ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 6

എഴുത്തുകാരി: ടീന കൊട്ടാരക്കര


നന്ദ ദേവനെത്തന്നെ നോക്കി നിന്നു.
വലിയ മാറ്റമൊന്നും അവനു ഇല്ല.പഴയതിനേക്കാൾ അല്പംകൂടി നന്നായത് പോലെ തോന്നി. മീശയൊക്കെ പിരിച്ചു വെച്ചിട്ടുണ്ട്, ഒരു പോലീസുകാരന്റെ ഭാവം എന്നവൾ മനസ്സിൽ ചിന്തിച്ചു.
എത്ര നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു കണ്ടുമുട്ടൽ. തന്റെ അടുത്ത് ദേവേട്ടൻ നിന്നിട്ട് എത്ര നാളായി, തന്നോട് പഴയ പോലൊന്നു സംസാരിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.

ഇല്ല.. പാടില്ല.. ദേവേട്ടന്റെ മനസ്സിൽ ഞാനില്ല, നന്ദ മനസ്സിൽ ഉരുവിട്ടു.

“നീയെന്താ അന്ന് വരാഞ്ഞത് “കുറച്ചു നേരത്തെ നിശബ്ദതയെ ഭേദിച്ചു ദേവൻ അവളോട് ചോദിച്ചു.

” ഞാൻ…. അത് ”

” മം.. നീ ” ദേവൻ അവളുടെ അടുത്തേക്ക് നീങ്ങി.

“അത് പിന്നെ ദേവേട്ടാ.. ” നന്ദ വിക്കി.

“പറഞ്ഞോ എന്താണെന്ന് ” അവൻ ഗൗരവത്തിൽ നോക്കി.

“ദേവേട്ടൻ കല്യാണം പറയാൻ വേണ്ടിയല്ലേ വരാൻ പറഞ്ഞത്. അത് ഞാൻ അറിഞ്ഞായിരുഞ്ഞു ആ കാര്യം. അതുകൊണ്ടാ വരാഞ്ഞത്. ”

“നിന്നോട് ആരാ പറഞ്ഞത് ഞാൻ അതിനുവേണ്ടിയാ നിന്നോട് വരാൻ പറഞ്ഞതെന്ന് ” ദേവന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.

” ആരും പറഞ്ഞില്ല ” ദേവന്റെ ഭാവമാറ്റത്തിൽ അവൾക്ക് പേടി തോന്നി.

“പിന്നെ നീ സ്വയം തീരുമാനിച്ചോ ”

“ചെറിയച്ഛൻ പറഞ്ഞു, ആതിര ചേച്ചിയുമായി കല്യാണം ആലോചിക്കുവാണെന്ന് “നന്ദ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു

ആലോചിക്കുകയെ ഉള്ളു നടക്കില്ല. ദേവൻ പിറുപിറുത്തു.
അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വെച്ചു. ഈ ശീലമൊക്കെ എന്നു തുടങ്ങിയെന്നു നന്ദ ചിന്തിച്ചു.

“ദേവേട്ടാ, ഇവിടെ.. ഇവിടെ ഇതൊന്നും പാടില്ല. അമ്പല പരിസരമാണ്. അവൾ അവനെ തടഞ്ഞു.
അവളെ ഒന്നു നോക്കിയതിനുശേഷം അവൻ സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു.

“ഞാൻ.. ഞാൻ പൊയ്ക്കോട്ടേ ” അവൾ മെല്ലെ ചോദിച്ചു.

“എവിടെ ” അവൻ പുരികം ചുളിച്ചു അവളെ നോക്കി.

“വീട്ടിൽ ” നന്ദ തല താഴ്ത്തി പറഞ്ഞു.

“മുഖത്തേക് നോക്കടി.. “ദേവൻ അല്പം ഉറക്കെ പറഞ്ഞു. നന്ദ വിറച്ചു പോയി. എന്താ ഇങ്ങനെയൊരു ഭാവമാറ്റം എന്നവൾക്കു മനസിലായില്ല. പണ്ട് മുതലേ ദേവേട്ടൻ ദേഷ്യപ്പെടാറുണ്ട്, പക്ഷെ എനിക്ക് വിഷമം ആയെന്ന് അറിഞ്ഞാൽ ഉടനെ തണുക്കും.. ഇതിപ്പോ എന്തിനാ എന്നോട് ഇങ്ങനെ..
അവൾ പേടിയോടെ ദേവനെ നോക്കി.

“നമ്മൾ തമ്മിൽ സംസാരിച്ചിട്ട് എത്ര നാളായി ”

” ദേവേട്ടൻ പോയതിൽ പിന്നെ ഇല്ല “നന്ദ പറഞ്ഞു.

“അതെന്താ ഇല്ലാഞ്ഞത് ” ദേവന്റെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നു.

” ഞാനായിട്ട് ദേവേട്ടന് ഒരു തടസം ആകെണ്ടന്നു കരുതി. ”

“തടസം ആണെന്ന് ആര് പറഞ്ഞു ”

“അപ്പച്ചി പറഞ്ഞു. അന്നൊരിക്കൽ വീട്ടിൽ വന്നപ്പോൾ എല്ലാരോടുമായി പറഞ്ഞു.”
നന്ദയുടെ കണ്ണു നിറഞ്ഞു വരുന്നുണ്ടായിരുന്നു.

