മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 8

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി….
രക്ഷപെട്ടു…
ജഗൻ ഉള്ളിൽ പറഞ്ഞു…
ഇനി അവർക്ക് തൊടാൻ കഴിയില്ല….
ജഗൻ ബൈക്കിന്റെ വേഗത അൽപ്പം കൂടി കൂട്ടി…
അമ്പല നടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ബൈക്ക് ഇടവഴിയിലേക്ക് കയറും മുൻപ് എവിടെ നിന്നോ ഒരു കാർ പെട്ടന്ന് ചീറി പാഞ്ഞു വന്നു റോഡിലൂടെ….
ജഗന് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപേ കാർ അവനെ ഇടിച്ചു തെറിപ്പിച്ചു….
അമ്മേ….
വായുവിൽ ഉയർന്നു പൊങ്ങും നേരം അവൻ ഉറക്കേ വിളിച്ചു….
റോഡിലേക്ക് തലയടിച്ചു വീണു ജഗൻ….

************************************
ജഗാ…..
ചെവിയോട് ചുണ്ട് ചേർത്ത് കൊണ്ട് കൃഷ്ണ പതിയെ വിളിച്ചു….

മ്മ്…
ജഗൻ പതിയെ മൂളി….
കൃഷ്ണയുടെ ഉള്ളൊന്നു പിടഞ്ഞു…

മാസങ്ങൾക്ക് ശേഷമുള്ള ജഗന്റെ ഒരു ശബ്ദം….
ജഗാ…
കൃഷ്ണ വീണ്ടും വിളിച്ചു….

മ്മ്….
ജഗൻ വീണ്ടും മൂളി….
കൃഷ്ണയുടെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി അവൾക്ക്….
അവൾ തിരിഞ്ഞു ഡോക്ടറെ നോക്കി…

ഡോക്ടർ വേഗം ജഗന്റെ അടുത്തേക്ക് വന്നു..
ജഗാ…
ഡോക്ടർ വിളിച്ചു…
ജഗൻ ഒന്നും മിണ്ടിയില്ല…..

കൃഷ്ണയെ നോക്കി വിളിക്കാൻ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു ഡോക്ടർ..

ഒന്നൂടെ ജഗന്റെ നെറ്റിയിൽ തലോടി കൊണ്ട് ഹൃദയം പൊട്ടുന്ന വേദനയോടെ കൃഷ്ണ വിളിച്ചു….
ജഗാ……………

ഞാൻ ആരാടാ…
ഇടനെഞ്ചിൽ വന്ന വേദന മുഴുവൻ ശബ്ദത്തിൽ ആവാഹിച്ചു കൊണ്ട് കൃഷ്ണ ചോദിച്ചു….

ആരാടാ ഞാൻ…
പതിയെ അവന്റെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൾ വിങ്ങി പൊട്ടി കൊണ്ട് ചോദിച്ചു….

കൃഷ്ണ….
ചുണ്ട് പതിയെ ചലിച്ചു ജഗന്റെ….
കൃഷ്ണയുടെ ഉള്ളൊന്നു പിടഞ്ഞു ..
കൃഷ്ണ ഡോക്ടറെ നോക്കി…
തുടരാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ഡോക്ർ…

ജഗാ….
ജഗൻ പതിയെ മിഴികൾ ചലിപ്പിച്ചു..
പതിയെ പതിയെ മിഴികൾ തുറന്നു…..
അമ്മ, കാവേരി, പിന്നെ കൃഷ്ണ….
ജഗൻ പതിയെ പതിയെ അവരുടെ മുഖം വ്യക്തമായി കാണാൻ തുടങ്ങി…

അമ്മാ….
ജഗൻ പതിയെ വിളിച്ചു…
പ്രമീള വേഗം ജഗന്റെ അടുത്ത് ഇരുന്നു..
മോനേ…
ജഗന്റെ തലയിൽ തലോടി കൊണ്ട് പ്രമീള ഇടറിയ ശബ്ദത്തിൽ വിളിച്ചു…
ജഗൻ പ്രമീളയെ നോക്കി ഒന്നു ചിരിച്ചു…

മോളേ….
ജഗൻ കാവേരിയെ നോക്കി…
കാവേരി അവനോടു ചേർന്ന് നിന്നു..

