🎀അനുപമ🎀: ഭാഗം 18

🎀അനുപമ🎀: ഭാഗം 18

എഴുത്തുകാരി: പ്രാണ അഗ്നി

“മോനേ ……ഭദ്രാ …”പ്രതാപ് “ഉറങ്ങി അച്ഛാ ….”രുദ്ര “പാവം എന്റെ കുട്ടി ഒരുപാട് ഭയന്നു പോയി “പ്രതാപ് “ഇല്ലച്ഛാ …….ഇനി ഒന്നും അവൾക്കു സംഭവിക്കില്ല .ഹരിയേട്ടാ ഇനി ഒരു നിമിഷം പോലും ചുമ്മാതെ ഇരിക്കാൻ എന്നെ കൊണ്ട് ആവില്ല .അവന്മാർ ആ സിദ്ധാർത്ഥനും മകനും ഇനി അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളു .ഇനി രുദ്രനാണ് അവരുമായി ഏറ്റു മുട്ടാൻ പോകുന്നത് ” “രുദ്ര…..നിന്റെ ഒപ്പം ഈ മനുവേട്ടൻ ഉണ്ടടാ …..എന്റെ കുട്ടിയുടെ ഇന്നത്ത അവസ്ഥ …എന്റെ ചങ്കാ പിടഞ്ഞത് ” “എന്താ രുദ്ര നിന്റെ പ്ലാൻ ” ‘അത് ഒകെ ഉണ്ട് ഹരിയേട്ടാ ….കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണോ”ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി R. V ഇനി കളത്തിലേക്ക് ഇറങ്ങുകയാണ് .അവന്റെ പ്രാണന് വേണ്ടി അവന്റെ ഭദ്ര ക്ക് വേണ്ടി . “അച്ഛാ ……”വിശ്വനാഥ് “എന്താ വിശ്വാ …..എന്തിനാ കിടന്നു വിളിച്ചു കൂവുന്നത് ” “അച്ഛാ അവിടെ ഒന്നും ശ്രദ്ധിക്കാതെ ഇരുന്നോ …..

നമ്മുടെ വില്ലാ പ്രൊജക്റ്റ് സ്റ്റേ ആയെന്ന് പറഞ്ഞു വക്കീൽ ഇപ്പോൾ വിളിച്ചു ” “എന്താടാ നീ ഈ പറയുന്നത് …സ്റ്റേ ആവുകയോ ..എന്തിനു ” “കൺസ്റ്റക്ഷന് എന്തോ അപാകത ഉണ്ടെന്ന് .അനധികൃത കയ്യേറ്റം ആണ് പോലത്തെ ” “അതിനു അല്ലേടാ …..ലക്ഷങ്ങൾ അവന്മാരുടെ പോക്കറ്റിൽ നിറച്ചു കൊടുത്ത് ” “എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല …ഇതു എങ്ങാണം നിന്നുപോയാൽ കോടികളുടെ നഷ്ടം ആണ് “തലയ്ക്കു കയ്യും കൊടുത്തു അവൻ അവിടെ സോഫയിൽ ഇരുന്നു പോയി . “നീ വിഷമിക്കാതെ അച്ഛന് ഒന്ന് അന്വേഷിക്കട്ടെ .” സിദ്ധാർഥ് മാറി നിന്ന് ആരെയോ ഫോണിൽ വിളിച്ചു “സാർ അറിഞ്ഞു കാണുമല്ലോ …..എന്താ ഇപ്പോൾ ചെയുക .ഓക്കേ സാർ ……ശെരി …..” R. V അപ്പോൾ കളത്തിൽ ഇറങ്ങി കളി തുടങ്ങി എല്ലേ .

