ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 6

എഴുത്തുകാരി: രജിത പ്രദീപ്‌


ഗൗരി ശരണ്യയുടെ കൈയിൽ മുറുക്കെ പിടിച്ചു

“ആഹാ … നല്ല കൈ നീട്ടം ,ചീത്ത ഏതു വഴിക്ക് വരുമെന്ന് നോക്കിയാൽ മതി”

”ശരണ്യേ നമ്മുക്ക് വേറെ വീട്ടിൽ പോകാം ,എനിക്ക് നല്ല പേടിയുണ്ട് ”

“തലയൊന്നും കറക്കാൻ നിൽക്കണ്ട എന്തുവന്നാലും ധൈര്യമായി നേരിടുക ”
ശരണ്യ പതുക്കെ പറഞ്ഞു

“ശരണ്യേ ഇത് ബാങ്കിലെ സാറ ല്ലേ ” മീനു ചോദിച്ചു

“അതെ ”

“ഗൗരിക്ക് ഇന്നത്തേക്കുള്ളതായി ”

“നീ മിണ്ടാതിരിക്ക് ”

ശരത്തിനും അൽഭുതമായി അവരെ കണ്ടപ്പോൾ

“നിങ്ങൾ എന്താ ഇവിടെ….. ”

“തല്ലു പിടിക്കാൻ വന്നതല്ല ”

”അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ”

“ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇത് സാറുടെ വീടാണെന്ന് “ശരണ്യ പറഞ്ഞു

“അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ വരില്ലായിരുന്നല്ലേ”

“അറിഞ്ഞാലും ഞങ്ങൾ വരുമായിരുന്നു ,കാരണം അവശ്യം ഞങ്ങളുടെ തായിരുന്നു ”

“എന്താ ഇത്ര വലിയ ആവശ്യം ,ഇയാളൊന്ന് കാര്യം തെളിച്ച് പറയൂ ”

“ഞങ്ങൾ ഒരു ചികിൽസാ സഹായത്തിന് വേണ്ടി വന്നതാണ് ”

“ആർക്ക് ”

“ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛന് വേണ്ടി ”

ശരണ്യ ഹോസ്പിറ്റലിലെ പേപ്പേഴ്സ് ശരത്തിനെ കാണിച്ചു

ശരത്ത് അത് വാങ്ങി വായിച്ചു

“ആരാ … ശരത്തേ അത് ”
എന്ന് ചോദിച്ച് കൊണ്ട് അമ്മ വന്നു

“ഇത് നമ്മുടെ ഇവിടത്തെ കോളേജിലെ കുട്ടികളാണ് ”
ശരത്ത് അമ്മയോട് കാര്യം പറഞ്ഞു

“ആണോ നല്ല കാര്യം ,ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനത്തെ ചിന്തയൊക്കെയുണ്ടായല്ലോ
മക്കള് അകത്തേക്ക് വായോ, അകത്തിരുന്നു സംസാരിക്കാം വെള്ളമെന്തെങ്കിലും കുടിക്കാം”

“വേണ്ട ആന്റി ഞങ്ങളിവിടെ നിന്നോളാം”

” നിങ്ങളകത്തേക്ക് കയറി വായോ” ശരത്ത് പറഞ്ഞു

“നമ്മുക്കു പോകാം ശരണ്യേ “ഗൗരി പതുക്കെ ശരണ്യയോട് പറഞ്ഞു

“നീ മിണ്ടാതെയിരിക്ക് ,അകത്ത് കയറിയാലെന്താ സാറ് വിഴുങ്ങോ ,വിഴുങ്ങണെങ്കിൽ വിഴുങ്ങട്ടെ ഞങ്ങളെ വിഴുങ്ങില്ല നിന്നെയാണ് വിഴുങ്ങുക ”

“എന്താ കൂട്ടുക്കാരി പറയുന്നത്”

“ഒന്നുമില്ലാന്റി കയറിയിട്ട് പോകാമെന്ന് പറഞ്ഞതാ ”

അതു കേട്ട ശരത്ത് ഗൗരിയെ നോക്കി അവൾ അങ്ങനെ പറഞ്ഞോ എന്ന മട്ടിൽ

എല്ലാവരും വീടിനകത്തേക്ക് കയറി

“ഇരിക്കൂ മക്കളെ ”

ശരത്ത് ഉള്ള കാരണം അവർ ഇരുന്നില്ല

താൻ നിൽക്കുന്ന കാരണമാണ് അവർ ഇരിക്കാത്തതെന്ന് ശരത്തിന്ന് മനസ്സിലായി,ശരത്ത് റൂമിലേക്ക് പോയി

‘അഭീ …..”

“എന്താ അമ്മേ ….”

