ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 9

എഴുത്തുകാരി: രജിത പ്രദീപ്‌


ആർച്ചക്ക് ഇത്തിരി നേരം കഴിഞ്ഞിട്ടാണ് ശരത്ത് അടിച്ചതാണെന്ന് മനസ്സിലായത്

കുറച്ച് കൂടി പോയോ എന്ന് ശരത്തിനും തോന്നി

ആളുകളൊക്കെ അവരെ തന്നെ നോക്കുകയായിരുന്നു

“ശരത്തേ നീ എന്താ ഈ ചെയ്തത് ”

“ഏട്ടത്തിയമ്മേ ഞാൻ ….”

”നിങ്ങളെന്തിനാശരത്തിനെ കുറ്റപ്പെടുത്തുന്നത് ,ശരത്ത് എന്നെ തല്ലിയതിൽ ഒരു തെറ്റുമില്ല ,എന്നെ തല്ലാൻ അർഹതയുള്ള ആള് തന്നെയാണ് എന്നെ തല്ലിയത് ”

“ആർച്ചേ താൻ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് കൺട്രോൾ കിട്ടിയില്ല ,ഇതെന്റെ ഏട്ടത്തിയമ്മയാണ് ”

”എനിക്ക് മനസ്സിലായി, എന്റെ തെറ്റുകൾ ചൂണ്ടി കാണിച്ച് തിരുത്താൻ ശരത്തിന് അവകാശമുണ്ട് ,അതിപ്പോ തല്ലിയിട്ടായാലും ചീത്ത പറഞ്ഞിട്ടായാലും ”

അഭിരാമി ആർച്ചയെ നോക്കുകയായിരുന്നു ,ഇവളിത് ആത്മാർത്ഥമായി പറയുന്നതോ അതോ കള്ളത്തര മോ
ഒന്നും മനസ്സിലാവുന്നില്ല

“എന്നാ ശരി ശരത്തേ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് “എന്ന് പറഞ്ഞ് ആർച്ച മാളിന്റെ അകത്തേക്ക് കടന്നു

“ആർച്ചേ നിനക്കെന്താ പറ്റിയത് ”

“എന്ത് പറ്റാൻ ”

“ശരത്ത് നിന്നെ അടിച്ചിട്ട് നീ ഒന്ന് ദേഷ്യപ്പെട്ട് പോലുമില്ലല്ലോ ”

“നീ എന്താ വിചാരിച്ചത് ശരത്ത് തല്ലിയതിൽ എനിക്ക് പ്രശ്നമില്ലെന്നോ ”

“അതേ ,നിനക്ക് പ്രശ്നമുണ്ടെങ്കിൽ നീ ദേഷ്യപ്പെട്ടെനെലോ ”

“രണ്ടിനെയും കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക് ,ഇത്രയും പേരുടെ മൻപിൽ വച്ചാണ് എന്നെ തല്ലിയത് ,വീട്ടിൽ എന്നെ ആരും തല്ലിയിട്ടില്ല ,എന്നിട്ടാണ് അവൻ എന്നെ അടിച്ചത് ,വേറെ വല്ലവരുമായിരുന്നെങ്കിൽ ഞാൻ തിരിച്ച് അടിച്ചേനേ ,പക്ഷേ ഞാൻ ദേഷ്യപ്പെട്ടാൽ ജയിക്കുന്നത് അവളാണ് അഭിരാമി ,അതുകൊണ്ടാണ് ഞാനെന്റെ ദേഷ്യം അടക്കിയത് ”

“അഭിരാമി ജയിച്ചാൽ നിനക്കെന്താ ,എനിക്ക് നീ പറയുന്നത് ഒന്നും മനസ്റ്റിലാവുന്നില്ല”

“നിനക്ക് മനസ്സിലാവില്ല ,അവളറിയട്ടെ ശരത്തും ഞാനും തമ്മിലുള്ള ബന്ധം ”

“അതിന് അഭിരാമി ചേട്ടന്റ ഭാര്യയല്ലേ ”

“ആണ് പക്ഷെ ശ്യാമേട്ടൻ അവളെ അംഗീകരിച്ചിട്ടില്ല ,സ്വാഭാവികമായും അവൾക്ക് ശരത്തിനോട് ഒരടുപ്പം തോന്നാം ,അങ്ങനെ തോന്നാതിരിക്കാനാണ് ”

