മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 7

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


ഏട്ടന്റെ പെങ്ങള് എന്നെ വേണമെന്ന് തീരുമാനിച്ചാൽ….
എനിക്ക് വേണമെന്ന് ഞാനും അങ്ങനെ തീരുമാനിക്കും…
പിന്നെ…
ഈ ഭീഷണി…
അത് അറിയാലോ…
എന്റെ സ്വഭാവം…
അതായത് എനിക്ക് *@####ണ് ന്ന്..
ചിരിച്ചു കൊണ്ട് തന്നെയായിരുന്നു ജഗന്റെയും മറുപടി…
പുന്നാര വിഷ്ണുവേട്ടാ എനിക്കിട്ട് പണിത പണിയൊന്നും ഞാൻ മറന്നിട്ടില്ല…
പക്ഷെ അവളൊരു പാവം പെണ്ണാ..
അവളെ ഞാനങ്ങു കൂടെ കൂട്ടാൻ പോവാ…
ഇയ്യാൾക്ക് പറ്റുമെങ്കിൽ അതൊന്ന് തടയാൻ നോക്ക് ട്ടാ…

അപ്പൊ ശരി വിഷ്‌ണുവേട്ടാ..
നാളെ കാണാം ഞാൻ ക്ലബ്ബിൽ വരില്ല ന്നേ..
കാര്യങ്ങൾ നല്ല തീയും പൊകയും പോലെ വെടിപ്പായി തീരുമാനം ആക്കണം നമുക്ക്..
അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് ജഗൻ തിരിച്ചു നടന്നു…
*********************************
എടാ ചെക്കാ ന്താ നിന്റെ ഉദ്ദേശം…
വാതിൽ പതിയെ ചാരി കുറ്റി ഇട്ടുകൊണ്ട് കൃഷ്ണ ജഗനെ നോക്കി ചോദിച്ചു…

ന്ത് ഉദ്ദേശം….
നല്ല ഉദ്ദേശം തന്നെ….
എന്നിട്ടാണോ ഈ പാതിരാത്രി ആരും കാണാതെ മതില് ചാടി അകത്തു വന്നത്…

അത് ചുമ്മാ…
നിന്നെ കാണണം എന്ന് തോന്നി അതോണ്ട് കേറി പോന്നു…

ന്താ ഈ നേരത്ത് അങ്ങനെ ഒരു തോന്നൽ…
അങ്ങനെ തോന്നുന്നത് അത്രേ നല്ല കാര്യമല്ല ട്ടോ..

ആണോ…
എനിക്ക് അങ്ങനെ തോന്നിയില്ല….
നിനക്ക് അല്ലേലും ന്താ തോന്നാ…
ചുമ്മാ കൊറേ ഇങ്ങനെ നോക്കി ഇരിക്കാൻ അറിയാം…
അവനെ നോക്കി കളിയാക്കി കൊണ്ട് കൃഷ്ണ പറഞ്ഞു…

അല്ല….
ന്താ മോള് ഉദേശിച്ചത്‌…
ചിരിച്ചുകൊണ്ട് ജഗൻ പതിയെ ചോദിച്ചു….

അത് ഇപ്പോൾ അറിഞ്ഞു മോൻ അങ്ങനെ സുഖിക്കണ്ട….

അയ്യേ..
അങ്ങനെ ഉള്ള കാര്യമാണോ…
ഞാൻ അത്രേം ചീപ്പ് അല്ല പെണ്ണേ…

ന്ത് കാര്യം…
ന്ത് ചീപ്പ്..
ദേ ചെക്കാ അനാവശ്യം പറയരുത് ട്ടോ….
അതും നട്ട പാതിരക്കു വീട്ടിൽ വന്നിട്ട്….

അല്ല ന്തിനാ നീ വന്നത്…
അത് പറ…
ചുമ്മാ നിന്നെ കാണാൻ തോന്നി..
അതോണ്ട് ഇങ്ങ് പോന്നു…

കൂടെ ആരാ ഉള്ളത്…
ഒരാളും ഇല്ല….
ഒറ്റക്ക്..
അതാണ് എനിക്ക് ഇഷ്ടം…

എന്നാലും ഇത്രയും ദൂരം എന്നെ കാണാൻ വന്നുന്ന് പറയുമ്പോൾ ന്തോ…

ന്തോ..
ബാക്കി പറ ജഗൻ അവളെ നോക്കി ചോദിച്ചു…

അല്ല ജഗാ നീ പറ…
ശരിക്കും എന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ …
ചിരിച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യം..

