ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 11

എഴുത്തുകാരി: രജിത പ്രദീപ്‌


“മോളെ … എല്ലാവർക്കും ചായകൊടുക്ക് ”

ഗൗരി മുഖമുയർത്തി

തന്നെ നോക്കി ചിരിക്കുന്ന ഒരു മുഖമാണ്
ഗൗരി ആദ്യം കണ്ടത്

ഇത് സ്വപ്നമാണോ

ശരത്ത് സാറിന്റെ അമ്മ

ശരത്ത് സാറാണോ ?????

“എന്താ മോളെ നോക്കി നിൽക്കുന്നത് ,ചായകൊടുക്ക് ”

”എന്താ ഗൗരി എന്നെ കണ്ടിട്ട് അൽഭുതമായോ”

ഗൗരിക്ക് എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല,ശരത്ത് സാറിനെ അവിടെ കണ്ടില്ല
ഇന്നലെ അമ്പലത്തിൽ വച്ച് കണ്ടതല്ലേ ഒന്നും പറഞ്ഞില്ല പക്ഷേ ഇപ്പോ

“ഗൗരിയെ അറിയോ ”

”അറിയും ,ഞാനിന്നലെ ഗൗരിയെ അമ്പലത്തിൽ വച്ച് കണ്ടിരുന്നു”

“ഗൗരി … ഞാനിവന്റെ അപ്പച്ചിയാട്ടോ “,അടുത്തിരുന്ന ചെറുപ്പക്കാരെന്റെ കൈയ്യിൽ പിടിച്ച് കൊണ്ടാണ് ശരത്തിന്റെ അമ്മ പറഞ്ഞത് ,ഇവന്റ അമ്മയാണ് വരാനിരുന്നത് ,ഇന്ന് കാലത്ത് ചെറിയൊരു തലകറക്കം ,അതുകൊണ്ടാണ് ഞാൻ വന്നത് ”

അത് കേട്ടപ്പോൾ തന്നെ ആരോ അഗാതമായ ഒരു കുഴിയിലേക്ക് തള്ളിയിട്ടത് പോലെ തോന്നി ഗൗരിക്ക്

മനസ്സിൽ ഉയർത്തി കൊണ്ട് വന്ന ചില്ല് കൊട്ടാരം ആരോ എറിഞ്ഞുടച്ചു

അഞ്ചു പേരുണ്ടായിരുന്നു

ഗൗരി എല്ലാവർക്കും ചായകൊടുത്തു

ശരത്തിന്റെ അമ്മ എഴുന്നേറ്റ് വന്നു

“മോള് വായോ ഇനി ഇവിടെ നിന്ന് വിയർക്കണ്ട, അവര് സംസാരിക്കട്ടേ ”

രണ്ടു പേരും കൂടി അടുക്കളയിലേക്ക് വന്നു

ഗംഗയും ഗീതേച്ചിയും ആകാംഷയോടെ കാത്ത് നിൽക്കുകയായിരുന്നു ഗൗരിയെ

“ഇത് അനിയത്തിയല്ലേ ഗൗരി … ”

“അതേ ”

“ഇതാരാ ”

“ഞാനപ്പുറത്തെ വീട്ടിലെ ചേച്ചിയാണ്”

“ഞാൻ ചെറുക്കന്റെ അപ്പച്ചിയാണ്
ഗൗരിയെ ആണ് ഇവൻ കാണാൻ വരുന്ന തെന്ന് എനിക്കറിയില്ലായിരുന്നു ,അവൻ പെൺകുട്ടിയുടെ പേരൊന്നും പറത്തിട്ടുണ്ടായിരുന്നില്ല ,എന്തായാലും ഇപ്പോ സമാധാനമായി ”

“ഗൗരി നല്ല കുട്ടിയാണ് ,ഇപ്പോഴത്തെ പെൺകുട്ടികളുടെ മാതിരിയല്ല ”

”ആ എനിക്കറിയാം
എന്താ അനിയത്തിയുടെ പേര് ”

”ഗംഗ”

“അവനും നല്ല പയ്യനാട്ടോ ”

