എന്നും എപ്പോഴും: ഭാഗം 17

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ആരാ??????""" ഇട്ടിരുന്ന മാക്സിയിൽ കൈ തുടച്ചൊരു സുന്ദരിയായ പെൺകുട്ടി വീടിനടുക്കള ഭാഗത്തൂടെ ഉമ്മറത്തേക്ക് വന്നു........ ""ഞാൻ ഇന്ദ്ര.........""" """ഇന്ദ്ര????? എനിക്ക്.....എനിക്ക് മനസ്സിലായില്ല....... നിങ്ങൾ ആരെ തിരക്കിയാ വന്നത്???""" """താൻ തന്നെയല്ലേ ജാനി?? അല്ല ജാനകി???""" """അതേ ഞാൻ തന്നെയാണ്..."""" """ഞാൻ ശിവഭദ്രന്റെ ഭാര്യയാണ്.....""" അപരിചിതത്വം തിങ്ങി നിറഞ്ഞ മുഖത്ത് പതിയെ നേർത്തൊരു പുഞ്ചിരിയുതിർന്നു.... മിഴികൾ ആശ്ചര്യപ്പൂർവ്വം വിടർന്നു...... """"എന്താ ഇവിടെ????""" ആ ചോദ്യത്തിനൊരു വ്യക്തമായ മറുപടി ഇന്ദ്രയുടെ പക്കലില്ലായിരുന്നു.... ശരിക്കും എന്തിനാണ് താൻ വന്നതെന്നവൾ സ്വയം ചോദിച്ചു.......!!! ഇന്ദ്രയിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ജാനകി മഞ്ജുവിലേക്ക് നോട്ടം മാറ്റി ....... ആലോചനയിൽ മുഴുകി നിൽക്കുന്ന ഇന്ദ്രയ്ക്ക് തൊട്ടരികിലേക്ക് നീങ്ങി നിന്ന് മഞ്ജു അവളുടെ ചുമലിലൊന്ന് തട്ടി .... ഇന്ദ്ര നേർത്തൊരു ഞെട്ടലോടെ ജാനിയിലേക്ക് നോട്ടം പായിച്ചു.... """"ശിവൻ തന്നെ കുറിച്ച് പറഞ്ഞിരുന്നു...അപ്പൊ ഒന്ന് കാണാൻ...........""""

ഇന്ദ്രയുടെ വാക്കുകളിൽ ജാനിയുടെ ചൊടികൾ മനോഹരമായി വിരിഞ്ഞു..... കരിമഷികല പടരാത്ത കുഞ്ഞി കണ്ണുകൾ ഒന്ന് കൂടെ കുറുകി..... ഭദ്രൻ പറഞ്ഞത് പോലൊരു സുന്ദരി കുട്ടിയാണവളെന്ന് ഇന്ദ്രയ്ക്ക് തോന്നി.... ഒപ്പം നേരിയൊരു കുശുമ്പും....... """ എന്നെ കുറിച്ച് എന്താ പറഞ്ഞത്??? നല്ല കാര്യങ്ങൾ തന്നെയാണോ???""" കളിയോടെ അവളത് ചോദിച്ചപ്പോൾ ഇന്ദ്ര സംശയപ്പൂർവ്വം മുഖം ചുളിച്ചു.... """അല്ല....ന്നെ കുറിച്ചാരും നല്ലതൊന്നും പറയാറില്ലേ....ഞാനും ശിവേട്ടനും തമ്മിൽ മറ്റ് പല ബന്ധങ്ങളും ഉണ്ടെന്നാ ഇവിടത്തെ നാട്ടാരുടെ കണ്ടു പിടിത്തം..... താൻ അങ്ങനെ വല്ലതും അറിഞ്ഞിട്ട് അന്വേഷിച്ച് വന്നതാണോ???""" ജാനകിയുടെ ചോദ്യം ഇന്ദ്രയെ നിശബ്ദയാക്കി...... ഉത്തരമില്ലാതെ നിന്ന് പരുങ്ങുന്ന ഇന്ദ്രയ്ക്ക് നേരെയവൾ പുഞ്ചിരിയോടെ മുഖം ചുളിച്ചു.... ""ഓ... അപ്പൊ അത് തന്നെയാണ് കാര്യം അല്ലേ .....????"""

