ശ്രാവണം- ഭാഗം 7

ശ്രാവണം- ഭാഗം 7

രണ്ട് മണിക്കൂർ യാത്രയുണ്ടായിരുന്നു ആഡിറ്റോറിയത്തിൽ നിന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് …. റെസിഡൻസിൽ എത്തിയപ്പോൾ , ജിഷ്ണുവിന്റെ സുഹൃത്തുക്കൾ അവർക്കായി ഒരുക്കിയ വരവേൽപ്പ് ഉണ്ടായിരുന്നു … സുഹൃത്തുക്കൾ ആഘോഷത്തോടെ ഇരുവരെയും വീട്ടിലെത്തിച്ചു … അവിടെ കത്തിച്ച നിലവിളക്കും ,ആരതിയുമായി ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും കാത്ത് നിൽപ്പുണ്ടായിരുന്നു … ശ്രാവന്തി നിലവിളക്ക് വാങ്ങി , വലം കാൽ വച്ച് വീട്ടിലേക്ക് കയറി ..

പിന്നീട് ബന്ധുക്കളുടേയും അയൽപക്കകാരുടേയും പരിചയപ്പെടലുകളായിരുന്നു … ജയചന്ദ്രന്റെ ഇളയ സഹോദരിയുടെ ഇരട്ട പെൺകുട്ടികൾ ശ്രാവന്തിയുമായി പെട്ടന്നടുത്തു .. നിളയും വിന്ധ്യയും .. ഇരുവരും ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനികളാണ് …. രാവിലെ മുതൽ സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്നതിനാൽ ശ്രാവന്തി വല്ലാതെ ക്ഷീണിച്ചിരുന്നു …. ”ഈ ഡ്രസ് ഒക്കെ ചെയ്ഞ്ച് ചെയ്താൽ നന്നായിരുന്നു …. ” അവൾ നിളയോട് പറഞ്ഞു … ” ചേച്ചി വാ … ഇനിയിതിട്ട് നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ .. “

അപ്പോഴും ബന്ധുക്കളോരോടുത്തരായി വന്ന് പരിചയപ്പെട്ടുകൊണ്ടിരുന്നു … ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം ജിഷ്ണു അവൾക്കടുത്ത് വന്നിരുന്നു … നിള പോയി ലതികയെ കൂട്ടിക്കൊണ്ട് വന്നു … ” മോള് പോയി , ഡ്രസ് മാറ്റി ഒന്ന് ഫ്രഷായി വാ …….” ലതിക തന്നെ ആ സിറ്റുവേഷൻ മാനേജ് ചെയ്തു … നിളയും വിന്ധ്യയും കൂടി അവളെ ,മുകൾ നിലയിലേക്ക് കൊണ്ട് പോയി …. ആഭരണങ്ങൾ അഴിച്ചു മാറ്റാനും സാരി പിന്നുകൾ ഇളക്കി എടുക്കാനും നിളയും വിന്ധ്യയും കൂടെ തന്നെ നിന്നു … അവരെ കാണുമ്പോൾ അവൾക്ക് ശിവാനിയെയാണ് ഓർമ വന്നത് …

രണ്ട് കുസൃതിക്കുട്ടികൾ … പ്രായത്തിന്റെ പ്രസരിപ്പ് അവരിൽ പ്രകടമായിരുന്നു … താനും ദിവസങ്ങൾ മുന്നേ വരെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് അവളോർത്തു … അമ്മയോടും ശിവയോടും വഴക്കടിക്കും , പ്രണവിനോട് കുറുമ്പ് പറയും ….. എത്ര പെട്ടന്നാണ് താൻ നിശബ്ദയായത് … നെഞ്ചിനുള്ളിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് തേങ്ങലുകളാണ് … അപ്പോഴേക്കും റൂമിലേക്ക് നന്ദന കയറി വന്നു … നന്ദന ലതയുടെ മൂത്ത മകളാണ് … നന്ദനയാണ് ശ്രാവന്തിയുടെ നാത്തൂനായി നിന്നത് .. “

സോറി ശ്രാവന്തി , മോൻ വലിയ വാശിയിലായിരുന്നു .. അവനെ പാല് കൊടുത്ത് ഉറക്കാൻ പോയതാ ഞാൻ … ” നന്ദന പറഞ്ഞപ്പോൾ ശ്രാവന്തി പുഞ്ചിരിച്ചു … അവൾ തന്നെ കബോർഡ് തുറന്നു രണ്ട് ഗ്രൗൺ എടുത്തു കാണിച്ചു … ” ഇതിൽ ഏതിടുന്നു ഇപ്പോൾ …? ” അവൾ പീക്കോക്ക് നിറത്തിലുള്ള ഗൗൺ തിരഞ്ഞെടുത്തു … മറ്റേ ഗൗൺ കബോർഡിലേക്ക് വച്ചിട്ട് , വലിയൊരു ടെക്സ്റ്റെൽസ് കവർ തൊട്ടു കാണിച്ചു … ” ഇത് നാളെ റിസപ്ഷനുള്ള ലഹങ്കയാണ് … എന്റെ സെലക്ഷനാ കേട്ടോ ….

