മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 10

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


അപ്പൊ അളിയോ….
ഞാൻ അങ്ങ് പോയി ന്റെ പെണ്ണിനെ കണ്ടേച്ചും വരാം….
അപ്പോളേക്കും പോയി രണ്ട് പെഗ് അടിച്ചു മൂഡായി നിക്ക് ട്ടോ….
വിഷ്ണുവിന്റെ തോളിൽ പതിയെ ജഗൻ കൃഷ്ണയുടെ റൂം ലക്ഷ്യമാക്കി സ്റ്റെയർകെയ്‌സ് കയറാൻ തുടങ്ങി….
ന്ത് ചെയ്യണമെന്നറിയാതെ വിഷ്ണുവും അനുയായികളും പരസ്പരം നോക്കി നിന്നു.

ന്താണ് ശ്യാമേ അറിയോ…
പെട്ടന്നുള്ള ചോദ്യം കേട്ട് ശ്യാമ തിരിഞ്ഞു നോക്കി..
ഡാ…. ജഗാ നീയോ…
നീയിത് എവിടായിരുന്നു ഇത്രയും കാലം..
എത്ര നാളായി കണ്ടിട്ട്…
ഇവിടെ ഇല്ലായിരുന്നു
ജോലിയുടെ ഓരോ ആവശ്യങ്ങൾ…
മ്മ്..
ഞാൻ വിഷ്ണുവിനോട് ഇടക്ക് ചോദിക്കും നിന്റെ കാര്യങ്ങൾ..
ആ…
ആള് പറയാറുണ്ട്…
ആഹാ… അതൊക്കെ പറയോ..
പിന്നെ പറയാതെ..
എല്ലാം പറയും…
അല്ല കല്യാണ പെണ്ണെവിടെ…
അവള് റൂമിൽ ഉണ്ട് നീ വാ…
ജഗന്റെ കയ്യിൽ പിടിച്ചു ശ്യാമ മുന്നോട്ടു നടന്നു…
ഇതെല്ലാം കണ്ട് ചുട്ട കലിപ്പിലായി വിഷ്ണു. .
ന്ത്‌ ചെയ്യണം വിഷ്ണു..
കൂട്ടത്തിൽ ഒരുത്തൻ വിഷ്ണുവിന്റെ ചെവിയിൽ ചോദിച്ചു..
ഒന്നും ചെയ്യണ്ട..
അവൻ പോയേച്ചും വരട്ടെ…
ബോബ് പൊട്ടും എന്ന് കരുതിയാണോ…
ഇതിൽ ബോംബും മണ്ണാംകട്ടയുംമല്ല എന്ന് അവനും അറിയാം നമുക്കും അറിയാം…
ഇവിടെ ഞാൻ ഒരു സീൻ ഉണ്ടാക്കില്ല എന്ന് അവനറിയാം..
അതുകൊണ്ട് അവൻ ഒരു ഷോ ഇട്ടതാ..
അവൻ കളിക്കട്ടെ…
നമുക്ക് ഇപ്പൊ കാണികൾ ആയ മതി….
താടി പയ്യെ തടവി വിഷ്ണു പറഞ്ഞു..

ഞങ്ങളുടെ നോവലിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡാ…
പോകുമ്പോൾ നീ കൊണ്ട് പോവുന്നോ കൃഷ്ണയെ..
മുന്നോട്ടു നടക്കുമ്പോൾ ആരും കേൾക്കാതെ ശ്യാമ ചോദിച്ചത് കേട്ട് ജഗൻ ഒന്നു ഞെട്ടി…

നിനക്ക് എങ്ങനെ അറിയാം…
ഇതൊക്കെ..
അവന്റെ കൂടെ കൂടിട്ടു കുറച്ചായില്ലേ..
വൈകി പോയി അറിയാൻ… എല്ലാം..
അവനെയും…
ശ്യാമയുടെ ശബ്ദം ഇടറിയിരുന്നു അപ്പോൾ..

നിനക്ക് എന്നോട് പറയാമായിരുന്നു എല്ലാം അവനെ പറ്റി…
എനിക്ക് ഒന്നും അറിയില്ലായിരുന്നു ശ്യാമേ…
ഞാനും ഒരുപാട് വൈകി അവൻ ആയിരുന്നു എല്ലാം നിയന്ത്രിക്കുന്നത് എന്നറിയാൻ..
എല്ലാം ഞാൻ പിന്നീട് പറയാം..
എനിക്ക് ഇപ്പൊ കൃഷ്ണയെ കാണണം..

