ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 5

എഴുത്തുകാരി: രജിത പ്രദീപ്‌


ഗൗരിയും ശരത്തിനെ കണ്ടു

ബാങ്കിലെ കാര്യമാണ് ഗൗരിക്ക് ഓർമ്മ വന്നത്

ശരത്ത് ഗൗരി ഇരിക്കുന്ന ടേബിളിനരികിലേക്ക് ചെന്നു

അവനെ കണ്ടതും ഗൗരി ഏണീറ്റു

“താനെന്താ ഇവിടെ ,ക്ലാസ്സ്കഴിഞ്ഞാൽ തനിക്ക് വീട്ടിൽ പോക്കൂടെ ”

”ഞാൻ …..”

”സാറെന്തിനാ ഇവളുടെ കാര്യം അന്വഷിക്കുന്നത് ഇവൾക്ക് ചോദിക്കാനും പറയാനും അച്ഛനും അമ്മയും ഉണ്ട്” ശരണ്യ പറഞ്ഞു

“ഞാൻ ഇയാളൊട് സംസാരിച്ചിട്ടില്ല
ഗൗരി എന്താ ഇവിടെ എന്നാണ് ചോദിച്ചത് ” ശരത്തിന് ദേഷ്യം വന്നു

”അതാ ഞാനും ചോദിച്ചത് സാറെന്തിനാ ഗൗരിയുടെ കാര്യം അന്വഷിക്കുന്നത് ,ഗൗരി സാറിന്റെ ആരാ ”

അതിനു മറുപടി ശരത്ത് പറഞ്ഞില്ല

“ഇതാരാ ഗൗരി ,പോലീസ്ക്കാരെ പോലെ നിന്നെ ചോദ്യം ചെയ്യാൻ ”

”ബാങ്കിലെ സാറാണ് …”

“ബാങ്കിലെ സാറ് ബാങ്കിലെ കാര്യമന്വഷിച്ചാൽ മതി ഞങ്ങളുടെ കാര്യം അന്വഷിക്കണ്ടാ ”

”എന്താ ശരത്തേ എന്താ പ്രശ്നം ,

“ഒന്നൂലാ സാർ”

“താൻ വാ നമ്മുക്ക് പോകാം, ഇപ്പോഴത്തെ പിള്ളേരോട് ഒന്നും പറയുന്നത് അവർക്കിഷ്ടമല്ല ”

”അതെനിക്കറിയാം സാർ”

“താനറിയോ ആ കുട്ടികളെ ”

“എല്ലാവരെയും അറിയില്ല ഒരാളെയും ആളുടെ കൂട്ടുക്കാരിയെയും അറിയാം”

“അതെങ്ങനെ”

“ആ കുട്ടിയാണ് ഞാൻ ചീത്ത പറഞ്ഞിട്ട് ബാങ്കിൽ തല കറങ്ങി വീണത് ” ശരത്ത് ചമ്മലോടെ പറഞ്ഞു

“താനാ കുട്ടിയെ തിരഞ്ഞ് പിടിച്ച് ചീത്ത പറയുകയാണോ അതു കൊള്ളാം”

“ചീത്ത പറയണമെന്ന് കരുതി ചെന്നതല്ല ,പക്ഷേ …..”

“എന്താ തന്റെ പ്രശ്നമെന്ന് എനിക്ക് മനസ്സിലായി ” സാറ് ചിരിച്ച് കൊണ്ട് പറഞ്ഞു

* * *

”നമ്മുക്ക് പോയാലോ ശരണ്യേ ….”

“എന്തിന് ,അയാളെ പേടിച്ചിട്ടോ നിനക്ക് വല്ല വട്ടുമുണ്ടോ ”

“ആ ബാങ്ക് ക്കാരനും നീയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ ഗൗരി ”

”ഇല്ല ”

“അയാക്ക് മുഴുത്ത വട്ട് ,അന്ന് ബാങ്കിൽ വച്ച് വെറുതെ ചീത്ത പറഞ്ഞിട്ടാണ് ഇവള് തലകറങ്ങിവീണത് ”

“ആ സാറാണോ ഇത് നല്ല ചുള്ളനാണല്ലോ ഗൗരി .. ഞാൻ കരുതിയത് വല്ല വയസ്സൻമാരായിരിക്കുമെന്നാണ് ”

“ടീ ഇതിനെക്കാൾ ഭേദം വയസ്സൻമാരാണ് ,ഇത് പ്രായം കുറവാണെങ്കിലും പ്രവൃത്തി മുഴുവൻ വയസ്സൻമാരുടെ പോലെയാണ് ”

