തനുഗാത്രി: PART 16

തനുഗാത്രി: PART 16

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: PART 16

പെട്ടെന്ന് കണ്ണനെ കണ്ടതും അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ കാണുന്നത് സ്വപ്നമാണോ എന്നോർത്തവൾ മിഴിച്ചു നിന്നു.

“ഹേയ് ശ്രീ… നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്.. വാ നമുക്ക് വീട്ടിലേക്ക് പോകാം..”

അവന്റെ വാക്കുകൾ അവളെ മൗനയാക്കി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനെ പിന്തുടർന്നു നടന്നു.

“സ്വാതി… അതാരാ..? തനുവിനെ കൂട്ടികൊണ്ട് പോകുന്നത്..”

ആ സമയം വിവേകിന്റെ അടുത്തേക്ക് വന്ന സ്വാതിയെ നോക്കി അവൻ ചോദിച്ചു..

“അത് അവളുടെ ഹുസ്ബൻഡ് ആണ്.. അവളുടെ അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ മോതിരം മാറ്റി കല്യാണം കഴിപ്പിച്ചു. അധികം ആരും അറിഞ്ഞിട്ടില്ലെങ്കിലും മാര്യേജ് രജിസ്റ്റർ ചെയ്തിട്ടുണ്ട്..”

“എന്റെ ഗുരുവായൂരപ്പാ…”

“എന്താടാ വിവേകേ..”

“ഞാൻ തനുവിനോട് i love you പറഞ്ഞു. അദ്ദേഹം അത് കേട്ടിട്ടുണ്ടാവും..എനിക്ക് പേടിയാവുന്നു സ്വാതി. തനുവിനെ അയാൾ….”

“എടാ ദ്രോഹി..”

സ്വാതി ഒരു ഞെട്ടലോടെ അവനെ നോക്കി ശേഷം തുടർന്നു,

“ശരി അത് വിട്.. കണ്ണൻ സാർ അങ്ങനെ തെറ്റായിട്ടൊന്നും കണ്ടുകാണില്ല.. നീ വാ..”

“എങ്ങോട്ട്…?”

അവന്റെ ചോദ്യത്തിന് അവൾ അവന്റെ കാതിൽ മെല്ലെ പറഞ്ഞു.

“അയ്യോ… ഞാനില്ല..അദ്ദേഹം എന്ത്‌ കരുതും.. അത് പിന്നെ തനുവിന് പ്രശ്നമാകും..”

“അദ്ദേഹം ഒന്നും കരുതില്ല.. നീ വന്നില്ലെങ്കിലാണ് പ്രശ്നം.. തനുവിന് നോട്ട്സ് കൊടുത്തത് നീയല്ലേ… പറഞ്ഞില്ലെന്നു വേണ്ട…”

സ്വാതി പറഞ്ഞു നിർത്തിയതും അവൻ സമ്മതിച്ചു.

“പക്ഷെ… എങ്ങോട്ടേക്കാ… എപ്പോഴാ…”

“അതൊക്കെ പറയാം നീ നടക്ക്..”

അല്പം ഭയത്തോടെ വിവേക് സ്വാതിയുടെ പിന്നാലെ നടന്നു.

കണ്ണൻ കാറ് തനുവിന്റെ ഹോസ്റ്റലിന് മുന്നിൽ നിർത്തി.

“പോ… ബുക്ക്‌ വെച്ചിട്ട് റെഡിയായി വാ.. നാട്ടിലേക്ക് പോകുവാ…”

അവൻ ഡോർ തുറന്നുകൊണ്ട് പറഞ്ഞു. അവൾ തലയാട്ടികൊണ്ട് തന്റെ റൂമിലേക്ക് നടന്നു.

“ഒരു രണ്ട് മിനിറ്റ് ഡ്രസ്സ്‌ മാറ്റിയിട്ടു വരാം…

അവളുടെ മുറിയിലെ മേശപുറത്തിരുന്നിരുന്ന അവന്റെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞുകൊണ്ട് അവൾ ബാത്റൂമിലേക്ക് കയറി.

പുറത്ത് അവളെയും കാത്ത് നിന്നിരുന്ന കണ്ണന്റെ ഷർട്ടിൽ കാക്ക കാഷ്ടിച്ചു. അവൻ ദേഷ്യത്തോടെ മുകളിലേക്ക് നോക്കി.