കുറച്ചു നേരം ദേവൻ അവളെ തന്നെ നോക്കി നിന്നു.

“ഞാൻ നിന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ ” അവൻ അല്പം മയപ്പെട്ടു.
നന്ദ ഇല്ലന്ന് തലയാട്ടി.

“ഞാൻ ചെന്നൈയിൽ ചെന്നതിനു ശേഷം കുറച്ചു നാൾ കഴിഞ്ഞപ്പോ അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു. ” ദേവൻ അല്പം മുന്നിലേക്ക് നടന്നുകൊണ്ടു പറഞ്ഞു. ശാരദ അമ്മായിയുടെ ചേട്ടന്റെ മകന് നിന്നെ കല്യാണം ചെയ്യാൻ താല്പര്യം ഉണ്ടെന്നും, അമ്മാവനും അമ്മായിയും ഇത് ഉറപ്പിക്കാൻ പോവാണെന്നും.
നന്ദ ഒരു ഞെട്ടലോടെ ദേവനെ നോക്കി.
അവൻ അവളെ നോക്കാതെ തുടർന്നു.
“അമ്മ പറഞ്ഞത് നന്ദ എതിർപ്പൊന്നും പറഞ്ഞില്ല എന്നാണ് “നിന്റെ പഠിപ്പ് കഴിഞ്ഞു പ്രൊസീഡ് ചെയ്യുമെന്നോ അങ്ങനെ എന്തൊക്കെയോ ”
“ഇല്ല…. അങ്ങനെ ഒരു കാര്യം ഇല്ല”. നന്ദ അവനോടായി പറഞ്ഞു.

അവൻ അത് ശ്രെദ്ധിക്കാതെ തുടർന്നു. “നാട്ടിൽ വന്നപ്പോഴും ഞാൻ നിന്നെ കാണാൻ ശ്രെമിച്ചു, പറ്റിയില്ല. നിന്നോട് നേരിട്ട് ഈ കാര്യം ചോദിക്കാൻ. കാരണം, നന്ദ ദേവനു ഉള്ളതാണെന്ന് ചിലരെങ്കിലും പറഞു ഞാൻ കേട്ടിട്ടുണ്ട്.. പക്ഷെ നിനക്ക് അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു ”

“ഇല്ല ദേവേട്ടാ.. നുണയ ഇതൊക്കെ.. ഇത്… ഇല്ല.. എല്ലാം വെറുതെയ.. ” അവൾ ഉറക്കെ പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“അമ്മ പറഞ്ഞത്കൊണ്ട് ഞാനിതു വിശ്വസിച്ചില്ല. ഞാൻ നാട്ടിൽ വന്നപ്പോൾ അന്വേഷിച്ചു… സത്യം ആണെന്ന് ഉറപ്പിച്ചു “ദേവൻ പറഞ്ഞു.

“ഇല്ല ഇതെല്ലാം നുണയാ ദേവേട്ടാ ” അവൾ എങ്ങലടിച്ചുകൊണ്ട് പറഞ്ഞു.

“നിന്റെ അച്ഛനും പറഞ്ഞു നന്ദേ ” ദേവന്റെ തൊണ്ട ഇടറി

അച്ഛൻ.. തന്റെ അച്ഛൻ അങ്ങനെ പറഞ്ഞെന്നോ, അവൾ ദേവനെ നോക്കി.
“ഒരിക്കലും ഇല്ല. ”

“നിനക്കും അത് സമ്മതം ആയിരുന്നോ.. “ദേവൻ അവളുടെ അടുത്തെത്തി ചോദിച്ചു

“ഇതെല്ലാം നുണയാ ദേവേട്ടാ ” നന്ദ അവന്റെ തോളിലേക്ക് ചാഞ്ഞു.. അവളുടെ കണ്ണീർ അവന്റെ ഷർട്ടിനെ നനച്ചു. ” എനിക്ക് ഇഷ്ടമാ ദേവേട്ടനെ.. ദേവേട്ടൻ അല്ലാതെ ആരും ഇല്ല ആ സ്ഥാനത്തു.”

അവൾ നിർത്താതെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് കണ്ണീർ വാർത്തു. പെട്ടന്ന് ഉണ്ടായ ബോധ്യത്തിൽ അവൾ ദേവന്റെ തോളിൽ നിന്നു അടർന്നു മാറി. എന്നാൽ ദേവൻ അവളെ ചേർത്ത് പിടിച്ചു.

അവനു അത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറി. നന്ദ ഇങ്ങനെ കരയണമെങ്കിൽ അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല. അവൾ നിർത്താതെ തേങ്ങുകയാണ്. അവന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതെ ആയി.

“അറിയണം എന്താണ് ഇതിന്റെ ഇടയിൽ നടന്നതെന്ന്.. ഞാനും നന്ദയും അറിയാത്ത പലതും.. ” ദേവൻ മനസ്സിൽ ഉറപിച്ചു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story