ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 10

എഴുത്തുകാരി: രജിത പ്രദീപ്‌


“ഗൗരിക്കോ ??? “ശരത്തിന്റെ ചോദ്യം പെട്ടെന്നായിരുന്നു

”എന്താ … സാർ അങ്ങനെ ചോദിച്ചത് ” ശരത്തിന്റെ മുഖഭാവം കണ്ട് അച്ഛനും ഒന്നു പകച്ചു

”ഇല്ല ഒന്നൂലാ ,ആ കുട്ടി പഠിക്കുകയല്ലേ ” അതുകൊണ്ടാണ് ഞാനങ്ങനെ ചോദിച്ചത്

“കല്യാണം കഴിഞ്ഞിട്ടും പഠിക്കാലോ ,ഇതൊരു നല്ല ആലോചനയാണ് ”

“ഞാൻ പറഞ്ഞൂന്നൊള്ളു”

“ശരി സാറെ എന്നാ ഞാൻ പോവാ ,വല്യ ഉപകാരം ഇവിടെ ആക്കി തന്നതിൽ ”

ശരത്തിന് മനസ്സിൽ എന്തോ ഭാരം കയറ്റി വച്ചത് പോലെ തോന്നി

മൂക്കുത്തി കൈവിട്ട് പോവുകയാണോ

ഡ്രൈവ് ചെയ്യുമ്പോഴും ശരത്തിന്റെ മനസ്സിൽ ഗൗരിയെ പെണ്ണ് കാണാൻ വരുന്ന കാര്യമായിരുന്നു

ചെക്കന്റെ വീടറിയാമായിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് മുടക്കാമായിരുന്നു

ഗൗരിയുടെ അച്ഛന്റെ മുഖം ഓർത്തപ്പോൾ അങ്ങനെ വിചാരിച്ചത് തെറ്റായി പോയയെന്ന് ശരത്തിന് തോന്നി

വീടെത്തി

അമ്മ മുൻവശത്ത് ഉണ്ടായിരുന്നു

“എന്താടാ മുഖത്തൊരു വല്ലായ്മ ”

”അമ്മക്ക് തോന്നുന്നതായിരും ”

“നീ എന്നോട് കള്ളം പറയണ്ട ”

“അമ്മേ ഞാൻ കള്ളം പറഞ്ഞതല്ല, അമ്മ എന്തിനാ എന്നോട് വരാൻ പറഞ്ഞത് ”

”അത് വൈകീട്ട് എനിക്കൊന്നു അമ്പലത്തിൽ പോകണം ,നീയും വരണം ”

“അതിനാണോ എന്നോട് വരാൻ പറഞ്ഞത് ,ഇവിടത്തെ അമ്പലത്തിൽ അമ്മ ഒറ്റക്കല്ലേ പോകാറ് ,ഇന്നെന്താ പ്രത്യേകത ”

”ഇവിടത്തെ അമ്പലത്തിൽ അല്ല പോവേണ്ടത് ,കുറച്ച് ദൂരെയുള്ള ഒരു ദേവി ക്ഷേത്രത്തിലാണ്, എനിക്കൊരു വഴിപ്പാട് കഴിക്കണം”

“എന്റെ അമ്മേ ഇവിടെയുള്ള അമ്പലത്തിലെ വഴിപ്പാട് പോരാഞ്ഞിട്ടാണോ ദൂരെയുള്ള അമ്പലത്തിലേക്ക് ”

“ശ്യാമിന് വേണ്ടി നേർന്നതാണ് ,അതുകൊണ്ട് ഫലമുണ്ടായില്ലേ, അവന് മാറ്റമുണ്ടായി ഇന്നവൻ അഭിയെയും കൊണ്ട് വീട്ടിലേക്ക് പോയില്ലേ ”

“ചേട്ടൻ എപ്പോഴാ പോയത് ”

“കുറച്ച് നേരമായി ,കൊണ്ടാക്കിയിട്ട് വരും ”

“ഏട്ടത്തി ഇനി എന്നു വരും ”

”ഞാൻ പറഞ്ഞിട്ടുണ്ട് കുറച്ച് ദിവസം നിന്നിട്ട് വന്നാൽ മതിയെന്ന് ,കുറെ നാളായില്ലെ അത് വീട്ടിൽ പോയിട്ട് ,അമ്മയുടെ കൂടെ നിന്ന് കൊതിയൊക്കെ മാറിയിട്ട് വരട്ടേ ”