"""ജാനകിക്കെന്നോട് വിരോധമൊന്നും തോന്നരുത്....... ശിവനെ വിശ്വാസക്കുറവൊന്നും ഉണ്ടായിട്ടല്ല ..... ഉള്ളിൽ വീണ സംശയത്തിന്റെ കരട് മനസ്സിലിട്ട് കൊണ്ട് നടക്കുന്നതിനേക്കാൾ നല്ലത് സത്യാവസ്ഥ അറിയുന്നതാണെന്ന് തോന്നി....... അതാ ഒന്നും ആലോചിക്കാണ്ട് ഇങ്ങോട്ടിറങ്ങി പുറപ്പെട്ടത്.......""" """ഇയാള് പേടിക്കണ്ട....... ഒരു നല്ല സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല....... പിന്നെ ചോദിക്കാനും , പറയാനും ആരുമില്ലാത്ത രണ്ട് ജന്മങ്ങളല്ലേ ഞങ്ങളിരുവരും..... അതുകൊണ്ടാവും ഞങ്ങളെ കൂട്ടി കെട്ടി കഥകൾ പടച്ച് വിടുന്നത്......... പിന്നെ നാട്ടുക്കാരുടെ കണ്ണിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെപ്പോഴും മോശപ്പെട്ടവരല്ലേ..... അന്തി മയങ്ങിയാൽ ആണുങ്ങൾക്ക് പാ വിരിച്ച് കൊടുക്കുന്നവൾ..... ഇവിടുള്ളോരുടെ കണ്ണിൽ അങ്ങനൊരുവളാ ഈ ഞാൻ......"""" ഈർപ്പം തട്ടിയ മിഴികൾ ചൂണ്ട് വിരലാൽ ഒപ്പുന്ന ജാനകിയെ കണ്ട് ഇന്ദ്രയ്ക്ക് വല്ലാത്ത പ്രയാസം തോന്നി...... അമ്മുമോളെയും കൊണ്ട് താനും ജീവിച്ചു രണ്ടര വർഷം....

പാതി രാത്രി വീടിന്റെ വാതിൽപൊളിയിൽ മുഴങ്ങുന്ന തട്ടലും മുട്ടലും തുടങ്ങി തനിക്ക് നേരെ നീണ്ടിരുന്ന പലരുടേയും വന്യത കലർന്ന നോട്ടവും മുറുമുറുപ്പുകളുമെല്ലാം അവൾ ഓർത്തെടുത്തു...... ഇന്ദ്ര വേദനയോടെ ജാനകിക്കരികിൽ ചെന്ന് നിന്ന് അവളുടെ കൈകൾ കൂട്ടി പിടിച്ച്‌ നെഞ്ചോട് ചേർത്തു...... """ക്ഷമിക്കണം...... ഓരോന്നൊക്ക ചിന്തിച്ച് കൂട്ടി സ്വാർത്ഥയായി പോയി ..... അതാ...... ഞാൻ.......... എന്താവിശ്യം ഉണ്ടെങ്കിലും എന്നെയോ , ശിവനെയോ മടിക്കാതെ വിളിക്കാം..... പോയിക്കോട്ടെ???ഇനിയും നിന്നാൽ കടേലെത്താൻ വൈകും....""" """ഇവിടെ വരെ വന്നിട്ട് ഒരു ഗ്ലാസ്സ് ചായ പോലും കുടിക്കാതെ.........."""" """പിന്നീടാവാം......""" ജാനകിക്കായൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് ഇന്ദ്ര മഞ്ജുവിനെയും കൂട്ടി തിരികെ നടന്നു...... """ഞാനപ്പോഴേ പറഞ്ഞില്ലേ നീ വിചാരിക്കുന്ന പോലെയൊന്നും ഉണ്ടാവില്ലാന്ന്......ഇപ്പൊ സമാധാനമായില്ലേ...."""??? """ഉവ്വ്......""" ഇന്ദ്ര പുഞ്ചിരിയോടെ പറഞ്ഞു.... """"ഓ... ഇപ്പൊ എന്താ അവൾടെ കിണി.....""" മഞ്ജു കെറുവോടെ മുഖം വെട്ടിച്ചു...... 🌼🌼🌼🌼

