നന്ദ്യാർവട്ടം: Part 7

നന്ദ്യാർവട്ടം: Part 7

നോവൽ

നന്ദ്യാർവട്ടം: Part 7

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

മാധുരി കോൾ കട്ട് ചെയ്തിട്ടും അഭിരാമി ഫോണും പിടിച്ച് ആലോചിച്ച് നിന്നു ..

തന്റെ ജീവിതത്തിന്റെ ഗതി എങ്ങോട്ടാണ് ഒഴുകുന്നത് …

* * * * * * * * * * * * * *

ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ സാനിധ്യത്തിൽ അമലാകാന്തിയുടെ ആരോഗ്യനിലയെ കുറിച്ച് വിശദമായ അവലോകനം നടത്തി വിനയ് ഉൾപ്പെടെയുള്ള ഡോക്ടേർസ് .. അതിന്റെ പശ്ചാത്തലത്തിൽ നാഗയ്യയെയും സരസ്വതിയെയും റൂമിലേക്ക് വിളിപ്പിച്ച് വിനയ് സംസാരിച്ചു …

” അമലാകാന്തിക്ക് ബോധം തെളിഞ്ഞത് ശുഭലക്ഷണമാണ് … ”

” അവളൊന്നും മിണ്ടണില്ലല്ലോ സർ … ” സരസ്വതി ചോദിച്ചു ..

” ബോധം തെളിഞ്ഞിട്ടേയുള്ളു .. സംസാരവും ചലനവുമൊക്കെ പതിയെ ശരിയാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം … ഞാൻ വിളിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ് …. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല .. ”

നാഗയ്യയും സരസ്വതിയും അവനെ ഉത്ഘണ്ഠയോടെ നോക്കി ..

” കുട്ടിയുടെ തലച്ചോറിലെ ഒരു ഞരമ്പിൽ CSF അഥവാ തലച്ചോറിൽ കാണപ്പെടുന്ന ഒരു ഫ്ലൂയിഡ് അക്കുമുലേറ്റ് ചെയ്യുന്നുണ്ട് .. ഒരു ഒപ്പറേഷനിലൂടെ അതിനെ ഡ്രയിൻ ചെയ്യേണ്ടതുണ്ട് .. ഈ കണ്ടീഷനിൽ നിന്ന് കുട്ടി റിക്കവറായാൽ ആ സർജറിക്ക് വേണ്ട നടപടികൾ തുടങ്ങാനാണ് തീരുമാനം … ”

” സർ എന്നുടെ പൊണ്ണ് … അവൾക്ക് എന്നാച്ച് സാർ ….” നാഗയ്യയുടെ കണ്ണ് നിറഞ്ഞു ..

” വിഷമിക്കണ്ട… ഞങ്ങളില്ലെ .. ഈയൊരു പ്രശ്നം പരിഹരിക്കാവുന്നതാണ് .. ഞങ്ങൾ ഒബ്സർവ് ചെയ്യുന്നുണ്ട് .. എത്രയും പെട്ടന്ന് തന്നെ സർജറി ചെയ്യണം .. വൈകിയാൽ അപകടമാണ് … ”

” ഞങ്ങളെന്താ സർ ചെയ്യേണ്ടത് … ” സരസ്വതി ചോദിച്ചു ..

” തത്ക്കാലം കുട്ടിയെ നന്നായി കെയർ ചെയ്യുക .. എപ്പോഴെങ്കിലും വൊമിറ്റ് ചെയ്താൽ ഉടൻ തന്നെ സിസ്റ്ററെ അറിയിക്കണം .. ശർദ്ദിക്കുന്നത് നല്ല ലക്ഷണമല്ല …. ”

അവർ തലയാട്ടി …

” ശരി …. പൊയ്ക്കോളു … ഞാൻ മുന്നേ പറഞ്ഞ കാര്യങ്ങൾ മറക്കണ്ട .. മറ്റാരും കൊണ്ട് വരുന്ന ഫുഡ് അവൾക്ക് നൽകരുത് .. അവളെ ഒറ്റക്ക് കടത്തിയിട്ട് എങ്ങോട്ടും പോകരുത് .. എപ്പോഴും ശ്രദ്ധ വേണം ….”

