ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 12

എഴുത്തുകാരി: രജിത പ്രദീപ്‌


“മാഷേ ഞാൻ വരുണിന്റെ വല്യച്ഛനാണ്”

”ആ മനസ്സിലായിട്ടോ ”

“സന്തോഷമുള്ള കാര്യമല്ല എനിക്ക് പറയാനുള്ളത് ,ഞങ്ങൾക്ക് ഈ ആലോചനക്ക് താൽപര്യമില്ല ,കാരണം മാഷിന്റെ ഭാര്യയുടെ അസുഖമാണ് ,മാഷ് ഒന്നും വിചാരിക്കരുത് ”

“ഇല്ല ”
എന്ന് പറഞ്ഞ് മാഷ് കോള് കട്ട് ചെയ്തു

“എന്താ അച്ഛാ അവരെന്താ പറഞ്ഞത് “ഗംഗ ചോദിച്ചു

“ഇത് നടക്കില്ലാന്ന് ”

ഗൗരിക്ക് മനസ്സിൽ കയറ്റി വച്ച ഭാരം ഇറങ്ങി പോയത് പോലെ തോന്നി

അച്ഛന്റെ മുഖത്ത് നോക്കിയപ്പോൾ വിഷമം തോന്നി

“മോള് വിഷമിക്കണ്ടാട്ടോ ,അച്ഛൻ ഇതിലും നല്ലൊരാളെ കണ്ടു പിടിച്ച് തരും”

“എനിക്ക് വിഷമമില്ലച്ഛാ ”

ഗംഗ ഗൗരിയെ നോക്കുകയായിരുന്നു ,ചേച്ചി എന്ത് മാജിക് ആണ് ചെയ്തത് ,അച്ഛൻ ഈ വിവാഹം നടക്കുമെന്ന് കരുതിയിരുന്നതാണ് ,എന്തായാലും ഈ പ്രാവശ്യം ചേച്ചി രക്ഷപ്പെട്ടൂ

“അച്ഛനെന്തിനാ വിഷമിക്കുന്നത് ,ആ ചെക്കന് നമ്മുടെ ഗൗരി ചേച്ചിയെ കെട്ടാൻ ഭാഗ്യമില്ല ,നമ്മുക്കെ ഇതിലും നല്ലൊരു ചെറുക്കനെ വേഗം കണ്ടു പിടിക്കാം”

അതത്ര എളുപ്പമല്ലെന്ന് മാഷിന് തോന്നി .എല്ലാ കാര്യങ്ങളും അറിഞ്ഞ് വന്നവരാണ് ,അവർക്ക് പേടിയാണെന്ന് അമ്മയുടെ അസുഖം മകൾക്ക് വരോ എന്ന്

മാഷ് പറമ്പിലേക്ക് ഇറങ്ങിപ്പോയി ,താൻ കരയുന്നത് മക്കള് കണാതിരിക്കാൻ വേണ്ടി

”ചേച്ചിക്ക് സന്തോഷമായില്ലേ, അവന്റെയൊക്കെ ജാഡ കണ്ടില്ലേ, എന്താലെ ”

“നീ എന്തിനാ ഗംഗേ ഇങ്ങനെയൊക്കെ പറയുന്നത് ”

“പിന്നെ എങ്ങനെ പറയണം ,ആ അപ്പച്ചി എന്തൊക്കെയാണ് പറഞ്ഞത് ,ഗൗരി നല്ല കുട്ടിയാണ് എനിക്കറിയാം ,എന്നിട്ടിപ്പോ നോക്ക്

”നീ യെന്തിനാ അപ്പച്ചിയെ കുറ്റം പറയുന്നത് ”

“കുറ്റം പറഞ്ഞതല്ല എന്റെ വിഷമം കൊണ്ട് പറഞ്ഞതാ ,അച്ഛന് എന്തു വിഷമാണെന്ന് ചേച്ചി കണ്ടില്ലേ ,അച്ഛന് നല്ല പ്രതീക്ഷയുണ്ടായിരുന്നു ”

“ഞാനപ്പോഴെ പറഞ്ഞതല്ലേ എനിക്കിപ്പോ വിവാഹം വേണ്ടന്ന് ”

“ഇനി പറഞ്ഞിട്ട് എന്താ കാര്യം”

