💔 മൊഴിയിടറാതെ 💔 : ഭാഗം 23

💔 മൊഴിയിടറാതെ 💔 : ഭാഗം 23

എഴുത്തുകാരി: തമസാ

വൈകിട്ട് ജംഗ്ഷനിലെ ചായക്കടയിൽ ഇരുന്ന് നല്ല ചൂടൻ കട്ടനും പരിപ്പുവടയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് നിനിലും ഗീതുവും നേരെ ഓപ്പോസിറ്റ് ഉള്ള ബിൽഡിങ്ങിന്റെ മുന്നിലേക്ക് ബൈക്കിൽ വന്ന് ഇറങ്ങുന്നത് കണ്ടത് ……നാല് മണി വാർത്തയും കണ്ടുകൊണ്ട് റോഡിലേക്ക് തിരിഞ്ഞായിരുന്നു ദീപന്റെ ഇരിപ്പ് …… കണ്മുന്നിൽ കൂടി നിനിലിന്റെ തോളിൽ നിന്ന് കയ്യെടുത്ത് അവൾ ഇറങ്ങുന്നത് കാൺകെ അവന് മനസ്സിൽ അസ്വസ്ഥത തോന്നി ……

ചുറ്റും ഇരിക്കുന്നവരെ നോക്കിയപ്പോൾ ടിവിയിൽ നിന്ന് കണ്ണെടുത്തു കുറച്ച് പേരെങ്കിലും അവരെ തന്നെ നോക്കി ഇരുന്നു ചായ കുടിക്കുകയാണ് ……. അവർ എങ്ങോട്ടാണ് പോകുന്നതെന്ന് അവൻ നോക്കി….മിററിലേക്ക് ഹെൽമറ്റ് വെച്ചിട്ട് അവളോടെന്തോ പറഞ്ഞു കൊണ്ട് നിനിൽ മുന്നേ നടന്നു ….

മുകളിലെ നിലയിലെ സ്റ്റെപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഗീതു പതുങ്ങി നിൽക്കുന്നതും നിനിൽ കയ്യിൽ പിടിച്ചുകൊണ്ട് പടി കയറി പോകുന്നതും കണ്ടപ്പോൾ ചൂട് ചായയും പരിപ്പുവടയും കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൻ മുറ്റത്തേക്കിറങ്ങി ……. മുകളിലെ എക്സൽ PSC കോച്ചിംഗ് ക്ലാസ്സിലേക്കാണ് അവർ കയറുന്നത് എന്ന് കണ്ടപ്പോൾ അവന് ആശ്വാസം ആയി …..നല്ല തീരുമാനം …….അവളുടെ മനസും മാറുന്നുണ്ടല്ലോ ……

അങ്ങനെ തന്നെ നിന്നു ചായയും കുടിച്ചു തീർത്തിട്ട് ഗ്ലാസ്‌ കൊണ്ട് വെച്ചു വായ കഴുകി വന്നിട്ട് അവർക്ക് ക്യാഷ് കൊടുത്തിട്ട് അവൻ പിന്നെയും പുറത്തേക്കിറങ്ങി …. ചായക്കടയുടെ മുകളിലെ ലൈബ്രറിയിലേക്കുള്ള പടവുകൾ ആദ്യമായി കയറി അവൻ മുകളിലെത്തി …..അവിടെ നിന്ന് നോക്കിയാൽ ക്ലാസ്സ്‌ റൂം ഭംഗിയായി കാണാം …….കൈവരിയായി പിടിപ്പിച്ചിരിക്കുന്ന ഇരുമ്പ് കമ്പിയിൽ പിടിച്ചു കൊണ്ട് അവൻ അവളെ തിരഞ്ഞു …… 💛

അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ നിനിൽ അവന്റെ കൈകളിൽ നിന്നും അവളുടെ വിറയ്ക്കുന്ന കരങ്ങളെ മോചിപ്പിച്ചു …….ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ ഒന്ന് നോക്കി , അവളെയും കൊണ്ട് അവൻ മുന്നിലെ ഒരാൾ മാത്രം ഇരിക്കുന്ന ബെഞ്ചിൽ കയറിയിരുന്നു ….. “”” നമുക്ക് പുറകിലെവിടെയെങ്ങാനും ഇരിക്കാം നിനിൽ ……”””” ഇങ്ങോട്ട് കയറുമ്പോൾ ക്ലാസ്സ്‌ റൂം മുഴുവൻ അവൾ ഒന്ന് ഓടിച്ചു നോക്കിയിരുന്നു …..പുറകിലെ ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചുകളും കണ്ടിരുന്നു …. “””

ഏറ്റവും പുറകിൽ പോയിരുന്നു റാങ്ക് ലിസ്റ്റിന്റെ ഏറ്റവും കീഴിൽ വരുവാൻ വേണ്ടി അല്ല നമ്മളിങ്ങോട്ട് വന്നത് …..അങ്ങനെ ഇരുന്നു പഠിക്കാൻ ഇത് സ്‌കൂളും കോളേജും ഒന്നും അല്ലതാനും ….പഠിപ്പിക്കുന്ന അധ്യാപകൻ നമ്മളെ ശ്രദ്ധിക്കണമെങ്കിൽ നമ്മൾ ഏറ്റവും മുൻപിൽ ഇരിക്കണം …..അല്ലെങ്കിൽ നൂറു കുട്ടികൾക്കിടയിൽ നമ്മളെ തിരുത്തി തരാൻ ആരും കാണില്ല ……മനസ്സിലായോ ….??…..”””” തലയാട്ടി കഴിഞ്ഞവളുടെ തല താനേ കുമ്പിട്ടു പോയി ….. “”” നേരെ നോക്കി ഇരിക്ക് ഗീതൂ …….”””

“”” എനിക്ക് ഭയം തോന്നുന്നു നിനിൽ ……ഇവരെല്ലാം എന്നെ ശ്രദ്ധിക്കുമ്പോൾ ഞാൻ വല്ലാതെ തളർന്നു പോകുന്നു …..””” അവളുടെ വിരലുകളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അവനിരുന്നു …… “”” ആദ്യം പത്തു പേരെ അഭിമുഖീകരിക്കുവാൻ പഠിക്കണം …..പിന്നെ നൂറ് …..ആയിരം …..പതിനായിരം ……ലക്ഷങ്ങൾ ……ഒടുവിൽ ഈ ലോകത്തെ തന്നെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കുവാൻ പഠിക്കണം …….””

“” അവളെ ശ്രദ്ധിക്കാതെ മുന്നോട്ട് നോക്കിത്തന്നെ അവൻ പറഞ്ഞു ….അതുകേട്ടു മുഖമുയർത്തി ഗീതു അവനെ നോക്കി …… “”” പത്തുപേരെ നിനക്ക് പറ്റും ….പക്ഷേ പോരാ ……നീ കണ്ട പത്തുപേരല്ല ഈ ലോകം ……..നീ നിന്നിലേക്കൊതുങ്ങാതെ , മറ്റുള്ളവരെ നീയെന്ന ബിന്ദുവിലേക്ക് എങ്ങനെ ഒതുക്കാം എന്ന് ചിന്തിക്കണം …..അതിനു നീ ആദ്യം അവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുവാൻ പഠിക്കണം … കാണിച്ചു കൊടുക്കണ്ടേ നിനക്ക് ………?….. മാനഭംഗം എന്ന് പറഞ്ഞു പീഡിപ്പിച്ചാൽ നഷ്ടപ്പെടുന്നത് പെണ്ണിന്റെ അഭിമാനം ആണെന്ന് പറയുന്നവരെ , പെണ്ണിന്റെ മാനം അവളുടെ മനസാണെന്ന് …..