“ദേ ഇവർക്ക് എന്തെങ്കിലും കുടിക്കാനെടുക്ക്
ഇവിടത്തെ കോളേജിലെ കുട്ടികളാ ,അവരുടെ കൂട്ടുകാരിടെ അച്ഛന് ഒരു ഓപ്പറേഷൻ ,അവരെ സഹായിക്കാനായി ഇവര് എല്ലാവരും കൂടി ഇറങ്ങിയിരിക്കുയാണ് ”

“നിങ്ങളുടെയൊക്കെ പേരെന്താ ”

ശരണ്യ
മീനു
ഗൗരി

ശരത്ത് റൂമിലിരുന്ന് ഗൗരിയെ നോക്കുകയായിരുന്നു ,അവൾ പേടിച്ചാണ് ഇരിക്കുന്നതെന്ന് അവന് തോന്നി ,ആ ഇരിപ്പിലും അവൾക്കൊരു പ്രത്യേക ഭംഗിയുണ്ടെന്നവന് തോന്നി

പെട്ടെന്നാണ് ഗൗരി അവിടെക്ക് നോക്കിയത്

താൻ നോക്കുന്നത് അവൾ കണ്ടെന്ന് ശരത്തിന് മനസ്സിലായി അവന് ഒരു ചമ്മൽ തോന്നി

അഭിരാമി പോയിഎല്ലാവർക്കും കുടിക്കനായി കൊണ്ടുവന്നു

“ശരത്ത് എവിടെ അമ്മേ ”

“അവൻ റൂമിലുണ്ട്, അവനെ ഇങ്ങോട്ട് വിളിച്ചേ അഭി”

“ശരി അമ്മേ ”

അഭിരാമി റൂമിലേക്ക് ചെന്നു “ശരത്തിന് വെള്ളം വേണോ ” എന്ന് ചോദിച്ചു

“എനിക്ക് വേണ്ട ഏട്ടത്തി”

”നിയെന്താ ഇവിടെ വന്നിരിക്കുന്നത് ,ആ കുട്ടികളെ കണ്ടതുകൊണ്ടാണോ ”

“അല്ല ”

“പിന്നെന്തെ ശരത്ത് സാറിന് ചമ്മലാണോ ”

“എനിക്ക് ചമ്മൽ എന്തിനാ ”

“ചിലർക്ക് ഈ പെൺകുട്ടികളോട് മിണ്ടാനൊക്കെ ഒരു ചമ്മൽ ആണ് അതുകൊണ്ട് ചോദിച്ചതാണ്”

“ഞാൻ അവിടെ നിന്നപ്പോൾ അവർക്ക് ഇരിക്കാന്നൊരു മടി പോലെ ,അതു കൊണ്ട് ഞാനിവിടെ വന്നിരുന്നതാ ”

“നീ വാ അമ്മ നിന്നെ വിളിക്കുന്നുണ്ട് ”

ശരത്ത് അഭിരാമിയുടെ കൂടെ ചെന്നു

അവനെ കണ്ടതും അവർ മൂന്നു പേരും ഏണിറ്റു നിന്നു

“ശരത്തേ… എന്താ ചെയ്യണ്ടത് ,വളരെ പാവപ്പെട്ട കുടുംബമാണെന്നാണ് ഇവര് പറയുന്നത് മോനെ, നമ്മുക്കെന്തെങ്കിലും കൊടുക്കണ്ടേ കൊടുക്കണം”

“അക്കൗണ്ട് നമ്പർ വാങ്ങിയാൽ മതി”

“ഇവന് ബാങ്കിലാണ് ജോലി നിങ്ങള് അക്കൗണ്ട് നമ്പറും കാര്യങ്ങളൊക്കെ കൊടുക്ക് ”

ശരണ്യയാണ് എല്ലാം കൊടുത്തത്

”എന്നാൽ ഞങ്ങളിറങ്ങട്ടെ ആന്റി ”

“ശരി ,വൈകുന്നേരം വരെയുണ്ടോ ഇത് ”

“ഇല്ല ഉച്ചവരെ ”

“വരട്ടെ ചേച്ചി “അവർ അഭിരാമിയോടും യാത്ര പറഞ്ഞു

ഇറങ്ങാൻ നേരം ഗൗരി ശരത്തിനെ ഒന്നു നോക്കി

അതുപോലൊരു നോട്ടം തന്റെ ജീവിതത്തിൽ നേരിട്ടിട്ടില്ല

എന്തായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം ചീത്ത പറയാത്തത് കൊണ്ടുള്ള നന്ദിയാണോ അതോ ……

“ആ മൂക്കുത്തിയിട്ട കുട്ടിയെ കണാൻ നല്ല ഭംഗിയുണ്ടല്ലേ ശരത്തേ ”

“അത്രക്കൊന്നുമില്ല ഏട്ടത്തി ജാഡയാണ്”

