നന്ദ്യാർവട്ടം: Part 6

നന്ദ്യാർവട്ടം: Part 6

നോവൽ

നന്ദ്യാർവട്ടം: Part 6

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

ശബരിയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു ….

അഭിരാമിയുടെ ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞു ….

വിനയ് അവനെയും കൂട്ടി ഹാളിലേക്ക് കയറി വന്നു …

വിനയേട്ടന് ഇയാളെ എങ്ങനെ പരിചയം .. അഭിരാമിയുടെ നെഞ്ചൊന്ന് കാളി …

‘ എന്റെ ഫ്രണ്ടാണ് ശബരി … ഫ്രണ്ടെന്ന് പറഞ്ഞാൽ ഞങ്ങൾ എംബിബിഎസിന് ഒരുമിച്ചായിരുന്നു ….. ‘ വിനയ് ശബരിയെ അവൾക്ക് പരിചയപ്പെടുത്തി ….

‘ ഹായ് അഭിരാമി ……’ ശബരി അവൾക്ക് നേരെ കൈ നീട്ടി ……. അവന്റെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി ഒളിപ്പിച്ചിരുന്നു..

വിനയ് ക്ക് സംശയം തോന്നരുതല്ലോ … മുഖത്തെ പതർച്ച മറച്ച് വച്ച് അവൾ അവന് ഷേക്ക് ഹാന്റ് നൽകി …

‘ ഇവനും ന്യൂറോളജിസ്റ്റാണ് … ഇപ്പോ ഇങ്ങോട്ട് ട്രാൻസ്ഫർ ആയി ……’ വിനയ് പറഞ്ഞു ….

വിനയേട്ടന്റെ ഒപ്പമാണോ ഇയാൾ വർക്ക് ചെയ്യുന്നത് …..

അവൾക്ക് പേടി തോന്നി ….

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

‘ നീ പോയി ഫ്രഷാക് …. ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ….. ‘ വിനയ് ശബരിയോട് പറഞ്ഞു ….

അവൻ നേരെ ഗസ്റ്റ് റൂമിലേക്ക് നടന്നു ….

അഭിരാമിക്ക് ഒന്നും മനസിലായില്ല …

അവൾ വിനയ് യെ നോക്കി .. പിന്നെ ഗസ്റ്റ് റൂമിലേക്കും …

‘ അവനിവിടെ താമസിക്കാൻ പറ്റിയൊരു സ്ഥലം കിട്ടിയില്ല ഇതുവരെ .. കിട്ടുന്നവരെ അവനും ഇവിടെയുണ്ടാകും …….’ വിനയ് അവളോട് പറഞ്ഞു …..

അഭിരാമി ഞെട്ടിപ്പോയി ….

” എന്താ തനിക്ക് ബുദ്ധിമുട്ടുണ്ടോ ….’ അവളുടെ മുഖം കണ്ടപ്പോൾ വിനയ് ചോദിച്ചു …..

എന്ത് പറയും ഈശ്വരാ ….. ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ വിനയേട്ടന് ഇഷ്ടമായെന്ന് വരില്ല … ആത്മാർത്ഥ സുഹൃത്തെന്ന് കരുതി കൂടെ താമസിപ്പിച്ചിരിക്കുകയാണ് ….

‘ അന്യ ഒരാളല്ലേ … എനിക്കത്ര പരിചയമൊന്നുമില്ലല്ലോ …. ഇവിടെ നമ്മൾ മാത്രല്ലേ ള്ളൂ …’ അഭിരാമി എങ്ങും തൊടാതെ പറഞ്ഞു ..

‘ അവനെ അങ്ങനെ കരുതണ്ട .. നമുക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ല അവൻ …..’ വിനയ് പറഞ്ഞു ….

അഭിരാമി മിണ്ടാതെ നിന്നു …

‘ഞാനിറങ്ങുവാ …. അവൻ ഫ്രഷായി വരുമ്പോ ഫുഡ് കൊടുക്കണം … ‘ വിനയ് നിർദ്ദേശിച്ചു ..