അവളെ കൂടെ കൂട്ടുമോ നീ ഇപ്പോൾ..
അവളെ നോക്കി ചിരിച്ചു ജഗൻ…
ഈ ചിരിക്കു ഒരു മാറ്റവും ഇല്ലാട്ടോ..
അവന്റെ കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി ശ്യാമ….
പിന്നെ ന്തിനാ ഈ നേരത്ത് അവളെ കാണാൻ വന്നത്..
അവൾ കാണണമെന്ന് പറഞ്ഞു അതോണ്ട് വന്നു..
അവള് പറഞ്ഞോ…
ഞെട്ടലോടെ ശ്യാമ ചോദിച്ചു…
മ്മ്….
ഇതാണ് അവളുടെ മുറി…
വാ..
ചാരിയിട്ട വാതിൽ പതിയെ തുറന്നു ശ്യാമ അകത്തേക്ക് കയറി…
നിങ്ങൾ കുറച്ചു നേരം ഒന്ന് പുറത്തേക്ക് നിൽക്കൂ…
അകത്തുണ്ടായിരുന്നു കൃഷ്ണയുടെ കൂട്ടുകാരികളെ നോക്കി ശ്യാമ പറഞ്ഞു…
ന്തിനാ എന്ന് കൃഷ്ണ കണ്ണു കൊണ്ട് ചോദിച്ചു..
കാര്യമുണ്ട് ആ അർത്ഥത്തിൽ…
പതിയെ കണ്ണടച്ചു ശ്യാമ..
എല്ലാരും പുറത്തേക്ക് ഇറങ്ങി…
ശ്യാമയും ഒടുവിൽ പുറത്തേക്ക് ഇറങ്ങി…
വാതിൽ കടന്ന് അകത്തേക്ക് കയറിയ ആളെ കണ്ട് കൃഷ്ണ ഒന്നു ഞെട്ടി..
അവൾ കൈയ്യ്ടുത്തു സ്വയം വായ പൊത്തി നിന്നു പോയി…
കയ്യിൽ ഇരുന്ന പൂച്ചെണ്ട് ടീപ്പോയിൽ വെച്ച്…
ജഗൻ അവളുടെ മുന്നിൽ വന്നു കയ്യും കെട്ടി അവളെ നോക്കി നിന്നു..

ഞങ്ങളുടെ നോവലിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്തിനാഡീ പോത്തേ…
ഈ രാത്രി എന്നെ കാണണം എന്ന് പറഞ്ഞത്..
ചിരിച്ചു കൊണ്ട് അവളെ നോക്കി ചോദിച്ചു…

ഡാ…
നീ ഇതെങ്ങനെ…
അമ്പരപ്പ് മാറാതെ കൃഷ്ണ ചോദിച്ചു..




പിന്നെ..
വരാൻ പറഞ്ഞു..
കാണണം ന്ന് പറഞ്ഞു..
എന്നിട്ടിപ്പോ ന്താ ഡീ ഇങ്ങനെ ഒരു ചോദ്യം…

നീ മതില് ചാടി വരുമെന്നാ ഞാൻ കരുതിയത്..
ഇതിപ്പോ എല്ലാരുടെയും മുന്നിലൂടെ നെഞ്ചും വിരിച്ചു വരുന്നത് കണ്ടപ്പോൾ ഒരു അമ്പരപ്പ് അത്രേം ഉള്ളു..

ആഹാ..
ഇതാണ് ല്ലേ നിന്റെ മനസിലിരുപ്പ്..
ഒരാളെ നന്നാവാൻ സമ്മതിക്കില്ല ല്ലേ..
ഒന്നു പോടാ തെണ്ടി…
വാ..
ഇവിടെ വന്നിരിക്ക്…
കൃഷ്ണ അവനെ വിളിച്ചു…

ജഗൻ കട്ടിലിൽ ഇരുന്നു…
ആഹാ..
നല്ല ബെഡാല്ലോ..
പതിയെ അമർന്നും പൊന്തിയും ഇരുന്നു ചിരിച്ചു കൊണ്ട് ജഗൻ പറഞ്ഞു…

ആണ് ല്ലോ..
നല്ല സ്പ്രിങ് ആക്‌ഷൻ ഉള്ള ബെഡാ..
ന്താ മോനേ ഇപ്പൊ അതിന്..
ഒന്നുല്ലേ..
ഞാൻ കിടക്കേണ്ടിയിരുന്ന ബെഡിൽ ഏതോ ഒരു @##$&*മോൻ കേറി കിടക്കുമല്ലോ എന്നുള്ള ഒരു ചെറിയ പരിഭവം മാത്രം…

