ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09

എഴുത്തുകാരി: അമൃത അജയൻ


ഒരു മയക്കത്തിലേക്ക് വീണ മയി എവിടെയോ ചെന്നിടിച്ചതിനൊപ്പം എന്തൊക്കെയോ ശബ്ദങ്ങളും കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത് … ആദ്യം അവൾക്കൊന്നും മനസിലായില്ല ..

പരിസര ബോധം വരുമ്പോൾ , കാർ എങ്ങോട്ടോ ചരിഞ്ഞു നിൽക്കുകയാണ് … അരുൺ ഒരു വശത്തേക്ക് കമിഴ്ന്നു കിടക്കുന്നു …

എയർ ബാഗ് ഓപ്പണായിട്ടുണ്ട് … ഡ്രൈവർ സീറ്റ് ശൂന്യം …..

” അരുൺ ….. അരുൺ …..” അവൾ വിളിച്ചു …

അവളുടെ കൈ വല്ലാതെ വേദനിച്ചു …. അവൾക്ക് നിവർന്നിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …. താനെവിടെയോ കുരുങ്ങി ഇരിക്കുകയാണെന്ന് അവൾക്ക് മനസിലായി …

അപ്പോഴേക്കും ആരൊക്കെയോ കാറിനടുത്തേക്ക് വന്നു …. കാക്കി ധാരികൾ …..!

ആരൊക്കെയോ ചേർന്ന് പിടിച്ചു മയിയെ പുറത്തിറക്കി ….. അവൾക്ക് നിവർന്നു നിൽക്കാൻ കഴിയുമായിരുന്നില്ല ..

” അരുൺ …. അരുൺ ….. ” അവൾ കാറിനുള്ളിലേക്ക് ചൂണ്ടി ….

പോലീസ് അവളെ അവരുടെ ജീപ്പിനടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു ….

ഒരു സൈഡിലേക്ക് മാറി ഒരു ലോറി ഒതുക്കിയിട്ടിരിക്കുന്നത് മയി കണ്ടു … അവിടെ ആരൊക്കെയോ നിൽപ്പുണ്ട് …

” ഏയ് ……..” പെട്ടന്ന് ഒരു ചെറുപ്പക്കാരൻ അവർക്കടുത്തേക്ക് ഓടി വന്നു .. പോലീസ് വാഹനത്തിന്റെ വെളിച്ചത്തിൽ അവളാ മുഖം കണ്ടു …

നിഷിൻ ……!

അവനോടി അടുത്തു വന്നു ….

” മയീ ………….” അവൻ ഞെട്ടലോടെ വിളിച്ചു …

കാൽ നിലത്ത് ചവിട്ടാനാകാതെ അവളൊരു വശത്തേക്ക് മറിഞ്ഞതും , നിഷിൻ അവളെ ഒരു കൈകൊണ്ട് താങ്ങി നിർത്തി … അവന്റെ നെഞ്ചിലേക്കാണ് അവൾ വീണത് … അവൻ പെട്ടന്ന് അവളെ രണ്ട് കൈയിലും കോരിയെടുത്തു തന്റെ കാറിനടുത്തേക്ക് നടന്നു …

” ഡോർ തുറക്കെടോ …….”

” സർ … നമ്മുടെ വണ്ടിയിൽ കൊണ്ടു പോകാം .. ”

” ഡോർ തുറക്കെടൊ ……” അവൻ അലറി ….

