ശ്രാവണം- ഭാഗം 12

ശ്രാവണം- ഭാഗം 12

അവൾ അവനിൽ നിന്ന് ബലമായി അകന്ന് എഴുന്നേറ്റിരുന്നു …. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു … ജിഷ്ണു എഴുന്നേറ്റു … അവന് ദേഷ്യം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല … ” എന്താടോ ……” ” എനിക്ക് ഈ ആഴ്ച സമയം തരാമെന്നല്ലേ പറഞ്ഞത് ….?” അവൾ യാചനയോടെ ചോദിച്ചു … ” ങും …. ആയിക്കോട്ടെ … ” ഉള്ളിലെ അരിശം മറച്ച് വച്ച് ജിഷ്ണു പറഞ്ഞു … അവിടെ ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ട് അവൾ ബെഡിൽ നിന്നിറങ്ങി ,ബാത്ത് റൂമിലേക്ക് കയറി … ഡോറടച്ച് അതിൽ ചാരി കണ്ണടച്ച് അവൾ നിന്നു …

ഈശ്വരാ …! എന്തൊരു പരീക്ഷണം … ! പ്രണവിന്റെ ഓർമകൾ തന്നെ വേട്ടയാടാൻ തുടങ്ങുകയാണോ …. അവളുടെ മിഴി നിറഞ്ഞു … അവൾ താലിയിൽ മുറുക്കിപ്പിടിച്ചു … ഇതാണ് തന്റെ ജീവിതം …. ഇതാണ് തന്റെ ജീവിതം ……… അവൾ സ്വയം പറഞ്ഞു … * * * * * * * * അന്നും അവർ ബന്ധു വീടുകളിലൊക്കെ സന്ദർശിച്ചു .. നിളയുടെയും വിന്ധ്യയുടേയും വീട്ടിലായിരുന്നു അന്നത്തെ ലഞ്ച് ഒരുക്കിയിരുന്നത് …. അൽപ്പം ഗ്രാമപ്രദേശത്തായിട്ടായിരുന്നു അവരുടെ വീട് … ശ്രാവന്തിക്ക് അവിടെയെല്ലാം വളരെ ഇഷ്ടപ്പെട്ടു …

സ്വന്തം നാട് ഓർമ വന്നു അവൾക്ക് … കുറച്ചകലെയുള്ള പുഴയിൽ അവരെല്ലാവരും കൂടി പോയി … ആ മനോഹാരിതയൊക്കെ കണ്ട് വൈകുന്നേരത്തോടെ അവർ മടങ്ങി …. * * * * * * * * * * കുളിച്ച് മുടി വിതിർത്തിട്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ശ്രാവന്തി … അവളുടെ അരക്കെട്ടിലേക്ക് നേർത്ത തുള്ളികൾ വീണു കൊണ്ടിരുന്നു .. അവൾ വിദൂരതയിലേക്ക് നോക്കി നിന്നു… കുറച്ച് ദിവസങ്ങൾ കൊണ്ട് എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിക്കുന്നത് … ” താന്നിവിടെ സ്വപ്നം കണ്ടു നിൽക്കുകയാണോ …..”

ജിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി ….. ” ഏയ് …..” അവൾ പുഞ്ചിരിച്ചു …. അവൻ അവൾക്കരികിൽ വന്ന് നിന്നു … അൽപ്പനേരം ഇരുവരും നിശബ്ദരായിരുന്നു … ” തനിക്കെന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടോ … ? ജിഷ്ണു ചോദിച്ചു … രാവിലത്തെ സംഭവം മനസിൽ വച്ചാണ് അവൻ ചോദിച്ചതെന്ന് അവൾക്ക് മനസിലായി … അവൾ മുഖം കുനിച്ചു …. ” ശരിക്കും തന്റെ പ്രശ്നം എന്താ ….