വൈകീട്ട് ജോലി കഴിഞ്ഞ് കടയിൽ നിന്നും മഞ്ജുവിനൊപ്പം ഇറങ്ങിയ ഇന്ദ്രയുടെ കണ്ണുകൾ ചുറ്റും ശിവനെ തേടി അലഞ്ഞു .... """ആരെയാടി നോക്കുന്നെ??? നിന്റെ ശിവേട്ടനെയാണോ??""" ""ശിവേട്ടനോ???""" ഇന്ദ്ര മുഖം ചുളിച്ചു """പിന്നേ..... നിന്റെ ഭർത്തു അല്ലേടി... ഇച്ചിരി ബഹുമാനം കൊട്.....""" """ഇപ്പൊ ഉള്ള ബഹുമാനമൊക്കെ മതി....""" """മതിയെങ്കിൽ മതി....അങ്ങേര് വരുവോ?? അതോ ബസ്സിനാണോ???""" """രാവിലെ കുറച്ച് വലിയ രീതിയിൽ ഒടക്കിയത് കൊണ്ട് വരാൻ സാധ്യതയില്ല ......"" മഞ്ജുവിനെ നോക്കിയവൾ പല്ലിളിച്ച് കാണിച്ചു..... """ആ... അടിപൊളി..... എങ്കിൽ ഇനി നിന്ന് സമയം കളയണ്ട...ഇപ്പൊ നടന്നാൽ അഞ്ചേ നാൽപ്പത്തിയഞ്ചിന്റെ "ദേവൂട്ടി " കിട്ടും ....""" ധൃതിയിൽ നടന്ന മഞ്ജുവിന് പിന്നാലെ ഇന്ദ്രയും വച്ച് പിടിച്ചു..... ആളുകൾ തിങ്ങി നിറഞ്ഞ ബസ്സിൽ ഒരുവിധം എങ്ങനെയൊക്കെയോ രണ്ട് പേരും കയറി പറ്റി .......

ഇരുവർക്കും ഒരേ റൂട്ടിലൂടെയാണ് യാത്രയെങ്കിലും ഇന്ദ്ര ഇറങ്ങി നാലഞ്ച് സ്റ്റോപ്പ്‌ കഴിഞ്ഞിട്ടാണ് മഞ്ജുവിനിറങ്ങേണ്ടത്...... സ്റ്റോപ്പ്‌ എത്തിയപ്പോൾ ഇന്ദ്ര മിഴികളാൽ മഞ്ജുവിനോട്‌ യാത്ര ചൊല്ലിയിറങ്ങി ..... റോഡ് കുറുകെ കടന്ന് മുന്നോട്ട് നടക്കാനൊരുങ്ങിയവൾക്ക് മുന്നിൽ ദത്തൻ തടസ്സമായി വന്നു നിന്നു...... വഷളൻ ചിരിയോടെ അവളെ അടിമുടി ഉഴിയുന്ന ദത്തന്റെ കണ്ണുകൾ കാൺകെ ഇന്ദ്രയിൽ അസ്വസ്ഥതയോടൊപ്പം കോപവും നിറഞ്ഞു..... """"കാണാൻ പോലും കിട്ടുന്നില്ലല്ലോടി നിന്നേം നിന്റെ പുന്നാര അനിയത്തിയെയും ........""""??? മറുപടി നൽകാതെ നടക്കാനാഞ്ഞ ഇന്ദ്രയെ അവൻ വീണ്ടും തടഞ്ഞു നിർത്തി...... """നീയാകെ കൂടെ ഒന്ന് മെനയായിട്ടുണ്ടല്ലോ..... സത്യം പറയാലോ അമ്മുവിനെക്കാൾ എനിക്കിഷ്ടം നിന്നെയാ..... എന്റെ ഏട്ടന്റെ കണ്ണ് നിന്റെ മേലുള്ളത് കൊണ്ട് മാത്രമാ ഞാൻ നിന്നെ വെറുതേ വിട്ടത്..... ഇനിയിപ്പോ അതിന്റെ ആവിശ്യമില്ലല്ലോ.....""""