കോൺസ്റ്റബിൾ ഡോർ തുറന്നു … അവളെ പിൻസീറ്റിലേക്ക് കിടത്തി … ഒപ്പം അവനും കയറി …. അവളുടെ കാൽ മടങ്ങാതെ നിവർത്തി മടിയിലേക്ക് വച്ചു …

അപ്പോഴേക്കും മറ്റൊരു പോലീസ് ജീപ്പും എത്തിച്ചേർന്നു …

” കാറിൽ എത്ര പേരുണ്ട് …. ?” അവൻ ചോദിച്ചു …

” സർ ഒരു പയ്യനും കൂടിയേ ഉള്ളു .. ഹെഡ് ഇൻഞ്ച്വറി ഉണ്ടെന്ന് തോന്നുന്നു … റെസ്ക്യൂ ചെയ്തു കൊണ്ടിരിക്കുവാണ് .. ഡ്രൈവറിന് വലിയ പരിക്കുകളില്ല … ”

” ആ വന്നത് ഇവിടുത്തെ പോലീസാണ് ….ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ എടുത്തിരിക്കണം … ഇവിടുന്ന് ഒരു തെളിവും നഷ്ടപ്പെടരുത് … അവരോട് പറഞ്ഞേക്ക് …. കംപ്ലയിന്റ് കൊടുക്കുന്നത് ഞാനായിരിക്കുമെന്ന് ..” അത്രയും പറഞ്ഞിട്ട് അവൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു …

” പാനിക്കാകണ്ട … ആം വിത്ത് യൂ ….” അവൻ അവളുടെ കൈ പിടിച്ചു ….

ആദ്യം കണ്ട ഹോസ്പിറ്റലിലേക്ക് തന്നെ നിഷിന്റെ സ്റ്റേറ്റ് കാർ ചെന്നു നിന്നു …

* * * * * * * * * * * *

അരുണിന് കുറച്ച് സീരിയസായിരുന്നു … അവനെ അപ്പോൾ തന്നെ ICU ലേക്ക് കയറ്റി …

മയിയുടെ കാലിലെയും കൈയിലെയും പരിക്കുകളിലായിരുന്നു ഡോക്ടർക്ക് സംശയം … അവളെ എക്സ്റേ എടുക്കുവാൻ വിട്ടു ….

* * * * * * * * * *

നിഷിന്റെ വീട് തിരുവനന്തപുരത്തായത് കൊണ്ട് , അവൻ അറിയിച്ചതിനെ തുടർന്നു രാജശേഖറും നവീണും വീണയും അപ്പോൾ തന്നെ ഹോസ്പിറ്റലിലെത്തി …

മയിയുടെ അമ്മാവൻ ഹരിയെയാണ് നിഷിൻ വിവരമറിയിച്ചത് … അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു .. എത്താൻ നാല് മണിയെങ്കിലും ആകും ….

മയിയെ വീണയെ ഏൽപ്പിച്ച് നിഷിൻ പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു ….. മയിക്കൊപ്പം വീണയും രാജശേഖറും നവീണും നിന്നു …

ഡോക്ടറോട് സംസാരിച്ചത് എല്ലാം നവീണാണ് … അവനും ഡോക്ടറായതിനാൽ അതേ ഹോസ്പിറ്റലിൽ പരിചയക്കാരും ഉണ്ടായിരുന്നു …

* * * * * * * ** * * * * *

യമുന മയിയുടെ അരികിലിരുന്ന് നെറുകിൽ തലോടി ….

” അമ്മ ഈ രാത്രിക്ക് ഓടിപ്പിടിച്ച് വരണ്ടായിരുന്നു … ഹരി മാമനെ വിട്ടാൽ മതിയാരുന്നു ……” കൈയ്യിലും കാലിലും രണ്ട് കെട്ടുകളുമായി ബെഡിൽ നിവർന്നിരുന്ന് മയി പറഞ്ഞു … അവളുടെ ഇടതേ കൈക്കും കാലിനും പൊട്ടലുണ്ടായിരുന്നു ..

