നന്ദ്യാർവട്ടം: Part 16

നന്ദ്യാർവട്ടം: Part 16

നോവൽ


നന്ദ്യാർവട്ടം: Part 16

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

അവൻ താക്കോൽ വാങ്ങി പോക്കറ്റിലിട്ടു …

 

പിന്നെ സ്ട്രീറ്റിലൂടെ നടന്നു .. ഒരു ഓട്ടോ വിളിച്ച് റൂമിലേക്ക് പോയി ….

 

റൂമിലെത്തിയ അവൻ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്ത് പകയോടെ നോക്കി .. അത് മേശപ്പുറത്ത് വച്ച ശേഷം അവൻ ബെഡിലേക്കിരുന്നു …

 

തലക്ക് വല്ലാത്ത ഭാരം …. തലപൊട്ടി പിളരുന്നത് പോലെ …

 

ശബരി വേച്ച് വേച്ച് എഴുന്നേറ്റു . ബാഗ് ന്റെ സൈഡ് അറ തുറന്നു ..

 

ഒരു സിറിഞ്ചും , മറ്റൊരു ബോട്ടിലും എടുത്തു …

 

വിറക്കുന്ന കൈ കൊണ്ട് ബോട്ടിലുണ്ടായിരുന്ന മെഡിസിൻ അവൻ സിറിഞ്ചിലേക്ക് കയറ്റി …

 

പിന്നെ ഒരുതരം ഉന്മാദത്തോടെ അതിലേക്ക് നോക്കി …

 

ഇടത്തു കൈ നീട്ടി വച്ചു , ഞരമ്പിലൂടെ അവനത് ഇൻജക്ട് ചെയ്തു …

 

സിറിഞ്ച് മേശപ്പുറത്തേക്കിട്ടു ….

 

കോഴിയുടെ തല തൂങ്ങുന്നത് പോലെ അവന്റെ തല നെഞ്ചിലേക്ക് താഴ്ന്നു വീണു….

 

അവൻ ബെഡിലേക്ക് മലർന്നു വീണു…

 

* * * * * * * * * * * * * * *

 

പിറ്റേന്നും വിനയ് പോയതിന് പിന്നാലെ ആദിയെ സരളയെ ഏൽപ്പിച്ചു , അഭിരാമി കോളേജിലേക്ക് പോയി …

 

വിനയ് ഉച്ചക്ക് വീട്ടിൽ വന്നു .. അവനിനി നൈറ്റ് ഉണ്ട് .. അതിനാൽ ആറ് മണിക്ക് ശേഷം ഹോസ്പിറ്റലിലേക്ക് പോയാൽ മതി ….

 

വിനയ് വീട്ടിൽ ഉണ്ടെന്നറിഞ്ഞു കൊണ്ട് , അഭിരാമി കടയിലൊക്കെ കയറി കുറച്ച് സാധനങ്ങളൊക്കെ മേടിച്ചു കൊണ്ടാണ് വന്നത് ….

 

അവൾ വരുമ്പോൾ വിനയ് ക്കൊപ്പമിരുന്ന് കളിക്കുകയാണ് ആദി ….

 

അവളെ കണ്ടതും അവൻ കാലും കൈയ്യുമിട്ടിളക്കി ..

 

” മംമാ…. മംമ ……..” അവൻ ആഹ്ലാദത്തോടെ വിളിച്ചു …

 

വസ്ത്രം മാറ്റിയ ശേഷം അവൾ കിച്ചണിൽ കയറി ചായയിട്ടു കൊണ്ട് വന്ന് വിനയ്ക്ക് കൊടുത്തു …

 

പിന്നെ ആദിയെയും കൂട്ടി അവൾ മുറ്റത്തിറങ്ങി …

 

ഹോസ് വലിച്ചു കൊണ്ട് വന്ന് , അവന്റെ കുഞ്ഞി കൈയിൽ പിടിപ്പിച്ച് അവർ നട്ട നന്ദ്യാർവട്ടത്തിന് വെള്ളമൊഴിച്ചു …

