ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 7

എഴുത്തുകാരി: രജിത പ്രദീപ്‌


ശരത്ത് വേഗം കാറിൽ നിന്നും ഇറങ്ങി…

സാരി ഉടുത്ത ഒരു സ്ത്രീ ആയിരുന്നു അത്

കാറിന്റെ ബോണറ്റിൽ ചാരി കിടക്കുകയായിരുന്നു

ശരത്ത് അവരെ പിടിച്ച് ഏഴുന്നേൽപ്പിക്കാൻ ശ്രമിച്ചു

ആർച്ച കാറിനകത്തുനിന്നും പുറത്തേക്കിറങ്ങി പക്ഷേ അവൾ ശരത്തിനെ സഹായിക്കാനൊന്നും പോയില്ല ,
ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നതായിയുന്നു അവളുടെ ഭാവം

അപ്പോഴെക്കും ആളുകളൊക്കെ ഓടിക്കൂടി

അതിലൊരാൾ ശരത്തിനെ സഹായിച്ചു

ശരത്ത് ബ്രേക്ക് പിടിച്ചത് കൊണ്ട് അവർക്ക് വലിയപറ്റിയിട്ടുണ്ടായിരുന്നില്ല ,താടി ചുണ്ട് കൈമുട്ട് ഒക്കെ പൊട്ടിയിട്ടുണ്ടായിരുന്നു

എഴുനേൽപ്പിച്ചപ്പോൾ അവർ ശരത്തിനെ നോക്കി ചിരിച്ചു

ആ ചിരി വല്ലാത്ത ചിരിയായിരുന്നു

“ഒന്നു സൂക്ഷിച്ചൊക്കെ ഓടിക്കണ്ടേ ”ഒരാൾ ചോദിച്ചു

“ഞങ്ങൾ സൂക്ഷിച്ചാണ് ഓടിച്ചത്, ഇവരാണ് ഓടി വന്നത് “ആർച്ചപറഞ്ഞു

“ഒരു കാര്യം ചെയ്യ് ഇവരെയൊന്ന് ആശുപത്രിയിൽ കൊണ്ടു പോ”

ആരോ കുറച്ച് വെള്ളം അവർക്ക് കൊടുത്തു ,അവർ അത് വേഗം വാങ്ങി കുടിച്ചു , ചിരിച്ച് കൊണ്ടാണ് വെള്ളം കുടിച്ചത്

“ഇത് നമ്മുടെ കൃഷ്ണൻ മാഷുടെ ഭാര്യയാണ്
ഇവർക്ക് സുഖമില്ലാത്തതാണ് ,ഇടക്ക് വീട്ടിൽ നിന്നൊക്കെ ഇങ്ങനെ ഓടി പോകും”

“ഓ ഭ്രാന്തിയാണല്ലേ ,ഭ്രാന്തുള്ളവരെ വീടുകളിൽ കെട്ടിയിട്ട് വളർത്തണം അല്ലാതെ അഴിച്ച് വിടുകയല്ല വേണ്ടത് ”

“അങ്ങനെയൊന്നും പറയരുത് കുട്ടി ഇതൊക്കെ നമ്മുക്ക് എല്ലാ വർക്കും വരാവുന്നതാണ് ”

“ഞങ്ങൾക്ക് പോകണം ആൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ,വീട്ടുക്കാരുടെ നമ്പർ ഉണ്ടെങ്കിൽ തായോ ഞാൻ വിളിച്ച് പറയാം”

“വിളിക്കല് ഞങ്ങള് വിളിച്ചോളാം, നിങ്ങളിപ്പോ ഇപ്പോ ഇവരെ ആശുപത്രിയിൽ കൊണ്ടു പോണം”

“തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവില്ലേ ,ഞങ്ങളുടെ കുറ്റമല്ല ഇത് ,ഇവര് ഇങ്ങോട്ട് വന്ന് കയറിയതാണ് ”

“ദേ കൊച്ചേ ഞങ്ങള് കുറച്ച് നേരമായി സഹിക്കുന്നു, ഇതേ സ്ഥലം വേറെയാണ്
സംസാരിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം”

“ആർച്ചേ …… നീയൊന്നു മിണ്ടാതെയിരിക്ക് ,നമ്മുക്ക് ഇവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം”

“ചേട്ടാ ….ഇവരുടെ വീട്ടുക്കാരെ വിളിച്ച് പറയണം, ഇവിടെ അടുത്ത് എവിടെയാണ് ഹോസ്പിറ്റൽ ഉള്ളത് ”

”ഇവിടെ നിന്ന് നേരെ പോയാൽ മതി ,കുറച്ചെത്തുമ്പോൾ ആശുപത്രി കണാം ”