അച്ചോടാ..
നന്നായി പോയി….
എത്ര വട്ടം ഞാൻ ചോദിച്ചു…
കെട്ടുമോ..
കൂടെ വരട്ടെ..
കൊണ്ട് പോകോ..
എന്നൊക്ക..
അപ്പൊ മഹാന് കാലില്ല, കയ്യില്ലാ…
ന്തൊക്കെ ആയിരുന്നു..
ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മോനേ…
വാതിൽ കുറ്റി ഇട്ടിട്ട് അവന്റെ അടുത്ത് വന്നിരുന്നു കൊണ്ട് കൃഷ്ണ പറഞ്ഞു…

ഡീ കാര്യമായിട്ട് ചോദിക്കുവാ..
നീ കൂടെ വരുന്നുണ്ടോ…

ഇല്ല…
ചിരിച്ചു കൊണ്ടായിരുന്നു കൃഷ്ണയുടെ മറുപടി…

അതെന്താ പെണ്ണെ എടുത്തടിച്ചു ഒരു നോ പറച്ചിൽ…
നീ ഈ നേരത്ത് വന്നു വിളിച്ചാൽ ഞാൻ വരില്ല എന്ന് നിനക്ക് നല്ല പോലെ അറിയാം…

ഡാ…
നീ ഈ കല്യാണം അങ്ങ് മുടക്കിയേക്ക്….
ജഗന്റെ തോളിലേക്ക് ചാരി കൊണ്ട് കൃഷ്ണ പറഞ്ഞു…

ന്താന്നു…
ആന്നു..
നാളെ ഞാൻ കതിർമണ്ഡപത്തിൽ കയറരുത്…
അതിന് നിനക്ക് ന്ത് ചെയ്യാൻ കഴിയും…
ഈ വിവാഹം അങ്ങ് മുടക്കിയേക്ക്..

അത് മുടങ്ങി എപ്‌ളെ…
മുടങ്ങിയോ..
എപ്പോൾ..
കുറച്ചു ഞെട്ടലോടെ അവന്റെ തോളിൽ നിന്നും തല ഉയർത്തി കൊണ്ട് കൃഷ്ണ ചോദിച്ചു…
നീ ദേ ദാ കാണുന്ന പൂച്ചെണ്ട് നോക്കി ഒരു ഹായ് പറഞ്ഞെ..
ചാരി വെച്ച് പൂച്ചെണ്ട് ചൂണ്ടി കൊണ്ട് ജഗൻ പറഞ്ഞു…
നിന്നെ കെട്ടാൻ പോണ ആ @#$@%&മോൻ ചിലപ്പോൾ ഇതെല്ലാം കാണുന്നുണ്ടാവും…
ഇല്ലേ കാണാൻ ശേഷി ഇല്ലാതെ ഫോൺ കട്ട്‌ ചെയ്തു പോയി കാണും..
കേട്ട പാതി കേൾക്കാത്ത പാതി ജഗനെ ബെഡിലേക്ക് മറിച്ചിട്ടു കൃഷ്ണ….
ഡീ എനിക്ക് ഇപ്പൊ ഇതിനൊന്നും പറ്റില്ല ട്ടാ….
അവളെ ചേർത്ത് പിടിച്ചു കൊണ്ട് ജഗൻ പറഞ്ഞു..
ഇത്രേം മാത്രം മതി…
അവന്റെ കവിളിൽ ചുണ്ടമർത്തി കൊണ്ട് അവൾ പറഞ്ഞു…

ഇതൊക്കെ ആണ് ല്ലേ ഇനി ഓർമയിൽ ഉണ്ടാവുന്ന നിമിഷങ്ങൾ….
ബെഡിൽ എഴുന്നേറ്റിരുന്നു ജഗൻ പറഞ്ഞു…
എന്നാലും ജഗാ നീയെന്തേ വിളിച്ചില്ല ഇത് വരേ എന്നെ കൂടെ…
അറിയില്ല…
പക്ഷെ നീ കൈ വിട്ടു പോണ് എന്നറിഞ്ഞപ്പോൾ ന്താ പറയാ…
ആ നിമിഷങ്ങൾ ക്കു പേരിടാൻ അറിയാത്ത ഒരു വേദനയാണ്…
അത്രേ ഉണ്ട് ആ വേദനയുടെ ആഴം..