 

” ആരീ ………” അവൻ ആ പേര് നന്ദ്യാർവട്ടച്ചെടിയെ നീട്ടി വിളിക്കും …

 

അതിന്റെ ആദ്യ ഇല വരുന്നത് കാണാൻ മമ്മയും മകനും കൊതിയോടെ കാത്തിരിക്കുകയാണ് …

 

അഞ്ചേമുക്കാൽ കഴിഞ്ഞപ്പോൾ വിനയ് ഹോസ്പിറ്റലിൽ പോകാൻ റെഡിയായി വന്നു ..

 

” നിനക്ക് പേടിയുണ്ടോ …. ” വിനയ് ചോദിച്ചു …

 

വിവാഹ ശേഷം അവനാദ്യമായാണ് നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നത് …

 

” പേടിയൊന്നുമില്ല വിനയേട്ട ….”

 

” പേടിയുണ്ടെങ്കിൽ അമ്മയെയോ മറ്റോ വിളിച്ച് കിടത്തിക്കോ …..” വിനയ് പറഞ്ഞു ..

 

” വേണ്ട വിനയേട്ടാ … എന്തായാലും ഇത് ശീലമാകേണ്ടതല്ലേ …. ഞാനും ആദിയും ഇവിടെ നിന്നോളാം ….” അഭിരാമി ചിരിച്ചു കൊണ്ട് പറഞ്ഞു …..

 

” ശരി ……” പറഞ്ഞിട്ട് അവൻ അവളുടെ കൈയ്യിലിരുന്ന് നോക്കുന്ന ആദിയുടെ കവിളിൽ ചുംബിച്ചു ..

 

ഒരുമ്മ അവൾക്കും കൊടുത്തു …

 

” പോട്ടെ ….. ” അവൻ അവരോട് യാത്ര പറഞ്ഞിറങ്ങി …

 

വിനയ് യുടെ കാർ ഗേറ്റ് കടന്ന് മറയുന്നത് വരെ അഭിരാമിയും ആദിയും സിറ്റൗട്ടിൽ നോക്കി നിന്നു ….

 

**** *** ** ** ** * * * * * * *

 

പിറ്റേന്ന് വെളുപ്പിന് നാലര കഴിഞ്ഞപ്പോഴാണ് വിനയ് എത്തിയത് …

 

അവൾ കൊടുത്ത ചായയും കുടിച്ച ശേഷം അവൻ പോയി ബെഡിലേക്ക് വീണു …

 

ആദിയെ സരളയെ ഏൽപ്പിച്ച ശേഷം അഭിരാമി കോളേജിലേക്ക് പോയി ..

 

വിനയ് പത്ത് മണികഴിഞ്ഞിട്ടാണ് ഹോസ്പിറ്റലിൽ പോയത് ….

 

എല്ലാ ദിവസവും വിനയ് അമലാകാന്തിയോട് സംസാരിക്കുമായിരുന്നു …… പറയുന്നതൊന്നും വ്യക്തമായില്ലെങ്കിലും , അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു ..

 

ഇടക്കിടക്ക് അവൾ എന്തിനെയോ ഭയക്കുന്നത് പോലെ റിയാക്ട് ചെയ്യും …

 

അമലാ കാന്തിയുടെ അടുത്ത സർജറിക്ക് വേണ്ട ചർച്ചകൾ അവർ ആരംഭിച്ചു കഴിഞ്ഞിരുന്നു …

 

മറ്റൊരു എമർജെൻസി കേസ്‌ വന്നപ്പോൾ , വിനയ് ഫോൺ ഐസിയുന് പുറത്തുള്ള ഡോക്ടേർസ് റൂമിൽ വച്ചിട്ട് ഐസിയുവിലേക്ക് പോയി ..

