ” “I’m ok doctor 😊” “ഇന്ന് എന്താ പറ്റിയെ പെട്ടെന്ന് തലചുറ്റാൻ ” “എക്സാം ആയിരുന്നു ഡോക്ടർ അതിന്റെ സ്‌ട്രെയിൻ എടുത്തത്കൊണ്ടാവും ” “മ്മ് വേറെന്തെങ്കിലും അസ്വസ്ഥകൾ ഉണ്ടായിരുന്നോ ” “രണ്ട് ദിവസം ആയിട്ട് വല്ലാത്ത ക്ഷീണം തോന്നിയിരുന്നു ” “Ok last date എന്നായിരുന്നു?? ” “Sep 20th” അപ്പോഴേക്കും റിസൾട്സ് ആയി നേഴ്സ് അവർക്കടുത്തേക്ക് വന്നിരുന്നു “Dr എല്ലാം ok അല്ലെ ” ” വേണി തലകറങ്ങി വീണത് സ്‌ട്രെയിൻ എടുത്തത്കൊണ്ടൊന്നും അല്ല ” “പിന്നെ?? ” “Hey nothing to worry….. SHE IS CARRYING ” ഡോക്ടറിന്റെ വാക്കുകൾ കേട്ടതും അറിയാതെ തന്നെ വേണിയുടെ കൈകൾ അവളുടെ വയറിലേക്ക് നീണ്ടു സിദ്ധുവിന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുകളുമായി അവൻ അവളെ നോക്കി

തങ്ങളുടെ പ്രണയത്തിനു ഒരു അവകാശി വന്നിരിക്കുന്നു തന്റെ ജീവന്റെ തുടിപ്പ് തന്റെ പെണ്ണിന്റെ ഉദരത്തിൽ നാമ്പിട്ടിരിക്കുന്നു Dr പോയി കഴിഞ്ഞു തിരിഞ്ഞു നോക്കിയ സിദ്ധു കാണുന്നത് വയറിൽ മെല്ലെ തലോടുന്ന വേണിയെ ആണ് സന്തോഷം കൊണ്ട് അവന്റെ മനസു നിറഞ്ഞു വേണിയുടെ കൈക്കുമേലെ സിദ്ധു കൈ ചേർത്തു ഹോസ്പിറ്റലിൽ നിന്നും നേരെ പോയത് വീട്ടിലേക്കാണ് വീട്ടിൽ വന്നു ഒന്ന് ഫ്രഷ് ആയി ഉടനെ അവർ യാത്ര തിരിച്ചു അവിടുന്ന് നേരിട്ട് അശ്വിന്റെയും അഥീനയുടെയും തറവാട്ടിലേക്ക് നാളെയാണ് അവരുടെ വിവാഹം വേണിക്ക് എക്സാം ആയതുകൊണ്ട് സിദ്ധുവും വേണിയും മാത്രം പോയില്ല ബാക്കിയെല്ലാവരും അവിടെ ഉണ്ടായിരുന്നു അവിടെ ചെന്ന് കേറിയതും എല്ലാവരോടുമായി സന്തോഷം പങ്കുവെച്ചു

കൂട്ടുകാരുടെ കളിയാക്കലുകളും അച്ഛനമ്മമാരുടെ സ്നേഹത്തിനും സന്തോഷത്തിനുമെല്ലാം ഇടയിൽ പെട്ടിരിക്കുന്ന വേണിയെ നോക്കി നിന്നപ്പോഴാണ് ആദിയും അശ്വിനും കിച്ചുവും കൂടി സിദ്ധുവിനെ വളഞ്ഞത് അവനെ പിടിച്ചു വലിച്ചു പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി “ടാ മഹാപാപി നിനക്കെങ്ങനെ തോന്നിയെടാ ” കിച്ചു “എന്നാലും നീ ഇത്രക്ക് ” ആദി “മോശമായി പോയി സിദ്ധു മോശമായി പോയി ” അശ്വിൻ “എന്തുവാടെ എല്ലാവന്മാരും കൂടി പറയുന്നത് കേട്ടാൽ തോന്നും ഞാൻ എന്തോ തെറ്റ് ചെയ്‌തെന്ന്… ഞാൻ താലികെട്ടിയ എന്റെ ഭാര്യയെ അല്ലെ ഞാൻ പ്രെഗ്നന്റ് ആക്കിയത് അതിൽ എന്താടാ ചതി ” “ചതി തന്നെയാ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒന്ന് തീരട്ടെ എന്നു കരുതി എന്റെ first night delay ചെയ്തു വെച്ച എന്നോടെങ്കിലും നിനക്ക് പറയാമായിരുന്നു ” കിച്ചു “First night delay ആക്കിയെന്നോ ” “അതെടാ ഇവർ ഒന്ന് ജീവിച്ചു തുടങ്ങട്ടെ എന്ന് കരുതി ഞങ്ങൾ കാത്തിരിക്കുവായിരുന്നു….

മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഇരുന്ന ഈ പാവം എന്നോട് ഇവൻ ഈ ചതി ചെയ്യുമെന്ന് ഞാൻ അറിഞ്ഞില്ല ” കിച്ചു “ഒന്ന് പോടാ അവിടുന്ന്… അപ്പോൾ എന്റെ അവസ്ഥയോ ആദ്യം പ്രേമിച്ചു തുടങ്ങിയത് ഞാൻ ആദ്യം പെണ്ണ് കെട്ടിയത് ഞാൻ എന്നിട്ട് ആദ്യം ഗോൾ അടിച്ചത് ഇവൻ ഇതെവിടുത്തെ ഏർപ്പാടാ ” “നോക്കിക്കോ സെക്കന്റ്‌ എങ്കിലും ഞാൻ കരസ്ഥമാക്കും ” കിച്ചു “അതങ്ങ് പരുമല പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി ഞാൻ കെട്ടി കഴിഞ്ഞാ നീ കെട്ടിയത് അപ്പോൾ നിനക്ക് ഇനിയും time ഉണ്ട് ” അവരുടെ വഴക്കുകൾക്കിടയിൽ നിന്നും കണ്ണുവെട്ടിചിറങ്ങി അകത്തേക്ക് ചെന്നപ്പോൾ വേണിയെ മധുരം കഴിപ്പിക്കുന്ന അപ്പച്ചിയെ ആണ് സിദ്ധു കാണുന്നത് അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ട് ചേർക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ടോ സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞു അവൻ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾ തുടക്കുന്ന ശീതുവിനെയാണ് കണ്ടത്

അവരെ കുറച്ച്നേരം അവിടെ ഒറ്റക്ക് ആക്കാനായി സിദ്ധു വേണിയെ വിളിച്ചു മുകളിലേക്ക് പോയി കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാലോ ചെയ്തുപോയ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞു മാപ്പിരക്കുന്ന അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ ശീതുവിന്‌ ആയില്ല അങ്ങനെ പരിഭവങ്ങൾ എല്ലാം പറഞ്ഞു തീർത്തു അമ്മയും മകളും ഒന്നിച്ചു അശ്വതിയും ഇപ്പോൾ ഏറെക്കുറെ സന്തോഷത്തിലാണ് അവിയുടെ സ്നേഹവും കരുതലും ഒരു പരിധിവരെ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്റെ ഓർമയിൽ നിന്നും അവളെ പുറത്തേക്ക് കൊണ്ടുവന്നു എല്ലാവരുടെയും കളിചിരികൾക്ക് ഒപ്പം ചേരാൻ അനിയന്റെ വിവാഹം ഒരു ഉത്സവമാക്കാൻ അവളും ഒപ്പംചേർന്നു 🌺🌺🌺🌺🌺 മുറിയിൽ വേണിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു സിദ്ധു അവന്റെ മുടിയിഴകളെ തലോടി വേണിയും പതിയെ വേണിയുടെ top ഒരൽപ്പം മാറ്റി സിദ്ധു അവളുടെ വയറിൽ ചുണ്ടുചേർത്തു