“ശരി
ഇതാണ് എന്റെ നമ്പർ ”

ശരത്ത് അവരെ പിടിച്ച് ബാക്ക് സീറ്റിൽ ഇരുത്തി

“ഞങ്ങളാരെങ്കിലും വരണോ”

“വന്നാൽ നന്നായിരുന്നു ”ശരത്ത് പറഞ്ഞു

ശരത്ത് കാറിൽ കയറി

ആർച്ച മുൻപിൽ കയറി

“കുട്ടി എന്തു പണിയാണ് ഈ കാണിക്കുന്നത് ,ബാക്ക് സീറ്റിൽ ആ ചേച്ചിയുടെ കൂടെ ഇരിക്ക് ,ഇവൻ മുൻപിൽ ഇരുന്നോളും ”

ആർച്ച ദേഷ്യത്തോടെ കാറ് തുറന്നടച്ചു
എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ബാക്കിൽ ഇരുന്നു

ആർച്ച അടുത്തിരുന്നപ്പോൾ അവർ ആർച്ചയെ നോക്കി ചിരിച്ചു

ആർച്ച വെറുപ്പോടെ മുഖം തിരിച്ചു

‘ഇവരുടെ വീട് ഇവിടെ അടുത്താണോ ”

“അല്ല കുറച്ചങ്ങോട്ട് പോകണം മാഷുടെ വീട്ടിലേക്ക് ,ഇടക്ക് ഇങ്ങനെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങും”

”മക്കളുണ്ടോ ”

“രണ്ട് മക്കളുണ്ട് ,
ദേ ആ വളവ് കഴിഞ്ഞാൽ ഹോസ്പിറ്റൽ ആയി ”

വലുതല്ലെങ്കിലും ആത്യാവശ്യ സൗകര്യങ്ങൾ ഉള്ള ഹോസ്പിറ്റൽ ആയിരുന്നു

ശരത്താണ് അവരെ കാറിൽ നിന്നിറക്കി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്

ഡോക്ടറെ കാണിച്ചു

കുറച്ച് നേരം ഒപ് സർവേഷൻ കഴിഞ്ഞിട്ട് പോകാമെന്ന് ഡോക്ടർ പറഞ്ഞു

അവരെ അവിടെ കിടത്തി

ശരത്ത് പുറത്തേക്ക് വന്ന് കൂടെ വന്ന ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു

“ശരത്തേ …. ഇനി അതു കഴിഞ്ഞിട്ടേ നമ്മുക്ക് പോകാൻ പറ്റൂ ,എന്തൊരു കഷ്ടമാണിത്”

“നിങ്ങൾ വേണമെങ്കിൽ പോക്കോളൂ ,മാഷുടെ മക്കൾ ഇപ്പോ വരും”

“നല്ല കാര്യം നമ്മുക്ക് പോകാം ശരത്തേ ,ഒരു കാര്യം ചെയ്യ് ബിൽ അടക്കാനുള്ള രൂപ ഇയാളുടെ കൈയ്യിൽ കൊടുത്തേക്ക് ”

“എന്റെ കൈയ്യിൽ തരണ്ട നിങ്ങൾ ബില്ലടച്ചിട്ട് പോക്കോളൂ”

അപ്പോഴാണ് ഒരു ഓട്ടോ അവിടെ കൊണ്ടു നിറുത്തിയത്

അതിൽ നിന്നും രണ്ടു പെൺകുട്ടികൾ ഇറങ്ങി

അവർ കരയുന്നുണ്ടായിരുന്നു

“ദേ അതാണ് മാഷുടെ മക്കൾ, ഞാനവരെ അമ്മയെ കാണിച്ചിട്ട് വരാം ”

ശരത്ത് ആയാൾ പറഞ്ഞ പെൺകുട്ടികളെ നോക്കി

കണ്ടത് വിശ്വസിക്കാനാവാതെ അവൻ ഒന്നുകൂടി നോക്കി

അതിൽ ഒരു പെൺകുട്ടി ഗൗരിയായിരുന്നു

ഗൗരിയുടെ അമ്മയായിരുന്നു അത്

ശരത്തിന് വിശ്വസിക്കാൻ പ്രയാസം തോന്നി

പെട്ടെന്ന് താനവളെ ചീത്ത പറഞ്ഞതും അവൾ തലകറങ്ങി വീണതുമൊക്കെ അവന്റ മനസ്സിലെ ക്ക് ഓടി വന്നു

ഗൗരി അമ്മയെ കെട്ടി പിടിച്ച് കരയുകയായിരുന്നു

“അമ്മക്ക് ഒന്നും പറ്റിയിട്ടില്ല മോളെ ,കരയാതിരിക്ക് ”

“ചേച്ചി അമ്മയെ കിട്ടിയില്ലേ ഇനി എന്തിനാ കരയുന്നത് ”

“മാഷ് …..”