 

കുറച്ച് കഴിഞ്ഞപ്പോൾ ശബരി ഡോക്ടേർസ് റൂമിൽ വന്നിരുന്നു …

 

തൊട്ടടുത്ത നിമിഷം വിനയ് യുടെ ഫോൺ ശബ്ദിച്ചു … ശബരി അതെടുത്ത് നോക്കി …

 

ആമി കോളിംഗ് …..

 

ശബരി ചുറ്റും നോക്കി ….. ആരുമില്ല ….

 

അവൻ നഖം കടിച്ചു …

 

അപ്പോഴേക്കും അറ്റൻഡർ അരുൺ അതുവഴി വന്നു …

 

ശബരി അയാളെ അടുത്തേക്ക് വിളിച്ചു ..

 

അപ്പോഴേക്കും അഭിരാമി വിളിച്ച കോൾ നിലച്ചു …

 

” താനിന്നലെ ഞാൻ തന്നത് പോസ്റ്റ് ചെയ്തോ ….” ശബരി ചോദിച്ചു ..

 

” ചെയ്തു സർ .. സ്പീഡ് പോസ്റ്റിലാണ് അയച്ചത് … ഇന്നിപ്പോ വന്നു കാണും ….” അരുൺ പറഞ്ഞു …

 

” ങും ……. പിന്നെ ഇത് വിനയ് യുടെ ഫോണാണ് … അവന്റെ ഭാര്യയിപ്പോൾ വിളിച്ചിരുന്നു .. ഞാൻ കോളെടുത്തില്ല …. ഇനി വിളിച്ചാൽ താൻ എടുക്കണം … എന്നിട്ട് വിനയ് ഡ്യൂട്ടിയിൽ ആണെന്നും , അവൻ പറഞ്ഞിട്ടാണ് താനീ കോൾ എടുത്തതെന്നും കാര്യമെന്താണെന്നും ചോദിക്കണം … ” ശബരി പറഞ്ഞു ..

 

” അയ്യോ സാറെ … വിനയ് സാർ എങ്ങാനും കണ്ടോണ്ട് വന്നാൽ …. ”

 

” അവനിപ്പോ ഇറങ്ങത്തില്ലെടോ …… താൻ ഞാൻ പറയുന്നത് കേട്ടാൽ മതി … ”

 

” അങ്ങനെയാണെങ്കിൽ തിരിച്ച് വിളിച്ചാൽ പോരെ ……”

 

” ഫോൺ തുറക്കാനുള്ള പാസ് വേർഡ് അറിയണ്ടെ …..”

 

” എനിക്കറിയാം സർ … തീയറ്ററിലൊക്കെ നിൽക്കുമ്പോൾ സർ ഞങ്ങളെക്കൊണ്ടാ ഫോണെടുപ്പിക്കുന്നേ …..”

 

ശബരിയുടെ മുഖം വിടർന്നു …

 

” എന്നാൽ താനിത് , ലോക്ക് മാറ്റി അവളുടെ നമ്പറിലേക്ക് വിളിക്ക് .. എന്നിട്ട് വിനയ് പറഞ്ഞിട്ട് വിളിച്ചതാണെന്ന് പറയണം … ” ശബരി കുറുക്കനെപ്പോലെ പറഞ്ഞു

 

” പണിയാകുമോ സർ … ”

 

” താൻ പറയുന്നത് കേൾക്കടോ .. ഞാനല്ലേ കൂടെയുള്ളത് …..”

 

അരുൺ ഫോൺ കൈയിലെടുത്തു .. ഓർമയിൽ ചിതഞ്ഞ് , അവനാ പാസ്വേർഡ് ഓർത്തെടുത്തു ..

 

അത് ടൈപ്പ് ചെയ്ത് അവൻ ഫോൺ തുറന്നു …

 

വാൾ പേപ്പറിൽ അഭിരാമിയുടെയും ആദിയുടെയും മുഖം തെളിഞ്ഞു ..

 

കോൾ ലിസ്റ്റെടുത്ത് , അഭിരാമിയുടെ നമ്പർ ഡയൽ ചെയ്തു ….