താഴെ നിന്നും വിളി വന്നതും രണ്ടുപേരും താഴേക്ക് ചെന്നു പുതിയ ജീവിതത്തിനെ പറ്റിയുള്ള സ്വപ്‌നങ്ങൾ നെയ്തുകൂട്ടി അദുവും അശ്വിനും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പുതിയ അതിഥിയെ സ്വപ്നം കണ്ടു ആ രാവും കടന്നുപോയി സർവ്വാഭരണ വിഭൂഷിതയായി മണ്ഡപത്തിൽ വന്നിരുന്ന അതുവിനെ കണ്ണിമ വെട്ടാതെ അശ്വിൻ നോക്കി നിന്നു “മുഹൂർത്തമായി താലിചാർത്തിക്കോളൂ ” എന്ന ശബ്ദം കാതിൽ മുഴങ്ങിയപ്പോഴാണ് അവൻ അവളിൽ നിന്നും നോട്ടം പിൻവലിച്ചത് തന്റെ പേരുകൊത്തിയ താലി അവളുടെ കഴുത്തിൽ ചാർത്തും നേരം അവളുടെ നെറ്റി തടങ്ങളിൽ ചുണ്ടുകളും ചേർത്തു അശ്വിൻ കണ്ടുനിന്നവരിൽ അതൊരു ചിരി പടർത്തിയെങ്കിലും അവരിരുവർക്കും അത് തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളായിരുന്നു നിറഞ്ഞ മനസോടെ അശ്വിന്റെ താലി സ്വീകരിച്ചു ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്ത രേഖയിൽ ചാർത്തി അതു കണ്ണുകളടച്ചു അത് സ്വീകരിച്ചു

മണ്ഡപത്തിനു ചുറ്റും മൂന്ന് വട്ടം വലം വെച്ചു അപ്പോഴും വിടാതെ അവളുടെ കൈകളിൽ അവന്റെ കൈ മുറികിയിട്ട് ഉണ്ടായിരുന്നു ഇനിയൊരിക്കലും വിട്ട് കളയില്ല എന്നപോലെ ചേർത്തുപിടിച്ചിരുന്നു ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി സദ്യക്ക് ശേഷം എല്ലാവരും തറവാട്ടിലേക്ക് തന്നെ തിരിച്ചു രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണം കാരണം വേണിക്ക് തീരെ വയ്യാതായി അവളുടെ ഇരുപ്പ് കണ്ട് വിഷമം തോന്നിയെങ്കിലും എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ എന്നുള്ള ചോദ്യത്തിൽ അതെല്ലാം അവൻ മറന്നു 🌺🌺🌺🌺🌺 രാത്രി അതുവിനെ സാരീ ഉടുപ്പിക്കുന്ന തിരക്കിലായിരുന്നു ആദിയും ശീതളും “അതു നിനക്ക് ടെൻഷൻ ഒന്നുമില്ലേ ടി?? ” “എന്തിന് ” “അല്ല first night ഒക്കെ അല്ലെ ” “അതിന് ടെൻഷൻ അടിക്കുന്നതെന്തിനാ നാണിക്കുവല്ലേ വേണ്ടത് 🙈” “നാണം എന്നൊരു സാധനം നിനക്കില്ലെന്ന് ഞങ്ങൾക്ക് പണ്ടേ അറിയാലോ ” ശീതു “അപമാനിച്ചു കഴിഞ്ഞോ 😭??