” വിനയേട്ടാ …..’ അവൾ പെട്ടന്ന് വിളിച്ചു …

‘ എന്താ …..’

” എന്നെയും മോനെയും അമ്മേടടുത്ത് കൊണ്ടാക്കിയിട്ട് പോവാമോ … അമ്മ പറഞ്ഞത് ഇന്നിനി ഇവിടെ ഫുഡൊന്നും ഉണ്ടാക്കണ്ട എന്നാ … ഞാനൊറ്റക്ക് , പരിചയമില്ലാത്ത ഒരാളുടെ കൂടെ നിക്കാൻ ബുദ്ധിമുട്ടുണ്ട് വിനയേട്ടാ … പ്ലീസ് .. എന്നെയും മോനെയും വിനയേട്ടന്റെ വീട്ടിലാക്കിയിട്ട് പോവോ … ‘ അഭിരാമി കെഞ്ചും പോലെ ചോദിച്ചു ..

വിനയ് ആലോചിച്ചു …. അവൾ പറയുന്നതിൽ കാര്യമുണ്ട് ….

‘ ശരി … നീയവനുള്ള ബ്രേക്ക് ഫാസ്റ്റ് ഡൈനിംഗ് ടേബിളിലെടുത്ത് വയ്ക്ക് ….’ പറഞ്ഞിട്ട് അവൻ ഗസ്റ്റ് റൂമിലേക്ക് ചെന്നു ….

ശബരി അപ്പോഴേക്കും കുളി കഴിഞ്ഞിറങ്ങിയിരുന്നു ….

‘ ഡാ … നിനക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് … ഞാനിവരെ അമ്മേടടുത്ത് കൊണ്ടാക്കിയിട്ട് വരാം … ഉച്ചക്ക് ലഞ്ചവിടെയാ ….’ വിനയ് അവനോട് പറഞ്ഞു …

” ആയിക്കോട്ടെ ………’

വിനയ് അപ്പോൾ തന്നെ അവരെയും കൂട്ടിയിറങ്ങി … വിനയ്‌ക്കൊപ്പം നടക്കുമ്പോഴും അവളുടെ ചിന്ത ശബരിയെ കുറിച്ചായിരുന്നു …

ഇന്ന് രക്ഷപ്പെട്ടു …. പക്ഷെ ഇനിയങ്ങോട്ട് …. കോളേജിൽ പോയി തുടങ്ങിയാൽ പകൽ സമയം കുഴപ്പമില്ല .. പക്ഷെ വിനയേട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന രാത്രികളിൽ എന്ത് ചെയ്യും …… വിനയേട്ടന്റെ ഭാര്യ താനാണെന്ന് അറിഞ്ഞിട്ടു തന്നെയാവും അവനിവിടെ കയറിക്കൂടിയത് … അല്ലാതെ ഈ സിറ്റിയിൽ ഇയാൾക്ക് വീട് കിട്ടിയില്ല എന്ന് പറയുന്നതൊക്കെ നുണയാണ് …. മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് കോർട്ടേർസ് പോലും കിട്ടാഞ്ഞിട്ടാണോ ……. ഇയാൾ ഇവിടെ നിന്ന് പോവുകയൊന്നുമില്ല …… അവൾക്ക് അത് ഉറപ്പായി …..

വിനയേട്ടനോട് എല്ലാം പറഞ്ഞാലോ … പക്ഷെ , വിനയേട്ടനത് എങ്ങനെ എടുക്കുമെന്നറിയില്ല .. ഇതുവരെ താനും വിനയേട്ടനുമായി മാനസികമായി ഒരടുപ്പവുമില്ല …. കല്യാണത്തിന് മുൻപ് തന്നോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല … എന്തിന് ഒരു രാത്രി ഒരേ മുറിയിൽ ഒരേ ബെഡിൽ അടുത്തടുത്ത് കിടന്നിട്ടു പോലും തന്നോടൊന്നും സംസാരിച്ചില്ല …… വിനയേട്ടന് തന്നോട് എന്തോ ഒരകൽച്ചയുണ്ട് …. അത് ആദിയെ ഓർത്തിട്ടാണെങ്കിൽ തനിക്കത് മനസിലാകും ….. വിനയേട്ടന്റെ ടെൻഷൻ അസ്ഥാനത്താണെന്ന് അദ്ദേഹത്തിന് തന്നെ മനസിലാവുകയും ചെയ്യും .. കാത്തിരിക്കാൻ തനിക്ക് വിരോധമില്ല … പക്ഷെ മറ്റെന്തെങ്കിലുമാണ് റീസണെങ്കിൽ .. അങ്ങനെ സംശയിക്കാനും സാഹചര്യമുണ്ട് …