ഏട്ടത്തി ഉണ്ടായിരുന്നെങ്കിൽ മൂക്കുത്തിയുടെ കാര്യം പറയാമായിരുന്നു
എന്തെങ്കിലും ഒരു പോംവഴി ആള് പറഞ്ഞ് തന്നേനെ

കണാൻ വന്നിട്ട് പോട്ടേ ,പക്ഷേ കെട്ടുന്നത് ശരത്തായിരിക്കും ആയിരിക്കണം ,മൂക്കുത്തി തന്റെയാണ്

“അച്ഛാ .. ഇതെന്തൊക്കെയാണ് ,കുറെ സാധനങ്ങൾ ഉണ്ടല്ലോ ”

”അതൊക്കെയുണ്ട് ,ഗൗരി എവിടെ ”

“ചേച്ചി അമ്മയുടെ അടുത്തുണ്ട് ,അച്ഛനിപ്പോ ഞാൻ ചോദിച്ചതിന് മറുപടി പറയ് ”

“നാളെ ഗൗരി പെണ്ണു കണാൻ ഒരു കൂട്ടർ വരുന്നുണ്ട് ”

“അയ്യോ അച്ഛൻ ഗൗരി ചേച്ചിയുടെ വിവാഹം നടത്താൻ പോവുകയാണോ, ചേച്ചിയോട് പറഞ്ഞോ”

“ഞാൻ പറഞ്ഞാൽ ഗൗരി അനുസരിക്കും ,വിവാഹം അതൊക്കെ അതാത് സമയത്ത് നടക്കണം മോളെ ,നീ പോയി ഗൗരിയെ വിളിക്ക് ”

ഗംഗ പോയി ഗൗരിയെ വിളിച്ച് കൊണ്ടുവന്നു

“എന്താ അച്ഛാ എന്താ കാര്യം ഗംഗ പറയുന്നു എന്തോ വിശേഷ മുണ്ടെന്ന് ”

“അത് മോളെ നാളെ നിന്നെ ഒരു കൂട്ടര് കണാൻ വരുന്നുണ്ട് ”

”കണാനോ എന്തിന് ,എന്തിനാ അച്ഛാ എന്നെ കണാൻ വരുന്നത് ”

“എന്റെ മണ്ടി ചേച്ചി അവര് വരുന്നത് ചേച്ചിയെ പെണ്ണ് കണാന്നായിട്ടാണ് ”

“വേണ്ട എനിക്കിപ്പോ കല്യാണം വേണ്ടച്ഛാ ”

“ഗൗരി ….അച്ഛൻ പറയുന്നത് മോള് കേൾക്കണം”

“അച്ഛൻ പറയുന്നത് ഞാൻ അനുസരിക്കാറുണ്ട് ,പക്ഷേ അച്ഛാ എനിക്കിപ്പോ കല്യാണം വേണ്ട ,അമ്മയെ ഈ അവസ്ഥയിൽ വിട്ടിട്ട് എനിക്കൊരു ജീവിതം വേണ്ട”

“അതൊന്നും നീ ഓർക്കണ്ട അമ്മയുടെ കാര്യം നോക്കാൻ ഞാനും ഗംഗയും ഉണ്ട് ,പിന്നെ ഇവർക്ക് നമ്മുടെ കാര്യങ്ങളൊക്കെ അറിയാം ,എല്ലാം അറിഞ്ഞിട്ട്
തന്നെയാണവര് വരുന്നത് ,മോളിന് എതിര് പറയാൻ നിൽക്കണ്ട
പിന്നെ രണ്ടു പേരും വൈകുന്നേരം അമ്പലത്തിൽ പോയി പ്രാർത്ഥിക്ക് എല്ലാം നല്ല പടിയായി നടക്കാൻ ”

“എനിക്കിപ്പോ കല്യാണം വേണ്ട ഗംഗേ” അച്ഛൻ പോയി കഴിഞ്ഞപ്പോൾ ഗംഗയോട് ഗൗരി പറഞ്ഞു

“എന്നോട് പറഞ്ഞിട്ട് എന്താ കാര്യം ചേച്ചി ,ചേച്ചിക്ക് അച്ഛനോട് തറപ്പിച്ച് പറയാമായിരുന്നില്ലേ ”

“ഇനിയിപ്പോ എന്തു ചെയ്യും നീ ഒന്ന് പറഞ്ഞ് തായോ”

“ഒന്നും പറയാനില്ല ,നാളെ അവര് വരുമ്പോൾ ചായകൊടുത്ത് സൽക്കരിക്കുക ”

ഗൗരി ഫോണെടുത്ത് ശരണ്യയെ വിളിച്ചു

“എന്താടീ ”

“ഒരു പ്രശ്നം…. ”