” അത് മോൾ പറഞ്ഞത് ശരിയാ … ഇവിടെ ഇപ്പോ ഞങ്ങളൊക്കെയുണ്ടായിരുന്നല്ലോ .. നേരം വെളുത്തിട്ട് വന്നാൽ മതിയായിരുന്നു .. ” വീണ പറഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു

” എനിക്ക് ഒരു സമാധാനം കിട്ടില്ല … കേട്ടപ്പോ തുടങ്ങിയ വിറയലാ .. ഇതു വരെ മാറിയില്ല … ” യമുന വീണയുടെ മുഖത്തേക്ക് നോക്കി ..

” കിച്ചയവിടെ തനിച്ചല്ലേ…. ” അവൾ അമ്മയെ നോക്കി ..

” അവളെ സന്ധ്യയുടെ അടുത്ത് വിട്ടിട്ടാ ഞങ്ങൾ വന്നേ .. ദേവേട്ടൻ വരാനിരുന്നതാ … ആവശ്യമുണ്ടെങ്കിൽ വന്നാൽ മതിയെന്ന് പറഞ്ഞു … അവിടെ പണി നടക്കുവല്ലേ വിവാഹത്തിന് .. ആരെങ്കിലും ഉണ്ടായാലേ പറ്റൂ ….”

” എനിക്ക് പ്രശ്നമൊന്നും ഇല്ലമ്മ … മിക്കവാറും ഇന്ന് തന്നെ ഡിസ്ചാർജ് കിട്ടും ….. ” അവൾ പറഞ്ഞു …

* * * * * * * * * *

” അരുണിന് എങ്ങനെയുണ്ട് ……” നവീൻ റൂമിലേക്ക് വന്നപ്പോൾ അവൾ ചോദിച്ചു …

” കുറച്ച് സീരിയസാണ് .. ഇതുവരെ കോൺഷ്യസ് ആയിട്ടില്ല … ഹെഡ് ഇൻഞ്ച്വറിയാണ് …… അയാളുടെ ഫാമിലിയിലെ ആരെയെങ്കിലും മയിക്ക് അറിയോ … ഇവിടെ അന്വേഷിക്കുന്നുണ്ട് .. നിങ്ങളുടെ ഒഫീസിൽ നിന്ന് വന്ന ഫ്രണ്ട്സ് ആണ് അവിടെ കൂടെയുള്ളത് …

മയിയുടെ മുഖം വാടി ….

” ഫാമിലി … ഭാര്യയും കുഞ്ഞുമേയുള്ളു .. അവരുടേത് ലവ് മാര്യേജ് ആയിരുന്നു .. ഫാമിലിയുമായിട്ട് പിണക്കത്തിലാണ് … ദിവ്യയെ അറിയിച്ചാൽ ………” മയിയുടെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു ….

” ആ കുട്ടിയെ അറിയിക്കാതെ പറ്റില്ലല്ലോ … ” നവീൻ പറഞ്ഞു …

” ഒരു ഹെൽപ്പ് ചെയ്യോ …. ” അവൾ പെട്ടന്ന് ചോദിച്ചു …

” എന്താ …..”

” ഇവിടുത്തെക്കാൾ ബെറ്റർ ട്രീറ്റ്മെന്റ് കിട്ടുന്ന മറ്റെങ്ങോട്ടെങ്കിലും അവനെ മാറ്റാൻ വേണ്ടത് ചെയ്യാവോ .. ആ കുടുംബത്തിന് അവൻ മാത്രേയുള്ളു …. ” അവൾ യാചനയോടെ പറഞ്ഞു …

” എങ്കിൽ നിന്റെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ളത് ചെയ് മോനെ .. അതാകുമ്പോ നിന്റെ ശ്രദ്ധ കൂടി ഉണ്ടാവുകയും ചെയ്യും …..” രാജശേഖർ മകനോട് പറഞ്ഞു …

” ങും ……. ”

” ക്യാഷിന്റെ കാര്യത്തിൽ പേടിക്കണ്ട .. എന്നെ അറിയിച്ചാൽ മതി .. ”