പക്ഷേ ഗൗരി അവര് പറയുന്നതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല

“എന്താ ഗൗരി സ്വപ്നം കാണൽ തുടങ്ങിയോ ” ഗീത ചേച്ചിയുടെ ചോദ്യം കേട്ട് ഗംഗയും ശരത്തിന്റെ അമ്മയും ചിരിച്ചു

ഗൗരിയുടെ അച്ഛൻ വിളിക്കാൻ വന്നു

“അവര് ഇറങ്ങാണെന്ന് ”

“ശരി ഗൗരി ,ഇനി ഗൗരി ഞങ്ങളുടെ ആട്ടോ ”

*

“അമ്മ ഇതെവിടെക്കാണ് പോയത് ”

“ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടായിരുന്നു, വരുണിന് പെണ്ണ് കണാൻ പോയതാ ,പെൺക്കുട്ടിയെ നീ അറിയും”

”ഞാനോ .., എങ്ങനെ”

“ഇന്നലെ നമ്മള് അമ്പലത്തിൽ വച്ച് കണ്ട കുട്ടി ഗൗരി ”

“ഗൗരി ….. അമ്മ എന്താ തമാശ പറയുകയാണോ “ശരത്തിന് തലക്കൊരടി കിട്ടിയ മാതിരി തോന്നി

“അല്ല ടാ ,വരുൺ കണാൻ പോയ പെൺകുട്ടി ഗൗരിയാണ്”

ശരത്തിന് വരുണിനെ കൊല്ലുവാനുള്ള ദേഷ്യമുണ്ടായി, അവൻ തന്നോട് പറഞ്ഞില്ലല്ലോ പെണ്ണുകണാൻ പോയ കാര്യം

”നീ എന്താടാ ആലോചിക്കുന്നത് ,ഗൗരി നല്ല കുട്ടിയല്ലേ ”

”ആണ്, എന്നിട്ട് എന്താ തീരുമാനിച്ചത് ”

”അവന് ഇഷ്ടമായി ,പിന്നെ ആ കുട്ടിയുടെ അമ്മക്ക് വയ്യാത്തത് കൊണ്ട് അവന്റെ വല്യച്ഛന് ഇഷ്ടമായിട്ടില്ല”

ഓ ചെറിയൊരു ആശ്വാസം
ശരത്ത് മനസ്സിൽ പറഞ്ഞു

”അമ്മയുടെ അഭിപ്രായമെന്താ ”

“വരുണിനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ ജിവിതമാണ് നീയാണ് തീരുമാനം എടുക്കേണ്ടത് ,അസുഖം ആർക്കായാലും വരാം, പിന്നെ ഗൗരിയെ പോലത്തെ ഒരു കുട്ടിയെ ഇനി നിനക്ക് കിട്ടില്ലാന്നും പറഞ്ഞിട്ടുണ്ട് ”

“എന്താ ഗൗരി മാത്രമാണോ ലോകത്ത് ഒരു പെണ്ണുള്ളത് ,വരുണിന് അതിനെക്കാൾ നല്ല പെണ്ണിനെ കിട്ടും ”

“നിനക്കെന്താ ഒരു ദേഷ്യം പോലെ ”

“എനിക്കെന്തിനാ ദേഷ്യം ,അവൻ ഏത് പെണ്ണിനെ കെട്ടിയാലും എനിക്കെന്താ ,ഗൗരിയോ യമുനയോ ആരെ വേണമെങ്കിലും കെട്ടിക്കോട്ടേ ”

“നീയെന്തിനാ ശരത്തേ ഇങ്ങനെ ഒച്ചയിടുന്നത് ,നിനക്ക് പെണ്ണ് അന്വഷിക്കാത്തത് കൊണ്ടാണോ ”

“അമ്മക്കെ ന്താ കുഴപ്പം, ഞാനതിനെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ല”

”പിന്നെന്തിനാ നീ കിടന്ന് ഒച്ചയിടുന്നത് ,വരുണിന്റെ പെണ്ണ് കാണലിന് പോയതാണെന്ന് പറഞ്ഞപ്പോ തുടങ്ങി നിനക്ക് ദേഷ്യമാണല്ലോ ”