“എന്ത് പ്രശ്നം ”

“നാളെ എന്നെ പെണ്ണ് കണാൻ വരുന്നൂ ”

“ഇതാണോ പ്രശ്നം ഗൗരി നല്ല കാര്യമല്ലേ, കോളേജിൽ പോവണ്ട, പഠിക്കണ്ട, ഓ … എന്തു സുഖം
നിന്റെ അച്ഛന് ബുദ്ധിയുണ്ട് ,ഇവിടത്തെ കാര്യം നിനക്കറിയാലോ പഠിച്ച് ജോലി കിട്ടിയിട്ടേ എന്നെ കെട്ടിക്കൂ ,എന്ന് ജോലി കിട്ടാൻ മൂക്കിൽ പല്ല് വന്നിട്ടോ ?? എന്തായാലും നീ ഭാഗ്യവതിയാണ്”

“ശരണ്യേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് എനിക്കിപ്പോ കല്യാണം വേണ്ട … അതു തന്നെ ”

“അതെന്തെ നിനക്ക് കല്യാണം വേണ്ടാത്തത് ,അമ്മയുടെ കാര്യം ഓർത്തിട്ടാണോ ”

“അതും ഉണ്ട് …..
ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്നവരാണെന്നാണ് അച്ഛൻ പറഞ്ഞത് ”

“അപ്പോ പിന്നെ എന്താ പ്രശ്നം ,എല്ലാം അറിഞ്ഞിട്ട് വരുന്നത് നല്ലതല്ലേ, നീ എതിരൊന്നും പറയണ്ടാ ,നിന്റെ ഭാഗ്യമാണെന്ന് കരുതണം”

“എനിക്കാ ഭാഗ്യം വേണ്ടാ ”

“എന്താടീ … നിനക്കെ ന്താ ഗൗരി ”

“എനിക്കി കല്യാണം വേണ്ട”

“നിനക്ക് വല്ല ലൈനുണ്ടോ? ഞാനറിയാത, ചോദിക്കാൻ കാരണം സിനിമയിലൊക്കെ കണ്ടിട്ടില്ലേ കല്യാണം വേണ്ട എനിക്ക് പഠിക്കണമെന്ന് പറയുന്നവർക്കൊക്കെ
ലൈയനുണ്ടായിരിക്കും അതു കൊണ്ട് ചോദിച്ചതാ”

“എനിക്ക് ലൈനൊന്നുമില്ല ,പക്ഷേ ”

”എന്താ ”

“ഒന്നൂലാ ”

“എന്നാലെ മോള് പോയി നാളെ ക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കി വക്ക് ,എന്നിട്ട് നാളെ നല്ല സുന്ദരിയായി ഒരുങ്ങി നിൽക്ക് ട്ടോ:

“ശരണ്യേ …. നീയെന്നെ ഒന്നു മനസ്സിലാക്ക് ,എനിക്കിപ്പോ കല്യാണം വേണ്ട”

“ശരി പക്ഷേ നീ കല്യാണം വേണ്ടാന്ന് പറയാനുള്ള കാരണം പറയണം”

”അത് …..”

“ഉത്തരമില്ലല്ലോ ,അപ്പോ ശരി ഓൾ ദി ബെസ്റ്റ് ” ശരണ്യ കോള് കട്ട് ചെയ്തു

ഗൗരിക്ക് സങ്കടം തോന്നി ,മനസ്സിലെന്തൊ ഒരു വിങ്ങൽ പക്ഷേ അതാരോടും പറയാൻ പറ്റണില്ല

എനിക്കെന്താ .. ദേവി പറ്റിയത്

അച്ഛന്റെ മനസ്സ് വിഷമിപ്പിക്കാൻ എനിക്കാവില്ല

വൈകീട്ട് ഗൗരിയും ഗംഗയും കൂടി അമ്പലത്തിൽ പോയി

“മോളെ ..”

വിളി കേട്ട് ഗൗരി തിരിഞ്ഞ് നോക്കി

ശരത്തിന്റെ അമ്മയായിരുന്നു
ഗൗരി ചിരിച്ചു

“ഇവിടെ അടുത്താണോ വീട്”

“അതേ ആൻറി

“ഞാൻ തൊഴുതപ്പോൾ കണ്ടിരുന്നു ,മോളാണോന്ന് സംശയമുണ്ടായിരുന്നു
കൂടെയുണ്ടായിരുന്നത് ആരാ ”

“അനിയത്തി ”

“കൂട്ടുക്കാരിയുടെ അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞോ ”

“ഇല്ല ”