നിന്നെ തന്നെ ആണ് എത്രയും നാൾ വെയിറ്റ് ചെയ്തു ഇരുന്നത് “lets play the tom and jerry game my friend “ഒരു അട്ടഹാസത്തോടെ ആരോ ഒരാൾ ഇരുട്ടിന്റെ മറവിൽ …… “ഏട്ടാ ..എന്നെ തനിച്ചാക്കി പോകല്ലേ …എനിക്ക് പേടി ആണ് ഏട്ടാ …..എന്നെ കൂടി കൊണ്ടുപോകൂ “ഭദ്രയുടെ വർത്തമാന കേട്ട് കൊണ്ട് ആണ് രുദ്ര റൂമിലേക്ക് വരുന്നത് . ഉറക്കത്തില്‍ അവൾ പിറുപിറുക്കുന്നതു അവൻ വെക്തമായ കേട്ട്.അവളുടെ കണ്ണിൽ നിന്ന് ഒഴുകിയിരുന്നു അവളുടെ കണ്ണുനീർ അവന്റെ ഹൃദയം പൊളിച്ചു . “ഭദ്രാ …മോളേ കണ്ണ് തുറക്ക് ” “ഏട്ടാ …… ഒരു നിലവിളിയോടെ ചാടി എഴുനേറ്റു അവനെ ഒന്ന് അടകം കെട്ടിപിടിച്ചു . “ഇല്ലടാ ..ഒന്നും ഇല്ലാ …..” “ഏട്ടാ ..അയാൾ എന്നെ കൊല്ലും ഏട്ടാ …” “ഇല്ലടാ ഒന്നും സംഭവിക്കില്ല ഈ രുദ്രൻ ജീവിച്ചിരിക്കുബോൾ നിന്റെ ഒരു രോമത്തിൽ പോലും ആരും തൊടില്ല ” “എന്റെ മോള് വിഷമിക്കണ്ട .ഇപ്പോൾ പോയി ഫ്രഷ് ആയിട്ടു വാ .

ഏട്ടന്മാരും അച്ഛനും എല്ലാം ഫുഡ് കഴിക്കാനായി മോളെയും വെയിറ്റ് ചെയ്തു ഇരിക്കയാണ് .പോയി പെട്ടാണ് ഫ്രഷ് ആയിട്ടു വാ ” അവൾ വാഷ്‌റൂമിൽ കയറുന്നത് നോക്കി അവൻ അവിടെ നിന്നു “എന്റെ ഭദ്രയുടെ കണ്ണിൽ നിന്ന് വീണാ ഓരോ കണ്ണ് നീരിനും നിന്നെ കൊണ്ട് ഈ R. V കണക്കു പറയിച്ചിരിക്കും ” ഭദ്രയുടെ മൂഡ് മാറ്റുവാനായി ഏട്ടന്മാർ കിണഞ്ഞു തന്നെ പരിശ്രമിച്ചു .കുറെ നേരത്തെ വർത്തമാനത്തിനു കളിക്കും ഒടിവിൽ അവൾ ഒന്ന് സമാധാനിച്ചു എന്ന് കണ്ടപ്പോൾ അവർ വീട്ടിലേക്കു പോയി . രാവിലെ കോളേജിൽ പോകാൻ റെഡി ആയി ഭദ്ര താഴെ വന്നപ്പോൾ രുദ്ര ആരോടോ സംസാരിച്ചു നിക്കുന്നത് ആണ് അവൾ കണ്ടത് . സുന്ദരനായ ഒരു ചെറുപ്പക്കാരൻ .ആറു അടി ഉയരവും അതിനു ഒത്ത ബോഡിയും.മുടി ജെൽ ചെയ്തു ചീകി ഒതുക്കിയിരിക്കുന്നു .ഷർട്ടും പാന്റ്സ് ആണ് വേഷം . “ഭദ്രാ …നീ എത്തിയോ …മീറ്റ് Mr .ഡേവിഡ് .അദ്ദേഹം ആണ് ഇന്ന് തൊട്ടു നിന്റെ സെക്യൂരിറ്റിയുടെ ചുമതല .നീ എവിടെ പോയാലും ഇവരുടെ ടീം നിന്നോട് ഒപ്പം ഉണ്ടാവും ”

“എന്താ ഏട്ടാ ഇതു .എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല .എന്തിനാ ഇതു ഒക്കെ ” “വേണം ഭദ്രാ ….ഇനി മറുത്തു ഒന്നും പറയണ്ട .നിന്നെ വെച്ച് എനിക്ക് ഒരു റിസ്ക് എടുക്കാൻ പറ്റില്ല ഭദ്രാ ” “നിനക്ക് ഒരുതരത്തിലും അവർ ഡിസ്റ്റ്ബെൻസ് ആവില്ല .അത് ഞാൻ guarante തരുന്നു അത് പോരെ ” “ഉം ..അത് മതി പക്ഷെ എന്നെ കോളേജ് കൊണ്ട് പോകുന്നത് ഏട്ടൻ ആയിരിക്കണം .വേറെ ആരും കൊണ്ട് പോകണ്ട “കൊച്ച കുട്ടികളെ പോലെ ചിണുങ്ങി പറയുന്ന അവളെ വാത്സല്യത്തോടെ അവൻ നോക്കി നിന്നു . “എന്റെ പെണ്ണിനെ ഞാന്‍ അല്ലാതെ വേറെ ആരും കൊണ്ട് വിടില്ല .പോരെ “അവളുടെ ഇടിപ്പിലൂടെ കൈചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചിട്ടു . “വിട് ഏട്ടാ ….”ഒരു ചമ്മലോടെ ഡേവിഡിനെ കണ്ണുകൊണ്ട് കാണിച്ചു അവനിൽ നിന്ന് അകന്നു നിക്കുവാൻ അവൾ ശ്രെമിച്ചു . “ഡേവിഡ് മീറ്റ് മൈ വൈഫ് ഭദ്രാ രുദ്ര പ്രതാപ് വർമ്മ ” “ഗുഡ് മോർണിംഗ് മാം ” “അയ്യോ എന്നെ മാം ഒന്ന് വിളിക്കണ്ട ഭദ്രാ എന്ന് വിളിച്ചാൽ മതി ” ഡേവിഡ് സംശയത്തോടെ രുദ്രനെ നോക്കി .അവൻ കാണ്ണുകൾ അടച്ചു സമ്മദം അറിയിച്ചു