“ഗീതാഗോവിന്ദം സിനിമയിലെ നായകനെ പോലെയുണ്ട് ” ഒരു കൂട്ടുക്കാരി പറഞ്ഞു

“നിന്റെ മുഖത്തൊന്നും കണ്ണല്ലേ ,ഗീതഗോവിന്ദത്തിലെ നായകൻ …..”
ശരണ്യക്ക് ദേഷ്യമായിരുന്നു

“അങ്ങനെയൊന്നും പറയണ്ട, എന്തിനാ മറ്റുള്ളവരെ കുറിച്ച് വേണ്ടത്തത് പറയുന്നേ ശരണ്യേ ”

‘ഞാനിനിയും പറയും ,ബാങ്കിൽ വച്ച് അന്ന് വെറുതെ പ്രശ്നമുണ്ടാക്കിയതാണ്
ഇപ്പോഴും അങ്ങനെ തന്നെ ,അയാളെന്തിനാ നിന്റെ കാര്യത്തിലിടപ്പെടുന്നേ അതാ എനിക്ക് മനസ്സിലാവാത്തെ ”

“നമ്മുക്ക് വന്ന കാര്യം കഴിഞ്ഞിട്ട് പോയാൽ മതി”

ഗൗരിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ വന്നതായിരുന്നു എല്ലാവരും കൂടി

ഗൗരിക്ക് വീട്ടിൽ പോയാൽ മതിയെന്നായി

“നീയെന്താ ഗൗരി വിഷമിക്കുന്നത് ,അയാളോട് പോകാൻ പറ “ഒരു കൂട്ടുക്കാരി പറഞ്ഞു

എല്ലാവരും പെട്ടെന്ന് തന്നെ ചിരിയും ബഹളവുമായി, ഗൗരിക്ക് മാത്രം അങ്ങനെയാവാൻ പറ്റിയില്ല, എങ്ങനെയെങ്കിലും അവിടെ നിന്ന് പോയാൽ മതിയെന്നായി

* * *

“താൻ വീട്ടിൽ കയറുന്നില്ലേ ശരത്തേ ”

“ഇല്ല സാർ”

“താൻ വായോ …. താൻ കയറാതെ പോയാൽ എന്റെ ശ്രീമതി എന്നെയാണ് വഴക്ക് പറയുക ”

കാറിന്റെ ശബ്ദം കേട്ടപ്പോഴെക്കും സാറിന്റെ ഭാര്യ മുൻവശത്തേക്ക് വന്നു

ശരത്തിനെ കണ്ടതും അവർ ചിരിച്ചു

“വായോ ശരത്തേ ഒരു കാപ്പി കുടിച്ചിട്ട് പോകാം”

“വേണ്ട മേഡം ….ഞാൻ കാപ്പി കുടിച്ചതാണ് ”

“ഇവിടെ വരെ വന്നിട്ട് കേറാതെ പോകുന്നത് ശരിയല്ലാട്ടോ ,പിന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ മേഡമെന്ന് വിളിക്കരുതെന്ന് ”

“താൻ വായോ ഒന്നു കയറിയിട്ട് പോ”

“ഇല്ല സാർ ഇനിയൊരിക്കലാവട്ടേ ”

“എന്നാ നാളെ കണാം ”

* * *

ശരത്ത് വീട്ടിലെത്തി

അഭിരാമിയായിരുന്നു വാതിൽ തുറന്നത്

“ആരെയും കൂട്ടിയാണ് ഇന്ന് കാപ്പി കുടിക്കാൻ പോയത് ”

വാതിൽ തുറന്ന് കൊണ്ട് അവൾ ചോദിച്ചു

“ഏട്ടത്തിയമ്മ എങ്ങനെ അറിഞ്ഞു ,ഞാൻ പോയ കാര്യം ”

“അതൊക്കെ അറിഞ്ഞൂ ഞാൻ മാത്രമല്ല അമ്മയും ”

”എങ്ങനെ
ഞാനും സാറും കൂടിയാണ് പോയത് ”

“എന്തായിരുന്നു കോപ്പി ഷോപ്പിൽ പ്രശ്നം ”

“അത് ഞാൻ …. കുറച്ച് കുട്ടികളെ ഉപദ്ദേശിച്ചതാ”

“ആണോ ഞങ്ങളറിഞ്ഞത് ഏതോ ഒരു കുട്ടിയെ ചീത്ത പറഞ്ഞു എന്നാണല്ലോ”

“ആരാ ഏട്ടത്തിയമ്മേ അത് ഇവിടെ ക്ക് വിളിച്ച് പറഞ്ഞത് ”

“ആർച്ച”

