ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 5

എഴുത്തുകാരി: ടീന കൊട്ടാരക്കര


“വൈകിട്ടു അമ്പലകുളത്തിനു അടുത്തേക്ക് വരണം. ഞാൻ അവിടെ ഉണ്ടാകും “അവളോടായി പറഞ്ഞുകൊണ്ട് ദേവൻ മുൻപോട്ടെക് നീങ്ങി. എന്ത് ചെയ്യണം എന്നറിയാതെ നന്ദ ആശയകുഴപ്പത്തിലായി. ദേവനെ കാണാൻ പോണമോ വേണ്ടയോ എന്നവൾ കുറെ ചിന്തിച്ചു.
എന്താകും എന്നോട് പറയാൻ ഉണ്ടാകുക. എന്തിനാകും ഇപ്പോ സംസാരിക്കാൻ വന്നത്. പല ചിന്തകൾ അവളെ അലട്ടി. എന്തായാലും അമ്പലത്തിൽ പോകാം എന്നവൾ തീരുമാനിച്ചു. വീട്ടിലെത്തി കുളിച്ചു വന്നപ്പോഴേക്കും അച്ഛൻ വന്നിട്ട് ഉണ്ടായിരുന്നു. അച്ഛന് ചായയും കൊടുത്ത് അമ്പലത്തിലേക്ക് പോകാൻ തയ്യാറാകുമ്പോഴാണ് ചെറിയച്ഛന്മാർ 3 പേരും കൂടി അങ്ങോട്ടേക്ക് വന്നത്. സാധാരണ അങ്ങനെയൊരു പതിവ് ഇല്ലാത്തത് കൊണ്ട് അവരുടെ വരവ് കണ്ട് നന്ദ അതിശയിച്ചു. ചില സമയത്ത് വയലിലെ കാര്യങ്ങൾ പറയാനും കൂലി കൊടുക്കാനുമായി വരാറുണ്ടെങ്കിലും 3 പേരും ഒരുമിച്ചൊരു വരവ് ആദ്യമാണെന്ന് അവൾ ഓർത്തു.

അച്ഛനും അമ്മക്കും അവരുടെ വരവ് സന്തോഷമായിരുന്നു. അവരെ അകത്തേക്കു കയറ്റി ഇരുത്തി ചായ നൽകി. ചെറിയച്ഛന്മാർ പരസപരം നോക്കിയതിനു ശേഷം ശേഖരൻ ചെറിയച്ഛൻ പറഞ്ഞു തുടങ്ങി.

“ഞങ്ങൾ ഒരു കാര്യം സംസാരിക്കാനാ മാധവേട്ടാ വന്നത്. ഇതാകുമ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ ”
നന്ദയെയും അമ്മയെയും ഒന്നു നോക്കിയതിനു ശേഷം അയാൾ വീണ്ടും പറഞ്ഞു.

“ആതിര നാട്ടിൽ വന്നിട്ടുണ്ട്. അവളുടെ എക്സാം എല്ലാം തീർന്നു. ഇനിയിപ്പോ അവളുടെ കല്യാണം അങ്ങ് നടത്താമെന്ന് ഞങ്ങൾ വിചാരിക്കുവാ ”

ശേഖരൻ ചെറിയച്ഛന്റെ മോൾ ആണ് ആതിര. ബാംഗ്ലൂരിൽ എൻജിനീയറിങ്ങിനു പഠിക്കുവായിരുന്നു. പണ്ട് കാലം മുതലേ തന്നെയും വീട്ടുകാരെയും അവൾക്ക് പുച്ഛം ആയിരുന്നു എന്ന് നന്ദ ഓർത്തു.

“”മോൾടെ കല്യാണമോ.. ഇത്ര പെട്ടന്ന് തീരുമാനിച്ചോ ” മാധവൻ ചോദിച്ചു

“അവളുടെ ജാതകം ഒന്നു നോക്കിയിരുന്നു.. ഇപ്പോ നടന്നില്ലെങ്കിൽ പിന്നെ 3വർഷം കഴിഞ്ഞേ ഉള്ളെന്ന. എന്തായാലും പഠിത്തം കഴിഞ്ഞല്ലോ നടത്താം എന്ന് വിചാരിക്കുവാ ”
“ചെക്കനെ നോക്കിവെച്ചിട്ടുണ്ടോ ശേഖരാ ” ശാരദാ ചോദിച്ചു.