“ശ്ശേ… ആകെ വൃത്തികേടായല്ലോ..”

അവൻ ഷർട്ടിലേക്ക് നോക്കികൊണ്ട് പറഞ്ഞു.. ശേഷം അവൻ ഹോസ്റ്റൽ ലക്ഷ്യം വെച്ചു നടന്നു..

“മേം.. ഷർട്ടിൽ കാക്ക കാഷ്ടിച്ചു.. ഞാൻ ശ്രീയുടെ മുറിയിൽ പോയി വാഷ് ചെയ്തോട്ടെ.. ഒരുപാട് ദൂരം പോകാനുള്ളതാ..”

അവൻ അല്പം മടിയോടെ ചോദിച്ചു..

“സാർ അധികം വൈകരുത്.. കൂടിപ്പോയാൽ 10 മിനിറ്റ്.. ഇത് ഒരു ഗേൾസ് ഹോസ്റ്റലാണ്..”

അവനെ നന്നായി അറിയാവുന്നത് കൊണ്ട് ശ്രീദേവി അതിന് സമ്മതം നൽകി.

“മനസ്സിലായി മേം.. ആൻഡ് താങ്ക്സ്..”

അവൻ വേഗത്തിൽ ശ്രീയുടെ മുറിയിലേക്ക് നടന്നു.

മറ്റു കുട്ടികൾ ക്ലാസ്സിൽ നിന്നും വരാൻ സമയമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ മറ്റുമുറികളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.

വാതിൽ തുറന്നതും അവന്റെ ഫോട്ടോയാണ് അവന്റെ കണ്ണിൽ ആദ്യം കുടുങ്ങിയത്. അത് കണ്ടതും അവന്റെ മുഖത്ത് പ്രണയഭാവങ്ങൾ മിന്നിമറഞ്ഞു.ഇതിവൾ എപ്പോ എടുത്തുകൊണ്ട് വന്നു എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. അവൻ വേഗത്തിൽ ഷർട്ട്‌ ഊരി അത് നന്നായി ഉരച്ചു കഴുകി. ശേഷം അയൺ ബോക്സ് എടുക്കാനായി കുനിഞ്ഞതും തനു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു. രണ്ട് പേരും പരസ്പരം നോക്കി മിഴിച്ചു നിന്നു. തനു ചുരിദാറിന്റെ ടോപ് മാത്രമേ ഇട്ടിരുന്നുള്ളു. അവളുടെ കഴുത്തിൽ നിന്നും ജലകണങ്ങൾ ഒഴുകി നടന്നു. പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവൾ തിരിഞ്ഞു. താനും ഷർട്ട്‌ ഇല്ലാതെയാണ് നിൽക്കുന്നത് എന്നോർത്തപ്പോൾ കണ്ണനും തിരിഞ്ഞു നിന്നു.

“അത്….ഷർട്ടിൽ കാക്ക…. അതാ ഒന്ന് കഴുകി… ശ്രീദേവി മേമിനോട് പറഞ്ഞിട്ടാണ്…”

അവന്റെ വാക്കുകൾ ആദ്യമായി അവൾക്ക് മുന്നിൽ ഇടാറി.

“ഉം..”

അവളൊന്ന് മൂളുക മാത്രം ചെയ്തു.

അവൻ വേഗത്തിൽ ഷർട്ട്‌ തേക്കുന്നതിൽ ശ്രദ്ധിച്ചു.പെട്ടെന്നാണ് തനു അവന്റെ ഫോട്ടോയുടെ കാര്യം ഓർത്തത്. അവൻ അത് കണ്ട് കാണുമോ? അവൾ മെല്ലെ അതെടുത്ത് തലയിണയുടെ അടിയിലേക്ക് വച്ചു. കണ്ണൻ ഷർട്ട്‌ ഇട്ട് തിരിഞ്ഞപ്പോൾ ഫോട്ടോ ഇരുന്ന സ്ഥലം ശൂന്യമായി കാണപ്പെട്ടു. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.

“ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം.. വേഗം റെഡി ആയി വാ…”

എന്നും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.