ഗൗരി റൂമിൽ വന്ന് ശരണ്യയെ വിളിച്ചു

“എന്താടീ ….. അവര് വിളിച്ചു ”

“എന്താ പറഞ്ഞത് ”

“,അവർക്ക് ഇഷ്ടമായില്ലാന്ന് പറഞ്ഞു ”

“പിന്നെ അവരങ്ങനെ പറഞ്ഞോ ഞാൻ വിശ്വസിക്കില്ല”

“അമ്മയുടെ കാര്യമാണ് കാരണം പറഞ്ഞത് ”

“അവര് എല്ലാമറിഞ്ഞിട്ടല്ലേ വന്നത് ,ശരത്ത് സാറിന്റെ അമ്മക്കൊക്കെ നിന്നെ നല്ല ഇഷ്ടമായതല്ലേ ,പിന്നെന്താ
സത്യം പറ ഗൗരി ഇതിൽ നിനക്കെന്തെങ്കിലും പങ്കുണ്ടോ ”

“എനിക്കെന്ത് പങ്ക് ,നീയെന്തിനാ ശരണ്യേ ഇങ്ങനെ പറയുന്നത് ,നീയെന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരുന്നത് ”

”അതല്ല നീ വേണ്ടന്ന് പറഞ്ഞതല്ലേ ,നിനക്കിപ്പോ സന്തോഷമായില്ലേ ,എനിക്കൊന്നറിയാം നിന്റെ മനസ്സിൽ എന്തോ ഉണ്ട്, നിനക്ക് എന്നോടെങ്കിലും തുറന്ന് പറഞ്ഞൂടെ ”

ഗൗരി മറുപടി പറഞ്ഞില്ല

“നീയെന്താ ഒന്നും മിണ്ടാത്തത് നിന്റെ മനസ്സിൽ എന്തോ കള്ളത്തരമുണ്ട് അതാ നീയൊന്നും മിണ്ടാത്തത് ”

”ശരണ്യേ …… എനിക്കൊരു കള്ളത്തരമില്ല, നീ വെറുതെ ഒരോന്ന് പറയണ്ട ”

“ഗൗരി … നിനക്കെന്തുണ്ടെങ്കിലും എന്നോട് പറയാലോ ,വിവാഹം വേണ്ടാന്ന് നീ പറയാൻ എന്തൊ തക്കതായ കാരണമുണ്ടെന്നെനിക്കറിയാം ,പക്ഷേ നീ എന്തുകൊണ്ടാണ് എന്നോട് പറയാത്തത് അതാ എനിക്ക് മനസ്സിലാവാത്തത് ”

കരച്ചിലായിരുന്നു അതിന് ഗൗരിയുടെ മറുപടി

*

”നീ എവിടെക്കാണ് ശരത്തേ പോയിരുന്നത് ”

“ഏട്ടത്തി ഞാനൊന്നു പുറത്ത് പോയതാണ് ”
ശരത്ത് വന്ന് അഭിയുടെ അടുത്തായി ഇരുന്നു

തല കുമ്പിട്ട് രണ്ടു കൈകൾ കൊണ്ട് നെറ്റിയുടെ ഇരുവശത്തും പിടിച്ചിട്ടുണ്ടായിരുന്നു ശരത്ത്, അവന് നല്ല ടെൻഷൻ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി

“നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ”

“ഏയ് ഏട്ടത്തിക്ക് വെറുതെ തോന്നുന്നതാ ,എനിക്ക് പ്രശ്നമൊന്നുമില്ല”

“ശരത്തേ .. എന്നോട് ഒന്നും ഒളിക്കണ്ട ട്ടോ ,ഞാനറിഞ്ഞു, വരുൺ ഗൗരിയെ പെണ്ണ് കണാൻ പോയ കാര്യം”

“ഏടത്തി എങ്ങനെ അറിഞ്ഞത് , അമ്മ പറഞ്ഞോ ”

“പറഞ്ഞു ഇനിയിപ്പോ എന്തു ചെയ്യും”

“എനിക്കറിയില്ല എട്ടത്തി , മൂക്കുത്തിയെ എനിക്ക് വേണം പക്ഷേ എന്താ ചെയ്യണതെന്ന് എനിക്കറിയില്ല , എനിക്കെന്തോ ഒരു പേടി തോന്നുന്നു ”