ഞാൻ ഇന്ന് വരാൻ പറഞ്ഞു വിളിച്ചില്ലെങ്കിൽ നീ വരില്ലേ..
കൃഷ്ണ ചോദിച്ചു…
ഇല്ല…
പിന്നെ ന്ത് ചെയ്യും നീ..
എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട് ഡൽഹിയിൽ…
ന്തായാലും ഇവ്ടെന്നു ഒരു മാറ്റം വേണം….
അപ്പൊ പിന്നെ അങ്ങോട്ട്‌ പോകാമെന്നു കരുതി…

ആഹാ ജോലിയോ…
അത് കൊള്ളാലോ..
ന്ത് ജോലി…
സൂപ്പർവൈസിങ് ആണ്…
മ്മ്..
ഗുഡ്..

ഇനി അധിക നേരം ഇരിക്കുന്നത് ശരിയല്ല…
മുന്നോട്ടു പോയി ഡോർ തുറന്നു ജഗൻ…
വിവാഹം ന്തായാലും മുടങ്ങും…
മുടങ്ങിയില്ല എങ്കിൽ നാളെ ഞാൻ ഉണ്ടാവും അവിടെ…
കൂടെ വന്നേക്കണം..
കേട്ടോ..
അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് ജഗൻ പറഞ്ഞു..
ആ മണ്ഡപത്തിൽ ഞാൻ കയറരുത്…
കയറിയാൽ പിന്നെ ഞാൻ ജഗന് സ്വന്തമല്ല നഷ്ടപെട്ടു എന്ന് വിശ്വസിച്ചോ…
വിളിച്ചാലും ഞാൻ ഇറങ്ങി വരില്ല…
അതിന് മുൻപേ എന്റെ കൈ പിടിച്ചിരിക്കണം….
മ്മ്…
ജഗൻ അവളെ ചേർത്ത് പിടിച്ചു മൂളി..
നാളെ ഈ വിവാഹം നടക്കില്ല…
ഇത് ജഗന്റെ വാക്ക്..
ഇനി നേരിൽ കാണുന്ന ദിവസം നീ എന്റേതാവുന്ന ദിവസമാണ്…
അത് എത്രയും പെട്ടന്ന്ണ്ടാവും..
ജഗൻ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി..
കൂടെ കൃഷ്ണയും കൂടെ വന്നു..




ജഗാ…
ഏട്ടൻ ആണ് ല്ലേ വില്ലൻ..
നടക്കും നേരം കൃഷ്ണ അവനോടു ചോദിച്ചു…
ജഗൻ ഒന്നു ഞെട്ടി..
ഞാനും അറിയാൻ വൈകിപോയില്ലേ ജഗാ…
ശബ്ദം വളരെ നേർത്തിരുന്നു അവളുടെ….
ആഹാ..
രണ്ടാളും ഉണ്ടല്ലോ ശ്യാമ പെട്ടന്ന് അവരുടെ അടുത്തേക്ക് വന്നു..
ആരാ ശ്യാമേ ഇത്…
കൂടെ കൂടിയിരുന്ന ആരോ ശ്യാമയോട് വിളിച്ചു ചോദിച്ചു…
വിഷ്ണുവിന്റെ കൂട്ടുകാരനാ ചേച്ചി..
തിരിഞ്ഞു നിന്നു കൊണ്ട് ശ്യാമ പറഞ്ഞു…

ന്താ ഉദ്ദേശം രണ്ടിന്റെയും..
ഒരു ഉദ്ദേശവും ഇല്ല….
ചിരിച്ചു കൊണ്ടായിരുന്നു കൃഷ്ണയുടെ മറുപടി..
ഏട്ടാ…
ജഗൻ ഏട്ടന്റെ ഫ്രണ്ട് ആണ് ന്ന് എനിക്ക് അറിയില്ലായിരുന്നു ട്ടാ..
ഒരു ഭാവഭേദവും ഇല്ലാതെയായിരുന്നു കൃഷ്ണയുടെ പെരുമാറ്റം…
വിഷ്ണു അവളെ രൂക്ഷമായി ഇരുത്തി നോക്കി….
കൃഷ്ണ ആ നോട്ടം പുഛം നിറഞ്ഞ മുഖത്തോടെ തള്ളി കളഞ്ഞു..

