മിഴി നിറയും മുമ്പേ: ഭാഗം 1

മിഴി നിറയും മുമ്പേ: ഭാഗം 1

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


വെറുതെ അങ്ങ് പോയാലോ ചെക്കാ…
ഇതിനു ഒരു തീരുമാനം ആക്കിട്ടു പോയ മതി നീ…
ഊരും പേരും അറിയാത്ത ആ പയ്യന്റെ കോളറിൽ കേറി പിടിച്ചു കൊണ്ട് വൈഷ്ണവി ചുട്ട കലിപ്പിൽ പറഞ്ഞു…

ഞാൻ ന്ത് ചെയ്തിട്ടാ താൻ ന്റെ കോളറിൽ പിടിച്ചത്….
ഷർട്ടിനു വിട് പെണ്ണേ…

നീ ഒന്നും ചെയ്തില്ലെടാ…
ന്റെ വണ്ടി തട്ടിയിട്ടതും പോരാഞ്ഞിട്ട് നിന്നു ന്യായം പറയുന്നോ…
മരത്തലയാ…

ഡി പെണ്ണേ ചുമ്മാ കേറി ഓരോന്ന് പറയല്ലേ ട്ടാ….
ഞനൊന്നും നിന്റെ വണ്ടിയിൽ തൊട്ടിട്ടു പോലുമില്ല…

ഡീ യാ…
ആരാടാ നിന്റെ ഡീ…
നിന്നെ ഇന്ന് ഞാൻ കാണിച്ചു തരാടാ….
മാക്രി….
കൊരങ്ങാ… കാട്ടാളാ…. വായിൽ തോന്നിയത് എല്ലാം വൈഷ്ണവി പറഞ്ഞു കൊണ്ടേ ഇരുന്നു…

ന്താ മോളെ പ്രശ്നം…
ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും കാണാൻ ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ പയ്യൻ വൈഷ്ണവിയോട് ചോദിച്ചു…

ന്റെ പൊന്നു ചേട്ടാ…
ഞാൻ ന്റെ സ്കൂട്ടി ഇവിടെ വെച്ചിട്ട് അമ്പലത്തിൽ പോയി തൊഴുതു വരുമ്പോൾ വണ്ടി ദേ ദിവിടെ വീണു കിടക്കുന്നു…
കൈ കുറച്ചു ദൂരേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…

ഞാൻ നോക്കുമ്പോ ദേ ഈ കശ്മലൻ സാമദ്രോഹി ന്റെ വണ്ടി എടുത്തു ഉയർത്താൻ നോക്കുന്നു….
ഇവൻ ആണ് ന്റെ വണ്ടി തള്ളി താഴെ ഇട്ടത്…
എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ ഭാവം..
നിന്നെ നടക്കുമ്പോൾ ഉറുമ്പ് കടിക്കും നോക്കിക്കോ..
ന്റെ വണ്ടിടെ പെയിന്റ് മൊത്തം പോയി.. വൈഷ്ണവി നിന്നു കരയാൻ തുടങ്ങി…

ന്താടാ…
വണ്ടി തള്ളി ഇട്ടിട്ടു ഒന്നുമറിയാത്ത ഭാവത്തിൽ നിക്കെണോ….
ചെറുപ്പക്കാരൻ പയ്യൻ സുന്ദരിയായ പെൺകുട്ടിയെ ഇമ്പ്രെസ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആ പയ്യനോട് തട്ടി കയറാൻ നോക്കി…

ന്റെ പൊന്നു ചേട്ടാ..
ഞാൻ ഒന്നും ചെയ്തിട്ടില്ല..
ദേ നോക്കിയേ വണ്ടിടെ സ്റ്റാൻഡ് ഒടിഞ്ഞ്‌ വണ്ടി വീണത് കണ്ട് പൊക്കി വെക്കാൻ നോക്കുമ്പോ ആണ് ഈ കുട്ടി ഓടി വന്നു ഷർട്ടിന് പിടിച്ചത്..

ദേ നോക്ക്…
ആ പയ്യൻ ചൂണ്ടിയത് കണ്ട് കൂടി നിന്നവർ വണ്ടിയുടെ സ്റ്റാൻഡിൽ നോക്കി..

ന്തേ ജഗാ..
ന്താ പ്രശ്നം….
ദൂരെ നിന്നും ഒരു പയ്യൻ വിളിച്ചു ചോദിച്ചു കൊണ്ട് വന്നു…

ഒന്നുല്ല ഹരി….
ഈ വണ്ടി ഞാനാണ് തള്ളി താഴെയിട്ടത് ന്ന്….