”അയ്യേ .. പോടാ നീ യെന്തിനാ പേടിക്കുന്നത് ”

“ആ പേടിയല്ലേ ഏടത്തി ……
ഗൗരിയെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യാ .. അതുകൊണ്ടാ
ഞാൻ വരുണിനെ കണാൻ പോയത് ”

”എന്നിട്ട് വരുണെന്താ പറഞ്ഞത്

“അവനോട് ഞാൻ എല്ലാം പറഞ്ഞു ,പക്ഷേ അവൻ സമ്മതിച്ചില്ല ,അവനിത് ഉറപ്പിക്കാൻ പോവാണെന്ന്
എറിക്കറിയില്ല ഇനി എന്തു ചെയ്യണമെന്ന് ,എന്റെ ഇഷ്ടം ഞാൻ ഗൗരിയോട് പറഞ്ഞില്ല അതാ എനിക്ക് പറ്റിയ തെറ്റ് ”

“നിനക്കിഷ്ടമാണെങ്കിൽ ആ കുട്ടിയോട്പറയാമായിരുന്നില്ലേ ”

“അതിന് കാണുമ്പോഴൊക്കെ അതിനെ ഞാൻ ചീത്ത പറയും ,പിന്നെങ്ങനെയാണ് പറയുക , അതിനെന്നെ ഇപ്പോ പേടിയാണ്”

“അങ്ങനെയൊന്നും ഉണ്ടാവില്ല ”

”ഗൗരിയുടെ വീട് വരെ ഞാനൊന്നു പോയാലോ ഏട്ടത്തി ,മാഷിനോട് കാര്യങ്ങൾ പറയാലോ ”

“ശരത്തേ ഗൗരിയുടെ മനസ്സല്ലേ ആദ്യം
അറിയേണ്ടത് ”

ശരത്തിന് നല്ല ടെൻഷൻ ഉണ്ടെന്ന് അഭി ക്ക് മനസ്സിലായി ,ശ്യാമേട്ടനോട് പറഞ്ഞാലോ ,
വേണ്ട ..
ശരത്തിനെ എങ്ങനെ സഹായിക്കും ,ഗൗരിയെ വിളിച്ചാലോ ,നമ്പർ എങ്ങനെ കിട്ടും ,ബാങ്കിലുണ്ടാവുമല്ലോ നമ്പർ ശരത്തിനോട് നോക്കി എടുത്ത് തരാൻ പറയാം ,ഗൗരിയെ വിളിച്ച് സംസാരിക്കാം

” നീ .. എപ്പോഴാ ശരത്തേ വന്നത് ”

”ദേ ഇപ്പോ വന്നുള്ളൂ അമ്മേ ”

”വരുണിപ്പോ വിളിച്ചു ,അവനാ കല്യാണക്കാര്യം വേണ്ടന്ന് വച്ചൂ”

കേട്ടത് വിശ്വസിക്കാനാവാതെ ശരത്ത് അമ്മയെ നോക്കി

“എന്താടാ നോക്കുന്നത് ,വല്യച്ഛനാണ് ഗൗരിയുടെ അച്ഛനോട് വിളിച്ച് പറഞ്ഞത് ”

സന്തോഷം കൊണ്ട് ശരത്ത് ഓടി വന്ന് അമ്മയെ എടുത്ത് പൊക്കി വട്ടം കറക്കി

മനസ്സിൽ അവൻ വരുണിന് നന്ദി പറഞ്ഞു

“ടാ ശരത്തേ .. വിടെ ടാ എന്നെ താഴെയിറക്ക് ”

ശരത്ത് അമ്മയെ താഴെ നിറുത്തി

അഭി ചിരിക്കുന്നത് കണ്ടപ്പോൾ ശരത്തിന് ചമ്മൽ തോന്നി

“വരുണിന്റെ കല്യാണം മുടങ്ങിയതിന് നീ യെന്തിനാ സന്തോഷിക്കുന്നത് ,കാലത്ത് പറഞ്ഞപ്പോൾ ദേഷ്യം ,ഈ ചെക്കനിതെന്താ പറ്റിയത് ”

“അതമ്മേ …” അഭി പറയാൻ തുടങ്ങിയപ്പോഴെക്കും ശരത്ത് തടഞ്ഞു

അതൊക്കെ ഞാൻ പറയാം ,ആദ്യം പച്ചക്കൊടി കാണട്ടേ

”എന്താ .. അഭി ഇവൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവണില്ല ”