എല്ലാരും കൂടെ തോൽപ്പിക്കാൻ ഇറങ്ങിയതാണെങ്കിൽ ഒന്നോർത്തോ..
എല്ലാത്തിനെയും അരിഞ്ഞു തള്ളും ഞാൻ….
ഉറഞ്ഞു തുള്ളി വന്ന ദേഷ്യം ഉള്ളിൽ ഒതുക്കി കൊണ്ട് വിഷ്ണു പതിയെ പറഞ്ഞു…

ഏട്ടാ..
ഞാൻ ന്തായാലും ഇപ്പൊ ജഗന്റെ കൂടെ പോവില്ല..
പക്ഷെ നാളെ ഈ വിവാഹം നടക്കില്ല…
ഏട്ടന്റെ ബിസിനസ് പാർട്ണർ ആവാൻ എനിക്ക് താല്പര്യം ഇല്ല..
കാരണം…
എല്ലാം അറിയാൻ ഞാനും ഏടത്തിയും വൈകി….
പിന്നെ ജഗനും ഏട്ടനും ഒരേ പാതയിൽ സഞ്ചരിക്കുന്നു എന്നുള്ളത് കാര്യം ശരിയാണ്..
പക്ഷെ…
ഏട്ടനിൽ കാണാത്ത ഒന്ന് ജഗനുണ്ട്…
ന്താന്നു അറിയോ..
മറ്റുള്ളവരെ മനസിലാക്കാൻ കഴിയുന്ന ഒരു മനസ്…
എല്ലാം അറിഞ്ഞപ്പോൾ ഞാൻ തകർന്നു എന്നുള്ളത് സത്യമാണ്..
പക്ഷെ…
ജഗനെ ഞാൻ ഇഷ്ടപെട്ടത് അവൻ ആരാണ് എന്നറിഞ്ഞിട്ടാണ്…
പക്ഷെ ന്റെ ഏട്ടത്തിയമ്മ…
ആൾക്ക് ഒന്നുമറിയാതെ കൂടെ കൂട്ടില്ലേ…
എന്നിട്ടോ…
ശ്യാമയെ നോക്കി കൃഷ്ണ പതിയെ പറഞ്ഞു…
ശ്യാമ തല കുമ്പിട്ടു നിന്നു..

എനിക്കറിയാം..
അവസാനം ഇത് ഇങ്ങനെയേ അവസാനിക്കുവെന്നു..
പക്ഷെ എല്ലാത്തിനും ഒരു മുഴം മുൻപേ എറിയുന്നവനാ ഈ വിഷ്ണു..
അത് കൊണ്ട് വിവാഹം ഇന്നേ അങ്ങ് നടത്താൻ തീരുമാനിച്ചു ഞങ്ങൾ…
ചിരിച്ചു കൊണ്ട് വിഷ്ണു അത് പറയുമ്പോൾ പുറത്ത് ഒന്നിന് പുറകേ ഒന്നായി കാറുകൾ വന്നു കൊണ്ടിരുന്നു..
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ എന്റെ പെങ്ങളുടെ വിവാഹം നടന്നിരിക്കും മോളേ..
നീയല്ല… എനിക്ക് വലുത്..
നേടാൻ പോകുന്ന കോടികളാണ് വലുത്..
പിന്നെ..
ദേ ഇവനെ ഇപ്പൊ ഇവിടെ വെച്ച് പോലീസ് അറെസ്റ്റ്‌ ചെയ്യും..
നൂറായിരം കേസുകൾ നിലനിൽക്കുന്ന ഇവൻ ഇനി പുറം ലോകം കാണില്ല…
ഭ്രാന്തമായ ചിരിയോടെ വിഷ്ണു പറഞ്ഞത് കേട്ട് എല്ലാരും നടുങ്ങി..

നീ പുറത്ത് ഇറങ്ങുന്ന നിമിഷം പോലീസ് നിന്നെ അറസ്റ്റ് ചെയ്യും ജഗാ..
നിന്നേ അറസ്റ്റ് ചെയ്യുന്ന ആ നിമിഷം…

കൃഷ്ണേ…..
നീട്ടി വിളിച്ചു വിഷ്ണു..

നിന്റെ കഴുത്തിൽ താലി വീണിരിക്കും..
തിരിഞ്ഞു കൃഷ്ണയേ നോക്കി വല്ലാത്തൊരു ചിരിയോടെ വിഷ്‌ണു പറഞ്ഞത് കേട്ട് ജഗൻ നടുങ്ങി….

തുടരും…

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5 

Share this story