എനിക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലേ…. അയ്യോ വേണി എവിടെയാ ” “ശരി ആണല്ലോ അവളെ കണ്ടില്ലലോ ” അവർ മൂന്നും കൂടി വേണിയെ തേടി ഇറങ്ങി റൂമിലേക്ക് വന്ന ആദിയും കിച്ചുവും കാണുന്നത് അശ്വിൻ വാലിനു തീ പിടിച്ചപോലെ റൂമിൽ ഓടി നടക്കുന്നതാണ് “നീ എന്താടാ വെരുകിനെ പോലെ ഓടി നടക്കുന്നത് ” “അല്ലേടാ first night അല്ലെ ആകെപാടെ ഒരു ടെൻഷൻ ” “ഓഹ് പറച്ചിൽ കേട്ടാൽ തോന്നും ഒരു പരിജയവും ഇല്ലാത്ത ഒരു പെണ്ണിനെ കെട്ടി അവളെ ഫേസ് ചെയ്യുന്നതിന്റെ പേടി ആണെന്ന്….. 5, 6 വർഷം പ്രേമിച്ചവളെ തന്നെയല്ലേ കെട്ടുന്നത് ” “😁😁.. അല്ല സിദ്ധു എവിടെ?? ” “പറഞ്ഞപോലെ അവൻ എവിടെ… അധുവിന്റെ റൂമിൽ വേണിയുമില്ല ” “ഈശ്വരാ അവൻ അടുത്ത ട്രോഫി സെറ്റ് ആക്കാൻ പോയോ ” പുരുഷകേസരികൾ കോണിപ്പടി ഇറങ്ങി ചെന്നപ്പോഴാണ് താഴത്തെ റൂമിൽ നിന്നും സ്ത്രീജനങ്ങൾ ഇറങ്ങി വരുന്നത്

അവരെ അന്വേഷിച്ചു ഇറങ്ങിയതാണെന്ന് അറിഞ്ഞപ്പോൾ എല്ലാരും കൂടി ഒരുമിച്ച് രണ്ടുപേരെയും തേടാൻ തുടങ്ങി അവരോടൊപ്പം അച്ചുവും കൂടി നോക്കി നോക്കി ഒടുക്കം വീട് മുഴുവനും കാണാതെ പുറത്തേയ്ക്കിറങ്ങാൻ പോയപ്പോഴാണ് മുറ്റത്തെ മാവിന്റെ അവിടെ നിന്നും ശബ്ദം അച്ചു കേട്ടത് അങ്ങട്ട് ചെന്നപ്പോൾ വേണിയെ ചേർത്തുപിടിച്ചു അവളെ ചുംബിക്കുന്ന സിദ്ധുവിനെ കണ്ടതും കിച്ചു “ഡാ “എന്നലറി അത് കേട്ടതും രണ്ടുപേരും വിട്ടുമാറി മുന്നിൽ നിൽക്കുന്നവരെ കണ്ടതും അല്പം ജാള്യതയോടെ വെളുക്കനെ ചിരിച്ചു വേണിയെ വേഗം അപ്പുവും ശീതുവും ഒക്കെ ചേർന്ന് കൂട്ടികൊണ്ട് പോയി “ആ കൊച്ചിനോട് ക്രൂരത കാട്ടി മതിയായില്ലല്ലേടാ നിനക്ക് ” കിച്ചു “ഞാൻ എന്ത് ക്രൂരത കാട്ടി ” “ഓഹ് നീ ക്രൂരത കാട്ടാതെ ആണോ അവൾ പ്രെഗ്നന്റ് ആയത് ” ആദി “അളിയാ അത് പിന്നെ ” “ആ വിക്കണ്ട വിക്കണ്ട… എന്നിട്ടും നീ വീണ്ടും അതിനെ ശ്വാസം മുട്ടിച്ചുകൂടി കൊല്ലാൻ നോക്കുന്നോ ”

“ടാ അതവൾക്ക് മാങ്ങ വേണമെന്ന് പറഞ്ഞപ്പോൾ പറിക്കാൻ വന്നതാ… അവൾ താങ്ക്സ് പറഞ്ഞു ഒരുമ്മ തന്നു അത് അവസാനം ഇവിടെ വരെ ഒക്കെ എത്തി എന്നാലും അത് complete ആക്കാൻ സമ്മതിച്ചില്ല നിന്നോടൊക്കെ ആരാടാ അപ്പോൾ കേറി വരാൻ പറഞ്ഞത് ” “ഓഹ് ഇപ്പോൾ ഞങ്ങൾ വന്നതായി കുറ്റം.. ഇന്ന് എന്റെ first night ആണോ അതോ നിന്റെയോ എനിക്കിപ്പോൾ അറിയണം ” അശ്വിൻ അവന്റെ രോഷവും പ്രകടമാക്കി അവിടെ നിൽക്കുന്നത് അത്ര പന്തിയല്ല എന്ന് തോന്നിയതും സിദ്ധു അകത്തേക്ക് പോയി സിദ്ധുവിനോട് ചേർന്നിരുന്ന വേണി അവന്റെ കയ്യിലൊന്ന് നുള്ളി “എന്നേ നാണം കെടുത്തിയപ്പോൾ സമാധാനം ആയോ മനുഷ്യ ” “ഞാൻ മാങ്ങക്ക് മധുരം ഉണ്ടോന്ന് നോക്കിയതെല്ലെടി ” “പോടാ ” സിദ്ധുവിന്റെ നെഞ്ചിലേക്ക് തലവെച്ചുകിടക്കുമ്പോൾ വേണി അറിയുന്നുണ്ടായിരുന്നു