ഇന്ദ്രയുടെ കണ്ണുകൾ നാല് പാടും സഞ്ചരിച്ചു......... ചായകടയിലും , ബസ്റ്റോപ്പിലും , വഴിയോരത്തും മറ്റുമായി ഒരുപാട് ആളുകൾ അവരെ തന്നെ ശ്രദ്ധിച്ച് നിൽക്കുന്നുണ്ടായിരുന്നു ........ """എന്താടി....... രക്ഷിക്കാൻ ഭർത്താവിനെ നോക്കുവാണോ????""" ചോദ്യത്തോടെ ദത്തനവളുടെ കൈ തണ്ടയിൽ പിടിച്ച്‌ വലിച്ചവന്റെ ദേഹത്തോട് ചേർത്തു..... ഇന്ദ്ര ശൗര്യത്തോടെ അവനിൽ നിന്നും കുതറി മാറി കൈ നീട്ടി അവന്റെ കവിളിൽ ആഞ്ഞടിച്ചു..... """പ്ഫാ ചെറ്റേ....... നിന്നെ പോലൊരു നെറി കെട്ടവനെ ഒതുക്കാൻ ഈ ഇന്ദ്ര തന്നെ ധാരാളം..... എന്നെ തൊട്ടാൽ തിരിച്ചടിക്കാൻ എനിക്കറിയാം.....അതിന് ഭർത്താവിന്റെ ആവശ്യമൊന്നുമില്ല.....""" വാക്കുകളിൽ ഒരു പെണ്ണിന്റെ കരുത്തും, വീര്യവും ഒരുപോലെ നിറഞ്ഞു നിറഞ്ഞ് നിന്നിരുന്നു.... """ഡീ...........""" വാശിയോടെ വീണ്ടും ദത്തനവളെ പിടിക്കാൻ തുനിഞ്ഞതും അതേ കവിളിൽ കരുത്തോടെ ഒന്ന് കൂടെ പൊട്ടിച്ചു ..........

ആളുകൾ അവർക്ക് ചുറ്റും കൂട്ടം കൂടി.... """"എന്താ മോളെ????എന്താ പ്രശ്നം??"""" അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്നൊരു മനുഷ്യൻ ഇന്ദ്രയ്ക്കരികിൽ വന്ന് നിന്ന് ചോദിച്ചു.... """ഒന്നുല്ല ചേട്ടാ.... ഇവനൊരിത്തിരി ചൊറിച്ചിൽ അതൊന്ന് മാറ്റി കൊടുത്തതാ......"""" ഇന്ദ്ര പുച്ഛത്തോടെ പറഞ്ഞു നിർത്തി.... ചുണ്ടിനറ്റത്ത് കിനിഞ്ഞ ചോര കൈ വെള്ളയാൽ തുടച്ച് മാറ്റി ദത്തനവളിലേക്ക് പകയോടെ നോട്ടമെയത് നിന്നു........ """അങ്ങോട്ട് മാറി നിക്കടാ.....""" ഊക്കോടെ ദത്തനെ തള്ളിമാറ്റിയവൾ കൂസലില്ലാതെ മുന്നോട്ട് ചുവടുകൾ നീക്കി.... അപ്രതീക്ഷിതമായ ഇന്ദ്രയുടെ നീക്കത്തിൽ വേച്ച് പോയ ദത്തൻ നാണക്കേട് കൊണ്ട് ഇരു കൈ മുഷ്ഠികളും ചുരുട്ടി പിടിച്ചു........ """"ഡീ...... അഹങ്കരിക്കണ്ട..... എന്നെ അപമാനിച്ചതിനെല്ലാം ചേർത്ത് ഒരു ദിവസം ദത്തൻ നിന്നെ വിസ്തരിച്ചൊന്ന് കാണുന്നുണ്ട്..... നിന്റെയീ നെഗളിപ്പ് അന്ന് ഞാൻ തീർത്ത് തരാം...... ഓർത്ത് വച്ചോ ........""""