അവൻ ചിരിച്ചു കൊണ്ട് മയിയുടെ തോളത്ത് തട്ടി … പിന്നെ ഡോർ തുറന്ന് ഇറങ്ങിപ്പോയി …

* * * * * * * * * * * * *

പത്ത് മണി കഴിഞ്ഞപ്പോൾ നിഷിൻ വന്നു …. അവൻ മയിയുടെ അടുത്തേക്ക് വന്നപ്പോൾ യമുന എഴുന്നേറ്റ് മാറി …

” ഇപ്പോ എങ്ങനെയുണ്ട് …. പെയ്ൻ കുറവുണ്ടോ ….” സ്റ്റൂൾ വലിച്ചിട്ട് ഇരുന്നു കൊണ്ട് നിഷിൻ ചോദിച്ചു ….

” ങും ……….” അവൾ മൂളി …

” ആ ഡ്രൈവർ കുറ്റമേറ്റിട്ടുണ്ട് …ഉറങ്ങിപ്പോയി എന്നാ സ്റ്റേഷനിൽ മൊഴി കൊടുത്തത് … മദ്യപിച്ചിട്ടില്ലായിരുന്നു …. ”

അവൾ മിണ്ടാതെ ഇരുന്നു …

” പക്ഷെ , ആദ്യത്തെ തവണ നിങ്ങളുടെ കാറിൽ ഇടിച്ചു കഴിഞ്ഞപ്പോൾ തന്നെ കാറിന്റെ ഒരു ഓടയിലേക്ക് ആവുകയും ഫ്രണ്ട് മതിലിൽ ഇടിക്കുകയും ചെയ്തിരുന്നു .. ആ സമയത്ത് , ഈ ലോറി വീണ്ടും പിന്നിലേക്ക് എടുത്തിട്ട് മുന്നിലേക്ക് , നിങ്ങളുടെ കാർ ലക്ഷ്യമാക്കി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് കൊണ്ടാണ് ഞങ്ങളവിടെ സഡൻ ബ്രേക്കിട്ടത് … ഇതൊരു പ്ലാൻഡ് അറ്റംപ്റ്റ് ആണോ എന്ന് സംശയമുണ്ട് … ”

മയി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി … .

” ചോദ്യം ചെയ്യൽ തുടരുന്നുണ്ട് … പക്ഷെ ഇതിപ്പോ ആക്സിഡന്റ് ആയി മാത്രമേ കാണാൻ കഴിയൂ എന്നാ തോന്നുന്നേ .. എന്റെ സംശയം ഞാൻ സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ട് … ”

” ങും ….” അവൾ വെറുതെ തലയാട്ടി

” താനേതെങ്കിലും വള്ളിക്കെട്ട് കേസ് പിടിച്ചിട്ടുണ്ടോ കവർ ചെയ്യാൻ ….”

ഇല്ല എന്ന് പറയാൻ വന്നിട്ട് അവളവന്റെ മുഖത്തേക്കൊന്ന് നോക്കി ..

” ഉവ്വ് ………” അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു ..

” ഏതാ കേസ് …..”

അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി …

” ഒരു പകൽ മാന്യന്റെ കേസ് ….” അവൾ അർത്ഥം വച്ച് പറഞ്ഞതാണെങ്കിലും മറ്റാർക്കും അത് മനസിലായില്ല …

* * * * * * * * * * *

വൈകുന്നേരത്തോടെ അവളെ ഡിസ്ചാർജ് ചെയ്തു ….