‘ തനിക്കിവിടെയൊക്കെ ഇഷ്ടപ്പെട്ടോ …..’ അവളുടെ കാട് കയറിപ്പോയ ചിന്തകൾക്ക് വിനയ് കടിഞ്ഞാണിട്ടു …

ഒന്ന് ഞെട്ടിയെങ്കിലും അവൾ അവനെ നോക്കി ചിരിച്ചു …

” ഇഷ്ടായി വിനയേട്ടാ ….’

‘ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം …..’

ബുദ്ധിമുട്ട് ഒന്നേയുള്ളു വിനയേട്ടാ .. കൂട്ടുകാരനെന്നും പറഞ്ഞ് നമ്മുടെ വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്ന ആ കാലമാടൻ എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക് … പക്ഷെ പറഞ്ഞില്ല ….. പകരം അവളതും ഒരു പുഞ്ചിരിയിലൊതുക്കി …

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

അവൾ പുഞ്ചിരിക്കുമ്പോൾ കാണാൻ നല്ല ഭംഗിയുണ്ടെന്ന് വിനയ് മനസിലോർത്തു … പ്രഭാതത്തിന്റെ കിരണങ്ങൾ അവളുടെ ചിരിയുടെ മാറ്റ് കൂട്ടി .. താനിതുവരെ അവളെയൊന്ന് നേരെ നോക്കുക പോലും ചെയ്തിട്ടില്ല …

അതുവരെ മുന്നേ നടന്ന വിനയ് നടത്തത്തിന് ഒരൽപം വേഗത കുറച്ചു … ഇപ്പോൾ അഭിരാമി മുന്നിലായി …

അവളുടെ ഒക്കത്തിരിക്കുന്ന ആദിയോട് അവളിടക്കിടെ എന്തോ പറയുന്നുണ്ട് …. അവളോട് ആദി നന്നായി ഇണങ്ങി കഴിഞ്ഞു….. തന്റെ കൈയിലേക്ക് വരാൻ അവൻ ബഹളം കൂട്ടാതിരുന്നത് വിനയ് ശ്രദ്ധിച്ചിരുന്നു …

മെലിഞ്ഞതെങ്കിലും നല്ല വടിവൊത്ത ശരീരമാണ് അവളുടേത് … അയൺ ചെയ്തിട്ട് ഭംഗിയിൽ മുറിച്ചിട്ടിരുന്ന മുടി പിൻഭാഗത്തെ അഴക് കൂട്ടി … അവളുടെ അധികം വെളുപ്പല്ലാത്ത നിറത്തിന് യോജിച്ച ചുരിദാറായിരുന്നു വേഷം … മൂക്കിൽ കിടന്ന ചെറിയ ഡയമണ്ട് സ്റ്റഡ് , ഈ സൈഡിൽ നിന്നുള്ള കാഴ്ചക്ക് മാറ്റ് കൂട്ടി …..

‘ ഇടിച്ചിടിച്ചിടിച്ചു …..’ ഒരു ഒച്ച കേട്ടാണ് വിനയ്ക്ക് സ്ഥലകാല ബോധം വന്നത് …

നോക്കിയപ്പോൾ തൊട്ട് മുന്നിൽ സൈക്കിളും കൊണ്ട് റോയി നിൽക്കുന്നു ….