ആ ഉള്ളിൽ തന്നോടുള്ള സ്നേഹത്തിന്റെ ആഴം ee സ്നേഹം എന്നും തനിക്ക് മാത്രമായ് കിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ നിദ്രയെ പുൽകി 🌺🌺🌺🌺🌺 സാധാരണ first night ക്ലിഷേ പോലെ അതു പാലുമായി മുറിയിലേക്ക് വന്നപ്പോൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു അശ്വിൻ “ഇവിടെയാരെയാ മനുഷ്യ വായിനോക്കുന്നേ ” ഓടിവന്നു ആ ജനൽ അടച്ചിട്ടു അവൾ ചോദിച്ചു “എന്റെ അതു നിന്നെ നമിച്ചു.. ഈ സമയം ഞാൻ ആരെ വായിനോക്കാൻ ആടി ” “ഈ സമയം എന്നല്ല ഇനിയുള്ള സമയം ഒന്നും നിങ്ങൾ ആരെയും നോക്കില്ലാ നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.. ” “അതു ഞാൻ നിന്റെ ഭർത്താവാണ് ” “അയിന്?? ” “ഒന്നുമില്ല എല്ലാം മായ്ച്ചുകള… സംസാരിച്ചു നേരം കളയണ്ട നമുക്ക് കിടന്നാലോ ” “അല്ലേലും ഞാൻ കിടക്കാൻ പോകുവാ ” അതും പറഞ്ഞു ഒരു പില്ലോയും എടുത്ത് അതു അടുത്തുള്ള ദിവാനിൽ കേറി കിടന്നു “ടി അതെന്താ അവിടെ ”

“കുറച്ച് നാൾ എന്നേ കരയിച്ചതല്ലേ അന്ന് ഞാൻ മനസിൽ കുറിച്ചിട്ടതാ ദേ ഈ താലി എന്റെ കഴുത്തിൽ കേറിയാൽ പിന്നങ്ങോട്ട് ഒരു മാസം ഞാൻ വ്രതം എടുത്തോളാമെന്ന് ” “എന്ത് 😳😳എത്രനാൾ?? ” “ഒരു മാസം ” “അല്ലെടി ഇന്ന് എന്തായാലും first night അല്ലെ അത് കഴിഞ്ഞുപോരെ വ്രതം ” “പോരാ ഇന്ന് മുതൽ ഒരു മാസം.. അപ്പോൾ എല്ലാം പറഞ്ഞപോലെ goodnight ” ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടും തന്നെ വരുത്തി വെച്ചത് ആയതുകൊണ്ടും അശ്വിൻ പിന്നൊന്നും മിണ്ടാതെ കേറി കിടന്നു 🌺🌺🌺🌺🌺 വേണിക്ക് വേണ്ടി അധ്യാപകന്റെ വേഷം അണിഞ്ഞ സിദ്ധുവിനെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം കണക്കാക്കി ബിസിനസ്‌ ഫീൽഡിലേക്ക് തന്നെ വേണി കൊണ്ടെത്തിച്ചു അവനും അത് സന്തോഷമുള്ള കാര്യം ആയിരുന്നു എന്നാൽ ഇനി ഈ ചുള്ളൻ സാറിനെ ആരെങ്കിലും line അടിച്ചാലോ എന്നുള്ള ഭയമാണ് വേണിയെ aa തീരുമാനത്തിൽ കൊണ്ടെത്തിച്ചത്