നിന്നെ ഒന്നു ഉമ്മ വെക്കാൻ വന്നതാ…
പെട്ടന്നുള്ള ജഗന്റെ മറുപടി അവളെ ഒന്നു ഞെട്ടിച്ചു….

ന്താന്നു…
പകച്ചു പോയ മുഖത്തോടെ അവൾ ചോദിച്ചു…

അതന്നെ…
നിന്നെ ഒന്നു ഉമ്മ വെക്കണം…

ഉവ്വ്…
നടന്നത് തന്നേ…

അതെന്താ നടന്നാൽ…
നടക്കില്ല അതുകൊണ്ട് തന്നേ…

ന്താ കാര്യം ന്ന്…
നടക്കാതിരിക്കാൻ..

ഞാൻ സമ്മതിക്കില്ല….
അതിനു നിന്റെ സമ്മതം ആര് ചോദിച്ചു ..

ദേ ചെക്കാ വേണ്ടാട്ടോ…
ഞാൻ ഒച്ച വെക്കും..

ആ വെച്ചോ..
ഇല്ലേ ഞാൻ ഒച്ചവെക്കാം…
അതും പറഞ്ഞു ജഗൻ വായ തുറന്ന വഴി കൃഷ്ണ അവന്റെ വായ് പൊത്തി…

അവളുടെ കൈ അവന്റെ ചുണ്ടിൽ അമർന്നു..
കണ്ണുകൾ പരസ്പരം കോർത്തു…

ജഗൻ അവളിലേക്ക് കൂടുതൽ അടുത്തു…
ജഗാ…
വേണ്ട ട്ടോ….
പതിയെ കൃഷ്ണയെ ചേർത്ത് പിടിച്ചു ജഗൻ…..

ഡാ….
പ്ലീസ്…
വേണ്ടാ…
ചുണ്ടിൽ നിന്നും കൈ വിടാതെ അവൾ പറഞ്ഞു…

ജഗൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു….

പോരെ….
ജഗൻ പതിയെ ചോദിച്ചു…

മ്മ്…
കൃഷ്ണ മൂളി…

ഇനി എന്നാ കാണാ…
അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു…
അടുത്ത ആഴ്ച എക്സാം ഉണ്ട് പട്ടാമ്പിയിൽ…
അവിടെ കാണാം…

മ്മ്..
പോട്ടെ ഞാൻ…

ഇപ്ലോ…
മ്മ്…
കുറച്ചു നേരം കൂടി കഴിഞ്ഞു പോകാം…
അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു അവൾ…

ജഗാ…
മ്മ് അവൻ മൂളി…
എന്നെ വേഗം കൊണ്ടുവോ കൂടെ..

മ്മ്..
കൊണ്ട് പോകാം…
എപ്പോ….
എപ്പോ വേണേലും..
ഇപ്പൊ വരുന്നോ നീ…

ഇല്ല…
അതെന്താ…
ഒന്നുല്ല ഇനി ഒരിക്കൽ വിളിച്ചോ ഞാൻ വരും….
ഏതു പാതിരാത്രി ആണേലും..
ഒന്നുടെ അവനിലേക്ക് ചേർന്നു അവൾ..

മ്മ്…
പോട്ടെ ഞാൻ…
മ്മ്…
കൃഷ്ണ മൂളി..
അവളെ പതിയെ അടർത്തി മാറ്റി ജഗൻ…
പോട്ടെ ട്ടാ…
മ്മ്…
ജഗൻ തിരിഞ്ഞു നടന്നു…
പെട്ടന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..

ജഗൻ അവളിലേക്ക് ഒന്നുടെ ചേർന്നു…
അവനെ ഒന്നുടെ നോക്കി അവൾ….
ന്തെടീ നിനക്ക്…
ഒന്നുല്ല ഡാ….