‘ എന്റെ പൊന്ന് വിനയനങ്കിളേ ആന്റിയെ വീട്ടിൽ പോയിട്ട് നോക്കാം … ഈ റോഡിന്റെ നടുക്കൂടി നോക്കിക്കൊണ്ട് നടന്നാൽ പേസ്റ്റാകുമേ …. ‘

റോയിയുടെ സംസാരം കേട്ട് അഭിരാമിയും തിരിഞ്ഞു നോക്കി ….

വിനയ് ചമ്മിപ്പോയി …

‘ ഞാനതൊന്നുമല്ല നോക്കിയേ .. വേറെയൊരു … ‘ അവൻ വിശദീകരിക്കാൻ ശ്രമിച്ചു ..

‘ ങും …… ങും ……… മനസ്സിലായി …… അസംബ്ലിക്ക് നിക്കുമ്പോ 3 ആ യിലെ വൈഗയെ ഞാനുമിതുപോലെ നോക്കാറുള്ളതാ …. എനിക്ക് മനസിലാവുമേ …… ‘ സൈക്കിൾ വളച്ചെടുത്തു പോകുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു….

വിനയ് യുടെ ഇഞ്ചി കടിച്ച പോലുള്ള മുഖഭാവം കൂടി കണ്ടപ്പോൾ അഭിരാമി അമർത്തിച്ചിരിച്ചു ….

‘ നടക്ക് …. നടക്ക് … ടൈം പോയി …. എനിക്ക് പോകാനുള്ളതാ ….’ ചമ്മൽ മറയ്ക്കാൻ അവൻ തന്റെ വാച്ചിലേക്ക് നോക്കി തിടുക്കം കൂട്ടി …

* * * * * * * * * * * * * * *

ആദിയെ ഉറക്കി കഴിഞ്ഞ് , അഭിരാമി ഫോണെടുത്തു കൊണ്ട് അൽപ്പം മാറി നിന്നു … ഊണ് കഴിഞ്ഞ് അമ്മയും അച്ഛനും മയങ്ങാൻ കയറിയിരുന്നു …

അമ്മയെ വിളിക്കാമെന്നാണ് അവളാദ്യം കരുതിയത് .. പിന്നെയോർത്തു വേണ്ട ….. തനിക്കൊരു ജീവിതം കിട്ടിയ സന്തോഷത്തിലിരിക്കുകയാണ് അമ്മ … അമ്മയുടെ സമാധാനം കളയണ്ട …

പകരം മറ്റൊരു നമ്പർ കോൺടാക്ടിൽ തിരഞ്ഞ് അവൾ കാളിംഗിലിട്ടു …

മാധുരി ബ്ലാംഗ്ലൂർ …

ആരും അടുത്തെങ്ങുമില്ലെന്ന് അവൾ ചുറ്റും നോക്കി ഒരിക്കൽ കൂടി ഉറപ്പ് വരുത്തി …

മറുവശത്ത് കോളെടുത്തു …..

‘ ഹായ് ആമി …… ‘

‘ ഹായ് മധു ….. ഹൗ ആർ യൂ…. ?’

‘ ഫൈൻ …… ഹാപ്പി മാരീഡ് ലൈഫ് ഡിയർ ……’ അവൾ വിഷ് ചെയ്തു …

‘ താങ്ക്‌സ് ….. ഡാ …….’

‘ നിന്റെ മാരേജ് കഴിയുന്നത് വരെ ഞാൻ പ്രാർത്ഥനയായിരുന്നു … അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന്.. എങ്ങനെയുണ്ട് നിന്റെ ഹസ് ….. ആ കുഞ്ഞ് നിന്നോടിണങ്ങിയോ … ‘

‘ ങും …. ആദി നല്ല മിടുക്കൻ കുട്ടിയാണ് .. ആദ്യം അവന് എന്നോടിണങ്ങാൻ ബുദ്ധിമുട്ടായിരുന്നു .. ഇന്നിപ്പോ ഓക്കെയായി … ഇന്ന് ഈ നേരം വരെ അവനെന്റെ കൈയിലായിരുന്നു .. . ഇപ്പോ ഉറങ്ങി…ഞാൻ തന്നെയാ ഉറക്കിയത് …’ അവൾ ആവേശത്തോടെ പറഞ്ഞു ..