മാസങ്ങൾ മുന്നോട്ട് പോവും തോറും വേണിയുടെ അസ്വസ്ഥതകൾ കൂടി കൊണ്ടിരുന്നു ഒന്നും കഴിക്കാനാവാതെ ക്ഷീണിച്ചിരിക്കുന്ന എന്ത് കഴിച്ചാലും ശർദ്ധിക്കുന്ന അവശതയുടെ ദിവസങ്ങൾ.. വേണിയെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അവളുടെ വിഷമതകൾ എല്ലാം തുടച്ചുനീക്കാൻ സിദ്ധു ശ്രമിച്ചു കൊണ്ടിരുന്നു പാതിരാത്രിയിൽ ഉള്ള അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിറവേറ്റി കൊടുത്തു കുഞ്ഞിനായി അവർ കാത്തിരുന്നു 7മാസങ്ങൾ പിന്നിട്ടു വീർത്തുവരുന്ന വേണിയുടെ വയറിൽ തലോടി ഇരുന്ന സിദ്ധുവിനെ ഒരു കുഞ്ഞു അനക്കത്തിലൂടെ ആ ജീവന്റെ ആദ്യ സ്പന്ദനം സമ്മാനിച്ചു വാവ അവരെ വരവറിയിച്ചു അതോടൊപ്പം അശ്വതിയുടെ ഉള്ളിലും ഒരു കുഞ്ഞു ജീവൻ മൊട്ടിട്ടു എന്നത് എല്ലാവരെയും സന്തോഷിപ്പിച്ച ഒരു വാർത്തയായിരുന്നു

അശ്വിനും അദുവും തല്ലുകൂടിയും പ്രണയിച്ചും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരുന്നു സിദ്ധുവിനെ വെല്ലുവിളിച്ചു അടുത്ത ട്രോഫി കരസ്ഥമാക്കാൻ ചെന്ന ആദിയേയും കിച്ചുവിനെയും ശീതുവും അപ്പുവും കൂടെ ഓടിച്ചു 9 മാസം പിന്നിട്ട കാത്തിരിപ്പിനൊടുവിൽ സിദ്ധുവിന്റെയും വേണിയുടെയും പ്രണയത്തിന്റെ അടയാളമായി അവൾ അവർക്കിടയിലേക്ക് കടന്ന് വന്നു 🌺🌺🌺🌺🌺 ഇന്ന് വാവയുടെ പേരിടൽ ചടങ്ങാണ് കുഞ്ഞിന് പേര് കണ്ടെത്തിയത് അച്ചുവായിരുന്നു ആദ്യം മുതൽ എല്ലാത്തിനും ചുക്കാൻ പിടിച്ച അവന് തന്നെ അതിന്റെ അവകാശം അവർ വിട്ടു കൊടുത്തു ആരോടും ഇതുവരെ അവൻ അത് share ചെയ്തില്ല കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്തിരിക്കുകയായിരുന്നു

വേണിയും സിദ്ധുവും “ടാ സമയമായി ഇനിയെങ്കിലും പറയാമോ ” പതിയെ സിദ്ധുവിന്റെ അടുത്തു വന്നിരുന്നു അവന്റെ ചെവിയിൽ അച്ചു ആ പേര് മന്ത്രിച്ചു അത് കേട്ടതും സിദ്ധുവിന്റെ മുഖവും തെളിഞ്ഞു വെറ്റില എടുത്ത് ചെവിയോട് ചേർത്തുവെച്ചു പതിയെ കുഞ്ഞിന്റെ ചെവിയിൽ സിദ്ധു മന്ത്രിച്ചു “സിദ്ധവേണി ” പേരിഷ്ടപെട്ടതുപോലെ ആ കുഞ്ഞിളം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എല്ലാവരുടെയും മനസിന് ഇഷ്ടപ്പെട്ടിരുന്നു ആ പേര് സിദ്ധുവിന്റേയും വേണിയുടെയും പ്രണയത്തിന്റെ അവകാശിക്ക് സിദ്ധവേണി എന്നല്ലാതെ മറ്റെന്ത് പേര് നൽകാൻ കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി കണ്ട് മനസ് നിറഞ്ഞു വേണി സിദ്ധുവിന്റെ ചുമലിലേക്ക് ചാഞ്ഞു ആ സമയം കാലവർഷം തെറ്റി പെയ്ത മഴയിലേക്ക് തന്റെ കുഞ്ഞു കൈകൾ നീട്ടിപിടിച്ചു മഴത്തുള്ളികളെ കൈകുമ്പിളക്കാൻ ശ്രമിക്കുകയായിരുന്നു അവിനിഷ് എന്ന കാശി ഇനി സിദ്ധവേണിയെ കാലം കാശിയുടെ കൈകളിലേക്ക് ചേർത്തുവെക്കട്ടെ അവസാനിച്ചു ❤❤