 

മൂന്നാല് ബെല്ലിനപ്പുറം അഭിരാമി കാളെടുത്തു ..

 

” ഏട്ടാ ………”

 

” മാഡം സർ ഡ്യൂട്ടിയിലാണ് … സർ പറഞ്ഞിട്ടാ ഞാനങ്ങോട്ട് വിളിച്ചത് … എന്താണ് കാര്യമെന്ന് പറയാൻ പറഞ്ഞു …. ” അരുൺ വിനയത്തോടെ പറഞ്ഞു …

 

ശബരി തമ്പ് ഉയർത്തിക്കാണിച്ച് അരുണിനെ പ്രോത്സാഹിപ്പിച്ചു ..

 

” എനിക്ക് സുഖമില്ല .. ഞാൻ ലീവെടുത്ത് വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞേക്കു …. ”

 

” ശരി മേഡം …..”

 

അരുൺ കാൾ കട്ട് ചെയ്തു …

 

” അവർക്ക് സുഖമില്ല .. വീട്ടിലേക്ക് പോവുകയാണെന്ന് പറയാൻ പറഞ്ഞു … ” അരുൺ അറിയിച്ചു …

 

” ങും ……. താനാ രണ്ട് കോളും ഡിലീറ്റ് ചെയ്തേക്ക് .. അവളിങ്ങോട്ട് വിളിച്ചതും , നമ്മൾ അങ്ങോട്ട് വിളിച്ചതും ….” ശബരി നിർദ്ദേശിച്ചു ….

 

അരുൺ അതുപോലെ തന്നെ ചെയ്തു ….

 

ശബരി ഒന്നൂറി ചിരിച്ചു … എത്ര പെട്ടന്നാണ് കാര്യങ്ങൾ തന്റെ വരിധിയിലേക്ക് വരുന്നത് …

 

” ഞാൻ ഇറങ്ങുകയാണ് .. വിനയ് വരുമ്പോൾ താൻ ഞാനിനി പറയുമ്പോലെ അവനോട് പറയണം …. ”

 

അരുൺ തലയാട്ടി …..

 

* * * * * * * * * * *

 

ശബരിയൊരു ടാക്സിയിൽ വിനയ് യുടെ വീട്ടിന് മുന്നിലിറങ്ങി ….

 

മുൻവശത്ത് ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു …

 

അവൻ സൈഡിലൂടെ നടന്നു … അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി , അവൻ മതിൽ ചാടി കടന്നു …

 

പോക്കറ്റിൽ നിന്ന് അവൻ സംഘടിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് കീയെടുത്ത് മുൻ വാതിൽ തുറന്നു ..

 

എന്നിട്ട് അകത്ത് കയറി പൂട്ടി , കീയെടുത്തു ..

 

അവൻ നേരെ മുകളിലേക്ക് കയറി അഭിരാമിയുടെയും വിനയ് യുടെയും ബെഡ് റൂമിൽ കടന്നു ….

 

* * * * * * * * * * * * * *

 

വിനയ് ഡ്യൂട്ടി റൂമിൽ വന്ന് , ഹാന്റ് വാഷ് ചെയ്ത ശേഷം ചെയറിലിരുന്നു …

 

അപ്പോഴേക്കും അവനൊരു കോൾ വന്നു …

 

റിസപ്ഷനിൽ നിന്നായിരുന്നു കോൾ …

 

” സർ … സറിനൊരു പോസ്റ്റ് വന്നിട്ടുണ്ട് …. സാറിങ്ങോട്ട് വരുമോ … അതോ ആരുടെയെങ്കിലും കൈയ്യിൽ കൊടുത്തു വിടണോ …”

 

” താഴെ ആരെങ്കിലും ഉണ്ടോ …”

 

” വൺ മിനിറ്റ് സർ ……..”

 

രണ്ട് സെക്കന്റിന് ശേഷം മറുതലക്കൽ നിന്ന് ഉത്തരമെത്തി ..