“അവൻ പറയാമെന്നല്ലേ പറഞ്ഞത് അമ്മ ..
നമ്മുക്ക് വെയ്റ്റ് ചെയ്യാം ”

രാത്രി

ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുകളിലേക്ക് കയറി പോയ ശ്യാം കുറച്ച് കഴിഞ്ഞ് തിരിച്ച് താഴെക്ക് ഇറങ്ങി വന്നു

ശരത്ത് താഴെ ടി വി കാണുന്നുണ്ടായിരുന്നു

”എന്താ ചേട്ടാ ഉറക്കം വരണില്ലേ ”

”മൂക്കടപ്പ് പോലെ അമ്മയുടെ അടുത്ത് ബാം ഉണ്ടോന്ന് ചോദിക്കാനാണ് i

“ഓ .. ബാമാണോ ഞാൻ തരാലോ എന്റെടുത്തുണ്ട് ”

“വേണ്ട ഞാൻ അമ്മയോട് ചോദിച്ചോളാം”

അത് കേട്ടപ്പോൾ ശരത്തിന്റെ മുഖത്ത് ചിരിയുണ്ടായി

“കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലെന്നാ പൂച്ചയുടെ വിചാരം”

“നീയെന്താ അങ്ങനെ പറഞ്ഞത് ,ഇവിടെയിപ്പോ ആരാ കണ്ണടച്ച് പാല് കുടിച്ചത് ”

“ഞാൻ സന്ദർഭത്തിനനുസരിച്ച് ഒരു
പഴഞ്ചൊല്ല് പറഞ്ഞ താണ് അതിന് ചേട്ടനെന്താ ,ചേട്ടൻ പോയി അമ്മയുടെ കൈയ്യിൽ നിന്നും ബാം വാങ്ങ് ,വേഗം ചെന്നില്ലെങ്കിലെ ഏട്ടത്തി ഉറങ്ങും ”

എന്ന് പറഞ്ഞ് കൊണ്ട് ടിവി ഓഫ് ആക്കി ശരത്ത് മുറിയിലേക്ക് പോയി

താൻ അഭിയെ കണാൻ വന്നതാണെന്ന് ശരത്തിന് മനസ്സിലായി ,
ഉറങ്ങാൻ കിടന്നതാ പക്ഷേ അഭി യെ ഒന്നു കാണണമെന്ന് തോന്നി ,ഭക്ഷണം കഴിക്കാനിരുന്നപ്പോഴൊന്നും അവൾ തന്നെയൊന്ന് നോക്കിയത് പോലുമില്ല ,

”ശ്യാമേ .. എന്താടാ നിനക്ക് കടക്കാറായില്ലേ”

അമ്മ തന്നെ കണ്ടുവെന്ന് ശ്യാമിന് മനസ്സിലായി

അവൻ മുറിയിലേക്ക് ചെന്നു

അഭിരാമി വേഗം കട്ടിലിൽ നിന്നും എഴുനേറ്റു

“എന്താടാ വെള്ളം റൂമിൽ വച്ചിട്ടുണ്ടല്ലോ ”

“അതിനല്ല
അമ്മേ പനിക്കാൻ പോകുന്ന പോലെ ,മൂക്കൊക്കെ അടഞ്ഞത് പോലെ ”

“അതെ നിനക്ക് അഭിയുടെ വീട്ടിലെ വെള്ളം പിടിക്കാഞ്ഞിട്ടാണ് ,വെള്ളം മാറി കുളിച്ചിട്ടാ ”

“അമ്മേ .ചുക്ക് കാപ്പിവേണോന്ന് ചോദിക്ക് ”

”വേണ്ടാ ” അമ്മ ചോദിക്കും മുൻപേ ശ്യാം മറുപടി പറഞ്ഞു

”ടാ അഭി ഉണ്ടാക്കി തരും ”

“എനിക്ക് വേണ്ട” എന്ന് പറഞ്ഞ് ശ്യാം റൂമിലേക്ക് പോയി
തന്നോട് ചോദിച്ചാലെന്താ ചുക്ക് കാപ്പി വേണോ എന്ന് ,എന്തിനാ അമ്മയെ കൊണ്ട് ചോദിപ്പിക്കുന്നത്
അഭിയുടെ മുൻപിൽ താൻ കൊച്ചായത് പോലെ തോന്നി ശ്യാമിന്