( സിദ്ധവേണി എന്ന കഥ മാത്രമേ ഇവിടെ അവസാനിക്കുന്നുള്ളു സിദ്ധവേണിയുടെ കഥ ഇവിടെ തുടങ്ങുകയാണ്…. ee എഴുത്തിന്റെ ലോകത്ത് നിന്നും എനിക്ക് കിട്ടിയ സൗഹൃദങ്ങളിൽ ഏറ്റവും വിലപ്പെട്ടതാണ് ശിവ നന്ദ ദേ ഈ കുരുപ്പ്😘😘 storyeപറ്റി ആണ് ഞങ്ങളുടെ എപ്പോഴത്തെയും discussion.. പണ്ടൊരു തമാശക്ക് അവളുടെ storyil കമന്റ്‌ ഇട്ടതാണ് കാശിക്ക് വേണ്ടി എന്റെ സിദ്ധുവിന്റേയും വേണിയുടെയും കുഞ്ഞിനെ തന്നേക്കാമെന്ന് പക്ഷെ അതിപ്പോൾ കാര്യമായി അവൾ aa സ്റ്റോറിയും കഴിഞ്ഞ് അടുത്തതും തീർത്തു ഞാനിപ്പോഴാണ് എല്ലാം കഴിഞ്ഞു വിടവാങ്ങുന്നത് വരാനിരിക്കുന്ന ആ പ്രണയം അക്ഷരങ്ങളിലേക്ക് പകർത്താൻ ഞങ്ങളിൽ ഒരാളുടെ തൂലിക ചലിക്കട്ടെ

ഞങ്ങളിൽ ഒരാളിലൂടെ മാത്രമേ ആ കഥ പിറവിയെടുക്കൂ എന്താണ് കുറിക്കേണ്ടതെന്ന് എനിക്കറിയില്ല ഒത്തിരി സന്തോഷം തോന്നുന്നു 25 partil ഒതുങ്ങേണ്ട സ്റ്റോറി 57 part വരെ എത്തിയത് നിങ്ങളുടെ ഓരോരുത്തരുടെയും support കൊണ്ടാണ് എല്ലാവരോടും ഒത്തിരി സ്നേഹം ഇതിങ്ങനെ complete ആക്കാൻ പറ്റുമെന്ന് കരുതിയതല്ല ഒരുപാട് delay വന്നിട്ടുണ്ട് ഇപ്പോഴും തിരക്കുകളിലാണ് ഇനിയും നിങ്ങളെ കാത്തിരിപ്പിക്കാൻ കഴിയാത്തതുകൊണ്ടണ് ഇനിയും വലിച്ചു നീട്ടാതെ അവസാനിപ്പിച്ചത് ഈ പാർട്ടില്ലെങ്കിലും waiting nice സൂപ്പർ സ്റ്റിക്കർ ഒക്കെ ഒഴിവാക്കി രണ്ടുവരി കുറിക്കുക.. ഇനി ഉടനെ ഒരു തിരിച്ചുവരവ് ഇല്ലാട്ടോ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി 😘😘😘😘😘 സ്നേഹത്തോടെ ധ്വനി ❣❣❣❣

സിദ്ധവേണി: ഭാഗം 56

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story