നോക്കിയിട്ട് അഭിപ്രായം പറയണം … ” നന്ദന ചിരിച്ചു … അവൾ ചിരിയോടെ തലയാട്ടി … ” ഞാനൊന്നു ഫ്രഷാകട്ടെ ചേച്ചി … ” ശ്രാവന്തി പറഞ്ഞു .. ” ങും … ചെല്ല് …. ഞാൻ വെയ്റ്റ് ചെയ്യാം … ” അവൾ ഫ്രഷായി വന്നപ്പോൾ നന്ദനയും നിളയും വിന്ധ്യയും കൂടി തന്നെയാണ് ഒരുക്കിയത് … ” കുറച്ച് മുന്നേ ആയിരുന്നെങ്കിൽ , ശ്രാവന്തി ഞങ്ങടെ വീട്ടിലേക്കാ വരേണ്ടിയിരുന്നത് … എന്റെ അനിയന് വേണ്ടി ശ്രാവന്തിയെ എന്റെ അമ്മയാ ആലോചിച്ചത് … അന്ന് നിങ്ങൾ റെസ്പോണ്ട് ചെയ്യാത്തത് കൊണ്ട് അവന് വേറൊന്ന് ഫിക്സായി ..

അടുത്ത മാസം 22 ന് അവന്റെ വിവാഹമാണ് … എന്ന് വച്ച് ജിഷ്ണു എന്റെ അനിയൻ അല്ല എന്നല്ല കേട്ടോ പറഞ്ഞത് … അവനും നീരജും എനിക്ക് ഒരുപോലെയാണ് ……” നന്ദന പറഞ്ഞു .. ശ്രാവന്തിക്ക് അത് പുതിയ അറിവായിരുന്നു .. നേരത്തേ വന്ന പ്രപ്പോസൽ ആണെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത് .. ” വാ … താഴേക്ക് പോകാം … ” അവർ എഴുന്നേറ്റതും ജിഷ്ണു റൂമിലേക്ക് കയറി വന്നു …. അവൻ ശ്രാവന്തിയെ കണ്ണെടുക്കാതെ നോക്കി … ആ ഡ്രസ് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു … “

മതിയെടാ പെങ്കൊച്ചിനെ നോക്കി , വെള്ളമിറക്കുന്നത് …….” നന്ദന അങ്ങനെ പറഞ്ഞപ്പോൾ ശ്രാവന്തി ഒന്ന് ചൂളി …. നിളയും വിന്ധ്യയും അത് കേട്ട് വാ പൊത്തി ചിരിച്ചു … ” ചേച്ചി ഇനി ഇവിടെ തന്നല്ലെ ഉള്ളത് ജിഷ്ണൂട്ടാ …..” അവരും അവനെ കളിയാക്കി …. അവൻ ചിരിച്ചു കൊണ്ട് നിന്നു … ” ഒരു സെൽഫി എടുക്കാം … :” പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്തു … ” ചേച്ചി മാത്രം മതിയോ … അതോ ഞങ്ങളും വേണോ ….?” ” എല്ലാരും വാ …..” അവരഞ്ച് പേരും ചേർന്നു നിന്ന് രണ്ട് മൂന്ന് സെൽഫി എടുത്തു .. “

ഇനി നിങ്ങളെടുക്ക് … ഞാൻ പോകുന്നു … പെട്ടന്ന് താഴേക്ക് വന്നേക്കണേ …” പറഞ്ഞു കൊണ്ട് നന്ദന നടന്നു … ” ഞങ്ങളും പോവാ .. കട്ടുറുമ്പാകാതെ … രണ്ടാളും കൂടി സെൽഫിയൊക്കെ എടുത്തിട്ട് താഴേക്ക് വാ ….” പറഞ്ഞിട്ട് നിളയും വിന്ധ്യയും പുറത്തേക്കോടി … ” നിളാ … നിൽക്ക് ….. ഒരുമിച്ച് പോകാം ” ശ്രാവന്തി പിന്നിൽ നിന്ന് വിളിച്ചെങ്കിലും ആ രണ്ട് കുറുമ്പികളും അപ്പോഴേക്കും ഓടി മറഞ്ഞു … ജിഷ്ണു പെട്ടന്ന് ശ്രാവന്തിയെ ചേർത്തു പിടിച്ചു ചുംബിച്ചു … ചുണ്ടിനും കവിളിനും ഇടയിലായി അവന്റെ ആദ്യ ചുംബനം തീമഴ പോലെ അവളിലേക്ക് പെയ്തിറങ്ങി …