കുറച്ച് കഴിഞ്ഞ് ഡോറിൽ മുട്ട് കേട്ടു

ശ്യാം ചെന്ന് വാതിൽ തുറന്നു

അഭിയായിരുന്നു

കൈയ്യിൽ ചുക്ക് കാപ്പിയുണ്ടായിരുന്നു

“ചുക്ക് കാപ്പിയാണ്” അവൾ ഗ്ലാസ്സ് ശ്യാമിന്റെ കൈയ്യിൽ കൊടുത്തു

“അഭീ ….”

അഭി ശ്യാമിനെ നോക്കി ,അവന്റെ കണ്ണുകളിൽ തന്നോടുള്ള സ്നേഹത്തിന്റെ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങുന്നതു പോലെ തോന്നി അഭിരാമിക്ക്

”അഭി.. ” പെട്ടെന്നാണ് അമ്മ വിളിച്ചത്

”ദേ .വരുന്നൂ ” എന്ന് പറഞ്ഞ് അഭിരാമി മുറിയിൽ നിന്നും ഇറങ്ങി പോയി

അമ്മക്ക് വിളിക്കാൻ കണ്ട നേരം ശ്യാമിന് ദേഷ്യം വന്നു

*

” എന്താ ആന്റി വരുണെ ന്തിനാ ആ കേസ് വേണ്ടന്ന് പറഞ്ഞത് ”

“എനിക്കറിയില്ല ആർച്ചേ, എല്ലാവർക്കും ഇഷ്ടമായതാണ് ,നല്ല കുട്ടിയാണെന്നും പറഞ്ഞു ,പിന്നെ എന്താ നടന്ന തെന്ന് എനിക്കറിയില്ല ,വല്യച്ഛനെ കൊണ്ട് അവൻ വിളിച്ച് പറയിപ്പിച്ചു ”

“എന്നോട് പറഞ്ഞതാണ് ഇഷ്ടമായീന്ന് ”

“എനിക്കറിയില്ല മോളെ നീ പോയി ചോദിക്ക് ,അവൻ മുറിയിലുണ്ട്”

ആർച്ച വരുണിന്റെ മുറിയിലേക്ക് ചെന്നു

“ടാ വരുണേ..”

“നിന്റെ സ്വരം ഞാൻ കേട്ടിരുന്നു”

“നീ എന്തിനാ അത് വേണ്ടാന്ന് വച്ചത് ”

“അത് എനിക്കിഷ്ടായീലാ, പിന്നെ അമ്മക്ക് വയ്യാത്തതല്ലേ, എല്ലാവരും പറഞ്ഞപ്പോൾ പിന്നെ …”

“അത് നീ ഇന്നലെ പറഞ്ഞില്ലല്ലോ, നിനക്കിഷ്ടമായി, ഇനി നേരെ കല്യാണമാണെന്നാണല്ലോ നീ പറഞ്ഞത് ”

“അത് അപ്പോഴല്ലേ ”

“നീ എന്താ കാരണമെന്ന് പറ, പെൺകുട്ടിക്ക് വല്ല …

“അതൊന്നുമല്ല ,നല്ല കുട്ടിയാണ് ,കാരണംനിന്നോട് മാത്രം പറയാം ”

“നീ പറയ്”

“ശരത്തിന് വേണ്ടിയാണ്, ഞാനിത് വേണ്ടന്ന് വച്ചത് ”

“ശരത്തിന് വേണ്ടിയോ ,എന്തിന് ”

”അതെ
ഞാനിന്നലെ കാണാൻ പോയ പെൺകുട്ടിയെയാണ് ശരത്ത് സ്നേഹിക്കുന്നത് ”

തലക്കുള്ളിൽ ഒരു സ്ഫോടനം നടന്ന പോലെ തോന്നി ആർച്ചക്ക്

“നീ തമാശ പറയുകയാണോ ”

“ഞാനെന്തിനാ ഈ കാര്യത്തിൽ തമാശ പറയുന്നത് ഇന്നലെ അവനെന്നോട് നേരിട്ട് പറഞ്ഞതാണിത്”

“എന്താ അവളുടെ പേര് ”

“ഗൗരി “…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story