“ഒരാളെ കണ്ടെത്തിയിട്ടുണ്ട്. തറവാട്ടിൽ എല്ലാവർക്കും ബോധിച്ചു ”

“അതെയോ, നമുക്ക് അറിയാവുന്ന കൂട്ടർ ആണോ “മാധവൻ അവരോടായി ചോദിച്ചു

“പയ്യൻ വേറെ ആരും അല്ല, സാവിത്രിയുടെ മോൻ.. ദേവൻ. ”

നന്ദയുടെ തലയിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. കേട്ടത് വിശ്വസിക്കാൻ ആകാതെ അവൾ അവരുടെ മുഖത്തേക് നോക്കി

“ദേവൻ ഇപ്പോ നാട്ടിൽ ഉണ്ടല്ലോ. സാവിത്രിക്കും സമ്മതമാ. എങ്കിൽ വെച്ചു താമസിപ്പിക്കേണ്ടന്നു കരുതി. ദേവൻ ആയതുകൊണ്ട് നമ്മുടെ ആതിരയെ ഒരു പേടിയും കൂടാതെ അങ്ങോട്ടേക്ക് അയക്കമല്ലോ.. ” ഇളയ ചെറിയച്ഛൻ സന്തോഷത്തോടെ പറഞ്ഞു.

എല്ലാം കേട്ടു മൗനമായി മാധവൻ ഇരുന്നു.

“ദേവൻ…. അവനു താല്പര്യം ആണോ ” ശാരദാ സംശയത്തോടെ ചോദിച്ചു.

“അവനു സമ്മതകുറവൊന്നും കാണില്ലല്ലോ ഏടത്തി. ദേവൻ MBA കഴിഞ്ഞതാ, ആതിരയും എഞ്ചിനീയറിംഗ് വരെ പഠിച്ചു. തുടർന്ന് പഠിക്കണമെങ്കിൽ അതും ആകാം. മറ്റെന്തു കൊണ്ടും ദേവനു ചേർന്നൊരു ബന്ധം ആണിത് ”

“ഉം ” മാധവൻ ഒന്നു അമർത്തി മൂളി.

“ഏട്ടൻ ഒന്നും പറഞ്ഞില്ല. ” അവർ മാധവേട്ടന്റെ മുഖത്തേക് നോക്കി.

“ഞാനെന്താ പറയുക.. എല്ലാവർക്കും താല്പര്യം ആയ സ്ഥിതിക്… അയാൾ ഇടക്ക് വെച്ച് നിർത്തി

“മാധവേട്ടൻ ആണല്ലോ തറവാട്ടിലെ മൂത്തത്. അപ്പോൾ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടത് ഏട്ടൻ ആണ്. ഞങ്ങൾ അതൊന്നു സൂചിപ്പിക്കാൻ വന്നെന്നെ ഉള്ളു ”

അവർ എല്ലാവരും തമ്മിൽ എല്ലാം ആലോചിച്ചു ഉറപ്പിച്ചെന്ന് നന്ദക് ബോധ്യം ആയി. പിന്നെ പേരിനു ഒരു വരവ് ആണ് ഇത്.. ഇവിടെ ആർക്കും എതിർപ്പ് ഇല്ലന്ന് ഉറപ്പിക്കാൻ.. അവൾക് പുച്ഛം തോന്നി.
അച്ഛൻ എന്താ ഒന്നും പറയാത്തത് എന്ന് അവൾക്കു മനസ്സിൽ തോന്നി.. പറയർന്നില്ലേ ദേവേട്ടനെ തനിക്ക് വേണ്ടി പറഞ്ഞു വെച്ച കാര്യം.. അല്ലെങ്കിൽ അതെന്തിനാ പറയുന്നത്.. ദേവേട്ടന് താൻ ആരാ.. ആരുമല്ല.. അവർക്ക് എന്നോട് ഇഷ്ടവും ഇല്ല…പിന്നെ പിന്നെ ആർക്കുവേണ്ടിയ.. അവൾ ചിന്തിച്ചു.

മാധവൻ ഇരുന്നിടത് നിന്നു എഴുന്നേറ്റു. പിന്നാലെ ചെറിയച്ഛന്മാരും.

“നമുക്ക് ആലോചിക്കാം ” കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം മാധവൻ പറഞ്ഞു.
ചെറിയച്ഛന്മാരുടെ മുഖത്തു സന്തോഷം നിറയുന്നത് നന്ദ കണ്ടു .

ദേവൻ ഒന്നുകൂടി ചെന്നൈയിൽ പോയിട്ട് വരുമ്പോഴേക്കും കല്യാണം നടത്തം എന്ന വ്യവസ്ഥയിൽ അവർ പടിയിറങ്ങി. അച്ഛൻ അവരെ കൊണ്ടാകാൻ പോകുന്നത് നോക്കി അവൾ ഉമ്മറപ്പടിയിൽ നിന്നു.. ഒരു തരം മരവിപ്പിൽ ആയിരുന്നു അവൾ.