അപ്രതീക്ഷിതമായ ചുംബനത്തിൽ ശ്രാവന്തിയൊന്ന് പതറി … സ്തംഭിച്ചു നിന്നു ശ്രാവന്തി … ” ടിങ് …. ടോങ് ….. കണ്ടേ കണ്ടേ …..” പെട്ടന്ന് വാതിൽക്കൽ രണ്ട് തലകൾ പ്രത്യക്ഷപ്പെട്ടു … ശ്രാവന്തിയാകെ വിളറി വെളുത്തു .. ഇത്തവണ ജിഷ്ണുവിനും ചമ്മൽ തോന്നി …. ” ഹായ് ആക്രാന്ത് കുമാർ സിങ് …. ഈ ചേച്ചിയെ ഞങ്ങൾ കൊണ്ട് പോയ്ക്കോട്ടെ … ” ജിഷ്ണു ഒരു ചമ്മിയ ചിരി ചിരിച്ചു … നിളക്കും വിന്ധ്യക്കും ഒപ്പം പോകുമ്പോഴും അവൾ ആ ചുംബനമാണ് ഓർത്തത് …

തന്റെ ഭർത്താവ് , കഴുത്തിൽ താലി കെട്ടിയ പുരുഷൻ ആദ്യമായി തന്നെ ചുംബിച്ചിരിക്കുന്നു … അയാൾക്ക് അതിനുള്ള അവകാശമുണ്ട് .. അവൾ കണ്ണുകൾ ഇറുക്കിയടച്ചു .. അപ്പോഴും അവളിൽ അവന്റെ ചുടു ചുംബനം ചുട്ടുപഴുത്തു കൊണ്ടിരുന്നു …. * * * * * * * * * * * രാത്രി ….! ലതികയാണ് ശ്രാവന്തിയുടെ കൈയിലേക്ക് പാൽഗ്ലാസ് കൊടുത്തത് … നന്ദനയും ഒപ്പം ഉണ്ടായിരുന്നു …. നന്ദന അവളെ കൂട്ടിക്കൊണ്ട് മണിയറയിലേക്ക് നടന്നു … ” ഇനി ഞാൻ പോട്ടെ …. ” വാതിൽക്കലെത്തിയപ്പോൾ നന്ദന പറഞ്ഞു … ” ങും…..”

അവൾ മെല്ലെ ചലിപ്പിച്ചു … ” വിഷ് യു എ വണ്ടർഫുൾ നൈറ്റ് ….” നന്ദന അവളെ ആശംസിച്ചിട്ട് തിരിഞ്ഞു നടന്നു … ശ്രാവന്തിക്ക് ഒരു വല്ലായ്മ തോന്നി …. അവൾ ബെഡ് റൂമിലേക്ക് കടന്നു .. വല്ലാതെ അത്ഭുതപ്പെട്ടു പോയി …. അവളുടെ കണ്ണുകൾ ജിഷ്ണുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല … അവൾ പാൽ ഗ്ലാസ് ടേബിളിൽ വച്ചിട്ട് , മണിയറ ആകമാനം നോക്കി … വൈകിട്ട് താൻ കണ്ടതുപോലെയല്ല … ബെഡിൽ ക്രീം കളറിൽ ചുവന്ന ബോർഡറുകളുള്ള ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു …

അതിനു മുകളിലായി മുല്ലപ്പൂക്കളും ചുവന്ന പനിനീർ ഇതളുകളും വിരിച്ചിരിക്കുന്നു … നാസാരാർദ്രങ്ങളെ തൊട്ടുണർത്തുന്ന അഭൗമമായൊരു ഗന്ധം അവിടെയാകെ നിറഞ്ഞു നിന്നു …. ഇതൊക്കെയാര് , എപ്പോൾ ചെയ്തു … അവൾ വിസ്മയിച്ചു … പെട്ടന്ന് പിന്നിൽ നിന്നാരോ അവളെ മുറുകെ പിടിച്ചു … ഇടുപ്പിലൂടെ കൈകടത്തി അവളെ ചേർത്തണച്ചു … ഒപ്പം അനാവൃതമായ പിൻകഴുത്തിൽ ഒരു ചുടുനിശ്വാസം അവളറിഞ്ഞു … * കൈ പണിയായി പോയത് കൊണ്ടാട്ടോ സ്റ്റോറി ഇടിഞ്ഞത് … കുറഞ്ഞു വരുന്നതേയുള്ളു .. ( തുടരും )

ശ്രാവണം- ഭാഗം 8

Share this story