ഇത്തവണ ഇരുവരും ഫ്ലൈറ്റിലാണ് നാട്ടിലേക്ക് തിരിച്ചത്. എറണാകുളത്ത് നിന്നും നേരെ തൂത്തുക്കുടി അവിടെ നിന്നും കാറിൽ നാഗർകോവിലിലേക്ക്. ഇന്ന് തന്നെ അവളെ വീട്ടിലേക്ക് കൊണ്ട് വരണം എന്നുള്ളത് ഡെയ്‌സിയുടെ ആജ്ഞയായിരുന്നു. അതിനൊരു കാരണവുമുണ്ട്. പിന്നെ അവനും അവളെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റിൽ ഇരുന്നിട്ടും തനു അല്പം ഡിസ്റ്റർബ് ആയിരുന്നു. അവൻ അതൊന്നും കാര്യമാക്കാതെ ഏതോ പുസ്തകവും വായിച്ചുകൊണ്ടിരിക്കുകയാണ്.

‘എപ്പോ നോക്കിയാലും ഒരു പുസ്തകം വായന, ഫോണിൽ നല്ല ജോളിയായിട്ട് സംസാരിക്കുന്നവൻ ഇപ്പൊ എന്താ ഒന്നും മിണ്ടാത്തെ. അറ്റ്ലീസ്റ്റ് എന്തിനാണ് ഇപ്പൊ പെട്ടന്ന് വീട്ടിലേക്ക് കൊണ്ട് പോകുന്നതെന്നെങ്കിലും പറയാമല്ലോ..? അത് പോട്ടെ വിവേക് പ്രൊപ്പോസ് ചെയ്തത് കണ്ടതല്ലേ… അതിനെ കുറിച്ചെങ്കിലും ഒന്ന് ചോദിക്കാലോ.., കള്ള തോട്ടി..’
അവൾ മനസിൽ പറഞ്ഞുകൊണ്ട് അവനെ കടുപ്പിച്ചു നോക്കി.
അവൾ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട അവൻ പുസ്തകം വായനയിൽ നിന്നും കണ്ണെടുത്ത് അവളെ നോക്കി കണ്ണുരുട്ടി..

“എന്താ..”

അവൾ ചോദിച്ചു..

“അത് ഞാനാ ചോദിക്കേണ്ടത്.. ബുക്ക്‌ വായിക്കുന്നത് കണ്ടില്ലേ.. എന്തിനാ ഇങ്ങനെ മിഴിച്ചു നോക്കുന്നെ..”

അവൻ അല്പം ഗൗരവത്തോടെ ചോദിച്ചു.

“ആഹ്… വായിക്ക് നന്നായി വായിച്ചു പഠിക്ക്.. നാളെ പരീക്ഷ നടക്കുവല്ലേ. ”

അവൾ ദേഷ്യത്തോടെ തിരിഞ്ഞിരുന്നു.

ആഹാ… എന്റെ ശ്രീക്കുട്ടി നീ ദേഷ്യപ്പെടുന്നത് കാണാൻ എന്ത്‌ ഭംഗിയാ.. മുഖം ചുവന്ന് തുടുത്ത്.. ആ മുക്കിൽ പിടിച്ചു നുള്ളാൻ തോന്നുന്നു.. അവൻ മനസ്സിൽ ആഗ്രഹിച്ചെങ്കിലും അതിന് കഴിയാതെ അവൻ വീണ്ടും പുസ്തകത്തിലേക്ക് മുഴുകി.

അല്പസമയം കഴിഞ്ഞതും ശ്രീ ഉറക്കത്തിലേക്ക് വഴുതി വീണു. ജനലിനോട് ചേർന്ന് നിന്നിരുന്ന അവളുടെ തല അവൻ അവന്റെ തോളിലേക്ക് ചാരിവെച്ചു. ശേഷം അവളുടെ ആ ഉറക്കത്തെ ആസ്വദിച്ചുകൊണ്ടിരുന്നു. അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു. തന്റെ ആദ്യം ചുംബനം, അവൻ സ്വർഗത്തിലേക്ക് പറന്നുയരുന്നത് പോലെ അവന് തോന്നി.

തൂത്തുക്കുടി എത്തിയതും തനു പെട്ടന്ന് കണ്ണുകൾ തുറന്നു. താൻ കണ്ണന്റെ തോളിൽ ചാഞ്ഞാണ് ഉറങ്ങുന്നത് എന്ന് കണ്ടപ്പോൾ അവൾ ചെറു പുഞ്ചിരിയോടെ അകന്നു മാറി.