അത് കേട്ടപ്പോൾ ശരത്തിന് വിഷമം തോന്നി ,താനെന്തിനാ അമ്മയോട് ദേഷ്യപ്പെട്ടത് ,അമ്മ ക്കറിയില്ലല്ലോ ഗൗരി തന്റെ മൂക്കുത്തിയാണെന്ന്

“അമ്മേ ഞാൻ ദേഷ്യപ്പെട്ടതല്ല, അമ്മ പറയാതെ പോയത് കൊണ്ട് കുറച്ച് ദേഷ്യം അഭിനയിച്ചതാ”

“നിന്റെ അഭിനയം നീ എന്റെ കൈയ്യിൽ നിന്നും വാങ്ങും ”

“ശരി അമ്മ വന്നതല്ലേ എനിക്കൊരു ചായ തായോ”

അമ്മ ചായ എടുത്തപ്പോഴെക്കും ശരത്ത് ഡ്രസ്സ് മാറി വന്നു

“നീ എവിടെക്കാ പോകുന്നത്, “അമ്മ ചായ ശരത്തിന് കൊടുത്തു

“എനിക്ക് ഒരു അത്യാവശ്യകാര്യമുണ്ട്”

“എന്താ ഇത്ര വലിയ അത്യാവശം ”

“ഞാൻ പോയിട്ട് വേഗം വരും ”

*
ശ്യാം വീട്ടീ ലേക്ക് പോകാൻ നിൽക്കുകയായിരുന്നു

അഭിരാമിയും കൂടെ ചെല്ലാൻ ഒരുങ്ങി

“അഭി …..”

എന്താ എന്ന മട്ടിൽ അഭിരാമി ശ്യാമിനെ നോക്കി

“താൻ ഇവിടെ നിന്നിട്ട് രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി”

“അതു വേണ്ട ഞാനും കൂടി വരുന്നുണ്ട് ”

“താനിവിടെ നിൽക്കുന്നത് തന്റെ അമ്മക്ക് സന്തോഷമാകും ”

“ഞാനിവിടെ നിന്നാൽ അച്ഛനുമമ്മയും ശ്യാമേട്ടനോട് ഇടക്ക് ഇവിടെ ക്ക് വരാൻ പറയും, അത് ശ്യാമേട്ടന് ബുദ്ധിമുട്ടാകും ”

“എനിക്ക് ബുദ്ധിമുട്ടാവില്ല ”

“അതു മാത്രമല്ല ശ്യാമേട്ടൻ വരുന്ന ദിവസം ഞാൻ അമ്മയുടെ കൂടെ കിടക്കേണ്ടി വരും ,അതിന് കാരണമായി ഞാൻ ഒരു പാട് നുണ പറയേണ്ടി വരും ,ശ്യാമേട്ടന്റെ വീട്ടിലാണെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം വരുന്നില്ല ,എന്റെ അച്ഛനുമമ്മയും ഞാൻ സന്തോഷമായി ഭർത്താവിന്റെ വീട്ടിൽ കഴിയുകയാണെന്ന് കരുതിക്കോളും ”
അത് പറഞ്ഞപ്പോൾ അഭിരാമിയുടെ സ്വരമൊന്ന് ഇടറിയിരുന്നു

ശ്യാമിന്റെ മുഖത്ത് നോക്കാതെയാണ് അഭിരാമി പറഞ്ഞത്

അതിനു മറുപടി പറയാൻ താൻ അർഹനല്ലെന്ന് ശ്യാമിന് തോന്നി

“അമ്മയോട് ഞാൻ പറഞ്ഞിരിക്കുന്നത് ശ്യാമേട്ടൻ നിർബന്ധിച്ചിട്ടാണ് ഞാൻ കൂടെ വരുന്ന തെന്ന് ,അമ്മ ചോദിക്കുകയാണെങ്കിൽ അങ്ങനെ പറഞ്ഞാൽ മതി”

“ശരി ഞാൻ പറഞ്ഞോളാം”

“അഭി ….”