ഏട്ടാ….
അവൾ വിതുമ്പി…
കരയല്ലേ പെണ്ണേ…
ഏട്ടൻ മുന്നേ പറഞ്ഞിട്ടില്ലേ ഇങ്ങനെ ഒരു ദിവസം ഏട്ടന് ഉണ്ടാവുമെന്ന്…
അന്ന് കരയാതെ കൂടെ നിക്കണമെന്ന്‌…
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ മറുപടി…

ഡീ..
നീ ഇവിടെ ഉണ്ടാവുമെന്ന് വിചാരിച്ചില്ല ട്ടാ…
കൃഷ്ണയെ നോക്കി ജഗൻ പറഞ്ഞു…
ഞാൻ വന്നതാണോ ഇപ്പോൾ കുഴപ്പം…
കൃഷ്ണ അൽപ്പം സങ്കടത്തിൽ ചോദിച്ചു…

അങ്ങനെ ഞാൻ പറഞ്ഞില്ല ല്ലോ..

ഇപ്പോൾ എത്ര നാളായി ഞാൻ ഈ കിടപ്പ്…
മൂന്ന് മാസം….
കൃഷ്ണ മറുപടി പറഞ്ഞു…
ജഗൻ ഒന്ന് ഞെട്ടി…
മൂന്ന് മാസം…

മ്മ്…
കൃഷ്ണ മൂളി…
ഒരു ഉറക്കം കഴിഞ്ഞത് പോലെ തോന്നുന്നു എനിക്ക്…
ജഗൻ പറഞ്ഞു…

നിങ്ങൾ എല്ലാവരും ഒന്നു പുറത്തേക്ക് നിൽക്കൂ…
ഡോക്ടർ എല്ലാരോടുമായി പറഞ്ഞു..

എല്ലാരും പുറത്തേക്ക് ഇറങ്ങി…
ഇറങ്ങാൻ നേരം കൃഷ്ണ ജഗന്റെ കവിളിൽ തലോടി…
പോയിട്ട് വരാം..
ഞാൻ എങ്ങും പോകില്ല കൂടെയുണ്ട് എപ്പോളും…
അവന്റെ മുടിയിൽ തലോടി ചെവിയിൽ പതിയെ പറഞ്ഞു… പതിയെ അവൾ പുറത്തേക്ക് ഇറങ്ങി…

ഡോക്ടർ ജഗന്റെ അടുത്തേക്ക് ഇരുന്നു…..
ജഗാ….
പതിയെ വിളിച്ചു…
ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ജഗൻ ഉൾക്കൊള്ളണം…
മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കണം….

ന്തിനാ ഇങ്ങനെ ഒരു മുഖവുര ഡോക്ടർ…
അങ്ങേക്ക് ന്ത് വേണേലും പറയാലോ എന്നോട്..
കാരണം ന്റെ അവസ്ഥ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്…

ജഗൻ മൂന്ന് മാസമായി ഈ കിടപ്പ് തുടങ്ങിയിട്ടു..
കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റി മൂന്ന് ദിവസം…
ഇതിൽ ജഗൻ ജീവിതത്തോട് മല്ലിട്ട് വെന്റിലേറ്ററിൽ കിടന്നത് എഴുപത് ദിവസം…
പിന്നീട് ഓർമ ഇല്ലാതെ കിടന്ന ഇന്നത്തേത് കൂട്ടി ഇരുപത്തി മൂന്ന് ദിവസം…
ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഉണ്ടായിയുന്നില്ല ജഗനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്ന്….
പക്ഷെ….
ആ എഴുപതാം ദിവസം ജഗൻ പക്ഷെ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു..
പിന്നീട് പൊരുതാൻ ഉറച്ചു ഞങ്ങളും…
ജഗൻ ഇപ്പോൾ ഓക്കേ ആണ്…
പക്ഷെ…
ഡോക്ടർ പകുതിയിൽ നിർത്തി…