ശാരദാ അവൾക്കു അരികിലേക്ക് വന്നു.
“മോളെ ” അവർ നന്ദയുടെ ചുമലിൽ കൈ വെച്ചു

“ദേവേട്ടന്റെ കല്യാണം ആണ് അല്ലേ അമ്മേ ”
ദൂരേക്ക് കണ്ണും നട്ടു അവൾ ചോദിച്ചു

“മം.. എല്ലാർക്കും ഇഷ്ടാണെങ്കിൽ… ” അവരും പൂർത്തിയാകാതെ നിർത്തി

നന്ദ മൗനമായി ഇരുന്നു. എന്തായാലും ഇനി അമ്പലത്തിലേക്ക് ഇല്ലന്ന് അവൾ തീരുമാനിച്ചു. ദേവേട്ടനും ഇതാകും പറയാൻ ഉണ്ടാകുക. നേരിട്ട് കല്യാണം വിളിക്കാൻ ആകും ഇന്ന് സംസാരിക്കാൻ വരാൻ പറഞ്ഞത്. അവളുടെ മനസ് നീറാൻ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം അവൾ തെഴുത്തിലേക് ചെന്നു. “അറിഞ്ഞോ… ദേവേട്ടന്റെ കല്യാണമാ… ” ഒരു വിങ്ങലോടെ അവൾ തന്റെ പശുവിനോട് പറഞ്ഞു.. പശു അവളെ മുട്ടി ഉരുമ്മി നിന്നു.. കുറെ നേരം അവൾ അവിടെ നിന്നു കരഞ്ഞു തീർത്തു.

“ഞാൻ എന്തിനാ കരയുന്നത്, അവരൊക്കെ പറഞ്ഞതാ ശെരി.. ദേവേട്ടന് ചേരുന്ന ബന്ധം ഇതാ.. ഇത് നടക്കട്ടെ. ഇതാകും ചേരേണ്ടത് “അവൾ മനസ്സിൽ ഓർത്തു.. തനിക്ക് അച്ഛൻ ഉണ്ട് അമ്മ ഉണ്ട്. അത് മതി. അത് മാത്രം മതി. നന്ദ കണ്ണീർ തുടച്ചു.
രാത്രി പഠിക്കാൻ ഇരുന്നപ്പോൾ അവൾ മനസിലെ എല്ലാ സങ്കടങ്ങളെയും നിയന്ത്രിച്ചു.
പഠിക്കണം.. നന്നായി പഠിച്ചു ഒരു ഭാവി കണ്ടെത്തണം. അച്ഛനെ സഹായിക്കണം അതിനു ഇടയിൽ ഒന്നും വേണ്ട നന്ദ സ്വയം പറഞ്ഞു ദീർഘ നിശ്വാസം എടുത്തു.

************************

പിറ്റേന്നു രാവിലെ ബസിൽ ദേവൻ ഉണ്ടായിരുന്നില്ല. ദേവേട്ടനെ കണ്ടില്ലലോ എന്ന് കല്യാണി പറയുകയും ചെയ്തു . ദേവന്റെ കല്യാണക്കാര്യം അവൾ കല്യാണിയോടും മീരയോടും പറഞ്ഞതും ഇല്ല.. ഈ വിഷയത്തിൽ ഒരു ചർച്ച വേണ്ടന്ന് അവൾ തീരുമാനിച്ചു .

തുടർന്ന് 2 ദിവസങ്ങളിൽ ദേവനെ കണ്ടില്ല. കല്യാണ തിരക്കിൽ ആകുമെന്ന് നന്ദയും കരുതി. അന്നൊരു ശെനിയാഴ്ച വൈകിട്ട് നന്ദയും കല്യാണിയും അമ്പലത്തിൽ പോയി. തിരിച്ചു ഇറങ്ങി ചെറിയ വഴിയോരത്തോടെ നടക്കുമ്പോൾ ദേവനെ കണ്ടു.. കല്യാണി അവനെ നോക്കി പുഞ്ചിരിച്ചു. നന്ദ ഒന്നു നോക്കിയതിനു ശേഷം മുഖം മാറ്റി. ദേവൻ അവരുടെ അടുത്തേക്ക് വന്നു.

“കല്യാണി നടന്നോ, എനിക്ക് നന്ദയോട് ഒന്ന് സംസാരിക്കാൻ ഉണ്ട് “ദേവൻ കല്യാണിയെ നോക്കി പറഞ്ഞു
“ശെരി ദേവേട്ടാ എന്നും പറഞ്ഞു അവൾ നടക്കാൻ തുടങ്ങി

“കല്യാണി പോകല്ലേ, “നന്ദ അവളുടെ കയ്യിൽ പിടിച്ചു . നിങ്ങൾ സംസാരിച്ചിട്ട് വാ എന്നു പറഞ്ഞു അവൾ കൈ വിടുവിച്ചു നടന്നു..
ദേവൻ നന്ദയുടെ അടുത്തേക്ക് വന്നു.
അവളുടെ മുഖത്തേക്ക് നോക്കി. ആ നോട്ടം നേരിടാൻ ആവാതെ അവൾ നോട്ടം മാറ്റി.
അവൾക്ക് എന്തെന്നില്ലാത്ത ഭയം തോന്നി.തന്റെ ഹൃദയമിടിപ്പ് വർധിക്കുന്നത് അവൾ അറിഞ്ഞു… തുടരും

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story