“എന്താ അമ്മേ …”

“ഒന്നിങ്ങോട്ട് വന്നേ ”

“എന്താ അമ്മേ …
എന്താ ഇതൊക്കെ, ഒരു പച്ചക്കറികടക്കുള്ള സാധനങ്ങൾ ഉണ്ടല്ലോ ” ‘

ശ്യാമും പുറത്തേക്ക് വന്നു

“എന്തിനാ മ്മേ ഇത്രയും പച്ചക്കറികൾ കടയിൽ കൊടുക്കാനാണോ ”

“മോനെ ഇത് നിങ്ങൾക്ക് കൊണ്ടുവാനുള്ളതാണ് ,ഇതൊക്കെ ഇവിടെ
ഉണ്ടായതാണ് ”

“ഇതൊക്കെ അവിടെ കിട്ടും ”

“അതൊക്കെ വിഷ മടിച്ചതല്ലേ ,ഇത് അങ്ങനെ ഉണ്ടാക്കിയതല്ല ”

ശ്യാമും കൂടി ചെന്ന് പച്ചക്കറികൾ കാറിൽ വക്കാൻ സഹായിച്ചു

“എന്നാൽ ഞങ്ങളിറങ്ങട്ടേ അച്ഛാ…. ”

“മോന് തിരക്കാണെന്നറിയാം എന്നാലും ഇടക്ക് രണ്ടു പേരും കൂടി വരണട്ടോ ”

“ശരി ”

കാറിലിരുന്നപ്പോൾ അഭിരാമിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു ശ്യാമിന് പക്ഷേ അവള് തിരിചെങ്ങനെ റിയാക്ട് എന്നറിയില്ലല്ലോ അതു കൊണ്ട് വേണ്ടാന്ന് വച്ചു

“എനിക്ക് ഷോപ്പിലൊന്നു കയറണം ,താനും കൂടി വായോ തനിക്ക് ഷോപ്പോക്കെ കണാലോ ”

“വേണ്ട ഞാൻ കാറിലിരുന്നോളാം ശ്യാമേട്ടൻ പോയിട്ട് വായോ ,അവിടെയുള്ളവർ കാണണ്ട ദരിദ്രവാസിയായ എന്നെ ”

താൻ പറഞ്ഞ വാക്കുകളൊക്കെ അഭി തനിക്കെതിരെ പ്രയോഗിക്കുകയാണെന്ന് ശ്യാമിന് മനസ്സിലായി

അവൻ ഷോപ്പിൽ കയറിയില്ല

അഭി ക്ക് മനസ്സിൽ ഗൂഢമായെരാനന്ദം ഉണ്ടായി

വീട്ടിലെത്തി

അമ്മയാണ് വാതിൽ തുറന്നത്

“അഭീ …
പോയ ആളല്ലല്ലോ തിരികെ വന്നത് ”

“അമ്മ കളിയാക്കണ്ടാട്ടോ ”

ശ്യാം പച്ചക്കറികളൊക്കെ കാറിൽ എടുത്ത് വക്കുകയായിരുന്നു

“ഇത് കുറെ ഉണ്ടല്ലോ അഭി”

”അമ്മക്ക് മതിയായിട്ടില്ല ,ഇനിയും എന്തൊക്കെയോ എടുത്ത് വച്ചതാ ഞാൻ വേണ്ടന്നു പറഞ്ഞു ”

“അമ്മേ ഞാൻ ഷോപ്പിൽ പോയിട്ട് വരാം ”

ശ്യാം കാറെടുത്ത് തിരിച്ച് പോയി

“ശരത്ത് എന്തേ അമ്മേ ”

“ഒന്നും പറയണ്ട അഭി, ഞാനിന്നു വരുണിനു പെണ്ണുകണാൻ പോയി ,അത് പറഞ്ഞപ്പോ തുടങ്ങി അവന് ദേഷ്യം”

“അതെന്തിനാ ”

”അതറിയില്ല, പിന്നെ പെൺകുട്ടിയെ നമ്മളറിയും ഒരു ദിവസം മൂന്നു പെൺകുട്ടികൾ വന്നില്ലേ സഹായം ചോദിച്ച് അതിലെ ഗൗരി എന്ന കുട്ടി ”