ന്താ ഡോക്ടർ ഒരു പക്ഷെ….
പറഞ്ഞോളൂ….
ഒരു ഡോക്ടർ എന്ന നിലയിൽ ഒരു രോഗിയോടു ന്ത് എപ്പോൾ പറയണമെന്ന് എനിക്ക് അറിയാം…
അത് കൊണ്ടാണ് ഈ പക്ഷെയിൽ ഞാൻ നിർത്തിയത്…

ഡോക്ടർ പറഞ്ഞോളൂ…
ഞാൻ ന്ത്‌ കേൾക്കാനും അതിനെ ഉൾകൊള്ളാനും തയ്യാറാണ്..

ജഗന് ഇനി ഈ ശരീരം കൊണ്ട് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല…
ശരീരം മൊത്തം തളർന്നു പോയി….
കയ്യോ കാലോ..
ന്തിന് ജഗന്റെ പ്രാഥമിക കാര്യങ്ങൾ പോലും മറ്റുള്ളവരേ ആശ്രയിക്കേണ്ടി വരും..
ഒറ്റ ശ്വാസത്തിൽ വളരെ ശാന്തതയോടെ ആയിരുന്നു ഡോക്ടറുടെ സംസാരം…

ജഗൻ ഒന്നും മിണ്ടിയില്ല…
നെഞ്ചിൽ ഒരു കടൽ ഇരമ്പുന്നതും…
ആർത്തലച്ചു വരുന്ന തിരമാല പോലെ അവന്റെ മനസ് അലയടിക്കുന്നതും അവൻ അറിയുന്നുണ്ടായിരുന്നു….

കണ്ണുകൾ ഇറുക്കി അടച്ചു അവൻ…
കാലുകൾ അനക്കാൻ അവൻ ശ്രമിച്ചു….
പക്ഷെ അങ്ങനെ ഒരു അവയവം അവന്റെ ശരീരത്തിൽ ഉള്ളതായി അവനു തോന്നിയില്ല…
കൈ അനക്കാൻ നോക്കി….
ഇല്ല….
ഒന്നിനും കഴിയുന്നില്ല….
കഴുത്തിനു താഴേക്കു ഒന്നും അറിയുന്നില്ല…
കണ്ണുകൾ തുറക്കാതെ ഇറുക്കിയടച്ചു കിടന്നു അവൻ…

കണ്ണുകൾ ചാലുകൾ തീർക്കുന്നത് അവൻ അറിഞ്ഞു…
കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണു നീർ തുടക്കാൻ അവൻ കയ്യ് ഉയർത്താൻ ശ്രമിച്ചു…
പക്ഷെ ഒരിക്കലും ഇനി അത് ഉയരില്ല എന്നുള്ള സത്യം അവനു ഉൾകൊള്ളാൻ കഴിയാതെ പോകുന്ന ആ നിമിഷത്തെ അവൻ വെറുത്തു.. .

ന്തിനാ ഡോക്ടർ എനിക്ക് ജീവൻ തിരിച്ചു തന്നത്..
ഒലിച്ചു വന്ന കണ്ണു നീരിൽ കുതിർന്ന കവിൾ തടം അവനെ വല്ലാതെ അലോസരപെടുത്തുന്നു എന്ന് മനസിലാക്കിയ ഡോക്ടർ ആ കണ്ണു നീർ തുടച്ചു..
ഇനി എന്നും കൂടെ എനിക്ക് ഒരാളുടെ സഹായം വേണമല്ലേ…
കരയാൻ പോലും എനിക്കിനി അർഹത ഇല്ല ല്ലേ…
ഇനി പൊടിയില്ല ഒരു തുള്ളി എന്റെ കണ്ണിൽ നിന്നും…
ഇത് ജഗന്റെ തീരുമാനം ആണ്…
ഈ തീരുമാനം മാറില്ല….
ഉറച്ചതായിരുന്നു ജഗന്റെ ശബ്ദം…
വെരി ഗുഡ്…
ജഗന്റെ കവിളിൽ തട്ടി ഡോക്ടർ പറഞ്ഞു…