 

” സർ അറ്റൻഡർ അരുൺ ഉണ്ട് .. പുള്ളീടെ കൈയിൽ വേണമെങ്കിൽ കൊടുത്തു വിടാം … ”

 

” ആ കൊടുത്ത് വിട്ടേക്കു …..”

 

* * * * * * * * * *

 

കുറച്ച് കഴിഞ്ഞപ്പോൾ ഒരു പോസ്റ്റ് കവറുമായി അറ്റൻഡർ അരുൺ വന്നു ..

 

” സർ .. ഇത് റിസപ്ഷനിൽ നിന്ന് തന്നതാണ് സാറിന് തരാൻ …..”

 

വിനയ് അത് കൈയിൽ വാങ്ങി …

 

അരുൺ പോകാനായി തിരിഞ്ഞിട്ട് , പിന്നെയെന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു …

 

” ശബരി സാർ സാറിന്റെ വീട്ടിലാണല്ലേ താമസിക്കുന്നേ … കുറച്ച് മുന്നേ ശബരി സാറും സാറിന്റെ വൈഫും സിറ്റിയിൽ നിൽക്കുന്നത് ഞാൻ കണ്ടിരുന്നു …. ”

 

വിനയ് നെറ്റി ചുളിച്ച് അവനെ നോക്കി …

 

” ശബരി ഞങ്ങടെ വീട്ടിൽ നിന്ന് രണ്ട് ദിവസം മുൻപ് മാറി …. അഭിരാമി ഇന്ന് കോളേജിലും പോയി .. തനിക്ക് ആൾ തെറ്റിയതാവും …. ”

 

“സോറി സർ …. ശബരി സർ നെ കണ്ടിരുന്നു … കൂടെ ഉണ്ടായിരുന്നയാളെ എനിക്ക് തെറ്റിയതാവും… എനിക്ക് മാഡത്തിനെപ്പോലെ തോന്നി .. ഞാനന്ന് റിസപ്ഷന് കണ്ടിട്ടേയുള്ളു …. ” പറഞ്ഞിട്ട് അരുൺ പുറത്തേക്കിറങ്ങി പോയി …

 

പറയുമ്പോലെ ശബരിയെ ഇന്ന് കണ്ടില്ലല്ലോ എന്നവൻ ഓർത്തു …

 

അവൻ ഫോണെടുത്ത് ശബരിയെ വിളിച്ചു … നമ്പർ സ്വിച്ച്ഡ് ഓഫായിരുന്നു …

 

വിനയ് പോസ്റ്റ് കവർ പൊട്ടിച്ചു നോക്കി ….

 

അതിൽ കുറേ ഫോട്ടോകളായിരുന്നു …

 

അതിലേക്ക് നോക്കും തോറും വിനയ് യുടെ നെറ്റിയിലൂടെ വിയർപ്പൊഴുകി …

 

ശബരിക്കൊപ്പം അഭിരാമി നിൽക്കുന്ന കുറേ ഫോട്ടോകൾ …

 

ലാൽബാഗിലോ മറ്റോ , ശബരിയുടെ തോളിൽ ചേർന്നിരിക്കുന്ന അഭിരാമി …. അവന്റെ മടിയിൽ കിടക്കുന്ന അഭിരാമി…. ഇന്റിമേറ്റായ കുറേയധികം ഫോട്ടോകൾ ….

 

വിനയ് യുടെ കൈ വിറച്ചു ….

 

അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല ….

 

കണ്ടാൽ മോർഫിംഗ് ആണെന്ന് പറയില്ല .. അഭിരാമിയുടെ കുറച്ചു കൂടി ചെറുപ്പത്തിലുള്ള ഫോട്ടോസാണ് അതെന്ന് അവന് തോന്നി ..

 

ഇപ്പോഴത്തെപ്പോലെ തോളൊപ്പം മുറിച്ചിട്ട് , അയേൺ ചെയ്ത മുടിയല്ല … അൽപം മടക്കുള്ള നീളൻ മുടി പിന്നിയിട്ടിരിക്കുന്നു ..