നടന്നു നീങ്ങുന്നതിനിടയിൽ ദത്തന്റെ വാക്കുകൾ ശ്രവിച്ച് ഇന്ദ്ര ഒന്ന് നിന്ന് പിന്തിരിഞ്ഞ് അവനെ നോക്കി ചുണ്ട് കോട്ടി....... """"അന്ന് നിന്റെ കഴുത്തിന് മീതെ വച്ച വാക്കത്തി ഇന്നും ഞാൻ കളയാണ്ട് സൂക്ഷിച്ച് വച്ചിട്ടുണ്ടെടാ...... വാചകം അടിച്ച് വിരട്ടാൻ വരല്ലേ...... ആവിശ്യം വന്നാൽ അതെടുത്ത് നിനക്ക് നേരെ ആഞ്ഞ് വീശാൻ ഇന്ദ്രയ്ക്ക് യാതൊരു ധൈര്യകുറവും ഇല്ല..... എപ്പോഴാ കാണേണ്ടതെന്ന് വച്ചാൽ നീ പറഞ്ഞോ നമുക്ക് കാണാം... മ്മ്..?? ഇപ്പൊ ഞാൻ ചെല്ലട്ടെ ???? """" അവനെ ഇരുത്തിയൊന്ന് നോക്കി മുഖം വെട്ടിച്ചവൾ വീട്ടിലേക്ക് നടന്നു.... """എന്താ ചേച്ചി വൈകിയത്???"""" ഗേറ്റ് കടന്ന ഇന്ദ്രയെ കണ്ടതിനടുത്ത നിമിഷം അനന്തു അന്വേഷിച്ചു..... """നടന്നെത്തണ്ടേടാ......'""'' തളർച്ചയോടെ പടിയിലേക്കിരുന്നവൾ ശ്വാസം നീട്ടിയെടുത്തു.... """ചേച്ചി വേഗം പോയി കുളിച്ചിട്ട് വാ... ഞാൻ ചായ എടുക്കാം......""" വെപ്രാളത്തോടെ അകത്തേക്കോടുന്നവനെ ഇന്ദ്ര സ്നേഹത്തോടെ നോക്കിയിരുന്നു.... ചുണ്ടിലുതിർന്ന മന്ദഹാസത്തോടെയവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു..... ചാരിയിട്ട വാതിൽ പതിയെ തുറന്ന് അകത്തേക്ക് തല കടത്തി.......