ഡോ…
താനൊരു മിറക്കിൾ ആണ്….
ജീവിതം കൊണ്ട്…
ആ മിറക്കിൾ താൻ ഇനിയും കൊണ്ട് വരും…
താൻ എഴുന്നേറ്റു നടക്കും…
കൈകൾ വീശി തല ഉയർത്തി താൻ നടക്കും..
അതിന് വേണ്ടി ആണ് ഇനി ന്റെ ദിനങ്ങൾ….
കട്ടക്ക് കൂടെ നിക്കുമോ താൻ…
ഒരു ചിരിയായിരുന്നു ജഗൻ അപ്പോൾ മുഖത്ത് വന്നത്….
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു….
**********************************

ജഗാ…
നീ ന്താ ഒന്നും പറയാത്തത് ഈ ആലോചന ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..

കൃഷ്ണപ്രിയ പറയുമ്പോൾ ഇടനെഞ്ചു പൊട്ടുന്ന വേദന ജഗൻ അറിയുന്നുണ്ടായിരുന്നു…
നിനക്കറിയാലോ ഞാൻ കേവലം ഒരു പെണ്ണാണ്…
എത്ര നാൾ എനിക്കു വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റും..
അച്ഛനും ഏട്ടനും അമ്മാവൻമാരും എല്ലാം നല്ലപോലെ പ്രെഷർ തരുന്നുണ്ട് എനിക്ക്..
ഇത്രയും നാൾ ഒരു ജോലി ആവട്ടെ എന്നും പറഞ്ഞു ഞാൻ അവരുടെ മുന്നിൽ പിടിച്ചു നിന്നു..
ഇനി ഇപ്പോൾ അത് പറ്റോ…
ജോലി കിട്ടി ഒരു വർഷം ആവുന്നു…
ഇനിയും ഞാൻ എങ്ങനെ ജഗാ…..
കൃഷ്ണ പ്രിയ തേങ്ങി കൊണ്ട് പറഞ്ഞു..

നെഞ്ചിലെ വിങ്ങൽ തൊണ്ടയിലേക്കു പതിയെ എത്തുന്നത് ജഗൻ അറിയുന്നുണ്ടായിരുന്നു അപ്പോൾ….

ശബ്ദം പുറത്തേക്ക് വരാതെ പോകുന്ന ഒരു നിമിഷം..

ആ നിമിഷത്തിന്റെ
പാതിയിൽ ഇടറി കൊണ്ട് അവളെ നോക്കി ഒന്നു ചിരിച്ചു ജഗൻ…
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു…
ഉള്ളിന്റെ നോവറിഞ്ഞു കൊണ്ടുള്ള ആ പുഞ്ചിരി കണ്ടു കൃഷ്ണപ്രിയയുടെ നെഞ്ച് വിങ്ങി….

ന്തിനാ ജഗാ…
നീ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്…
ഒന്ന് പറഞ്ഞൂടെ നിനക്ക്…

കണ്ണീരു ചാല് തീർത്ത കവിൾ തടം ഇടം കൈ കൊണ്ട് തുടച്ചു കൊണ്ട് അവൾ ചോദിച്ചു…

കൃഷ്ണേ….
ഒടുവിൽ ജഗൻ വിളിച്ചു…

എനിക്കറിയാം എന്റെ ഒരു വിളി കേൾക്കാൻ നിന്റെ മനസ് തുടിക്കുന്നുണ്ടെന്നു..
പക്ഷെ..
ഞാൻ എങ്ങനെ നിനക്ക് വാക്ക് തരും…

പാതി തളർന്നു പോയ ഈ ശരീരത്തിൽ നിനക്കായ്‌ നൽകാൻ ഇനിയെന്തുണ്ടെനിക്ക്..
കാത്തിരിക്കാൻ ഞാൻ പറഞ്ഞാൽ ജീവിതകാലം മുഴുവനും നീ കാത്തിരിക്കും… അതെനിക്കറിയാം..
പക്ഷെ…
ഒന്നു അനങ്ങാൻ കഴിയാതെ..
നിന്റെ സ്വപ്നങ്ങൾക്കു നിറങ്ങൾ നൽകാൻ കഴിയാതെ…
ന്തിനാ കൃഷ്ണേ ഞാൻ നിന്നെ വിളിക്കണം എന്റെ ജീവിതത്തിലേക്ക്..
വാക്കുകളുടെ വിങ്ങൽ ഉള്ളിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ഒടുവിൽ ഇടറി പൊട്ടി പോയി ജഗൻ…

ജഗാ…
കൃഷ്ണപ്രിയ വേഗം അവന്റെ കട്ടിലിൽ ഇരുന്നു….