 

മൂക്കിൽ സ്റ്റഡ് ഇട്ടിട്ടില്ല …

 

ശബരിയുടെയും കുറച്ച് പഴയ ഫോട്ടൊയാണ് അത് .. ഇപ്പോഴത്തെ അത്രയും വണ്ണമില്ല ….

 

വിനയ് ക്ക് തല പൊട്ടിപ്പിളരുന്ന പോലെ തോന്നി …

 

അഭിരാമി … അവൾ തന്നെ പറ്റിക്കുകയായിരുന്നോ …..

 

ഈ ഫോട്ടോ വ്യാജമാകാൻ യാതൊരു സാത്യതയുമില്ല …

 

ഫോട്ടോയിലെ രണ്ട് വ്യക്തികളുടെയും ഇപ്പോഴത്തെ രൂപമല്ല അതിലുള്ളത് ..

 

ശബരിയെ മുൻപേ പരിചയമുണ്ടായിട്ടണോ അവൾ തന്റെ മുന്നിൽ അഭിനയിച്ചത് …

 

നാനാവിധ ചോദ്യങ്ങൾ അവനെ വന്നു മൂടി ….

 

അപ്പോഴാണ് അറ്റൻഡർ അരുൺ കുറച്ച് മുന്നേ പറഞ്ഞത് അവൻ ഓർത്തത് …

 

അവൻ ഫോണെടുത്ത് അഭിരാമിയെ വിളിക്കാൻ നോക്കി .. പിന്നെ വേണ്ടന്ന് വച്ചു …

 

ശേഷം അറ്റൻഡർ അരുണിനെ റൂമിലേക്ക് വിളിപ്പിച്ചു ..

 

” താനെവിടെ വച്ചാ ശബരിയെ കണ്ടത് .. ?”

 

” സിറ്റിയിൽ വച്ച് … സാറിന്റെ വീടിന്റെ അവിടെ തന്നെ …..”

 

വിനയ് യുടെ മനസിൽ മാറാല കെട്ടി ….

 

” താൻ പൊക്കോ ….”

 

” എന്ത് പറ്റി സർ … സർ വല്ലാതെ കിതക്കുന്നുണ്ടല്ലോ .. ചായയോ മറ്റോ വേണോ ……” അരുൺ ചിരിയൊതുക്കി ചോദിച്ചു ..

 

” വേണ്ട ….. താൻ പൊയ്ക്കോ …..” വിനയ് പറഞ്ഞു …

 

അവൻ പോയതും വിനയ് തന്റെ ബാഗും , കാറിന്റെ കീയും ആ ഫോട്ടോസുമെടുത്തു ….

 

* * * * * * * * * * * * * * * * *

 

അഭിരാമിക്ക് നന്നായി വയറ് വേദനിക്കുന്നുണ്ടായിരുന്നു ..

 

ചിലപ്പോഴൊക്കെ പിരീഡ്സ് ആയാൽ അവൾക്ക് അസഹനീയമായ വയറ് വേദനയാണ് ..

 

സഹിക്കാൻ പറ്റാത്ത ദിവസങ്ങളിൽ അവൾ ലീവെടുക്കും …

 

അവൾ ഒരു ഓട്ടോയിൽ വീടിന് മുന്നിൽ വന്നിറങ്ങി …

 

ഗേറ്റ് തുറന്ന് അകത്ത് കയറി … പൂട്ടാനൊന്നും നിന്നില്ല .. അവൾക്ക് എങ്ങനെയെങ്കിലും ഒന്ന് പോയി കിടന്നാൽ മതിയായിരുന്നു ..

 

വിനയ് കൊടുത്ത സ്പെയർ കീ കൊണ്ട് ഡോർ തുറന്ന് അകത്ത് കയറി ലോക്ക് ചെയ്തു ..