പൊയ്ക്കോ…
മ്മ്….
ചെന്നിട്ടു വിളിക്കാം…
മ്മ്…
നീ വിളിച്ചിട്ടേ ഞാൻ ഉറങ്ങു…

മ്മ്….
ഡോർ തുറന്നു ജഗൻ പതിയെ പുറത്തേക്ക് ഇറങ്ങി…
***********************************

നിന്നേ കാത്തു നിക്കാൻ തുടങ്ങിട്ട് നേരം കൊറേ ആയി…
ജഗന്റെ മുന്നിലേക്ക് കേറി നിന്നിട്ട് വിഷ്ണു പറഞ്ഞു….
നീ മതില് ചാടി അകത്തേക്ക് പോയത് ഞാൻ കണ്ടു…
പിന്നെ അവളുടെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറി ഒരു സീൻ ഉണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു…
കാരണം ചിലപ്പോൾ നിന്നേ അവിടിട്ട് തല്ലിയാൽ അവൾക്ക് അതൊരു സിമ്പതി ആവും…
അത് കൊണ്ട് മാത്രമാണ് നിനക്ക് വേണ്ടി ഇത്രയും നേരം ഞങ്ങൾ കാത്തു നിന്നത്…
കൂടെ ഉള്ളവരെ നോക്കി കൊണ്ട് വിഷ്ണു പറഞ്ഞു….

ജഗൻ ചുറ്റിനും കണ്ണോടിച്ചു….
അഞ്ചു പത്തുപേര് കാണും..
എല്ലാരുടെ കയ്യിലും ആയുധമുണ്ട്…

നീ പൊക്കോ..
നിന്നേ ഇവിടെയിട്ട് ഞങ്ങൾ ഒന്നും ചെയ്യില്ല…
പക്ഷെ നീ വീടെത്തില്ല….
അതിന് മുൻപ് നീ വീണിരിക്കും നിന്റെ ബൈക്കിൽ നിന്നും…
ജീവൻ തിരിച്ചു കിട്ടിയാൽ അത് നിനക്ക് നരക ജീവിതം ആവും….
ജീവൻ തിരിച്ചു കിട്ടാതിരിക്കാൻ നീ പ്രാർത്ഥിച്ചോ…

മ്മ്..
പൊക്കോ..
വഴിയിൽ നിന്നും മാറി കൊണ്ട് വിഷ്ണു പറഞ്ഞു..

കഴിഞ്ഞു…
ജഗൻ സ്വയം ഉള്ളിൽ പറഞ്ഞു..

ന്തെടാ നീ പോണില്ലേ…
പോടാ…

വിഷ്ണു…
എനിക്കറിയാം എന്റെ സമയം എണ്ണപ്പെട്ടുവെന്ന്…
പക്ഷെ ഒന്നു നീ ഓർത്തോ…
മരിക്കാതെ നീ എന്നെ വിട്ടാൽ..
അത് നിന്റെ കുഴിതോണ്ടലാവും..
അത് നീ ഓർത്ത് വെച്ചോ…

ഡാ ചെക്കാ…
ഒരൊറ്റതവണ…. നിന്നേ ഞങ്ങൾ വീഴ്ത്തും…
അതിൽ നീ മരിക്കുകയാണെങ്കിൽ അത് നിന്റെ വിധി..
മരിക്കാതെ നീ തിരിച്ചു വന്നാൽ…
നരകിച്ചു ജീവിക്കാൻ നീ തയ്യാറായിക്കോ…
അതും നിന്റെ വിധി..
നീ ഇനി ജീവിക്കേണ്ട ജഗാ…
ന്തിനാ സ്വയം ഉരുകി തീരാൻ ഇനിയൊരു ജീവിതം…
അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് വിഷ്ണു പറഞ്ഞു….
നമ്മൾ വെട്ടിപ്പിടിച്ച ഒരു സാമ്രാജ്യം ഉണ്ട് ഇപ്പോൾ എനിക്ക് മാത്രം സ്വന്തമായി…
നിന്റെ മിടുക്ക് ന്റെ ബുദ്ധി…
അതും ഞാൻ കൈക്കലാക്കി…
ഇപ്പോൾ നീ പുറത്ത്..
ഞാൻ അകത്തു…

വിഷ്ണു….
ഡാ… @##@മോനേ….
നിന്റെ മുന്നിൽ ദേ ഈ നെഞ്ചും വിരിച്ചു നിന്നിട്ടാ നിന്നോട് പറയുന്നത്…
നീ എന്നെ കൊന്നോ….
അതാണ് നിനക്ക് നല്ലത്…
ഇനി നീ എന്നെ പാതി ജീവനിൽ നിർത്തിയാൽ…
ഞാൻ വരും…
വർഷങ്ങൾ എത്ര കഴിഞ്ഞാലും നിന്റെ മരണം എന്റെ കൈകൊണ്ടാവും…