ന്തിനാടാ…
നീ ഇങ്ങനെ എന്നോട് പറയുന്നത്…
നിന്റെ പാതി തളർന്ന ഈ ശരീരമാണോ ജഗാ ഇഷ്ടപെട്ടത്…
നിന്നെയല്ലേ…
നിന്റെ മനസിനെ അല്ലേ…
ഒന്നു എന്നോട് പറയെടാ നീ കാത്തിരിക്കാൻ…
ജഗന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു…
കൂടുതൽ ഒന്നും വേണ്ട ജഗാ എനിക്ക്…
മഞ്ഞ ചരടിൽ ചാർത്തിയ ഈ താലി ഞാൻ സ്വയം കെട്ടിക്കോളം നിന്റെ മുന്നിൽ വെച്ചു…
ബാഗിൽ നിന്നും താലി എടുത്ത് കൊണ്ട് അവൾ പറഞ്ഞു…
അവളുടെ കണ്ണുനീർ ജഗന്റെ കവിളിൽ വീണുടഞ്ഞു…

വേണ്ട കൃഷ്ണേ…
ഞാനും കണ്ടിരുന്നു ഒരു സ്വപ്നം..
നിറഞ്ഞ ആൾക്കൂട്ടത്തെ സാക്ഷി നിർത്തി നിന്റെ കഴുത്തിൽ ചാർത്തുന്ന താലി…
നെറ്റിയിൽ അണിയിക്കുന്ന സിന്ദൂരം..
അതെല്ലാം ഇനി ഓർമ്മകൾ മാത്രം….
വേദനയോടെ ജഗന്റെ വാക്കുകൾ കൃഷ്ണ പ്രിയ കേട്ടു….

ഇനിയൊന്നും നമുക്കിടയിൽ വേണ്ട…
ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ ജഗൻ പറഞ്ഞു…
നിന്നെ ഉപേക്ഷിക്കാൻ എനിക്ക് വയ്യ…
പക്ഷെ….
ഇനിയുള്ള എന്റെ നിമിഷങ്ങളിൽ കൃഷ്ണ വേണ്ട…
എന്നും എന്റെ സ്വസ്ഥത ആണ് കൃഷ്ണ ആഗ്രഹിച്ചത് എങ്കിൽ എല്ലാം മറക്കണം…
അതല്ല കൂടെ കൂടി എന്നെ വിഷമിപ്പിക്കാൻ ആണ് ആഗ്രഹമെങ്കിൽ അതുമാവാം…

ഒന്നിനും ഞാൻ എതിരല്ല..
ജഗൻ പറഞ്ഞത് കേട്ട് കൃഷ്ണ അവനെ നോക്കി ചിരിച്ചു..
ആ ചിരിയിൽ സകല സ്വപ്നങ്ങളും അവസാനിച്ചുല്ലേ എന്ന് അവനെ നോക്കി പറയാതെ പറയുന്ന ആ ചിരിക്കൊടുവിൽ ഇരുവരും പൊട്ടി കരഞ്ഞു പോയി….

കൃഷ്ണ ജഗന്റെ നെഞ്ചിലേക്ക് ചാരി…
കൈകൾ ഉയർത്തി അവളെ നെഞ്ചോടു ചേർത്ത് പിടിക്കാൻ ജഗന്റെ ഉള്ളം തുടിച്ചു…
പക്ഷെ ശരീരം അവനു വിലങ്ങു തടിയായി….
കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ജഗൻ വിതുമ്പി..