”ഗൗരിയോ ”

”ആ കുട്ടി തന്നെ ”

അഭിരാമിക്ക് ശരത്തിന്റെ ദേഷ്യം എന്തിനാണെന്ന് മനസ്സിലായി

ഇനിയിപ്പോ എന്തു ചെയ്യും,ശരത്തിനെ എങ്ങനെ സഹായിക്കും

*

”ശരത്തേ നിനക്ക് എന്താ പറയാനുള്ളത് ”

“പറയാം”

“ഫോണിൽ പറയാൻ പറഞ്ഞപ്പോൾ നേരിട്ട് പറയാമെന്ന് പറഞ്ഞു ,എന്നിട്ട് നീ എന്താ പറയാത്തത് ”

“അത് ഞാൻ നിന്നോട് എങ്ങനെ പറയും ”

“നീ പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ”

“ഇന്ന് നീ കാണാൻ പെണ്ണ് കണാൻ പോയ ഗൗരിയെ ഞാനറിയും”

”എങ്ങനെ “ആകാംഷയായിരുന്നു വരുണിന്റെ വാക്കുകളിൽ

ശരത്ത് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു

“ഇത്രയുള്ളൂ”

“അത് മാത്രമല്ല ആ കുട്ടിയെ എനിക്കിഷ്ടമാണ് ”

“പക്ഷേ ആ കുട്ടിക്ക് നിന്നെ ഇഷ്ടമല്ലല്ലോ ”

”അങ്ങനെ പറഞ്ഞിട്ടില്ല”

”ഞാനറിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ഗൗരി നല്ല കുട്ടിയാണ്,ആരോടും ഇഷ്ടമൊന്നുമില്ലെന്നാണ് ‘

“എന്റെ ഇഷ്ടം ഞാനാ കുട്ടിയോട് പറഞ്ഞിട്ടില്ല”

“ഇനി നീ പറയണ്ട ,കല്യാണം കഴിഞ്ഞാൽ ഗൗരി നിന്റെ ചേച്ചിയായിട്ട് വരും ”

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ ”

“ഇല്ല ഈ കാര്യത്തിൽ ഇല്ല ,എനിക്ക് ഗൗരിയെ ഇഷ്ടമായി ,ഇനി മറ്റു കാര്യങ്ങൾ തീരുമാനിക്കും അതിൽ നിന്നും മാറ്റമില്ല,
ഈ യൊരു കാര്യം പറഞ്ഞ് നീയെന്നെ കാണാൻ വരണ്ട ”

*

“എന്തിനാ അച്ഛാ ഇങ്ങനെ നടക്കുന്നത് ,എവിടെയെങ്കിലും ഇരിക്ക് ”

“ഗംഗേ നീ കളിയാക്കാതെ പോ”

“അച്ഛാ എന്താ പ്രശ്നം ”

”ചെറുക്കന്റെ വീട്ടുക്കാർ കുറച്ച് കഴിഞ്ഞ് വിളിക്കുമെന്നാണ് ബ്രോക്കർ പറഞ്ഞത് ”

“വിളിക്കട്ടേ അതിനെന്താ ,
അവര് ഇഷ്ടപ്പെട്ടിട്ടാ പോയതെന്ന് അച്ഛനല്ലേ പറഞ്ഞത് ”

“അതേ ഗംഗേ എന്നാലും …..”

ഗൗരി അവിടെക്ക് വന്നു ,അവളുടെ മുഖത്തൊരു വാട്ടം ഉണ്ടായിരുന്നു

“അച്ഛാ ദേ ഫോൺ റിംഗ് ചെയ്യുന്നുണ്ട് ,അവരാണെന്ന് തോന്നുന്നു ” ഗംഗ പറഞ്ഞു

മാഷ് കോളെടുത്തു

അവരുടെ മറുപടി എന്തായിരിക്കും

ഗൗരി നെഞ്ചിടിപ്പോടെ അച്ഛനെ നോക്കി…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story