“നിനക്ക് വട്ടാണ് ,നീ ശരത്തിനോട് ആദ്യം നിന്റെ ഇഷ്ടം തുറന്ന് പറയ് ”

“നീ വട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കണ്ട ,ഇതിന് പ്രതികാരം ഞാൻ ചെയ്യും നീ നോക്കിക്കോ”

“എങ്ങനെ”

“നീ കണ്ടോ ഞാനെന്താ ചെയ്യാൻ പോകുന്നതെന്ന് ”

ആർച്ച ഫോണെടുത്ത് ശ്യാമിന്റെ വിളിച്ചു

ശ്യാം കോൾ എടുത്തു

“ആർച്ച ….. തന്നെ കണ്ടിട്ട് കുറച്ച് നാളായി ലോ”

“അതിന് ശ്യാമേട്ടന് ഇപ്പോ നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ ”

“അതെന്താ ആർച്ചേ താനങ്ങനെ പറഞ്ഞത് ,

“കല്യാണം കഴിഞ്ഞപ്പോ ശ്യാമേട്ടൻ ആകെ മാറി ”

“കല്യാണം അതിനെ പറ്റി ഒന്നും പറയണ്ട ,കല്യാണം നടന്നതെങ്ങനെയാണെന്ന് തനിക്കറിയാവുന്നതല്ലേ ”

“അതെനിക്കറിയാവുന്ന കാര്യമല്ലേ ,ശ്യാമേട്ടൻ നാണംകെട്ട് പോയ കാര്യമല്ലേ അതെങ്ങനെയാണ് മറക്കുക ”

“പിന്നെ …. വേറെന്താ വിശേഷം ”

“ഞാനൊരു കാര്യം പറയാൻ വിളിച്ചതാ ശ്യാമേട്ടന് ഇനിയൊരു നാണകേട് ഉണ്ടാവാതിരിക്കാനാണ് ഞാനിത് പറയുന്നത് ”

“എന്താ ആർച്ചേ എന്താ കാര്യം”

“ഇപ്പോ ഞാൻ അഭിരമിയെ മാളിൽ വച്ച് കണ്ടു കൂടെ ശരത്തും ഉണ്ടായിരുന്നു ,അവരെ കണ്ട ഒരാന്റി എന്നോട് ചോദിച്ചു അത് ശ്യാമിന്റെ വൈഫ് അല്ലേ ആ കുട്ടിയെന്താ ശരത്തിന്റെ കൂടെ കറങ്ങി നടക്കുന്നതെന്ന് ”

“ഹലോ ശ്യാമേട്ടാ”

“ഞാൻ കേൾക്കുന്നുണ്ട് ആർച്ചേ.”

“ഞാനിത് ശ്യാമേട്ടനോട് സൂചിപ്പിച്ചൂന്ന് മാത്രം ,അഭിരാമിക്ക് പുറത്ത് പോകണമെങ്കിൽ ആന്റിയുടെ കൂടെ പോകാമല്ലോ ,
ശ്യാമേട്ടൻ അഭിരാമിയോട് മിണ്ടില്ലാന്ന് അറിയാം ,ഈ കാര്യം ആന്റി യോട് പറഞ്ഞാൽ മതി ആന്റി അത് അഭി യോട് പറഞ്ഞോളും ”

“ഞാനിതൊന്നും ശ്രദ്ധിക്കാറില്ല ആർച്ചേ ”

“ശ്രദ്ധിക്കണം ഏട്ടനെ ഒത്തിരി പേര് അറിയുന്നതല്ലേ ,അപ്പോ ഇങ്ങനത്തെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഇനി ഒരു നാണകേട് ഉണ്ടാവാതിരിക്കാൻ
എന്നാ ശരി ശ്യാമേട്ടാ ,വീട്ടിൽ വരുമ്പോൾ കണാട്ടോ ”

ആർച്ച കോള് കട്ടാക്കി

“ഇത്രക്കും വേണമായിരുന്നോ ആർച്ചേ ..”