ശ്ശേ… ഈ കള്ള കണ്ണൻ ഞാൻ ഉറങ്ങുമ്പോഴും അല്ലെങ്കിൽ മയങ്ങി വീഴുമ്പോഴും എന്തോ ചെയ്യുന്നുണ്ട്.. അല്ലെങ്കിൽ എന്തോ സംസാരിക്കുന്നുണ്ട്.. ആദ്യം നൈസായിട്ട് അതെന്താണെന്ന് കണ്ട് പിടിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അവൾ ജീപ്പിലേക്ക് കയറി. മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുന്ന ജീപ്പിലേക്ക് ആഞ്ഞടിക്കുന്ന തണുത്ത കാറ്റിൽ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

ഇരുട്ട് വീണു തുടങ്ങിയിരുന്നു. അവന്റെ ജീപ്പ് വീട്ട് മുറ്റത്തേക്ക് വന്നു നിന്നു. ഉറക്കച്ചടവോടെ കണ്ണുകൾ തുറന്ന തനു ഒരു നിമിഷം ഞെട്ടാതിരുന്നില്ല. വർണ്ണശപളിതമായ അലങ്കാര ബൾബുകളുടെ പ്രകാശത്താൽ ആ വീട് വെട്ടി തിളങ്ങിക്കൊണ്ടിരിക്കുന്നു.

ഇവിടെന്താ വിശേഷം ആകാംഷയോടെ കാറിൽ നിന്നിറങ്ങിയ തനുവിന്റെ അടുത്തേക്ക് മൊഴി ഓടിവന്നു…

“അമ്മേ…ദേ കല്യാണപ്പെണ്ണ് വന്നിട്ടുണ്ട്..”

മൊഴി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ടതും മുഖത്ത് നിറയെ സന്തോഷം നിറച്ചുകൊണ്ട് ഡെയ്‌സി ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് വന്നു.

“വന്നോ എന്റെ സുന്ദരിക്കുട്ടി… കാത്തിരുന്നു എന്റെ നടുവൊടിഞ്ഞു. വേഗം പോയി മുഖം കഴുകിയിട്ടു വാ… മൈലാഞ്ചി ഇടണം..”

ചിരിച്ചുകൊണ്ടുള്ള ഡെയ്‌സിയുടെ വാക്കുകൾ കേട്ട് തനു ഒന്നും മനസ്സിലാവാതെ അകത്തേക്ക് കയറി.

കണ്ണൻ ഒന്നും മിണ്ടാതെ വേഗത്തിൽ അവന്റെ മുറിയിലേക്കും നടന്നു കയറി. വീടിനകത്തെ ആളുകളെ കണ്ടതും തനുവിന് ആകാംഷ കൂടി. എല്ലാവരും എന്തൊക്കെയോ തിരക്കുകളിൽ ഏർപ്പെട്ട് ഓടി നടക്കുകയാണ്.

“അമ്മേ… ഇവിടെ എന്താ നടക്കുന്നേ… എനിക്കൊന്നും മനസ്സിലാകുന്നില്ല..”

അവൾ സംശയത്തോടെ ഡെയ്‌സിയോട് ചോദിച്ചു.

“അപ്പൊ കണ്ണൻ നിന്നോടൊന്നും പറഞ്ഞില്ലേ.”

തനു ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി..

“നാളെ വൈകിട്ട് നിന്റെയും കണ്ണന്റെയും കല്യാണമാണ്.. കഴിഞ്ഞ ദിവസം ഞാൻ വെറുതെ ഒന്ന് ചോദിച്ചു നോക്കിയതാ.. ശരി അമ്മയുടെ ഇഷ്ടം പോലെ എന്ന് പറഞ്ഞു സമ്മതിച്ചു.. ഞാൻ ശെരിക്കും ഞെട്ടി. എന്നാ പിന്നെ ഒട്ടും താമസിപ്പിക്കണ്ട എന്ന് കരുതി.. ഞാൻ കരുതി നിന്നോട് അവൻ പറഞ്ഞു കാണുമെന്നു.”

“ഇല്ല എന്നോടൊന്നും പറഞ്ഞില്ല.. ഞാൻ ലീവിന് കൂട്ടി കൊണ്ട് പോകുവാണെന്നാണ് വിചാരിച്ചത്..”

“എന്താ തനു… നിനക്ക് ഇപ്പൊ കല്യാണത്തിന് വല്ല ഇഷ്ടക്കുറവുമുണ്ടോ…”

ഡെയ്‌സി അല്പം ഭയത്തോടെ ചോദിച്ചു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

Share this story