പതിവ് പോലെ കണ്ണുകൾക്ക്‌ മീതെ കൈ വച്ച് മറച്ച് കട്ടിലിൽ ചാരി കിടക്കുകയായിരുന്നു ഭദ്രൻ..... """ഓ...... ഇങ്ങേർക്ക് പണീം തൊരോം ഒന്നുമില്ലെയാവോ....!!!""" ചിന്തിച്ചു കൊണ്ടവൾ അകത്തേക്ക് കയറി ചുമലിലിരുന്ന തന്റെ ബാഗ് ഊരി മേശപ്പുറത്ത് വച്ചു....... കുളിച്ച് മാറ്റാനുള്ള വസ്ത്രങ്ങൾ അലമാരയിൽ നിന്നെടുത്ത് പിന്തിരിഞ്ഞതും ഒരിഞ്ച് വത്യാസത്തിൽ അവളോടൊപ്പം ചേർന്ന് നിൽക്കുന്ന ഭദ്രനെ കണ്ട് ഞെട്ടി...... """എ... എന്താ......???""" """നീ ഇന്ന് രാവിലെ എവിടെയെങ്കിലും പോയിരുന്നോ???"""" ഗൗരവം കലർന്ന അവന്റെ ശബ്ദം ഇന്ദ്രയിൽ പരിഭ്രമം നിറച്ചു.... കയ്യിലെ വസ്ത്രങ്ങൾ നെഞ്ചോടടക്കി മിഴികൾ വിടർത്തി ഇന്ദ്ര ഭദ്രനെ ഉറ്റ് നോക്കി..... """ഉണ്ട കണ്ണുരുട്ടാതെ മറുപടി പറയെടി.....""""" """ഞാൻ എനിക്കിഷ്ടമുള്ളിടത്ത് പോവും... ഇയാളാരാ ചോദിക്കാൻ.....""" ദേഷ്യം നടിച്ചവൾ അവനെ തള്ളി മാറ്റി രക്ഷപ്പെടാനൊരു ശ്രമം നടത്തി ..... പക്ഷേ ഭദ്രൻ ഒരു പൊടിക്ക് പോലും അനങ്ങാതെ പാറ പോലെ ഉറച്ച് നിന്നു...... വീണ്ടും അവനെ കടന്ന് പോകാൻ തുനിഞ്ഞവളെ അരയിലൂടെ കൈ ചുറ്റിയവൻ ദേഹത്തോട് ചേർത്തു നിർത്തി.....

സാരി ശീല താണ്ടി ഭദ്രന്റെ കൈ വിരലുകൾ ഇന്ദ്രയുടെ ഉദരത്തെ സ്പർശിച്ച മാത്രയിൽ പിടഞ്ഞു കൊണ്ടവൾ അവന്റെ കൈ തണ്ടയിൽ ഇറുകെ പിടിച്ചു.... """"ചോദിച്ചതിന് മറുപടി പറയാതെ എന്റെ കൈപിടിയിൽ നിന്നും തെന്നി മാറാമെന്ന് മോള് വ്യാമോഹിക്കണ്ട....."""" """ഞാൻ... ഞാൻ കടേല് പോയതായിരുന്നു .....""" """എന്തോ.................???""" മുഖം ഇന്ദ്രയുടെ ചെവിക്കരികിലേക് ചേർത്ത് വച്ച് ഭദ്രൻ പ്രത്യേക സ്വരത്തിൽ നീട്ടി ചോദിച്ചു..... ചുറ്റി പിടിച്ച കൈ ഒന്ന് കൂടെ ബലപ്പെടുത്തി .... ഭദ്രന്റെ ശ്വാസ നിശ്വാസങ്ങൾ ചർമ്മത്തെ ഇക്കിളിപ്പെടുത്തിയപ്പോൾ ഇന്ദ്ര തന്റെ കഴുത്ത് ചെരിച്ച് ചുമലിൽ ചേർത്തു..... ശരീരത്തിലൂടെ വിയർപ്പ് തുള്ളികൾ കിനിഞ്ഞിറങ്ങി ......... ഹൃദയമിടിപ്പസാധാരണമായി ഉയർന്നു.... വെപ്രാളം പൂണ്ടവൾ തന്നിലുള്ള ഭദ്രന്റെ കൈകൾ അയക്കാൻ ആവുന്നത്ര ശ്രമിച്ചു നോക്കി.......... """"സത്യം സത്യമായി പറ.... കേൾക്കട്ടെ......""" """ജനകീടെ വീട്ടിൽ....."" """മ്മ്മ്........ എന്തിനാ പോയത്????""" """വെ... വെറുതേ...... ഒന്ന് കാണാൻ....."""" ""ആരെ???"" ""ജാനകിയെ......."" ""എന്നിട്ട് കണ്ടോ???"" ""മ്മ്മ്മ്......."""