“പണമൊക്കെ റെഡിയായില്ലേ ”

”ആയി
ആന്റി ഒറ്റക്കാണോ വന്നത് ”

“അല്ല മോനുണ്ട് ,ദേ അവൻ വരുന്നുണ്ട് ”

ഗൗരി കണ്ടു ശരത്തിനെ, മനസ്സിൽ ഒരു മഞ്ഞുതുള്ളി വീണതുപോലെ തോന്നി ഗൗരിക്ക്

മുണ്ടും ഷർട്ടും ആയിരുന്നു അവന്റെ വേഷം
അത വന് നന്നായി ഇണങ്ങുന്നുണ്ടെന്നവൾക്ക് തോന്നി

ശരത്തും കണ്ടിരുന്നു ഗൗരിയെ ,ശരത്തിന് സന്തോഷം തോന്നി ,ഇന്ന് ഒന്ന് കാണാൻ ആഗ്രഹിച്ചുള്ളൂ ആള് ദാ മുൻപിൽ,

ശരത്ത് അവളെ നോക്കി ചിരിച്ചു

“ശരത്തേ ഈ കുട്ടിയെ ഓർമ്മയുണ്ടോ

”ഉവ്വ്

”ഈ കുട്ടിയെ അങ്ങനെ മറക്കാൻ പറ്റോ അമ്മേ …..” എന്ന് ശരത്ത് മനസ്സിൽ പറഞ്ഞു

ശരി മോളെ ഞങ്ങള് പോകട്ടേ, ഇവന് വേറെ എവിടെയോ പോകാനുണ്ട് , പോകുന്ന വഴിക്കാണ് വീട് എങ്കിൽ അവിടെ ഞങ്ങളുടെ കൂടെ പോരേ”

“വേണ്ട ഇതിലൂടെ എളുപ്പവഴിയുണ്ട്,അനിയത്തി അവിടെ കാത്ത് നിൽക്കുകയാണ്”

“ശരിമോളെ ”

ഗൗരി പോയി

പോകുമ്പോ തന്നെയൊന്നു നോക്കിയാലെന്താ മൂക്കത്തിക്ക്

“ശരത്തേ നമ്മുക്ക് പോയാലോ ”

“അമ്മേ ഒരു മിനിട്ട് ”

ശരത്ത് വേഗം പോയി നടക്കൽ നിന്നു പ്രാർത്ഥിച്ചു

എന്റെ ദേവി ചേട്ടന്റെ കാര്യം ശരിയാക്കി കൊടുത്തില്ലേ അതു പൊലെ എന്റെ കാര്യം കൂടി ഒന്നു ശരിയാക്കി തരണേ, ആളെ കണ്ടില്ലേ ,ആ മൂക്കുത്തിയെ എനിക്ക് തന്നെ തരണട്ടോ

” മോനിന്നു പോകണോ ”അഭിയുടെ അച്ഛൻ ശ്യാമിനോട് ചോദിച്ചു

“വേണം .. ”

“എനിക്കറിയാം മോന് ഞങ്ങളോട് ദേഷ്യമാണെന്ന് ,അന്ന് അങ്ങനെ സംഭവിച്ചു പോയി ,ആ സാഹചര്യത്തിൽ അച്ഛനങ്ങനെ പറഞ്ഞപ്പോൾ മറ്റൊന്നും ഓർത്തില്ല
പിന്നെ തോന്നിയിരുന്നു മോനോട് സമ്മതം ചോദിക്കേണ്ടതായിരുന്നു എന്ന് ”

“അതൊന്നും സാരമില്ല ,കഴിഞ്ഞ കാര്യങ്ങളല്ലേ അച്ഛാ അതൊക്കെ ”

ശ്യാം അച്ഛാ എന്ന് വിളിച്ചപ്പോൾ അഭിരാമിയുടെ അച്ഛന്റെ മനസ്സ് നിറഞ്ഞു

“മോന് ഒരു ദിവസം ഇവിടെ നിന്നൂടെ ”

ശ്യാമിന് എനിക്ക് പോയേ പറ്റൂ എന്ന് പറയാൻ തോന്നിയില്ല

‘അഭീ …..”