“അച്ഛൻ വീട്ടിലില്ല ചേട്ടാ , അമ്മ പോന്നത് ഞങ്ങൾ കണ്ടില്ല ,ഇത്രയും നേരം അന്വഷിച്ച് നടക്കുകയായിരുന്നു ,അപ്പോഴാണ് ഫോൺ വന്നത് ”

“ദേ അവരുടെ കാറാണ് ഇടിച്ചത് ”

അപ്പോഴെക്കും ശരത്ത് അവിടെക്ക് വന്നു

“സാർ ….. ”ശരത്തിനെ കണ്ട്
ഗൗരി പെട്ടെന്ന് ഏണിറ്റു നിന്നു

“പേടിക്കാനൊന്നുമില്ല, ഇത്തിരി കഴിഞ്ഞ് വീട്ടിലേക്ക് പോകാം”

ഗൗരി അവനെ നോക്കി തലയാട്ടി

“എന്നാ ഞങ്ങൾ പോക്കോട്ടേ
ബില്ലടക്കുന്നതെവിടെയാണ് ”

“സാർ പോക്കോളൂ ഞങ്ങള് ബില്ലടച്ചോളാം”

“താൻ എന്റെ കൂടെ വായോ ,ബില്ലടക്കാം ”

“മോള് ചെല്ല് ”

ഗൗരി ശരത്തിനൊപ്പം ചെന്നു

“അമ്മക്ക് ഇത് … എപ്പൊഴാണ്”

“കുറച്ച് നാളായി ,ഏട്ടൻ മരിച്ചതിൽ പിന്നെ അമ്മ ഇങ്ങനെയാണ്”

ചേട്ടന്റെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു അവന് പക്ഷേ ചോദിച്ചില്ല

“ട്രിറ്റ്മെന്റ് ഒക്കെ ”

“ഉണ്ട് ,വേറെ പ്രശ്നങ്ങൾ അമ്മയെ കൊണ്ടില്ല, എടക്ക് ഇങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി പോകും”

“അച്ഛൻ മഷാണോ ”

“ആയിരുന്നു അമ്മ ഇങ്ങനെ ആയതിൽ പിന്നെ അച്ഛൻ റിസൈൻ ചെയ്തു”

ശരത്ത് ബില്ലടച്ചു

”എന്നാ ശരി ഞാൻ പോകട്ടേ ”

“സാറിന് ബുദ്ധിമുട്ടായല്ലേ ”

“താനങ്ങനെയൊന്നും കരുതണ്ടാട്ടോ
പിന്നെ ഞാൻ തന്നോട് ക്ഷമ ചോദിക്കുകയാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും ”

ഗൗരി മറുപടി പറയുന്നതിന് മുൻപ് ആർച്ച അവിടെക്ക് വന്നു

“എന്താ ശരത്തേ കഴിഞ്ഞില്ലേ ,ഇനി പോവാലോ ”

”എന്നാ ശരി ഗൗരി ”

ആർച്ച ഗൗരിയെ നോക്കി

ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ആർച്ച കരുതി പക്ഷേ എങ്ങനെ ….. ശരത്തിന് പേരൊക്കെ അറിയാലോ

“ശരത്ത് അവളെ അറിയോ ”

“ബാങ്കിൽ വന്ന് കണ്ടിട്ടുണ്ട് ”

“പക്ഷേ നിങ്ങളുടെ സംസാരം കണ്ടിട്ട് വെറും ഒരു പരിചയമായി എനിക്ക് തോന്നിയില്ല”

ശരത്ത് അതിനു മറുപടി പറഞ്ഞില്ല

അവന്റെ മനസ്സിൽ ഗൗരിയയിരുന്നു ,അവളുടെ അവസ്ഥ അതായിരുന്നു അവനെ ഏറെ വേദനിപ്പിച്ചത്

* * *

“അമ്മേ …… “ശ്യാം മുകളിൽ നിന്നും വിളിച്ചു

അച്ഛനും അമ്മയും കൂടി അമ്പലത്തിൽ പോയിരിക്കുകയായിരുന്നു ,ശരത്താണെങ്കിൽ ആർച്ചയുടെ കൂടെ പോയിട്ട് വന്നിട്ടില്ല