‘ ങും ….. ‘

‘ ഞാൻ നിന്നെ വിളിച്ചത് മറ്റൊരു പ്രധാന കാര്യം പറയാനാ …..’

‘ എന്താടാ ….’

” അത് … അത് … ആ ശബരി … വിനയേട്ടന്റെ ഫ്രണ്ടാണ് ….. ‘ അവൾ അതുവരെയുള്ള കാര്യങ്ങൾ മുഴുവൻ പറഞ്ഞു …

മറുവശത്ത് കുറേ സമയം നിശബ്ദതയായിരുന്നു …

‘ മധൂ ……’ ആമി വിളിച്ചു …

‘ അയാൾ നിന്നെ ജീവിക്കാൻ സമ്മതിക്കില്ല ആമി ….’ മാധുരിയുടെ ശബ്ദവും ഇടറി …

‘ തീയിൽ ചവിട്ടിയാ ഞാനിവിടെ നിൽക്കുന്നത് …….’ ആമി പറഞ്ഞു …

‘ മലപ്പുറത്ത് നിന്ന് ട്രാൻസ്ഫറായത് ഞാനിന്ന് രാവിലെ അറിഞ്ഞിരുന്നു … ലേഖ വിളിച്ചു പറഞ്ഞിരുന്നു എന്നോട് …..’ മാധുരി പറഞ്ഞു …

നോവലുകൾ വായിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

‘ എനിക്ക് പേടിയായിട്ട് വയ്യ മധൂ ….’

‘ നീ സൂക്ഷിച്ച് നിൽക്കണം .. അയളാ വീട്ടിൽ താമസിക്കുന്നത് അപകടമാണ് … നിന്നെ ദ്രോഹിക്കാൻ കരുതിക്കൂട്ടിയാണ് അവനവിടെ കയറിക്കൂടിയത് … നിന്റെ ഭർത്താവിനെ സോപ്പിട്ട് , അയാളെ നീയവിടുന്ന് ചാടിക്കണം … ‘ മാധുരി അവളെ ഉപദേശിച്ചു …

‘ അതത്ര എളുപ്പം നടക്കുമെന്ന് തോന്നുന്നില്ല … ഞാനെന്ത് തെറ്റ് ചെയ്തിട്ടാ മധൂ … ‘ അഭിരാമിയുടെ തൊണ്ടയിടറി …

മറുവശത്ത് നിശബ്ദതയായിരുന്നു ..

‘ നീ പേടിക്കണ്ട ആമി … നിനക്ക് ഒന്നും സംഭവിക്കില്ല … നീ നിന്റെ ലൈഫിൽ ഒരു പോറലും വീഴാതെ സൂക്ഷിച്ചാൽ മതി … ഒരു സീനുണ്ടാക്കാൻ അയാൾക്ക് വളരെയെളുപ്പം സാധിക്കും .. സോ നീ നാല് കണ്ണോടെ അവിടെ നിൽക്കണം …. അത്രമാത്രം നിന്റെ ഉത്തരവാദിത്തമാണ് .. മറ്റൊന്നും നീയോർക്കണ്ട … മറ്റെന്തുണ്ടായാലും ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത ഞാനുണ്ടിവിടെ .. ഞാൻ നോക്കിക്കോളാം … ‘ അത് പറയുമ്പോൾ ആ ശബ്ദത്തിലുണ്ടായിരുന്ന മൂർച്ഛ അഭിരാമി തിരിച്ചറിഞ്ഞു… (തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 

നന്ദ്യാർവട്ടം: ഭാഗം 2

നന്ദ്യാർവട്ടം: ഭാഗം 3

നന്ദ്യാർവട്ടം: ഭാഗം 4

നന്ദ്യാർവട്ടം: ഭാഗം 5

Share this story