” ങും …..” സരസ്വതി തലയാട്ടി …

” നീങ്ക നാങ്കൾക്ക് കടവുൾ മാതിരി സർ ….” നാഗയ്യ കൈകൂപ്പി കൊണ്ട് പറഞ്ഞു …

അവൻ പുഞ്ചിരിച്ചു ..

” ഇല്ല നാഗയ്യ… ഞാൻ ദൈവമൊന്നുമല്ല … സാധാ മനുഷ്യൻ തന്നെയാണ് .. ഏതൊരു ഡോക്ടർക്കും ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും .. അതെന്റെ ഡ്യൂട്ടിയാണ് … ”

നാഗയ്യ ഇമ ചിമ്മാതെ അവനെ നോക്കി …

* * * * * * * * * * * * * * * * * * *

വൈകിട്ട് വിനയ് വീട്ടിൽ വന്ന് കാറൊതുക്കിയപ്പോഴും അഭിരാമിയും ആദിയും തിരികെ വന്നിരുന്നില്ല …

അവൻ ചെന്ന് കോളിംഗ് ബെല്ല് അമർത്തി അൽപം കഴിഞ്ഞപ്പോൾ ശബരി വന്ന് ഡോർ തുറന്ന് ..

” നീയെന്റെ ബാഗ് അകത്ത് വച്ചേക്ക് .. ഞാൻ പോയി അവരെ കൂട്ടിയിട്ട് വരട്ടെ ….” വിനയ് പറഞ്ഞുകൊണ്ട് തോളത്ത് നിന്ന് ബാഗൂരി അവന്റെ കൈയിൽ കൊടുത്തു …

തിരിഞ്ഞ് നടക്കാൻ ഭാവിച്ചതും അവന്റെ ഫോൺ ശബ്ദിച്ചു ..

അഭിരാമിയുടെ കാൾ ആണ് ..

” ഹലോ ….”

” വിനയേട്ടാ … എവിടെയാണ് ഹോസ്പിറ്റലിലാണോ …”

” അല്ല വീട്ടിലെത്തി… അങ്ങോട്ട് വരാനിറങ്ങുകയായിരുന്നു … ”

” ആ എന്നാലിങ്ങ് പോര് .. ഫുഡ് ഇവിടെയാ .. ഫ്രണ്ടിനെയും വിളിച്ചോ …”

” ശരി ……”

അവൻ കോൾ കട്ട് ചെയ്തിട്ടു ശബരിയെ വിളിക്കാൻ അകത്തേക്ക് കയറി ..

* * * * * * * * * * * * * * * *

വിനയ് യുടെ വീട്ടിൽ നിന്ന് അത്താഴം കഴിഞ്ഞ് നാല് പേരും തിരിച്ചെത്തി ..

ആദി കുഞ്ഞ് വായ തുറന്ന് കോട്ടുവാ ഇട്ടു തുടങ്ങി …

വിനയ് യും ശബരിയും ടീവി വച്ച് ന്യൂസ് കാണുവാനിരുന്നു ..

അഭിരാമി ആദിയെയും കൊണ്ട് മുകളിലേക്ക് പോയി … അവന്റെ മേല് കഴുകിച്ച് പുതിയ ഉടുപ്പിടുവിച്ച് കൊടുത്തു …

അവനിപ്പോൾ അവളോട് നന്നായി ഇണങ്ങിക്കഴിഞ്ഞു …..

പക്ഷെ ഇതുവരെ അവൻ ‘ മമ്മ’ എന്ന് വിളിച്ചില്ല ..

വിനയേട്ടന്റെ അമ്മയും അച്ഛനും പ്രീതേടത്തിയുമൊക്കെ അവനോട് പലവട്ടം ‘മമ്മ ..’ എന്ന് വിളിക്കാൻ പറഞ്ഞു കൊടുത്തെങ്കിലും അവനങ്ങനെ വിളിച്ചില്ല …

അവന്റെ ആ ഒരു വിളിക്കായാണ് തന്റെയും കാത്തിരിപ്പ് …

അവളവനെ വാരിയെടുത്ത് മാറിൽ ചേർത്തിരുത്തി …. അവൻ തന്റെ കുഞ്ഞിക്കണ്ണുകൾ അവളുടെ മുഖത്ത് പതിപ്പിച്ചു ….