സത്യം മറച്ചു വച്ച് വിവാഹം കഴിച്ചതാണോ … അതോ തന്റെ പഴയ അഫയറോ …? ” അവൾ ഞെട്ടലോടെ അവനെ നോക്കി … ” താൻ തുറന്ന് പറഞ്ഞോളു … നമുക്ക് ഒരുമിച്ച് ആലോചിച്ച് ഒരു സൊല്യൂഷൻ കണ്ടെത്താം ….” ജിഷ്ണു അവളുടെ വലം കൈ കടന്നെടുത്തു കൊണ്ട് പറഞ്ഞു .. അവൾ മൗനമായി … എന്ത് പറയും …. ആ സമയത്ത് പഴയ കാമുകന്റെ മുഖം മനസിൽ വന്നെന്നോ …. ” അറിയില്ല ജിഷ്ണുവേട്ടാ …….. മനസ് ശാന്തമാകുന്നില്ല …. ” അവൾ പറഞ്ഞു … ” കാരണം ….?”

അവൾ മുഖം കുനിച്ചു …. ” പ്രണവ് …..?” അവൻ ചോദിച്ചു .. അവൾ അവന്റെ മുഖത്തേക്ക് നോക്കി … അതാണ് കാരണമെന്ന് , അവളുടെ മുഖത്ത് നോക്കിയപ്പോൾ ജിഷ്ണുവിന് മനസിലായി … എവിടെയോ ഒരൽപം ദേഷ്യമോ അസൂയയോ ഒക്കെ അവന്റെ ഉള്ളിലും തോന്നി … ” എടോ… അയാളിപ്പോഴും തന്നെയോർത്ത് , എവിടെയെങ്കിലും നിരാശയോടെ ജീവിക്കുകയായിരുന്നെങ്കിൽ താൻ വിഷമിക്കുന്നതിൽ അർത്ഥമുണ്ടായിരുന്നു … “

ശ്രാവന്തി അവനെ നോക്കി … ” താനൊന്ന് ഓർത്തു നോക്കിയേ .. അയാൾ വിവാഹം കഴിച്ച് , സ്വന്തം ഭാര്യയോടൊപ്പം അടിച്ച് പൊളിച്ചു ജീവിക്കുന്നു .. തന്നെ നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധമേതുമില്ലാതെ … പിന്നെ താൻ തന്റെ ലൈഫ് അയാളെ ഓർത്ത് സ്പോയിൽ ചെയ്യുന്നതെന്തിനാ .. താനൊരു അഡ്വക്കേറ്റ് അല്ലേ .. സാധാരണ പെൺകുട്ടികളുടേതിനെക്കാൾ മുകളിലാണ് തന്റെ IQ .. താൻ കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിക്കൂ ….” അവൻ പറഞ്ഞു …. “

ഞാൻ ശ്രമിക്കുവാ ….” അവൾ പറഞ്ഞു … ” അയാളെപ്പോലെ എന്നെ സ്നേഹിക്കാൻ ഞാൻ പറയില്ല …. പക്ഷെ അതിന്റെ പകുതി താൻ എന്നെ സ്നേഹിച്ചാൽ മാറും നമുക്കിടയിലെ ഡിസ്റ്റൻസ് …..” ” ജിഷ്ണുവേട്ട…….” അവൾ ഹൃദയ വ്യഥയോടെ വിളിച്ചു … ” എന്റെ മനസിലെവിടെയും അയാൾക്ക് സ്ഥാനമില്ല … എനിക്കിഷ്ടം എന്റെ ഭർത്താവിനെയാണ് … അതിലെനിക്ക് എന്നെ വിശ്വാസമുണ്ട് ….”

അവൾ അവന്റെ മുന്നിൽ വന്നു നിന്നു …. ” ഉറപ്പാണോ …..” അവൻ അവളുടെ താടിത്തുമ്പിൽ തൊട്ടു … ” ങും …… ” അവൾ അതേയെന്ന അർത്ഥത്തിൽ മൂളി … ” പിന്നെന്താ തനിക്ക് പ്രശ്നം ….” ” അയാളുടെ ഓർമകൾ വേട്ടയാടുന്ന പോലെ ….” അവൾ തേങ്ങിപ്പോയി … അവളുടെ കൺകോണിലൂടെ കണ്ണുനീരൊലിച്ചിറങ്ങിയത് ജിഷ്ണുവിനെ നൊമ്പരപ്പെടുത്തി … അവൻ കൈയ്യുയർത്തി അത് മെല്ലെ തുടച്ചു …..

അവളൊരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു .. അവൻ ഇരു കൈ കൊണ്ടും അവളെ പുണർന്ന് തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു … ആ കണ്ണുനീർ തുളുമ്പിയ കണ്ണുകളിൽ സാവധാനം ചുംബിച്ചു … ” ഞാനില്ലേടോ തനിക്ക് ….” അവൻ അവളുടെ കാതോരം മന്ത്രിച്ചു …. അവന്റെ ദേഹത്ത് അവളുടെ പിടിമുറുകി … ” വേണമെങ്കിൽ ഒരു കൗൺസിലിംഗ് ആകാം …..” കുറേ നേരത്തിന് ശേഷം അവൻ പറഞ്ഞു …

അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി …. ” അത്രേം ഭ്രാന്ത് നിക്ക് ണ്ട് ന്ന് തോന്നണുണ്ടോ ….? ” അവൾ ചോദിച്ചു …. അവൻ തമാശ പോലെ അവളെ നോക്കി .. ” ഭ്രാന്ത് ഉള്ളവരാണോ കൗൺസിലിംഗിന് പോകുന്നേ … ആരാ ഈ മണ്ടത്തരം തന്നോട് പറഞ്ഞേ … താനൊരു അഡ്വക്കേറ്റ് അല്ലേ …. എന്നിട്ടും അറിയില്ലേ …. ?” ” അറിയാം … സ്വന്തം മനസ് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോ മറ്റൊരാളുടെ സഹായം തേടുന്നു … ” ” അപ്പോ അറിയാം … എന്നിട്ടാണോ ഇങ്ങനെ …..” “

ജിഷ്ണൂവേട്ടാ … എനിക്ക് ആരുടെയും സഹായമില്ലാതെ സ്വമേധയാ ഈ ജീവിതത്തിലേക്ക് വരണം … എനിക്ക് അതിന് കഴിയും … ആ വിശ്വാസമുണ്ട് … ഞാനൊന്നു ശ്രമിച്ചോട്ടെ … ജിഷ്ണുവേട്ടൻ എനിക്ക് തന്ന സമയത്തിനുള്ളിൽ അതിന് കഴിഞ്ഞില്ലെങ്കിൽ , ഏട്ടൻ വിളിക്കുന്ന എവിടേക്കും ഞാൻ വരാം .. ഏത് കൗൺസിലിംഗിനും പോകാം നമുക്ക് ….” അവൻ അവളെ ഗാഢമായി പുണർന്നു .. ” താൻ സ്വമേധയാ വരുന്നതാണ് എനിക്കും ഇഷ്ടം … തനിക്ക് കഴിയും … ഞാൻ കാത്തിരിക്കാം … ” അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു പറഞ്ഞു …

യാത്രകളും ബന്ധുവീട് സന്ദർശനവുമായി മൂന്നു ദിവസം കൂടി കഴിഞ്ഞു പോയി … പിറ്റേന്ന് മുതൽ ഇരുവരും ജോലിക്ക് പോയി തുടങ്ങുകയാണ് … രാത്രി ജിഷ്ണു ലാപ് ടോപ്പിൽ എന്തോ വർക്കിലായിരുന്നു … ശ്രാവന്തി നോക്കുമ്പോൾ ബെഡിൽ ചടഞ്ഞിരുന്ന് , ലാപ്ടോപ് മടിയിൽ വച്ചിരിക്കുകയാണ് ജിഷ്ണു .. അവൾ കൈയിലിരുന്ന ജഗ് ടേബിളിൽ കൊണ്ട് വച്ചു …. ജിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് അവൾ പോയി ജനാല തുറന്നിട്ടു ..