അഭിരാമി കേട്ടിരുന്നു ശ്യാം വിളിക്കുന്നത്

താൻ ചെന്നാൽ ഇഷ്ടപെടുകയില്ല

“അമ്മേ … ”പിന്നെയും ശ്യാം വിളിച്ചു

ഇപ്രാവശ്യം അഭിരാമി കയറി ചെന്നു

അവളെ കണ്ടതും ശ്യാം മുഖം തിരിച്ചു

;അമ്മയവിടെ ഇല്ല ”

പറഞ്ഞ് തിരിഞ്ഞ് നടന്നപ്പോളാണ് തറയിൽ ബ്ലഡ് ആയിരിക്കുന്നത് അവൾ കണ്ടത്

“എന്താ എന്താ പറ്റിയത് ”

ശ്യാം മറുപടി പറഞ്ഞില്ല ,

കാൽ വിരൽ എവിടെയോ ഇടിച്ച് പൊട്ടിയിരിക്കുന്നത് അഭിരാമി കണ്ടു

അവൾ വേഗം പോയി ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ടുവന്നു

“കാല് കാണിക്ക് ഞാൻ മരുന്ന് വച്ച് കെട്ടി തരാം”

അവനത് കേട്ട ഭാവം നടിച്ചില്ല

അഭി താഴെയിരുന്നു

ബലമായി അവന്റെ കാലെടുത്ത് മടിയിൽ വച്ചു

എന്തുകൊണ്ടോ ശ്യാം കാല് വലിച്ചെടുത്തില്ല

മുറിവൊക്കെ തുടച്ച് മരുന്ന് വച്ച് കെട്ടി കൊടുത്തു അഭി

അവന് വേദനിക്കാതിരിക്കാനായി മുറിവിൽ ഊതി കൊണ്ടാണ് അവൾ മരുന്ന് വച്ച് കെട്ടിയത്

താനവളെ ഇത്രക്കൊക്കെ അവഗണിച്ചിട്ടും അവൾ തന്റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധകണ്ടപ്പോൾ ശ്യാമിന് ചെറിയൊരു വിഷമം തോന്നി

അഭിരാമി മുറിയിലെ ബ്ല ഡൊക്കെ തുടച്ചു

തിരിച്ച് വാതിൽക്കൽ എത്തിയപ്പോൾ ശ്യാം വിളിച്ചു

“അഭിരാമി ……”

അരുതാത്തതെന്തൊ കേട്ടപ്പോലെ അഭിരാമി തിരിഞ്ഞ് നോക്കി

“എന്തിനാ വിളിച്ചത് ”

“ഒന്നൂലാ”

ശ്യാം ഒന്നൂല്ലാ എന്ന് പറഞ്ഞെങ്കിലും അഭിരാമിക്കത് ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു തന്റെ പേരോന്ന് വിളിച്ചൂലോ …..

* * *

വീട്ടിലെത്തിയ ആർച്ച ആലോചിച്ചത് ഗൗരി യെ കുറിച്ചായിരുന്നു

അവളെ കണ്ടിട്ടുണ്ട്

ഗൗരിയുടെയും ശരത്തിന്റെയും സംസാരം അത് അവൾക്കിഷ്ടപ്പെട്ടിരുന്നില്ല, മുടിഞ്ഞ സൗന്ദര്യമാണവൾക്ക്

ശരത്ത് എന്റെ യാണ് എന്റെ മാത്രം, അതിനിനി ഒരു മാറ്റവും ഉണ്ടാവില്ല

അവൾ ഫോണെടുത്ത് ശരത്തിന്റെ ഫോട്ടോസ് നോക്കി പെട്ടെന്ന് ഒരു ഫോട്ടോ അവൾ ശ്രദ്ധിച്ചു

ശരത്ത് കോഫി ഷോപ്പിൽ ഒരു കുട്ടിയെ ചീത്ത പറയുന്നു എന്ന് പറഞ്ഞ് കൂട്ടക്കാരി സെൻഡ് ചെയ്ത ഫോട്ടോ ആയിരുന്നു അത്

അന്നേ ആ ഫോട്ടോ കുറെ നേരം നോക്കിയിരുന്നു

ഒരു കുട്ടി മാത്രം ഏണിറ്റ് നിൽക്കുന്നത്

ഗൗരി

ആർച്ച ആ ഫോട്ടോയിലേക്ക് നോക്കി
അവളുടെ കണ്ണിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു

ആർച്ച വേഗം കൂട്ടുക്കാരിയെ വിളിച്ചു

കാര്യങ്ങൾ പറഞ്ഞു

“നിനക്കവള് ആരാണെന്നറിഞ്ഞാൽ മതീലേ നാളെ ഞാൻ വിളിക്കുന്നത് അവളുടെ ഫുൾ ഡീറ്റയിൽസ് കൊണ്ടായിരിക്കും “..(തുടരും)

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story