” എന്താടാ ചക്കരെ … ഉക്കം വന്നില്ലേ …. ” അവളവനോട് കൊഞ്ചി ചോദിച്ചു .. പിന്നെയാ തളിർ നെറ്റിയിൽ ചുംബിച്ചു …..

അവൻ അവളെ നോക്കി ചിരിച്ചു …. അവളുടെ താലിമാലയിൽ അവൻ വിരൽ കോർത്തു കളിക്കാൻ തുടങ്ങി …

” മമ്മയൊരു പാട്ട് പാടി തരട്ടെ ….” അവൾ ചോദിച്ചു …..

” ആ ………… ” അവൻ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു .. ആരെന്ത് ചോദിച്ചാലും അവനങ്ങനെയാണ് … എപ്പോഴും ചിരിക്കും ….. പക്ഷെ കുറുമ്പ് കാട്ടിയിട്ട് വഴക്കു കിട്ടാതിരിക്കാൻ അവനൊരു കരച്ചിലുണ്ട് . .. ആ കരച്ചിലൊന്നു പിടിച്ചു നിർത്താൻ വലിയ പാടാണെന്ന് അവളിതിനോടകം മനസിലാക്കിയിരുന്നു ….

അവൾ ബെഡിൽ നിന്നിറങ്ങി … അവനെയും കൊണ്ട് പുറത്ത് ഇടനാഴിയിലേക്കിറങ്ങി …. ആകാശത്ത് പാൽനിലാവ് പൊഴിച്ചു പൂർണ ചന്ദ്രൻ നോക്കി നിന്നു ….അവളുടെ മാറിൽ പറ്റിച്ചേർന്ന് മറ്റൊരു പൂർണ ചന്ദ്രനായി ആദിയും ….

അവനെ ചേർത്തു പിടിച്ച് , നിലാവിന്റെ ഇത്തിരി വെളിച്ചത്തെ സാക്ഷിയാക്കി അവൾ പാടി …

” കണ്ണേ കൺമണി മുത്തേ മുന്തിരി വാവേ..
നിന്നെ നെഞ്ചിലുറക്കാം പൗർണമി വാവേ..
വെയിൽ നാളമേൽക്കാതെ .. മഴനൂലു കൊള്ളാതെ …
തിരിനാളമായി തഴുകാവു ഞാൻ ….

ആദ്യമായി നിന്റെ നാവിൽ .. പൂവയമ്പായി ഞാനും …
നീളിതൾ കണ്ണിലെ മഷിയായി ഞാൻ ..
മലർനെറ്റിമേൽ ചാർത്തി .. നറു പൂനിലാ തിലകം …
കുറുകും കുയിൽ കുനു പൈതലേ ……

ആദ്യമായി നീ വിതുമ്പും .. ശ്യാമ സായാഹ്ന് യാമം ….
പാതിരാ പാതയിൽ സ്വയമേകയായി …
ചെറുചില്ല മേൽ പൂത്തു ….. കുളുർ മഞ്ഞിതൾ ശിശിരം …
ഹിമയാമിനി … അലിയാവു നീ …….

കണ്ണേ കൺമണി മുത്തേ മുന്തിരി വാവേ…
നിന്നെ നെഞ്ചിലുറക്കാം പൗർണമി വാവേ…….. [ പാട്ട് കടപ്പാട് : മഴമേഘപ്രാവുകൾ ]

അവന്റെ കുഞ്ഞിക്കണ്ണുകൾ അടഞ്ഞിരുന്നു….. അവൾ കുനിഞ്ഞ് അവന്റെ നെറ്റിയിൽ ചുംബിച്ചു ..