“വേണം അവന് എന്നോട് സംസാരിക്കാൻ സമയമില്ല .. അപ്പോ ഇങ്ങനെ തന്നെയാണ് ചെയ്യണ്ടത് ”

* * *

“ഏട്ടത്തിയമ്മ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത് ”

“ഒന്നുമില്ല ശരത്തേ ”

“ആർച്ചപറഞ്ഞ കാര്യമോർത്തിരിക്കുകയാണോ ”

“ആർച്ച അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെയായി ”

“അത് വിട്ടേക്ക് അവൾക്ക് തലക്ക് കുഴപ്പമുണ്ട് അതാ അങ്ങനെ പെരുമാറുന്നത്, ഒന്നു കിട്ടിയത് കൊണ്ട് കുറച്ച് ദിവസത്തേക്ക് ഒരു ശമനമുണ്ടാകും”

“എത്രയായലും അടിക്കണ്ടായിരുന്നു ”

“പെട്ടെന്നങ്ങനെ കേട്ടപ്പോൾ എനിക്കങ്ങനെ ചെയ്യാനാണ് തോന്നിയത് ”

“ആർച്ചക്ക് എന്നെ ഇഷ്ടമല്ല ,ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറുന്നത് ”

“അതൊന്നും ഏട്ടത്തിയമ്മ കാര്യമാക്കണ്ട ,നമ്മുക്ക് നമ്മളെ അറിയാലോ പിന്നെന്താ ”

ശരത്ത് അങ്ങനെയെല്ലാം പറഞ്ഞിട്ടും അഭിക്കത് നിസ്സാരമായി കരുതാൻ കഴിഞ്ഞില്ല
ഇതെങ്ങാനും ശ്യാമേട്ടനറിഞ്ഞാൽ അതു മതി തന്നോടുള്ള ദേഷ്യം കൂടാൻ

“ഏട്ടത്തി നമ്മുക്കെന്തെങ്കിലും കഴിച്ചാലോ ”

“എനിക്കൊന്നും വേണ്ട”

“എന്നാലെ എനിക്ക് വേണം ”

“നമ്മുക്ക് വീട്ടിലേക്ക് പോകാം ശരത്തേഎനിക്ക് നല്ലതലവേദനയുണ്ട് ”

“തലവേദനയുടെ കാരണം ആർച്ചയല്ലേ ”

അതിന് മറുപടി അഭിപറത്തില്ല

വീട്ടിലെത്തി

“എല്ലാം വാങ്ങിയോ അഭി”

“ഉവ്വ് അമ്മേ ”

“നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ”

“ഏട്ടത്തിക്ക് തലവേദന ”

“എന്നാ മോള് പോയി കിടന്നോ കുറച്ച് നേരം ”

അഭി റൂമിലേക്ക് പോയി

“എന്താ ശരത്തേ എന്തെങ്കിലും പ്രശ്നമുണ്ടോ ,നിങ്ങൾ ശ്യാമിനെ കണ്ടോ അവൻ വല്ലതും പറഞ്ഞോ.”

“അമ്മേ ഏട്ടത്തിയുടെ തലവേദനയുടെ കാരണം ചേട്ടനല്ല ആർച്ചയാണ് ”

“ആർച്ചയോ എന്താശരത്തേ നീ എന്താണെന്ന് വച്ചാൽ കാര്യം തെളിച്ച് പറയ്”

ശരത്ത് അമ്മയോട് മാളിൽ വച്ച് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു

“ഈ ആർച്ച മോളെന്താ ഇങ്ങനെ ,കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ,അഭിയെ ശ്യാം ഒന്ന് പുറത്ത് കൊണ്ട് പോയിട്ടുണ്ടോ ,അതുകൊണ്ടാ ഞാൻ നിന്നോട് അഭിനെ കൂടി കൊണ്ടുപോകാൻ പറഞ്ഞത് ”

“അവൾക്ക് തലക്ക് കുഴപ്പമുണ്ട്, അതാ അങ്ങനെയൊക്കെ പറയുന്നത് ,അമ്മേ
എനിക്കൊരു ചായ വേണം”

“ഇപ്പോ തരാം.”

“ശരത്തിന്റെ ഫോൺ റിംഗ് ചെയ്തു”

അഭിയുടെ അനിയൻ ആയിരുന്നു

“ശരത്തേട്ടാ ….. ചേച്ചിക്ക് ഒന്നു കൊടുക്കോ”

“അതിനെന്താടാ ….
നിന്റെ പഠിപ്പൊക്കെ എങ്ങനെ പോകുന്നു”

“അത് പറയാനുണ്ടോ ”

“ഏട്ടത്തി പറഞ്ഞിട്ടുണ്ട് നിന്റെ പഠിപ്പിന്റെ കാര്യം ”

“അത് ചേച്ചി അസൂയ കൊണ്ട് പറയുന്നതാണ് ,ചേച്ചിടെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല”

“ഞാനിപ്പോ കൊടുക്കാം”

“ഏട്ടത്തി ….
ദേ അഭിഷേക് വിളിക്കുന്നുണ്ട് ”

ശരത്ത് അഭിരാമിക്ക് ഫോൺ കൊടുത്തിട്ട് പോയി

“ഹലോ ….”