“ആർച്ചയോ ,ആർച്ച എങ്ങനെ കണ്ടു ”

“കൂട്ടുക്കാരി അവിടെ ഉണ്ടായിരുന്നു അല്ലാ,ഉപദേശിക്കാൻ മാത്രം എന്തായിരുന്നു പ്രശ്നം ”

“ബാങ്കിൽ വരാറുള്ള കുട്ടിയാണ് ,ക്ലാസ് കഴിഞ്ഞിട്ട് കറങ്ങി നടക്കണ കണ്ടപ്പോ …. ”

“ഓ … അങ്ങനെ അപ്പോ ബാങ്കിൽ വരുന്നവർക്ക് ബാങ്കിന് പുറത്തും ശരത്ത് സാറിന്റെ സേവനം ലഭ്യമാണ്”

“കളിയാക്കിയതാണല്ലേ”

“അല്ലാ ശരത്ത് സാറിന്റെ സേവന
താൽപര്യത കണ്ട് പറഞ്ഞ് പോയതാണ് ”

”നീ വന്നോ ശരത്തേ ”

അമ്മ അവിടെക്ക് വന്നു

“എന്താ ശരത്തേ എന്താ പ്രശ്നം ”

“എന്ത് പ്രശ്നം അമ്മ ഏത് പ്രശ്നത്തിന്റെ കാര്യമാണ് ചോദിക്കുന്നത് ”

“എന്താ പ്രശ്നമെന്നറിയില്ല ,ആർച്ചവിളിച്ചു പറഞ്ഞു നീ ഏതോ പെൺകുട്ടിയെ ചീത്ത പറയുന്നത് കണ്ടു എന്ന് ”

“അവളോ”

“അവളല്ല അവളുടെ കൂട്ടുക്കാരി,നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു ,”

“അതൊന്നുമില്ല അമ്മേ ഞാനറിയുന്ന ഒരു ചേട്ടന്റെ മോളാണ് ,ഞാനും സാറും കൂടി കാപ്പി കുടിക്കാൻ പോയപ്പോൾ അവിടെ വച്ച് കണ്ട്, ക്ലാസ്സ് കഴിഞ്ഞാൽ വീട്ടിൽ പോക്കൂടെ എന്ന് ചോദിച്ചു അല്ലാതെ വേറൊന്നുമില്ല”

“അത്രയുള്ളു കാര്യം അവള് പറഞ്ഞത് നീ എന്തോ ഒച്ചയിൽ ചോദിച്ചു എന്നാണ് ”

“അവൾക്ക് വട്ടാണ് ”

ശരത്ത് റൂമിലേക്കെത്തിയതും ആർച്ചവിളിച്ചു

“എന്താ ശരത്തേ കോഫി ഷോപ്പിൽ എന്താ പ്രശ്നമുണ്ടായത് ”

“അങ്ങനെ വല്യ പ്രശ്നമൊന്നുമുണ്ടായില്ല”

“അല്ല എന്റെ ഒരു കൂട്ടുക്കാരി ഉണ്ടായിരുന്നു അവിടെ ,അവളാണ് എന്നെ വിളിച്ച് പറഞ്ഞത് നിന്റെ ശരത്ത് കുറച്ച് പെൺകുട്ടികളുടെ കൂടെ തല്ലു പിടിക്കുന്നുണ്ടെന്ന്, ഞാനപ്പോഴെ പറത്തു എന്റെ ശരത്ത് ആ ടൈപ്പ് അല്ലെന്ന് ”

അവളെന്തിനാണ് എന്റെ ശരത്ത് എന്ന് എടുത്തു പറയുന്നത് ശരത്തിന് ദേഷ്യം വന്നു

“ആർച്ചേ …. ഞാനിപ്പോ വന്നതേയുള്ളു ,ബാങ്കിൽ നല്ല തിരക്കായിരുന്നു ,എനിക്കൊന്ന് റെസ്റ്റ് എടുക്കണം”

“ഓക്കേ ഞാൻ പറഞ്ഞതാണ്,
ആ സമയത്ത് ഞാൻ വിളിച്ചിരുന്നു പക്ഷേ കിട്ടിയില്ല ,എന്നാ ശരി ഇനി എന്റെ ചെക്കൻ മറ്റു പെൺ പിള്ളേരോട് തല്ല് പിടിക്കാൻ പോവണ്ടാ ട്ടോ ”