“എന്താച്ഛാ …”

;ശ്യാമിന്നു പോകുന്നില്ലാട്ടോ .. അമ്മയോട് പറയ്”

“അച്ഛാ …. ”

“ചെല്ല് അഭീ … രാത്രി ഭക്ഷണത്തിനുള്ള കാര്യങ്ങൾ നോക്ക് ”

വീട്ടിൽ നിൽക്കാൻ പറഞ്ഞത് ശ്യാമിന് ബുദ്ധിമുട്ടായിട്ടുണ്ടാവുമെന്ന് അഭിരാമി ക്കറിയാം
പക്ഷേ അച്ഛൻ ഒന്നും പറയാൻ സമ്മതിക്കുന്നില്ല

അഭിരാമി അമ്മയുടെ അടുത്തേക്ക്

“അമ്മേ …”

“എന്താ .. അഭി ശ്യാമിന് ചായകൊടുക്കണ്ടേ ,ഇപ്പോ എന്താ ഉണ്ടാക്കുക അവിടെ എന്തൊക്കെയാണ് ഉണ്ടാക്കാറ്”

“ശ്യാമേട്ടൻ ഇന്ന് പോകുന്നില്ല”

“നീയെന്താ അഭി പറഞ്ഞത് ശ്യാമിന്ന് പോകുന്നില്ലാന്നോ ”
അമ്മക്ക് സന്തോഷമായി

”എന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായി ,അന്ന് അമ്മ പറഞ്ഞില്ലേ അഭി ഒക്കെ ശരിയാവുമെന്ന് ”

പക്ഷേ അഭിരാമിയുടെ മനസ്സിൽ രാത്രി എവിടെ കിടക്കുമെന്നായിരുന്നു

“ചേച്ചി … ” അഭിഷേക് വന്ന് അഭിരാമിയെ കെട്ടി പിടിച്ചു

ക്ലാസ്സ് കഴിഞ്ഞു വന്നതേയുള്ളു അഭിഷേക്

“എന്താടാ എന്നെ കണ്ടിട്ട് നിനക്കിത്ര സന്തോഷം ”

“അളിയൻ എന്നോട് സംസാരിച്ചു ,ഞങ്ങൾ രണ്ടു പേരും കൂടി പുറത്ത് പോവുകയാണ് ,’

“പോകുന്ന തൊക്കെ കൊള്ളാം നിന്റെ വെകിളിത്തരമൊന്നും കാണിക്കരുത് ”

“ഒന്നു പോയേ അമ്മേ അതൊക്കെ എനിക്കറിയാം:

ശ്യാമും അഭിഷേകും തിരിച്ച വന്ന പ്പോൾ എല്ലാവർക്കും ഡ്രസ്സും മറ്റും വാങ്ങിയിട്ടുണ്ടായിരുന്നു

രാത്രി ശ്യാമിന് വേണ്ടി ഒത്തിരി കറികൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു അഭിയുടെ അമ്മ

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അഭിരാമി ഗ്രാമിന് കിടക്കാനുള്ള റൂമിലേക്ക് കൊണ്ടുപോയി

ശ്യാമിന് അഭിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു

പക്ഷേ … ഒരു തടസ്സം

“ഞാൻ അമ്മയുടെ അടുത്ത് കിടന്നോളാം അമ്മയോട് ഞാനെന്തെങ്കിലും കാരണം പറഞ്ഞോളാം” അവന്റെ മനസ്സികാവസ്ഥ മനസ്സിലാക്കിയിടെന്ന പോലെ അഭിപറഞ്ഞു

ഞായാറാഴ്ച രാവിലെ

“ചേച്ചി എന്താ ഇങ്ങനെ ,മുഖത്തൊരു സന്തോഷമില്ലാത്തെ ”

“ഒന്നൂല്ല ”

“ചേച്ചി കണ്ടിട്ട് പോട്ടെ ,ബാക്കി കാര്യം പിന്നെയല്ലേ ”

“എന്താ ഗംഗേ .. നീ ചേച്ചിയെ ഉപദേശിക്കുയാണോ ” തൊട്ടടുത്ത വീട്ടിലെ ഗീത ചേച്ചിയാണ്

“അല്ല ഗീതേച്ചി

“ചായ ഒക്കെ ഉണ്ടാക്കിയോ ഗംഗേ

“ഒക്കെ റെഡിയാക്കിയിട്ടുണ്ട് ,ചേച്ചി വന്നത് ഭാഗ്യമായി ”

”മാഷ് ഇന്നലെ എന്നോട് പറഞ്ഞിരുന്നു ഗൗരിയെ കണാൻ വരുന്ന കാര്യം:

“ചേച്ചി അവര് വന്നൂന്ന് തോന്നുന്നു ”

“ഗൗരി .. അവര് വന്നു ,മോള് ചായ എടുത്ത് അച്ഛന്റെ കൂടെ വായോ”

ഗൗരി ചായയെടുത്ത് അച്ഛന്റെ കൂടെ ചെന്നു, അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story