"""മോള് പോയി കണ്ട സ്ഥിതിക്ക് കാര്യങ്ങളൊക്കെ എങ്ങനെയാ???? നമ്മുക്കങ്ങ് ഉറപ്പിക്കാം അല്ലെ??""" """എന്ത്??"" ഭദ്രൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെയവൾ നെറ്റി ചുളിച്ചു """"നീ അവളെ എനിക്ക് വേണ്ടി കല്യാണമാലോചിക്കാൻ പോയതല്ലേ....??!"" ഭദ്രൻ പറഞ്ഞു നിർത്തിയതും ഇന്ദ്ര കോപത്തോടെ അവന് നേരെ കണ്ണുരുട്ടി ..... """ഞാൻ ചുമ്മാ കാണാൻ പോയതാണെന്ന് പറഞ്ഞില്ലേടോ....""" ഇന്ദ്രയുടെ ശബ്ദം കനത്തപ്പോൾ അത് വരെ ശാന്തമായിരുന്ന ഭദ്രന്റെ മുഖം മാറി...... അരിശത്തോടെ അവളെ ദേഹത്തോട് വലിച്ച് ചേർത്തവൻ ഒച്ചയിട്ടു...... """അവളെ ചുമ്മാ പോയി കാണാൻ അവളാരാടി നിന്റെ കുഞ്ഞമ്മയോ???""" ""'അതെന്താ കുഞ്ഞമ്മയെ മാത്രേ പോയി കാണാൻ പറ്റൂ???? ഇയാളിത്ര ഒച്ചയിടാൻ മാത്രമൊന്നുമില്ല.... എനിക്കാ കുട്ടിയേ കാണണമെന്ന് തോന്നി ഞാൻ പോയി കണ്ടു...... അത്ര തന്നെ """" ""''നീയെന്താ അവളോട് സംസാരിച്ചത്...??""''

"""അതെന്തിനാ നിങ്ങളറിയണേ """"??? """അതൊരു പാവം കൊച്ചാണെ..... നീ വല്ലതും പറഞ്ഞതിനെ വേദനിപ്പിച്ചോന്നറിയാനാ.....""""" ഇന്ദ്ര ചുണ്ട് കൂർപ്പിച്ച് പരിഭവത്തോടെ വലത് കൈ ചുരുട്ടി അവന്റെ നെഞ്ചിൽ ആഞ്ഞ് കുത്തി.... """വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കരുത് ട്ടോ........"""" ചുണ്ട് ചുളുക്കിയവൾ ഭദ്രന് നേരെ വിരൽ ചൂണ്ടി..... "'''""ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും??? പറയെടി...... എന്ത് ചെയ്യും.....??"""" കനമേറിയ ശബ്ദത്തോടെ ഇന്ദ്രയുടെ ചെവിക്കരുകിലേക്ക് മുഖം താഴ്ത്തി ഭദ്രൻ ചോദിച്ചതിനടുത്ത നിമിഷം ഇന്ദ്രയുടെ ദന്തങ്ങളവന്റെ കവിളിലാഴ്ന്നു...... ഭദ്രൻ വേദന കടിച്ചമർത്തി ഇന്ദ്രയിലുള്ള തന്റെ കൈകൾ അയച്ചു...... രക്ഷപ്പെടാൻ അവസരം കിട്ടിയ മാത്രയവൾ ഭദ്രനെ കടന്ന് മുന്നോട്ടോടിയതും ഭദ്രൻ കൈനീട്ടിയവളെ പിടിച്ച്‌ വലിച്ച് വീണ്ടും ചുമരിനോട് ചേർത്ത് നിർത്തി..... """എന്നെ ഉപദ്രവിച്ചിട്ട് നീ എങ്ങോട്ടാടി ഓടുന്നെ..... ഏഹ് ??""" ഉച്ചത്തിൽ ചോദിച്ചവൻ കണ്ണുകൾ കുറുക്കി ഇന്ദ്രയെ ഇരുത്തിയൊന്ന് നോക്കി പല്ല് കടിച്ചു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story