കോള് കട്ടായി കഴിഞ്ഞപ്പോൾ ശരത്ത് ആലോചിക്കുകയായിരുന്നു

ആർച്ചക്ക് പെട്ടെന്നൊരു മാറ്റം വന്നപ്പോലെ

എന്തെങ്കിലും ആവട്ടെ, ഇപ്പോ അതല്ലല്ലോ തന്റെ പ്രശ്നം ഗൗരി……

മൂക്കുത്തിക്കാരിയാണിപ്പോൾ തന്റെ പ്രശ്നം
അവളുടെ കൂട്ടെ ശരിയല്ല ,ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോകാതെ …. കൂട്ടുക്കാരുടെ കൂടെ ഷോപ്പിലൊക്കെ കയറിയിറങ്ങുക , കയറിയതും പോരാ എന്തായിരുന്നു ഒച്ചയും ബഹളവും

പെട്ടെന്നാണ് അവൻ ഓർത്തത് ഇന്ന് മൂക്കുത്തിയുടെ പിറന്നാളല്ലേ

ശ്ശൊ ചീത്തക്ക് പകരം ഒന്നു വിഷ് ചെയ്യാമായിരുന്നു, ആളെ ഒന്നമ്പരപ്പിക്കാമായിരുന്നു

പറ്റിപ്പോയി

* * *

ഒരാഴ്ചക്ക് ശേഷം

“നമ്മളെല്ലാവരും ഒരു പേരുള്ള ഗ്രൂപ്പായി തിരിയണം എന്നിട്ട് ഒരോ ഭാഗത്തേക്ക് പോകണം , വീടുകളിൽ കയറി അവരോട് കാര്യങ്ങൾ പറഞ്ഞ് അവരാൽ കഴിയുന്ന സഹായം ചെയ്യാൻ പറയണം ,സംശയമുള്ളവർക്ക് ഹോസ്പിറ്റലിലെ ഡോക്ടറുടെ ലെറ്റർ കാണിക്കാം ” ശരണ്യ പറഞ്ഞു

കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛന്റെ ഓപ്പറേഷൻ ,ലക്ഷങ്ങൾ ചിലവുള്ള ഓപ്പറേഷൻ ആണ് ,അതിന് തങ്ങളെ കൊണ്ട് പറ്റാവുന്ന സഹായം ചെയ്യാമെന്ന് ശരണ്യയും കൂട്ടുക്കാരും തീരുമാനിച്ചു

ഞായറാഴ്ചയാണ് അവരതിനായി തിരഞ്ഞെടുത്ത ദിവസം

“നമ്മള് പരമാവധി താഴ്ന്ന് നിന്ന് പറയണം ,ആവശ്യം നമ്മുടെയാണ് ”

“നീ പറഞ്ഞാൽ മതി ഞങ്ങൾ അതുപോലെ ചെയ്യാം “ഗൗരി പറഞ്ഞു

“നിന്നോട് ഒരു കാര്യം പറയാനുണ്ട് പല തരത്തിലുള്ള ആളുകൾ ആയിരിക്കും ,ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് പറഞ്ഞ് മോങ്ങാൻ നിന്നാൽ നല്ലത് കിട്ടും എന്റെ കൈയ്യിൽ നിന്നും ”

അതു കേട്ട് എല്ലാവരും ചിരിച്ചു

“കളിയാക്കി ചിരിച്ചോട്ടോ പക്ഷേ ഞാൻ നല്ല സ്ട്രോങ്ങ് ആയിരിക്കും ”

“എന്നാൽ നിനക്കു കൊള്ളാം”

എല്ലാ വരും പല സ്ഥലങ്ങളിലേക്കായി തിരഞ്ഞു

ശരണ്യയും ഗൗരിയും മീനു എന്ന കുട്ടിയുമായിരുന്നു ഒരു ഗ്രൂപ്പ്

“ഈ ഭാഗത്ത് കുറെ വലിയ വീടുകൾ ഉണ്ട് ,എല്ലാവരെക്കാളും കൂടുതൽ രൂപ നമ്മുക്ക് കിട്ടണട്ടോ ”

“കിട്ടും ”

“ദേ ആ വീട്ടിൽ നിന്നും തുടങ്ങാം ”

മൂന്നു പേരും ഗേറ്റ് തുറന്ന് ആ വീട്ടിലേക്ക് കയറി

ശരണ്യ ബെല്ലടിച്ചു

കുറച്ച് കഴിഞ്ഞാണ് വീടിന്റെ
വാതിൽ തുറന്നത്

വാതിൽ തുറന്നയാളെ കണ്ട് ഗൗരിക്കും ശരണ്യക്കും ഒരു ഞെട്ടൽ ഉണ്ടായി

ശരത്തായിരുന്നു വാതിൽ തുറന്നത്…(തുടരും)

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 5

Share this story