“ഓക്കേ ഭദ്രാ ….” “ഏട്ടാ കോളേജിൽ പോകാൻ ടൈം ആയി പോയാലോ ..” “ഉം …ബാ …” “പ്രതാപ് സാർ .ഇന്നത്തെ ന്യൂസ് കണ്ടിരുന്നോ ” “എന്താ മേനോനെ ” “സിദ്ധാർഥ് വർമ്മയുടെ പുതിയ വില്ല പ്രൊജക്റ്റ് സ്റ്റേ ആയി എന്ന് .അനദികൃത കൈയേറ്റം ആണ് പോലും ” “ഹാ ..ഹാ …അവന്റെ അതപദനം അല്ലെങ്കില്‍ ആരംഭിച്ചു മേനോനെ .എന്റെ കുഞ്ഞുങ്ങൾ ഒഴുക്കിയ കണ്ണൂനീരിന് അവൻ പകരം അനുഭവിക്കാതെ എങ്ങനെ ഈ ലോകത്തു നിന്ന് പോകാന്‍ ആണ് .” ഇതേ സമയം സിദ്ഥാർത്തിന്റെ ഓഫീസിൽ “സാർ വില്ലകൾ എല്ലാം ഡിമോളിഷ് ചെയ്യാണം എന്ന് ആണ് കോടതി ഉത്തരവ് .എന്താ ഇപ്പോൾ നമ്മൾ ചെയുക ” “അച്ഛാ …..ഇതു നഷ്ടം അയാൾ പിന്നെ നമ്മൾ ഇല്ലാ അച്ഛന് അറിയാമല്ലോ .നമ്മൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വല്യ പ്രൊജക്റ്റ് ആയിരുന്നു .

നമ്മളുടെ ഫണ്ടുകൾ എല്ലാം ഇതിൽ ബ്ലോക്ക് ചെയ്തു കിടക്കുകയാണ്…..എനിക്ക് എല്ലാം ഓർത്തിട്ടു വട്ട് പിടിക്കുകയാ …” “ഉം ……” “സാർ ബാങ്കില്‍ നിന്നും വിളി തുടങ്ങി അവരുടെ മണി എത്രയും പെട്ടെന്ന് പേ ചെയ്യണം എന്ന് .വില്ലക്കു അഡ്വാൻസ് തന്നവർ എല്ലാം തിരിച്ചു ചോദിച്ചു തുടങ്ങി .എന്താ ചെയ്യണ്ടേ ” “ആ ……….”അയാൾ ഒരു അലച്ചയോടെ ടേബിളിൽ ഇരുന്ന സാധങ്ങൾ എല്ലാം തട്ടി തെറിപ്പിച്ചു . “വിടില്ല ഞാൻ ഒന്നിനേയും …ഈ സിദാർഥ് ആരാണ് എന്ന് കാണിച്ചു കൊടുക്കുണ്ട് എല്ലാത്തിനും ” “കുട്ടി ഡോക്ടറിന്റെ ക്ലാസ് കഴിഞ്ഞ് എങ്കിൽ പെട്ടന്നു വാ ….ആം വെയ്റ്റിംഗ് ” മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടാണ് ഭദ്ര ഫോൺ നോക്കുന്നത് .ഫോൺ മെസ്സേജ് വായിച്ചു അവളുടെ മുഖത്തു ചിരി വിടർന്നു .അവൾ ഫ്രന്റ് ഗേറ്റിലേക്ക് ഓടി . “എന്തിനാ എന്റെ പെണ്ണേ ഇങ്ങനെ കെടന്നു ഓടുന്നത് “അവളുടെ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു .

“ചുമ്മാ ഒരു രസം ..” “ഉം …വന്നു വണ്ടിയിൽ കയറു ” അവൾ സന്തോഷത്തോടെ അവന്റ ഒപ്പം വണ്ടിയിൽ കയറി . “എങ്ങോട്ടാ ഏട്ടാ നമ്മൾ പോകുന്നത് ” “അവിടേക്കാ ..എന്റെ ഭദ്ര കുട്ടിക്ക് പോകേണ്ടത് ” “എങ്ങോട്ടും ഇല്ലാ ഏട്ടാ ചുമ്മാ നമുക്ക് കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു ഒരു ലോങ്ങ് ഡ്രൈവ് ” “ഓക്കേ ടണ് ” കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അവളുടെ ഇരുപ്പും അവളുടെ കാണ്ണുകളിലെ പിടച്ചിലും അവൻ ആസ്വാദിച്ചു കൊണ്ട് ഇരുന്നു. ” സീരിയസ് ചോദ്യം ആണോ ” ” ഉം…. കുറച്ച്” ” എങ്കിൽ ഈ വണ്ടി ഒന്ന് നിര്‍ത്തട്ടേ” അവന്‍ സൈഡിലേക്ക് വണ്ടി നിര്‍ത്തി ” ഇനി ചോദിക്ക്” “ഏട്ടാ …..ഞാൻ ഒരു കാര്യം ചോദിക്കട്ടെ .ഞാൻ ഏട്ടന്റെ ഭദ്ര അല്ലായിരുനെകിൽ ഏട്ടൻ ഇതു പോലെ എന്നെ സ്നേഹിക്കുവായിരുന്നോ ” “സംശയം എന്താ …….നിന്നെ ഞാൻ സ്നേഹിച്ചത് ഒരിക്കലും ഒരു നാമത്തിന്റെയോ ബന്ധത്തിന്റെയോ പുറത്തു അല്ലാ .ഈ രുദ്രന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കേറി വന്നവൾ ആണ് നീ. രുദ്രന്റെ ജീവൻ ആയവൾ അവന്റെ ഭദ്രാ ” അവന്റെ കണ്ണിലെ പ്രണയം താങ്ങാൻ ആവാതെ അവളുടെ മുഖം താന്നു .

അവളുടെ മുഖ ചുവന്ന തുടുത്തു . “ഇങ്ങനെ ബ്ലുഷ് ചെയ്യല്ലേ പെണ്ണേ ……പിന്നെ നിന്റെ സമ്മതത്തിനായി കാത്ത് നിന്നില്ല എന്ന് വരും നിന്നെ സ്വന്തം ആക്കാൻ “തന്നിലേക്ക് അടിപ്പിച്ചു കൊണ്ട് അവളുടെ കാതിൽ പറഞ്ഞു .അവന്റെക നിശ്വാസം അവളുടെ കഴുത്തിൽ തഴുകി അവളിലെ ഓരോ രോമങ്ങൾ നാണത്താൽ നിർത്തമാടി . അവളിലെ ഓരോ മാറ്റവും അവനിൽ വികാരങ്ങൾ സൃഷ്ടിച്ചു .അവന്റെ കണ്ണുകള്‍ വിറയാർന്ന അവളുടെ ചുണ്ടുകൾ ലക്ഷ്യ ആക്കി നീങ്ങി .ഒരു നിമിഷം പോലും വൈകാതെ ചുട്ടുകൾ പരസപരം ഒന്ന് ചേർന്ന് . പരസ്പരം ഉള്ള അവരുടെ പ്രണയം ചുംബനങ്ങളിലൂടെ അവർ പകർന്നു നൽകി . ഒരു നിമിഷത്തേക്ക് പോലും വിട്ടു മാറാൻ താല്പര്യ പെടാതെ രണ്ടു പേരും തങ്ങളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നു ഇറങ്ങി തേൻ നുകരുന്ന ചിത്ര ശേലാഭത്തെ പോലെ ചുണ്ടുകൾ മാറി മാറി അവർ നുകർന്ന് കൊണ്ട് ഇരുന്നു . ദീർക നേരത്തെ ചുംബനത്തിനു ശേഷം ഒരു കിതപ്പൊടെ പരസ്പരം വിട്ടു മാറുമ്പോള്‍ തളർന്നതു പോലെ അവന്റെ മാറിലേക്ക് അവൻ മുഖം പൂഴ്ത്തി………………… തുടരും….. എങ്ങനെ ഉണ്ട് എന്റെ അനുപമ കൊള്ളാമോ

Share this story