അവനെ റൂമിൽ കൊണ്ടുപോയി കിടത്താൻ അവൾ വാതിലിനു നേർക്കു തിരിഞ്ഞതും , കൈകൾ മാറിൽ കെട്ടി നിറചിരിയുമായി ആ കാഴ്ച കണ്ട് നിൽക്കുന്ന മറ്റൊരാൾ അവിടെയുണ്ടായിരുന്നു …

അവനും ആ താരാട്ട് പാട്ട് ആസ്വദിച്ച് നിൽക്കുകയായിരുന്നു …

അവളുടെ കവിൾ തുടുത്തു ..

” ഫന്റാസ്റ്റിക് സിങിംഗ് …..” അവൻ ആത്മാർത്ഥമായി അവളെ അഭിനന്ദിച്ചു ..

” താങ്ക്സ് …….. ” അവൾ തീരെ ശബ്ദം താഴ്ത്തി പറഞ്ഞു …. ആദി ഉണരാതിരിക്കാനുള്ള മുൻകരുതലെന്നോണം ..

അവൾ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് നടന്നു ….. പിന്നാലെ വിനയ് യും…..

ആദിയെ അവൾ ബെഡിലേക്ക് കിടത്തി …. അവന്റെ കുഞ്ഞിക്കൈകൾ അപ്പോഴും അവളുടെ താലിയിൽ പിടിച്ചിട്ടുണ്ടായിരുന്നു .. അവൾ അവനരികിലേക്കിരുന്ന് അവന്റെ കുഞ്ഞിക്കൈ വിരലുകൾ വിടുവിച്ചു .. പിന്നെ അവനോട് ചേർന്നു കിടന്നു .. ഇടം കൈ തലയിലൂന്നി , അവൾ അവനുറങ്ങുന്നത് നോക്കി കിടന്നു …. അവളുടെ മാറിടത്തിന്റെ ചൂടു പറ്റി സുരക്ഷിതനായി ആദിയും …

ആ കാഴ്ച കണ്ടു കൊണ്ടാണ് വിനയ് ബാത്ത് റൂമിലേക്ക് കയറി പോയത് …

അവൻ തിരിച്ചിറങ്ങി നോക്കുമ്പോൾ , കൈ താഴ്ത്തിയിട്ട് അതിലേക്ക് തല വച്ച് മയങ്ങുകയാണ് അഭിരാമി …. അവളുടെ വലംകൈ അവനെ ചേർത്ത് പിടിച്ചിട്ടുണ്ട് ..

തോളത്ത് പതിഞ്ഞ കരസ്പർശമാണ് അവളെ ഉണർത്തിയത് .. അവൾ തിരിഞ്ഞു നോക്കി …

അരികിൽ പുഞ്ചിരിയോടെ വിനയ് …

അവൾ പിടഞ്ഞെഴുന്നേറ്റു ….

” ഉറക്കം ഡിസ്റ്റർബായി എന്നറിയാം … സോറി .. ” വിനയ് ക്ഷമ പറഞ്ഞു ..

” അയ്യോ .. അത് സാരമില്ല വിനയേട്ടാ … മോന്റെ കൂടെ കിടന്നപ്പോ ഒന്നു മയങ്ങിയെന്നേയുള്ളു … ” അവൾ പറഞ്ഞു …

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി …

അവളുടെ ഹൃദയം തുടിച്ചു …

” ആം സോറി ……” വിനയ് പറഞ്ഞു ..

” എന്തിനാ വിനയേട്ടാ …” അവൾ മനസിലാകാതെ നോക്കി …

” ഞാൻ തന്നോട് അടുപ്പമൊന്നും കാണിക്കാതെ ….” അവൻ പറഞ്ഞു തീരും മുന്നേ …

” ഓ … അതായിരുന്നോ …. ആദിയെ കുറിച്ച് ഓർത്തിട്ടല്ലേ അങ്ങനെ പെരുമാറിയെ … അതെനിക്ക് മനസിലായി .. അതിലെനിക്ക് വിഷമമൊന്നുമില്ല .. വിനയേട്ടന് ആദിയോടുള്ള കരുതലാണെന്ന് എനിക്ക് മനസിലാകും … … ” അവൾ പറഞ്ഞു …

അവന് സ്വയം ന്യായീകരിക്കാൻ ഇട കൊടുക്കാതെ അവൾ പറഞ്ഞു …

അതിന് മറുപടിയെന്നോണം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു ..