“ചേച്ചി എത്ര നേരമായി ഞാൻ വിളിക്കുന്നു ”

“ഫോൺ സൈലൻറ് ആയിരുന്നു ”

“ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ ,അമ്മ ഇന്നലെ ചേച്ചിനെ സ്വപ്നം കണ്ടു ,ചേച്ചീനെ കാണണമെന്നൊക്കെ പറഞ്ഞു ,അച്ഛൻ പറഞ്ഞു പോവണ്ടാന്ന് ,ഞങ്ങള് വരുന്നത് ശ്യാമേട്ടന് ഇഷ്ടമായില്ലെങ്കിലോ അതാ അച്ഛൻ അങ്ങനെ പറഞ്ഞത് ”

”ഞാനൊരു ദിവസം വരാം ”

“ഒന്നു വായോ ചേച്ചി എനിക്കും ചേച്ചിയെ കണാൻ കൊതിയാവുന്നു”

“വരാടാ …..”

“ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ”

”നീ ചോദിക്ക് ”

“ശ്യാമേട്ടന്റെ സ്വാഭാവത്തിൽ മാറ്റമുണ്ടോ ”

“ഉവ്വ് നല്ല മാറ്റമുണ്ട് ”

“എന്നെ ബോധിപ്പിക്കാനായി ചേച്ചി കള്ളം പറയണ്ട ,ചേച്ചിക്ക് പറ്റുന്നില്ലെങ്കിൽ ഇവിടെ ക്ക് പോരെ ചേച്ചിയെ ഞാൻ നോക്കിക്കോളാം ”

“അപ്പൂ … നീ ചെറിയ വായിൽ വലിയ വർത്തമാനം പറയണ്ടാട്ടോ ,എനിക്കിവിടെ ഒരു പ്രശ്നമില്ല ,പിന്നെ ശ്യാമേട്ടന്റെ കാര്യം അത് കുറച്ച് കഴിയുമ്പോൾ ശരിയാവും”

“ഞാൻ പറഞ്ഞത് കൊണ്ട് നീ വിഷമിക്കണ്ടാട്ടോ ചേച്ചി ,സന്തോഷമായിരുന്നാൽ മതി
എന്നാ ശരി ഞാൻ പിന്നെ വിളിക്കാട്ടോ ”

അഭിരാമി ശരത്തിന്റെ ഫോൺ കൊടുക്കാനായി വന്നു

“വീട്ടിലെന്താണ് അഭി വിശേഷം ”

“പ്രത്യേകിച്ചൊന്നുമില്ല അമ്മേ ,അമ്മ എന്നെ സ്വപ്നം കണ്ടൂ ന്ന് അമ്മക്കെന്നെ കാണണമെന്ന് ”

“നാളെ നീ വീടു വരെ പോയിട്ട് വാ അഭീ ,ഞാൻ ശരത്തിനോട് പറയാം”

“വേണ്ടമ്മേ ഞാൻ തനിച്ച് പോക്കോളാം”

“ആർച്ചപറഞ്ഞത് കൊണ്ടാണോ മോളെ നീ തനിച്ച് പോകാമെന്ന് പറയുന്നത് ”

“അമ്മേ .. അത് ”

അപ്പോഴാണ് ശ്യാം വന്നത്

“ശ്യാമേ …..”