ആഹാ അതിപ്പോ നന്നായില്ലോ..
ആരുടേയാ വണ്ടി..
ഹരി ചോദിച്ചു..

എന്റെ ആണ്…
ന്തേ നിനക്ക് വേണോ വണ്ടി…
വൈഷ്ണവി ഹരിയോടും തട്ടി കയറാൻ തുടങ്ങി…

ന്റെ പൊന്നു ചേച്ചി…
ചേച്ചിടെ വണ്ടിടെ കാലൊടിഞ്ഞു… സോറി സ്റ്റാൻഡ് ഒടിഞ്ഞു അയ്യോ പത്തേ ന്ന് പറഞ്ഞു താഴെ വീഴുന്നത് കണ്ട് ഈ ചെക്കൻ എടുത്തു നിവർത്തി വെക്കാൻ പോയപോഴേ ഞാൻ പറഞ്ഞതാ..
മോനെ ജഗാ….
ചുമ്മാ പോയി തല വെച്ചു കൊടുക്കണ്ടാ ട്ടാ…ന്ന്..

അപ്പോൾ അവന്റെ പരോപകാര ഹൃദയത്തിൽ നിന്നും ഉൾവിളി..
അവൻ പോയ്‌ എടുത്ത് വെക്കാൻ നോക്കി…
ഞാൻ ദേ ആ കടയിലേക്കും പോയി..
അതാണ് ഇവിടെ ഉണ്ടായത്…
അല്ലാതെ തന്റെ വണ്ടി ആരും തള്ളി ഇട്ടിട്ടില്ല…

അല്ല ചേട്ടാ…
കാണാൻ സുന്ദരിയായ ഈ പെൺകൊച്ചു പറഞ്ഞപ്പോൾ ചേട്ടൻ ഓടി വന്നു ല്ലേ സഹായിക്കാൻ..
ദേ ദാ പോണ അമ്മുമ്മ ഒന്ന് വഴി ചോദിക്കാൻ വന്നപ്പോൾ വല്യ തിരക്കാണ് എന്നും പറഞ്ഞു പാഞ്ഞു പോകുന്നത് കണ്ടല്ലോ….
ന്താണ് ചേട്ടാ ഇങ്ങനെ ഇതൊക്കെ മോശമല്ലേ…
ഹരി നിന്നു കത്തി കേറുകയാണ്…

അപ്പൊ എങ്ങനാ കാര്യങ്ങൾ ഞങ്ങള് അങ്ങ് വിട്ടോട്ടേ..
ഹരി ചോദിച്ചു..
ഭവതി ഒന്നും പറഞ്ഞില്ല ല്ലോ…
ചേട്ടനും ഒന്നും മിണ്ടുന്നില്ല ല്ലോ…
ഇതാണ് ഞാൻ ഒരാളെയും സഹായിക്കാൻ പോകാത്തത്…

നീ വാടാ..
അതും പറഞ്ഞു ഹരി ജഗന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു…
എല്ലാരും അവിടന്ന് പിരിഞ്ഞു പോയി..

ഡോ ഡോ.. താൻ എവിടേക്കാ ഓടുന്നത്…
വൈഷ്ണവി വീണ്ടും പിന്നാലെ കൂടി..

ന്തേ…..
ജഗൻ തിരിഞ്ഞു നിന്നു ചോദിച്ചു..

സത്യമായിട്ടും താൻ വണ്ടി തട്ടിയിട്ടില്ല…

ഇല്ല ന്നേ…ജഗൻ പറഞ്ഞു

സോറി…
വൈഷ്ണവി ജഗനെ നോക്കി പറഞ്ഞു…

ആയിക്കോട്ടെ വരവ് വെച്ചു…
ഇനി ഞങ്ങൾക്കു പോവാല്ലോ ല്ലേ…
ജഗൻ ചോദിച്ചു…

വണ്ടി സ്റ്റാർട്ട്‌ ആവോ ന്തോ…
വൈഷ്ണവി സ്വയം പറഞ്ഞു…

ദേ അവിടെ ആ മറ്റേ കൂട്ടുകാരൻ കാണും മോള് അവനെ സഹായത്തിനു വിളിച്ചോ…
ഹരി പറയുന്നത് കേട്ട് വൈഷ്ണവി കിറി കോട്ടി….