 

ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ വയറ് വേദനക്ക് അൽപ്പം ശമനം കിട്ടും .. അത് കഴിഞ്ഞ് പോയി ആദിയെ എടുക്കാം എന്ന് അവൾ കണക്കുകൂട്ടി …

 

അപ്പോഴേക്കും വിനയ് യുടെ കാർ , റെസിഡൻസിലേക്കുള്ള വളവ് തിരിഞ്ഞിരുന്നു …

 

അഭിരാമി റൂമിൽ കയറി വാതിലടച്ചു .. അവൾക്ക് വല്ലാതെ ചൂടെടുക്കുന്നുണ്ടായിരുന്നു …

 

അവൾ എസി ഓൺ ചെയ്തു ..

 

സാരിയിൽ കുത്തിയിരുന്ന പിന്നുകൾ ഓരോന്നായി അഴിച്ചു …..

 

വിനയ് കാർ ഗേറ്റിനു മുന്നിൽ നിർത്തി ഇറങ്ങി …

 

ഗേറ്റ് പൂട്ടിയിട്ടില്ലെന്ന് അവൻ കണ്ടു …

 

ശബ്ദം കേൾപ്പിക്കാതെ ഗേറ്റ് തുറന്ന് അവൻ അകത്ത് കയറി …

 

പോക്കറ്റിൽ നിന്ന് കീയെടുത്ത് ഡോർ തുറന്നു …

 

അവൻ അകത്ത് കയറി ചുറ്റും നോക്കി …

 

അവിടെയെങ്ങും ആരുമില്ല …

 

അവൻ മുകളിലേക്കുള്ള സ്റ്റെപ്പ് കയറി …

 

അഭിരാമി സാരിയഴിച്ചു മാറ്റി …

 

അപ്പോഴേക്കും ഡോറിലൊരു മുട്ടുകേട്ടു ..

 

ഇതാരാ … വിനയേട്ടൻ വന്നോ …..

 

അവൾ പോയി ഡോർ തുറക്കാനാഞ്ഞതും കട്ടിലിനടിയിൽ നിന്ന് ഒരാൾ ഉരുണ്ട് പുറത്തേക്കിറങ്ങി ….

 

അഭിരാമി സ്തംഭിച്ചു പോയി ..

 

അവളുടെ കാൽമുട്ടിൽ ഒരു വിറയൽ അനുഭവപ്പെട്ടു …

 

അവൾ ബെഡിൽ നിന്ന് സാരി വലിച്ചെടുത്ത് ശരീരം പുതച്ചു …

 

പാന്റ് മാത്രം ധരിച്ച് , കൈയിലിരുന്ന ഷർട്ട് തോളിലേക്കിട്ട് പക മുറ്റിയ ചിരിയോടെ ശബരി തറയിൽ നിന്നെഴുന്നേറ്റു …

 

” അഭിരാമി ……….. ഡോർ തുറക്ക് ….” പുറത്ത് വിനയ് ഉച്ചത്തിൽ ഡോറിൽ മുട്ടി വിളിച്ചു ….

 

അഭിരാമി വിറങ്ങലിച്ചു നിന്നു …

 

വിനയേട്ടൻ …..

 

തന്റെ ജീവിതവും സ്വപ്നങ്ങളും എല്ലാം …. എല്ലാമൊരൊറ്റ നിമിഷം കൊണ്ട് വീണുടയാൻ പോവുകയാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു …

 

” ആമി… ഡോർ തുറക്കാനാ പറഞ്ഞത് … ഇല്ലെങ്കിൽ ഞാൻ ചവിട്ടിപ്പൊളിക്കും ….”

 

വിനയ് യുടെ ശബ്ദം ഉച്ചത്തിലായി …

 

അവൾ വാ പൊത്തി …. നെഞ്ച് പൊട്ടിക്കരഞ്ഞു ….

 

” തുറന്ന് കൊടുക്കടീ …. നിന്റെ കെട്ട്യോൻ കാണട്ടെ … ” ശബരി പകയോടെ അവളെ നോക്കി …. തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
നന്ദ്യാർവട്ടം: ഭാഗം 15
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story