“ആർക്ക് ”

“ഗൗരിക്ക് ”

“ഗൗരിയോ ? മൂക്കുത്തിയിട്ട കുട്ടിയുടെ പേര് ഗൗരി എന്നാണോ ”

“അതേ ”

”ആ കുട്ടിയുടെ പേര് നിനക്കെങ്ങനെ അറിയാം”

“ഈ ഏട്ടത്തിക്കെന്താ ആ കുട്ടി പേര് പറഞ്ഞില്ലേ ”

“പറഞ്ഞു ”

”അപ്പോളാണ് ഞാൻ കേട്ടത് ”

“ആണോ ആ കുട്ടി പേര് പറയുമ്പോൾ നീ റൂമിലായിരുന്നു ,പിന്നെ ആ കുട്ടി പേര് വളരെ പതുക്കെയാണ് പറഞ്ഞത് ,അത് നീ കേട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം പൊട്ടിയല്ലാട്ടോ ഞാൻ ,ശരത്ത് സാറ് സത്യം പറഞ്ഞോ ആ കുട്ടിയെ മുൻപേ പരിചയമില്ലേ ”

പെട്ടു പോയീന്ന് ശരത്തിന് മനസ്സിലായി

“എനിക്കറിയാം ഗൗരിയെ ”

“എങ്ങനെ” അഭിക്ക് ആകാംഷയായി

“ഒരിക്കൽ ഞാൻ അവരുടെ മേൽ ചെളിവെള്ളം തെറിപ്പിച്ചു ,അവരുമായി വഴക്കുണ്ടായി”

“അവരെന്ന് പറഞ്ഞാൽ ”

“ഗൗരിയും കൂട്ടുക്കാരിയും ”

“അന്ന് ഞാൻ ഗൗരിയെ ആണ് ചീത്ത പറഞ്ഞത്, അതു കഴിഞ്ഞ് ഒരു ദിവസം
ബാങ്കിൽ വച്ച് ഞാൻ ചീത്ത പറഞ്ഞിട്ട് ഗൗരി തല കറിങ്ങി വീണു ബാങ്കിൽ, ”

“ചീത്ത പറയേ ???ശരത്തേ…. നീ ചീത്ത പറഞ്ഞെന്നോ ഞാൻ വിശ്വസിക്കില്ല”

“സത്യമാണ് ,പിന്നെ അന്ന് കോഫി ഷോപ്പിൽ വച്ച് ഞാൻ ഉപദേശിച്ചത് ഗൗരിയെ ആണ് ”

“കൊള്ളാലോ സാറ് …. എന്നിട്ട് അവര് വന്നപ്പോൾ ഒരു പരിചയഭാവവും കാണിച്ചില്ല ”

ശരത്ത് ചമ്മിയ ചിരി ചിരിച്ചു

”വെറുതെയല്ല ആ കുട്ടി നീയിരുന്ന മുറിയിലേക്ക് നോക്കിയത് ”

“ഒരു പ്രാവശ്യ മല്ലേ നോക്കിയത് ”

“അതും കണ്ടു ,ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ശരത്തേ ”

”ചോദിക്ക് ഞാനെന്തിനാ ഏട്ടത്തിയോട് നുണ പറയുന്നത്”

“എന്തിനാ നീ ഗൗരിയോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്”

“അതെന്തിനാണ് എന്നെനിക്കറിയില്ല ഏട്ടത്തിയമ്മേ ….”

* * *

“ഓ … പുലിമടയിൽ നിന്നും രക്ഷപ്പെട്ട പോലെ ”

“എന്തിനാ ശരണ്യേ ഇങ്ങനെ പറയുന്നത് ,സാറുടെ അമ്മയും ഏട്ടത്തിയും നമ്മളോട് എന്ത് സ്നേഹമായാണ് പെരുമാറിയത് ,അവർക്ക് നമ്മളെ അറിയുക പോലുമില്ല എന്നിട്ടും എന്ത് നല്ല പെരുമാറ്റമായിരുന്നു ”
മീനു പറഞ്ഞു

“ഗൗരി ഒന്നും മിണ്ടിയില്ല”

“അതാണോ ഇത്ര വലിയ കാര്യം ,വീട്ടിൽ വരുന്നവരോട് നമ്മളും ഇങ്ങനെയല്ലേ പെരുമാറുന്നത് ”

“സാറിന്റെ വീട് എന്തു വലിയാ താല്ലേ”

“ബാങ്കിലല്ലേ ജോലി ലോണെടുത്തതായിരിക്കും”

“അതിന്റെയൊന്നും ആവശ്യമില്ല സാറിന് ഇവള് വെറുതെ പറയുന്നതാ മീനു ,നമ്മുടെ അമ്പാടി സിൽക്കിലെ അത് സാറിന്റെ ചേട്ടന്റെ യാണ് ”