നീ വണ്ടി എടുത്തെടാ..
ഹരി പറഞ്ഞു..
ജഗൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു…..
************

എന്നാലും ഹരി ഏതാടാ അവള്..
ചുമ്മാ ഒരാൺകുട്ടിയുടെ കോളറിൽ കേറി പിടിക്കുവാ…
ഒരു മടിയും ഇല്ലാതെ…
ഞാൻ ശരിക്കും ഞെട്ടി പോയിട്ടാ..
ജഗൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

നിനക്ക് മനസിലായില്ലേ ആ കുട്ടിയെ..
ഹരി ചോദിച്ചു..
ജഗൻ വണ്ടി ഓടിക്കുന്നതിനിടയിൽ തല ചെരിച്ചു ഹരിയെ നോക്കി…

ഇല്ല…
ആരാ അത്..

എടാ കോലായിലെ വീട്ടില് വാടകക്ക് താമസിക്കാൻ പുതുതായി വന്നിട്ടില്ലെ..
അവിടത്തെ ആണ്…

ങേ കോലായിൽ പുതിയ താമസക്കാരോ..
അതും ഞങ്ങൾ അറിയാതെ..

നിന്റെ വീട്ടിലെ എല്ലാർക്കും അറിയാം…
നീ ഇവിടെ ഇല്ലാത്തോണ്ടാ നീ അറിയാഞ്ഞേ…

ഇവള്ടെ പേര് വൈഷ്ണവി…
സിറ്റിയിൽ ഏതോ ബാങ്കിൽ വർക്ക്‌ ചെയ്യുന്നു…
ഇവൾക്ക് മുകളിൽ ഒരു ചേട്ടൻ…
താഴെ ഒരു അനിയത്തി..
വള്ളി പുള്ളി വിടാതെ ഹരി പറയുന്നത് കേട്ട് ജഗൻ വാ പിളർന്ന് ഇരുന്നു പോയി…

വെറുതെ അല്ല ല്ലേ നിന്നെ എല്ലാരും ബിബിസി ന്ന് വിളിക്കുന്നത്…
ചിരിച്ചു കൊണ്ട് ജഗൻ പറഞ്ഞു…

അവൾക്കു നിന്നെ മനസിലായി കാണില്ല അതാവും തട്ടി കയറിയത്…
നിന്റെ അമ്മയും അനിയത്തിയുമായി നല്ല കമ്പനി ആണ് ട്ടോ അവരും അവരുടെ കുടുംബവും…

മ്മ്..
ജഗൻ മൂളി..
എന്നാലും അവൾ ന്തിനാ ന്റെ കോളറിൽ കയറി പിടിച്ചത്…
പെൺകുട്ടികൾക്ക് ഇത്രേം അഹങ്കാരം പാടുണ്ടോ…
ജഗൻ സ്വയം ചോദിച്ചു…

പിന്നെ..
ഇതൊന്നും അല്ല അവളുടെ പെരുമാറ്റം..
ഇന്നാള് മ്മടെ തെക്കേ പറമ്പിലെ ആ വല്യ മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി മാങ്ങ പൊട്ടിക്കുന്നു…

ന്റെ പൊന്നോ ഓർക്കുമ്മ തന്നെ കയ്യും കാലും വിറക്കുകയാ എനിക്ക്…
ഹരി പറഞ്ഞത് കേട്ട് ജഗൻ ഒന്നു ഞെട്ടി…

ന്റെ ബലമായ സംശയം അവൾ ആണാണോ എന്നൊരു തോന്നൽ ഇല്ലാതില്ല..
ഒരു പേടീം ഇല്ലാത്ത ഒരു മൊതല്…
ഹരി പറഞ്ഞു….

ഇനീം ഒരുപാട് ദൂരം ഉണ്ടോ ഇവ്ടെന്നു..
ജഗൻ ചോദിച്ചു…
ഇല്ല ഇവിടന്നു കുറച്ചു കൂടെ മുന്നോട്ട് പോയാൽ മതി..
എനിക്കും അത്രേ പരിചയം ഇല്ല…
കൊറേ നാളായി ഇവിടെ വന്നിട്ട്…

ആരോടെങ്കിലും ചോദിച്ചിട്ട് പോകാം ല്ലേ ഇനി…
ഹരി പറഞ്ഞു….

മ്മ് അതാണ് നല്ലത്…

ന്താ ജഗാ ഒരു ആൾകൂട്ടം… മുന്നോട്ടു നോക്കി ഹരി ചോദിച്ചു..

ആക്സിഡന്റ് ആണെന്ന് തോന്നുന്നു…
ജഗൻ പറഞ്ഞു..