പുറത്ത് നേർത്ത മഴയുണ്ട് … എപ്പോൾ വേണമെങ്കിലും , കെട്ടഴിഞ്ഞു വീഴാവുന്ന കാർകൂന്തൽ പോലെ നിലാവില്ലാത്ത ആകാശം , മഴയെ ഉള്ളിൽ നിറച്ച് കാത്തു നിന്നു … ” ജിഷ്ണുവേട്ടാ ……” അവൾ വിളിച്ചു … ” എന്താണ് ….” അവൻ ലാപ്പിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു … ” ഒന്നിങ്ങ്ട് വരൂ … അതടച്ചു വച്ചിട്ട് … ” ” എന്താടോ …..?” അവൻ മുഖമുയർത്തി നോക്കി … ” വരൂ ….” അവൾ വിളിച്ചു … അവൻ അവളെ നോക്കി ശ്വാസം നീട്ടിയെടുത്തു വിട്ടു ..

പിന്നെ ലാപ്പ് ക്ലോസ് ചെയ്ത് , ടീപ്പോയിൽ വച്ചിട്ട് എഴുന്നേറ്റ് ചെന്നു …. ” ദേ ഇവിടെ , മുഖം ചേർത്തു വച്ചു നോക്കിയേ … ” അവൾ ജനൽക്കമ്പിയിൽ തൊട്ട് പറഞ്ഞു … ” എന്തിനാ ……” ” ദേ … ഈ മഴത്തുള്ളി കവിളിൽ തൊടുമ്പോ എന്ത് രസാ ….” അവൾ ചോദിച്ചു ….. ” എന്താടോ തനിക്ക് …..” അവൻ അവളുടെ മുഖത്തേക്ക് നോക്കി .. ആ മുഖത്തിന് പതിവിലും സൗന്ദര്യം .. കണ്ണുകളിലെവിടെയോ പ്രണയത്തിന്റെ തിളക്കം …

കവിളിൽ അരുണ വർണം …. അവൻ മുഖം കുനിച്ച് അവളുടെ മുഖത്തിന് നേർക്ക് കൊണ്ട് ചെന്നു … അവൾ എതിർപ്പുകളില്ലാതെ തന്റെ മിഴികൾ അവന്റെ മിഴികളോട് കോർത്തു വച്ചു … അവന്റെ കൈകൾ അവളുടെ ദേഹത്തേക്ക് നീണ്ടപ്പോൾ അവൾ മെല്ലെ , ജനാലക്കഭിമുഖം തിരിഞ്ഞു …. പുറത്ത് മഴയുടെ ശക്തി കൂടുകയായിരുന്നു … മഴത്തുള്ളികൾക്ക് കനം വച്ചു … അവന്റെ കൈകൾ അവളുടെ വയറിനെ ചുറ്റി …

മുഖം പിൻകഴുത്തിൽ ചേർത്തുവച്ചു …. കഴുത്തിലേറ്റ അവന്റെ ചുടുനിശ്വാസം അവളുടെ രോമകൂപങ്ങളെയുണർത്താൻ പോന്നതായിരുന്നു … വലിയ വലിയ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചപ്പോൾ അവൾ പിന്തിരിഞ്ഞു അവനഭിമുഖമായി …. അവളുടെ മുഖത്ത് വിശ്രമം കൊള്ളുന്ന മഴത്തുള്ളികളോട് അവന് അസൂയ തോന്നി … കണ്ണിനു മുകളിൽ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളിയിലേക്ക് ,തന്റെ ചുണ്ട് പതിപ്പിച്ച് ഉടച്ചു കളഞ്ഞു … പിന്നെ കവിളിൽ , നെറ്റിയിൽ പിന്നെ അധരത്തിൽ …

മഴവെള്ളമേറ്റ് കൂമ്പിയ താമര പോലെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു … അവന്റെ കരങ്ങൾ അവളിൽ മുറുകി തുടങ്ങി … എപ്പോഴോ കോരിച്ചൊരിയുന്ന തുലാമാസമാരിയിലും അവരുടെ ദേഹത്ത് നിന്ന് വിയർപ്പുകണങ്ങളടർന്നു … അവളിൽ നിന്നടർന്നു മാറിക്കിടക്കുമ്പോൾ , അവനറിയാമായിരുന്നു ,ഈ വാടിയ താമരപ്പൂവ് നാളെ പതിന്മടങ്ങ് ശോഭയോടെ തലയുയർത്തുമെന്ന് … ( തുടരും )

ശ്രാവണം- ഭാഗം 13

Share this story