”ആണോ എന്നാൽ ലോണിന്റെ ഒരാവശ്യവുമില്ല .ഇങ്ങനെ ഒരോന്ന് ഉണ്ടാക്കി പറയല്ലേ ശരണ്യേ ”

മീനുവിന്റെ പറച്ചിൽ കേട്ടിട്ട് ഗൗരി ചിരിച്ചു

“എനിക്കത്ര ചിരി വരുന്നില്ല”

“ചീത്ത മുഴുവൻ പറയുന്നത് ഗൗരിയെ പക്ഷേ സാറിനോട് ദേഷ്യം മുഴുവൻ ശരണ്യക്ക്
,നിനക്കെന്താ ശരണ്യേ സാറിനോട് ഇത്ര ദേഷ്യം”

“ദേ മീനു ഞാൻ വല്ലതും പറയും റോഡാണെന്നൊന്നും നോക്കില്ല ,എനിക്കെന്തിനാ ദേഷ്യം ആളോട് എനിക്കൊരു ദേഷ്യമില്ല”

* * *

”ആന്റി ……”

”ഇതാരാ ആർച്ചയോ ”

“ശരത്തെവിടെ ആൻറി ”

“അഭിയും ശരത്തും കൂടി അടുക്കള വശത്ത് ഉണ്ട്”

“എന്തിന് ”

“അവിടെ അഭി എന്തോ പച്ചക്കറി വിത്തൊക്കെ നടുന്നുണ്ട് അവളെ സഹായിക്കാൻ ”

ആർച്ച വേഗം അടുക്കള വശത്തേക്ക് ചെന്നു

അഭിയും ശരത്തും കൂടി എന്തൊ നടുകയായിരുന്നു

“ശരത്തേ …..” ഇത്തിരി ഉറക്കെയാണ് ആർച്ചവിളിച്ചത്

“നീയെന്തിനാ ആർച്ചേ ഒച്ചയിടുന്നത് ”

“ശരത്ത് വേഗം ഇങ്ങോട്ട് വന്നേ ”

“വരാം ,ഇതു കൂടി കഴിഞ്ഞാൽ ഈ പണി തീർന്നു ”

“ഫാം ആണോ തുടങ്ങാൻ പോകുന്നത് “ആർച്ച ദേഷ്യത്തോടെ ചോദിച്ചു

“ശരത്തേ നീ ചെല്ല് ,ബാക്കി ഞാൻ നട്ടു കൊളളാം”

ശരത്ത് കൈയ്യും കാലുമൊക്കെ കഴുകി

”എന്താ ആർച്ചേ ”

“നീ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം, എനിക്ക് ഒറ്റക്ക് പോകാൻ ഒരു മടി ”

“എവിടെക്ക് ”

”നീ എന്റെ ഫ്രെന്റ് മരിയയെ അറിയില്ലേ ,അവളുടെ ഹൗസ് വാമിംഗ് ആയിരുന്നു ഇന്നലെ എനിക്ക് പോകാൻ പറ്റിയില്ല ,ഇന്ന് ചെല്ലാൻ പറഞ്ഞ് അവള് വിളിച്ച് കൊണ്ടിരിക്കുകയാണ് ,നീ ഒന്ന് എന്റെ കൂടെ വായോ”

”ഞാൻ വരില്ല ”

“ആന്റി യോട് ഞാൻ പറയാം ”

അമ്മ കൂടി പറഞ്ഞിട്ടാണ് ശരത്ത് ആർച്ചയുടെ കൂടെ പോയത്

ആർച്ചയാണ് വഴി പറഞ്ഞ് കൊടുത്തത്

”ഈ നാട്ടിൻ പുറത്താണോ നിന്റെ കൂട്ടുക്കാരിയുടെ വീട് ”

“അവളുടെ ഹസ്സിന്റെ വീട് ഇവിടെയാണ്
അവൾക്ക് ഇഷ്ടമല്ല ”

പെട്ടെന്നാണ് ഇടവഴിയിൽ നിന്നും ഒരു രൂപം കാറിന് മുൻപിലേക്ക് ഓടി വന്നത്

സംസാരിച്ചിരുന്നത് കൊണ്ട് ശരത്ത് ശ്രദ്ധിച്ചിരുന്നില്ല

ശരത്ത് ബ്രേക്ക് ചവിട്ടി……. അവൻ കണ്ണ്
ഇറുക്കെ അടച്ചിരുന്നു

കാറ് ഒരു വലിയ ശബ്ദത്തോടെ നിന്നു

കണ്ണ് തുറന്നപ്പോൾ കണ്ടത്

കാറിന്റെ ബോണറ്റിൽ വിടർന്ന് കിടക്കുന്ന മുടിയാണ്…(തുടരും)

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story