ദേ നീ വണ്ടി നിർത്താനൊന്നും പോകേണ്ട ട്ടോ…
വേഗം വിട്ടോ…
ഹരി പറയും മുൻപേ ജഗൻ വണ്ടി നിർത്തി…

അപ്പോളേക്കും ഒരു പെൺകുട്ടിയെ എടുത്തുകൊണ്ടു ആളുകൾ അവരുടെ വണ്ടിയുടെ അടുത്തേക്ക് വന്നു…
വേഗം ആശുപത്രിയിൽ എത്തിക്കണം…
ജീവനുണ്ട് എന്ന് തോന്നുന്നു…
കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു..

പുറത്ത് നിന്നും ആരോ ഡോർ തുറന്നു ആ പെൺകുട്ടിയെ വണ്ടിയിലേക്ക് കിടത്തി..
കൂടെ ഒന്നുരണ്ട് പേരും കയറി….
വേഗം ഹോസ്പിറ്റലിൽ എത്തിക്കണം കൂട്ടത്തിൽ ഉള്ള ഒരാൾ വിളിച്ചു പറഞ്ഞു….

ആ കുട്ടിയുടെ ആണെന്ന് തോന്നുന്നു ഈ ബാഗ്…
ആൾകൂട്ടത്തിൽ നിന്നും ആരോ ബാഗ് ഹരിയുടെ കയ്യിൽ കൊടുത്തു..
ജഗൻ വണ്ടി മുന്നോട്ടെടുത്തു…
************
നിനക്ക് എപ്പോളാ ഫ്ലൈറ്റ്…
ഹരി ചോദിച്ചു…

വൈകുന്നേരം…
ജഗൻ പറഞ്ഞു…

ഇനി ഇവിടെ ഇങ്ങനെ നിക്കണോ..
ഹോസ്പിറ്റലിൽ നമ്മൾ എത്തിച്ചു.. ഇനി ന്തിനാ നമ്മൾ ഇവിടെ നിക്കുന്നത്…
ആ കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്..
കൂടെ വന്നവർ എല്ലാരും പോയി..
നമുക്കും പോയാലോ…
ഹരി ചോദിച്ചു…

ജഗാ…
ഞാൻ പറയുന്നത് നീ ന്തെങ്കിലും കേൾക്കുന്നുണ്ടോ…
ഹരി അവനെ തട്ടി കൊണ്ട് ചോദിച്ചു..

ന്താന്നു…
ജഗൻ ഓർമയിൽ നിന്നോണം ഞെട്ടി ഉണർന്നു കൊണ്ട് ചോദിച്ചു..

നീ ന്ത് ആലോചിച്ചു കൊണ്ട് നിക്കുവാ ജഗാ..
ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ…
നമുക്ക് പോയാലോ… ന്ന്
നിനക്ക് വൈകുന്നേരം പോകേണ്ടതല്ലേ..
ഹരി വീണ്ടും പറഞ്ഞു…

ഞാൻ ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ട് ഹരി…
ജഗൻ പറഞ്ഞു…

ഒന്ന് പോയെ ജഗാ നീ…
ഒരു പരിചയമില്ലാത്ത ഒരു സ്ഥലം അവിടെ എങ്ങന്യാ നിനക്ക് പരിചയമുള്ള പെൺകുട്ടി..
എല്ലാം ചുമ്മാ നിന്റെ തോന്നൽ മാത്രമാവും..
ഹരി പറഞ്ഞത് കേട്ട് അല്ല എന്ന അർത്ഥത്തിൽ ജഗൻ തലയാട്ടി…

ദേ ഇത് ആ കുട്ടിയുടെ ബാഗ് ആണ്..
ഹരി പറയുന്നത് കേട്ടു ജഗൻ പെട്ടന്ന് ബാഗ് അവന്റെ കയ്യിൽ നിന്നും വാങ്ങി…

ബാഗിന്റെ സിബ് തുറന്നു….
ഉള്ളിൽ ഒരു മൊബൈൽ…
പിന്നെ കുറച്ചു പേപ്പറുകൾ..
കുറച്ചു ക്യാഷ്…
ഒന്നു രണ്ട് എടിഎം…
പിന്നെ ഒരു ഐഡി കാർഡ്…
പിന്നെ ലൈസൻസ്….

ജഗൻ ലൈസൻസ് എടുത്തു നോക്കി….
അവൻ ഒന്ന് ഞെട്ടി….
കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അവനു…
അവൻ ബാഗ് ഒന്നുടെ പരിശോധിച്ചു..
ഐഡി കാർഡ് എടുത്തു ഒന്നുടെ നോക്കി…

കൃഷ്ണപ്രിയ….
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ….
ജഗൻ പതിയെ ചുമരിലേക്ക് ചാരി…

തുടരും…

മിഴി നിറയും മുമ്പേ: ഭാഗം 1

Share this story