അവൾ ചിറകടിച്ചു പറക്കുന്നത് അവളുടെ അഭിമാനം കൊണ്ട് പടുത്തുയർത്തിയ മാനത്താണെന്ന് …….”” അവൾ അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു …..ഉള്ളിൽ ആത്മവിശ്വാസം ഉടലെടുക്കുന്നത് അവളറിഞ്ഞു …. ക്ലാസ്സിലേക്ക് കയറി വരുന്ന അധ്യാപകനെ കണ്ട് ആണും പെണ്ണും ആയി ഇടകലർന്നിരിക്കുന്ന ആ ക്ലാസ്സിലെ എല്ലാവരും എഴുന്നേറ്റു നിന്നു …… “”” പുതിയ കുട്ടികൾ ആണല്ലേ …… “”” ഗീതുവിനെയും നിനിലിനെയും നോക്കിക്കൊണ്ട് അവർ ചോദിച്ചു …… “”” അതേ സർ ……..””” ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു ………

ഗീതു ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു ദീപൻ …..ഒന്നും പോയി മിണ്ടാൻ അല്ല ……അവളെ വെറുതെ കാണാൻ …….കുഞ്ഞിനെ നിനിലിന്റെ വീട്ടിൽ ഏൽപ്പിച്ചു കാണുമായിരിക്കും …….അവൻ നിന്നിടത്തു തന്നെ തുടർന്നു …… താഴെ വഴിയിലൂടെ ശേഷാദ്രി പൈയ്യുടെ ടെമ്പോ ട്രാവലർ പോകുന്നത് കണ്ടപ്പോഴാണ് ……അവന്റെ ശ്രദ്ധ വിട്ടത് …..താഴേയ്ക്ക് നോക്കിയ അവനൊന്നു പകച്ചു ……

മുംബൈയിൽ തന്റെ കൂടെ ഉണ്ടായിരുന്നവർ ദാ കണ്മുന്നിൽ കൂടി കടന്ന് പോകുന്നു …..നീക്കിവെച്ചിരിക്കുന്ന വണ്ടിയുടെ ജാലക ചില്ലിലൂടെ അവൻ ഒരിക്കൽ കൂടി നോക്കി …..അതേ …….രണ്ടുപേരെ കണ്ടുകഴിഞ്ഞു ……അങ്ങനെ എങ്കിൽ എല്ലാവരും ഉണ്ടാകും ……. അടുത്ത കൊട്ടേഷൻ ……. തന്നെ എന്തുകൊണ്ട് അറിയിച്ചില്ല ……… ഗീതു …..നന്ദൂട്ടി ……അതോ താനോ …….അന്ന് ദേവസ്സി വക്കീൽ തന്നെ കണ്ടുകാണുമോ ………??? ഉണ്ടാകും …….അവരിപ്പോഴും ഗീതുവിനെ നിരീക്ഷിക്കുന്നുണ്ടെന്ന് താൻ സംശയിച്ചതിൽ തെറ്റ് പറ്റിയില്ല ……

അത്ര നേരവും മനസ്സിൽ ഉണ്ടായിരുന്ന സന്തോഷം അവന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു ….തങ്ങളിൽ ആരെങ്കിലും ആണോ അതോ മറ്റാരെങ്കിലും ആണോ എന്നറിയാതെ അവൻ ഉഴറി ……. എന്തായാലും അപകടം പതിയിരിക്കുന്നു എന്ന് തന്നെ വിചാരിച്ചു മുന്നോട്ട് പോകണം …. അവൻ ദൂരേയ്ക്ക് നോക്കി ….ആ വാഹനം തന്നെ കടന്ന് പോയിട്ട് നിമിഷങ്ങൾ പിന്നിട്ടിരിക്കുന്നു ……..തീച്ചൂളയിൽ വീണവനെ പോലെ ദീപൻ അവിടെ നിന്നും വേഗം ഇറങ്ങി… ബൈക്ക് എടുത്ത് അവൻ നേരെ പോയത് കൊല്ലന്റെ ആലയിലേക്കായിരുന്നു ………