“എന്താ അമ്മേ ”

“അഭിയുടെ അമ്മക്ക് അഭിയെ കാണണമെന്ന് എന്താ ചെയ്യണ്ടത് ,ശരത്ത് കൊണ്ടാക്കട്ടേ അല്ലേ ,നീ പോവില്ലല്ലോ ,ഇത്രയും ദൂരം അച്ഛനും പോകാൻ പറ്റില്ല ”

ശ്യാം മറുപടി പറയാതെ റൂമിലേക്ക് നടന്നു

പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിച്ച് വന്നു

” ഞാൻ കൊണ്ടു വിടാം”

കേട്ടത് വിശ്വസിക്കാനാവാതെ അഭിരാമി ശ്യാമിനെ നോക്കി

അമ്മയുടെ മുഖത്ത് ഒരു ചിരി ആയിരുന്നു

* * *

ശരത്ത് ഉച്ചക്ക് വീട്ടിലേക്ക് വരികയായിരുന്നു

ഉച്ചകഴിഞ്ഞ് ലീവായിരുന്നു

റോഡിൽ ഗൗരിയുടെ അച്ഛൻ നിൽക്കുന്നത് കണ്ടു

ശരത്ത് കാറ് നിറുത്തി

“മാഷെന്താ ഇവിടെ ”

“സാറാ യി രുന്നോ ,ഞാനിവിടെ ഷോപ്പിൽ വന്നതാണ് ,ഒരു ഒട്ടോ നോക്കി നിന്നതാണ്”

“മാഷ് കയറൂ ഞാൻ കൊണ്ടു വിടാം ”

“വേണ്ട സാറ് പോക്കോളൂ”

ശരത്ത് കാറിന്റെ ഡോർ തുറന്നു
“മാഷ് കയറൂ”

മാഷ് കയറി ,ആളുടെ കൈയ്യിൽ രണ്ടു മൂന്നു കിറ്റുകൾ ഉണ്ടായിരുന്നു

“സാറ് എന്നെ ബസ്സ് സ്റ്റാന്റിൽ വിട്ടാൽ മതീ ” ട്ടോ

‘ശരി,

“വൈഫ് കാരണം അന്ന് സാറിന് ബുദ്ധിമുട്ടായിലെ ”

“അത് ആള് മനപൂർവ്വം ചെയ്തതല്ലല്ലോ, ആൾക്ക് വയ്യാത്തത് കൊണ്ടല്ലേ ”

“ഒരു ആൺതരി ഉണ്ടായത് പോയി ,അതി പിന്നെ അവള് ഇങ്ങനെ ആയി”

“മകൻ …..”

”ആക്സിടന്റ് ആയിരുന്നു, ഒരു പെൺകുട്ടി ഓടിച്ച കാറാണ് ഇടിച്ചത്
ഇടിച്ച ശേഷം കാറ് നിറുത്താതെ പോയി
അപ്പോ തന്നെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരുന്നേനെ ”
മാഷിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു

“മാഷേ … ”

ആ ഷോക്കിൽ നിന്നും കരകയറാൻ ഒത്തിരി സമയമെടുത്തു ,ജോലി രാജിവച്ചു, പിന്നെ
ഞാനും കൂടി തളർന്നാൽ എന്റെ മക്കൾക്ക് ആരുമില്ലാതാവും ,അതു കൊണ്ട് ഞാനിത്തിരി ധൈര്യമൊക്കെ കാണിക്കാൻ പഠിച്ചു ,അവർക്ക് വേണ്ടി ”

“ഒക്കെ ശരിയാവും ഗൗരിയുടെ അമ്മ പഴയ പോലെ ആവും ”

“ആ ഒരു പ്രതീക്ഷയിലാ ഞാനും മക്കളും ജീവിക്കുന്നത്
എന്നെ സ്റ്റാന്റിൽ ഇറക്കണട്ടോ
ഇപ്പോ ഒരു ബസ്സുണ്ട് ”

“ശരി
മാഷ് പേടിക്കണ്ട ഞാൻ സ്റ്റാന്റിൽ ഇറക്കി തരാം”

”പേടിച്ചിട്ടല്ല, സാറിനെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതിയിട്ടാ”

“മാഷെന്തിനാ അതൊരു ബുദ്ധിമുട്ടായി കാണുന്നത് ,മഷിനെന്നെ ഒരു മകനെ പോലെ കരുതാം”

“അത് സാറിന്റെ നല്ല മനസ്സ്”

“ദേ സ്റ്റാന്റ് എത്തി ”

മാഷ് കിറ്റുകളൊക്കെ എടുത്തു

“ഒരു വലിയ ഷോപ്പിങ് ആണല്ലോ മാഷേ”

“അത് വീട്ടിൽ ഒരു വിശേഷമുണ്ട് ”

“അതെ ന്താ വിശേഷം ”

മൂത്ത മകൾ ഗൗരിയുടെ പെണ്ണുകാണൽ…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story