ഡാ ചെക്കാ…
നിന്നു ചിലക്കാതെ പോടാ…
പോയി പണി വാങ്ങാൻ നോക്ക്….
മുന്നോട്ടു കൈ ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു…

ഞാൻ പോണു പിന്നാലെ വന്നു ഇടിച്ചു വീഴ്ത്തിക്കൊ നാറികളെ..
അതും പറഞ്ഞു ജഗൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പായിച്ചു…
പുറകിലൂടെ കാറിൽ വിഷ്ണുവും സംഘവും ജഗനെ പിന്തുടർന്നു…
ബൈക്കിന്റെ വേഗത കൂട്ടി കൊണ്ടിരുന്നു ജഗൻ …

ഡാ…
വേഗം അവനെ പിടിക്കടാ…
വിടരുത് അവനെ..
വിഷ്ണു കാറിൽ ഇരുന്നു അലറി….

അവൻ പോയി…
കാണാനില്ല…
ഒരു വളവു തിരിഞ്ഞു ചെന്നതും ഡ്രൈവർ വിഷ്ണുവിനെ നോക്കി പറഞ്ഞു..
അവൻ ഷോർട് കട്ട് കയറി…
വിഷ്ണു പറഞ്ഞു…
അതിനൊപ്പം അവൻ മൊബൈൽ എടുത്തു ആരെയോ വിളിച്ചു…

അവൻ പാലം വഴി തിരിഞ്ഞിട്ടുണ്ട്…
സ്പീഡ് നൂറ്റിപത്തിൽ കൂടുതൽ ഉണ്ട്..
കാര്യങ്ങൾ എളുപ്പമാണ്..
ചുമ്മാ ഒന്നു തട്ടിയാൽ മതി..
അപ്പോളേക്കും ഞങ്ങൾ അങ്ങ് എത്താം…
വിഷ്ണു ഫോൺ കട്ട്‌ ചെയ്തു…

പാലം കടന്ന് ജഗൻ ഇടവഴി പിടിച്ചു…
ഇനിയുള്ള ഒരു കിലോമീറ്റർ ഒന്നു കടന്ന് കിട്ടണം….
ജഗൻ ഉള്ളിൽ പറഞ്ഞു…
പിന്നെ അമ്പലനടയിൽ നിന്നും തിരിഞ്ഞു പോകാം…
ഇനി അവർക്ക് മുന്നിൽ ചെന്നാൽ ഏതു രീതിയിൽ ആണേലും കൊല്ലും…
വണ്ടി തട്ടി ഇടണം എന്നുമില്ല..
ജഗൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി തുടങ്ങി….
ഈ സമയം ജഗന്റെ മൊബൈൽ റിങ്ങ് ചെയ്തു….
ബൈക്ക് വേഗത കുറച്ചു ജഗൻ സ്‌ക്രീനിൽ നോക്കി…..
കൃഷ്ണ കാളിങ്…
അവൻ മൊബൈൽ പോക്കറ്റിലേക്ക് ഇട്ടു മൊബൈൽ…..

കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി….
രക്ഷപെട്ടു…
ജഗൻ ഉള്ളിൽ പറഞ്ഞു…
ഇനി അവർക്ക് തൊടാൻ കഴിയില്ല….
ജഗൻ ബൈക്കിന്റെ വേഗത അൽപ്പം കൂടി കൂട്ടി…
അമ്പല നടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ബൈക്ക് ഇടവഴിയിലേക്ക് കയറും മുൻപ് എവിടെ നിന്നോ ഒരു കാർ പെട്ടന്ന് ചീറി പാഞ്ഞു വന്നു റോഡിലൂടെ….
ജഗന് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപേ കാർ അവനെ ഇടിച്ചു തെറിപ്പിച്ചു….
അമ്മേ….
വായുവിൽ ഉയർന്നു പൊങ്ങും നേരം അവൻ ഉറക്കേ വിളിച്ചു….
റോഡിലേക്ക് തലയടിച്ചു വീണു ജഗൻ…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story