കറുത്ത കരിയെ ചുവപ്പിച്ച് അതിനു മേലെ ഇരുമ്പ് വെച്ചിട്ട് അടിച്ചു പഴുപ്പിക്കുന്നതിന്റെ ശബ്ദം വണ്ടി നിർത്തിയതേ അവൻ കേട്ടു ……. അവൻ ചുടിഷ്ടിക കൊണ്ട് പണിത ആലയുടെ അര ഭിത്തിയിലേക്ക് കയറി , കൊല്ലൻ ചെയ്യുന്നത് നോക്കി അസ്വാഭാവികത ഉണ്ടാക്കാതെ ഇരുന്നു ….അവനെ ഒന്ന് നോക്കിയിട്ട് അയാൾ പണി തുടർന്നു കൊണ്ടേ ഇരുന്നു …… കുറച്ചു നേരത്തിനു ശേഷം അയാൾ ജോലി അവസാനിപ്പിച്ച് ,അടുത്ത് കിടന്ന കീറത്തുണിയിൽ കൈ തുടച്ചിട്ട് അവനെ നോക്കി ….. “” എനിക്കേ ….ഒരു വാക്കത്തി വേണാരുന്നു ……

പൈനാപ്പിൾ കച്ചവടം ആണേ …….അപ്പൊ ഒരു കത്തിയുടെ കുറവുണ്ട് ….അതൊരെണ്ണം പണിതു കാച്ചിത്തന്നാൽ നന്നായിരുന്നു ……””” അയാളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ദീപൻ പറഞ്ഞു …. “”” ഇരുമ്പ് വല്ലതും കൊണ്ടുവന്നിട്ടുണ്ടോ ….??….””” പുറത്തേക്ക് നീട്ടി മുറുക്കാൻ തുപ്പിക്കൊണ്ട് അയാൾ ചോദിച്ചു ….. “”” ഇരുമ്പൊന്നും ഇല്ല ….. ഇവിടെ നിന്ന് ആക്കിത്തന്നാൽ മതി ………”” “”” എങ്കിൽ പിന്നെ മൂന്നാം ദിവസം വാ …..

കാച്ചിച്ചു വെച്ചേക്കാം …………..”””” “”” വായ്ത്തല ഇത്തിരി നീണ്ടാലും കുഴപ്പമില്ല പണിക്കാ ……കൈപ്പിടിയിൽ മെരുങ്ങുന്നത് ആയാൽ മതി ………””” അവൻ പറഞ്ഞതിന് കീഴ്‌പോട്ട് നോക്കി വായിൽ കിടന്നത് ചവച്ചുകൊണ്ട് അയാൾ മൂളി ….. ബൈക്കെടുത്തുകൊണ്ട് അവൻ നേരെ പോയത് ടൗണിലേക്ക് തന്നെ ആയിരുന്നു …..നിനിലിന്റെ ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ട് അവൻ വണ്ടി ഒതുക്കി നിർത്തി നിന്നു ……

ഇനി നിന്റെ പുറകെ ഞാൻ എങ്ങോട്ടും മാറാതെ ഉണ്ടാകും ഗീതൂ ……ഇനി ഒരു പക വീട്ടലിനു നിന്നെ വിട്ടുകൊടുക്കുവാൻ ദീപന് വയ്യ …….അതിനു കാരണം ഞാൻ ആണെങ്കിൽ കൂടി വേരോടെ നിനക്ക് നേരെ ഉയരുന്ന കരങ്ങളെ ഞാൻ വെട്ടി മാറ്റും …….. അവന്റെ മുഖം വലിഞ്ഞു മുറുകി …….

© തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 21

Share this story