” താൻ നന്നായി പാടുന്നുണ്ടല്ലോ …” അവൻ ചോദിച്ചു …

” ചെറുപ്പത്തിൽ മൂന്നാല് വർഷം പാട്ട് പഠിച്ചിട്ടുണ്ട് .. അന്നത് കൊണ്ട് പ്രയോജനമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴുണ്ടായി … ” അവൾ ചിരിച്ചു ..

” എന്നാ എനിക്കൊരു പാട്ട് പാടിത്താ … ” അവൻ പറഞ്ഞു ….

” ഇപ്പഴോ . .. യ്യോ .. മോനുണരും ….. നാളെയാകട്ടെ വിനയേട്ടാ …..”

” അത് വേണ്ട … ആരും കേൾക്കാതെ എനിക്ക് വേണ്ടി മാത്രം പാടിയാൽ മതി ….. ” അവൻ അവളുടെ കാതോരം മന്ത്രിച്ചു ..

അവളുടെ ഹൃദയമിടിപ്പ് കൂടി … കാതിൽ അവന്റെ ചുടുനിശ്വാസം അവളെ ഇക്കിളിപ്പെടുത്തി …

” വിനയേട്ടാ …….” അവളിൽ നിന്ന് ഒരു സീൽക്കാരമുയർന്നു … അത് മറ്റൊന്നിന് വഴിവയ്ക്കും മുൻപേ അധരം അധരത്തെ പുണർന്നു …

അവന്റെ മന്ത്രിക വിരലുകൾ അവളുടെ ദേഹത്തെ തന്ത്രികളോരോന്നായി തൊട്ടുണർത്തി …..

രാത്രിക്ക് കാവാലായി തുലാമാസത്തിന്റെ നേർത്ത വെളിച്ചം ജാലകത്തിൽ കാത്തു നിന്നു …

മുറിക്കുള്ളിൽ നിറഞ്ഞ എസിയുടെ തണുപ്പിലും ആ ദേഹങ്ങളിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു …

ഇത്തിരി വേദനയിലും അവൻ നൽകിയ ആനന്ദ നിർവൃതിയുടെ ആലസ്യത്താൽ അവളുടെ കണ്ണുകൾ പാതി കൂമ്പിയടഞ്ഞു ..

അവന്റെ മാറിലെ വിയർപ്പിൽ പൂണൂൽ പോലെ പറ്റിക്കിടക്കുമ്പോൾ അവൾ മനസുകൊണ്ട് അവന്റെ ഭാര്യയും അവന്റെ കുഞ്ഞിന്റെയമ്മയും മാത്രമായിരുന്നു .. ഈ ലോകത്തെ മറ്റൊന്നും അവളാഗ്രഹിച്ചില്ല .. എന്തിന് മറ്റൊരു പുലരി പോലും അവളാഗ്രഹിച്ചില്ല ….

* * * * * * * * * *

ആ സമയം താഴത്തെ നിലയിലെ ഗസ്റ്റ് റൂമിൽ ഒരാൾ ഉറക്കമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു …..

ഫോണെടുത്ത് പല നമ്പറുകൾ കോളിലിടാൻ ശ്രമിച്ചും പിന്നെ വേണ്ടന്ന് വച്ചും ഒരു ഭ്രാന്തനെപ്പോലെ അവൻ നടന്നു …(തുടരും)

നന്ദ്യാർവട്ടം: ഭാഗം 1 

നന്ദ്യാർവട്ടം: ഭാഗം 2

നന്ദ്യാർവട്ടം: ഭാഗം 3

നന്ദ്യാർവട്ടം: ഭാഗം 4

നന്ദ്യാർവട്ടം: ഭാഗം 5

നന്ദ്യാർവട്ടം: ഭാഗം 6

നന്ദ്യാർവട്ടം: Part 7

Share this story