” എന്തായാലും ഇനി കല്യാണം വരെ റെസ്റ്റ് ആയല്ലോ …….” രാജശേഖർ തമാശമട്ടിൽ പറഞ്ഞു …

” വീട്ടിലിരുന്ന് നന്നായി ഫുഡ് ഒക്കെ കഴിക്ക് മോളെ …… ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമല്ലേ .. ” വീണ അവളുടെ മുടിയിൽ തഴുകി …

” ഒരു പാട് കഴിക്കണ്ട കേട്ടോ … വിവാഹത്തിനെടുത്ത ഡ്രസ്സ് പിന്നെ കറക്ടായില്ലെന്ന് വരും …….” നിഷിൻ വിളിച്ചു പറഞ്ഞു …

ബാക്കിയെല്ലാവരും ചിരിച്ചെങ്കിലും മയിക്കത് കേട്ട് ചിരിയൊന്നും വന്നില്ല …

ഡിസ്ചാർജ് വാങ്ങി ,വീൽ ചെയറിൽ ICU യിൽ പോയി അരുണിനെ കണ്ടിട്ടാണ് മയിയെ പുറത്തേക്ക് കൊണ്ട് വന്നത് …

അവനെ നവീണിന്റെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഏർപ്പാടുകൾ നടക്കുകയായിരുന്നു …

മയിയെയും കുടുംബത്തേയും കാറിലേക്ക് കയറ്റി , നിഷിനും വീട്ടുകാരും യാത്രയാക്കി ..

കാറിലിരിക്കുമ്പോഴും അവളുടെ ചിന്ത ആക്സിഡന്റിനെ കുറിച്ചായിരുന്നു …

ഒന്ന് മയങ്ങിപ്പോയതിനാൽ , എതിരെ ലോറി വന്നതൊന്നും താൻ കണ്ടതേയില്ല …

അവൾ നിഷിൻ പറഞ്ഞത് ഓർത്തു .. ഒരു വട്ടം ഇടിച്ച ശേഷം വീണ്ടും പിന്നോട്ട് എടുത്തിട്ട് മുന്നിലേക്ക് വന്നത് ..

നിഷിന് എന്തെങ്കിലും മനസറിവുണ്ടെങ്കിൽ അയാളത് തുറന്ന് പറയുമോ …

ചില അതി ബുദ്ധിമാന്മാർ അങ്ങനെയും ചെയ്യുമെന്ന് അവൾക്ക് തോന്നി …

* * * * * * * * * * *

” എന്തായാലും ആ നിഷിനേട്ടനുള്ളത് കൊണ്ട് രക്ഷപ്പെട്ടു ……” മയിയെ തലയിണ വച്ച് ചാരി ഇരുത്തി , ചായക്കപ്പ് കൈയ്യിൽ കൊടുത്തുകൊണ്ട് കിച്ച പറഞ്ഞു ….

മയി ചായ വാങ്ങി ഒന്ന് മൊത്തി …

” എനിക്ക് സംശയം അയാളെയാ … അയാൾ തന്നെ ഒരുക്കിയ ഡ്രാമയാണോന്ന് ……”

” ചേച്ചി ഒരിക്കലും നന്നാവില്ല …. ” അവളുടെ നേർക്ക് ഒരു തലയിണ വലിച്ചെറിഞ്ഞ് ദേഷ്യപ്പെട്ട് കൊണ്ട് കിച്ച മുറി വിട്ടിറങ്ങി ..

* * * * * * * * * * * *

രാത്രി അവൾക്ക് കൈക്കും കാലിനും വല്ലാതെ വേദനയനുഭവപ്പെട്ടു … അവൾ ആയാസപ്പെട്ട് എഴുന്നേറ്റ് ബെഡിൽ ചാരിയിരുന്നു …

വേദന മറക്കാൻ അവൾ , ഒരു കൈ കൊണ്ട് ഫോണെടുത്ത് മടിയിൽ വച്ചു … നെറ്റ് ഓൺ ചെയ്തതും തുരു തുരാ മേസേജ് വന്നു ….

അവൾ വാട്സാപ്പ് തുറന്നു ….

അതിൽ ഒരു അൺനോൺ നമ്പറിൽ നിന്ന് വന്ന മെസേജ് അവൾ തുറന്നു നോക്കി …

അതിലേക്ക് നോക്കും തോറും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു… (തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story