കൃഷ്ണേ…
ഇനിയൊരു ജന്മമുണ്ടോ എന്ന് അറിയില്ല.. ഉണ്ടെങ്കിൽ
അന്ന് എനിക്കായ് നീ പിറക്കണം..
കൂട്ടിവെച്ച സ്വപ്നങ്ങൾ നമുക്ക് വീണ്ടും കാണണം..
കണ്ണീരിൽ നനഞ്ഞു കുതിർന്ന കവിൾ തടം അവളുടെ നെറ്റിയിൽ മുട്ടിക്കാൻ ശ്രമിച്ചു കൊണ്ട് ജഗൻ പറഞ്ഞു…

പാഴ് വാക്കുകൾ പറയല്ലേ ജഗാ നീ…
ഒന്നു പറഞ്ഞൂടെ എന്നോട് പോവല്ലേ ന്ന്…
കാത്തിരിക്കാം ജഗാ…
പ്ലീസ്..
അവന്റെ നെഞ്ചിലേക്ക് പതുങ്ങി വിങ്ങി പൊട്ടി കൊണ്ട് അവൾ പറഞ്ഞു..

കൃഷ്ണേ…
പ്ലീസ്..
എന്നെ നീയൊന്നു മനസിലാക്കു…
നിനക്ക് അറിയാലോ എന്നെ മറ്റാരേക്കാളും..
കൂടെ കൂട്ടി നിന്റെ ജീവിതം സ്വയം നശിക്കുന്നത് കാണാൻ എനിക്ക് വയ്യ പെണ്ണേ ….
അതുകൊണ്ടല്ലേ….
എന്നെ ഒരുപാട് സ്നേഹിക്കുന്നു…
ഞാനും ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു…
മനസ് കൊണ്ട് നമ്മൾ പരസ്പരം പണ്ടേ ഒന്നായി കഴിഞ്ഞതല്ലേ…

ഈ ശരീരം കൊണ്ടെനിക്ക് കഴിയില്ല കൃഷ്‌ണാ…
നീ മറക്കണം എന്നെ..

മറക്കണം ആ വാക്ക് അവളിൽ ആഴ്ന്നിറങ്ങി…
ഞെട്ടി മാറി അവന്റെ നെഞ്ചിൽ നിന്നും… അവൾ
കട്ടിലിൽ നിന്നും എഴുന്നേറ്റു അവനെ നോക്കി നിന്നു കുറച്ചു നേരം…
കരഞ്ഞു കലങ്ങിയ കണ്ണുകൾ ചുമന്നിരുന്നു…
ഒടുവിൽ പതിയെ കുമ്പിട്ടു അവന്റെ മൂർദ്ധാവിൽ അവളുടെ ചുണ്ടമർത്തി ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു….
ഇടനെഞ്ചു പൊട്ടുന്ന വേദന ഉള്ളിൽ കടിച്ചമർത്തി കൊണ്ട് ജഗൻ കണ്ണുകൾ ഇറുക്കി അടച്ചു….
************************************

മാസങ്ങൾക്ക് ശേഷം ഒരു രാത്രി..

ഏട്ടാ…
നാളെയാണ് കൃഷ്ണേച്ചിടെ വിവാഹം…

മ്മ്…
ഞാൻ അറിഞ്ഞു മോളേ….
ഒന്ന് വിളിച്ചൂടെ… ഇപ്പോൾ
ഇപ്പോളോ…..
മ്മ്….
അത് വേണോ…
വേണം ഏട്ടാ….
ചിലപ്പോൾ ഈ അവസാന നിമിഷം കൃഷ്ണേച്ചി ഏട്ടനെ ആഗ്രഹിക്കുന്നുവെങ്കിൽ…..
ന്റെ ഏട്ടൻ ഒന്ന് വിളിക്കൂ…
പ്ലീസ്….
ഏട്ടന് ഇപ്പോൾ ഒരുപാട് മാറ്റം ആയില്ലേ…
ഒറ്റക്ക് നടക്കാം…
കാര്യങ്ങൾ ഒറ്റക്ക് ചെയ്യാം….
ന്റെ ഏട്ടനല്ലേ പ്ലീസ്….
കാവേരി മൊബൈൽ അവനു നേരെ നീട്ടി…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story